തിരുവനന്തപുരം: പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കേസ് അന്വേഷണവുമായി സഹകരിക്കുമെന്ന് വിശദീകരണവുമായി എംഎസ് സൊല്യൂഷൻസ് യൂ ട്യൂബ് ചാനൽ. ആരോപണങ്ങൾക്ക് പിന്നിൽ മറ്റ് ലേണിംഗ് പ്ലാറ്റ്ഫോമുകളാണെന്നും എംഎസ് സൊല്യൂഷൻസ് വ്യക്തമാക്കി. യൂട്യൂബ് ചാനലിന്റെ വിശ്വാസ്യത തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സിഇഒ കൊടുവള്ളി സ്വദേശിയായ ഷുഹൈബ് ആണ് ഇക്കാര്യം വ്യക്തമാക്കിയത് . എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോർന്നത് സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ഡിജിപിക്ക് പരാതി നല്‍കിയതായി മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.
Read MoreDay: December 14, 2024
ഗാസ പോസ്റ്റ് ഓഫീസിൽ ആക്രമണം; 30 പേർ കൊല്ലപ്പെട്ടു
കയ്റോ: ഗാസയിൽ പലസ്തീനികൾ അഭയം തേടിയ പോസ്റ്റ് ഓഫീസിനു നേർക്ക് ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ 30 പേരെങ്കിലും കൊല്ലപ്പെട്ടു. 50 പേർക്കു പരിക്കേറ്റു. നുസെയ്റത്ത് അഭയാർഥി ക്യാന്പിലെ പോസ്റ്റ് ഓഫീസിൽ വ്യാഴാഴ്ച രാത്രിയായിരുന്നു ആക്രമണം. ഇതോടെ വ്യാഴാഴ്ച ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 66 ആയി. ഇസ്ലാമിക് ജിഹാദ് തീവ്രവാദ സംഘടനയുടെ നേതാവിനെ ലക്ഷ്യമിട്ടായിരുന്നു പോസ്റ്റ് ഓഫീസ് ആക്രമണമെന്ന് ഇസ്രയേൽ പറഞ്ഞു.
Read Moreഎന്ത് മനോഹരമായ ആചാരങ്ങൾ: ജപ്പാനിൽ ജനനനിരക്ക് കൂട്ടാൻ ജീവനക്കാർക്ക് ആഴ്ചയിൽ 4 ദിവസം മാത്രം ജോലി
ടോക്കിയോ: ജപ്പാനിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന ജനനനിരക്ക് വർധിപ്പിക്കുന്നതിനും ജോലി ചെയ്യുന്ന അമ്മമാരെ പിന്തുണയ്ക്കുന്നതിനുമായി സർക്കാർ ജീവനക്കാരുടെ ജോലി ആഴ്ചയിൽ നാലുദിവസമാക്കി ചുരുക്കുന്നു. 2025 ഏപ്രിൽ മുതൽ ഇതു പ്രാബല്യത്തിൽവരും. ജപ്പാനിലെ കഠിനമായ തൊഴിൽ സംസ്കാരവും ഉയർന്ന ജീവിതച്ചെലവുമാണു രാജ്യത്തെ ജനസംഖ്യാ പ്രതിസന്ധിക്കു കാരണമെന്നു സാമൂഹ്യശാസ്ത്രജ്ഞർ വിലയിരുത്തിയിരുന്നു. നിലവിലെ സാഹചര്യങ്ങൾ മൂലം വിവാഹിതരാകുന്നതിനും കുടുംബജീവിതം തുടങ്ങുന്നതിനും ജപ്പാനിൽ യുവാക്കൾക്കു താൽപര്യം കുറഞ്ഞു വരുന്നതിനിടെയാണു സർക്കാർ തലത്തിലുള്ള പുതിയ നീക്കം.
