ദോഹ: ഖത്തറിൽ തീയും പുകയുമായി റോഡിൽ ഷോ കാണിച്ച ആഡംബര കാർ പിടിച്ചെടുത്ത് ജെസിബി ഉപയോഗിച്ച് അധികൃതർ നശിപ്പിച്ചു. റോഡിൽ ജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിലുള്ള അപകടകരമായ ഡ്രൈവിംഗ് നടത്തിയതിനാണ് കാർ പിടിച്ചെടുത്ത് നടപടി സ്വീകരിച്ചതെന്നു ഖത്തർ അധികൃതർ അറിയിച്ചു. ഇതിന്റെ വീഡിയോ എക്സിൽ പങ്കുവച്ചു.
Read MoreDay: December 18, 2024
വിവാദ ഹിജാബ് നിയമം ഇറാൻ പിന്‍വലിച്ചു
ടെഹ്റാന്: ഇറാനിലെ പരിഷ്കരിച്ച ഹിജാബ് നിയമം താത്കാലികമായി പിന്‍വലിച്ചു. ആഭ്യന്തരവും അന്തര്‍ദേശീയവുമായ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ തീരുമാനം. മാന്യമല്ലാത്ത വസ്ത്രം ധരിക്കുന്നവര്‍ക്കും നഗ്നത പ്രോത്സഹാപ്പിക്കുന്നവര്‍ക്കും ഹിജാബ് വിരോധികള്‍ക്കും കടുത്ത ശിക്ഷയേര്‍പ്പെടുത്തുന്നതായിരുന്നു പുതിയ നിയമം. ഹിജാബ് നിയമം പാലിക്കാത്ത സ്ത്രീകള്‍ക്ക് 15 വര്‍ഷം വരെ തടവോ വധശിക്ഷയോ നൽകാൻ പരിഷ്കരിച്ച നിയമത്തിൽ വകുപ്പുണ്ടായിരുന്നു. ആര്‍ട്ടിക്കിള്‍ 60 പ്രകാരം നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയോ, ചാട്ടവാറടിയോ ജയില്‍ ശിക്ഷയോ ലഭിക്കുമെന്നും കുറ്റം വീണ്ടും ആവര്‍ത്തിക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവോ വധശിക്ഷയോ ലഭിക്കുമെന്നും നിയമത്തിലുണ്ടായിരുന്നു .
Read Moreകാസര്‍ഗോട്ട് വന്‍ പാന്‍മസാലവേട്ട; പിടികൂടിയത് 50 ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങള്‍
കാസര്‍ഗോഡ്: 50 ലക്ഷം രൂപ വിലമതിക്കുന്ന 4,82,514 പായ്ക്കറ്റ് പുകയില ഉൽപന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് വെള്ളിപ്പറമ്പ് കുറ്റുമൂച്ചിക്കാലിലെ എന്‍.പി.അസ്കര്‍ അലി (36), കോഴിക്കോട് പന്നിയങ്കര പയ്യനാക്കലിലെ സാദിഖ് അലി (41) എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. അസ്ക്കര്‍ അലിയെ ഇന്നലെ രാത്രി 9.45 ഓടെ മൊഗ്രാലില്‍ എസ്ഐ വി.കെ. വിജയന്റ് നേതൃത്വത്തിലാണ് പിടികൂടിയത്.സിവില്‍ പോലീസ് ഓഫീസര്‍മാരായ ചന്ദ്രന്, ഹരിശ്രീ എന്നിവരും എസ്എയ്ക്കൊപ്പം ഉണ്ടായിരുന്നു. പിക്കപ്പ് തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയില്‍ പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. കര്‍ണാടകയില്‍ നിന്നു കോഴിക്കോട്ടേക്ക് കടത്തുകയായിരുന്നു 3,12,000 പായ്ക്കറ്റ് പുകയില ഉൽപന്നങ്ങള്. സാദിഖ് അലിയെ കുമ്പള ദേശീയ പാതയില്‍ വച്ച് എസ്ഐ കെ. ശ്രീജേഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പിക്കപ്പ് തടഞ്ഞു പരിശോധിച്ചപ്പോള്‍ ചാക്കില്‍ കെട്ടിയ 1,70,514 പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടിയിലായത്. പോലീസ് സംഘത്തില്‍…
