കൊച്ചി: ഗുരുതരമായ ആരോപണങ്ങളുള്ള ലൈംഗികാതിക്രമക്കേസുകളില്‍ ഇര പരാതി പിന്‍വലിച്ചാലും കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. മകളുടെ പരാതിയില്‍ പിതാവിനെതിരേയെടുത്ത കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിര്‍ദേശം. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്കൂളിലെ കൗണ്‍സലിംഗിനിടെ പെൺകുട്ടി പിതാവ് പീഡിപ്പിച്ചത് വെളിപ്പെടുത്തിയത്. പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കവേ മകള്‍ പരാതി പിന്‍വലിക്കാന്‍ തയാറായി. തുടര്‍ന്ന് മകളുടെയും അമ്മയുടെയും മൊഴി കളവാണെന്ന് ചൂണ്ടികാട്ടി പ്രതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആരോപണം ഗുരുതരമായതിനാല്‍ വിചാരണ നേരിടണെന്ന് കോടതി വ്യക്തമാക്കി. ഇര സംഭവത്തിന്റെ ആഘാതത്തില്‍നിന്നും അതിജീവിച്ചാല്‍ പോലും കേസ് റദ്ദാക്കാനാകില്ലെന്ന് റാംജി ലാല്‍ ബൈര്‍വ ആന്‍ഡ് സ്റ്റേറ്റ് ഓഫ് രാജസ്ഥാന് കേസില്‍ സുപ്രീം കോടതിയുടെ സമീപകാല വിധിയെ അടിസ്ഥാനമാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ നിരീക്ഷണം. 15 വയസുള്ള വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് അധ്യാപകനെതിരായ നടപടികള്‍ റദ്ദാക്കിയ രാജസ്ഥാന് ഹൈക്കോടതി വിധി സുപ്രിം…
Read MoreDay: December 14, 2024
ഐഎസ്എൽ ഫുട്ബോൾ; ബ്ലാസ്റ്റേഴ്സ്, ഗോകുലം കളത്തിൽ
കോൽക്കത്ത/ഷില്ലോംഗ്: ഐഎസ്എൽ ഫുട്ബോളിൽ കേരള പ്രതിനിധികളായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ഐ ലീഗിൽ ഗോകുലം കേരള എഫ്സിയും ഇന്നു കളത്തിൽ. എവേ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കോൽക്കത്തൻ കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ നേരിടും. രാത്രി 7.30നാണ് കിക്കോഫ്. ഷില്ലോംഗ് ലാജോംഗാണ് ഐ ലീഗിൽ ഗോകുലത്തിന്റെ എതിരാളികൾ. വൈകുന്നേരം 4.30നാണ് കിക്കോഫ്.
Read Moreഹൈക്കോടതിക്ക് സമീപം മംഗളവനത്തില്‍ ഗേറ്റിൽ കോർത്തനിലയിൽ അജ്ഞാത മൃതദേഹം: പ്രദേശത്ത് അലഞ്ഞു നടക്കുന്ന തമിഴ്നാട് സ്വദേശിയായ യുവാവെന്ന് സംശയം
കൊച്ചി: കേരള ഹൈക്കോടതിക്ക് സമീപമുള്ള മംഗള വനത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഹൈക്കോടതിക്ക് പിന്നിലായുള്ള മംഗള വനത്തിന്റെ ഉള്ളിലായി സിഎംഎഫ്ആര്‍ഐ ഗേറ്റിലെ കമ്പിയില്‍ കോര്‍ത്ത നിലയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. നഗ്നമായ മൃതദേഹം ഗേറ്റിന്റെ കമ്പിയില്‍ കോര്‍ത്ത നിലയിലാണ് കിടക്കുന്നത്. കൊച്ചി ഡിസിപി എസ്. സുദര്‍ശന്റെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തി. എറണാകുളം സെന്‍ട്രല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്ത് അലഞ്ഞു തിരിഞ്ഞ് നടക്കാറുള്ള