കാസർഗോഡ്: വയനാട് പുനരധിവാസത്തിലെ കേന്ദ്ര അവഗണനയ്ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിനുള്ള ദുരിതാശ്വാസ സഹായം കേന്ദ്രം നിഷേധിച്ചെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പകപോക്കൽ നിലപാടാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നത്. ഒരു സംസ്ഥാനത്തോടും ചെയ്യാൻ പാടില്ലാത്തകാര്യമാണ് ഇത്. കേരളവും രാജ്യത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം നീതി നിഷേധിക്കാൻ പാടില്ല. ഈ നിലപാടിനെതിരേ നമ്മുടെ നാട്ടിൽ പ്രതിഷേധം ഉയർന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ വയനാടിനായി കേരളത്തിൽ നിന്നുളള ബിജെപി എംപി ഒഴികെ ബാക്കി മുഴുവൻ എംപിമാരും ഒന്നിച്ചു നിന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു. കേരളത്തോട് കേന്ദ്ര സർക്കാര്‍ പ്രതികാര മനോഭാവം കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സ്ഥാനമുറപ്പിക്കാൻ പറ്റാത്തത് കൊണ്ടാണ് ബിജെപിക്ക് കേരളത്തോട് ശത്രുത. കേരളത്തോട് പകപോക്കലാണ് കേന്ദ്രം നടത്തുന്നത്. എംപിമാർ നൽകിയ നിവേദനത്തിന് വസ്തുതാ വിരുദ്ധമായ മറുപടിയാണ് അമിത് ഷാ നൽകിയത്. ആഭ്യന്തര മന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ…
Read MoreDay: December 15, 2024
മലയാളി പൊളിയല്ലേ… റബര്‍ത്തൈ ഉത്പാദനത്തിലെ പുത്തന്‍ സാങ്കേതികവിദ്യ മലയാളി ശാസ്ത്രജ്ഞയ്ക്ക് ചൈനയുടെ അംഗീകാരം
ജീന്‍ എഡിറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഹോമോസൈഗസ് റബര്‍ത്തൈകള്‍ ഉത്പാദിപ്പിച്ചതിനു മലയാളി ശാസ്ത്രജ്ഞയ്ക്ക് ചൈനീസ് സര്‍ക്കാരിന്റെ അംഗീകാരം. കൊടുമണ്‍ അങ്ങാടിക്കല്‍ സ്വദേശിയും ചൈനീസ് റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞയുമായ ഡോ. ജിനു ഉദയഭാനുവിനാണ് അംഗീകാരം ലഭിച്ചത്. ഒരു ടിഷ്യുവില്നിന്ന് നിലവില്‍ ജനിതക വ്യതിയാനം വരാത്ത 70 റബര്‍ത്തൈകള്‍ വരെ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ജിനു വികസിപ്പിച്ചെടുത്തത്. ഈ കണ്ടുപിടിത്തത്തിന് 2023-24 വര്‍ഷം ചൈനീസ് നാഷണല്‍ പേറ്റന്റ് ലഭിച്ചിരുന്നു. നിലവില്‍ ചൈനയിലെ ഹൈനാന്‍ റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞയാണ്. ഒരു ടിഷ്യുവില്നിന്നു നിലവില്‍ ജനികത വ്യതിയാനം വരാത്ത 20 റബര്‍ത്തൈകള്‍ മാത്രമാണ് ഉത്പാദിപ്പിച്ചിരുന്നത്. ഈ പ്രശ്നം ചൈനീസ് റബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍മാരുടെ മുമ്പാകെ എത്തുകയും കൂടുതല്‍ ഗവേഷണങ്ങള്‍ക്കുള്ള നിര്‍ദേശം അവര്‍ ജിനുവിന്റെ മുമ്പാകെ വയ്ക്കുകയുമായിരുന്നു. ജിനു നടത്തിയ ഗവേഷണങ്ങള്‍ക്കുശേഷം ജനിതക വ്യതിയാനം വരാത്തതും പൂക്കുകയും കായ്ക്കുകയും ചെയ്യാത്തതുമായ അത്യുത്പാദന ശേഷിയുള്ളതും…
