ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ റോസെസ്റ്ററില്‍ വീട്ടുവളപ്പില്‍ കൃഷി ചെയ്ത കഞ്ചാവിനു വളം ഇടാനായി വവ്വാലുകളുടെ കാഷ്ഠം ശേഖരിച്ച രണ്ടുപേർ അണുബാധയേറ്റു മരിച്ചു. 59 ഉം 64 ഉം വയസ് പ്രായമുള്ളവരാണു മരിച്ചത്. വീട്ടിൽ നിയമപരമായി വളര്‍ത്തുന്ന കഞ്ചാവിന് വളമായി ചേര്‍ക്കാനായി നൈട്രജൻ, ഫോസ്ഫറസ് എന്നിവയടങ്ങിയ വവ്വാൽ കാഷ്ഠം ഇരുവരും ശേഖരിച്ചിരുന്നു. വവ്വാലിന്റെ കാഷ്ഠങ്ങളില്‍ കാണപ്പെടുന്ന ഹിസ്റ്റോപ്ലാസ്മ കാപ്സുലേറ്റം എന്ന ഫംഗസിലൂടെ ശ്വാസകോശ രോഗമായ ഹിസ്റ്റോപ്ലാസ്മോസിസ് പിടിപെട്ടതാണു മരണകാരണമെന്നു പറയുന്നു. പനി, വിട്ടുമാറാത്ത ചുമ, ശരീരഭാരം കുറയൽ എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. നേരത്തെ ഒഹായോ, മിസിസിപ്പി നദീതടങ്ങളിലാണ് ഇത്തരം അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ രാജ്യത്തുടനീളം ഇത്തരം കേസുകള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകളിൽ പറയുന്നു.
Read MoreDay: December 19, 2024
കാൻസറിന് പ്രതിരോധ മരുന്ന് കണ്ടെത്തി റഷ്യ; വാക്സിൻ സൗജന്യമായി നൽകും
മോസ്കോ: കാന്‍സര്‍ രോഗത്തിനുള്ള പ്രതിരോധ വാക്സിന് വികസിപ്പിച്ചതായി റഷ്യ. രാജ്യത്തെ കാന്‍സര്‍ രോഗികള്‍ക്കു സൗജന്യമായി ഇവ വിതരണം ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ജനറല്‍ ഡയറക്ടര്‍ ആന്ദ്രേ കാപ്രിന്‍ പറഞ്ഞു. നിരവധി ഗവേഷണകേന്ദ്രങ്ങളുടെ സഹകരണത്തോടെ നിര്‍മിച്ച വാക്സിന് അടുത്തവര്‍ഷം ആദ്യം പൊതുജനങ്ങള്‍ക്കായി നല്‍കും.സ്വന്തമായി വികസിപ്പിച്ച കാന്‍സര്‍ പ്രതിരോധ എംആര്‍എന്‍എ വാക്സിൻ ഏതുതരം കാൻസറിനുള്ളതാണെന്ന കാര്യത്തിൽ വ്യക്തതയില്ല. വാക്സിന്റെ പരീക്ഷണഘട്ടം വിജയമായിരുന്നെന്ന് ഗമേലിയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയുടെ ഡയറക്ടര്‍ അലക്സാണ്ടര്‍ ഗിന്റസ്ബര്‍ഗ് പറഞ്ഞു. കാന്‍സര്‍ മുഴകളുടെ വളര്‍ച്ച, വീണ്ടും അതു പ്രത്യക്ഷപ്പെടുന്ന പ്രവണത എന്നിവ തടയാൻ വാക്സിനു കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
Read Moreയാചകരുടെ കയറ്റുമതി നിർത്താൻ പാക്കിസ്ഥാനോട് സൗദി അറേബ്യ
ഇസ്ലാമാബാദ്: യാചകരുടെ കയറ്റുമതി നിർത്തണമെന്നു സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്നു 4300 ഭിക്ഷാടകരെ പാക്കിസ്ഥാൻ എക്സിറ്റ് കൺട്രോൾ ലിസ്റ്റിൽ ഉൾപ്പെടുത്തി. ഇവർക്ക് രാജ്യത്തിന് പുറത്തേക്കു പോകുന്നത് തടയാനാണിത്. സൗദി അറേബ്യയിലേക്കു യാചകരെ അയയ്ക്കാൻ പാക്കിസ്ഥാനിൽ വലിയ മാഫിയതന്നെ പ്രവർത്തിച്ചിരുന്നുവെന്നാണു റിപ്പോർട്ട്.
