ന്യൂഡൽഹി: രാമക്ഷേത്രം ഒരു വിശ്വാസത്തിന്റെ വിഷയവും വികാരവുമായിരുന്നുവെന്നും എന്നാൽ, രാജ്യത്തിന്റെ വിവിധയിടങ്ങളിൽ രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ഒരുതരത്തിലും സ്വീകാര്യമല്ലെന്നും ആവർത്തിച്ച് ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത്. വിവിധ മതവിശ്വാസങ്ങള്‍ സൗഹാര്‍ദപരമായി കഴിയുന്നതിന് ഇന്ത്യ ഒരു മാതൃക തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ സംഭലിലെ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിൽ അജ്മീര്‍ ഷരീഫ് തുടങ്ങിയ സ്ഥലങ്ങളിലെ പുതിയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിൽ പുനെയിൽ നടന്ന പരിപാടിക്കിടെയായിരുന്നു മോഹൻ ഭാഗവതിന്റെ പ്രസ്താവന. രാമക്ഷേത്രത്തിനു സമാനമായി മറ്റിടങ്ങളിൽ സമാനമായ തര്ക്കമുണ്ടാക്കുന്നതിനെതിരേ നേരത്തെയും മോഹൻ ഭഗവത് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. “രാമക്ഷേത്രം നിര്‍മിക്കണമെന്നു ഹിന്ദുക്കള്‍ ആഗ്രഹിച്ചിരുന്നു. എന്നാൽ, വിദ്വേഷത്തിന്റെയും ശത്രുതയുടെയും പേരിൽ മറ്റിടങ്ങളിൽ തര്‍ക്കമുണ്ടാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. മറ്റു മതങ്ങളെ അധിക്ഷേപിക്കുന്നത് നമ്മുടെ സംസ്കാരമല്ല. എല്ലാവര്ക്കും അവരുടെ വിശ്വാസപ്രകാരം ആരാധന നടത്താൻ കഴിയണം. ഇന്ത്യയിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ല, എല്ലാവരും ഒന്നാണ്. പഴയകാലത്തെ തെറ്റുകളിൽനിന്നു…
Read MoreDay: December 20, 2024
ഇന്ത്യ x പാക് ക്രിക്കറ്റ് പോരാട്ടങ്ങൾ നിഷ്പക്ഷ വേദിയിൽ
ദുബായ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിനനുസരിച്ച് ഐസിസി പുതിയ ഫോർമാറ്റ് മുന്നോട്ടുവച്ചു. പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന 2025 ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്ത്യൻ ടീമിനെ അയയ്ക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൻ അയവില്ലാത്തതോടെയാണ് ഐസിസിയുടെ പുതിയ നീക്കം. 2024-27 ഐസിസി ക്രിക്കറ്റ് സൈക്കിളിൽ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർവരുന്ന മത്സരങ്ങൾ ഇരു രാജ്യത്തുവച്ചും നടത്തേണ്ട എന്നതാണ് ഐസിസിയുടെ തീരുമാനം. ഇക്കാലയളവിൽ ഇന്ത്യയും പാക്കിസ്ഥാനും ആതിഥേയത്വം വഹിക്കുന്ന രാജ്യാന്തര ടൂർണമെന്റുകളിലെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ അരങ്ങേറും. ഐസിസി ബോർഡ് വോട്ടിംഗിലൂടെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് വിവരം. ബിസിസിഐക്ക് തിരിച്ചടി പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ ടീമിനെ അയയ്ക്കില്ലെന്ന നിലപാടിൽ കോടികളുടെ നഷ്ടം ബിസിസിഐക്കും ഉണ്ടാകുമെന്നതിൽ തർക്കമില്ല. കാരണം, ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ 16 വർഷമായി പരന്പരകൾ ഒന്നും കളിച്ചിട്ടില്ല. എന്നാൽ, ഐസിസി ലോകകപ്പ് ഉൾപ്പെടെയുള്ള…
