ഭാര്യയ്ക്ക് മറ്റൊരാളോട് പ്രണയം തോന്നിയ കാര്യം ഭർത്താവ് അറിഞ്ഞാലുള്ള അവസ്ഥ എന്താകുമെന്ന് ഓർത്തിട്ടുണ്ടോ? എങ്കിൽ അവളുടെ കാര്യത്തിലൊരു തീരുമാനമായി എന്നു മറുപടി പറയാൻ വരണ്ട. ഇവിടെ സംഭവിച്ചത് ട്വിസ്റ്റ്. ബിഹാറിലെ സഹര്‍സയിലാണ് സംഭവം. പന്ത്രണ്ട് വര്‍ഷത്തെ ദാമ്പത്യത്തിനിടെ യുവതിക്ക് മറ്റൊരാളോട് പ്രണയം തോന്നി. ഇതറിഞ്ഞ ഭർത്താവ് ആരെയും അടിക്കാനോ ഇടിക്കാനോ ഒന്നും നിന്നില്ല. അദ്ദേഹം തന്റെ ഭാര്യയുടേയും കാമുകന്റേയും വിവാഹം നടത്തിക്കൊടുത്തു. പ്രണയിച്ച് വിവാഹിതരായവരായിരുന്നു ദന്പതികൾ. 12 വർഷം ഇരുവരും ഒന്നിച്ച് ജീവിച്ചു. ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. എന്നാൽ ഈ ബന്ധം നിലനില്‍ക്കെയാണ് യുവതി മറ്റൊരാളുമായി പ്രണയത്തിലായത്. ആയാളാകട്ടെ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഭാര്യയുടെ അവിഹിത ബന്ധം തിരിച്ചറിഞ്ഞ ഭര്‍ത്താവ് ബന്ധം പിരിയാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഇവര്‍ വിവാഹമോചിതരായി. ഡിവോഴ്സ് പേപ്പർ കയ്യിൽ കിട്ടിയ ശേഷമാണ് യുവാവ് മുന്‍ ഭാര്യയെ കാമുകന് വിവാഹം കഴിച്ചുനല്‍കിയത്. വിവാഹച്ചടങ്ങുകളുടെ…
Read MoreDay: December 22, 2024
നിദാന്തമായ പരിശ്രമമാണല്ലോ വിജയത്തിനാധാരം: ഒരു പാനിന്ത്യൻ താരം ഉദിക്കട്ടെ; മാർക്കോയുടെ വിജയത്തിൽ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് വിനയൻ
കൊച്ചി: മാര്‍ക്കോയുടെ വിജയത്തില്‍ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് സംവിധായകൻ വിനയൻ. അർപ്പണ ബോധവും കഠിനാധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും എന്നതിന്റെ തെളിവാണ് ‘മാർക്കോ’ എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദൻ നേടിയ വിജയമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഉണ്ണി മുകുന്ദന് വിനയൻ അഭിനന്ദനങ്ങൾ അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… അർപ്പണ ബോധവും കഠിനാധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും എന്നതിന്റെ തെളിവാണ് ‘മാർക്കോ’ എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദൻ നേടിയ വിജയം. ഒരു സിനിമയുടെ തുടക്കം മുതൽ അത് തീയറ്ററിൽ എത്തിക്കഴിഞ്ഞും ഒരു സംവിധായകനേക്കാളും നിർമാതാവിനെക്കാളും ആത്മാർഥതയോടെ ആ സിനിമയുടെ കൂടെ സഞ്ചരിക്കുവാനും പ്രമോഷൻ കൊടുക്കുവാനും ഒക്കെ ഉണ്ണി കാണിക്കുന്ന ഉത്സാഹവും മനസും മറ്റു യുവനടൻമാർക്കും അനുകരണീയമാണ്. നിദാന്തമായ പരിശ്രമമാണല്ലോ വിജയത്തിനാധാരം. ഒരു പാനിന്ത്യൻ താരം ഉദിക്കട്ടേ. ആശംസകൾ.
