കണ്ണൂർ: വിദേശത്തു നിന്ന് എത്തിയ തലശേരി സ്വദേശിയായ യുവാവിന് എം പോക്സ് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം വയനാട് സ്വദേശിയായ യുവാവിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചതോടെ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്ന് മന്ത്രി അറിയിച്ചു. കൂടുതല്‍ ഐസൊലേഷന്‍ സംവിധാനം ക്രമീകരിക്കാനും മന്ത്രി നിര്‍ദേശം നല്കി.
Read MoreDay: December 18, 2024
പൃഥ്വിരാജിനെതിരേ ഒരു കാരണവും ഇല്ലാതെയാണ് ആക്രമണമുണ്ടാകുന്നത്: മാറ്റി നിർത്തിയതിന്റെ കാരണം മനസിലായി; മല്ലികാ സുകുമാരൻ
ഇന്ദ്രജിത്ത് ആദ്യമായി അഭിനയിക്കുന്നത് വിജി തമ്പി സംവിധാനം ചെയ്ത ആനിയെന്ന ടെലിഫിലിമാണ്. അത് കണ്ടിട്ടാണ് ഊമപ്പെണ്ണിന് ഉരിയാട പയ്യന് എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലേക്ക് അവനെ വിനയന് സാർ വിളിക്കുന്നത്. ആദ്യമായി അവനെ സിനിമയില്‍ കൊണ്ടുവന്ന ആളുടെ പേര് പറയുന്നതില്‍ എന്താണ് തെറ്റെന്ന് മല്ലികാ സുകുമാരൻ. പൃഥ്വിരാജിനെതിരേ ഒരു കാരണവും ഇല്ലാതെയാണ് ആക്രമണമുണ്ടാകുന്നത്. അന്ന് അതിനു നേതൃത്വം നല്‍കിയവർക്ക് പോലും പിന്നീട് അതു വേണ്ടായിരുന്നു എന്ന് തോന്നിയെന്നതാണ് മറ്റൊരു സത്യം. പൃഥ്വിരാജിനെ മാറ്റി നിർത്തണമെന്ന തീരുമാനമുണ്ടായി. വലിയ സംവിധായകർ ഡേറ്റ് വാങ്ങിയതിന് ശേഷം അവനെ മാറ്റി നിർത്തുകയായിരുന്നു. മാറ്റി നിർത്തിയതിന്റെ കാരണം പിന്നീട് ഞങ്ങള്‍ക്ക് മനസിലായി. ആ വിഷയത്തെക്കുറിച്ച് ഇന്നസെന്റിനോട് ഞാന്‍ ചോദിച്ചിരുന്നു. എനിക്ക് അതേക്കുറിച്ച് കൂടുതല്‍ അറിയില്ല, പ്രശ്നമൊക്കെ തീരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ രണ്ട് മൂന്ന് ദിവസം കഴിഞ്ഞെങ്കിലും ഒരു പ്രശ്നവും തീർന്നില്ല. ആ…
Read Moreസിറിയയിലെ പുതിയ സർക്കാരുമായി ബന്ധം സ്ഥാപിച്ച് ബ്രിട്ടനും ജർമനിയും
ലണ്ടൻ: സിറിയയിൽ ബഷാർ അൽ അസാദ് ഭരണം അട്ടിമറിച്ച വിമതരുമായി ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി. വിമത സംഘടനയുടെ തലവനെയാണു നയതന്ത്ര ഉദ്യോഗസ്ഥർ കണ്ടത്. സിറിയയിലെ ബ്രിട്ടന്റെ പ്രത്യേക പ്രതിനിധി ആൻ സ്നോയും സംഘത്തിലുണ്ടായിരുന്നു. തിങ്കളാഴ്ച ഡമാസ്കസിൽവച്ചാണ് വിമത സംഘടനയായ ഹയാത്ത് തഹ്രീർ അൽ-ഷാമിന്റെ (എച്ച്ടിഎസ്) നേതാവ് മുഹമ്മദ് അൽ-ജുലാനിയുമായി കൂടിക്കാഴ്ച നടത്തിയത്. സിറിയയിലേക്ക് നയതന്ത്ര ഉദ്യോഗസ്ഥരെ അയച്ചവിവരം ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി സ്ഥിരീകരിച്ചിരുന്നു. എച്ച്ടിഎസിനെ ബ്രിട്ടനും അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഭീകരസംഘടനയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം പുനഃപരിശോധിക്കാമെന്ന് ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥർ അറിയിച്ചു. പുതിയ സിറിയൻ സർക്കാരുമായി ചർച്ചകൾ നടത്തുമെന്നു ജർമനിയും അറിയിച്ചിട്ടുണ്ട്. അമേരിക്കയും എച്ച്ടിഎസുമായി നിരന്തരം ബന്ധംപുലർത്തിവരുന്നുണ്ട്. യെമൻ തലസ്ഥാനമായ സനയിലെ ഹൂതി സൈനിക കേന്ദ്രത്തിൽ ബോംബിട്ടതായി അമേരിക്ക അറിയിച്ചു. വിമതരുടെ പ്രതിരോധ മന്ത്രാലയം സ്ഥിതി ചെയ്യുന്ന…
Read Moreമിന്നിമിന്നി കത്തിയത് ബൾബല്ലസാറേ; അധ്യാപകരുടെ ശുചിമുറിയിൽ ഒളികാമറ; ടീച്ചറുടെ പരാതിയിൽ പോലീസ് അന്വേഷണം എത്തി നിന്നത് സ്കൂൾ ഡയറക്ടറുടെ റൂമിൽ; ലൈവ് കാഴ്ചക്കാരനെ പൊക്കി പോലീസ്
ലക്നോ: ഉത്തർപ്രദേശിലെ നോയിഡയിൽ അധ്യാപകരുടെ ശുചിമുറിയിൽ ഒളികാമറ സ്ഥാപിച്ച സ്കൂൾ ഡയറക്ടർ അറസ്റ്റിൽ. നോയിഡയിലെ സെക്ടർ 70 ലെ ലേൺ വിത്ത് ഫൺ എന്ന പ്ലേ സ്കൂളിലാണ് സംഭവം. ശുചിമുറിയിലെ ബൾബ് സോക്കറ്റിലാണ് ഇയാൾ കാമറ സ്ഥാപിച്ചത്. ആളുകൾ വാഷ്റൂമിൽ പ്രവേശിക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ തന്റെ കമ്പ്യൂട്ടറിലൂടെയും മൊബൈൽ ഫോണിലൂടെയും ഇയാൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കാമറ കണ്ട ഒരു അധ്യാപികയാണ് സംഭവം പോലീസിൽ അറിയിച്ചത്. ഡിസംബർ 10ന്, ഒരു അധ്യാപിക വാഷ്റൂമിലെ ബൾബ് ഹോൾഡറിൽ അസാധാരണമായ വസ്തു ശ്രദ്ധിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ അത് ഒളി കാമറയാണെന്ന് അധ്യാപിക മനസിലാക്കി. ഇവർ ഉടൻതന്നെ സ്കൂളിലെ സെക്യൂരിറ്റിയെ വിളിച്ചുവരുത്തുകയും കാമറ പുറത്തെടുക്കുകയും ചെയ്തു. തുടർന്ന് അധ്യാപിക ഇക്കാര്യം സ്കൂൾ ഡയറക്ടർ നവനീഷ് സഹായിനും സ്കൂൾ കോ-ഓർഡിനേറ്റർ പരുളിനും അറിയിച്ചു. എന്നാൽ, അവർ സംഭവം നിഷേധിച്ചു. അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ…
Read Moreമലയാളി മങ്കയായി മാളവിക: വൈറലായി ചിത്രങ്ങൾ
ഏതാനും ദിവസം മുമ്പായിരുന്നു തെന്നിന്ത്യൻ താര സുന്ദരി കീർത്തി സുരേഷിന്റെയും ആന്റണി തട്ടിലിന്റെയും വിവാഹം. ഗോവയിൽ നടന്ന വിവാഹത്തിന് ക്ഷണിക്കപ്പെട്ട അതിഥികളിൽ നടി മാളവിക മോഹനനുമുണ്ടായിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായ താരം കേരള സാരിയിലാണ് കീർത്തിയുടെ വിവാഹത്തിന് എത്തിയത്. വിവാഹ വേദിയിലേക്ക് എത്തും മുമ്പ് മലയാളി മങ്കയായി ഒരുങ്ങി ഒരു ഫോട്ടോഷൂട്ടും മാളവിക നടത്തിയിരുന്നു. ആ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. നടിയുടെ സാരി ലുക്ക് ആരാധകർക്കും ഇഷ്ടപ്പെട്ടു. കേരള സാരിയിലും മാളവിക അതീവ സുന്ദരിയാണെന്നാണ് കമന്റുകൾ. പൊതുവെ മാളവിക ബോളിവുഡ് ലുക്കിലാണ് കൂടുതലായും ഫോട്ടോഷൂട്ടുകൾ ചെയ്യാറുള്ളത്. അതീവ ഗ്ലാമറസായി മാളവിക ചെയ്യുന്ന ഫോട്ടോഷൂട്ടുകൾക്ക് വിമർശനം ലഭിക്കാറുമുണ്ട്.
