കാഠ്മണ്ഡു: കാവ നേഷൻസ് കപ്പ് എന്ന പേരിൽ പുതിയ ചാന്പ്യൻഷിപ്പ് ആരംഭിക്കാനുള്ള നീക്കവുമായി സെൻട്രൽ ഏഷ്യൻ വോളിബോൾ അസോസിയേഷൻ (കാവ). ഇതിനായി പ്രൈംവോളിബോൾ ലീഗ് സംഘാടകരായ ബേസ്ലൈൻ വെഞ്ച്വേഴ്സുമായി പത്ത് വർഷത്തെ പങ്കാളിത്തം പ്രഖ്യാപിച്ചു. ഏഷ്യൻ വോളിബോൾ കോണ്‍ഫെഡറേഷന്റെ (എവിസി) സോണൽ അസോസിയേഷനാണ് കാവ.
Read MoreDay: December 16, 2024
പാക് പടയെ വീഴ്ത്തി ഇന്ത്യ
ക്വാലാലംപുർ: പ്രഥമ എസിസി അണ്ടർ 19 ഏഷ്യ കപ്പ് വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ചിരവൈരികളായ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ. 73 പന്ത് ബാക്കിനിൽക്കേ ഒന്‍പതു വിക്കറ്റ് ജയമാണ് ഇന്ത്യൻ കൗമാരസംഘം സ്വന്തമാക്കിയത്. സ്കോർ: പാക്കിസ്ഥാൻ 20 ഓവറിൽ 67/7. ഇന്ത്യ 7.5 ഓവറിൽ 68/1. 29 പന്തിൽ 44 റണ്‍സുമായി പുറത്താകാതെ നിന്ന ഇന്ത്യയുടെ കമാലിനിയാണ് പ്ലെയർ ഓഫ് ദ മാച്ച്. സനിക ചൽകെയും (19) പുറത്താകാതെ നിന്നു. കോമൾ ഖാനായിരുന്നു (24) പാക്കിസ്ഥാന്റെ ടോപ് സ്കോറർ. ഇന്ത്യയുടെ സോനം യാദവ് നാല് ഓവറിൽ ആറു റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.
Read Moreകളത്തിലും ലേലത്തിലും കമാലിനി തരംഗം…
മുംബൈ: 2025 വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്റി-20 ക്രിക്കറ്റിനുള്ള മിനി താര ലേലത്തിൽ ശ്രദ്ധിക്കപ്പെട്ട തമിഴ്നാടിന്റെ പതിനാറുകാരി ജി. കമാലിനി. 1.60 കോടി രൂപയ്ക്കാണ് കമാലിനിയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. പ്രഥമ എസിസി വനിതാ അണ്ടർ 19 ഏഷ്യ കപ്പിൽ കമാലിനിയുടെ വെടിക്കെട്ട് ബാറ്റിംഗിലൂടെ ഇന്ത്യ പാക്കിസ്ഥാനെ കീഴടക്കിയതിനു പിന്നാലെയായിരുന്നു ലേലം. 29 പന്തിൽ 44 റണ്‍സുമായി പുറത്താകാതെ നിന്ന കമാലിനിയായിരുന്നു പ്ലെയർ ഓഫ് ദ മാച്ചു. കളത്തിലും ലേലത്തിലും ഒന്നുപോലെ കമാലിനി ഇന്നലെ താരമായി. 10 ലക്ഷം രൂപ മാത്രമായിരുന്നു കമാലിനിയുടെ അടിസ്ഥാന വില. സിമ്രാൻ, ഡോട്ടിൻ2025 മിനി ലേലത്തിൽ ഏറ്റവും വിലയേറിയ താരങ്ങളായത് ഇന്ത്യയുടെ സിമ്രാൻ ഷെയ്ഖും വെസ്റ്റ് ഇൻഡീസിന്റെ ഡിയേന്ദ്ര ഡോട്ടിനും. 1.90 കോടി രൂപയ്ക്കാണ് സിമ്രാനെ ഗുജറാത്ത് ജയ്ന്റ്സ് സ്വന്തമാക്കിയത്. 10 ലക്ഷം രൂപയായിരുന്നു സിമ്രാന്റെ അടിസ്ഥാന വില. 1.70…
Read Moreസന്തോഷാരംഭം; സന്തോഷ് ട്രോഫിയിൽ കേരളത്തിനു ജയത്തുടക്കം
