തിരുവനന്തപുരം: മുൻമന്ത്രി ആന്റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ കേസിന്റെ വിചാരണത്തീയതിയിൽ ഇന്ന് നെടുമങ്ങാട് കോടതി തീരുമാനമെടുക്കും. 34 വർഷത്തെ പഴക്കമുള്ള തൊണ്ടിമുതൽ കേസിന് സുപ്രീം കോടതി ഇടപെടലോടെ വീണ്ടും വിചാരണയ്ക്ക് തുടക്കമിടുകയാണ്. അടുത്ത ഒരു വർഷത്തിനുള്ളിൽ കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം. വിചാരണത്തിയതി തീരുമാനിക്കുന്നതിന്റെ ഭാഗമായി സുപ്രീം കോടതിയുടെ നിർദേശത്തെത്തുടർന്ന് ആന്റണി രാജു ഇന്ന് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായേക്കും. പ്രതികൾ ഇന്ന് ഹാജരായാൽ വിചാരണത്തീയതി ഇന്നുതന്നെ കോടതി തീരുമാനിക്കും. 1990ല്‍ ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ രക്ഷപെടുത്താന്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാണ് കേസ്. ലഹരിമരുന്ന് കടത്തിയ അടിവസ്ത്രം കോടതിയില്‍നിന്നെടുത്ത് വെട്ടിതയ്ച്ച് പ്രതിക്ക് പാകമാകാത്തവിധം തിരികെവച്ചെന്നാണ് കുറ്റപത്രം. തൊണ്ടി സെക്ഷന്‍ ക്ലര്‍ക്ക് കെ.എസ്.ജോസ് കൂട്ടുപ്രതിയാണ്. 1994-ല്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന…
Read MoreDay: December 20, 2024
ബസിനുള്ളിൽ മദ്യപിച്ചെത്തി കയറിപ്പിടിച്ചു: മുഖത്ത് അടിയുടെ പൊടിപൂരം നടത്തി യുവതി; വീഡിയോ കാണാം
ട്രെയിനിലും ബസിലും കാറിലുമൊക്കെയായി ദിവസേന പല തരത്തിലുള്ള യാത്രകൾ നടത്തുന്നവരാണ് നമ്മളെല്ലാവരും. പലപ്പോഴും ബസിനുള്ളിൽ വച്ച് യുവതികൾക്ക് നേരെ അശ്ലീല സംഭവങ്ങളുണ്ടാകുന്നത് വാർത്തയാകാറുമുണ്ട്. അത്തരത്തിലുള്ളൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘മദ്യപിച്ചെത്തിയ യുവാവ് ബസില്‍ വച്ച് സ്ത്രീ യാത്രക്കാരിയെ ഉപദ്രവിച്ച വീഡിയോ ആണിപ്പോൾ പ്രചരിക്കുന്നത്. പൂനെ നഗരത്തിലെ ഒരു ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഒരു യാത്രക്കാരൻ ബസിനുള്ളിൽ വച്ച് യുവതിയുടെ കൈയില്‍ കയറിപ്പിടിച്ചു. ഇതില്‍ പ്രകോപിതയായ യുവതി അയാളുടെ കവിളിൽ തുരുതുരാ അടിച്ചു. ഏതാണ്ട് ഇരുപതോളം തവണയാണ് യുവാവിന്റെ ഇരുകവിളിലുമായി അടിച്ചത്. ഇവര്‍ ഷിർദ്ദിയിലെ ഒരു സ്കൂളിൽ കായിക അധ്യാപികയായി ജോലി ചെയ്യുന്ന പ്രിയ ലഷ്കരാണെന്ന് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ യുവതിയെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. സ്ത്രീകളെ ശല്യം ചെയ്യുന്ന ആരായാലും ഇതുതന്നെയാകും അവസ്ഥ എന്നാണ് പലരും കുറിച്ചത്.…