Read Moreഅയ്യോ തൊടല്ലേ… തൊട്ടാൽ കിട്ടും മരണ വേദന; അറിയാം ജിംപി ഇലയുടെ പ്രത്യേകത
വൈവിധ്യങ്ങളായ പ്രകൃതിയാൽ സന്പന്നമാണ് നമ്മുടെ നാട്. ചുറ്റുമൊന്ന് കണ്ണോടിച്ചാൽ തന്നെ പച്ചപ്പും ഹരിതാഭയും കണ്ണിനു കുളിർമയേകും. കറിവയ്ക്കാൻ ഒന്നുമില്ലങ്കിൽ തൊട്ടടുത്ത പറന്പിലേക്ക് ഒന്നിറങ്ങിയാൽ മതിയാകും കൈനിറയെ കറിക്കുള്ള ഇലകളുണ്ടാകും. പണ്ടൊക്കെ തൊടിയിലും മുറ്റത്തുമൊക്കെ കുഞ്ഞുങ്ങൾ കളിച്ചുകൊണ്ട് നിൽക്കുന്പോൾ ഒന്നു താഴെ വീണാൽ ഓടിപ്പോയി ആദ്യം ചെയ്യുന്നത് പച്ചില മരുന്ന് പറിച്ച് മുറിവിൽ പുരട്ടുക എന്നതാണ്. എന്നാൽ ഇലകളിലും വിഷച്ചെടികൾ പതിയിരിപ്പുണ്ട്. ഇപ്പോഴിതാ ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഇലയുടെ വിഷക്കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജിംപി ജിംപി എന്നാണ് അതിന്റെ പേര്. ഡൻഡ്രോക്നൈഡ് എന്നാണ് അതിന്റെ ശാസ്ത്രീയനാമം. ചെറിയ സൂചികൾ പോലെ രോമങ്ങളാൽ സന്പന്നമാണ് ഈ ചെടിയുടെ ഇലകളുടെ പുറംഭാഗം. ഇതിനകത്ത് വിഷം അടങ്ങിയിട്ടുണ്ട്. ഒരു കുത്ത് കിട്ടിയാൽ തീർന്നു എന്നുതന്നെ പറയാം. തേളിന്റെ വിഷത്തോട് ഇതിനെ താരതമ്യപ്പെടുത്താറുണ്ട്. ഈ ചെടിയുടെ കുത്ത് കിട്ടിയാൽ അതി തീവ്രമായ വേദന അനുഭവിക്കേണ്ടി…
Read Moreസിനിമാ കഥയെന്ന് തോന്നിയെങ്കിൽ തെറ്റ്, യഥാർഥ ജീവിതം തന്നെ; പിതാവിന് കോടിക്കണക്കിന് രൂപയുടെ ആസ്തി; ഒന്നും വേണ്ടെന്ന് യുവാവ്
ചെറിയ കുഞ്ഞായിരുന്നപ്പോൾ കാണാതായ ഷി ക്വിൻഷുവായിയെ വർഷങ്ങൾക്ക് ശേഷം തന്റെ മാതാപിതാക്കൾക്ക് തിരികെ ലഭിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൈനയിലാണ് സംഭവം. മകനെ നഷ്ടപ്പെട്ടു പോയ മാതാപിതാക്കൾ അവനുവേണ്ടി തിരയാത്ത സ്ഥലങ്ങളില്ലായിരുന്നു. എന്നിട്ടും ശ്രമം വിഫലമായി. കോടിക്കണക്കിനു രൂപയാണ് മകന്റെ തിരച്ചിലിനായി മാതാപിതാക്കൾ ചിലവാക്കിയത്. തോറ്റുകൊടുക്കാൻ ആ അച്ഛനും അമ്മയും തയാറല്ലായിരുന്നു. എങ്ങനെയും മകനെ കണ്ടെത്തുമെന്ന വാശിയായിരുന്നു അവർക്ക്. അങ്ങനെ വർഷങ്ങൾക്ക് ശേഷം മകനെ അവർക്ക് തിരികെ ലഭിച്ചു. ഇപ്പോൾ അവന് 26 വയസാണ് പ്രായം. മാതാപിതാക്കളുടെ അടുത്ത് ഷി എത്തിയപ്പോൾ അവൻ ഞെട്ടിപ്പോയി. തന്റെ അച്ഛനും അമ്മയും കോടിക്കണക്കിനു സ്വത്ത് ഉള്ളവരാമെന്ന യാഥാർഥം അവനു ശരിക്കും ഷോക്കായിരുന്നു. മകൻ തിരികെ എത്തിയപ്പോൾ കോടികൾ വിലയുള്ള ഫ്ലാറ്റും കാറുകളും വില്ലയും ആഭരണങ്ങളുമെല്ലാം മാതാപിതാക്കൾ സമ്മാനമായി നീട്ടി. എന്നാൽ എല്ലാവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ഷിയുടെ പെരുമാറ്റം.…