Read Moreക്രിസ്മസ് അല്ല ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടത്: പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ
പാലക്കാട്: സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിശ്വഹിന്ദു പരിഷത് പ്രവ൪ത്തക൪ റിമാന്റിൽ. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ. അനിൽകുമാ൪, ജില്ലാ സംയോജക് വി. സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. വേലായുധൻ എന്നിവരെയാണ് ചിറ്റൂ൪ പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് നല്ലേപ്പുള്ളി ഗവ യുപി സ്കൂളിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ എത്തിയത്. തുട൪ന്ന് വിദ്യാ൪ഥികൾക്ക് മുന്നിൽ വച്ച് അധ്യാപകരെ അസഭ്യം പറയുകയും ചെയ്തു. ക്രിസ്മസ് അല്ല ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും പ്രവർത്തകർ അധ്യാപകരോട് പറഞ്ഞു. സ്കൂൾ അധികൃത൪ പോലീസിൽ പരാതിപ്പെട്ടു. തുടർന്ന നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Read Moreതൽക്കാലം ‘ഒരു പാപ്പാഞ്ഞി മതി’; ഫോർട്ട്കൊച്ചി വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ നീക്കം ചെയ്യാൻ നോട്ടീസ് നൽകി പോലീസ്
കൊച്ചി: ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ യുവാക്കളുടെ കൂട്ടായ്മ സ്ഥാപിച്ച പപ്പഞ്ഞിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി പോലീസ്. സുരക്ഷാപ്രശ്നം ഉണ്ടാകുന്നതിനാൽ ഒരേസമയം രണ്ട് സ്ഥലത്ത് പപ്പാഞ്ഞിയെ കത്തിക്കാൻ അനുവദിക്കില്ലന്ന് പോലീസ് നോട്ടീസിൽ പറയുന്നു. കഴിഞ്ഞവർഷവും സമാനമായ പ്രശ്നം ഫോർട്ട് കൊച്ചിയിൽ ഉണ്ടായിരുന്നു. ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മയിലാണ് 50 അടി ഉയരമുള്ള ക്രിസ്മസ് പപ്പാഞ്ഞിയെ ഒരുക്കിയിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഫോർട്ടുകൊച്ചി കടപ്പുറത്ത് പുതുവർഷ ആഘോഷവും പപ്പാഞ്ഞിയെ കത്തിക്കലും നടക്കുന്നുണ്ട്. അതിനാൽ ഒരേസമയം രണ്ടു പരിപാടികൾ നടന്നാൽ രണ്ടിനും മതിയായ സുരക്ഷ നൽകാൻ സാധിക്കില്ല എന്നാണ് പോലീസ് നിലപാട്. അതേസമയം, നിലവിൽ സ്ഥാപിച്ചിരിക്കുന്ന പപ്പാഞ്ഞി സാമൂഹികവിരുദ്ധർ ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഉടനെതന്നെ പപ്പാഞ്ഞിയെ നീക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
Read Moreനിനച്ചിരിക്കാതെ തേടിവന്ന ദുരന്തം: കുടിവെള്ളമെടുക്കാൻ പോയ യുവതി വള്ളം മറിഞ്ഞ് മരിച്ചു
കൊല്ലം: കുടിവെള്ളമെടുക്കാൻ വള്ളത്തിൽ പോയ യുവതി വള്ളം മറിഞ്ഞ് മരിച്ചു. കൊല്ലം പുത്തൻതുരുത്ത് സ്വദേശി സന്ധ്യ സെബാസ്റ്റ്യൻ ആണ് മരിച്ചത്. ഞായർ രാവിലെയാണ് സംഭവം. മത്സ്യബന്ധനത്തിന് ശേഷം കുടിവെള്ളമെടുക്കാനായി സന്ധ്യയും മകനും തൊട്ടടുള്ള ഐസ് പ്ലാന്റിലേക്ക് എത്തി വെള്ളം ശേഖരിച്ച് മടങ്ങി വരുന്നതിനിടയിലാണ് വള്ളം മറിഞ്ഞത്. സമീപത്തുണ്ടായിരുന്ന മറ്റ് മൽസ്യത്തൊഴിലാളികൾ വന്നാണ് വള്ളത്തിന്റെ അടിയിൽ നിന്ന് സന്ധ്യ പൊക്കിയെടുത്തത്. യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്ധ്യയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അതേസമയം, കഴിഞ്ഞ രണ്ടാഴ്ചയായി ചവറ പാലത്തിനടുത്തുള്ള പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് തുരുത്ത് നിവാസികൾക്ക് കുടിവെള്ളം ലഭിച്ചിരുന്നില്ല. ചെറു വള്ളങ്ങളിൽ മറുകരകയിലെത്തിയാണ് അവർ വെള്ളം ശേഖരിക്കുന്നത്. പതിവുപോലെ വെള്ളമെടുക്കാൻ പോയതായിരുന്നു സന്ധ്യയും മകനും. അപ്പോഴാണ് അപകടം സംഭവിച്ചത്.
