മല്ലികച്ചേച്ചി എന്നേപ്പറ്റി പറഞ്ഞ നല്ല വാക്കുകൾക്കു നന്ദി… ചേച്ചി പറഞ്ഞതിൽ ഒരു സിനിമയുടെ പേര് മാറിപ്പോയിട്ടുണ്ട്. പൃഥ്വിരാജിന്റെ വിലക്ക് തീർക്കാൻ എടുത്ത ചിത്രം സത്യം അല്ല അത്ഭുതദ്വീപ് ആണ്.. പക്രു ആണ് ആ സിനിമയിലെ നായകൻ എന്ന് അനൗൺസ് ചെയ്തു കൊണ്ട് ബാക്കി എല്ലാ നടീനടൻമാരുമായും എഗ്രിമെന്റ് ഇട്ടശേഷം ഷൂട്ടിംഗിന്റെ തലേ ദിവസമാണ് പൃഥ്വിരാജിന്റെ പേര് ഞാൻ വെളിയിൽ വിട്ടത് എന്ന് വിനയൻ. ബാക്കി എല്ലാരുമായി എഗ്രിമെന്റ് ഉള്ളതുകൊണ്ട് എന്നോടെതിർക്കാൻ സംഘടനാ നേതാക്കൾ അന്നു തയാറായില്ല. പക്ഷേ അതിന്റെ വൈരാഗ്യം അവർ മനസിൽ കുറിച്ചിരുന്നു. പിന്നീടാണല്ലോ അതു പ്രയോഗിച്ചത്. കുറേ ചിത്രങ്ങൾ വിലക്കിന്റെ പേരിൽ അന്ന് പൃഥ്വിരാജിന് പോയെങ്കിലും അത്ഭുതദ്വീപോടെ ആ വിലക്ക് പൊളിച്ചടുക്കി. യഥാർഥത്തിൽ അന്നാണ് എഗ്രിമെന്റിന്റെ വില മനസിലായത്. 2004 ൽ എഗ്രിമെന്റ് വരുന്നതിനെതിരെ താര സംഘടനയും അവരോടൊപ്പം നിന്ന സംവിധായകരും സമരം പ്രഖ്യാപിച്ചപ്പോൾ…
Read MoreDay: December 23, 2024
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈറ്റിന്റെ ഉന്നത ബഹുമതി
കുവൈറ്റ് സിറ്റി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉന്നത സിവിലിയൻ ബഹുമതി സമ്മാനിച്ച് കുവൈറ്റിന്റെ ആദരം. രാജ്യത്തിന്റെ വിശിഷ്ട മെഡലായ “മുബാറക് അല്‍ കബീര്‍ മെഡല്‍’ കുവൈറ്റ് അമീർ ഷേഖ് മിഷല്‍ അല്‍ അഹമ്മദ് അല്‍ ജാബിർ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു. ബയാന്‍ പാലസില്‍ ഔദ്യോഗിക ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി ആദരിച്ചശേഷമായിരുന്നു ചടങ്ങുകൾ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ പരിഗണിച്ചാണു പുരസ്കാരം. മോദിക്ക് മറ്റൊരു രാജ്യം സമ്മാനിക്കുന്ന ഇരുപതാമത്തെ അന്താരാഷ്ട്ര ബഹുമതിയാണിത്. യുഎസ് മുൻ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്, ജോര്‍ജ് ബുഷ് എന്നിവർക്ക് ഈ ബഹുമതി ലഭിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപ്രധാനമായ പങ്കാളിത്തമാക്കി ഉയർത്താൻ മോദിയും കുവൈറ്റ് അമീറും തമ്മിൽ നടന്ന സുദീർഘ ചർച്ചയിൽ ധാരണയായി. പ്രതിരോധം, ഐടി, മരുന്നുനിർമാണം, ധനകാര്യ സാങ്കേതികത, അടിസ്ഥാനവികസനം, സുരക്ഷ എന്നീ…