Read Moreവയനാട്ടിലെ ദുരിതബാധിതർക്ക് കുടിശിക അടയ്ക്കാൻ കെഎസ്എഫ്ഇ നോട്ടീസ്; വിവാദമായപ്പോള്‍ പിന്‍വലിച്ചു
കൽപ്പറ്റ: ദുരിതബാധിതരില്നിന്നു മുടങ്ങിയ മാസത്തവണ തുക തിരിച്ചുപിടിക്കാനുള്ള നീക്കത്തില്‍നിന്നു പിന്മാറി കെഎസ്എഫ്ഇ. വിവിധഭാഗങ്ങളില്‍ നിന്നു ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പിന്മാറ്റം. നിലവിലെ സാഹചര്യത്തില്‍ തുക തിരിച്ചുപിടിക്കില്ലെന്നും ദുരിതബാധിതര്‍ക്ക് ഏതെല്ലാം രീതിയില്‍ സഹായം നല്കാന് കഴിയുമെന്ന കാര്യം സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കെഎസ്എഫ്ഇ ചെയര്മാന് വരദരാജന് അറിയിച്ചു. നോട്ടീസ് നല്‍കിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചോ എന്നു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ചൂരൽമല ഉരുള്‍പൊട്ടലില്‍ വീട് ഉള്‍പ്പെടെ നഷ്ടപ്പെട്ട സൗജത്ത്, മിന്നത്ത് എന്നിവർക്കാണ് മുടങ്ങിയ തവണകളുടെ തുക അടിയന്തരമായി അടയ്ക്കാൻ ആവശ്യപ്പെട്ട് കെഎസ്ഫ്ഇ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയത്. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായി താത്കാലിക പുനരധിവാസ കേന്ദ്രങ്ങളിലാണ് ഇരുവരുടെയും കുടുംബങ്ങൾ കഴിയുന്നത്. നേരത്തെ ദുരിതബാധിതരിൽ നിന്ന് ഇഎംഐ അടക്കം പിടിക്കരുതെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. ഇതിനിടെയാണ് കെഎസ്എഫ്ഇയുടെ കരുണയില്ലാത്ത നടപടി. ഇത് വിവാദമായപ്പോഴാണ് ഇന്ന് രാവിലെ കെഎസ്എഫ്ഇ ചെയര്മാന്…
Read Moreകോന്നി വാഹനാപകടം; സങ്കടക്കടലായി മല്ലശേരി ഗ്രാമം, നാലുപേര്‍ക്ക് നാട് വിട ചൊല്ലി
പത്തനംതിട്ട: കോന്നി മുറിഞ്ഞകല്‍ അപകടത്തില്‍ മരിച്ച നാലുപേര്‍ക്ക് നാട് വിട ചൊല്ലി. മല്ലശേരി പുത്തേത്തു തുണ്ടിയില്‍ മത്തായി ഈപ്പന് (61), മകന് നിഖില്‍ (30), മരുമകള്‍ അനു(26), അനുവിന്റെ പിതാവ് പുത്തന്‍വിള കിഴക്കേതില്‍ ബിജു പി. ജോര്‍ജ് (56) എന്നിവരുടെ സംസ്കാര ശുശ്രൂഷകള്‍ ഇന്നുച്ചയോടെ മല്ലശേരി പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ നടന്നു. മത്തായി ഈപ്പന്റെയും നിഖിലിന്റെയും അനുവിന്റെയും മൃതദേഹങ്ങള്‍ ദേവാലയത്തിലെ കുടുംബക്കല്ലറയിലും ബിജുവിന്റെ മൃതദേഹം മറ്റൊരു കല്ലറയിലുമായി സംസ്കരിച്ചു.രാവിലെ മുതല്‍ വന്‍ജനാവലി ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. സമാപന ശുശ്രൂഷകള്‍ക്ക് പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. മലങ്കര കത്തോലിക്കാ സഭയിലെയും മറ്റു സഭകളിലെയും ബിഷപ്പുമാരും വൈദികരും ശുശ്രൂഷകളില്‍ കാര്‍മികരായിരുന്നു. ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ഇന്നു രാവിലെ പുറത്തെടുത്ത് വിലാപയാത്രയായി ഇരുഭവനങ്ങളിലും എത്തിച്ചു. ഭവനങ്ങളില്‍ വിടവാങ്ങൽ പ്രാര്‍ഥനകള്‍ക്കുശേഷം…
Read Moreക്ഷേമ പെൻഷൻ തട്ടിപ്പ്: ആറ് സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ; അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചടയ്ക്കണം; തട്ടിപ്പ് നടത്തിയത് 1458 പേർ
