കൊടുകുത്തി: ദേശീയപാതയിൽ കൊടുകുത്തിക്ക് സമീപം ഉണങ്ങിനിൽക്കുന്ന മരം അപകടഭീഷണി ഉയർത്തുന്നു. ഉണങ്ങി നിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ പലപ്പോഴും ഒടിഞ്ഞു നിലം പതിക്കുന്നുണ്ട്. ശബരിമല സീസൺ ആരംഭിച്ചതോടെ നിരവധി തീർഥാടന വാഹനങ്ങളാണ് ഇതിന് സമീപത്ത് പാർക്ക് ചെയ്യുന്നത്. കൂടാതെ ഉണങ്ങി നിൽക്കുന്ന ഈ മരം ദേശീയപാതയോരത്തു കൂടി കടന്നുപോകുന്ന വാഹന യാത്രക്കാർക്കും വലിയ ഭീഷണിയാണ്. ദീർഘദൂരം ഓടിയെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ഉറങ്ങുന്നതിനായി തെരഞ്ഞെടുക്കുന്നതും ഇതിന് സമീപത്തെ സ്ഥലമാണ്. മരം ഒടിഞ്ഞ് റോഡിൽ വീണാൽ വലിയ അപകടമാകും സംഭവിക്കുക. പൂർണമായും ഉണങ്ങിനിൽക്കുന്ന ഈ മരം എത്രയും വേഗം വെട്ടിമാറ്റി പാത സുരക്ഷിതമാക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.
Read MoreDay: December 17, 2024
എന്തൂട്ട് ഭായ് ഈ ഉണ്ടാക്കി വച്ചിരിക്കുന്നത്? ഫ്യൂഷനല്ല, ഇത് കൺഫ്യൂഷനാണ്; സൈബറിടം കീഴടക്കി ‘ചിക്കൻ ടിക്ക ചോക്ലേറ്റ്’; വീഡിയോ കാണൂ
ഇന്നത്തെ കാലത്ത് സ്ട്രീറ്റ് ഫുഡുകളുടെ ഒരു മഹനീയ വെറൈറ്റി തന്നെ നമ്മുടെ നാട്ടിലുണ്ട്. എവിടെത്തിരിഞ്ഞാലും ചായപ്പീടിക പോലെ ചെറിയ കടകൾ കാണാൻ സാധിക്കും. ചായ മുതൽ ചൈനീസ് വരെ ഇന്ന് ഇത്തരം കുഞ്ഞിക്കടകളിൽ ലഭ്യമാണ്. അത്തരത്തിലൊരു സ്ട്രീറ്റ് ഫുഡിന്റെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ചിക്കൻ ടിക്ക ചോക്ലേറ്റ്’ അതാണ് ഈ വിഭവം. imjustbesti എന്ന അക്കൗണ്ടിലാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരാൾ ചോക്ലേറ്റ് മോൾഡ് തയ്യാറാക്കുന്നതിൽ നിന്നാണ് വീഡിയോയുടെ തുടക്കം. മോൾഡ് തയാറാക്കി കഴിഞ്ഞ് അതിലേക്ക് മൽറ്റ് ചെയ്ത ചോക്കലേറ്റ് ഒഴിക്കുന്നു. പിന്നീട് ചിക്കൻ ടിക്ക മസാല വച്ച് മാരിനേറ്റ് ചെയ്ത ചിക്കൻ ഫ്രൈ ചെയ്ത് ഈ കൂട്ടിലേക്ക് മിക്സ് ആക്കുന്നു. പിന്നീട് വീണ്ടും ചോക്ലേറ്റ് ഒഴിച്ച് ഫ്രീസറിൽ വയ്ക്കുന്നു. അങ്ങനെയാണ് അയാൾ ചിക്കൻ ടിക്ക ചോക്കലേറ്റ് ഉണ്ടാക്കുന്നത്. ഇദ്ദേഹത്തിന്റെ വെറൈറ്റി ഡിഷിന്റെ വീഡിയോ…
Read Moreവണ്ടാനം മെഡിക്കൽ കോളജിൽ മെഡിസിന് ഐസിയുവിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് ഒരു വർഷം; സര്‍ജറി ഐസിയുവും തകരാറിൽ; വർഷാവർഷം പണിതുയർത്തുന്നത് കോടികളുടെ കെട്ടിടമെന്ന് ആക്ഷേപം
