സിംഗപ്പുർ: ഇന്ത്യയുടെ കൗമാര ചെസ് താരം ദൊമ്മരാജു ഗുകേഷ് ലോക ചെസ് ചാന്പ്യൻ. ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് വീഴ്ത്തിയത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാന്പ്യൻ എന്ന സർവകാല റിക്കാർഡാണ് തമിഴ്നാട്ടിൽനിന്നുള്ള ഡി. ഗുകേഷ് സ്ഥാപിച്ചത്. അഞ്ചു തവണ ലോക ചാന്പ്യനായ വിശ്വനാഥൻ ആനന്ദിനു ശേഷം ഇന്ത്യയുടെ രണ്ടാമത്തെ ലോക ചാന്പ്യനായി ഗുകേഷ്. 22ാം വയസിൽ ലോക ചാന്പ്യനായ റഷ്യയുടെ ഇതിഹാസ താരം ഗാരി കാസ്പറോവ് സ്ഥാപിച്ച റിക്കാർഡ് പഴങ്കഥയാക്കി 18 വയസും ആറു മാസവും പതിമൂന്നു ദിവസവും പിന്നിട്ട ഗുകേഷ് നാലു വർഷത്തെ വ്യത്യാസത്തിൽ പുതിയ റിക്കാർഡിട്ടു. ലോക ചെസ് ഫെഡറേഷനായ ഫിഡെ സിംഗപ്പുരിലെ റിസോർട്ട് വേൾഡ് സെന്റോസയിലെ ഇക്വാരിയസ് ഹോട്ടലിൽ നടത്തിയ 14 റൗണ്ട് മത്സരത്തിൽ ചരിത്രത്തിൽ ആദ്യമായി രണ്ട് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ മാറ്റുരച്ചപ്പോൾ ചൈനയ്ക്കുമേൽ പ്രഹരം…
Read MoreDay: December 13, 2024
കണ്ണീർക്കടലിൽ മുങ്ങി കല്ലടിക്കോട് ഗ്രാമം… പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തിനരികിൽ അലമുറയിട്ട് സഹപാഠികളും ഉറ്റവരും; അന്ത്യാജ്ഞലി അർപ്പിക്കാൻ നാടൊഴുകിയെത്തുന്നു
പാലക്കാട്: കല്ലടിക്കോട് അപകടത്തില്‍ മരിച്ച നാല് പെണ്‍കുട്ടികളുടെ മൃതദേഹം തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. സഹപാഠികളും ഉറ്റവരും അടക്കം നൂറുകണക്കിന് ആളുകളാണ് ഇവരെ ഒരു നോക്കുകാണാൻ എത്തുന്നത്. പൊതുദർശനത്തിന് ശേഷം രാവിലെ പത്തരോയോടെ തുപ്പനാട് ജുമാ മസ്ജിദിലാണ് ഖബറടക്കം. വ്യാഴാഴ്ച വൈകുന്നേരം പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥിനികള്‍ റോഡരികിലൂടെ നടന്നുപോകുന്പോഴാണ് അപകടം. പാലക്കാട്ടുനിന്നു മണ്ണാർക്കാട് ഭാഗത്തേക്കു സിമന്റ് കയറ്റിപ്പോയ ലോറി കുട്ടികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. മറ്റൊരു ലോറി തട്ടിയതിനെ തുടർന്നാണ് വാഹനം മറിഞ്ഞത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ആയിഷ, ഇര്‍ഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്. അതേസമയം അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ലോറി ഡ്രൈവറുടേയും ക്ലീനറുടെയും വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും.
Read More