തമിഴ്നാട് സ്വദേശിയായ യുവാവാണെന്ന് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ പ്രദേശത്തേക്ക് നടന്നു വരുന്നതിന്റെയും വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് ഗേറ്റ് ചാടിക്കടക്കാന്‍ ശ്രമിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായും സൂചനയുണ്ട്. യുവാവ് സ്ഥിരം മദ്യപാനിയാണെന്നാണ് അറിയുന്നത്. ഫോറന്‍സിക് സംഘം പരിശോധിക്കുന്നുണ്ട്. ഇന്ന് രാവിലെ സുരക്ഷാ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
Read Moreഗുകേഷിന് അഞ്ചു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു തമിഴ്നാട് സർക്കാർ
ചെന്നൈ: ഫിഡെ 2024 ലോക ചെസ് ചാന്പ്യൻഷിപ്പിൽ ജയിച്ച ഡി. ഗുകേഷിന് തമിഴ്നാട് സർക്കാർ അഞ്ചു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. 18-ാം ലോക ചെസ് ചാന്പ്യനായി, ലോക ചാന്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രവും പതിനെട്ടുകാരനായ ഗുകേഷ് കുറിച്ചു. ഞാൻ ഒരു ആണ്‍കുട്ടിയെ കണ്ടു; അതെ, എനിക്ക് അവനെ അങ്ങനെ വിളിക്കാം. കാരണം, 2000ൽ ഞാൻ ആദ്യമായി ലോക ചാന്പ്യൻഷിപ്പ് കിരീടം നേടിയപ്പോൾ അവൻ ജനിച്ചിട്ടില്ല. ഡി. ഗുകേഷ്, പ്രായം വെറും 18, ഇപ്പോഴിതാ 18-ാമത്തെ ലോക ചാന്പ്യനായിരിക്കുന്നു അവൻ. ഭാവി ചെസിന് ഒരു മുഖമുണ്ടെങ്കിൽ, അത് അവന്റെ മുഖംപ്പോലെ തന്നെ കാണപ്പെടും. ശാന്തൻ, കൃത്യതയും ആത്മവിശ്വാസവും ഉള്ളവൻ- ഒരു ദേശീയ മാധ്യമത്തിൽ ഇന്ത്യൻ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ് കുറിച്ചു. പതിനെട്ടുകാരനായ ഡി. ഗുകേഷ്…
Read Moreഉള്ളതാണോ കുഞ്ഞേ… ബൈക്ക് ടാക്സി ഓടിച്ചാൽ മാസം 85,000 രൂപ വരുമാനം!
ബംഗളൂരു: യാത്രാ മേഖലയിലെ പുതിയ സംരംഭമാണു ബൈക്ക് ടാക്സികൾ. ഇന്ത്യയിലെ പല നഗരങ്ങളിലും ഇന്നു ബൈക്ക് ടാക്സികൾ ഉണ്ട്. ഇതിന്റെ സർവീസിന് ഇറങ്ങുന്നവർക്ക് എന്തു വരുമാനം ലഭിക്കുമെന്നും വിജയകരമായി നടത്താവുന്ന ജോലിയാണോ എന്നുമറിയാൻ ആളുകൾക്ക് താൽപര്യമുണ്ടാകും. അവരുടെ അറിവിലേക്കായി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബംഗളൂരുവിൽ ഊബറും റാപ്പിഡോയും ആയി സഹകരിച്ചു പ്രവർത്തിക്കുന്ന ഒരു ബൈക്ക് ടാക്സി ഡ്രൈവർ ആണു വീഡിയോയിൽ വരുമാനത്തെക്കുറിച്ച് പറയുന്നത്. താൻ ഒരുമാസം 80,000 മുതൽ 85,000 വരെ നേടുന്നുണ്ടെന്നാണ് ഇയാളുടെ അവകാശവാദം. ദിവസം 13 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ടെന്നും ഡ്രൈവർ വിശദീകരിക്കുന്നു. കർണാടക പോർട്ട്ഫോളിയോ എന്ന അക്കൗണ്ടിൽനിന്നാണ് എക്സിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. യുവാവിന്റെ അധ്വാനിക്കാനുള്ള മനസിനെ അഭിനന്ദിച്ച് നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി.
