കോഴിക്കോട്: വടകരയില്‍ കാറിടിച്ച് ഒന്‍പത് വയസുകാരി കോമയിലാവുകയും ഒരു സ്ത്രീയുടെ മരണത്തിനു കാരണമാവുകയും ചെയ്ത കേസിലെ പ്രതി ഷജീലിന് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഊർജിതമാക്കി പോലീസ്. ഷജീലിന്റെ പേരില്‍ അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിദേശത്തുള്ള പ്രതിയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്. സ്റ്റേഷനില്‍നിന്നു ജാമ്യം കിട്ടാവുന്ന കേസില്‍ എന്തിനാണ് മുന്‍കൂര്‍ ജാമ്യം തേടിയതെന്ന ചോദ്യമാണ് കോടതി പ്രതിഭാഗത്തോട് ഉന്നയിച്ചത്. ഈ സാഹചര്യത്തില്‍ ഇനി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവുകയാണ് പ്രതിക്കു മുന്നിലുള്ള മാര്‍ഗം. പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയാല്‍ പ്രതി പിടിയിലാവും. വാഹനമിടിച്ച് തലശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം താമസിക്കുന്ന 62കാരിയായ പുത്തലത്ത് ബേബി മരിക്കുകയും മകളുടെ മകള്‍ ഒന്‍പതുവയസുകാരി ദൃഷാന…
Read MoreDay: December 20, 2024
സർക്കോസി കാലിൽ നിരീക്ഷണയന്ത്രം ധരിക്കണം
പാരീസ്: അഴിമതിക്കേസിൽ മുൻ പ്രസിഡന്റ് നിക്കോളാസ് സർക്കോസിക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ ഫ്രാൻസിലെ പരമോന്നത കോടതി ശരിവച്ചു. ഇതോടെ സർക്കോസി ഒരു വർഷം കാലിൽ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം ധരിക്കേണ്ടിവരും. ഫ്രാൻസിൽ മുൻ രാഷ്ട്രത്തലവന് ഇത്തരമൊരു ശിക്ഷ ആദ്യമാണ്. ഉത്തരവ് പാലിക്കുമെന്നറിയിച്ച സർക്കോസിയുടെ അഭിഭാഷകൻ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ അപ്പീൽ നല്‍കുമെന്നും വ്യക്തമാക്കി. 2007 മുതൽ 2012 വരെയാണു സർക്കോസി പ്രസിഡന്റായിരുന്നത്. തെരഞ്ഞെടുപ്പു പ്രചാരണത്തിലെ ധനവിനിയോഗവുമായി ബന്ധപ്പെട്ട അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ ജഡ്ജിയെ സ്വാധീനിച്ച കേസിൽ വിചാരണക്കോടതി 2021ൽ മൂന്നു വർഷത്തെ തടവുശിക്ഷയാണു വിധിച്ചത്. അപ്പീൽ കോടതി പിന്നീട് ശിക്ഷ ശരിവച്ചെങ്കിലും രണ്ടു വർഷത്തെ തടവ് ഇളവ് ചെയ്യുകയും ശേഷിക്കുന്ന ഒരു വർഷം നിരീക്ഷണസംവിധാനം ശരീരത്തിൽ ധരിച്ച് വീട്ടിൽ കഴിയാൻ നിർദേശിക്കുകയുമായിരുന്നു.