Read Moreസിനിമ ചെയ്യാത്ത ഒരു ജീവിതം ഉണ്ടാവും എന്ന് പറഞ്ഞിട്ടില്ല, ഇപ്പോഴുള്ള ഈ സ്റ്റേജില്‍ ഹാപ്പിയാണ്: നസ്രിയ നസീം
സിനിമയെ മിസ് ചെയ്യുന്ന സാഹചര്യമൊന്നും ഉണ്ടായിട്ടില്ല. ചെറിയ പ്രായത്തില്‍ കാമറയ്ക്ക് മുന്നിലെത്തിയതാണ്. വിവാഹത്തിനുശേഷം മാറിനിന്ന സമയത്തും സിനിമ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. പ്രൊഡക്ഷന്റെ ഭാഗമായും പിന്നെ ഫഹദിന്റെ സിനിമകളുമായും എന്നും കൂടെ ഉണ്ടായിരുന്നു എന്ന് നസ്രിയ. ഇടയ്ക്ക് ട്രാന്‍സിലൂടെ അഭിനയത്തിലും വന്നുപോയി. എപ്പോഴും നസ്രിയയെ കാണുന്ന പോലത്തെ കഥാപാത്രങ്ങള്‍ ചെയ്യാതെ നല്ല കഥകളുടെ ഭാഗമാവണമെന്ന ആഗ്രഹമാണ് എന്റെ ഇടവേളയ്ക്ക് കാരണം. അല്ലാതെ സിനിമ ചെയ്യാത്ത ഒരു ജീവിതം ഉണ്ടാവും എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഇപ്പോഴുള്ള ഈ സ്റ്റേജില്‍ ഞാന്‍ ഹാപ്പിയാണ്. ഞാന്‍ വിശ്വസിക്കുന്ന കഥകള്‍ ചെയ്ത് എനിക്കും എനിക്ക് വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി സമയം കണ്ടെത്തി അങ്ങനെ ഒരു ജീവിതം ഇപ്പുറത്ത് നന്നായി പോകുന്നുണ്ട്. അതുകൊണ്ട് നൂറ് ശതമാനം തന്നെ ഞാന്‍ ഹാപ്പിയാണെന്ന് നസ്രിയ.
Read Moreഒരു ഫ്ളൈറ്റ് യാത്ര മാത്രമല്ല, ഈ അഞ്ച് ദിവസത്തിനുള്ളില്‍ നിറയെ ഫ്ളൈറ്റ് യാത്ര നടത്തിയിട്ടുണ്ട്: മാസ് പ്രതികരണവുമായി തൃഷ
സിനിമയിൽ എത്തിയിട്ട് 22 വർഷം കഴിഞ്ഞിട്ടും ഇന്നും മധുരപ്പതിനേഴിന്റെ സൗന്ദര്യത്തോടെ നിറഞ്ഞുനില്ക്കുന്ന താരമാണ് തൃഷ കൃഷ്ണൻ. നാല്പതുകളിലേക്ക് കടന്നിട്ടും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് താരം. വെള്ളിത്തിരയെന്ന മാജിക്കില്‍ താന്‍ 22 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം കഴിഞ്ഞ ദിവസം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു. എന്നാല്‍ അതിനൊപ്പം തന്നെ അടുത്തിടെയായി താരം സൈബര്‍ ആക്രമണവും നേരിടുന്നുണ്ട്. തമിഴകത്തിന്റെ ഇളയദളപതി വിജയ്യുമായി തൃഷ പ്രണയത്തിലാണ് എന്നതാണു കുറച്ചുനാളായി കേള്‍ക്കുന്ന വാര്‍ത്തകള്‍. കീര്‍ത്തി സുരേഷിന്റെ കല്യാണത്തിന് പങ്കെടുക്കാനായി പ്രൈവറ്റ് ജെറ്റില്‍ ഒരുമിച്ച് യാത്ര ചെയ്തെന്നാരോപിച്ച് വിജയ്ക്കും തൃഷയ്ക്കുംനേരേ സമാനതകളില്ലാത്ത സൈബര്‍ ആക്രമണമാണു നടക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്നും ഭാര്യ സംഗീതയ്ക്ക് വിജയ് നീതി നല്‍കണമെന്നും ഒരു വിഭാഗം ആളുകള്‍ ആരോപിച്ചു. ഗില്ലി മുതൽ ലിയോ വരെ ഇരു താരങ്ങളും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് വിജയ്യുടെ കുടുംബത്തിന്റെഎതിർപ്പിനെ തുടർന്ന് ഈ…