Read Moreഅസംഘടിതമേഖലയിലെ തൊഴിലാളികളുടെ ദിവസക്കൂലി കേരളത്തില്‍ ദേശീയ ശരാശരിയുടെ ഇരട്ടിയെന്ന് ആർബിഐ
മുംബൈ: അസംഘടിതമേഖലയിലെ തൊഴിലാളികളുടെ ദിവസക്കൂലി കേരളത്തില്‍ ദേശീയ ശരാശരിയുടെ ഇരട്ടി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിൽ ആണിത് സൂചിപ്പിച്ചിരിക്കുന്നത്. ജമ്മു-കശ്മീരും തമിഴ്നാടും ആണ് കേരളത്തിന് പിന്നില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. മധ്യപ്രദേശും ത്രിപുരയും ഗുജറാത്തും ഉത്തര്‍പ്രദേശും ഏറ്റവും പിന്‍നിരയിലും സ്ഥാനംനേടി. ആര്‍ബിഐ പുറത്തുവിട്ട ഹാന്‍ഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഓണ്‍ ഇന്ത്യന്‍ സ്റ്റേറ്റ്സ് ഫോര്‍ 2023-24ല്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ വന്‍ അന്തരമുള്ളതായി ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ ഗ്രാമീണമേഖലയിലെ പുരുഷ കര്‍ഷകത്തൊഴിലാളികളുടെ ശരാശരി ദിവസക്കൂലി കേരളത്തില്‍ 807.2 രൂപയാണെങ്കില്‍ രണ്ടാംസ്ഥാനത്തുള്ള ജമ്മു-കശ്മീരില്‍ അത് 566.1 രൂപയും മൂന്നാംസ്ഥാനത്തുള്ള തമിഴ്നാട്ടില്‍ 540.6 രൂപയുമാണ്. 372.7 രൂപയാണ് ദേശീയ ശരാശരി. മധ്യപ്രദേശാണ് കൂലിയുടെ കാര്യത്തില്‍ ഏറ്റവുംപിന്നില്‍. അവിടെ ശരാശരി ദിവസക്കൂലി 242.2 രൂപ മാത്രമാണ്. ഗുജറാത്ത് (256.1), ഉത്തര്‍പ്രദേശ് (334.4) ത്രിപുര (337.2) എന്നീ സംസ്ഥാനങ്ങളും ഏറ്റവും പിന്നിലുണ്ട്.…
Read Moreവീട് മാറിപ്പോകുന്ന യുവതിയോട് യാത്ര പറയാൻ വന്ന വായാടിയെ കണ്ടോ? വൈകാരികമായ വീഡിയോ പങ്കുവച്ച് പക്ഷിനിരീക്ഷക
മനുഷ്യരും പക്ഷികളും തമ്മിൽ അഭേദ്യമായൊരു ബന്ധം നിലനിൽക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അത് മറ്റൊന്നുമല്ല. തത്തയാണ് വീഡിയോയിലെ താരം. പക്ഷിനിരീക്ഷകയായ രാധിക എന്ന യുവതിയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. അവൾ ഇപ്പോൾ താമസിച്ചിരിക്കുന്ന വീട്ടിൽ നിന്നും പുതിയ വീട്ടിലേക്ക് ഷിഫ്റ്റ് ചെയ്യുന്നതിനിടെ ഒരു തത്ത അവളുടെ അരികിലെത്തുന്നതാണ് വീഡിയോയിൽ കാണാനാവുക. ആ തത്തയോട് അവൾ എങ്ങനെയാണ് ഗുഡ്ബൈ പറയുന്നത് എന്നതും വീഡിയോയിൽ കാണാം. പലപ്പോഴും തന്റെ വീട്ടിൽ പറന്നു വരുന്ന തത്തയാണ് ഇവൾ. പേര് മിത്തു എന്നാണ്. കഴിഞ്ഞ കുറച്ച് കാലമായി ഇവളെ കണുന്നില്ലായിരുന്നു. വീണ്ടും ദേ ഇവളെന്റെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ടു. ഞാൻ വീട് മാറിപ്പോകുന്നത് അറിഞ്ഞാണോ ഇവൾ വന്നത്? എന്നാലും എങ്ങനെ ഇവളതറിഞ്ഞു. എന്നൊക്കെ ഞാൻ ചിന്തിക്കുന്നു എന്നു കുറിച്ചാണ് യുവതി ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ്…