Read Moreഭാര്യയ്ക്ക് ജീവനാംശം നൽകിയത് 3.07 കോടി: കൃഷിയിടം വിൽപന നടത്തി തുക കണ്ടെത്തി ഭർത്താവ്
ഡിവോഴ്സ് കഴിഞ്ഞതോടെ ഭാര്യയ്ക്ക് ജീവനാംശം നൽകുന്നതിനായി കൃഷിയിടം വിറ്റ കർഷകന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഹരിയാനയിലെ കര്‍ഷകനും 70 -കാരനുമായ സുഭാഷ് ചന്ദാണ് 18 വർഷത്തെ ദാന്പത്യത്തിനൊടുവിൽ വിവാഹബന്ധം വേർപെടുത്തി ഭാര്യയ്ക്ക് നഷ്ടപരിഹാരത്തുക നൽകാനായി കൃഷിയിടം വിറ്റത്. 3.07 കോടി രൂപയാണ് ജീവനാശംമായി നല്‍കേണ്ടത്. 1980 ഓഗസ്റ്റ് 27 -നാണ് സുഭാഷ് ചന്ദും സന്തോഷ് കുമാരിയും വിവാഹിതരായത്. എന്നാൽ അത്ര സുഖകരമായ ദാന്പത്യ ജീവിതമായിരുന്നില്ല ഇരുവരുടേയും. ഇതോടെ 2006 മുതൽ വിവാഹ ബന്ധം വേർപെടുത്താനുള്ള ശ്രമത്തിയായി ഇരുവരും. സുഭാഷ് ചന്ദ് വിവാഹമോചനത്തിനായി ഭാര്യയ്ക്ക് 3.07 കോടി രൂപയാണ് ജീവനാശംമായി നല്‍കേണ്ടത്. ഇത്രയും ഭീമമായ തുക നൽകാനായി അദ്ദേഹം കൃഷിയിടം വിൽക്കുകയായിരുന്നു. ജീവനാംശം നല്‍കാനായി സുഭാഷ് ചന്ദ് ഭാര്യയ്ക്ക് 2.16 കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് നല്കി. കരിമ്പ് വിറ്റു കിട്ടിയ 50 ലക്ഷം രൂപയും…
Read Moreഹെല്‍മറ്റിനുള്ളില്‍ ശബ്ദിക്കുന്ന ഇലക്ട്രോണിക് ഉപകരണം: പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: എറണാകുളം കാക്കനാട് ഇന്‍ഫോപാക്കിനടുത്ത് ഹെല്‍മറ്റിനകത്തു നിന്നും ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഹെല്‍മറ്റ് ആരെങ്കിലും മറന്നു വച്ചതാണോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. പ്രദേശത്തെ കടയുടമകളില്‍നിന്നും ഹെല്‍മറ്റ് വച്ചിരുന്ന വാഹനത്തിന്റെ ഉടമയില്‍ നിന്നടക്കം പോലീസ് മൊഴി രേഖപ്പെടുത്തും. ഇന്നലെ രാത്രി 11ഓടെയാണ് ഇന്‍ഫോപാര്‍ക്കിന് സമീപം ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് മുകളില്‍ നിന്നാണ് ഹെല്‍മറ്റും അതിനുള്ളിലായി പ്ലാസ്റ്റിക് കണ്ടെയ്നറുള്ളില്‍ ഇലക്്ട്രോണിക് ഉപകരണവും കണ്ടെത്തിയത്. ബൈക്കിന്റെ ഉടമ ഹെല്‍മറ്റും അതിലുണ്ടായിരുന്ന വസ്തുവും തന്റേതല്ലെന്ന് പറഞ്ഞ് കടയുടമയുടെ അടുത്തെത്തി. കടയുടമയും ഇത് തന്റേതല്ലെന്ന് പറഞ്ഞു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവരും പരിഭ്രാന്തിയിലായി. വിവരം പിന്നീട് പോലീസിനെ അറിയിക്കുകയായിരുന്നു. ഉപകരണം ശബ്ദിക്കുന്ന നിലയിലായിരുന്നു. പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ഇലക്ട്രോണിക് ഉപകരണം നിര്‍വീര്യമാക്കിയശേഷം കൊണ്ടുപോവുകയായിരുന്നു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വന്നയാളുടെ ബൈക്കിലാണ് സാധനം കണ്ടെത്തിയത്. ജനങ്ങളെ ബോംബ് ആണെന്ന്…