Read Moreഎല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സ്നേഹിക്കാൻ മാത്രം: ഞാൻ അഭിമാനിയായ ക്രിസ്ത്യാനിയാണ്; ഉദയനിധി സ്റ്റാലിൻ
ചെന്നൈ: എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സ്നേഹിക്കാൻ മാത്രമാണെന്നും ഞാൻ അഭിമാനിയായ ക്രിസ്ത്യാനിയാണെന്നും തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ‘കഴിഞ്ഞവർഷം ഞാൻ ഒരു ക്രിസ്ത്യാനിയാണെന്ന് അഭിമാനത്തോടെ പറഞ്ഞപ്പോൾ, അത് നിരവധി സംഘികളെ പ്രകോപിപ്പിച്ചു. എന്നാൽ ഞാൻ വീണ്ടും പറയുന്നു: അഭിമാനിയായ ക്രിസ്ത്യാനിയാണ് ഞാൻ’- ഒരു ക്രിസ്മസ് പരിപാടിയിൽ സംസാരിക്കവേ ഉദയനിധി ആവർത്തിച്ചു. “ഞാൻ ഒരു ക്രിസ്ത്യാനിയാണെന്നു നിങ്ങൾ കരുതുന്നുവെങ്കിൽ ഞാൻ ഒരു ക്രിസ്ത്യാനിയാണ്. ഞാൻ മുസ്ലിമാണെന്നു നിങ്ങൾ കരുതന്നുവെങ്കിൽ, ഞാൻ ഒരു മുസ്ലിമാണ്. ഞാൻ ഹിന്ദുവാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ ഞാൻ ഹിന്ദുവാണ്. ഞാൻ എല്ലാവർക്കും പൊതുവാണ്. എല്ലാ മതങ്ങളും നമ്മെ പഠിപ്പിക്കുന്നത് സ്നേഹിക്കാൻ മാത്രമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreഫ്രാൻസിനെ ഞെട്ടിച്ച ഗിസേൽ കേസിൽ 51 പ്രതികളും കുറ്റക്കാർ
പാരീസ്: ഫ്രാൻസിനെ ഞെട്ടിച്ച ഗിസേൽ പെലികോട്ട്(72) കൂട്ടമാനഭംഗക്കേസിൽ മുൻ ഭർത്താവ് ഡൊമിനിക് പെലിക്കോട്ട്(72) അടക്കം 51 പ്രതികളും കുറ്റക്കാരാണെന്ന് അവിഞ്ഞോണിലെ കോടതി വിധിച്ചു. അഞ്ചു ജഡ്ജിമാർ ഉൾപ്പെട്ട കോടതി ഡൊമിനിക്കിന് 20 വർഷം തടവുശിക്ഷ വിധിച്ചു. ഗിസേലിനെ ഡൊമിനിക്ക് മയക്കുമരുന്നു നല്കി ഉറക്കിയശേഷം ഇന്റർനെറ്റിലൂടെ പരിചയപ്പെട്ടവർക്കു കാഴ്ചവച്ചുവെന്നാണു കേസ്. ഒരു പതിറ്റാണ്ടോളം ഇതു തുടർന്നു. പീഡനങ്ങളെല്ലാം ഡൊമിനിക് പകർത്തിയിരുന്നു. 2020ൽ സൂപ്പർ മാർക്കറ്റിൽവച്ച് ഒരു പെൺകുട്ടിയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചതിന് ഡൊമിനിക് അറസ്റ്റിലായി. ഇയാളുടെ കംപ്യൂട്ടറിലുണ്ടായിരുന്ന 20,000 ഫോട്ടോകളും വീഡിയോകളും പരിശോധിച്ചപ്പോഴാണു ഗിസേൽ നേരിട്ട പീഡനം വെളിച്ചത്തുവന്നത്. ഡൊമിനിക് കോടതിയിൽ കുറ്റം സമ്മതിച്ചു. ഭർത്താവിനെതിരേ കേസുമായി മുന്നോട്ടു പോയ ഗിസേൽ ഇരയ്ക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾ ഉപേക്ഷിച്ച് തുറന്ന വിചാരണയിൽ നേരിട്ടു പങ്കെടുത്ത് അതിജീവനത്തിന്റെയും തന്റേടത്തിന്റെയും പ്രതീകമായി മാറി. ദന്പതികളുടെ മക്കൾ അമ്മയ്ക്കു പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഗിസേലിനെ പിന്തുണയ്ക്കുന്നവർ…
Read Moreസേലത്ത് താപവൈദ്യുതനിലയത്തിൽ തീ; രണ്ടു മരണം, 5 പേർക്ക് പരിക്ക്
സേലം: തമിഴ്നാട്ടിലെ സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തിൽ വൻ തീപിടിത്തം. അപകടത്തിൽ രണ്ട് കരാർ തൊഴിലാളികൾ മരിച്ചു. പളനിചാമി, വെങ്കിടേശൻ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഞ്ചു തൊഴിലാളികളെ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. വിശദമായ അന്വേഷണത്തിനുശേഷമേ അപകടകാരണം പറയാനാകൂവെന്നു തമിഴ്നാട് വൈദ്യുത ബോർഡ് പ്രതിനിധികൾ പറഞ്ഞു.
