കാക്കനാട്: ഡേറ്റിംഗ് ആപ് വഴി പരിചയപ്പെട്ട യുവാവിനെ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി മർദിച്ച ശേഷം വീഡിയോ പകർത്തി പണം തട്ടാൻ ശ്രമം. ആറംഗ സംഘം പിടിയിൽ കോഴിക്കോട് കല്ലായി പൂച്ചങ്ങൽ വീട്ടിൽ അജ്മൽ (23), മലപ്പുറം മമ്പാട് നിലമ്പൂർ കീരിയത്തു വീട്ടിൽ ഫർഹാൻ (23), മലപ്പുറം നിലമ്പൂർ അരിവക്കോട് മേലേപുത്തൻവീട്ടിൽ അനന്തു (22), മലപ്പുറം എടക്കര കാർക്കുയിൽ വീട്ടിൽ മുഹമ്മദ് ഷിബിനു സാലി (23), കണ്ണൂർ ഉരുവച്ചാൽ അടിയോട് വീട്ടിൽ റയസ് (26), കണ്ണൂർ മട്ടന്നൂർ ഫാത്തിമ മൻസിൽ സമദ് (27)എന്നിവരെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്നു 10 മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും പിടിച്ചെടുത്തു. ഇടപ്പള്ളി സ്വദേശിയായ യുവാവിനെ സ്വകാര്യ ഡേറ്റിംഗ് ആപ് വഴി വലയിലാക്കിയ പ്രതികൾ പടമുകൾ തൊട്ടിയമ്പലത്തിനു സമീപത്തെ ഹോസ്റ്റലിലേക്ക് ബുധനാഴ്ച രാത്രി വിളിച്ചുവരുത്തി മർദിക്കുകയും 50,000 രൂപ വിലവരുന്ന…
Read MoreDay: December 14, 2024
നൂറിൽ നൂറും ഷോമാൻ: ഇന്ന് രാജ് കപൂർ ജന്മശതാബ്ദി
ന്യൂഡൽഹി: ഞാൻ മരിച്ചാൽ മൃതദേഹം എന്റെ സ്റ്റുഡിയോയിലേക്കുകൊണ്ടുവരിക. അവിടുത്തെ ലൈറ്റും ആക്ഷൻ, ആക്ഷൻ.. എന്ന വിളികളും കേട്ടാൽ ഞാൻ എണീറ്റേക്കാം. മരിച്ചുകിടക്കുമ്പോഴും ആക്ഷൻ പറഞ്ഞാൽ ചാടിയെണീറ്റേക്കുമെന്ന അഭിനയാഭിനിവേശത്തിന്റെ പേരാണ് ഇന്ത്യൻ സിനിമയുടെ ഷോമാൻ രാജ് കപൂർ. സ്വതന്ത്രാനന്തര ഇന്ത്യ പ്രണയിച്ചതും വിരഹിയായതും ഈ അഭിനയപ്രതിഭയുടെ രൂപത്തിലും ശബ്ദത്തിലുമായിരുന്നു. ഇന്ത്യൻ ചലനചിത്രം കണ്ട എക്കാലത്തെയും ഷോമാൻ രാജ് കപൂറിന്റെ നൂറാം ജന്മദിനമാണിന്ന്. മകൾ എഴുതിയ പുസ്തകത്തിലാണ്, മരണനിദ്രയിൽപ്പോലും ആക്ഷൻ പറഞ്ഞാൽ അഭിനിയച്ചുതുടങ്ങുമെന്നു രാജ് കപൂർ പറയുന്നത്. 1948ൽ ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ പുറത്തിറങ്ങുന്നത്, ഇന്ത്യ സ്വതന്ത്രയായ തൊട്ടടുത്ത വർഷം. പിന്നീട് സ്വതന്ത്ര ഇന്ത്യ അവളുടെ മോഹങ്ങളും മോഹഭംഗങ്ങളും കൊട്ടക തിരശീലയിൽ രാജ് കപൂറിലൂടെ സാക്ഷാത്കരിച്ചു. സംവിധായകൻ, ആർകെ സ്റ്റുഡിയോ ആരംഭിച്ച സംരംഭകൻ, സിനിമയിലെ കപൂർ കുടുംബവാഴ്ചയുടെ ഉദ്ഘാടകൻ വിശേഷണങ്ങൾ പലതിലും വലുതായി ഇന്ത്യ ആഘോഷിച്ചത് രാജ് സാഹിബ്…
Read Moreനടൻ അല്ലു അർജുൻ ജയിൽ മോചിതനായി; ഉത്തരവ് വൈകിയതിനെ തുടർന്ന് ഒരു ദിവസം ജയിലിൽ കഴിഞ്ഞ് അല്ലു അർജുൻ; സുരക്ഷ പരിഗണിച്ച് നടനെ പുറത്തിറക്കിയത് ജയിലിന്റെ പിന്നിലൂടെ
ഹൈദരാബാദ്: പുഷ്പ രണ്ട് സിനിമയുടെ റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടന് അല്ലു അര്ജുൻ ജയിൽ മോചിതനായി. കേസിൽ തെലങ്കാന ഹൈക്കോടതി താരത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇടക്കാല ജാമ്യ ഉത്തരവിന്റെ ഒപ്പിട്ട പകർപ്പ് ജയിലിൽ എത്താത്തതിനെ തുടർന്ന് ഇന്നലെ അല്ലു അർജുന് ജയിലിൽ കഴിയേണ്ടിവന്നിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ താരത്തെ സ്വീകരിക്കാൻ വൻ ആരാധകപട തന്നെ ജയിൽ പരിസരത്ത് എത്തിയിരുന്നു. എന്നാൽ സുരക്ഷ പരിഗണിച്ച് അദ്ദേഹം ചഞ്ചൽഗുഡ ജയിലിന്റെ പിന്നിലെ ഗേറ്റിലൂടെയാണ് പുറത്തിറങ്ങിയത്. മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോ എന്നതിൽ സംശയമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഒരു പ്രമോഷന്റെ ഭാഗമായി ഒരിടത്ത് നടന് പോയത് കൊണ്ട് അപകടമുണ്ടായെന്ന് പ്രഥമദൃഷ്ട്യാ പറയാന്‍ കഴിയില്ലെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Read More