Read Moreഎം. ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല: കുടുംബവുമായി സംസാരിച്ച് മുഖ്യമന്ത്രി
കോഴിക്കോട്: വിഖ്യാത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു. കാർഡിയോളജി ഡോക്ടേഴ്സിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ കുടുംബത്തെ ഫോണിൽ വിളിച്ച് ആരോഗ്യസ്ഥിതിയെ കുറിച്ച് ചോദിച്ചറിഞ്ഞു. എംടിയുടെ മകൾ അശ്വതിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിച്ചു. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, മന്ത്രിമാരായ എ. കെ. ശശീന്ദ്രൻ, പി. എ. മുഹമ്മദ് റിയാസ്, ജെ..ചിഞ്ചുറാണി, രാഷ്ട്രീയ നേതാക്കൻമാർ, സിനിമ രംഗത്തെ പ്രമുഖർ തുടങ്ങിയവർ ഇന്നലെ ആശുപത്രിയിൽ എത്തി അദ്ദേഹത്തെ കണ്ടിരുന്നു.
Read Moreമുണ്ടക്കൈ- ചൂരൽമലയിലെ പുനരധിവാസം അടിയന്തിരമായി നടപ്പിലാക്കണം: വി. ഡി. സതീശൻ
കൊച്ചി: മുണ്ടക്കൈ- ചൂരൽമലയിലെ പുനരധിവാസം അടിയന്തിരമായി നടപ്പിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. പുനരധിവാസത്തിനായി തയാറാക്കിയിരിക്കുന്ന പട്ടിക അബദ്ധപട്ടികയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എൽപി സ്കൂളിലെ കുട്ടികളെ ഈ ജോലി ഏൽപ്പിച്ചിരുന്നെങ്കിൽ ഇതിനേക്കാൾ നല്ലതായി ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതരുടെ പുനരധിവാസത്തിനായി നാലു മന്ത്രിമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അവർ നാലുപേരും ഒരുമിച്ച് ഇതുവരെ വയനാട് സന്ദർശിച്ചിട്ടില്ല. വയനാട് പുനരധിവാസത്തിൽ സർക്കാർ വൻ പരാജയമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
Read Moreനഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ ദുരൂഹതകൾ ഏറുന്നു: മരണ കാരണം തലയ്ക്കും ഇടുപ്പിനും ഇടത് തുടയ്ക്കുമേറ്റ പരിക്ക്; പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അമ്മുവിന്റെ തലയ്ക്കും ഇടുപ്പിനും തുടയിലുമുണ്ടായ പരിക്കുകളാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം വാർന്നിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. ഇടുപ്പെല്ല് തകർന്നതിനെ തുടർന്ന് രക്തം വാർന്നുപോയിരുന്നു. വലത് ശ്വാസകോശത്തിന് താഴെയായി ചതവുകൾ സംഭവിച്ചെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നവംബര്‍ 15 ന് വൈകുന്നേരമാണ് ചുട്ടിപ്പാറ എസ്എംഇ കോളജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർഥിനിയായിരുന്ന അമ്മു സജീവൻ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ് മരിക്കുന്നത്. അമ്മുവിന്റെ മരണത്തിൽ ചുട്ടിപ്പാറ നഴ്സിംഗ് കോളജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയിരുന്നു. പ്രതികളായ മൂന്നു വിദ്യാർഥിനികളെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ആത്മഹത്യ പ്രേരണ കുറ്റമാണ് വിദ്യാർഥിനികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