ഹൈദരാബാദ്: 78-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ചാന്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ട് പോരാട്ടത്തിൽ കേരളത്തിനു ജയത്തുടക്കം. ഗ്രൂപ്പ് ബിയിൽ നിലവിലെ ഫൈനലിസ്റ്റുകളായ ഗോവയെ 3-4നു കേരളം കീഴടക്കി സന്തോഷാരംഭം കുറിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ തമിഴ്നാടും മേഘാലയയും 2-2 സമനിലയിൽ പിരിഞ്ഞു. ആദ്യപകുതിയിലായിരുന്നു തമിഴ്നാടിന്റെ രണ്ടു ഗോളും. മേഘാലയയുടെ ഗോളുകൾ രണ്ടാം പകുതിയിലും. രണ്ടാം മിനിറ്റിൽ ഞെട്ടി ഗോവയ്ക്കെതിരായ മത്സരത്തിൽ കിക്കോഫിനു ശേഷം രണ്ടാം മിനിറ്റിൽ കേരളത്തിന്റെ വല കുലുങ്ങി. നിഗ്വേൽ ഫെർണാണ്ടസ് ഗോവയ്ക്കു വേണ്ടി ലക്ഷ്യം കണ്ടു. അതോടെ 1-0നു കേരളം പിന്നിൽ. ഗോൾ മടക്കാനുള്ള കേരള സംഘത്തിന്റെ ശ്രമങ്ങൾ 16-ാം മിനിറ്റിൽ ഫലം കണ്ടു. പി.ടി. മുഹമ്മദ് റിയാസിന്റെ ഗോളിൽ കേരളം കടം വീട്ടി. 27-ാം മിനിറ്റിൽ മുഹമ്മജ് അജ്സലും 33-ാം മിനിറ്റിൽ നസീബ് റഹ്മാനും ഗോവയുടെ വലയിൽ പന്ത് എത്തിച്ചു. അതോടെ 3-1ന്റെ ലീഡുമായി…
Read Moreമന്ത്രിയാക്കിയില്ല: ശിവസേന എംഎൽഎ പാർട്ടി വിട്ടു
മുംബൈ: മഹാരാഷ്ട്രയിൽ മന്ത്രിസ്ഥാനം കിട്ടാത്തതിൽ പ്രതിഷേധിച്ച് ശിവസേന (ഏക്നാഥ് ഷിൻഡെ വിഭാഗം) എംഎൽഎ പാർട്ടി വിട്ടു. ഭണ്ഡാര-പവാനി മണ്ഡലം എംഎൽഎ നരേന്ദ്ര ബോണ്ടേക്കർ ആണ് പാർട്ടി വിട്ടത്. എന്നാൽ ഇദ്ദേഹം എംഎൽഎ സ്ഥാനം രാജിവച്ചിട്ടില്ല. മൂന്ന് തവണ എംഎൽഎയായ ബോണ്ടേക്കറിനു മന്ത്രിസ്ഥാനം ലഭിക്കുമെന്നു പാർട്ടി നേതൃത്വം അദ്ദേഹത്തെ അറിയിച്ചിരുന്നു. എന്നാൽ അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. തുടർന്നാണ് പാർട്ടി വിടുന്നതായി പ്രഖ്യാപനം നടത്തിയത്. ശിവസേനയുടെ പ്രധാന നേതാവും വിദർഭ മേഖലയിലെ പാർട്ടി കോ-ഓർഡിനേറ്ററുമാണ് നരേന്ദ്ര ബോണ്ടേക്കർ. മന്ത്രിസഭാ പുനഃസംഘടനയിൽ 39 പേരാണു മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
Read Moreനടൻ മുഷ്താഖ് മുഹമ്മദ് ഖാനെ റാഞ്ചിയ സംഘം ശക്തി കപുറിനെയും ലക്ഷ്യമിട്ടു
ലക്നോ: നടൻ മുഷ്താഖ് മുഹമ്മദ് ഖാനെ ഡൽഹി വിമാനത്താവളത്തിൽനിന്നു തട്ടിക്കൊണ്ടുപോയി ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിൽ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ സംഘം നടൻ ശക്തി കപുറിനെയും ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്. സംഭവത്തിൽ നാലുപേരെയാണ് ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. ആറ് പ്രതികൾ ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് ബിജ്നോർ പോലീസ് അറിയിച്ചു. ബിജ്നോർ സ്വദേശിയായ റിക്കി എന്ന സർത്തക് ചൗധരി, സാഹിബാബാദ് സ്വദേശികളായ സാബിയുദ്ദീൻ എന്ന സെബി, അസിം അഹമ്മദ്, ശശാങ്ക് കുമാർ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. സർത്തക് ചൗധരി മുനിസിപ്പാലിറ്റി മുൻ കൗൺസിലർ കൂടിയാണ്. പ്രതികളിൽ നിന്ന് 1.04 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. ഉത്തർപ്രദേശിലെ മീററ്റിൽ പരിപാടിയിൽ പങ്കെടുക്കുന്നതിനു ക്ഷണിച്ചാണ് സംഘം മുഷ്താഖിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതി തയാറാക്കിയത്. സംഘത്തലവൻ ലവി എന്ന രാഹുൽ സൈനി ഒക്ടോബർ 15ന് മുൻകൂറായി 25,000 രൂപയും വിമാന ടിക്കറ്റും…