Read Moreപഞ്ചാബ് പോലീസിനെ ആക്രമിച്ച മൂന്ന് ഖാലിസ്ഥാൻ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു
ലക്നൗ: പഞ്ചാബ് ഗുർദാസ്പുരിലെ പോലീസ് പോസ്റ്റിനുനേരേ ഗ്രനേഡ് എറിഞ്ഞ മൂന്നു ഖാലിസ്ഥാൻ ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് പോലീസുമായി ഇന്നലെ രാത്രി ഏറ്റുമുട്ടലുണ്ടായത്. ഗുർവീന്ദർ സിംഗ്, വീരേന്ദ്ര സിംഗ്, ജസൻപ്രീത് സിംഗ് എന്നിവരാണു കൊല്ലപ്പെട്ടത്. ഭീകരരെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഉത്തർപ്രദേശ്-പഞ്ചാബ് പോലീസ് സംഘത്തിനുനേരേ വെടിയുതിർക്കുകയായിരുന്നു. ഭീകരരിൽനിന്ന് എകെ സീരീസിലെ രണ്ട് റൈഫിളുകളും ഗ്ലോക്ക് പിസ്റ്റളുകളും കണ്ടെടുത്തിട്ടുണ്ട്. പാക്കിസ്ഥാൻ പിന്തുണയുള്ള ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്സിന്റെ ഭാഗമാണ് ഇവരെന്ന് പഞ്ചാബ് പോലീസ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ പഞ്ചാബിലെ മൂന്ന് പോലീസ് സ്റ്റേഷനുകളാണ് ഇവർ ആക്രമിച്ചത്.
Read Moreഗ്ലാമറസായി അഞ്ജു കുര്യൻ: വൈറലായി ചിത്രങ്ങൾ
മലയാളം,തമിഴ് സിനിമകളിൽ തിളങ്ങി നിൽക്കുന്ന അഞ്ജു കുര്യൻ സോഷ്യൽ മീഡിയയിലും തിളങ്ങി നിൽക്കുന്ന താരമാണ്. ഇപ്പോഴിതാ ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ വൈറലാകുകയാണ്. നേരം എന്ന സിനിമയില്‍ നിവിൻപോളിയുടെ സഹോദരിയുടെ വേഷം ചെയ്ത് മലയാള സിനിമയിലേക്കെത്തിയ താരമാണ് അഞ്ജു കുര്യൻ. മോഡലിംഗിലൂടെ സിനിമയിലെത്തിയ താരം പിന്നീട് ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേല്‍ എന്നിവയുള്‍പ്പെടെ പതിഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. തന്റെ യാത്രകളുടെ ചിത്രങ്ങളും വീഡിയോകളും താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോയാണ് വൈറലാകുന്നത്. . താരത്തിന്റെ ഈ ഗ്ലാമർ ലുക്ക് കണ്ട് ആകെ അമ്പരന്നിരിക്കുകയാണ് ആരാധകർ. അടുത്ത വർഷം താരം വിവാഹിതയാകുമെന്നാണ് റിപ്പോർട്ട്. റോഷനുമായുള്ള താരത്തിന്റെ വിവാഹ നിശ്ചയം ഒക്ടോബറിലായിരുന്നു.