Read Moreലെസി സൂപ്പറാണ്…. നാല് ദശാബ്ദങ്ങളായി കൊച്ചിക്കാര്‍ക്ക് ലെസി പകര്‍ന്ന് റാവല്‍ ലെസി ജോയിന്റ്
നാല് ദശാബ്ദക്കാലമായി കൊച്ചിക്കാര്‍ക്ക് രുചികരമായ ലെസി പകര്‍ന്നു നല്‍കുകയാണ് മട്ടാഞ്ചേരിയിലെ റാവല്‍ ലെസി ജോയിന്റ്. പുറമേനിന്ന് നോക്കുമ്പോള്‍ ഒരു കൊച്ചു കടയാണെങ്കിലും ഇവിടത്തെ ലെസിയുടെ രുചി ഒരിക്കല്‍ നുണഞ്ഞവര്‍ വീണ്ടും തേടിയെത്താറുണ്ടെന്ന് കടക്കുള്ളിലെ തിരക്കില്‍നിന്ന് വായിച്ചെടുക്കാം. കടയുടമകളായ ചിരാഗ് റാവലും, നിര്‍മല്‍ റാവലും മികച്ച ആതിഥേയത്വമൊരുക്കി ഈ കൊച്ചു കടയിലുണ്ട്. ഫ്രം ഗുജറാത്ത് ടൂ കൊച്ചി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തില്‍നിന്നും കൊച്ചിയിലേക്ക് ചേക്കേറിയതായിരുന്നു റാവല്‍ കുടുംബം. തനത് വടക്കേ ഇന്ത്യന്‍ രുചികള്‍ വിളമ്പുന്ന ഭക്ഷണശാലകള്‍ വിരളമായിരുന്നു അന്നത്തെ കൊച്ചിയില്‍. അങ്ങനെയാണ് 1981ല്‍ റാവല്‍ കുടുംബത്തിലെ കണ്ണിയായ രമേശ് റാവല്‍ ഒരു കൊച്ചു കട മട്ടാഞ്ചേരിയില്‍ ആരംഭിക്കുന്നത്. ആദ്യം സോഫ്റ്റ് ഡ്രിങ്ക്സ് കടയായിരുന്നെങ്കിലും പിന്നീട് ലെസി മാത്രം വില്‍ക്കുന്ന കടയായി ഇത് മാറി. ഇപ്പോളിത് കൊച്ചിക്കാരുടെ പ്രിയപ്പെട്ട റാവല്‍ ലെസി ജോയിന്റാണ്. രമേശ് റാവലിന്റെ മക്കളായ ചിരാഗ് റാവലും,…
Read Moreആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയ സംഭവം: ട്രൈബല്‍ പ്രമോട്ടറെ പിരിച്ചുവിട്ട് തടിയൂരാന്‍ ശ്രമം
മാനന്തവാടി: മാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോയില്‍ സംസ്കരിക്കാന്‍ കൊണ്ടുപോയ സംഭവത്തില്‍ ട്രൈബല്‍ പ്രമോട്ടറെ പിരിച്ചുവിട്ടു. എടവക പഞ്ചായത്തിലെ കുട്ടിക്കുറി കോളനിയിലെ മഹേഷ് കുമാറിനെയാണു പിരിച്ചു വിട്ടത്. മാനന്തവാടി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസറുടേതാണു നടപടി. അതേസമയം ട്രൈബല്‍ പ്രമോട്ടറെ ബലിയാടാക്കി അധികൃതര്‍ തടിയൂരുകയാണെന്ന ആക്ഷേപവുമായി സഹപ്രവര്‍ത്തകര്‍ രംഗത്തെത്തി. ആംബുലന്‍സ് എത്തിക്കാന്‍ പഞ്ചായത്ത് ഭരണസമിതിക്കും ഉത്തരവാദിത്വം ഉണ്ടായിരുന്നു. നടന്നത് രാഷ്ട്രീയക്കളിയാണെന്നും പ്രമോട്ടര്‍മാര്‍ പറയുന്നു. ആദിവാസി വയോധിക ചുണ്ടമ്മ മരിച്ചതു മുതല്‍ ട്രൈബല്‍ പ്രമോട്ടര്‍ മഹേഷ് കുമാര്‍ അവിടെ ഉണ്ടായിരുന്നു. ഞായറാഴ്ച വെകുന്നേരമാണ് ചുണ്ടമ്മ മരിച്ചത്. ഉച്ചയ്ക്ക് രണ്ടിന് ആംബുലന്‍സ് എത്തുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. തിരുനെല്ലിയിലേക്ക് ട്രൈബല്‍ വകുപ്പിന്റെ ആംബുലന്‍സ് പോയതായിരുന്നു. പ്രതീക്ഷിച്ച സമയത്ത് അവര്‍ക്ക് തിരിച്ചെത്താനായില്ല. ഇക്കാര്യം വാര്‍ഡ് മെമ്പറെയും വീട്ടുകാരെയും ഉള്‍പ്പടെ അറിയിച്ചതാണ്. ഓട്ടോയില്‍ മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചവര്‍ക്കും ആംബുലന്‍സ്…
