കലിഫോര്‍ണിയ: രണ്ടു വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ കൈയിലിരുന്ന തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് അമ്മ മരിച്ചു. കലിഫോര്‍ണിയയിലാണ് സംഭവം. ബെഡിൽ വച്ചിരുന്ന തോക്ക് കുട്ടി എത്തിപ്പിടിച്ച് കാഞ്ചി വലിക്കുകയായിരുന്നു. 22 കാരിയായ മിനയാണു മരിച്ചതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവസമയം, ബെഡിൽ കിടക്കുകയായിരുന്നു മിന. ഇവരുടെ കാമുകൻ ആൻഡ്രൂ സാഞ്ചസിന്റേതായിരുന്നു തോക്ക്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ആയുധങ്ങൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് സംഭവം ചൂണ്ടിക്കാട്ടുന്നതെന്നു പോലീസ് പറഞ്ഞു.
Read MoreDay: December 14, 2024
ടി20: സിംബാബ്വെയ്ക്കെതിരെ അഫ്ഗാനിസ്ഥാന് ജയം
ഹരാരെ: സിംബാബ്വെയ്ക്കെതിരായ ടി20 പരന്പരയിലെ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാന് ജയം. 50 റൺസിനാണ് അഫ്ഗാനിസ്ഥാൻ വിജയിച്ചത്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്വെ 103 റൺസിൽ ഓൾഔട്ടായി. 35 റൺസ് എടുത്ത നായകൻ സിക്കന്ദർ റാസയാണ് സിംബാബ്വെയുടെ ടോപ്സ്കോറർ. ഓപ്പണർ ബ്രയാൻ ബെന്നറ്റ് 27 റൺസെുത്തു. അഫ്ഗാനിസ്ഥാന് വേണ്ടി റാഷിദ് ഖാനും നവീൻ ഉൾ ഹഖും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മുജീബ് ഉർ റഹ്മാൻ രണ്ടും അസമത്തുള്ള ഒമർസായും ഫരീദ് അഹ്മദ് മാലിക്കും ഓരോ വിക്കറ്റ് വീതം നേടി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 153 റൺസെടുത്തത്. 58 റൺസെടുത്ത ഡാർവിഷ് റസൂലിയാണ് അഫ്ഗാനിസ്ഥാന്റെ ടോപ്സ്കോറർ. അസമത്തുള്ള ഒമർസായ് 28 ഉം ഗുൽബാദിൻ നായ്ബ് 26 ഉം റൺസും സ്കോർ ചെയ്തത്. പരന്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്വെ വിജയിച്ചിരുന്നു.…
Read Moreതലശേരിയിലെ കാർ ഷോറൂമിലെ തീപിടിത്തം; വയനാട് സ്വദേശിയായ ജീവനക്കാരൻ അറസ്റ്റിൽ
തലശേരി: നഗരമധ്യത്തിലെ മാരുതി ഷോറൂമിൽ മൂന്നു കാറുകൾ കത്തി നശിച്ച സംഭവത്തിൽ സ്ഥാപന ജീവനക്കാരൻ അറസ്റ്റിൽ. വയനാട് മക്കിയാട് തേറ്റമല പന്നിയോടൻ സജീറിനെയാണ് (26) തലശേരി ടൗൺ സിഐ ബിനു തോമസ്, എസ്ഐ ദീപ്തി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വിൽപന നടത്തിയ വാഹനത്തിന്റെ പണം കമ്പനി അക്കൗണ്ടിൽ നിക്ഷേപിക്കാതെ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച പ്രതി, ഇതിൽ നിന്നു ശ്രദ്ധതിരിക്കാനായി ഷോറൂമിൽ കിടന്ന വാഹനങ്ങൾക്കു തീ വയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം എറണാകുളത്തേക്ക് കടന്ന പ്രതിയെ ആസൂത്രിതമായി തലശേരിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സജീറിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചത്. ചിറക്കര ഇൻഡക്സ് നക്സ ഷോറൂമിന്റെ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് പുതിയ കാറുകളാണ് കത്തി നശിച്ചത്. 35 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു.…
Read Moreകുട്ടികൾ വലുതായിക്കഴിയുമ്പോൾ അവർ നമ്മുടെ കാറ്റഗറിയല്ല: ഒരു സുഹൃത്തോ പങ്കാളിയോ ആവശ്യമാണ്; നിഷ സാരംഗ്
