പത്തനംതിട്ട: പതിനാറുകാരിയെ അഭിഭാഷകന് മദ്യം കൊടുത്ത് മയക്കി ലൈംഗിക വൈകൃതങ്ങള്‍ക്കും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി ബലാല്‍സംഗം ചെയ്ത കേസില്‍ സഹായിയായ യുവതി അറസ്റ്റില്‍. കോന്നി സ്വദേശിനിയായ ബിന്‍സിയെയാണ് (41) കായംകുളം മൂന്നാംകുറ്റിയില്നിന്നും ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കേസില്‍ രണ്ടാം പ്രതിയാണ്. മാതാവിന്റെ സാമീപ്യമില്ലാത്ത കുട്ടിയെ സംരക്ഷിക്കാന്‍ ചുമതലയുണ്ടായിരുന്നയാളാണ് ബിന്സിയെന്ന് പോലീസ് പറഞ്ഞു. അഭിഭാഷകനായ നൗഷാദാണ് കേസിലെ ഒന്നാം പ്രതി. ഇയാള്‍ക്ക് ബലാല്‍സംഗത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കും വിധേയയാക്കിക്കൊടുക്കുകയാണ് ചെയ്തത്. ഒന്നാം പ്രതി നൗഷാദ് (46) ഒളിവിലാണ്. കോഴഞ്ചേരി ഹോട്ടല്‍ പാര്‍ക്ക്, പത്തനംതിട്ട കുമ്പഴയിലെ ഹോട്ടല്‍ ഹില്‍പാര്‍ക്ക് എന്നിവിടങ്ങളിലെത്തിച്ചായിരുന്നു പീഡനം തുടര്‍ന്നത്. പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞ കാലയളവില്‍ എറണാകുളത്ത് കോറല്‍ ഹോട്ടലില്‍ എത്തിച്ചും അഭിഭാഷകന് കുട്ടിയെ ക്രൂര ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നു. ഇയാള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒത്താശയും ചെയ്തുകൊടുത്തത് ബിന്‍സിയാണ്. പീഡനവിവരം പുറത്തുപറഞ്ഞാല്‍ തങ്ങളുടെ കൈവശം…
Read MoreDay: December 24, 2024
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്; സാന്താക്ലോസ് വേഷവും കരോളിനിടെ പട്ടി ഓടിച്ച കഥകളും രാഷ്ട്രദീപികയോട് പങ്കുവച്ച് സാജു കൊടിയൻ
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു കൊടിയനെന്നു കേട്ടാല്‍ ആരിലും ഒരു ചിരിവിടരും. ആമിനതാത്തയും ഉഷ ഉതുപ്പും വാജ്പേയിയുമൊക്കെ മനസില്‍ ചിരിച്ചുമിന്നും. ഒരുപിടി സ്കിറ്റ് വേഷങ്ങളിലൂടെ സ്റ്റേജിലും ടെലിവിഷനിലും ചിരിക്കൊടി നാട്ടിയ സാജു കൊടിയനു വില്ലന്‍ വേഷത്തില്‍ കന്നട സിനിമയില്‍ അരങ്ങേറ്റം. സാന്‍വിക സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ജാവകോഫിയിലാണ് സാജുവിന്റെ കന്നട കൊടിയേറ്റം. നാടകം, മിമിക്രി, കാസറ്റ്, സിനിമാല, സിനിമ… ചിരിവഴിയിലൂടെ രാഷ്ട്ര ദീപികയ്ക്കൊപ്പം സാജു കൊടിയന്‍. സാനിസയില് നാടകത്തിലായിരുന്നു തുടക്കം. സംഗീത നാടക അക്കാദമിയുടെ അമച്വര്‍ നാടകമത്സരത്തില്‍ മണിയപ്പന് ആറന്മുള സംവിധാനം ചെയ്ത തൃശൂര്‍ അരങ്ങ് നാടകസംഘത്തിന്റെ സ്വാതന്ത്ര്യത്തിന്റെ സംഘഗാനം ഒന്നാമതെത്തി. അതില്‍ തമ്പു എന്ന ഗെറില്ലാ നേതാവിന്റെ വേഷമായിരുന്നു എനിക്ക്. സീരിയസ് കഥാപാത്രം. കേരളത്തിലെ എല്ലാ ജില്ലകളിലും ആ നാടകം കളിക്കാന്‍ സര്‍ക്കാര്‍ ഞങ്ങള്‍ക്കു സൗകര്യമൊരുക്കി.…
Read Moreചരിത്രത്തിലേക്ക് വാതിൽ തുറക്കാൻ ഫ്രാൻസിസ് മാർപാപ്പ; ഇരുപത്തിയഞ്ചു വർഷത്തിലൊരിക്കൽ മാത്രം തുറക്കപ്പെടുന്ന വിശുദ്ധ വാതിൽ