Read Moreമെഹ്മൂദ് അബ്ബാസ് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
വത്തിക്കാൻ സിറ്റി: പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് അബ്ബാസ് പിന്നീട് അറിയിച്ചു. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും പശ്ചിമേഷ്യാ സമാധാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന പരിശുദ്ധ പിതാവിന് നന്ദി പറയുന്നു. പലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകുന്നതിന് മാർപാപ്പയുടെ പിന്തുണ അഭ്യർഥിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് അബ്ബാസ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനുമായി കൂടിക്കാഴ്ച നടത്തി. ഗാസാ വെടിനിർത്തൽ, ബന്ദികളുടെ മോചനം തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയായത്.
Read Moreബംഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന പ്രതിക്കു വധശിക്ഷ
കോൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പശ്ചിമ ബംഗാളിൽ ഒരാൾക്കു വധശിക്ഷയും മറ്റൊരാൾക്കു ജീവപര്യന്തം തടവും. മുർഷിദാബാദ് കോടതിയാണ് ഒന്നാം പ്രതി ദിനബന്ധു ഹാൽദറിന് വധശിക്ഷയും രണ്ടാംപ്രതി സുഭോജിത് ഹാൽദറിനു ജീവപര്യന്തവും വിധിച്ചത്. കുറ്റകൃത്യത്തിന്റെ 61-ാം ദിവസമാണ് ശിക്ഷാവിധി. 21 ദിവസത്തിനുള്ളിൽ പോലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. ഒക്ടോബറിൽ ഫറാക്കയിലാണു സംഭവം. വിജയദശമിദിനത്തിൽ പ്രതികളിലൊരാളായ ദിനബന്ധു പെൺകുട്ടിക്കു പൂക്കൾ നൽകി വശീകരിക്കുകയായിരുന്നു. തുടർന്ന് ഒഴിഞ്ഞ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. പെൺകുട്ടിയുടെ മൃതദേഹത്തെയും പ്രതികൾ ലൈംഗികവൈകൃതങ്ങൾക്കിരയാക്കി. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ജോയ് നഗറിൽ പത്തു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയെ വധശിക്ഷയ്ക്കു വിധിച്ച് ദിസങ്ങൾക്കു ശേഷമാണ് സമാനകേസിൽ മറ്റൊരു വധശിക്ഷ.
Read Moreഗുരുതര ആരോപണങ്ങളുള്ള ലൈംഗികാതിക്രമക്കേസുകള്‍ റദ്ദാക്കാനാകില്ല; പ്രതി വിചാരണ നേരിടണം; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: ഗുരുതരമായ ആരോപണങ്ങളുള്ള ലൈംഗികാതിക്രമക്കേസുകളില്‍ ഇര പരാതി പിന്‍വലിച്ചാലും കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. മകളുടെ പരാതിയില്‍ പിതാവിനെതിരേയെടുത്ത കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിര്‍ദേശം. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്കൂളിലെ കൗണ്‍സലിംഗിനിടെ പെൺകുട്ടി പിതാവ് പീഡിപ്പിച്ചത് വെളിപ്പെടുത്തിയത്. പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കവേ മകള്‍ പരാതി പിന്‍വലിക്കാന്‍ തയാറായി. തുടര്‍ന്ന് മകളുടെയും അമ്മയുടെയും മൊഴി കളവാണെന്ന് ചൂണ്ടികാട്ടി പ്രതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആരോപണം ഗുരുതരമായതിനാല്‍ വിചാരണ നേരിടണെന്ന് കോടതി വ്യക്തമാക്കി. ഇര സംഭവത്തിന്റെ ആഘാതത്തില്‍നിന്നും അതിജീവിച്ചാല്‍ പോലും കേസ് റദ്ദാക്കാനാകില്ലെന്ന് റാംജി ലാല്‍ ബൈര്‍വ ആന്‍ഡ് സ്റ്റേറ്റ് ഓഫ് രാജസ്ഥാന് കേസില്‍ സുപ്രീം കോടതിയുടെ സമീപകാല വിധിയെ അടിസ്ഥാനമാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ നിരീക്ഷണം. 