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷൻ തട്ടിപ്പിൽ നടപടി ആരംഭിച്ച് സർക്കാർ. കൃഷിവകുപ്പിലെ ആറ് ജീവനക്കാരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. കാസർഗോഡ് മണ്ണ് സംരക്ഷണ ഓഫീസിലെ അസിസ്റ്റന്റ് ഗ്രേഡ് 2 കെ.എ. സാജിത, വടകര ഓഫീസിലെ വർക്ക് സൂപ്രണ്ട് നസീദ്, പത്തനംതിട്ട ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ ജി. ഷീജാകുമാരി. മീനങ്ങാടി ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ പി. ഭാർഗവി, മീനങ്ങാടിയിലെ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ കെ. ലീല, തിരുവനന്തപുരം സെൻട്രൽ സോയിൽ അനലറ്റിക്കൽ ലാബിലെ പാർട്ട് ടൈം സ്വീപ്പർ ജെ. രജനി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവർ അനധികൃതമായി കൈപ്പറ്റിയ ക്ഷേമ പെൻഷൻ തുകയ്ക്ക് പതിനെട്ട് ശതമാനം പലിശ ഉൾപ്പെടെ തിരിച്ചു പിടിക്കും.വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ക്ഷേമ പെൻഷൻ വാങ്ങുന്നുവെന്ന് കാട്ടിയുള്ള വിശദമായ പട്ടിക ധനകാര്യ വകുപ്പ് എല്ലാ വകുപ്പു…
Read Moreമൂടൽമഞ്ഞിലും സുഗമമായി ട്രെയിൻ ഓടിക്കാം; ഫോഗ് പാസ് സംവിധാനവുമായി റെയിൽവേ
കൊല്ലം: കനത്ത മൂടൽ മഞ്ഞിലും ട്രെയിനുകൾ സുഗമമായി ഓടിക്കുന്നതിന് എൻജിനുകളിൽ ഫോഗ് പാസ് സംവിധാനം ഏർപ്പെടുത്തി റെയിൽവേ. രാജ്യത്ത് ഉടനീളം മൂടൽമഞ്ഞ് സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തരത്തിലുള്ള 19,742 ഉപകരണങ്ങൾ എൻജിനുകളിൽ വിന്യസിച്ചതായി റെയിൽവേ മന്ത്രാലയം സമൂഹമാധ്യമമായ എക്സിൽ അറിയിച്ചു. ഇടതൂർന്ന മൂടൽമഞ്ഞിലൂടെ സുഗമമായും സുരക്ഷിതമായും ട്രെയിൻ ഓടിക്കാൻ ലോക്കോ പൈലറ്റുമാർക്ക് മാർഗനിർദേശം നൽകാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ജിപിഎസ് അധിഷ്ഠിത നാവിഗേഷൻ സംവിധാനമാണ് ഫോഗ് പാസ് ഉപകരണം. ഇവ വേഗപരിധി സംബന്ധിച്ചും ലെവൽ ക്രോസുകൾ, സിഗ്നൽ ലൊക്കേഷനുകൾ എന്നിവയെ കുറിച്ചും തത്സമയ വിവരങ്ങൾ ഡ്രൈവർമാർക്കു കൈമാറും. മാർഗതടസങ്ങൾ അടക്കം മറ്റ് അപകടകരമായ സാഹചര്യങ്ങൾ ഉണ്ടെങ്കിൽ അവ സംബന്ധിച്ച് മുന്നറിയിപ്പുകളും കൈമാറും. വെല്ലുവിളികൾ നിറഞ്ഞ കാലാവസ്ഥയിൽ സുരക്ഷ വർധിപ്പിക്കുന്നതിന് ഓഡിയോ മാർഗനിർദേശങ്ങളും ഉപകരണം വഴി ലഭിക്കും. ശൈത്യകാലത്ത് പല റൂട്ടുകളിലും ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന തരത്തിലാണ് മൂടൽ…
Read Moreഎം.ആർ. അജിത്കുമാറിന്റെ സ്ഥാനക്കയറ്റം; മന്ത്രിസഭയുടെ കൂട്ടായ തീരുമാനമെന്ന് മന്ത്രി ജി.ആർ. അനിൽ
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിനെ ഒഴിവുവരുന്നതനുസരിച്ച് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള ശിപാർശ മന്ത്രിസഭ അംഗീകരിച്ചത് ഏകകണ്ഠമായാണെന്ന് ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ. മന്ത്രിസഭ കൈക്കൊണ്ട തീരുമാനത്തിനൊപ്പം താനും നിൽക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനമാണെന്നും ഇക്കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി ജി.