അമ്പലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച ഐസിയുകളുടെ പ്രവര്‍ത്തനം നിലച്ചു. മെഡിസിന് ഐസിയുവിന്റെ പ്രവര്‍ത്തനം ഒരുവര്‍ഷം മുന്‍പ് നിലച്ചിരുന്നു. ഇതിനു പിന്നാലെയാണ് എസി തകരാറിലായതോടെ സര്‍ജറി ഐസിയുവും പ്രവര്‍ത്തനരഹിതമായത്. എസി തകരാറിലായതോടെയാണ് 18 കിടക്കകളുള്ള മെഡിസിന് ഐസിയു പ്രവര്‍ത്തനരഹിതമായത്. ഇതോടെ അത്യാസന്ന നിലയിലായ രോഗികളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മറ്റ് സ്വകാര്യ ആശുപത്രികളിലേക്കും മാറ്റുകയാണ്. ഒരുവര്‍ഷം പിന്നിട്ടിട്ടും മെഡിസിന് ഐസിയു പ്രവര്‍ത്തനക്ഷമമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ എസി തകരാറിലായതോടെ സര്‍ജറി ഐസിയുവിന്റെ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്. 15 കിടക്കകളാണ് സര്‍ജറി ഐസിയുവിലുള്ളത്. ഇവയില്‍ പലതിലും എസി പ്രവര്‍ത്തിക്കാത്തതിനാല്‍ സര്‍ജറി ഐസിയു അടച്ചുപൂട്ടേണ്ട അവസ്ഥയാണ്. കോടിക്കണക്കിന് രൂപയുടെ ബഹുനില മന്ദിരങ്ങള്‍ ഓരോ വര്‍ഷവും ഇവിടെ നിര്‍മിക്കുന്നുണ്ടെങ്കിലും ഏറ്റവും അത്യാവശ്യമായ ഐസിയുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ രോഗികളെല്ലാം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. വാഹനാപകടങ്ങളില്‍പ്പെട്ട് എത്തുന്ന എല്ലാവരെയും മറ്റ്…
Read Moreനൈസായിട്ടൊന്ന് തിരിഞ്ഞേ.. ങാ! ഇനി പോസ് ചെയ്തോ: ഭാര്യയുടെ ഫോട്ടോ എത്രയെടുത്തിട്ടും മതിയാകാതെ ഭർത്താവ്; വൈറലായി വൃദ്ധ ദന്പതികളുടെ വീഡിയോ
എത്ര ഫോട്ടോ എടുത്താലും മതിയാകാത്ത ചില ആളുകളുണ്ട്. ചിലർക്ക് ഫോട്ടോ എടുത്തു കൊടുക്കുന്നതിലാണ് കന്പമെങ്കിൽ മറ്റു ചിലർക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനാണ് ഇഷ്ടം. ഇപ്പോഴിതാ തന്റെ ഭാര്യയുടെ ഫോട്ടോ എത്രയെടുത്തിട്ടും മതിയാകാത്ത ഒരു വൃദ്ധന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വാട്ട് ഷീ ഡു എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ മനോഹര കാഴ്ച പങ്കുവച്ചിരിക്കുന്നത്. പരന്ന് കിടക്കുന്ന പുൽത്തകിടിയിൽ നിൽക്കുകയാണ് ഒരു വൃദ്ധയായ സ്ത്രീ. സാരിയാണ് വേഷം. ഫോട്ടോ എടുക്കുന്നതിനായി നന്നായി ചിരിച്ച് പ്രസന്ന വദനയായി ആണ് അവർ നിൽക്കുന്നത്. ഫോട്ടോ എടുക്കുന്നത് മറ്റാരുമല്ല, തന്റെ ഭർത്താവാണ്. തന്റെ എസ്എൽആർ കാമറ ഉപയോഗിച്ചാണ് അദ്ദേഹം ഫോട്ടോ എടുക്കുന്നത്. എന്നാൽ തന്റെ പ്രിയതമയുടെ ഫോട്ടോ എത്രയെടുത്തിട്ടും അദ്ദേഹത്തിനു മതിയാകുന്നില്ല. വീണ്ടും വീണ്ടും അദ്ദേഹം ക്ലിക് ചെയ്തുകൊണ്ടിരുന്നു. കുറേക്കൂടി നല്ല ഫോട്ടോ എടുക്കുന്നതിനായി അദ്ദേഹം നിലത്ത് മുട്ട് കുട്ടി…
Read Moreഷാൽബിന് ചാട്ടം പിഴച്ചു; പൊതു ശല്യക്കാരനെതിരെ പരാതി നൽകി അമ്പലക്കമറ്റിക്കാർ; പോലീസ് സ്റ്റേഷന്റെ മതിലിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ഇപ്പോൾ മെഡിക്കൽ കോളജിൽ