Read Moreമനുഷ്യക്കടത്ത് വ്യാപകം; വ്യാജജോലികൾക്കെതിരേ ജാഗ്രത വേണമെന്ന് നോർക്ക
ന്യൂഡൽഹി: തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള മനുഷ്യക്കടത്തു വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി നോർക്ക. വ്യാജജോലികൾ വാഗ്ദാനം ചെയ്ത് പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയിൽ വീഴരുതെന്ന് നോർക്ക അധികൃതർ.തായ്ലൻഡ്, കംബോഡിയ, ലാവോസ്, മ്യാന്മാർ, വിയറ്റ്നാം എന്നീ രാജ്യങ്ങളെ കേന്ദ്രീകരിച്ചാണു മനുഷ്യക്കടത്തുസംഘങ്ങൾ കൂടുതലായും പ്രവർത്തിക്കുന്നത്. കോൾ സെന്റർ, ക്രിപ്റ്റോ കറൻസി, ബാങ്കിംഗ്, ഷെയർ മാർക്കറ്റ്, ഹണിട്രാപ്പ്, ഓൺലൈൻ തട്ടിപ്പുകളിൽ ഏർപ്പെട്ടിരിക്കുന്ന വ്യാജ കമ്പനികളുടെ ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ മുഖേനയാണ് തൊഴിൽ അന്വേഷിക്കുന്നവരെ കെണിയിൽ വീഴ്ത്തുന്നത്. ഇതിനു പുറമെ കസ്റ്റമർ സപ്പോർട്ട് സർവീസ് പോലുള്ള തസ്തികകളിലേക്ക് സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയും ഏജന്റുമാർ മുഖേനയും ആളുകളെ കെണിയിൽ വീഴ്ത്തുന്നു. വലിയ ശന്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് ഇവരെ വലയിലാക്കുന്നത്. കെണിയിൽ അകപ്പെടുന്ന ഇവരെ തായ്ലൻഡിൽനിന്ന് അതിർത്തി കടത്തി ലാവോസിലെ ഗോൾഡൻ ട്രയാംഗിൾ സ്പെഷ്യൽ ഇക്കണോമിക് സോണിലും, കംബോഡിയ, മ്യാന്മാർ, വിയറ്റ്നാം…
Read Moreതാരപ്രഭ തിരികെപ്പിടിച്ച് തൃഷ: ഒന്നിന് പിറകെ ഒന്നായി തേടിയെത്തുന്നത് വലിയ വലിയ സിനിമകൾ
തെന്നിന്ത്യൻ സിനിമാ രംഗത്ത് വീണ്ടും തിരക്കേറുകയാണ് നടി തൃഷ കൃഷ്ണന്. ഒന്നിന് പിറകെ ഒന്നായി താരത്ത തേടിയെത്തുന്നത് വലിയ വലിയ സിനിമകൾ. ഒരു ഘട്ടത്തിൽ മങ്ങിത്തുടങ്ങിയ താരപ്രഭ തൃഷയ്ക്ക് പൂർവാധികം തിളക്കത്തോടെ തിരികെ ലഭിച്ചിരിക്കുന്നു. നടിയുടെ വരാനിരിക്കുന്ന സിനിമകളിൽ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയാണ്. അജിത്ത്, കമൽ ഹാസൻ, ചിരഞ്ജീവി തുടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പമുള്ള സിനിമകൾ വരാനിരിക്കുകയാണ്. മലയാളത്തിൽ ടൊവിനോ തോമസിനൊപ്പം ഐഡന്റിറ്റി എന്ന സിനിമയും റിലീസിനെത്തുന്നു. അജിത്ത് കുമാറിനൊപ്പം അഭിനയിക്കുന്ന സിനിമ വിടാമുയർച്ചിയിലെ സ്റ്റിൽസ് പങ്കുവച്ചിരിക്കുകയാണ് തൃഷയിപ്പോൾ. അജിത്തിന്റെ കൈ പിടിച്ച് നടക്കുന്ന ഫോട്ടോയാണ് തൃഷ പങ്കുവെച്ചത്. ഉടൻ വരുന്നു എന്ന ക്യാപ്ഷനോടെയാണ് നടി ഫോട്ടോ പങ്കുവെച്ചത്. അജിത്തും തൃഷയും ഒരുമിച്ച് അഭിനയിക്കുന്ന അഞ്ചാമത്തെ സിനിമയാണ് വിടാമുയർച്ചി. 2015 ന് ശേഷമാണ് താര ജോഡി വീണ്ടും ഒരുമിച്ചെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പം വിശ്വംഭര എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.…