Read Moreസാറിന് വിശപ്പിന്റെ അസുഖം ഉണ്ടെന്ന് തോന്നുന്നു: ലോൺ പാസാക്കാൻ ബാങ്ക് മാനേജർ അകത്താക്കിയത് 39500 രൂപയുടെ നാടൻ കോഴിക്കറി; പരാതിയുമായി കർഷകൻ
കൈക്കൂലി വീരൻമാർ അരങ്ങ് വാഴും കാലമാണ് ഇന്ന്. ചിലർ പിടിക്കപ്പെടും ചിലർ ആരുടെയോ ഭാഗ്യം കൊണ്ട് രക്ഷപെടും. ലോൺ പാസാക്കാനും സ്ഥലം മാറ്റത്തിനുമൊക്കെ പല തരത്തിലാണ് മേലുദ്യോഗസ്ഥർ പണം ഊറ്റുന്നത്. എല്ലാവരെയും ആ ഗണത്തിൽ ഉൾപ്പെടുത്തണ്ട. വ്യത്യസ്തമായൊരു കൈക്കൂലിക്കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഛത്തീസ്ഗഡിലെ മസ്തൂരിയിലെ ബാങ്ക് മാനേജർക്കെതിരേയാണ് കൈക്കൂലി വാങ്ങിയെന്ന പേരിൽ പരക്കുന്ന ആരോപണം. കോഴി വളർത്തൽ ബിസിനസ് വിപുലീകരിക്കുന്നതിനു വേണ്ടി രൂപ്ചന്ദ് മൻഹർ വായ്പ തേടി ഛത്തീസ്ഗഡിലെ മസ്തൂരിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിലെത്തി. ബാങ്ക് മാനേജരുമായി കർഷകൻ തന്റെ ആവശ്യത്തെ കുറിച്ച് സംസാരിച്ചു. മാനേജർ കർഷകന്റെ കാര്യം പരിഗണിക്കാമെന്ന് അദ്ദേഹത്തിനു ഉറപ്പു നൽകി. ലോൺ വേഗം കിട്ടുമല്ലോ എന്ന ആശ്വാസത്തിൽ മാനേജരോട് യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം മാനേജർ തനിക്കൊരു ഡിമാൻഡ് ഉണ്ടെന്ന കാര്യം പറഞ്ഞത്. ലോൺ പാസാക്കുന്നതിന് 10…
Read Moreപുതിയ തസ്തികയിൽ 70,000 രൂപ ശന്പളം: പ്രതിഫലം നിരസിച്ച് തോമസ് ഐസക്ക്
തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേശകനായി നിയമിച്ച മുൻ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിന് 70,000 രൂപ പ്രതിമാസ ശന്പളവും ഇന്ധനച്ചെലവും ഡ്രൈവറുടെ ശന്പളവും നല്കാൻ തീരുമാനം. എന്നാൽ പ്രതിഫലം വാങ്ങില്ലെന്ന് തോമസ് ഐസക് അറിയിച്ചു. നോളജ് ഇക്കോണമി മിഷൻ ഉപദേശക സ്ഥാനം ഐസക്ക് ഏറ്റെടുത്തു. ഈ സർക്കാരിന്റെ കാലാവധി കഴിയും വരെയാണ് നിയമനം. 2021 മുതൽ കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗണ്‍സിൽ (കെ-ഡിസ്ക്) മുഖേനെ നടപ്പാക്കി വരുന്ന പദ്ധതിയാണ് കേരള നോളജ് ഇക്കോണമി മിഷൻ, അഥവാ കെകെഇഎം. ഇതിന്റെ പ്രവർത്തനങ്ങൾ സംസ്ഥാന വ്യാപകമായി വിജ്ഞാന കേരളം എന്ന പേരിൽ വിപുലീകരിക്കാനാണ് തോമസ് ഐസക്കിനെ നിയോഗിച്ചത്. തോമസ് ഐസക്കിനെ ഉപദേശകനായി നിയമിച്ച ഉത്തരവ് പുറപ്പെടുവിച്ചത് കെ ഡിസ്ക് എക്സ് ഓഫിഷ്യോ സെക്രട്ടറിയായ ഡോ.കെ.എം. ഏബ്രഹാമാണ്. അദ്ദേഹം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ…
Read Moreപത്തനംതിട്ട വാഹന അപകടം: റോഡിന്റെ നിർമ്മാണം പൂർത്തിയായി വരുന്നതേ ഉള്ളൂ; ടാറിംഗ് കഴിഞ്ഞത് മുതൽ എല്ലാ വാഹനങ്ങളും ഇത് വഴിയാണ് വരുന്നത്; കെ. യു ജനീഷ് കുമാർ