Read Moreയുഎസുമായി മിസൈൽ അങ്കത്തിനു തയാറെന്ന് പുടിൻ
മോസ്കോ: റഷ്യ പുതുതായി വികസിപ്പിച്ച ഒറെഷ്നിക് ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലിനെ വെടിവച്ചിടാൻ ഒരു സംവിധാനത്തിനും കഴിയില്ലെന്നും ഇക്കാര്യം തെളിയിക്കാൻ അമേരിക്കയുമായി മിസൈൽ അങ്കത്തിനു തയാറാണെന്നും പ്രസിഡന്റ് വ്ലാദിമിർ പുടിൻ. വാർഷിക ചോദ്യോത്തര പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ഒറെഷ്നിക്കിനു കഴിയും. അമേരിക്കൻ മിസൈലുകളാൽ സംരക്ഷിതമായ ലക്ഷ്യത്തിലേക്ക് ഒറെഷ്നിക്ക് തൊടുത്ത് ഇക്കാര്യം തെളിയിക്കാമെന്നും അത്തരം പരീക്ഷണത്തിനു റഷ്യ തയാറാണെന്നും പുടിൻ പറഞ്ഞു. റഷ്യ നവംബർ 21ന് യുക്രെയ്നിലെ നിപ്രോ നഗരത്തിലാണ് ഒറെഷ്നിക് മിസൈൽ ആദ്യം പ്രയോഗിച്ചത്. യുക്രെയ്ൻ സേന അമേരിക്കൻ മിസൈലുകൾ റഷ്യൻ ഭൂമിയിൽ പ്രയോഗിച്ചതിനുള്ള മറുപടിയായിരുന്നു ഇത്. യുക്രെയ്നിലെ ലക്ഷ്യങ്ങളിലേക്കു റഷ്യ കൂടുതൽ അടുത്തുവെന്നും പുടിൻ അവകാശപ്പെട്ടു. യുദ്ധമുന്നണിയിൽ റഷ്യൻ സേന മികച്ച മുന്നേറ്റം നടത്തുന്നു. കാര്യങ്ങളെല്ലാം നാടകീയമായി മാറിക്കൊണ്ടിരിക്കുന്നു. ദിവസം ഒരു ചതുരശ്ര കിലോമീറ്റർ ഭൂമിയെങ്കിലും റഷ്യൻ സേന പിടിച്ചെടുക്കുന്നുണ്ട്.…
Read Moreപലചരക്കുകട വഴി സോപ്പ് പായ്ക്കറ്റിൽ മയക്കുമരുന്ന് കച്ചവടം: 24 കോടിയുടെ എംഡിഎംഎ പിടിച്ചു; നൈജീരിയൻ വനിത പിടിയിൽ
ബംഗളൂരു: 24 കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം എംഡിഎംഎ ക്രിസ്റ്റലുകളുമായി നൈജീരിയൻ വനിത ബംഗളൂരുവിൽ പിടിയിൽ. ടിസി പാളയയിൽ പലചരക്കുകട നടത്തിവരികയായിരുന്ന റോസ്ലിൻ (40) ആണ് അറസ്റ്റിലായത്. ഇവരിൽനിന്നു ലഹരിവസ്തുക്കൾക്കൊപ്പം 70 സിം കാർഡുകളും പോലീസ് പിടിച്ചെടുത്തു. കടയുടെ മറവിലായിരുന്നു കച്ചവടം. മുംബൈയിൽനിന്നു സോപ്പ് പായ്ക്കറ്റുകളിലും ഉണക്കമീൻ പെട്ടികളിലുമാണു ലഹരിമരുന്നു കൊണ്ടുവന്നിരുന്നത്. മറ്റൊരു വിദേശവനിതയാണ് മുംബൈ വഴി ലഹരിപദാർഥങ്ങൾ ബംഗളൂരുവിലെത്തിച്ചതെന്നാണു സൂചന. ഇവരെ പിടികിട്ടിയില്ല. സംസ്ഥാനത്തെ ഏറ്റവുംവലിയ ലഹരിവേട്ടകളിലൊന്നാണിതെന്നു ബംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. ബംഗളൂരുവിലുള്ള വിദേശപൗരന്മാർക്കും കോളജ് വിദ്യാർഥികൾക്കും ഐടി ജീവനക്കാർക്കുമാണു ലഹരിമരുന്നു വിതരണംചെയ്തിരുന്നതെന്നു യുവതി പോലീസിന് മൊഴിനൽകി.
Read Moreലീഗ് കപ്പ്; ലിവർപൂൾ, ആഴ്സണൽ സെമിയിൽ
ലണ്ടൻ: ഇംഗ്ലീഷ് കാരബാവോ കപ്പ് (ലീഗ് കപ്പ്) ഫുട്ബോളിൽ ലിവർപൂൾ, ആഴ്സണൽ, ന്യൂകാസിൽ യുണൈറ്റഡ് ടീമുകൾ സെമി ഫൈനലിൽ. ക്വാർട്ടറിൽ ആഴ്സണൽ 3-2നു ക്രിസ്റ്റൽ പാലസിനെ കീഴടക്കി. ഗബ്രിയേൽ ജെസ്യൂസിന്റെ ഹാട്രിക്ക് ഗണ്ണേഴ്സിനു ജയം സമ്മാനിച്ചു. ലിവർപൂൾ 2-1നു സതാംപ്ടണിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്. ന്യൂകാസിൽ 3-1നു ബ്രെന്റ്ഫോഡിനെ കീഴടക്കി.