Read Moreഹെല്‍മറ്റിനുള്ളില്‍ ശബ്ദിക്കുന്ന ഇലക്ട്രോണിക് ഉപകരണം: പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: എറണാകുളം കാക്കനാട് ഇന്‍ഫോപാക്കിനടുത്ത് ഹെല്‍മറ്റിനകത്തു നിന്നും ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഹെല്‍മറ്റ് ആരെങ്കിലും മറന്നു വച്ചതാണോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. പ്രദേശത്തെ കടയുടമകളില്‍നിന്നും ഹെല്‍മറ്റ് വച്ചിരുന്ന വാഹനത്തിന്റെ ഉടമയില്‍ നിന്നടക്കം പോലീസ് മൊഴി രേഖപ്പെടുത്തും. ഇന്നലെ രാത്രി 11ഓടെയാണ് ഇന്‍ഫോപാര്‍ക്കിന് സമീപം ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് മുകളില്‍ നിന്നാണ് ഹെല്‍മറ്റും അതിനുള്ളിലായി പ്ലാസ്റ്റിക് കണ്ടെയ്നറുള്ളില്‍ ഇലക്ട്രോണിക് ഉപകരണവും കണ്ടെത്തിയത്. ബൈക്കിന്റെ ഉടമ ഹെല്‍മറ്റും അതിലുണ്ടായിരുന്ന വസ്തുവും തന്റേതല്ലെന്ന് പറഞ്ഞ് കടയുടമയുടെ അടുത്തെത്തി. കടയുടമയും ഇത് തന്റേതല്ലെന്ന് പറഞ്ഞു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവരും പരിഭ്രാന്തിയിലായി. വിവരം പിന്നീട് പോലീസിനെ അറിയിക്കുകയായിരുന്നു. ഉപകരണം ശബ്ദിക്കുന്ന നിലയിലായിരുന്നു. പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ഇലക്ട്രോണിക് ഉപകരണം നിര്‍വീര്യമാക്കിയശേഷം കൊണ്ടുപോവുകയായിരുന്നു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വന്നയാളുടെ ബൈക്കിലാണ് സാധനം കണ്ടെത്തിയത്. ജനങ്ങളെ ബോംബ് ആണെന്ന്…
Read Moreസന്തോഷ് ട്രോഫിയിൽ കേരളം ക്വാർട്ടർ ഫൈനലിൽ
ഹൈദരാബാദ്: 78-ാമത് സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ക്വാർട്ടർ ഫൈനലിൽ. ഫൈനൽ റൗണ്ട് ഗ്രൂപ്പ് ബിയിൽ കേരളം തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി. ഗ്രൂപ്പിൽ മൂന്നു റൗണ്ട് മത്സരം പൂർത്തിയായപ്പോൾ മുഴുവൻ ജയം സ്വന്തമാക്കിയ ഏകടീമാണ് കേരളം. ഹൈദരാബാദിലെ ഡെക്കാണ് അരീനയിൽ ഇന്നലെ രാവിലെ ഒന്പതിനു നടന്ന മത്സരത്തിൽ കേരളം 2-0നു ഒഡീഷയെ തോൽപ്പിച്ചു. പ്രതിരോധത്തിൽ കോട്ട തീർത്ത കേരളത്തിന്റെ പ്രകടനമാണ് ജയത്തിന് ആധാരം. സെന്റർ ഡിഫെൻസിൽ കളിച്ച ക്യാപ്റ്റൻ ജി. സഞ്ജുവിന്റെ നേതൃത്വത്തിലുള്ള പ്രതിരോധമാണ് കേരളത്തിന്റെ വല കുലുങ്ങാതിരിക്കാൻ കാരണം. സഞ്ജുവാണ് പ്ലെയർ ഓഫ് ദ മാച്ച്. ഇന്നലെ നടന്ന അവസാന മത്സരത്തിൽ ഗോവ 1-0നു തമിഴ്നാടിനെ കീഴടക്കിയതോടെയാണ് കേരളം ക്വാർട്ടർ ഉറപ്പിച്ചത്. പോയിന്റ് തുല്യമായാൽ നേർക്കുനേർ പോരാട്ടം കണക്കാക്കിയാണ് ക്വാർട്ടർ ബെർത്ത് നൽകുന്നത്. നിലവിൽ മൂന്നു പോയിന്റുമായി നാലും അഞ്ചും സ്ഥാനങ്ങളിലുള്ള ഗോവയേയും ഒഡീഷയെയും…
Read Moreബോള്‍ഡ് ലുക്കില്‍ മൃദുല വിജയ്: വൈറലായി ചിത്രങ്ങൾ
കുടുംബപ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മൃദുല വിജയ്. അഭിനയത്തിനൊപ്പം തന്നെ മോഡലിംഗിലും സജീവമാണ് മൃദുല. ഇപ്പോഴിതാ ബോള്‍ഡ് ആന്‍ഡ് സ്റ്റൈല്‍ ആയി ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ് താരം. പാന്റും ഇന്നറും കോട്ടും അടങ്ങുന്ന ബോള്‍ഡ് ആയ വേഷത്തിലാണ് മൃദുല എത്തിയത്. പിങ്ക് ആണ് ഔട്ട്ഫിറ്റിന്റെ നിറം.പോസ്റ്റ് ചെയ്ത് ചുരുങ്ങിയ സമയത്തിനുളളില്‍ തന്നെ ചിത്രങ്ങള്‍ ആരാധക ശ്രദ്ധ നേടി കഴിഞ്ഞു. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