15 വയസുള്ള വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് അധ്യാപകനെതിരായ നടപടികള്‍ റദ്ദാക്കിയ രാജസ്ഥാന് ഹൈക്കോടതി വിധി സുപ്രിം…
Read Moreശ്രീവല്ലിയെ സ്വീകരിച്ചവര്‍ക്ക് നന്ദി, ഇനിയും പുഷ്പ കണ്ടില്ലങ്കില്‍, പ്ലീസ് പോയി കാണൂ: ഉമ്മ, ഒരുപാട് സ്നേഹം’; രശ്മിക മന്ദാന
പുഷ്പ 2 എന്ന ചിത്രം കളക്ഷന്‍ റിക്കാര്‍ഡുകള്‍ തിരുത്തിയെഴുതി ജൈത്രയാത്ര തുടരുകയാണ്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും ഒന്നിച്ചഭിനയിച്ച ചിത്രം പ്രശംസകളും വിമര്‍ശനങ്ങളും നേരിടുന്നു. ഇപ്പോഴിതാ ശ്രീവല്ലിയെ സ്വീകരിച്ചവര്‍ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് രശ്മിക മന്ദാന. പുഷ്പയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങുകളിലെല്ലാം സാരിയാണ് രശ്മിക ധരിച്ചിരുന്നത്. എന്നാൽ, സിനിമയിലെ ഒരു ലുക്ക് നടി തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചിരുന്നില്ല. തലയില്‍ മുല്ലപ്പൂവൊക്കെ ചൂടിയ ആ ലുക്ക് പങ്കുവയ്ക്കാനായി ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. ആ ഫോട്ടോയ്ക്കൊപ്പമാണ് രശ്മികയുടെ നന്ദി പ്രകടനം. നിങ്ങള്‍ എന്നോട് പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട ആ ലുക്ക് ഇതാ. നന്ദി, പുഷ്പ എന്ന സിനിമയ്ക്കും ശ്രീവല്ലി എന്ന കഥാപാത്രത്തിനും നിങ്ങള്‍ നല്കുന്ന സ്നേഹത്തിന് നന്ദി ഗായിസ്. നിങ്ങള്‍ സിനിമ കണ്ടിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്കത് ആസ്വദിക്കാന്‍ കഴിഞ്ഞു എന്നും വീണ്ടും സിനിമ ഒരിക്കല്‍ കൂടി കാണും എന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.…
Read Moreഹൈക്കോടതിക്ക് സമീപം മംഗളവനത്തില്‍; ഗേറ്റിൽ കോർത്തനിലയിൽ അജ്ഞാത മൃതദേഹം
കൊച്ചി: കേരള ഹൈക്കോടതിക്ക് സമീപമുള്ള മംഗള വനത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഹൈക്കോടതിക്ക് പിന്നിലായുള്ള മംഗള വനത്തിന്റെ ഉള്ളിലായി സിഎംഎഫ്ആര്‍ഐ ഗേറ്റിലെ കമ്പിയില്‍ കോര്‍ത്ത നിലയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. നഗ്നമായ മൃതദേഹം ഗേറ്റിന്റെ കമ്പിയില്‍ കോര്‍ത്ത നിലയിലാണ് കിടക്കുന്നത്. കൊച്ചി ഡിസിപി എസ്. സുദര്‍ശന്റെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തി. എറണാകുളം സെന്‍ട്രല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്ത് അലഞ്ഞു തിരിഞ്ഞ് നടക്കാറുള്ള തമിഴ്നാട് സ്വദേശിയായ യുവാവാണെന്ന് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ പ്രദേശത്തേക്ക് നടന്നു വരുന്നതിന്റെയും വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് ഗേറ്റ് ചാടിക്കടക്കാന്‍ ശ്രമിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായും സൂചനയുണ്ട്. യുവാവ് സ്ഥിരം മദ്യപാനിയാണെന്നാണ് അറിയുന്നത്. ഫോറന്‍സിക് സംഘം പരിശോധിക്കുന്നുണ്ട്. ഇന്ന് രാവിലെ സുരക്ഷാ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