Read Moreനേതാക്കളുടെ അഭിപ്രായവ്യത്യാസം നിയന്ത്രിക്കണമായിരുന്നു; പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവി; സിപിഎമ്മിനെ കുറ്റപ്പെടുത്തി സിപിഐ
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരേ സിപിഐ. സിപിഎമ്മിലെ അനൈക്യവും നേതാക്കളുടെ അഭിപ്രായവ്യത്യാസങ്ങളും പാലക്കാട് തോൽവിക്ക് കാരണമായി എന്നാണ് സിപിഐ വിമർശനം. ജില്ലാ കൗണ്‍സിൽ യോഗത്തിൽ സെക്രട്ടറി കെ.പി.സുരേഷ് രാജ് അവതരിപ്പിച്ച റിപ്പോർട്ടിലാണ് വിമർശനം. തെരഞ്ഞെടുപ്പുസമയത്തെങ്കിലും നേതാക്കളുടെ വാക്കുകൾ നിയന്ത്രിക്കണമെന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. പാലക്കാട് മണ്ഡലം കമ്മിറ്റി-തെരഞ്ഞെടുപ്പ് കമ്മറ്റി അവലോകനങ്ങൾ ജില്ലാ കമ്മിറ്റിക്ക് കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടിലാണ് രൂക്ഷവിമർശനം. ഘടകകക്ഷികളെ ഏകോപിപ്പിക്കുന്നതിൽ മുന്നണിക്ക് പിഴവ് പറ്റി. സിപിഎമ്മിന്റെ സംഘടനാ ദൗർബല്യം തോൽവിയിൽ ഒരു പ്രധാന പങ്ക് വഹിച്ചു. എൽഡിഎഫിന്റെ പത്രപരസ്യവും ട്രോളി ബാഗും പാതിരാറെയ്ഡുമെല്ലാം തിരിച്ചടിച്ചു. പാണക്കാട് സാദിഖലി തങ്ങൾക്കെതിരേയുള്ള മുഖ്യമന്ത്രിയുടെ പരാമർശവും ദോഷമാണുണ്ടാക്കിയത്. ഘടകകക്ഷികൾ പലപ്പോഴും കാര്യങ്ങൾ അറിഞ്ഞില്ല. തെരഞ്ഞെടുപ്പ് കണ്‍വൻഷനുശേഷം മുന്നണി യോഗം കൂടിയത് ഒരു തവണ മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനംമുതലുള്ള ആശയക്കുഴപ്പങ്ങൾ റിപ്പോർട്ടിൽ വിവരിക്കുന്നു.…
Read Moreട്രെയിൻ സ്റ്റോപ്പിൽ നിർത്താതെ പോയി; സ്വീകരിക്കാനെത്തിയ എംപിയും യാത്രക്കാരും നിരാശരായി
കൊല്ലം: സ്റ്റോപ്പ് അനുവദിച്ചിട്ടും കൊല്ലം – എറണാകുളം മെമു ഇന്ന് ചെറിയനാട് സ്റ്റേഷനിൽ നിർത്തിയില്ല. ട്രെയിനിനെ സ്വീകരിക്കാൻ ഇന്ന് രാവിലെ സ്റ്റേഷനിൽ എത്തിയ കൊടിക്കുന്നിൽ സുരേഷ് എംപിയും സംഘവും നൂറുകണക്കിന് യാത്രക്കാരും ഇതുകാരണം നിരാശരായി. ഇന്നു മുതൽ ട്രെയിനിന് ഇവിടെ സ്റ്റോപ്പ് അനുവദിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി കൊടിക്കുന്നിൽ സുരേഷ് എംപിയെ അറിയിച്ചിരുന്നു. പിന്നീട് എംപിയും ഇക്കാര്യം സ്ഥിരീകരിച്ച് വാർത്താക്കുറിപ്പും നൽകി. ഇതനുസരിച്ചാണ് എംപിയുടെ നേതൃത്വത്തിൽ ട്രെയിനിന് സ്വീകരണം നൽകാൻ തീരുമാനിച്ചത്. മാത്രമല്ല സ്റ്റേഷനിൽ നിന്ന് ഇന്ന് മേമു ട്രെയിനിന് ടിക്കറ്റും നൽകുകയുണ്ടായി. വണ്ടി നിർത്താതെ പോയത് സംബന്ധിച്ച് എംപി ഉടൻ ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ലോക്കോ പൈലറ്റിനും ഗാർഡിനും പുതിയ സ്റ്റോപ്പ് സംബന്ധിച്ച് ധാരണ ഇല്ലാതെ പോയതാണ് വണ്ടി നിർത്താത്തതിന് കാരണം. ഇരുവരോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിശദീകരണം തേടിയിട്ടുണ്ട്. തിരികെയുള്ള സർവീസ് മുതൽ വണ്ടി…