Read Moreഇതാ 2024 ലെ തെരച്ചില്‍ കാര്യങ്ങള്‍… ഈ വർഷം നമ്മൾ ഏറ്റവും കൂടുതൽ തേടിയ വാക്കുകൾ ഏതെന്ന് നോക്കാം
2024 വിട പറയാനൊരുങ്ങുകയാണ്… പതിവു പോലെ പൂര്‍വാധികം ശക്തിയോടെ സോഷ്യല്‍ മീഡിയയും സെര്‍ച്ച് എന്‍ജിനുകളും ജനജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ കാലം. ഫോണ്‍ കൈയില്‍ പിടിച്ച് ഒറ്റ ക്ലിക്കില്‍ നമ്മള് ഈ വര്‍ഷം തെരഞ്ഞതെന്തെല്ലം എന്നതിനെ കുറിച്ച് അറിയാനുള്ള ആകാംക്ഷയും ഏറെ. എന്തായാലും സംഭവവികാസങ്ങള്‍ ഏറെയുള്ള വര്‍ഷമായതിനാല്‍ തെരച്ചിലിനും കുറവുണ്ടായിട്ടില്ല. ഗൂഗിള്‍ എന്ജിന് തന്നെയാണ് തെരച്ചില്‍ ഹിസ്റ്ററി പുറത്തുവിട്ടത്. ഐപിഎല്‍ മുതല്‍ മാമ്പഴം വരെ…ഐപിഎല്‍ ക്രിക്കറ്റ് മുതല്‍ മാമ്പഴം കൊണ്ടുളള അച്ചാർ വരെ തിരഞ്ഞ് നോക്കിയിട്ടുണ്ട് ആളുകള്‍. ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്ത് നോക്കിയത് ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (ഐപിഎല്‍) എന്ന് തന്നെയാണ്. ഗാനങ്ങള്‍2024 ല്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ അഞ്ച് ഗാനങ്ങള്‍ നദനിയന്‍, ഹുസ്ന്, ഇല്ലുമിനാറ്റി, കാച്ചി സെറ, യെ തുനെ ക്യാ കിയാ എന്നിവയാണ്. സ്പോര്ട്ട്സ്കായിക രംഗവുമായി ബന്ധപ്പെട്ട തെരയലുകളില് ഒന്നാമതെത്തിയത്…
Read Moreഅന്വേഷണത്തിൽ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്താനായില്ല: ആരോപണങ്ങളിൽ കഴമ്പില്ല; എഡിജിപി എം.ആർ.അജിത് കുമാറിന് ക്ലീൻചിറ്റ്
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിന് വിജിലൻസ് ക്ലീൻചിറ്റ് നൽകി. അന്തിമ റിപ്പോർട്ട് രണ്ടാഴ്ചക്കകം ഡിജിപിക്ക് കൈമാറുമെന്നും റിപ്പോർട്ടുകളുണ്ട്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിൽ ഒരു കഴമ്പില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. സ്വർണക്കടത്ത് കേസിൽ പി.വി.അൻവറിന് തെളിവ് ഹാജരാക്കാനായില്ല. കവടിയാറിലെ ആഢംബര വീട് നിർമാണത്തിനായി എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ. വീട് നിർമാണം യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ ഇരട്ടിവിലക്ക് മറിച്ചു വിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ല. സർക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തി. കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്പി ആയിരുന്ന…
Read More