Read Moreപിന്നിൽ ദുർമന്ത്രവാദം? കോതമംഗലം നെല്ലിക്കുഴിയില്‍ അതിഥിത്തൊഴിലാളിയുടെ മകൾ കൊല്ലപ്പെട്ട സംഭവം; രണ്ടാനമ്മ അറസ്റ്റിൽ; പ്രദേശവാസിയായ ദുർമന്ത്രവാദി നിരീക്ഷണത്തിൽ
കോതമംഗലം: നെല്ലിക്കുഴിയില്‍ ഉത്തർപ്രദേശ് സ്വദേശിയായ അതിഥിത്തൊഴിലാളിയുടെ മകൾ കൊല്ലപ്പെട്ടതിന് പിന്നിൽ ദുർമന്ത്രവാദവുമായി ബന്ധപ്പെട്ടെന്ന് പോലീസ് സംശയം.കേസിൽ കുട്ടിയുടെ രണ്ടാനമ്മയെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നെല്ലിക്കുഴി സ്വദേശിയായ ദുർമന്ത്രവാദി പോലീസ് നിരീക്ഷണത്തിലാണ്. കുട്ടിയുടെ പിതാവിന് കൊലപാതകത്തിൽ പങ്കില്ലെന്നാണ് പോലീസിന്റെ ഇതുവരെയുള്ള ചേദ്യം ചെയ്യലിൽ വ്യക്തമായിട്ടുള്ളത്. നെല്ലിക്കുഴി കുറ്റിലഞ്ഞിക്ക് സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി അജാസ്ഖാന്റെ (33) ആദ്യ ഭാര്യയിലെ മകള്‍ മുസ്ക്കാന്‍ (6) ആണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 6.30 ഓടെയാണ് സംഭവം സമീപവാസികള്‍ അറിഞ്ഞത്. അജാസും രണ്ടാം ഭാര്യ അനീഷയും (23) ഒരു മുറിയിലും രണ്ടാം ഭാര്യയുടെ മകള്‍ രണ്ട് വയസുള്ള കുഞ്ഞും മുസ്കാനും മറ്റൊരു മുറിയിലുമാണ് രാത്രി ഉറങ്ങാന്‍ കിടന്നതെന്നാണ് അജാസ് സമീപവാസികളോട് പറഞ്ഞത്. കുഞ്ഞ് വിളിച്ചിട്ട് അനക്കമില്ലെന്ന് പറഞ്ഞ് അജാസ് കുട്ടിയെ തോളിലിട്ട് തൊട്ടടുത്ത വീട്ടുകാരെ…
Read Moreലഹരിക്കായി മരുന്നുകടത്ത്; ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്ന 100 രൂപയുടെ മരുന്ന് വിറ്റിരുന്നത് 600 രൂപയ്ക്ക്; വിൽപന പൂർണമായും ഓൺലൈൻവഴി
പാലാ: ലഹരിക്കായി ഉപയോഗിക്കുന്ന 100 കുപ്പി മരുന്ന് കടത്തികൊണ്ടുവരുന്നതിനിടയില് പാലാ എക്സൈസ് അധികൃതര്‍ പിടിച്ചെടുത്തു. സംഭവത്തില്‍ പാലാ കടപ്പാട്ടൂര്‍ സ്വദേശി കാര്‍ത്തിക് മനുവിനെ (22) എക്സെസ് സംഘം പിടികൂടി. എക്സൈസ് അധികൃതര്‍ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് പാലായിലെ കൊറിയര്‍ സര്‍വീസ് സ്ഥാപനത്തില്‍നിന്നു പുറത്ത് കൊണ്ടുപോകും വഴിയാണ് 100 കുപ്പി മരുന്ന് പിടികൂടിയത്. പാലായിലും പരിസരത്തും വില്പനയ്ക്കായി ഓണ്‍ലൈന്‍ വഴിയാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് സംശയം ഉയര്‍ന്നിരുന്നു.