Read Moreബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ; തളിപ്പറന്പ് സ്വദേശിയെ ഷാർജ കോടതി കുറ്റവിമുക്തനാക്കി
കണ്ണൂർ: ഡിഗ്രി സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ പതിപ്പിച്ചതിനെ തുടർന്ന് നിയമക്കുരുക്കിൽ അകപ്പെട്ട തളിപ്പറമ്പ് കോലച്ചേരി സ്വദേശി സജേഷ് ചോടത്ത് വാസുദേവനെ ഷാർജ കോടതി കുറ്റവിമുക്തനാക്കി. ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ സീലും സ്റ്റാമ്പും പതിപ്പിച്ചു ഷാർജ വിദേശകാര്യ മന്ത്രാലയത്തെ കബളിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ചു നീതി ന്യായ മന്ത്രാലയം നൽകിയ പരാതിയിൽ യാബ് ലീഗൽ സർവീസസ് നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് സജേഷിന് അനുകൂല വിധി ലഭിച്ചത്. 2024 ജൂലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജോലി സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് സജേഷ് തന്റെ നാട്ടിലുള്ള സുഹൃത്ത് വഴി 1998ലെ ഡിഗ്രി സർട്ടിഫിക്കറ്റ് 2010ൽ നാട്ടിൽ വച്ച് അറ്റസ്റ്റ് ചെയ്യുകയും ശേഷം 14 വർഷങ്ങൾക്കിപ്പുറം ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ടു ഷാർജയിലുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിൽ അറ്റസ്റ്റേഷന് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് സർട്ടിഫിക്കറ്റ് പരിശോധിച്ച അധികൃതർ അതിൽ പതിച്ചിരിക്കുന്ന ഡൽഹിയിലെ യുഎഇ എംബസിയുടെ സീൽ വ്യാജമാണെന്ന് കണ്ടെത്തി…
Read Moreപ്രണയത്തെക്കുറിച്ചുള്ള ധാരണകള്‍ മാറിയത് ഭര്‍ത്താവായ വിഘ്നേഷിനെ കണ്ടത് മുതലാണ്: നയൻതാര
സിനിമയില്‍ വ്യത്യസ്തമായ പ്രണയബന്ധങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. അതൊക്കെ മോശമാണെന്ന് ഞാന്‍ പറയുന്നില്ല. ഈ മേഖലയില്‍ അങ്ങനെയാണ് കുറേക്കാലമായി കണ്ടുവരുന്നത്. രണ്ടാം വിവാഹം പോലെ ജീവിതത്തില്‍ സ്നേഹത്തിനു വേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുമെന്നാണ് എന്നിലുള്ള പെണ്‍കുട്ടി കരുതിയിരുന്നത്. നമ്മുടെ പങ്കാളിക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് നമ്മളും ത്യജിക്കേണ്ടി വരുമെന്നാണ് പ്രണയത്തെക്കുറിച്ച് ഞാന്‍ മനസിലാക്കിയിരുന്നത്. ആ ബന്ധമാണ് എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയത്. പ്രണയത്തെക്കുറിച്ചുള്ള എന്റെ ധാരണകള്‍ മാറിയത് ഭര്‍ത്താവായ വിഘ്നേഷിനെ കണ്ടത് മുതലാണ്. ഉപാധികളില്ലാതെ പ്രണയം എന്നത് നിലനില്‍ക്കുന്ന ഒന്നാണെന്ന് ഞാന്‍ മനസിലാക്കിയതും അദ്ദേഹത്തിലൂടെയാണ്. -നയന്‍താര
Read More