വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നൽകിയ മാനനഷ്ടക്കേസിൽ 15 മില്ല്യൺ ഡോളർ (127 കോടി) നഷ്ടപരിഹാരമായി നൽകാമെന്ന് സമ്മതിച്ച് എബിസി ന്യൂസ്. മാർച്ച് പത്തിന് പ്രക്ഷേപണം ചെയ്ത ഒരു അഭിമുഖത്തിൽ ട്രംപ് ബലാത്സംഗക്കേസിൽ കുറ്റക്കാരനാണെന്ന് എബിസി ന്യൂസ് അവതാരകന് ജോർജ് സ്റ്റെഫാനോപോളോസ് ആവർത്തിച്ചു പറഞ്ഞതിനെതിരേയായിരുന്നു പരാതി. ഒത്തുതീർപ്പിന്റെ ഭാഗമായി എബിസി ന്യൂസും ഫോക്സ് ന്യൂസ് ഡിജിറ്റലും പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രസ്താവന പ്രസിദ്ധീകരിക്കും. ഇതിനോടൊപ്പം ട്രംപിന് ചെലവായ ഒരുമില്ല്യൺ ഡോളറും എബിസി ന്യൂസ് നൽകും. മാധ്യമപ്രവര്‍ത്തക ഇജീൻ കരോളിനെ ട്രംപ് ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന 1996ലെ കേസിനെ മുന്‍നിര്‍ത്തിയത് വിവാദ പരാമർശം ഉണ്ടായത്. എന്നാൽ കൃത്യമായ തെളിവുകളുടെ അഭാവത്തിൽ ബലാത്സംഗക്കേസ് തെളിയിക്കാൻ സാധിച്ചിരുന്നില്ല.
Read MoreDay: December 16, 2024
ഫ്രാൻസിലെ മയോട്ടെ ദ്വീപിനെ തകർത്ത് ‘ചിഡോ’ ചുഴലിക്കാറ്റ്: മരണസംഖ്യ ആയിരം ആകുമെന്ന് ആശങ്ക
പാരീസ്: ഫ്രാൻസിന്റെ അധീനതയലുള്ള മയോട്ടെ ദ്വീപിൽ ആഞ്ഞുവീശിയ “ചിഡോ’ ചുഴലിക്കാറ്റിൽ നിരവധിപ്പേർ മരിച്ചതായി റിപ്പോർട്ട്. നൂറുകണക്കിന് ആളുകൾ മരിച്ചതായും അനേകർക്കു പരിക്കേറ്റതായും അന്തർദേശീയ വാർത്താ ഏജൻസികൾ അറിയിച്ചു. 11 പേർ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണമെങ്കിലും മരണസംഖ്യ ആയിരമെത്തിയേക്കാമെന്നു താൻ ഭയപ്പെടുന്നതായി ദ്വീപസമൂഹത്തിന്റെ പ്രിഫെക്റ്റ് ഫ്രാൻസ്വാ-സേവിയർ ബ്യൂവില്ലെ അറിയിച്ചു. മണിക്കൂറിൽ 226 കിലോമീറ്റർ വേഗത്തിലാണ് ഇന്നലെ ദ്വീപിൽ കാറ്റ് വീശിയത്. 90 വർഷത്തിനിടെ ഈ പ്രദേശത്തുണ്ടായ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റാണു ചിഡോ എന്നു പറയുന്നു. അതിശക്തമായ ചുഴലിക്കാറ്റിൽ വീടുകളും ആശുപത്രികളും സ്കൂളുകളും തകരുകയും മരങ്ങൾ പിഴുതെറിയപ്പെടുകയും ചെയ്തു. വിമാനത്താവളം ഉൾപ്പെടെ ദ്വീപിലെ ഗതാഗത സംവിധാനങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചു. വൈദ്യുതി വിതരണത്തിലെ തടസവും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാണ്. ഇവിടേക്കു രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ടെന്നു ഫ്രാൻസ് അറിയിച്ചു. മൊസാംബിക്കിന്റെയും മഡഗാസ്കറിന്റെയും തീരങ്ങൾക്കിടയിലുള്ള ദ്വീപാണു മയോട്ടെ. 3,20,000 ത്തോളം പേരാണ് ദ്വീപിലെ താമസക്കാർ. മുന്നറിയിപ്പിന്റെ ഭാഗമായി…
Read Moreആരും കുതിര കയറേണ്ട…
ആരും കുതിര കയറേണ്ട… തൊടുപുഴ കെഎസ്ആർടിസി ജംഗ്ഷനിൽ സിഗ്നൽ കാത്തുകിടക്കുന്ന കുതിരയെ കയറ്റിപ്പോകുന്ന വാഹനം.