ആർ. അനിൽ മാധ്യമങ്ങളോടു വ്യക്തമാക്കി. ഇതിൽ അസ്വഭാവികമായൊന്നും മന്ത്രിയെന്ന നിലയ്ക്കു താൻ കാണുന്നില്ലെന്നും ഈ വിഷയത്തിൽ സിപിഐ നിലപാട് പാർട്ടി സെക്രട്ടറിയോട് ചോദിക്കണമെന്നും മന്ത്രി പറഞ്ഞു. അജിത്കുമാറിനെ ക്രമസമാധാനചുമതലയിൽ നിന്നു മാറ്റണമെന്ന് നേരത്തെ ശക്തമായ ആവശ്യം ഉന്നയിച്ചിരുന്നത് സിപിഐ സംസ്ഥാന നേതൃത്വം ആയിരുന്നു.തൃശൂർ പൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് ദേശീയ നേതാവുമായുള്ള കൂടിക്കാഴ്ച അടക്കമുള്ള വിഷയങ്ങളിൽ ആരോപണ വിധേയനായിരിക്കെയാണ് അജിത് കുമാറിനെ ഡിജിപി സ്ഥാനത്തേക്ക് ശിപാർശ ചെയ്തത്. ചീഫ് സെക്രട്ടറി അധ്യക്ഷയായ പരിശോധന സമിതിയുടെ ശിപാർശയ്ക്ക് ഇന്നലെ ചേർന്ന…
Read Moreകെമിസ്ട്രി പരീക്ഷയിലെ 32 മാർക്കിന്റെ ചോദ്യങ്ങളും എംഎസ് സൊലൂഷൻസിൽ; ആരോപണ വിധേയർക്ക് ചാനലുമായി ബന്ധം
കോഴിക്കോട്: പത്താം ക്ലാസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഏഴു പേരുടെ മൊഴിയെടുത്തു. കൊടുവള്ളി ചക്കാലക്കൽ ഹയർ സെക്കന്‍ഡറി സ്കൂളിലെ മൂന്ന് അധ്യാപകരുടെയും ഡിഇഒ, എഇഒ എന്നിവരുടെയും മൊഴിയാണു രേഖപ്പെടുത്തിയത്. ഇവര്‍ക്ക് ആരോപണവിധേയരായ ചാനലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. പ്രത്യേക അന്വേഷണസംഘം ഇന്നു യോഗം ചേരും. സംഭവത്തില്‍ ആരോപണ സ്ഥാനത്തുള്ള എംഎസ് സൊലൂഷന്സിലേക്കു മാത്രം അന്വേഷണം ചുരുക്കാനാകില്ലെന്നും ഇവര്‍ക്കു സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സ്ഥാപനങ്ങളുമായുള്ള ബന്ധംകൂടി അന്വേഷിക്കണമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം ഇന്നലെ നടന്ന കെമിസ്ട്രി പരീക്ഷയുടെ നാൽപതിൽ 32 മാർക്കിന്റെ ചോദ്യങ്ങളും ആരോപണം നേരിടുന്ന എംഎസ് സൊല്യൂഷൻസില്‍ വന്നതാണെന്ന് അധ്യാപകര്‍ പറയുന്നു.കഴിഞ്ഞദിവസം എസ്എസ്എൽസി കെമിസ്ട്രി പരീക്ഷയ്ക്കുള്ള സാധ്യതാ ചോദ്യങ്ങൾ സംബന്ധിച്ച് ക്ലാസ് നടന്നിരുന്നു. എട്ടു മണിയോടെയാണ് സിഇഒ ഷുഹൈബാണ് ലൈവ് വീഡിയോയുമായി ചാനലിൽ എത്തിയത്. ഇതില്‍ വന്ന സാധ്യതാ ചോദ്യങ്ങളില്‍ ഭൂരിഭാഗവും ഇന്നലെ…
Read Moreമനുഷ്യക്കടത്തുകാർ പാക്കിസ്ഥാനിൽ എത്തിച്ച ഇന്ത്യാക്കാരി യൂട്യൂബ് ചാനലിൽ ; കണ്ടെത്തിയത് 22വർഷത്തിനുശേഷം
ന്യൂഡൽഹി: 22 വർഷം മുമ്പ് പാക്കിസ്ഥാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ ഇന്ത്യന്‍ സ്ത്രീയെ പാക്കിസ്ഥാനില്‍നിന്നുള്ള ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോയില്‍ കണ്ടെത്തി. 75കാരിയായ ഹമീദ ബാനുവിനെ അവരുടെ കൊച്ചുമകനാണ് യൂട്യൂബ് ചാനലിലൂടെ തിരിച്ചറിഞ്ഞത്. ഹമീദ ബാനുവിനെ പിന്നീട് നാട്ടിൽ തിരിച്ചെത്തിച്ചു. ദുബായില്‍ വീട്ടുജോലി വാഗ്ദാനം ചെയ്ത മനുഷ്യക്കടത്തുക്കാര്‍ ഹമീദ ബാനുവിനെ കബളിപ്പിച്ച് 2002ലാണ് പാക്കിസ്ഥാനിലേക്ക് കൊണ്ടുപോയത്. നാട്ടിൽ തിരിച്ചെത്തിയ ഹമീദ ബാനു പാക്കിസ്ഥാനിലെ തന്റെ 22 വര്‍ഷത്തെ ജീവിതത്തെക്കുറിച്ച് വിശേഷിപ്പിച്ചത് “ജീവനുള്ള ശവം’ എന്നായിരുന്നുവെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
Read More