Read Moreമെക് സെവനെ പിന്തുണച്ച് സിപിഐ മുഖപത്രം;”എല്ലാ കാര്യങ്ങളും മതവുമായി കൂട്ടി കുഴക്കുന്നത് നല്ലതല്ല’
തിരുവനന്തപുരം : വിവാദമുയർത്തിയ വ്യായാമ കൂട്ടായ്മ മെക് സെവനെ പിന്തുണച്ച് സിപിഐ മുഖപത്രം. വ്യായാമത്തിനെന്ത് രാഷ്ട്രീയവും മതവും എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ എല്ലാ കാര്യങ്ങളും മതവുമായി കൂട്ടി കുഴക്കുന്ന പ്രവണത നല്ലതല്ലെന്ന് പറയുന്നു. സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനം ശക്തമായതോടെ ആർക്കും എന്തും പ്രചരിപ്പിക്കാവുന്ന നിലയാണെന്നും ഈ വിഷയത്തിലും വിവാദമുണ്ടാക്കിയത് ബിജെപിയും സംഘപരിവാർ സംഘടനകളുമാണെന്നും അതിരാവിലെ നടത്തുന്ന വ്യായാമ പരിപാടിയിൽ എന്തോ കാര്യമായ ഭീകരപ്രവർത്തനം നടത്തുന്നുവെന്ന് സ്ഥാപിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും മുഖപ്രസംഗം പറയുന്നു. 20012ല്‍ വിമുക്ത സൈനികനായ സലാഹുദ്ദീൻ തുടക്കമിട്ട മെക് സെവൻ വ്യായാമ കൂട്ടായ്മക്ക് കോവിഡ് കാലത്തിന് ശേഷം വലിയ പ്രചാരം ലഭിച്ചിരുന്നു. അരമണിക്കൂറിൽ താഴെയുള്ള വ്യായാമപരിപാടിയിൽ 21 ഇനങ്ങളുണ്ട്. ഓരോ സ്ഥലങ്ങളിലും പ്രാദേശിക കോര്‍ഡിനേറ്റര്‍മാരുണ്ട്.ഓരോ യൂണിറ്റിലും വാട്സാപ് ഗ്രൂപ്പുകളുമുണ്ട്.
Read Moreവയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാവുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ എന്ന സിനിമയുടെ ട്രെയിലർ റിലീസായി. അരിസ്റ്റോ സുരേഷ് ആദ്യമായി നായകനാവുന്ന സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിൽ ബംഗാളിയായിട്ടാണ് അരിസ്റ്റോ അഭിനയിക്കുന്നത്. അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിർമ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. കൂടാതെ കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഷാജി മാവേലിക്കര (ഒരു ചിരി ബമ്പര്‍ ചിരി ഫെയിം), വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി എന്നിവര്‍ക്കൊപ്പം മറ്റ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. സംവിധായകൻ കൂടിയായ ജോബി വയലുങ്കലിന്റേതാണ് കഥ. തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് സംവിധായകനും ധരനും ചേർന്നാണ്. ഛായാഗ്രഹണം എ.കെ. ശ്രീകുമാർ, എഡിറ്റിംഗ് ബിനോയ് ടി വർഗീസ്, റെജിൻ കെ ആർ, കലാസംവിധാനം…
Read Moreക്ഷേമപെൻഷൻ തട്ടിപ്പ്: പൊതുഭരണവകുപ്പിൽ ആറ് പാർട്ട് ടൈം സ്വീപ്പർമാർക്കെതിരേ നടപടി
തിരുവനന്തപുരം: അനധികൃതമായി ക്ഷേമ പെന്ഷന് കൈപ്പറ്റിയതില്‍ താഴേത്തട്ടിൽ നടപടി തുടരുന്നു. പൊതുഭരണ വകുപ്പിലെ ആറ് പാർട്ട് ടൈം സ്വീപ്പർമാരെ പിരിച്ചു വിടണമെന്ന് പൊതു ഭരണ അഡി. സെക്രട്ടറി നിർദേശം നൽകി. 18% പലിശ നിരക്കിൽ പണം തിരികെ പിടിക്കാനും നിർദേശിച്ചിട്ടുണ്ട്. ക്ഷേമ പെന്ഷന് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ദിവസം മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇന്നലെ മണ്ണ് സംരക്ഷണ വകുപ്പിലെ നാല് പേര് പാര്‍ട്ട് ടൈം സ്വീപ്പര്മാർക്കെതിരെയും ഒരു വര്‍ക്ക് സൂപ്രണ്ടിനെതിരെയും ഒരു അറ്റന്ഡർക്കെതിരെയുമാണ് നടപടി സ്വീകരിച്ചത്. എന്നാൽ ഇതുവരെ നടപടി എടുത്തതെല്ലാം താഴെത്തട്ടിലുള്ളവർക്കതിരെ മാത്രമാണെന്നും ആരോപണവിധേയരിലെ ഉന്നതർക്കെതിരെ ഇനിയും നടപടികളൊന്നുമുണ്ടായിട്ടില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.