Read Moreഐ ലവ് യു ഡിസംബർ… മഞ്ഞിൽ കുളിച്ച് മൂന്നാറും വാഗമണ്ണും; മഞ്ഞും തണുപ്പും ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കേറുന്നു; ക്രിസ്മസ്, പുതുവത്സരത്തിനായി ഒരുങ്ങി റിസോട്ടുകൾ
തൊടുപുഴ: ജില്ലയിൽ മഞ്ഞും തണുപ്പും ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കേറി. ക്രിസ്മസ്, പുതുവത്സരാഘോഷത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഓണ്‍ലൈൻ ബുക്കിംഗും തകൃതിയായി. മഞ്ഞു പുതച്ചുനിൽക്കുന്ന വാഗമണ്‍, മൂന്നാർ, രാമക്കൽമേട്, മറയൂർ എന്നിവിടങ്ങളിൽ ഇപ്പോൾത്തന്നെ തണുപ്പും കുളിരുമുള്ള കാലാവസ്ഥ ആസ്വദിക്കാൻ ഒട്ടേറെ സഞ്ചാരികളെത്തുന്നുണ്ട്. ബുക്കിംഗ് വർധിച്ചു ടൂറിസം സീസണ് കണക്കിലെടുത്ത് മൂന്നാർ, തേക്കടി, വാഗമണ്‍ എന്നിവിടങ്ങളിലെ റിസോർട്ടുകളിലും ഹോട്ടലുകളിലും ബുക്കിംഗ് പുരോഗമിക്കുകയാണ്. പല റിസോർട്ടുകളിലും മുറികൾ ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്. കേരളത്തിനു പുറത്തുനിന്നുള്ള സഞ്ചാരികളും സംസ്ഥാനത്തിനകത്തുനിന്നുള്ളവരും വിദേശസഞ്ചാരികളും ഇത്തവണ കൂടുതലായി എത്തുമെന്നാണ് പ്രതീക്ഷ. സാധാരണ ഡിസംബർ, ജനുവരി മാസങ്ങളിൽ ഇടുക്കി, വയനാട് പോലെയുള്ള ജില്ലകളിലാണ് അന്യ സംസ്ഥാനങ്ങളിൽനിന്നു വിദേശ വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്നത്.എന്നാൽ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അവിടേക്കുള്ള സന്ദർശകരുടെ വരവ് കുറഞ്ഞിരുന്നു. അതിനാൽ ഈ സീസണിൽ ഇടുക്കിയിലേക്കുള്ള സഞ്ചാരികളുടെ വരവിൽ വർധന ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ…
Read Moreമൊരിഞ്ഞ നല്ല ചൂടൻ വടക്കട: 60 സെക്കൻഡിൽ 60 വട; റിക്കാര്‍ഡ് ലക്ഷ്യമിട്ട് വാവച്ചന്