Read Moreരാമക്ഷേത്രത്തർക്കം മറ്റിടങ്ങളിൽ വേണ്ട: വിവിധ മതവിശ്വാസങ്ങള്‍ സൗഹാര്‍ദപരമായി കഴിയുന്നതിന് ഇന്ത്യ ഒരു മാതൃക തീര്‍ക്കണം; മോഹൻ ഭാഗവത്
ന്യൂഡൽഹി: രാമക്ഷേത്രം ഒരു വിശ്വാസത്തിന്റെ വിഷയവും വികാരവുമായിരുന്നുവെന്നും എന്നാൽ, രാജ്യത്തിന്റെ വിവിധയിടങ്ങളിൽ രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ഒരുതരത്തിലും സ്വീകാര്യമല്ലെന്നും ആവർത്തിച്ച് ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത്. വിവിധ മതവിശ്വാസങ്ങള്‍ സൗഹാര്‍ദപരമായി കഴിയുന്നതിന് ഇന്ത്യ ഒരു മാതൃക തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ സംഭലിലെ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിൽ അജ്മീര്‍ ഷരീഫ് തുടങ്ങിയ സ്ഥലങ്ങളിലെ പുതിയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിൽ പുനെയിൽ നടന്ന പരിപാടിക്കിടെയായിരുന്നു മോഹൻ ഭാഗവതിന്റെ പ്രസ്താവന. രാമക്ഷേത്രത്തിനു സമാനമായി മറ്റിടങ്ങളിൽ സമാനമായ തര്ക്കമുണ്ടാക്കുന്നതിനെതിരേ നേരത്തെയും മോഹൻ ഭഗവത് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. “രാമക്ഷേത്രം നിര്‍മിക്കണമെന്നു ഹിന്ദുക്കള്‍ ആഗ്രഹിച്ചിരുന്നു. എന്നാൽ, വിദ്വേഷത്തിന്റെയും ശത്രുതയുടെയും പേരിൽ മറ്റിടങ്ങളിൽ തര്‍ക്കമുണ്ടാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. മറ്റു മതങ്ങളെ അധിക്ഷേപിക്കുന്നത് നമ്മുടെ സംസ്കാരമല്ല. എല്ലാവര്ക്കും അവരുടെ വിശ്വാസപ്രകാരം ആരാധന നടത്താൻ കഴിയണം. ഇന്ത്യയിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ല, എല്ലാവരും ഒന്നാണ്. പഴയകാലത്തെ തെറ്റുകളിൽനിന്നു…
Read Moreഇന്ത്യ x പാക് ക്രിക്കറ്റ് പോരാട്ടങ്ങൾ നിഷ്പക്ഷ വേദിയിൽ
ദുബായ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിനനുസരിച്ച് ഐസിസി പുതിയ ഫോർമാറ്റ് മുന്നോട്ടുവച്ചു. പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന 2025 ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്ത്യൻ ടീമിനെ അയയ്ക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൻ അയവില്ലാത്തതോടെയാണ് ഐസിസിയുടെ പുതിയ നീക്കം. 2024-27 ഐസിസി ക്രിക്കറ്റ് സൈക്കിളിൽ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർവരുന്ന മത്സരങ്ങൾ ഇരു രാജ്യത്തുവച്ചും നടത്തേണ്ട എന്നതാണ് ഐസിസിയുടെ തീരുമാനം. ഇക്കാലയളവിൽ ഇന്ത്യയും പാക്കിസ്ഥാനും ആതിഥേയത്വം വഹിക്കുന്ന രാജ്യാന്തര ടൂർണമെന്റുകളിലെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ അരങ്ങേറും. ഐസിസി ബോർഡ് വോട്ടിംഗിലൂടെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് വിവരം. ബിസിസിഐക്ക് തിരിച്ചടി പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ ടീമിനെ അയയ്ക്കില്ലെന്ന നിലപാടിൽ കോടികളുടെ നഷ്ടം ബിസിസിഐക്കും ഉണ്ടാകുമെന്നതിൽ തർക്കമില്ല. കാരണം, ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ 16 വർഷമായി പരന്പരകൾ ഒന്നും കളിച്ചിട്ടില്ല. എന്നാൽ, ഐസിസി ലോകകപ്പ് ഉൾപ്പെടെയുള്ള…
Read More