കൊല്ലം: കനത്ത മൂടൽ മഞ്ഞിലും ട്രെയിനുകൾ സുഗമമായി ഓടിക്കുന്നതിന് എൻജിനുകളിൽ ഫോഗ് പാസ് സംവിധാനം ഏർപ്പെടുത്തി റെയിൽവേ. രാജ്യത്ത് ഉടനീളം മൂടൽമഞ്ഞ് സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തരത്തിലുള്ള 19.742 ഉപകരണങ്ങൾ എൻജിനുകളിൽ വിന്യസിച്ചതായി റെയിൽവേ മന്ത്രാലയം സമൂഹമാധ്യമമായ എക്സിൽ അറിയിച്ചു. ഇടതൂർന്ന മൂടൽമഞ്ഞിലൂടെ സുഗമമായും സുരക്ഷിതമായും വണ്ടി ഓടിക്കാൻ ഡ്രൈവർമാർക്ക് മാർഗനിർദേശം നൽകാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ജിപിഎസ് അധിഷ്ഠിത നാവിഗേഷൻ സംവിധാനമാണ് ഫോഗ് പാസ് ഉപകരണം. ഇവ വേഗപരിധി സംബന്ധിച്ചും ലെവൽ ക്രോസുകൾ, സിഗ്നൽ ലൊക്കേഷനുകൾ എന്നിവയെ കുറിച്ചും തൽസമയ വിവരങ്ങൾ ഡ്രൈവർമാർക്ക് കൈമാറും. മാർഗതടസങ്ങൾ അടക്കം മറ്റ് അപകടകരമായ സാഹചര്യങ്ങൾ ഉണ്ടെങ്കിൽ അവ സംബന്ധിച്ച് മുന്നറിയിപ്പുകളും കൈമാറും. വെല്ലുവിളികൾ നിറഞ്ഞ കാലാവസ്ഥയിൽ സുരക്ഷ വർധിപ്പിക്കുന്നതിന് ഓഡിയോ മാർഗനിർദേശങ്ങളും ഉപകരണം വഴി ലഭിക്കും.ശൈത്യകാലത്ത് പല റൂട്ടുകളിലും ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന തരത്തിലാണ് മൂടൽ മഞ്ഞ് അനുഭവപ്പെടുന്നത്.…
Read MoreDay: December 20, 2024
കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകന് ജീവനൊടുക്കി; ഭാര്യയുടെ ചികിത്സയ്ക്ക് പണം ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ല; നിക്ഷേപ തുകയായി ബാങ്കിലുള്ളത് 25 ലക്ഷത്തോളം രൂപ
ഇടുക്കി: നിക്ഷേപതുക തിരികെ ലഭിക്കാൻ ബാങ്കിൽ കയറിയിറങ്ങിയാൾ ഒടുവിൽ സഹകരണ ബാങ്കിന് മുന്നില്‍ തൂങ്ങിമരിച്ചു. കട്ടപ്പന മുളങ്ങാശേരിയില്‍ സാബു ആണ് മരിച്ചത്. കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലാണ് സംഭവം. സമീപത്ത് താമസിക്കുന്ന ആളുകളാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. കട്ടപ്പനയില്‍ ഒരു വ്യാപാരസ്ഥാപനം നടത്തിവരുന്ന ആളാണ് സാബു. 25 ലക്ഷത്തോളം രൂപ സാബുവിന് ബാങ്കിൽനിന്ന് തിരികെ ലഭിക്കാനുണ്ടെന്നാണ് വിവരം. ഭാര്യയുടെ ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. നിക്ഷേപത്തുക ആവശ്യപ്പെട്ട് സാബു വ്യാഴാഴ്ചയും ബാങ്കിൽ എത്തിയിരുന്നു. എന്നാൽ തുക തിരികെ ലഭിച്ചില്ല. ഇതാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം.
Read Moreപത്തു കല്പനകൾ രേഖപ്പെടുത്തിയ ശിലാഫലകം ലേലം ചെയ്തു
ന്യൂയോർക്ക്: ബൈബിളിലെ പത്തു കല്പനകൾ രേഖപ്പെടുത്തിയ ശിലാഫലകത്തിനു ലേലത്തിൽ ലഭിച്ചത് അരക്കോടി ഡോളർ. ഇന്ന് ഇസ്രയേലിലുള്ള സ്ഥലത്തുനിന്ന് 1913ൽ കണ്ടെടുത്ത ഫലകത്തിന് ബിസി 300 മുതൽ 800വരെ പഴക്കം അനുമാനിക്കുന്നു. ബൈബിളിലെ കല്പനകൾ രേഖപ്പെടുത്തിയ, അറിയപ്പെടുന്നതും ഏറ്റവും പഴക്കമുള്ളതുമായ ശിലാഫലകമാണിത്. റെയിൽപാത നിർമിക്കാൻ ഖനനം നടക്കുന്നതിനിടെയാണു ഫലകം കണ്ടെത്തുന്നത്. ഇസ്രയേലിലുള്ള ഒരു പുരാവസ്തു ഗവേഷകനാണ് ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞത്. പ്രാചീന ഹീബ്രു ഭാഷയിലാണ് കല്പനകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഒന്‍പതു കല്പനകളേ ഫലകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളൂ എന്നും പറയുന്നു. അമേരിക്കയിൽ ബ്രൂക്ലിനിലെ ലിവിംഗ് തോറ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ഫലകം പിന്നീട് സ്വകാര്യവ്യക്തി വാങ്ങുകയായിരുന്നു. 20 ലക്ഷം ഡോളറാണു വില പ്രതീക്ഷിച്ചിരുന്നതെന്നു ലേലം നടത്തിയ സത്ബീസ് കന്പനി പറഞ്ഞു. 42 ലക്ഷം ലേലത്തുകയും ഫീസും മറ്റ് ചാർജുകളും അടക്കം 50 ലക്ഷം ഡോളറിനു വിറ്റു പോകുകയായിരുന്നു.
Read More