മുണ്ടക്കയം: അറുപത് സെക്കൻഡിൽ അറുപത് ഉഴുന്നുവട തയാറാക്കി ലോക റിക്കാര്‍ഡ് സ്വന്തമാക്കുവാനുള്ള പരിശ്രമത്തിലാണ് മുണ്ടക്കയം സ്വദേശിയായ കിഴക്കേമുറി പുരയിടത്തില്‍ നൗഷാദ് വാവച്ചന്. പതിനെട്ടാമത്തെ വയസിലാണ് വാവച്ചൻ ഉഴുന്നുവടയും പലഹാരങ്ങളും ഉണ്ടാക്കാൻ തുടങ്ങിയത്. ഇന്ന് മുണ്ടക്കയം ടൗണിൽ കൂട്ടിക്കൽ റോഡിലുള്ള തന്റെ കോഫി ഷോപ്പിൽ ഉഴുന്നുവട, നെയ്യപ്പം, സമൂസ, ബോണ്ട എന്നിങ്ങനെ നാവിൽ കൊതിയൂറുന്ന നിരവധി പലഹാരങ്ങളാണ് ഉപഭോക്താക്കൾക്ക് ഉണ്ടാക്കി നൽകുന്നത്. ഇതിനിടയിലാണ് ലോക റിക്കാർഡ് സ്വന്തമാക്കണമെന്ന ആഗ്രഹം മനസിലുദിച്ചത്. തുടർന്ന് ഇതിനായുള്ള പരിശ്രമങ്ങൾ ആരംഭിച്ചു. ആദ്യം ഒരു മിനിറ്റിൽ 39 ഉഴുന്നുവടവരെ വാവച്ചൻ ഉണ്ടാക്കി. പിന്നീട് ഇതിനുള്ള പരിശ്രമം കൂടുതൽ വിപുലമാക്കി. കത്തുന്ന സ്റ്റൗവിൽ എണ്ണ നിറച്ച ചട്ടിയും ഇതിനോടു ചേർത്ത് പാത്രത്തിൽ നിറയെ ഉഴുന്നുവടക്കൂട്ടും പ്രത്യേക രീതിയിൽ ക്രമീകരിച്ചുവച്ചാണ് വളരെ വേഗത്തിൽ ഉഴുന്നുവട ചുടുന്നത്. ഇന്ന് ഒരു മിനിറ്റിൽ 60 ഉഴുന്നുവട വരെ വാവച്ചൻ ഒരു…
Read Moreഅദ്ഭുതദ്വീപിലെ അറുമുഖന് ഇനി സ്കൂട്ടറിൽ പറന്നുനടക്കാം; മുച്ചക്ര സ്കൂട്ടർ വാങ്ങിനൽകി പ്രവാസി മലയാളി
ആലപ്പുഴ: അദ്ഭുതദ്വീപ് ഉൾപ്പെടെ സിനിമകളിലും സീരിയലുകളിലും അഭിനയമികവു തെളിയിച്ച ആലപ്പുഴ മുല്ലയ്ക്കൽ സീറോ ജംഗ്ഷനിൽ ചെരിപ്പും ബാഗും റിപ്പയർ ചെയ്ത് ഉപജീവനം നടത്തുന്ന അറുമുഖന് ഇനി മുച്ചക്ര സ്കൂട്ടറിൽ പറന്നുനടക്കാം. യുഎസിലുള്ള പ്രവാസിയാണ് സ്കൂട്ടർ നൽകുന്നത്. അറുമുഖന്റെ ജീവിതസാഹചര്യവും ദുരിതവും നേരിട്ടറിഞ്ഞ പ്രവാസി ആലപ്പുഴയിലെ സുഹൃത്ത് പുളിമൂട്ടിൽ ട്രേഡ് സെന്റർ ഉടമ സുനിൽ ദത്തുമായി ബന്ധപ്പെട്ടു കൊണ്ടാണ് അറുമുഖന് ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ ചെലവഴിച്ച് വാഹനം വാങ്ങിക്കൊടുക്കാൻ തീരുമാനിച്ചത്. ഒരു വാഹനത്തിന്റെ ആവശ്യത്തിനായി പല വാതിലുകളും മുട്ടിയെങ്കിലും ആരും സഹായിക്കാത്ത സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി വാഹനം ലഭിച്ചത്. പുളിമൂട്ടിൽ ട്രേഡ് സെന്റർ ഉടമ സുനിൽദത്ത് അധ്യക്ഷത വഹിച്ചു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. നാസർ, എം.പി. ഗുരുദയാൽ, എം.വി. ഹൽത്താഫ്, നൗഷാദ് എന്നിവർ പ്രസംഗിച്ചു.
