തിരുവനന്തപുരം: മുനമ്പം ജനതയെ കുടിയിറക്കാന്‍ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ലത്തീന്‍ കത്തോലിക്കാ ദിനത്തോടനുബന്ധിച്ച് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹാളില്‍ സംഘടിപ്പിച്ച സമ്പൂര്‍ണ നേതൃസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം ഭൂവിഷയത്തില്‍ സമരം നടത്തുന്നവര്‍ക്ക് ആദ്യം പിന്തുണ കൊടുത്തത് പ്രതിപക്ഷമാണ്. റവന്യൂ അവകാശം വാങ്ങി നല്കുന്നതു വരെ അവര്‍ക്കൊപ്പമുണ്ടാകും. തീരദേശവാസികളുടെ പ്രശ്നങ്ങള്‍ ഉന്നയിച്ചതിന്റ് പേരില്‍ നിരവധിതവണ സര്‍ക്കാരില്‍ നിന്ന് പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. എങ്കിലും ഈ സമൂഹത്തിനായി ഇനിയും പോരാട്ടം തുടരും. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന് പുറത്തുവിടണമെന്നും അടിയന്തരമായി നടപ്പാക്കണമെന്നും നിയമസഭയില്‍ പ്രതിപക്ഷം പലതവണ ഉന്നയിച്ചിട്ടുണ്ട്. അടുത്ത നിയമസഭ സമ്മേളനത്തിലും ഈ വിഷയം ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read MoreDay: December 16, 2024
സഹോദരി മരണപ്പെട്ട കാര്യം മുത്തച്ഛനും മുത്തശ്ശിയും അറിയരുത്: മരിച്ച സഹോദരിയായി അഭിനയിച്ചെന്ന് യുവതി; വൈറലായി വീഡിയോ
കണ്ണ് നനയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇരട്ട സഹോദരിമാരിൽ ഒരാളായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതി പങ്കുവച്ച് വീഡിയോ ആണിത്. തന്റെ ഇരട്ട സഹോദരി മരണപ്പെട്ടു പോയ കാര്യം മുത്തച്ഛനേയും മുത്തശ്ശിയേയും അറിയിക്കാതിരിക്കാൻ അവളായി താൻ അഭിനയിച്ചു എന്നു വെളിപ്പെടുത്തിയ വീഡിയോ ആണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. പ്രായമായ മുത്തച്ഛനും മുത്തശ്ശിയും തന്നേയും സഹോദരിയേയും ജീവനായിരുന്നു. മെനിഞ്ചൈറ്റിസ് ബാധിച്ചാണ് അഞ്ച് വർഷം മുമ്പ് സഹോദരി മരിച്ചത്. ഇക്കാലമത്രയും അവരുടെ മുൻപിൽ താൻ അവളായി അഭിനയിക്കുകയായിരുന്നു. തന്റെ അച്ഛനാണ് ഇങ്ങനെ ഒരു ആശയം പറയുന്നത്. ആരോടും സഹോദരി മരിച്ചത് പറയരുത് എന്ന് അച്ഛൻ പറഞ്ഞു എന്നും അവൾ പറയുന്നു. അഞ്ച് വർഷത്തിന് ശേഷം ആവൾ ആ സത്യം കുടുംബത്തോട് തുറന്ന് പറഞ്ഞു. വീഡിയോയിൽ അവളും സഹോദരിയും നിൽക്കുന്ന ചിത്രങ്ങളും മുത്തശ്ശനേയും മുത്തശ്ശിയേയും കാണാം.
Read Moreനീണ്ടകാലത്തെ പ്രണസാഫല്യം 15 ദിവസത്തെ ദാമ്പത്യത്തിൽ അവസാനിച്ചു; മധുവിധു കഴിഞ്ഞുള്ള വീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി; കോന്നിയിലെ അപകടമരണം വിശ്വസിക്കാനാവാതെ നാട്ടുകാർ
കോന്നി: ഏറെനാൾ നീണ്ട പ്രണയ സാഫല്യമായി നിഖിലും അനുവും വിവാഹിതരായത് രണ്ടാഴ്ച മുന്‍പാണ്. 15 ദിവസങ്ങൾ മാത്രമുള്ള ദാന്പത്യത്തിനൊടുവിൽ അവർ മടങ്ങുന്പോൾ കൂട്ടായി രണ്ട് കുടുംബങ്ങളിൽ നിന്നും രക്ഷിതാക്കളും ഒപ്പമുണ്ട്. ഇന്നലെ കോന്നി മുറിഞ്ഞകല്ലിലുണ്ടായ വാഹനാപകടത്തിൽ നവദന്പതികളായ അനുവിനും നിഖിലിനുമൊപ്പം ഇരുവരുടെയും രക്ഷിതാക്കളായ മത്തായി ഈപ്പന്റെയും ബിജു പി. ജോർജിന്റെയും മരണം ഒരു നാടിനെയാകമാനം ദുഃഖത്തിലാഴ്ത്തി. സമീപവാസികളും ചെറുപ്രായം മുതൽക്കേ പരിചയക്കാരുമായിരുന്ന നിഖിലിന്റെയും അനുവിന്റെയും വിവാഹം കഴിഞ്ഞ നവംബർ 30നാണ് പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടന്നത്. ഇരു കുടുംബങ്ങളും