മരുന്ന് ഒരു കുപ്പിക്ക് 100 രൂപയോളം വില വരും. പുറത്ത് 600 രൂപയ്ക്കാണ് വിറ്റിരുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്നാണിത്. പ്രതിയെ ഡ്രഗ് കൺട്രോൾ ഡിപ്പാര്‍ട്ട്മെന്റിനു കൈമാറി. ജില്ലാ ഡ്രഗ് കണ്‍ട്രേള്‍ ഇന്‍സ്പെക്ടര്‍ താരാ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തി. എക്സൈസ് ഇന്‍സ്പെക്ടര്‍ ബി. ദിനേശ്, എക്സൈസ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസ്, പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ് ജോസഫ്, ഷിബു…
Read Moreപനങ്കൈ കവിളിൽ വളരും പപ്പായ: കൗതുകമായി പപ്പായ കാഴ്ച
കപ്ലങ്ങ, ഓമയ്ക്ക, കറുമൂസ് എന്നിങ്ങനെ പല നാട്ടിൽ പലപേരുകളിൽ അറിയപ്പെടുന്ന അടുക്കളത്തോട്ടത്തിലെ ഇത്തിരി കുഞ്ഞൻ പപ്പായയുടെ ഗുണങ്ങൾ ഏറെയാണ്. പഴുപ്പിച്ചും കറിവച്ചും ജാം ഉണ്ടാക്കിയും പപ്പായയെ നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ പപ്പായ അടുക്കളയിലെത്തിച്ച് കറിവയ്ക്കാനും പഴമായി ഉപയോഗിക്കാനും ഇത്തിരി കഷ്ടപ്പെടും. കല്ലൂർക്കാട് വെട്ടം കവലയ്ക്കു സമീപം കളപ്പുരയിൽ ജോണി ജോസിന്റെ പുരയിടത്തിലെ പനയിലാണ് പപ്പായ ഉണ്ടായിട്ടുള്ളത്. കൃഷിയോട് താൽപ്പര്യമുള്ള തൊടുപുഴയിൽ ബിസിനസുകാരനായ ജോണി യാദൃശ്ചികമായാണ് ഈ അപൂർവ കാഴ്ച കണ്ടത്. വെറുതേ പനയിൽ നോക്കിയപ്പോൾ മുകളിൽ പനങ്കൈയുടെ കവിളിൽ പൂർണ വളർച്ചയെത്തിയ പപ്പായ ചെടിയും പപ്പായയും. സമീപവാസികൾക്ക് രസകരമായ കൗതുക കാഴ്ചയാണിപ്പോളിത്.
Read Moreഅമ്മയുടെ കാൽ കുഴിയിൽ നിന്ന് പുറത്തേക്ക് തള്ളിനിന്നു; ശ്മശാനത്തിൽ കൊടുക്കാൻ പള്ളമില്ലാത്തതുകൊണ്ട് ഞാൻതന്നെ അടക്കി; മദ്യലഹരിയിൽ മകൻ പോലീസിനോട് പറഞ്ഞതിങ്ങനെ…
കൊച്ചി: അമ്മയുടെ മൃതദേഹം ആരും അറിയാതെ മകൻ സംസ്കരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. വെണ്ണല സ്വദേശിനി അല്ലിയുടെ മൃതദേഹമാണ് മകൻ പ്രദീപ് ആരും അറിയാതെ സംസ്കരിച്ചത്. ഇന്നലെ പുലര്‍ച്ചെയോടെയാണ് വീട്ടു മുറ്റത്തെ തെങ്ങിന് ചുവട്ടില്‍ അമ്മയുടെ മൃതദേഹം മകന് കുഴിച്ചിട്ട വിവരം പുറത്തറിഞ്ഞത്. മൃതദേഹത്തിന്റെ കാല് പുറത്തു കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസെത്തുമ്പോള്‍ മദ്യലഹരിയിലായിരുന്നു പ്രദീപ്. അമ്മ പുലര്‍ച്ചെ മരിച്ചെന്നും ശ്മശാനത്തില്‍ കൊടുക്കാന്‍ പണമില്ലാത്തതു കൊണ്ട് മൃതദേഹം കുഴിച്ചിട്ടെന്നും ഇയാൾ പോലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. അല്ലിയുടെ മരണത്തിൽ അസ്വാഭാവികമായി ഒന്നും തന്നെ ഇല്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു. ബലപ്രയോഗം നടന്നതിന്റെയോ മറ്റോ ലക്ഷണങ്ങള്‍ ഇല്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമികമായി കൊലപാതക സാധ്യത തള്ളിക്കളയുന്നതായും പോലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത പ്രദീപിനെ ഉടൻ വിട്ടയയ്ക്കും…