Read Moreസാറേ ഒരു ലിഫ്റ്റ് തരുമോ… പ്രതി ഓടിച്ച ബൈക്കിൽ പോലീസുകാരന്റെ യാത്ര അതും ഹെൽമെറ്റില്ലാതെ
ഉത്തർപ്രദേശിലെ മെയിൻപുരിയിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന പ്രതിയോടൊപ്പം പോലീസുകാരൻ ബൈക്കിൽ നടത്തിയ യാത്ര വൈറലായി. ബൈക്ക് ഓടിച്ചതു പോലീസുകാരനല്ല, പ്രതിയാണ്! ബൈക്കിൽനിന്ന് ഇറങ്ങിയോടാതിരിക്കാൻ പ്രതിയുടെ ഇടതു കൈയിൽ കയറുകൊണ്ട് കെട്ടിയിരുന്നു. അതിൽ പിടിച്ചുകൊണ്ടായിരുന്നു പോലീസുകാരന്റെ യാത്ര! പോലീസുകാരൻ ഹെൽമറ്റ് ധരിച്ചിട്ടുണ്ട്. എന്നാൽ പ്രതി ഹെൽമറ്റ് ധരിച്ചിരുന്നില്ല. കൊടും തണുപ്പിൽ ചുവന്ന ഷാൾ പുതച്ചുകൊണ്ടാണു പ്രതി ബൈക്ക് ഓടിച്ചത്. ബൈക്കിനോടു ചേർന്ന് സഞ്ചിരിച്ചിരുന്ന കാറിനുള്ളിലെ യാത്രക്കാരനാണു പോലീസുകാരന്റെയും പ്രതിയുടെയും കൗതുകയാത്ര ചിത്രീകരിച്ചത്. സംഭവം വിവാദമായതോടെ മുഖം രക്ഷിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreനിരന്തരം ഒറ്റപ്പെടുത്തലും പരിഹാസവും: ഇതുവരെ ഒന്നും പഠിപ്പിച്ചില്ല; 25കോടി നഷ്ടപരിഹാരം വേണം; സ്കൂളിനെതിരേ പരാതിയുമായി 19 -കാരി
പ്രത്യേക പരിഗണന നൽകേണ്ടുന്ന വിദ്യാർഥികൾക്ക് എപ്പോഴും നമ്മൾ നല്ല കെയറിംഗി കൊടുക്കേണ്ടതാണ്. എന്നാൽ ചില സ്ഥാപനങ്ങൾ അവർക്ക് മതിയായ പരിഗണന കൊടുക്കാതെ അവഗണിക്കാറും ഒറ്റപ്പെടുത്താറുമുണ്ട്. ഇപ്പോഴിതാ തന്നെ ഉപദ്രവിക്കുകയും അവഗണിക്കുകയും ചെയ്ത സ്കൂളിനെതിരേ കേസ് കൊടുത്തിരിക്കുകയാണ് അലീഷ ഒർട്ടിസ് എന്ന 19 -കാരി. ഹാർട്ട്ഫോർഡ് പബ്ലിക് സ്കൂളിനെതിരേയും സ്പെഷ്യൽ എജ്യുക്കേഷൻ കേസ് മാനേജർ, ലോക്കൽ ബോർഡ് ഓഫ് എജ്യുക്കേഷൻ എന്നിവർക്കെതിരേ കേസുമായി രംഗത്തെത്തിയത്. പെൺകുട്ടിക്ക് 3 മില്യൺ ഡോളർ (ഏകദേശം 25.5 കോടി രൂപ) നഷ്ടപരിഹാരം ലഭിക്കണം എന്ന് ആവശ്യപ്പെട്ടതായിട്ടാണ് അവളുടെ അഭിഭാഷകൻ ആന്റണി സ്പിനെല്ല പറഞ്ഞത്. സ്പെഷ്യൽ എജ്യുക്കേഷൻ കേസ് മാനേജരായ ടിൽഡ സാന്റിയാഗോയ്ക്കെതിരേ നേരത്തേയും അലീഷ പരാതി നൽകിയിരുന്നു. മാസങ്ങളോളം സാന്റിയാഗോ തന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു എന്ന് വിദ്യാർഥിനി ആരോപിച്ചു. മറ്റുള്ളവരുടെ മുന്നിൽ വച്ച് നിരന്തരം അയാൾ പരിഹസിക്കാറുണ്ടെന്നും പരാതിയിൽ പെൺകുട്ടി പറയുന്നു.