Read Moreബീച്ചില്‍ കളിക്കുന്നതിനിടെ പന്ത് സ്ത്രീയുടെ നെറ്റിയില്‍ തട്ടിയതിന് 11 കാരിക്ക് മർദനം; പോലീസിൽ പരാതി നൽകി കുടുംബം
ആലപ്പുഴ: ബീച്ചില്‍ പന്ത് തട്ടിക്കളിക്കുന്നതിനിടെ സമീപത്തിരുന്ന സ്ത്രീയുടെ നെറ്റിയില്‍ കൊണ്ടതിന്റെ വൈരാഗ്യത്തില്‍ 11 കാരിയെ മര്‍ദിച്ചതായി പരാതി. മകള്‍ നേരിട്ട ദുരനുഭവത്തിനെതിരേ നടപടി ആവശ്യപ്പെട്ട് ആലപ്പുഴ തോണ്ടന്‍കുളങ്ങര സ്വദേശിയായ ഷാഹിദയാണ് സൗത്ത് പോ ലീസില്‍ പരാതി നല്‍കിയത്. ആലപ്പുഴ ബീച്ചില്‍ ഈമാസം രാത്രി എട്ടിനാണ് കേസിനാസ്പദമായ സംഭവം. കുടുംബസമേതം ബീച്ചിലെത്തിയ ഇവര്‍ മറ്റ് കുട്ടികളുമായി കളിക്കുന്നതിനിടെയാണ് പന്ത് സമീപത്തിരുന്ന സ്ത്രീയുടെ നെറ്റിയില്‍ കൊണ്ടത്. അടുത്തേക്ക് വിളിച്ചുവരുത്തി ഇരിക്കാന്‍ പറഞ്ഞശേഷം മേലാല്‍ ആവര്‍ത്തിക്കരുതെന്ന് പറഞ്ഞ് കവിളില്‍ ശക്തിയായി അടിച്ചു. വേദനകൊണ്ട് പുളഞ്ഞ മകള്‍ വിവരങ്ങള്‍ പറഞ്ഞതോടെ സമീപത്തെ ഔട്ട് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ധരിപ്പിച്ചാണ് മടങ്ങിയത്. മുഖത്ത് നീരുവന്നതോടെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. 11 കാരിയുടെ കവിളിന് അടിച്ച സംഭവത്തില്‍ സൗത്ത് പോലീസ് കേസെടുത്തു. അപരിചിതയായ സ്ത്രീയെ കണ്ടെത്തത്തുന്നതിനായി തുടര്‍ അന്വേഷണത്തിന് വനിതാ പോലീസിനു കൈമാറി. സ്ത്രീക്കെതിരേ…
Read Moreമുറ്റത്ത് ചോരയിൽ കുളിച്ചു കിടക്കുന്ന അച്ഛൻ; ഉടൻതന്നെ സോമൻപിള്ളയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു; മകനെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം
ഹരിപ്പാട്: മദ്യലഹരിയില്‍ മകന് അച്ഛനെ കുത്തിക്കൊന്നു. ചേപ്പാട് വലിയകുഴിയില്‍ അരുണ്‍ ഭവനത്തില്‍ സോമന്‍പിള്ള (62) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന് അരുണ്‍ എസ്. നായരെ (29) കരിയിലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയില്‍ മദ്യപിച്ചെത്തിയ അരുണും സോമന്പിള്ളയുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരുവരും വീടിനു പുറത്തേക്കു പോയി. കൂറേയേറെ സമയം കഴിഞ്ഞ് അരുണ്‍ വീട്ടിലെത്തി ഭാര്യയോടായി അച്ഛന് പുറത്ത് വീണുകിടക്കുന്നതായി പറഞ്ഞു. ഉടന്‍തന്നെ സോമന്‍പിള്ളയെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ വീണ് പരിക്കേറ്റതായാണ് പറഞ്ഞിരുന്നത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സോമന്‍പിള്ള