തൊടുപുഴ: “എന്റെ വാവാച്ചിക്ക് നീതി കിട്ടി’. ഹൃദയത്തിൽ തൊട്ട് പോറ്റമ്മ രാഗിണി പറഞ്ഞു. നൊന്ത് പ്രസവിച്ചില്ലെങ്കിലും ഷെഫീഖ് രാഗിണിയുടെ സ്വന്തം മകനാണ്. കേസിൽ വിധികേട്ട് രാഗിണിയുടെ കണ്ണുകൾ നിറഞ്ഞു. പിന്നീടത് സംതൃപ്തിയുടെ പുഞ്ചിരിയായി. കോലാഹലമേട് സ്വദേശിനി എ.എച്ച്. രാഗിണി ഏലപ്പാറ ഉപ്പുകുളം അങ്കണവാടിയിൽ ഹെൽപ്പറായിരുന്നു. 2013 ഓഗസ്റ്റ് 13നാണ് സാമൂഹ്യനീതി വകുപ്പ് ഓഫീസർ പുഷ്പാകരനും കെഡിഎസ് ഓഫീസർ ശോഭനകുമാരിയും ഷെഫീക്കിനെ പരിചരിക്കാൻ സഹായം അഭ്യർഥിച്ചത്. വെല്ലൂർ സിഎംസി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന ഷെഫീക്കിന്റെ അവസ്ഥ ആരുടെയും കരളലിയിക്കുന്നതായിരുന്നു. തലചരിച്ച് അബോധാവസ്ഥയിലായിരുന്ന കുഞ്ഞിന് അവശേഷിച്ചത് ജീവന്റെ തുടിപ്പ് മാത്രം. ശരീരമാസകലം മുറിവുണങ്ങിയ പാടുകൾ. ശരീരത്തിന് പിങ്ക് നിറം. ഓഗസ്റ്റ് 22നാണ് വാർഡിലേക്ക് മാറ്റുന്നത്. ഏറെ നാളത്തെ ചികിത്സയ്ക്കൊടുവിൽ ഷെഫീഖിന്റെ ഇടതു ചൂണ്ടുവിരൽ അനങ്ങിയത് പ്രതീക്ഷയായി.അന്നു മുതൽ രാഗിണിയുടെ കൈകളിലാണ് ഷെഫീക്ക് തല ചായ്ക്കുന്നത്. ഒരുവർഷത്തോളം ആശുപത്രിയിലെ വാർഡിൽ…
Read MoreDay: December 21, 2024
എന്ത് കൊതിയാ സാറേ ഇത്… സ്കൂൾ ഉച്ചഭക്ഷണത്തിൽനിന്ന് പ്രിൻസിപ്പൽ മുട്ട മോഷ്ടിച്ചു! വൈറലായി വീഡിയോ
പാട്ന: വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിനായി സ്കൂളിൽ എത്തിച്ച മുട്ടകൾ പ്രധാന അധ്യാപകൻ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ബിഹാർ വൈശാലി ജില്ലയിലാണു സംഭവം. ലാൽഗഞ്ച് ബ്ലോക്ക് റിഖർ ഗ്രാമത്തിലെ മിഡിൽ സ്കൂളിലെ പ്രിൻസിപ്പൽ സുരേഷ് സഹാനി ആണ് മുട്ട മോഷ്ടിച്ചത്. സോഷ്യൽ മീഡിയയിൽ മോഷണ വീഡിയോ പ്രചരിച്ചതിനു പിന്നാലെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. സ്കൂളിൽനിന്നു മുട്ടകൾ ബാഗിനുള്ളിലിട്ടു സുരേഷ് സഹാനി വീട്ടിലേക്കു കൊണ്ടുപോകുന്നതാണു വീഡിയോയിലുള്ളത്. വീഡിയോ പുറത്തുവന്നതിനു പിന്നാലെ പ്രിൻസിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടികൾക്കായുള്ള ഭക്ഷ്യവസ്തുക്കൾ സഹാനി വീട്ടിലേക്കു കടത്തുന്നതു പതിവാണെന്നു സ്കൂളിലെ ചില ജീവനക്കാർ പ്രതികരിച്ചു. സഹാനിയുടെ പ്രവൃത്തി വിദ്യാഭ്യാസ വകുപ്പിനു കളങ്കമായെന്നായിരുന്നു മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രതികരണം. കുട്ടികളിലെ പോഷകാഹാരക്കുറവ്, വിളർച്ച, പ്രോട്ടീൻ കുറവ് എന്നിവയ്ക്കു പരിഹാരമായി ആഴ്ചയിൽ ആറ് ദിവസവും ബിഹാർ സർക്കാർ സ്കൂളുകളിൽ ഭക്ഷണം നൽകുന്നുണ്ട്.