Read Moreഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടിയ സംഭവം; ഡിജെ പാർട്ടി നടത്തുന്ന ഹോട്ടൽ ഉടമകൾക്ക് മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: ഈഞ്ചയ്ക്കലിലെ ബാർ ഹോട്ടലിനുള്ളിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിന് വഴി വച്ചത് ഡിജെ പാർട്ടി നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കം.സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് – ന്യൂ ഇയർ ഡിജെ പാർട്ടി നടത്തുന്ന ഹോട്ടൽ ഉടമകൾക്ക് കർശന നിർദേശങ്ങളും മുന്നറിയിപ്പുമായി പോലീസ് നോട്ടീസ് നൽകി. ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ഡിജെ നടത്താൻ അവസരം നൽകുന്ന സാഹചര്യം ഉണ്ട ായാൽ ഹോട്ടൽ ഉടമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. കൂടാതെ ലഹരി ഉപയോഗവും അക്രമവും ഉണ്ട ായാലും ഹോട്ടൽ ഉടമ നിയമ നടപടികൾ നേരിടേണ്ട ി വരുമെന്നാണ് ഡിസിപിയുടെ മുന്നറിയിപ്പ്. ഈഞ്ചയ്ക്കലിലെ ബാർ ഹോട്ടലിൽ ഡിജെ പാർട്ടി നടത്താൻ ഓം പ്രകാശിന്റെ കൂട്ടാളി നിധിനും എയർപോർട്ട് സാജന്റെ മകൻ ഡാനിയും തമ്മിൽ മത്സരം നടന്നു. ഡിജെ നടത്താനുള്ള അനുമതി ഡാനിക്ക് ലഭിച്ചിരുന്നു.ഇതിലുള്ള വിരോധത്തിൽ ഓം പ്രകാശും സുഹൃത്ത് നിധിൻ…
Read Moreബിഹാറിൽ ഒളിവിൽ കഴിയുന്ന കുറ്റവാളികളുടെ വീടുകൾ തകർത്തു
പട്ന: ബിഹാർ കിഴക്കൻ ചമ്പാരനിൽ വിവിധ കേസുകളിൽ ഒളിവിൽകഴിയുന്ന നൂറിലധികം കുറ്റവാളികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത് ബിഹാർ പോലീസ്. ജെസിബി ഉപയോഗിച്ചാണു പൊളിച്ചത്. ഒളിവിൽ കഴിയുന്ന ക്രിമിനലുകളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ജില്ലാതല നടപടിയുടെ ഭാഗമായാണ് എസ്പി സ്വർണ പ്രഭാതിന്റെ നേതൃത്വത്തിൽ വീടുകൾ പൊളിച്ചത്. പോലീസ് നടപടിക്കു പിന്നാലെ സംസ്ഥാനത്തു നിരവധി പ്രതികൾ കീഴടങ്ങി. നോട്ടീസ് ലഭിച്ചിട്ടും കോടതി ഉത്തരവുകൾ പാലിക്കാത്തവർക്കെതിരേയും പോലീസിൽ കീഴടങ്ങുന്നതിൽ വീഴ്ച വരുത്തിയവർക്കുമെതിരേയാണ് നടപടിയെന്ന് എസ്പി പറഞ്ഞു.
Read Moreപ്രൊഡ്യൂസേഴ്സ് അസോസിയേഷന് നടപടിക്കെതിരേ പോരാട്ടം തുടരുമെന്ന് സാന്ദ്രാ തോമസ്
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നടപടിക്കെതിരേ പോരാട്ടം തുടരുമെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. ബുദ്ധിമുട്ട് നേരിടുന്ന നിര്‍മാതാക്കള്‍ നിരവധിയുണ്ട്. പലരും പ്രതികരിക്കാത്തത് ഭയം കൊണ്ടാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അടുത്ത യോഗത്തില്‍ പങ്കെടുക്കും. അവസാനം വരെ പോരാടുമെന്നും നന്മ വിജയിക്കുമെന്നും സാന്ദ്രാ തോമസ് പറഞ്ഞു. സംഘടിതമായി ഒരു സ്ത്രീക്കെതിരെ ചെയ്ത അനീതിയോട് പ്രതികരിച്ചതിനാണ് തന്നെ പുറത്താക്കിയത്. വനിത നിര്‍മാതാക്കള്‍ മാത്രമല്ല ബുദ്ധിമുട്ട് അനുഭവിക്കുന്നത്. സംഘടനയ്ക്കെതിരെ ഭൂരിഭാഗം നിര്‍മാതാക്കളും നിലപാട് സ്വീകരിക്കാത്തത് ഭയം കൊണ്ട് മാത്രമാണ്. സുപ്രിംകോടതി വരെ പോകേണ്ടി വന്നാലും താന്‍ പിന്നോട്ടില്ലെന്നും സാന്ദ്ര വ്യക്തമാക്കി. തന്നെപ്പോലെ ഇനിയും നിര്‍മാതാക്കള്‍ മുന്നോട്ടുവരാനുണ്ട്. വൈകാതെ ഇവരുടെ ഗോപുരം ഇടിഞ്ഞുവീഴുമെന്ന് തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സാന്ദ്ര തോമസ് പറഞ്ഞു. നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കിയ നടപടി എറണാകുളം സബ് കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. അന്തിമ ഉത്തരവ് വരുംവരെ സാന്ദ്ര…
Read More