Read Moreകണ്ണൂരിൽ അപകടത്തിൽപ്പെട്ട കാറിൽ മയക്കുമരുന്ന്; 2 പേർ അറസ്റ്റിൽ
കണ്ണൂർ: പുതിയതെരുവിൽ അപകടത്തിൽപ്പെട്ട കാറിൽനിന്ന് മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കാടാച്ചിറ സ്വദേശി ഷിഹാബ്, കണ്ണൂർ സ്വദേശി നിഹാദ് എന്നിവരെയാണ് വളപട്ടണം സിഐ ടി.പി. സുമേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ പുലർച്ചെയാണ് പുതിയതെരുവിൽ അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്ന ഉടൻ പ്രതികൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് വാഹനത്തിൽനിന്നു രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. തുടർന്ന് സമീപത്തെ സിസിടിവിയും വാഹനം സംബന്ധിച്ചുള്ള വിവരങ്ങളും എടുത്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് കണ്ടെത്തിയത്. തുടർന്ന് ഇന്നലെ രാത്രി ഇരുവരെയും അവരുടെ വീടിന്റെ പരിസരത്തുനിന്ന് പോലീസ് പിടികൂടുകയായിരുന്നു.കാറിൽനിന്ന് ലഭിച്ച മയക്കുമരുന്ന് വിൽപനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് അപകടം നടന്നതെന്നു പോലീസ് പറഞ്ഞു. അപകട സമയത്ത് ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായ നിഹാദ് കാപ്പാ കേസ് പ്രതിയാണ്. ഇയാളുടെ പേരിൽ…
Read Moreഅതിരപ്പിള്ളി പോലീസ് സ്റ്റേഷനിൽ കാട്ടാന എത്തി; പാലപ്പിള്ളിയിൽ കടുവയും കാട്ടാനക്കൂട്ടവും
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയും പാലപ്പിള്ളിയിൽ കടുവയും കാട്ടാനക്കൂട്ടവുമിറങ്ങി. ജനവാസമേഖലയിൽ വന്യമൃഗങ്ങൾ കാടിറങ്ങിയതോടെ ജനം ഭീതിയിൽ. അതിരപ്പിള്ളി പോലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രി കാട്ടാനയെത്തി. ഏഴാറ്റുമുഖം ഗണപതിയെന്ന കാട്ടാനയാണ് പോലീസ് സ്റ്റേഷൻ വളപ്പിലെത്തിയത്. എണ്ണപ്പനയിൽനിന്ന് പട്ട തിന്ന ആനയെ പോലീസുകാർതന്നെ ശബ്ദം വച്ച് കാട്ടിലേക്ക് കയറ്റിവിട്ടു. മുന്‍പും സ്റ്റേഷൻ വളപ്പിലേക്ക് കാട്ടാന വന്നിട്ടുണ്ട്. പാലപ്പിള്ളിയിൽ ജനവാസമേഖലയിൽ ഇന്നലെ രാത്രി കടുവയിറങ്ങി. കെഎഫ്ആർഐക്ക് സമീപമാണ് കടുവ വന്നത്. റോഡു മുറിച്ചു കടന്ന് കശുമാവിൻ തോട്ടത്തിലേക്ക് കടുവ ചാടിയതായി വഴിയാത്രക്കാർ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.പാലപ്പിള്ളി പുലിക്കണ്ണിയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷിനാശം വരുത്തുകയും ചെയ്തിട്ടുണ്ട്. വാഴകളും തെങ്ങുകളും കവുങ്ങും നശിപ്പിച്ചു. രാവിലെ ടാപ്പിംഗിനെത്തിയ തോട്ടം തൊഴിലാളികൾ പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്.