Read Moreകോട്ടയംകാര്‍ക്ക് പുല്‍ക്കൂടൊരുക്കാന്‍ അറുമുഖനെത്തി; അച്ഛനെ സഹായിക്കാന്‍ മകന് ശരവണനും ഭാര്യ വിമലയും കൂട്ടിനുണ്ട്
കോട്ടയം: കോട്ടയംകാര്‍ക്ക് ക്രിസ്മസ് പുല്‍ക്കൂട് നിര്മിച്ചുനല്കാന് അറുമുഖനെത്തി. പാലക്കാട് ചെര്പ്പുളശേരിക്കാരനായ അറുമുഖനും കുടുംബവും ഇത് നാലാമത്തെ വര്‍ഷമാണ് കോട്ടയത്ത് പുല്‍ക്കൂട് നിര്മിക്കാനെത്തുന്നത്. നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന് സമീപം റോഡിലാണ് കട. പുല്‍ക്കൂട് നിര്‍മിക്കാനുള്ള സാമഗ്രികളായ മുളയും കച്ചിയും പാലക്കാട്ടുനിന്നും കൂടെ കൊണ്ടുവരികയാണ്. മകന് ശരവണനും ഭാര്യ വിമലയും കൂട്ടിനുണ്ട്. ഭക്ഷണം റോഡരികിലെ ടെന്റില്‍ പാകം ചെയ്യും. രാത്രി ഉറക്കവും ടെന്റില്ത്തന്നെയാണ്. മഴ പെയ്താല്‍ സമീപത്തെ കടത്തിണ്ണയിലേക്ക് മാറും. ക്രിസ്മസ് കഴിഞ്ഞാല്‍ നാട്ടിലേക്ക് മടങ്ങും. നാട്ടില്‍ കുട്ട, വട്ടി മുതലായവ ഉണ്ടാക്കി വില്‍ക്കുന്ന ജോലിയാണ് അറുമുഖന്. ടാക്സി ഡ്രൈവറായ മകന് ശരവണന് ക്രിസ്മസ് കാലമായാല്‍ അച്ഛനെ സഹായിക്കാന്‍ കൂടെ പോരും.വലുപ്പമനുസരിച്ച് 250-മുതല്‍ 600 വരെയാണ് പുല്‍ക്കൂടിന്റെ വില. നാലു വര്‍ഷമായി കോട്ടയത്തെ വഴിയോരക്കച്ചവടം നഷ്ടമില്ലെന്നാണ് അറുമുഖന്റെ അനുഭവം. പ്ലാസ്റ്റിക്കും പ്രകൃതിക്ക് ദോഷകരമായ ഒന്നും ഇല്ലാതെ പരിസ്ഥിതി സൗഹൃദ പുല്ക്കൂടാണ്…
Read Moreആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു; അരയ്ക്കും കൈകാലുകൾക്കും സാരമായ പരിക്ക്; മാനന്തവാടിയില്‍ ഓടുന്ന കാറിലിരുന്ന് യുവാക്കൾ വലിച്ചിഴച്ചത് അരകിലോമീറ്ററോളം ദൂരം
കൽപ്പറ്റ: ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് കൊടുംക്രൂരത. കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെയാണ് റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചത്. മാനന്തവാടി പുൽപള്ളി റോഡിൽ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കാറിലുള്ളവരെ പിടികൂടാനായില്ല. സംഭവത്തിൽ അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൂടൽ കടവ് ചെക്ക് ഡാം കാണാൻ എത്തിയ വിനോദ സഞ്ചാരികളുമായുണ്ടായ വാക്ക് തർക്കമാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാൻ കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രണ്ട് കാറുകളിൽ എത്തിയ വിനോദ സഞ്ചാരികളാണ് വലിച്ചിഴച്ചതെന്നും നാട്ടുകാർ പറയുന്നു.
Read More