Read Moreഅച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരത; ഷെഫീക്ക് വധശ്രമക്കേസിൽ നാളെ വിധി പറയും
തൊടുപുഴ: മനഃസാക്ഷിയെ നടുക്കിയ ഷെഫീക്ക് വധശ്രമക്കേസിൽ തൊടുപുഴ അഡീഷണൽ ജില്ലാ കോടതി നാളെ വിധിപറയും. ഷെഫീക്കിന്റെ പിതാവും രണ്ടാനമ്മയുമാണ് കേസിലെ പ്രതികൾ. ഇരുവരും ചേർന്ന് കുട്ടിയുടെ ഇടതുകാൽമുട്ട് ഇരുന്പ് കുഴൽകൊണ്ട് അടിച്ചൊടിച്ചതും നിലത്തുവീണ കുട്ടിയുടെ നെഞ്ചിൽ ചവിട്ടിപരിക്കേൽപ്പിച്ചതുമുൾപ്പെടെ ക്രൂരമായ പീഡനം നടത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം. രണ്ടാനമ്മ കുട്ടിയുടെ തല ഭിത്തിയിൽ ഇടിപ്പിച്ചതിനെത്തുടർന്നു തലച്ചോറിനു ക്ഷതമേറ്റിരുന്നു. സ്റ്റീൽകപ്പ് ചൂടാക്കി കൈ പൊള്ളിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നിരന്തര പീഡനമാണ് കുട്ടിയുടെ ഇന്നത്തെ ശാരീരിക മാനസിക വൈകല്യത്തിന് കാരണമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസിൽ കുട്ടിയുടെ ബന്ധുക്കൾ, അയൽക്കാർ, ചികിത്സിച്ച ഡോക്ടർമാർ തുടങ്ങിയവരുടെ സാക്ഷിമൊഴികളും മെഡിക്കൽ രേഖകളും ഇതു സാധൂകരിക്കുന്നതാണെന്നും കോടതിയെ ബോധിപ്പിച്ചു.തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ ബുദ്ധിവികാസത്തെയും സംസാരശേഷിയെയും ചലനശേഷിയെയും സാരമായി ബാധിച്ചിരുന്നു. ഇതേത്തുടർന്നു ഷെഫീക്ക് കഴിഞ്ഞ 10 വർഷമായി സംസ്ഥാന സർക്കാരിന്റെ സംരക്ഷണയിൽ പെരുന്പിള്ളിച്ചിറ അൽ അസ്ഹർ മെഡിക്കൽ കോളജ് ആശുപത്രിയിൽ…
Read Moreസന്തോഷ് വർക്കി എന്റെ ദേഹത്ത് വല്ലതുമാണ് മുട്ടിയതെങ്കിൽ അവന്റെ ചെവിക്കല്ല് അടിച്ചുപൊട്ടിച്ചേനെ: സാബു മോൻ
അവന്റെ (സന്തോഷ് വർക്കി) ഒരു വീഡിയോ ഞാൻ കണ്ടിരുന്നു. നന്ദു ചേട്ടൻ ചായ കുടിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോൾ അവൻ വന്ന് കൈകൊടുത്തു. എന്നിട്ട് പോകാൻ നേരം തോളത്ത് തട്ടി. ഇതിന് ശേഷം ഞാൻ നന്ദു ചേട്ടനെ കണ്ടപ്പോൾ പുറത്തുതട്ടിയപ്പോൾ തന്നെ പ്രതികരിച്ചുകൂടായിരുന്നോ, അവന്റെ ചെവിക്കല്ല് അടിച്ചുപൊട്ടിക്കണ്ടേ എന്നു ഞാൻ നന്ദു ചേട്ടനോട് ചോദിച്ചു. അപ്പോൾ നന്ദു ചേട്ടൻ പറഞ്ഞ മറുപടി ഇതായിരുന്നു. ഞാൻ വല്ലതും ചെയ്തിട്ട് വേണം സോഷ്യൽ മീഡിയയിൽ ഉള്ളവർ എന്നെ തെറിവിളിക്കാൻ. എടാ ഇത് വേറൊരു ലോകമാണ്. ഞാൻ എന്തോ ചെയ്യാനാണ് എന്നായിരുന്നു. ആരാണ് അവൻ? എന്റെ ദേഹത്ത് വല്ലതുമാണ് മുട്ടിയതെങ്കിൽ അവന്റെ ചെപ്പ അടിച്ചു ഞാൻ തിരിച്ചേനെ. ഒരു മനുഷ്യന്റെ ശരീരത്തിലേക്ക് കടന്നുകയറാൻ അവനെന്ത് അധികാരമാണുള്ളത്? അയാൾ മാനസികമായി ഓക്കെ അല്ല. മാധ്യമങ്ങൾ എല്ലാവരും ചേർന്നാണ് ഒരു ഊളനെ സെലിബ്രിറ്റി ആക്കിയത്. ഒരാളുടെ പേഴ്സണൽ…