ചെറുതോണി: പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ പ്രതി സ്റ്റേഷന്റെ സംരക്ഷണ ഭിത്തിയിൽനിന്നു ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മുരിക്കാശേരി മൂങ്ങാപ്പാറ കളപ്പുരയ്ക്കൽ ഷാജിയുടെ മകൻ ഷാൽബിൻ (21) ആണ് മുരിക്കാശേരി പോലീസ് സ്റ്റേഷന്റെ മുറ്റത്തുനിന്നു 30 അടിയോളം താഴ്ചയിലുള്ള റോഡിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാവിലെ 11.30നാണ് സംഭവം. മൂങ്ങാപ്പാറ ക്ഷേത്രത്തിന് സമീപം ഷാൽബിൽ ഉൾപ്പെടെയുള്ള യുവാക്കൾ ശല്യമുണ്ടാക്കിയതിനെതിരേ മൂങ്ങാപ്പാറ ക്ഷേത്രം ഭാരവാഹികൾ പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നു. പരാതി പ്രകാരം നാല് യുവാക്കളെ മുരിക്കാശേരി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഷാൽബിൻ പെട്ടെന്ന് പോലീസ് സ്റ്റേഷന്റെ മുറ്റത്തേക്ക് ഓടിയിറങ്ങി സംരക്ഷണ ഭിത്തിയുടെ മുകളിൽ കയറി താഴേക്ക് ചാടുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഷാൽബിന്റെ പേരിൽ വധശ്രമം ഉൾപ്പെടെ നിരവധി കേസുകൾ പോലീസ്…
Read Moreബിഎസ്എന്‍എല്‍ 4ജി നിര്‍മാണ ജോലിക്കിടെ ടവറില്‍ നിന്നു വീണു യുവാവ് മരിച്ചു
കോട്ടയം: പൊന്‍പള്ളി ഞാറയ്ക്കലില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ ടവര്‍ പണിക്കിടെ ടവറിന്റെ മുകളില്‍ നിന്നു വീണു യുവാവ് മരിച്ചു. കോട്ടയ്ക്കുപുറം ആനിത്തോട്ടത്തില്‍ ജെല്‍ബിയുടെ മകന് ഗോഡ്സണ്‍ പോള്‍(19) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ബിഎസ്എന്‍എല്‍ ടവര്‍ 4ജിയിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട ജോലിക്കാണു ഗോഡ്സണ്‍ ഞാറയ്ക്കല്‍ എത്തിയത്. ടവറിന്റെ മുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനിടെ താഴേയ്ക്കു വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒപ്പം ഉണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് കേസ് എടുത്തു. മാതാവ്: മിനി. സഹോദരങ്ങള്‍: ബ്ലസണ്‍ പോള്‍, ഡെയ്സണ്‍ പോള്‍. സംസ്കാരം ചൊവ്വ നാലിനു കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയില്‍.
Read Moreദേശീയ റോളർ സ്കേറ്റിംഗ് ചാന്പ്യൻഷിപ്പ്: കേരളത്തിന് വെള്ളി
ഇടുക്കി: റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ബംഗളുരുവിൽ നടത്തിയ ദേശീയ റോളർ സ്കേറ്റിംഗ് ചാന്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ശ്രേയ ബാലഗോപാൽ വെള്ളിനേടി. റോളർ സ്കൂട്ടർ വിഭാഗം മത്സരത്തിലാണ് ശ്രേയ മെഡൽ നേടിയത്. എറണാകുളത്ത് നടന്ന സംസ്ഥാന ചാന്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയിരുന്നു. ചാർട്ടേർഡ് അക്കൗണ്ടന്റ് വിദ്യാർഥിനിയായ ശ്രേയ, റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അദർ ഗെയിംസ് ടെക്നിക്കൽ കമ്മിറ്റി വൈസ് ചെയർമാൻ പി.ആർ. ബാലഗോപാലിന്റെയും കാനറാ ബാങ്ക് ഉദ്യോഗസ്ഥ എൽ. ഗീതയുടെയും മകളാണ്.