Read Moreകേരളത്തിൽ നിന്നുള്ള വനിതാ മാധ്യമ സംഘം ഗുജറാത്തിലെ റൺ ഉത്സവത്തിൽ പങ്കെടുത്തു: പിഐബി തിരുവനന്തപുരം സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം നാളെ സമാപിക്കും
കൊച്ചി: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള വനിതാ മാധ്യമ പ്രതിനിധി സംഘം ഗുജറാത്തിലെ റൺ ഉത്സവിൽ പങ്കെടുത്തു. ഗുജറാത്തിന്റെ വികസനം, നവീകരണം, പൈതൃകം എന്നിവ അറിഞ്ഞുകൊണ്ടുള്ള പര്യടനം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. പര്യടനം നാളെ (ഡിസംബർ 23 ന്) സമാപിക്കും. പര്യടനത്തിന്റെ അഞ്ച്, ആറ് ദിവസങ്ങളിൽ, പ്രതിനിധി സംഘം റൺ ഓഫ് കച്ച് സന്ദർശിച്ചു.ധോർഡോ ഗ്രാമത്തിലെ സർപഞ്ചായ ശ്രീ മിയ ഹുസൈൻ ഗുൽ ബേഗുമായി മാധ്യമ പ്രവർത്തകർ കൂടിക്കാഴ്ച്ച നടത്തി.2005ൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച റൺ ഉത്സവത്തിലൂടെ ഒരിക്കൽ ഉപ്പ് നിക്ഷേപത്താൽ തരിശായിരുന്ന ഈ പ്രദേശം ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായി മാറിയതിൻ്റെ പ്രചോദനാത്മകമായ കഥ അദ്ദേഹം പങ്കുവെച്ചു. ഇപ്പോൾ ഒരു സുപ്രധാന…
Read Moreക്രിസ്മസ്-ന്യൂഇയർ: കെഎസ്ആർടിസി 38 അധിക അന്തർസംസ്ഥാന സർവീസുകൾ നടത്തും
ചാത്തന്നൂർ: ക്രിസ്മസ് പുതുവത്സര അവധികൾ പ്രമാണിച്ച് കെഎസ്ആർടിസി അധിക അന്തർ സംസ്ഥാന സംസ്ഥാനാന്തര സർവീസുകൾ നടത്തും. കേരളത്തിൽ നിന്നും ബംഗളൂരു , ചെന്നൈ, മൈസൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സ്ഥിരം 48 സർവിസുകൾക്ക് പുറമേ 38 ബസുകൾ കൂടി അധികമായി അന്തർ സംസ്ഥാന സർവീസുകൾക്ക് തയാറാക്കിയിട്ടുണ്ട്. 34 ബംഗളൂരു ബസുകളും 4 ചെന്നൈ ബസുകളുമാണ് അധികം സർവീസ് നടത്തുന്നത്. ഇത് ശബരിമല സ്പെഷൽ അന്തർസംസ്ഥാന സർവിസുകൾക്ക് ഉപരിയായി ആണ് ക്രമീകരിച്ചിട്ടുള്ളത്.എന്നാൽ കേരളത്തിനുള്ളിൽ യാത്രാ തിരക്ക് വർധിച്ചതിനെ തുടർന്ന് കേരളത്തിനുള്ളിലും തിരക്കൊഴിവാക്കി സുഗമ യാത്രക്കായി തിരുവനന്തപുരം – കോഴിക്കോട് ,കണ്ണൂർ റൂട്ടിലും 24 ബസുകൾ കൂടിഅധികമായി സർവീസ് നടത്തും.4 വോൾവോ കോഴിക്കോട് – തിരുവനന്തപുരം റൂട്ടിലും 4 ബസുകൾ കോഴിക്കോട് – എറണാകുളം റൂട്ടിലും അടക്കം 8 ബസുകൾ കോഴിക്കോട് നിന്നും അധികമായും ഓടിക്കും. 4 ലോഫ്ലോർ, 4…
Read More