Read More‘ഏത് വിഐപിയായാലും സാധാരണ ജനങ്ങളുടെ വഴി തടയരുത്’; നിത അംബാനിയുടെ ബോഡി ഗാര്‍ഡിനോട് ചൂടായി വീട്ടമ്മ; വൈറലായി വീഡിയോ
പാർട്ടി പരിപാടിയിലായിക്കോട്ടെ വിഐപികൾ വരുന്ന ചടങ്ങുകളായിക്കോട്ടെ എല്ലാത്തിനും ദുരിതം പാവം സാധാരണ ജനങ്ങൾക്കാണ്. സെലിബ്രിറ്റികൾ വരുന്പോൾ റോഡിൽ കൂടി വാഹനങ്ങൾ പോലും കടത്തി വിടില്ല. കഴിഞ്ഞ ദിവസം സമാനമായൊരു സംഭവം ബംഗളൂരുവിൽ നടന്നു. സാരി ഷോപ്പിംഗിനായി റിലൈന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടർ നിത അംബാനി ബംഗളൂരുവിലെ ഡിസൈനര്‍ സാരി ബോട്ടീക് ഹൗസ് ഓഫ് അന്ഗാഡിയിലെത്തിയതായിരുന്നു. നിതയെ കണ്ടതോടെ ആരാധക വൃന്ദങ്ങളും ചുറ്റും കൂടി. ഷോപ്പിംഗിനായി നിത ബൊട്ടിക്കിനുള്ളിലേക്ക് പോയപ്പോഴും ആരാധകർ പിന്തുടർന്നു. അതേസയം, ഷോപ്പിംഗ് സമയമത്രയും അവരുടെ ബുള്ളറ്റ് പ്രൂഫ് മേഴ്സിഡസ് കാര്‍ റോഡിൽ ബ്ലോക്കുണ്ടാക്കുകയായിരുന്നു. ഇതിനെതിരേ പ്രതികരിച്ച് ഒരു വഴിയാത്രക്കാരിയായ ഒരു സ്ത്രീ മുന്നോട്ട് വന്നു. അവർ കാറിനടുത്തേക്ക് വരികയും നിതയുടെ ബോഡി ഗാര്ഡുമാരോട് കയര്‍ക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ വൈറലായി. അംബാനിയായാലും ഭാര്യയായാലും ആരായാലും വഴി തടഞ്ഞാല്‍ സാധാരണക്കാരായ ഞങ്ങൾ പ്രതികരിക്കുമെന്നാണ് വീഡിയോയ്ക്ക് താഴെ…
Read Moreകുടുംബശ്രീ പ്രവർത്തകയെ പഞ്ചായത്ത് പ്രസിഡന്റ് കടന്നു പിടിച്ചു; വായ്പാ സബ്സിഡിയെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അതിക്രമം
കണ്ണൂര്‍: കുടുംബശ്രീ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരേ കേസ്. നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിക്കെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കുടുംബശ്രീയുടെ വായ്പാ സബ്സിഡിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ സംസാരിക്കുന്നതിനായി പഞ്ചായത്ത് ഓഫീസിലെ പ്രസിഡന്റിന്റെ മുറിയിലെത്തിയപ്പോള്‍ കൈയിൽ കടന്നുപിടിച്ചെന്നും അസഭ്യമായ രീതിയില്‍ സംസാരിച്ചെന്നുമാണ് പരാതി. പെരുമാറ്റം ദുരുദ്ദേശ്യത്തോടെയാണെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും മാനഹാനിയുണ്ടാക്കുന്നതാണെന്നും കാണിച്ച് കുടുംബശ്രീ പ്രവര്‍ത്തക പരാതി നല്‍കുകയായിരുന്നു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് ഇത്.
Read More