Read Moreമറ്റ് മക്കളുടെ സുരക്ഷിതത്വത്തിനായി ഇളവ് വേണം; ഭാവഭേദങ്ങളില്ലാതെ ജഡ്ജിക്ക് അഭിമുഖമായി അനീഷയും ഷെരീഫും നിന്നു; നാടൊന്നാകെ കാത്തിരുന്ന വിധിയെത്തി; തലതാഴ്ത്തി അവർ ജയിലിലേക്ക്
തൊടുപുഴ: കുമളിയിൽ അഞ്ചു വയസുകാരൻ ഷെഫീക്കിനെ പിതാവും രണ്ടാനമ്മയും ചേർന്ന് ക്രൂരമായി മർദിച്ച കേസിൽ വിധി വന്ന ഇന്നലെ വൈകുന്നേരം 3.23 വരെ തൊടുപുഴ ഒന്നാം അഡീഷണൽ ആൻഡ് ഡിസ്ട്രിക്ട് സെഷൻസ് കോടതി ഹാൾ കടുത്ത ആകാംക്ഷയിലായിരുന്നു. രാവിലെ മുതൽ കോടതി വളപ്പിലും പ്രധാന സംസാരം ഇതുതന്നെയായിരുന്നു. കോടതി തുടങ്ങി അധികം വൈകാതെ പ്രതികളായ അനീഷയും ഷെരീഫുമെത്തി. തീർത്തും നിർവികാരരായി പ്രതികൾ കോടതി ഹാളിന്റെ വാതിൽക്കൽ നിന്നു. ഇരുവരും മാസ്ക് ധരിച്ചിരുന്നു. 12-ഓടെ ജഡ്ജി ആഷ് കെ. ബാൽ ഇരുവരും കുറ്റക്കാരാണെന്ന് ബോധ്യപ്പെട്ടതായി അറിയിച്ചു. അപ്പോഴും ഇരുവരും ഭാവഭേദങ്ങളില്ലാതെ ജഡ്ജിക്ക് അഭിമുഖമായി നിന്നു. കൂടുതൽ എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ ആദ്യം ഷെരീഫ് ജഡ്ജിക്കടുത്തെത്തി. തങ്ങൾക്ക് മറ്റ് മക്കളുണ്ടെന്നും അവരുടെ സുരക്ഷിതത്വവും പഠനവും പരിഗണിക്കണമെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പറഞ്ഞു. പിന്നീട് അനീഷയും കണ്ണുകൾ നിറഞ്ഞ് അപേക്ഷിച്ചു.…
Read Moreവൈറലായി ട്രെംപിന്റെ പുതിയ ഹെയർസ്റ്റൈൽ: അടിപൊളിയെന്ന് സോഷ്യൽ മീഡിയ
നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ ഹെയർ സ്റ്റൈൽ ലോകമാകെ ചർച്ചാവിഷയമാകുന്നു. സൈഡിലേക്ക് ഒതുക്കിനിർത്തിയിട്ടുള്ള പഴയ സ്റ്റൈൽ മാറ്റി, തലമുടി നേരെ പിന്നിലേക്ക് വച്ചുകൊണ്ടുള്ള ഹെയർസ്റ്റൈലിലാണ് ട്രംപ് ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്. പഴയ സ്റ്റൈലിൽ മുടി കുറച്ച് ചെമ്പിച്ച രീതിയിലായിരുന്നെങ്കിൽ പുതിയ സ്റ്റൈലിൽ മുടി മുഴുവനും വെളുത്തിട്ടാണ്. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ, ട്രംപ് ഇന്റർനാഷണൽ ഗോൾഡ് ക്ലബിലാണ് ട്രംപ് പുതിയ ലുക്കിൽ ആദ്യം പ്രത്യക്ഷപ്പെട്ടത്. വെള്ള ഷർട്ടും ഇൻസൈഡ് ചെയ്ത പാന്റ്സും ധരിച്ചു വന്ന ട്രംപ് തന്നെ കാണാൻ കാത്തുനിൽന്നവരെ അഭിസംബോധന ചെയ്യുന്ന ദൃശ്യങ്ങൾ വൈറലായി. അതേസമയം, ട്രംപിന്റെ പഴയ സ്റ്റൈൽ കണ്ടു പരിചയിച്ചവർക്കു പുതിയ സ്റ്റൈൽ ഇഷ്ടപ്പെടുമോ എന്ന സംശയം സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്.