പത്തനംതിട്ട: കോന്നി കൂടൽ ഉണ്ടായ വാഹനാപകടത്തിൽ നാല് പേർ കൊല്ലപ്പെട്ട സംഭവം സഹിക്കാൻ കഴിയുന്നതിലും അപ്പുറമെന്ന് എംഎൽഎ കെ. യു ജനീഷ് കുമാർ. രണ്ടാഴ്ച മുമ്പ് നടന്ന നിഖിലിന്റേയും അനുവിന്റേയും വിവാഹത്തിൽ താനും പങ്കെടുത്തിരുന്നു എന്ന് എംഎൽഎ പറഞ്ഞു. അപകട കാരണം എന്താണെന്ന് പരിശോധിക്കും. റോഡിന്റെ നിർമ്മാണം പൂർത്തിയായി വരുന്നതേ ഉള്ളൂ. ടാറിംഗ് കഴിഞ്ഞത് മുതൽ എല്ലാ വാഹനങ്ങളും ഇത് വഴിയാണ് വരുന്നതെന്ന് ജനീഷ് കുമാർ പറഞ്ഞു. മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു വരുന്നതേ ഉള്ളൂ. എങ്കിലും റോഡ് നല്ല നിലയിൽ കിടക്കുന്നത് കൊണ്ടുതന്നെ വാഹനങ്ങൾ അമിത വേഗതയെടുക്കുമെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ടെന്നും എംഎൽഎ പ്രതികരിച്ചു. വാഹനം അമിത വേഗതയിൽ ആയിരുന്നു. കാറിലുള്ളവർ ഉറങ്ങിപ്പോകാനുള്ള സാധ്യതയാണ് അപകടത്തിന് കാരണമായതായാണ് പോലീസ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreസുരേഷ് ഗോപിയുടെ നടനവൈഭവം പാർലമെന്റില്‍ കണ്ടു: മുറിവിൽ മുളക് തേക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്; സഹായം ചെയ്യുന്നില്ലന്ന് മാത്രമല്ല അപഹസിക്കുകയും ചെയ്യുകയാണ്; കെ. എൻ. ബാലഗോപാൽ
തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയെ വിമർശിച്ച് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. സുരേഷ് ഗോപിയുടെ നടനവൈഭവമാണ് കഴിഞ്ഞ ദിവസം പാർലമെന്റില്‍ കണ്ടത്. ഇതിനു പിന്നിൽ എന്ത് രാഷ്ട്രീയമാണെന്ന് മനസിലാകുന്നില്ലന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസംഡിഎംകെ അംഗം കനിമൊഴി കേരളവും തമിഴ്നാടും ഉൾപ്പെടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ലോക്സഭയിൽ സംസാരിച്ചതിനിടെ സുരേഷ്ഗോപിയുടെ ആംഗ്യം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിനെതിരെയാണ് മന്ത്രിയുടെ പ്രതികരണം. കേരളത്തിന് സഹായം ചെയ്യുന്നില്ലന്ന് മാത്രമല്ല അപഹസിക്കുകയും ചെയ്യുകയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ നടപടി അങ്ങേയറ്റം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. മുറിവിൽ മുളക് തേക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രം ഫണ്ട് അനുവദിക്കാത്തത് വയനാട് പുനരധിവാസത്തെ ബാധിക്കില്ല. പുരോഗമനപരവും മാതൃകാപരവുമായ രീതിയിലായിരിക്കും പുനരധിവാസമെന്നും ബാലഗോപാൽ പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ ബിജെപിക്ക് റോളില്ലാത്തതാകാം അവഗണനയ്ക്ക് കാരണമെന്നും മന്ത്രി ആരോപിച്ചു.
Read More