ജീവിതത്തിൽ ഒരാൾ കൂടി വേണമെന്ന് ഇപ്പോൾ തോന്നിത്തുടങ്ങിയിട്ടുണ്ട്. കുട്ടികൾ വലുതായിക്കഴിയുമ്പോൾ അവർ നമ്മുടെ കാറ്റഗറിയല്ല, നമ്മൾ പറയുന്നത് അവർക്ക് മനസിലാകണമെന്നില്ല, അവർ അംഗീകരിക്കണമെന്നില്ല, അപ്പോൾ നമ്മളെ കേൾക്കാനും നമുക്ക് മിണ്ടാനും ഒരാള്‍ വേണമെന്ന് തോന്നും. നമ്മൾ ആ സമയത്ത് ഒറ്റയ്ക്കിരുന്ന് കരയാനൊക്കെ തുടങ്ങും. ഇൻഡസ്ട്രിയിൽ ഓടിനടന്ന് ജീവിക്കുന്നൊരാളാണ് ഞാൻ. അത്രയും തിരക്കിനിടയിൽ എന്റെ കാര്യങ്ങൾ പങ്കുവയ്ക്കാൻ ഒരു സുഹൃത്തോ പങ്കാളിയോ ഒക്കെ ആവശ്യമാണ്. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങി വരുമ്പോൾ വീട്ടിൽ നമ്മളെ കേൾക്കാൻ ആളില്ലെങ്കിൽ നമ്മുടെ മനസ് തന്നെ മാറിപ്പോകും. 50 വയസിൽ എന്നെ എനിക്ക് ഹാപ്പിയാക്കി നിർത്തിയാൽ മാത്രമേ എന്റെ ആരോഗ്യത്തെ നാളെ എനിക്ക് ഉപയോഗിക്കാൻ പറ്റൂ. അപ്പോ ഞാൻ എന്നെ നോക്കുകയല്ലേ വേണ്ടത്. -നിഷ സാരംഗ്
Read Moreകരിയര്‍ മാറ്റിമറിച്ച വേഷം കിട്ടിയത് ഇങ്ങനെ: പ്രിയങ്ക ചോപ്രയുടെ ഒരോ വിജയത്തിന് പിന്നിലും ഒരോ കഥയുണ്ട്
ബോളിവുഡിലെ നടി പ്രിയങ്ക ചോപ്രയുടെ ഒരോ വിജയത്തിന് പിന്നിലും ഒരോ കഥയുണ്ട്. ഇപ്പോള്‍ ഹോളിവുഡില്‍ കൂടി സജീവമായ താരം തന്റെ കരിയറിലെ വലിയൊരു ഹിറ്റ് ചിത്രം ലഭിച്ച രസകരമായ സംഭവമാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ഹൃത്വിക് റോഷൻ നായകനായി എത്തിയ സൂപ്പര്‍ ഹീറോ ചിത്രം ക്രിഷിൽ (2006) താൻ എങ്ങനെ അഭിനയിച്ചു എന്നാണ് നടി ഓർമിച്ചത്. റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ചാണ് പ്രിയങ്ക ഇത് വെളിപ്പെടുത്തിയത്. ഒരു ശവസംസ്കാര ചടങ്ങിൽ വച്ച് ചലച്ചിത്ര സംവിധായകന് രാകേഷ് റോഷൻ തന്നെ ആദ്യമായി ശ്രദ്ധിച്ചുവെന്നും അവിടെവച്ചാണ് തന്നെ ചിത്രത്തിലെ നായികയായി കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്നുമാണ് പ്രിയങ്ക വെളിപ്പെടുത്തിയത്. വെളുത്ത സൽവാർ കമീസ് ധരിച്ചാണ് രാകേഷ് റോഷൻ പ്രിയങ്കയെ അവിടെവച്ചു കണ്ടത്. ആ വേഷത്തില്‍ പ്രിയങ്കയുടെ ലാളിത്യത്തില്‍ രാകേഷ് റോഷന് കൗതുകമായി. തുടര്‍ന്ന് എത്രാസിൽ (2004) പ്രിയങ്കയ്ക്കൊപ്പം പ്രവർത്തിച്ച സംവിധായകരായ…
Read Moreകോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി: പന്നികളെ കൊന്ന് സംസ്കരിക്കും
കോട്ടയം: കോട്ടയം ജില്ലയില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്തെയും പന്നികളെ കൊന്നു സംസ്കരിക്കും. കൂട്ടിക്കല്‍, വാഴൂര്‍ പഞ്ചായത്തുകളിലെ ഫാമുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി രോഗം സ്ഥിരീകരിച്ചത്. ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റര്‍ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളില്‍നിന്നുള്ള പന്നിമാംസ വിതരണവും വില്പനയും പന്നിമാംസം, തീറ്റ എന്നിവയുടെ കടത്തും നിരോധിച്ചു. മറ്റു പ്രദേശങ്ങളിലേക്ക് പന്നി, പന്നിമാംസം, തീറ്റ എന്നിവ കൊണ്ടുപോകുന്നതിനും മറ്റിടങ്ങളില്‍നിന്നു രോഗബാധിത മേഖലയിലേക്ക് ഇവ കൊണ്ടുവരുന്നതിനും നിരോധനമുണ്ട്. എല്ലാ പന്നികളെയും കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡപ്രകാരമാണ് കൊന്നു സംസ്കരിക്കുന്നത്. ഇതിന് ജില്ലാ മൃഗസംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രോഗബാധിത പ്രദേശത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവ് രോഗനിരീക്ഷണ മേഖലയാണ്. മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, എലിക്കുളം, ചിറക്കടവ്, വെള്ളാവൂര്‍, കങ്ങഴ, പാമ്പാടി, കൂരോപ്പട, പള്ളിക്കത്തോട് പഞ്ചായത്തുകള്‍ നിരീക്ഷണ…
Read Moreറീല്‍സ് ചിത്രീകരണം: രണ്ടാമത്തെ ആഡംബര കാര്‍ ഓടിച്ചയാളും അറസ്റ്റില്‍
കോഴിക്കോട്: ബീച്ച് റോഡില്‍ വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവത്തില്‍ രണ്ടാമത്തെ ആഡംബരക്കാര്‍ ഓടിച്ചയാളെയും പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്ടെ കാര്‍ ഡീറ്റെയിലിംഗ് സ്ഥാപനത്തിലെ ജീവനക്കാരന് ഡിഫന്‍ഡര്‍ കാറോടിച്ചിരുന്ന കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി ഇടശേരി മുഹമ്മദ് റബീസ് (32) നെയാണ് വെള്ളയില്‍ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. റബീസിനെ പിന്നീട് പോലീസ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റവും ചുമത്തി. റീല്‍സ് ചിത്രീകരണത്തില്‍ റബീസിന്റെ പങ്കുകൂടി വ്യക്തമായതോടെയാണ് കേസില്‍ പ്രതിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് വെള്ളയില്‍ പോലീസ് അറിയിച്ചു. മരിച്ച ആല്‍വിനെ ഇടിച്ചത് ഈ വാഹനമല്ലെങ്കിലും ഒരുമിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നതിനാലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആല്‍വിനെ ഇടിച്ച കാറോടിച്ച മഞ്ചേരി സ്വദേശി സാബിത്താണ് ഒന്നാം പ്രതിയെങ്കിലും റഹിസിനെതിരെയും സമാനകുറ്റം നിലനില്‍ക്കുമെന്ന് പോലീസ് പറഞ്ഞു. റീല്‍സ് ചിത്രീകരണത്തിന് ഉപയോഗിച്ച ഇരു വാഹനങ്ങളും ഓടിച്ചിരുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് കോഴിക്കോട് ആര്‍ടിഒ…
Read Moreഹൃദയ രോഗം മൂലം മകൾ മരിച്ചു: രണ്ടരദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം അമ്മ പഠനത്തിനായി ആശുപത്രിക്ക് ദാനംചെയ്തു
ഡെറാഡൂൺ: രണ്ടര ദിവസം മാത്രം പ്രായമുള്ള മകളുടെ മൃതദേഹം അമ്മ ആശുപത്രിക്കു ദാനം ചെയ്തു. ഡെറാഡൂണിലെ ഡൂൺ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അപൂർവ ദാനം നടന്നത്. കുഞ്ഞിന്റെ പേര് സരസ്വതി എന്നാണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിസേറിയനിലൂടെയായിരുന്നു പെൺകുഞ്ഞിന്റെ ജനനം. ഹൃദയ സംബന്ധമായ രോഗമുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഐസിയുവില്‍ പ്രവേശിച്ചെങ്കിലും വൈകാതെ കുട്ടി മരണത്തിനു കീഴടങ്ങി. മൃതദേഹം പഠനത്തിനായി ദാനം ചെയ്യണമെന്ന ആശുപത്രി അധികൃതരുടെ അഭ്യർഥന അമ്മ ഉൾപ്പെടെ കുടുംബം അംഗീകരിച്ചതോടെ മൃതദേഹം മെഡിക്കൽ കോളജ് ഏറ്റെടുത്തു. കുട്ടിയുടെ ഓർമയ്ക്കായി ആശുപത്രി അധികൃതർ മാതാപിതാക്കള്‍ക്കു ഒരു വൃക്ഷത്തൈ നല്കി.