Read Moreജോലി വാഗ്ദാനത്തിൽ പതിയിരിക്കുന്ന ചതികൾ: ഇസ്രയേലിലേക്ക് വീസ വാഗ്ദാനം ചെയ്തു പണം തട്ടി
കാസര്‍ഗോഡ്: ഇസ്രയേലിലേക്ക് വീസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി കര്‍ണാടക സ്വദേശികളായ ഷോണ്‍ ഷെട്ടി, അരുണ്‍പ്രകാശ് വാസ്, രോഹിത് കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. മംഗളൂരുവിലെ റോഷന്, ഇസഹാഖ് എന്നീ ഏജന്റുമാര്‍ വഴിയാണ് ഇവര്‍ വീസയ്ക്കു വേണ്ടി പണം നല്‍കിയത്. പത്തുപേര്‍ക്കാണ് ഇസ്രായേലിലെ കോഹെന് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഫാം ഹൗസിലെ ജോലിക്കായി വീസ വാഗ്ദാനം ചെയ്തത്. എറണാകുളം കടവന്ത്രയിലെ സ്പൈസ് ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സി സ്ഥാപനത്തിലേക്ക് ഇവരെ എത്തിച്ച് ഇന്റര്‍വ്യൂ നടത്തുകയും എഗ്രിമെന്റ് ഒപ്പിടുവിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് യുവാക്കളില്‍നിന്നു 60,000 രൂപ വീതം വാങ്ങിയത്. കൂടാതെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെയെല്ലാം ഒറിജിനലും ഇവര്‍ വാങ്ങിവച്ചു. ഈ വര്‍ഷം ജൂണിലാണ് ഇവരില്‍നിന്ന് അക്കൗണ്ട് വഴി പണം വാങ്ങിയത്. രാജേഷ്, ഷോണ്‍ ഷെട്ടി എന്നിവര്‍ക്ക്…
Read Moreപ്രിയങ്കയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; നാമനിർദേശ പത്രികയിൽ സ്വത്ത് വിവരം മറച്ചു വച്ചു; ഹർജി നൽകി നവ്യ ഹരിദാസ്
കൊച്ചി: വയനാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സ്ഥാനാര്‍ഥിയുടെ ഹര്‍ജി. സ്ഥാനാര്‍ഥിയുടെയും ബന്ധുക്കളുടെയും സ്വത്തുവിവരം മറച്ചുവച്ചാണ് നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കേണ്ട ആസ്തി വിവരങ്ങളടങ്ങുന്ന സത്യവാങ്മൂലം നല്കിയതെന്നാരോപിച്ചാണു ബിജെപി സ്ഥാനാർഥിയായിരുന്ന നവ്യ ഹരിദാസ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
Read Moreമുദ്രപത്രങ്ങൾ ഇ-സ്റ്റാമ്പിംഗ് മുഖേന; പൊതുജനം അധിക തുക നൽകണം