മരണപ്പെട്ടിരുന്നു. തുടര്‍ന്ന് അരുണിനെയും ഭാര്യയെയും അമ്മ പ്രസന്നകുമാരിയെയും പോലീസ് മൊഴിയെടുക്കാനായി വിളിപ്പിച്ചു. അരുണിന്റെ മൊഴിയിലെ വൈരുധ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസ് വിശദമായി ചോദ്യം ചെയ്യല്‍ നടത്തിയതിനെ തുടര്‍ന്നാണ് അരുണ്‍ സോമന്‍പിള്ളയുടെ പുറത്ത് കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചതായി സമ്മതിച്ചത്. ഇരുവരും വൈകിട്ട് സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കാറുള്ളതിനാല്‍ വീട്ടുകാര്‍ സംഭവം ശ്രദ്ധിച്ചിരുന്നില്ല.മൃതദേഹം…
Read Moreഅടിമത്വത്തിന്റെ കരാള ഹസ്തങ്ങൾക്ക് വിട: വിവാഹമോചനത്തിന് മെഹന്തി വരച്ചു ചേർത്ത് യുവതി; വൈറലായി ചിത്രങ്ങൾ
കല്യാണത്തോട് അനുബന്ധിച്ച് മെഹന്തി അല്ലങ്കിൽ മൈലാഞ്ചി ഇടുന്നത് ഒരു ചടങ്ങ് തന്നെയാണ്. പല ഡിസൈനുകളാൽ കയ്യിൽ തീർത്ത മെഹന്തിക്ക് ഭംഗി ഏറെയാണ്. വിവാഹം കഴിക്കാൻ പോകുന്ന വരന്റേയും വധുവിന്റേയും പേരിന്റെ ആദ്യത്തെ അക്ഷരം ചിലർ മെഹന്തി ഡിസൈനിനോടൊപ്പം വരച്ച് ചേർക്കാറുണ്ട്. കല്യാണ തീം പോലും മെഹന്തി വരയ്ക്കുന്നതിനായുണ്ടാകും. പക്ഷേ പറഞ്ഞു വരുന്നതെന്തെന്നാൽ കല്യാണത്തിനു മൈലാഞ്ചി ഇടുന്നത് എല്ലാവർക്കും അറിയാം. എന്നാൽ വിവാഹ മോചനത്തിനു മെഹന്തി ഇടുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ. ഭർത്താവിന്റെ വീട്ടിൽ ഒരു വേലക്കാരിയെ പോലെ കഴിഞ്ഞിരുന്നു. പീഡനം അസഹനീയമായപ്പോൾ യുവതി വിവാഹ മോചനം തേടി. താൻ അനുഭവിച്ച ദുരിത പൂർണമായ ജീവിതമാണ് അവൾ തന്റെ കൗയിൽ മൈലാഞ്ചി ഇലകളാൽ തീർത്തിരിക്കുന്നത്. കല്യാണം ചെയ്തു പോയതു മുതൽ ഡിവോഴ്സ് കിട്ടിയ സംഭവം വരെ ചുരുക്കെഴുത്തു പോലെ വരച്ച് ചേർത്തിരിക്കുകയാണ്. എന്തായാലും മൈലാഞ്ചി കൈകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.…
Read Moreകുഴമ്പിടാനെന്ന വ്യാജേന കളരിപഠിക്കാനെത്തിയ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; അറുപുത്തിനാലുകാരനായ ആശാന് 12 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