Read Moreപടയപ്പയുടെ പരാക്രമം: ഷൂട്ടിംഗ് സംഘത്തിന്റെ കാറുകള്‍ ആക്രമിച്ചു
മൂന്നാര്‍: ജനവാസ മേഖലയില്‍നിന്നു പിന്മാറാന് തയാറാവാത്ത കാട്ടുകൊമ്പന് പടയപ്പ അക്രമാസക്തനായി തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി രണ്ടു വാഹനങ്ങളുടെ ചില്ലുകള്‍ കാട്ടുകൊമ്പന് അടിച്ചു തകര്‍ത്തു. കുറ്റിയാര്വാലിക്കു സമീപത്തായിരുന്നു സംഭവം. സിനിമാ ഷൂട്ടിംഗിനായി മൂന്നാറിലെത്തിയ സംഘം സഞ്ചരിച്ച കാറുകള്‍ക്കു മുന്നിലാണ് അപ്രതീക്ഷിതമായി പടയപ്പ എത്തിയത്. പെട്ടെന്നുതന്നെ കാറുകള്‍ പിന്നോട്ട് എടുക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രമിച്ചെങ്കിലും വീതി കുറഞ്ഞ റോഡില്‍ വാഹനങ്ങള്‍ വേഗത്തില്‍ എടുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ കാറുകളിലെ യാത്രക്കാര്‍ ബഹളം വയ്ക്കുകയായിരുന്നു. ഒരു കാറിന്റെ മുന്‍ വശത്തെയും മറ്റൊരു കാറിലെ പിന്‍ഭാഗത്തെ ചില്ലുമാണ് ആന തകര്‍ത്തത്. ഏറെ നേരം ആശങ്കയുടെ മുള്‍മുനയില്‍ കഴിഞ്ഞ യാത്രക്കാര്‍ക്ക് ആന മാറിയ ശേഷമാണ് യാത്ര തുടരാനായത്. ഒരാഴ്ചയ്ക്കു മുമ്പ് ഇതേ റോഡില്‍ സ്കൂള്‍ കുട്ടികളുമായി എത്തിയ ബസിന്റെ നേര്‍ക്ക് പടയപ്പ പാഞ്ഞടുത്തിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ലോക്കാട് എസ്റ്റേറ്റിലെ ജനവാസ മേഖലകളില്‍ നിലയുറപ്പിച്ചിരുന്ന പടയപ്പ ദിവസങ്ങള്‍ക്കു…
Read Moreഅസംപ്ഷനു ദേശീയ പുരസ്കാരം
കോട്ടയം: ദേശീയ യുവജന കാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന ഫിസിക്കൽ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ നൽകുന്ന കായികരംഗത്തെ മികച്ച കോളജിനുള്ള ദേശീയ പുരസ്കാരത്തിനു ചങ്ങനാശേരി അസംഷൻ ഓട്ടോണമസ് കോളജ് അർഹമായി. നിരവധി ദേശീയ-അന്തർദേശീയ കായികതാരങ്ങളെ സംഭാവന ചെയ്യുകയുകയും വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസ്, ഏഷ്യൻ യൂണിവേഴ്സിറ്റി ഗെയിംസ്, ഏഷ്യൻ വോളിബോൾ ചാന്പ്യൻഷിപ്പ്, അന്തർ സർവകലാശാല നേട്ടങ്ങൾ, മുൻ വർഷങ്ങളിൽ ലഭിച്ച ദേശീയ സംസ്ഥാന അവാർഡുകൾ, കായിക മേഖലയിലെ പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാമാണ് അസംപ്ഷൻ കോളജിനെ ദേശീയ അവാർഡിന് അർഹമാക്കിയത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ ദേശീയ തൊഴിൽ മന്ത്രാലയം ഡയറക്ടർ ജനറൽ കമൽ കിഷോർ സോമൻ ഐഎഎസിൽ നിന്നും അസംപ്ഷൻ കോളജ് പ്രിൻസിപ്പൽ റവ. ഡോ. തോമസ് ജോസഫ് പാറത്തറ, കായികവിഭാഗം മേധാവി പ്രഫ. സുജാ മേരി ജോർജ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി. പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വേളയിലെ ഈ നേട്ടം…
Read More