നെന്മാറ: നടപടിക്രമങ്ങൾ ലഘൂകരിക്കാൻ സർക്കാർ മുദ്രപത്രങ്ങൾക്ക് ഇ-സ്റ്റാമ്പിംഗ് സംവിധാനം ഏർപ്പെടുത്തി. ഇതോടെ മുദ്രപത്രക്ഷാമം ഒഴിവായി. എന്നാൽ മുഖവിലയ്ക്കുപുറമേ അധികഫീസും പൊതുജനം നൽകണം. നടപടിക്രമങ്ങൾ പൂർത്തിയാക്കി മുദ്രപത്രം പ്രിന്റെടുത്തുകിട്ടാൻ അധികസമയവും കാത്തുനിൽക്കണം. 500 രൂപവരെയുള്ള മുദ്രപത്രങ്ങൾക്കു പ്രിന്റിംഗ് ചാർജ് ഈടാക്കാൻ പാടില്ല. 501 മുതൽ 1000 രൂപവരെ ആറു രൂപയും 1001 രൂപ മുതൽ ഉള്ളവയ്ക്കു 10 രൂപ നിരക്കിലും പ്രിന്റിംഗ് ചാർജ് ഈടാക്കാൻ ഗവ. അംഗീകൃത വെണ്ടർമാർക്ക് അനുമതി നൽകി ഉത്തരവിറങ്ങി. ചില ജില്ലകളിൽ ഇ-സ്റ്റാമ്പ് മുദ്രപത്രങ്ങൾക്കു വെണ്ടർമാർ പ്രിന്റിംഗ് ചെലവിനത്തിൽ 50 രൂപ മുതൽ 100 രൂപവരെ ഈടാക്കുന്നു എന്ന പരാതിയെതുടർന്നാണ് നിരക്കു നിശ്ചയിച്ച് ട്രഷറി ഡയറക്ടർ ഉത്തരവിറക്കിയത്. ഇ-സ്റ്റാന്പിംഗ് പദ്ധതിക്കുമുമ്പ് സർക്കാർ അച്ചടിച്ചുനൽകുന്ന മുദ്രപത്രത്തിന് അധികവില നൽകേണ്ടതില്ലായിരുന്നു. രജിസ്ട്രേഷൻ ഒഴികെയുള്ള ആവശ്യങ്ങൾക്കുള്ള ചെറിയ തുകയുടെ മുദ്രപത്രങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിൽമാത്രമേ ഇനി ലഭിക്കുകയുള്ളൂ. രജിസ്ട്രേഷൻ…
Read Moreഎസ്എഫ്ഐ ക്രിമിനലുകളുടെ കൂട്ടം; മികച്ച സേനയാണെങ്കിലും പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്ന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പോലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്ന് ഗവർണർ കുറ്റപ്പെട്ടുത്തി. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് നിരുത്തരവാദ നടപടികളാണ്. എസ്എഫ്ഐ ക്രിമിനലുകളുടെ കൂട്ടമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച സേനയാണ് കേരള പോലീസെന്ന് താൻ എപ്പോഴും പറയും. എന്നാൽ അവരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. സെമിനാറിൽ പങ്കെടുത്ത വിദേശ പ്രതിനിധികളെ ഭയപ്പെടുത്താനാണ് എസ്എഫ്ഐ ശ്രമിച്ചത്. താൻ ഭയപ്പെടില്ലെന്ന് എസ്എഫ്ഐക്ക് അറിയാം. താൻ സെമിനാറിനായി എത്തിയ സമയത്തോ പുറത്തേക്കിറങ്ങിയ സമയത്തോ എസ്എഫ്ഐ പ്രതിഷേധം നടത്തിയില്ല. കേരളത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്താനാണ് എസ്എഫ്ഐ ശ്രമിച്ചത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് കത്ത് എഴുതിയിട്ടുണ്ട്. പ്രതിഷേധക്കാരെ തടയാൻ പോലീസ് ശ്രമിച്ചില്ലെന്നും ഗവർണർ പറഞ്ഞു. കഴിഞ്ഞ ദിവസം കേരള സര്‍വകലാശാലയിൽ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധിച്ചിരുന്നു. കേരള സര്‍വകലാശാല യൂണിയന് തെരഞ്ഞെടുക്കപ്പെട്ട് നാല് മാസമായിട്ടും…
Read More