Read Moreഅന്പട കേമാ…. അഞ്ച് വര്‍ഷം കൊണ്ട് കൂനന്‍ തിമിംഗലം സഞ്ചരിച്ചത് 13,046 കിലോ മീറ്റര്‍
ലോകത്തിലെ ഏറ്റവും വലിയ ജീവിയാണ് നീലതിമിംഗലം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന തിമിംഗല വിഭാഗമാണ് ‘ഹംപ്ബാക്ക് തിമിംഗലം’. ‘കൂനല്‍ തിമിംഗലം എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. 2017 -ല്‍ പസഫിക് സമുദ്ര തീരമായ കൊളംബിയയിലാണ് ആദ്യം ഈ തിമിംഗലത്തെ കണ്ടെത്തിയത്. ഇപ്പോഴിതാ ഇതില്‍ 13,046 കിലോമീറ്റര്‍ സഞ്ചരിച്ച് മനുഷ്യനെ ഞെട്ടിച്ചിരിക്കുകയാണ് ഒരു ഹംപ്ബാക്ക് തിമിംഗലം. 40,075.017 കിലോമീറ്ററാണ് ഭൂമിയുടെ മൊത്തം ചുറ്റളവ്. അതിൽ പതിമൂവായിരത്തിലധികം കിലോമീറ്ററാണ് ഈ ഭീമാകാരൻ സഞ്ചരിച്ചത്. മറൈൻ ബയോളജിസ്റ്റായ ടെഡ് ചീസ്മാൻ സ്ഥാപിച്ച ഹാപ്പി വെയ്ൽ പ്ലാറ്റ്ഫോമിന്റെ സഹായത്തോടെയാണ് ഗവേഷകർ തിമിംഗലത്തിന്റെ ഈ ദീർഘദൂര യാത്രയെ കുറിച്ച് പഠിച്ചത്. പസഫിക് സമുദ്രത്തില്‍ നിന്നും ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള രേഖപ്പെടുത്തിയ ആദ്യത്തേതും ദൈർഘ്യമേറിയതുമായ റിക്കാർഡാണ് ഇതെന്ന് ഗവേഷകര്‍ പറയുന്നു.
Read Moreമൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് നൽകിയില്ല; ഓട്ടോയുടെ പിന്നിലിരുന്നവരുടെ മടിയിൽ കിടത്തി മൃതദേഹം ശ്മശാനത്തിലേക്ക്; ചുണ്ടമ്മയുടെ കാലുകൾ പുറത്തേക്ക് തള്ളിനിന്ന കാഴ്ച ദയനീയം
കൽപ്പറ്റ: ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് വീട്ടമ്മയുടെ മൃതദേഹം കൊണ്ടുപോയത് ഓട്ടോയിൽ. വയനാട് എടവക പള്ളിക്കൽ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ആംബുലൻസ് ലഭിക്കാത്തതിനാൽ ഓട്ടോറിക്ഷയിൽ കൊണ്ടുപോയത്. ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സംഭവം. മൃതദേഹം വീട്ടിൽ നിന്ന് ശ്മശാനത്തിലേക്ക് കൊണ്ടുപോകാനാണ് ആംബുലൻസ് ആവശ്യപ്പെട്ടത്. ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ അറിയിച്ചിട്ടും ആംബുലൻസ് ലഭ്യമല്ലെന്ന് പറഞ്ഞ് ട്രൈബൽ പ്രമോട്ടർ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ചടങ്ങുകൾക്ക് ശേഷം മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ പായിൽ കെട്ടിയശേഷം ഓട്ടോയിൽ കയറിയവരുടെ മടിയിൽ കിടത്തി. മൃതദേഹത്തിന്റെ കാലുകൾ വാഹനത്തിന് പുറത്തേക്ക് നീണ്ടുനിന്നിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.
Read Moreഎന്ത് വിധിയിത്… അച്ഛനാകാൻ കോഴിക്കുഞ്ഞിനെ ജീവനോടെ വീഴുങ്ങി; യുവാവിന് ദാരുണാന്ത്യം; വയറിനുള്ളിൽ നിന്ന് കോഴിക്കുഞ്ഞിനെ ജീവനോടെയെടുത്തു
റായ്പൂര്‍: ഛത്തീസ്ഗഡില്‍ കോഴിക്കുഞ്ഞിനെ ജീവനോട് വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. അംബികാപൂരിലാണ് സംഭവം. യാദവ് എന്ന യുവാവാണ് മരിച്ചത്. അച്ഛനാകാനുള്ള പ്രാര്‍ഥനയുടെ ഭാഗമായാണ് കോഴിക്കുഞ്ഞിനെ യുവാവ് ജീവനോടെ ഭക്ഷിച്ചത്. വിഴുങ്ങിയതിനു പിന്നാലെ ശ്വാസതടസം ഉണ്ടാവുകയും ഇയാൾ മരണപ്പെടുകയുമായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനിടെ കോഴിക്കുഞ്ഞിനെ ജീവനോടെ കണ്ടെത്തി.
Read More