സാമൂഹ്യ സുരക്ഷാ പെന്ഷന് പട്ടിക കൈകാര്യം ചെയ്യുന്ന സേവന സോഫ്റ്റ്വെയറിലെ ആധാര്‍ നമ്പര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിനായുള്ള സ്പാര്‍ക്ക് സോഫ്റ്റ്വെയറിലും കണ്ടെത്തിയതോടെയാണ് ധനവകുപ്പ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍…
Read Moreഎന്നെയും എന്റെ കുടുംബത്തെക്കുറിച്ചും പറയുന്നത് നിർത്തൂ…മുകേഷ് ഖന്നയോട് സൊനാക്ഷി സിന്‍ഹ
അമിതാഭ് ബച്ചൻ അവതാരകനായ കോൻ ബനേഗ ക്രോർപതി (കെബിസി) എന്ന ക്വിസ് ഷോയിൽ പങ്കെടുത്തപ്പോൾ രാമായണത്തിൽ നിന്നുള്ള ഒരു ചോദ്യത്തിന് സൊനാക്ഷി തെറ്റ് ഉത്തരമാണ് നൽകിയത്. 2019ൽ നടന്ന ഈ സംഭവത്തിനു ശേഷം സൊനാക്ഷി സിൻഹയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസമുയർന്നിരുന്നു. സൊനാക്ഷിയേയും അച്ഛൻ ശത്രുഘ്നൻ സിൻഹയേയും വിമർശിച്ച് നടൻ മുകേഷ് ഖന്നയും അന്നു രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അടുത്തിടെ നടന്ന ഒരഭിമുഖത്തിലും സൊനാക്ഷിക്കു നേരേ വിമർശനമുന്നയിച്ചു മുകേഷ് ഖന്ന രംഗത്തെത്തിയിരിക്കുന്നു. തനിക്കും തന്റെ കുടുംബത്തിനുമെതിരെ മുകേഷ് ഖന്ന നടത്തുന്ന പ്രസ്താവനകളിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് സൊനാക്ഷി ഇപ്പോൾ. വർഷങ്ങൾക്ക് മുൻപ് ഞാൻ പങ്കെടുത്ത ഒരു ഷോയിൽ രാമായണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഞാൻ തെറ്റ് ഉത്തരം നൽകിയത് എന്റെ അച്ഛന്റെ കുറ്റമാണെന്ന് പറയുന്ന താങ്കളുടെ ഒരു പ്രസ്താവന ഞാൻ അടുത്തിടെ വായിച്ചു. ആദ്യം തന്നെ, ആ ദിവസം രണ്ട് സ്ത്രീകൾ ഹോട്ട് സീറ്റിൽ…
Read Moreവ്യാജ ക്യൂആർ കോഡ് സ്കാനിംഗ് തട്ടിപ്പുകൾ ഇരട്ടിയായി; തട്ടിപ്പ് സംഘങ്ങളെ കുടുക്കാൻ ധനമന്ത്രാലയം
കൊല്ലം: രാജ്യത്ത് ക്യൂആർ കോഡ് സ്കാനിംഗ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഇരട്ടിയായി വർധിച്ചുവെന്ന് കണക്കുകൾ. ഇക്കാര്യത്തിൽ റിസർവ് ബാങ്ക് ഒഫ് ഇന്ത്യയും നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയും നൽകുന്ന മുന്നിയിപ്പുകളും ബോധവത്കരണ പരിപാടികളും ഫലപ്രദമാകുന്നില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2021-22 സാമ്പത്തിക വർഷത്തിൽ 14265 കേസുകളിലായി 19.35 കോടി രൂപയുടെ തട്ടിപ്പാണ് അരങ്ങേറിയത്. 2022-23 കാലയളവിൽ തട്ടിപ്പ് തുക 41.73 കോടി രൂപയായി ഉയർന്നു.കേസുകളുടെ എണ്ണവും 30340 ആയി വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) 39368 കേസുകളിലായി 56.34 കോടി രൂപയും തട്ടിപ്പ് സംഘം കൈവശപ്പെടുത്തി. ഈ സാമ്പത്തിക വർഷം 2024 സെപ്റ്റംബർ വരെ 18167 കേസുകളിലായി 22. 22 കോടി രൂപയുടെ തട്ടിപ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ചെക്ക് പോയിന്റ് സോഫ്റ്റ് വെയർ ടെക്നോളജീസിന്റെ കണക്കുകൾ…
Read More