ചേര്‍ത്തല: കളരി അഭ്യസിക്കാന്‍ വന്ന പതിനാലുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു വിധേയനാക്കിയെന്ന കേസില്‍ പ്രതിക്കു 12 വര്‍ഷം തടവും ഒരുലക്ഷം പിഴയും ശിക്ഷ.ചേര്‍ത്തല നഗരസഭ 24-ാം വാര്‍ഡില്‍ വാടകയ്ക്കു താമസിച്ചിരുന്ന തിരുവനന്തപുരം നെയ്യാറ്റിന്‍കര കാരോട് പ്ലാമൂട്ട് തൈവിളാകത്ത് മേലേതട്ട് പുത്തന്‍വീട്ടില്‍ പുഷ്കര(64)നെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗകോടതി (പോക്സോ) ശിക്ഷിച്ചത്. ചേര്‍ത്തല നഗരസഭ 24-ാം വാര്‍ഡിലെ വാടകവീട്ടില്‍ മര്‍മ-തിരുമ്മുകളരി പയറ്റ് സംഘം നടത്തിവരികയായിരുന്നു പ്രതി. ഇവിടെ കളരി അഭ്യസിക്കുന്നതിനായെത്തിയ ആണ്‍കുട്ടിയെ കളരി ആശാനായ പ്രതി കുഴമ്പിടാനെന്ന വ്യാജേന വിളിച്ച് കളരിയോട് ചേര്‍ന്നുള്ള മറ്റൊരു മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഇതു മറ്റൊരു ദിവസവും തുടര്‍ന്നു. 2022 ജൂണിലായിരുന്നു സംഭവം. തുടര്‍ന്ന് കളരിയില്‍ പോകുന്നതിന് വിമുഖത കാണിച്ച കുട്ടിയോട് രക്ഷിതാക്കള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.കുട്ടിയെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ ആള് ഉപദ്രവിച്ചതിനും ഒന്നില്‍ കൂടുതല്‍ തവണ ഉപദ്രവിച്ചതിനുമടക്കം വിവിധ വകുപ്പുകളിലായാണ്…
Read Moreഅടങ്ങി നിക്കെടാ കുറുന്പാ അവിടെ… ഭക്ഷണത്തിനായി വാശി പിടിക്കുന്ന കടുവ കുഞ്ഞിന് വാരിക്കൊടുക്കുന്ന ഉടമ; വൈറലായി വീഡിയോ
കടുവകളുടേയും സിംഹത്തിന്റേയുമൊക്കെ പല തരത്തിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പൂച്ച കുഞ്ഞിനെപ്പോലെ കടുവയെ പരിപാലിക്കുന്ന വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അവന്റെ യജമാനൻ ഭക്ഷണം ഉണ്ടാക്കുന്പോൾ അതിനുവേണ്ടി വാശി പിടിക്കുന്ന കുറുന്പൻ കടുവക്കുഞ്ഞാണ് വീഡിയോയിലുള്ളത്. കെന്‍സോ ദി ടൈഗര്‍ എന്നാണ് അവന്റെ പേര്. ആള് ചില്ലറക്കാരനല്ല, സ്വന്തമായി ഇൻസ്റ്റഗ്രാം അക്കൗണ്ട് വരെയുണ്ട് ആശാന്. നിരവധി ആരാധകരാണ് കടുവക്കുട്ടനുള്ളത്. ഇന്തോനേഷ്യയിലെ ഇർവാന്‍ ആന്ധ്രി സുമമംപാവൌ എന്ന കടുവ പ്രേമിയുടെ വളര്‍ത്തു കടുവയാണ് കെന്‍സോ. കടുവയ്ക്കുള്ള ഭക്ഷണം മേശപ്പുറത്ത് വച്ച് ഉണ്ടാക്കുന്നതിനിടെ കെന്‍സോ തന്റെ മുന്‍ കാലുകളെടുത്ത് മേശപ്പുറത്ത് വയ്ക്കുകയും പാത്രത്തിനായി കൈ നീട്ടുകയും ചെയ്യുന്നു. ഈ സമയം ഇർവാന്‍ അതിൽ നിന്നും കുറച്ച് ഭക്ഷണം എടുത്ത് കെന്‍സോയുടെ വായില്‍ വച്ച് കൊടുക്കുന്നത് വീഡിയോയിൽ കാണാം. അവന് അത് ആസ്വദിച്ച് കഴിക്കുന്നു. സമാനമായ രീതിയില്‍ ഇർവാന്റെ ഭാര്യയുടെ…
Read More