Read Moreപിങ്ക് അഴകിൽ കാവ്യാ; മുഖത്തു നിന്ന് കണ്ണെടുക്കാൻ തോന്നില്ലന്ന് ആരാധകർ
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് കാവ്യാ മാധവന്. ഒരുകാലത്ത് മലയാളം സിനിമയില്‍ വളരെ മികച്ച കഥാപാത്രങ്ങളെയാണ് താരം അവിസ്മരണീയമാക്കിയിട്ടുള്ളത് ഓരോ കഥാപാത്രങ്ങളും വളരെ പക്വതയോടെ മികച്ച രീതിയില്‍ അവതരിപ്പിക്കുവാനും താരത്തിന് സാധിച്ചിട്ടുണ്ട്. ദിലീപുമായുള്ള വിവാഹത്തിനുശേഷം കാവ്യ സിനിമയില്‍ നിന്നും വലിയൊരു ഇടവേളയാണ് എടുത്ത് താരം കുടുംബിനിയായി മുന്നോട്ട് പോവുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോലും അത്ര സജീവമായിരുന്നില്ല കാവ്യ. അടുത്തകാലത്താണ് സോഷ്യല്‍ മീഡിയയില്‍ കാവ്യ സജീവ സാന്നിധ്യമായി മാറിയത്. അതിന് കാരണം താരത്തിന്റെ ഓണ്‍ലൈന്‍ ബോട്ടിക്ക് ആണ്. ഓണ്‍ലൈന്‍ ബിസിനസില്‍ കൂടുതല്‍ സജീവമായതുകൊണ്ടാണ് കാവ്യാ ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരിക്കുന്നത് ഇപ്പോള്‍ കാവ്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ലൈറ്റ് റോസ് നിറത്തിലുള്ള സാരിയില്‍ ട്രഡീഷണല്‍ ലുക്കില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറി. പഴയ കേരളത്തനിമ ഇപ്പോള്‍ കാവ്യയ്ക്ക് തിരികെ വന്നു എന്നാണ് പലരും പറയുന്നത്.
Read Moreസെലിബ്രിറ്റികൾ എവിടെച്ചെന്നാലും ചുറ്റിനും ആള്‍ക്കൂട്ടം കൂടും: കുറച്ചുകൂടി സ്വകാര്യത കിട്ടിയിരുന്നെങ്കിൽ എന്ന് ആലോചിച്ചിട്ടുണ്ട്; ഐശ്വര്യ ലക്ഷ്മി
സെലിബ്രിറ്റികൾ എവിടെച്ചെന്നാലും ചുറ്റിനും ആള്‍ക്കൂട്ടം കൂടും. അതൊക്കെ താര ജീവിതത്തിന്റെ ഭാഗമാണ്. താരമാകുന്നതോടെ സ്വകാര്യത നഷ്ടമാകുമെന്നത് ഒരു യാഥാർഥ്യമാണ്. പൊതു ഇടങ്ങളില്‍ സ്വതന്ത്ര്യമായി നടക്കാനോ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം യാത്ര ചെയ്യാനോ സാധിച്ചെന്ന് വരില്ല. താരങ്ങള്‍ പൊതു മുതലാണെന്ന ധാരണയോടെ അവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നവരുമുണ്ട. ഇപ്പോഴിതാ താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. ഒരഭിമുഖത്തിലാണ് ഐശ്വര്യ ലക്ഷ്മി മനസ് തുറന്നത്. പൊതു ഇടങ്ങളില്‍ സ്വകാര്യത കിട്ടില്ല എന്നത് എന്റെ ജോലിയുടെ ഭാഗമാണെന്ന തിരിച്ചറിവുണ്ട് . സിനിമയുടെ ഭാഗമാകുന്നതോടെ അതിന്റെ സുഖവും സന്തോഷങ്ങളും അനുഭവിച്ചിട്ടുണ്ട്. അതുപോലെ തന്നെ മറുവശങ്ങളും അനുഭവിക്കേണ്ടി വരും. പൊതു ഇടങ്ങളില്‍ കൂടുതല്‍ സ്വകാര്യത കിട്ടിയിരുന്നുവെങ്കില്‍ എന്നും പുറത്തുള്ളവര്‍ എന്നെ ഒരു അഭിനേത്രി എന്ന നിലിയല്‍ മാത്രം കണ്ടിരുന്നവെങ്കില് എന്നും തോന്നിയിട്ടുണ്ട്. എന്നാല്‍ ഇന്ന് അതെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമായി. കുടുംബത്തോടൊപ്പമുള്ള…
Read More