തമ്മിൽ വർഷങ്ങളായി സൗഹൃദത്തിലായിരുന്നതും പുതിയ ബന്ധത്തിനു വഴിയൊരുങ്ങി. വിവാഹശേഷം നിഖിലിന്റെയും അനുവിന്റെയും സ്വപ്നമായിരുന്നു മലേഷ്യയിലേക്കുള്ള യാത്ര. യാത്ര കഴിഞ്ഞ് നാട്ടിലെത്തുന്ന മക്കളെ ഒട്ടും വൈകിക്കാതെ വീട്ടിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുവരുടെയും പിതാക്കൻമാർ ചേർന്ന് സ്വന്തം വാഹനവുമായി വിമാനത്താവളത്തിലേക്കു യാത്ര തിരിച്ചത്. മടങ്ങിവരുന്ന മക്കളുമായി ബന്ധുവീടുകളിലടക്കം…
Read Moreമദ്യം ആരോഗ്യത്തിന് ഹാനികരം… ബാറില്‍ മദ്യപ സംഘങ്ങള്‍ ഏറ്റുമുട്ടി; പിടിച്ചുമാറ്റാനെത്തിയ പോലീസുകാർക്കും കിട്ടി മുട്ടനിടി; പ്രധാനപ്രതി കൊല്ലം സജിൻ പോലീസ് പിടിയിൽ
തിരുവല്ലം: മദ്യപ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പിടിച്ചുമാറ്റാന്‍ എത്തിയ പോലീസുകാര്‍ക്കും മര്‍ദനമേറ്റു. ഞായറാഴ്ച രാത്രി 7.45 ഓടുകൂടിയാണ് തിരുവല്ലത്തുള്ള ഡയമണ്ട് പാലസ് ബാറില്‍ മദ്യപിക്കാനെത്തിയ രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ബാര്‍ ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരുവല്ലം പോലീസ് സ്റ്റേഷനില്‍ നിന്നും എത്തിയ പോലീസുകാര്‍ക്കും സംഘഷത്തിനിടെ മര്‍ദനമേറ്റു. ബിയര്‍ ബോട്ടില്‍ ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ തിരുവല്ലം പോലീസ് സ്റ്റേഷനിലെ എസ്ഐ തോമസ്, പോലീസുകാരയ ശ്യാമപ്രസാദ്, രതീഷ് ലാല്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബാര്‍ജീവനക്കാരായ ഗോകുല്‍ കുമാര്‍ , അഖില്‍ എന്നിവര്‍ക്കും സാരമായി പരിക്കേറ്റു.ബാറില്‍ മദ്യപിക്കാനെത്തിയ കൊല്ലം മടവൂര്സ്വദേശിയായ സജിന്‍, പാറവിള സ്വദേശിയായ ശ്രീജിത്ത് (30) എന്നിവരാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ബാറിനുളളില്‍ മദ്യപിച്ചിരിക്കേ വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷവും തുടങ്ങിയപ്പോള്‍ ആദ്യം ജീവനക്കാര്‍ ഇരുവരെയും പറഞ്ഞുവിലക്കാന്‍ ശ്രമിച്ചെങ്കിലും കൂട്ടാക്കിയില്ല. തുടര്‍ന്ന് ജീവനക്കാര്‍ കണ്ട്രോള് റൂമില്‍…
Read Moreഅവനും കണ്ട് പഠിക്കട്ടന്നേ… മൊബൈലിൽ മുഴുകി ഇരുന്ന കുട്ടിയെ പഠിപ്പിക്കാനുള്ള ടെക്നിക്കുമായി ഒരച്ഛൻ; വൈറലായി വീഡിയോ
മാതാപിതാക്കൾ ചെയ്യുന്നത് കണ്ടാണ് കുട്ടികൾ പഠിക്കുന്നത് എന്നല്ലേ പറയുന്നത്. അത് അക്ഷരാർഥത്തിൽ ശരിവയ്ക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മൊബൈൽ നോക്കി ഇരിക്കുന്ന കുട്ടിയിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്. കുട്ടിയുടെ അച്ഛൻ വന്ന് ഫോൺ മാറ്റി വയ്ക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ കുട്ടി അത് ശ്രദ്ധിക്കാതെ വീണ്ടും ഫോണിൽ വീഡിയോ കണ്ട് ഇരിക്കുന്നു. പെട്ടന്ന് അച്ഛൻ കുട്ടിയുടെ അമ്മയെ വിളിച്ചു കൊണ്ട് വരുന്നത് വീഡിയോയിൽ കാണാം. അമ്മയെ കുട്ടിയുടെ അടുത്ത് ഇരുത്തി കൈയിൽ ഒരു ബുക്ക് എടുത്ത് കൊടുക്കുന്നു. അമ്മ ബുക്ക് നോക്കി ഇരിക്കുന്പോൾ അച്ഛനും മറ്റൊരു ബുക്കുമായി കുട്ടിയുടെ അടുത്ത് ഇരിക്കുന്നത് കാണാൻ സാധിക്കും. അതുവരെ ഫോണിൽ നോക്കി ഇരുന്ന കുട്ടി തന്റെ മാതാപിതാക്കൾ ബുക്ക് വായിക്കുന്നത് കണ്ട് അവനും പോയി വേറൊരു പുസ്തകവുമായി അവരുടെ അടുത്ത് വന്നിരുന്ന് പഠിക്കാൻ തുടങ്ങുന്നതോടെ വീഡിയോ…
Read More