Read Moreആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം: രണ്ടു പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന
കോഴിക്കോട്: വയനാട്ടില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ഒളിവിൽപോയ രണ്ടുപേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇരുവരും സംസ്ഥാനം വിട്ടതായാണ് സൂചന. പനമരം സ്വദേശികളായ ടി.പി. നബീല്‍ കമര്‍ (25), കെ. വിഷ്ണു എന്നിവരാണ് പിടിയിലാകാനുള്ളത്. ഇവര്‍ക്കുവേണ്ടി ഇന്നലെ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. അറസ്റ്റിലായ പച്ചിലക്കാട് സ്വദേശികളായ അഭിറാം, മുഹമ്മദ് അര്‍ഷാദ് എന്നിവരെ ഈ മാസം 26 വരെ റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരേ വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരിക്കേറ്റ കൂടല്‍ക്കടവ് സ്വദേശി മാതന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് മാതന് പ്രതികരിച്ചു. കൂടല്‍കടവ് പ്രദേശത്ത് ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു മുന്‍ പരിചയവുമില്ലാത്തവരാണ് ആക്രമിച്ചതെന്നും ഈ സംഘം കൂടല്‍കടവിന് താഴ്ഭാഗത്തും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്നും മാതന് പറഞ്ഞു. കാറിന്റെ ഡോറിന് ഉള്ളിലൂടെ കൈചേര്‍ത്ത് പിടിച്ച് തന്നെ…
Read Moreപ്രതീക്ഷ സർക്കാരിൽ; പഴക്കം ചെന്ന ബസുകൾ നിരത്തിൽ നിന്ന് ഒഴിവാക്കാൻ വീണ്ടും ബസ് വാങ്ങാൻ കെഎസ്ആർടിസിയുടെ ശ്രമം
ചാത്തന്നൂർ: സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് വീണ്ടും ബസ് വാങ്ങാൻ കെഎസ്ആർടിസിയുടെ ശ്രമം. ഇത്തവണ പ്ലാൻ ഫണ്ടിൽ നിന്നും കെഎസ്ആർടിസിക്ക് കിട്ടാനുള്ള 63 കോടി രൂപ വിനിയോഗിച്ച് 230 ബസുകൾ വാങ്ങാനാണ് നീക്കം. ഇതിനുള്ള ടെൻഡർ നടപടികൾക്ക് തുടക്കമിട്ടു കഴിഞ്ഞതായി അധികൃതർ പറഞ്ഞു. കഴിഞ്ഞ ഓണക്കാലത്ത് 200 പുതിയ ബസുകൾ നിരത്തിലിറക്കാൻ വേണ്ടി കെഎസ്ആർടിസി ടെൻഡർ നടപടികൾ പൂർത്തിയാക്കിയിരുന്നു. അന്നും സർക്കാരിൽ നിന്നും പ്ലാൻ ഫണ്ട് ഇനത്തിൽ 92 കോടി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു നടപടികൾ പൂർത്തിയാക്കിയത്. സർക്കാരിൽ നിന്നും പണം കിട്ടാതെ വന്നതോടെ ടെൻഡർ നടപടികൾ റദ്ദ് ചെയ്യേണ്ടി വന്നു. 2016 ന് ശേഷം കെ എസ് ആർ ടി സി ഒറ്റ പുതിയ ബസുകൾ പോലും വാങ്ങിയിട്ടില്ല. ആകെയുള്ള 5300 പരം ബസുകളിൽ ഏറിയപങ്കും കാലഹരണപ്പെട്ടതാണ്. കെ.ബി. ഗണേഷ് കുമാർ ഗതാഗത വകുപ്പ് മന്ത്രി ആയത് മുതൽ പുതിയ…
Read Moreഏകതാ നഗറിലെ വനിതാ സ്വയം സഹായ സംഘങ്ങൾ പ്രവർത്തിക്കുന്നത് കേരളത്തിലെ കുടുംബശ്രീയെ മാതൃകയാക്കി: ഉദിത് അഗർവാൾ
കൊച്ചി: ഗുജറാത്ത് ഏകതാ നഗറിലെ വനിതാ സ്വയം സഹായ സംഘങ്ങൾ പ്രവർത്തിക്കുന്നത് കേരളത്തിലെ കുടുംബശ്രീയെ മാതൃകയാക്കിയെന്ന് ഗുജറാത്ത് സ്റ്റാച്യു ഓഫ് യൂണിറ്റി അതോറിറ്റി സിഇഒ ഉദിത് അഗർവാൾ. തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന കേരളത്തിൽ നിന്നുള്ള മാധ്യമ പര്യടനത്തിലെ വനിത മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് വനിതാ സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാന്റീനുകൾ കഫേകൾ ഷോപ്പുകൾ എന്നിവ സ്ത്രീ ശാക്തീകരണത്തിന്റെ ഉദാഹരണമായി ഇവിടെ നിലകൊള്ളുന്നു. കേരളത്തിന്റെ കുടുംബശ്രീ സംരംഭത്തിന്റെ മാതൃകയിലാണ് ഈ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. ഈ പ്രദേശത്തെ സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യവും സംരംഭകത്വ അവസരങ്ങളും പ്രദാനം ചെയ്യുന്ന ഇവ ഏകതാ നഗറിന്റെ വിജയഗാഥയുടെ അവിഭാജ്യ ഘടകമാണെന്നും അഗർവാൾ പറഞ്ഞു. സ്റ്റാച്യു ഓഫ് യൂണിറ്റി അഥോറിറ്റിയാണ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ അഥോറിറ്റിയെന്നും ഈ മാതൃക കേരളത്തിന് പിന്തുടരാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…
Read More