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇരുപത്തിയഞ്ചു വർഷത്തിലൊരിക്കൽ മാത്രം തുറക്കപ്പെടുന്ന വിശുദ്ധ വാതിൽ, ഫ്രാൻസിസ് മാർപാപ്പ ഇന്നു തുറക്കുന്നതോടെ ലോകം മുഴുവനും ജൂബിലി വത്സരത്തിന്റെ ആചരണത്തിന് തിരി തെളിയും. ഇന്ത്യൻ സമയം രാത്രി പതിനൊന്നരയ്ക്കാണ് ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ ദൈവാലയത്തിൽ സ്ഥിതിചെയ്യുന്ന ഈ വാതിൽ തുറക്കപ്പെടുന്നത്. തുടർന്നു പിറവിത്തിരുനാൾ തിരുക്കർമങ്ങൾക്ക് വി. പത്രോസിന്റെ മഹാ ദൈവാലയം സാക്ഷ്യം വഹിക്കും. പതിവുകൾക്കു വിപരീതമായി ഇറ്റലിയിലെ ഒരു ജയിലിനുള്ളിൽകൂടി ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ വാതിൽ പ്രഖ്യാപിക്കുകയും തുറക്കുകയും ചെയ്യുന്നത്, ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. ഡിസംബർ 26നാണു റോമിലെ റെബീബിയയിലുള്ള ജയിൽ മാർപാപ്പ സന്ദർശിച്ച് അവിടെ പ്രഖ്യാപിച്ച വിശുദ്ധ വാതിൽ തുറക്കുന്നത്. മാർപാപ്പയുടെ തീരുമാനം വിവാദമാക്കേണ്ടതില്ലെന്നും ലോകം മുഴുവൻ ഏറ്റവും അവഗണിക്കപ്പെടുന്നവരോടു താദാത്മ്യപ്പെടുന്ന ക്രിസ്തുവിന്റെ മുഖമാണ് ഇതിലൂടെ വെളിവാക്കുന്നതെന്നും വത്തിക്കാൻ ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു. യോഹന്നാന്റെ സുവിശേഷത്തിലെ “ഞാനാണ് വാതിൽ;…
Read Moreഅസാദ് മോസ്കോയിൽ തടവിൽ; വിവാഹമോചനം തേടി അസ്മ
അങ്കാറ: സിറിയയിൽനിന്നു പലായനം ചെയ്ത് റഷ്യയിൽ അഭയം തേടിയ പ്രസിഡന്റ് ബഷാർ അൽ അസാദിൽനിന്നു ഭാര്യ അസ്മ വിവാഹമോചനം ആവശ്യപ്പെട്ടതായി തുർക്കി, അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അസാദിനും കുട്ടികൾക്കുമൊപ്പം റഷ്യയിലെത്തിയ അസ്മ റഷ്യൻ കോടതിയിലാണു ഹർജി നല്‍കിയിരിക്കുന്നത്. ബ്രിട്ടീഷ് പൗരത്വമുള്ള അസ്മ ബ്രിട്ടനിലേക്കു പോകാനുള്ള ശ്രമത്തിലാണത്രേ. ഇതൊടൊപ്പം അസാദ് റഷ്യയിൽ കടുത്ത നിയന്ത്രണങ്ങൾ നേരിടുന്നതായും റിപ്പോർട്ടിൽ പറയുന്നു. തടങ്കലിനു തുല്യമായ സാഹചര്യത്തിൽ മോസ്കോ വിടാനോ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കാനോ അദ്ദേഹത്തിന് അനുവാദമില്ല. അസാദിന്റെ 270 കിലോഗ്രാം സ്വർണവും 200 കോടി ഡോളറും മോസ്കോയിലെ 18 വസതികളും അടക്കമുള്ള സ്വത്തുക്കൾ റഷ്യ മരവിപ്പിക്കുകയും ചെയ്തു വിവാഹമോചന ഹർജിയും അസാദ് തടവിലാണെന്നതും സംബന്ധിച്ച റിപ്പോർട്ടുകൾ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ഇന്നലെ നിഷേധിച്ചു. ഈ മാസം ആദ്യം എച്ച്ടിഎസ് വിമതർ സിറിയൻ ഭരണം പിടിച്ചെടുത്തപ്പോൾ അസാദിനെയും കുടുംബത്തെയും റഷ്യൻ…
Read Moreഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലാദേശ്
ധാക്ക: മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലാദേശ്. ഇന്ത്യയിൽ താത്കാലിക അഭയം തേടിയ ഹസീനയെ വിട്ടുനൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ഇന്ത്യക്ക് നയതന്ത്രക്കുറിപ്പ് കൈമാറി. വിദ്യാർഥിപ്രക്ഷോഭത്തത്തുടർന്ന് രാജ്യംവിട്ട ഹസീന (77) ഓഗസ്റ്റ് അഞ്ചു മുതൽ ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഹസീനയ്ക്കും മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. വിചാരണ നടപടികൾക്കായി ഹസീനയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് തൗഹിദ് ഹുസൈൻ അറിയിച്ചു. ധാക്കയും ഡൽഹിയും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതിനുള്ള ഉടമ്പടി നിലവിലുണ്ടെന്നും അതിനാൽ ഹസീനയെ കൈമാറുന്നതിനു തടസമില്ലെന്നുമാണു ബംഗ്ലാദേശിന്റെ വാദം. ഹസീനയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള നയതന്ത്രക്കുറിപ്പ് ലഭിച്ചുവെന്ന് ഇന്ത്യ അറിയിച്ചു. എന്നാൽ, കൂടുതൽ പ്രതികരണം നടത്താൻ അധികൃതർ തയാറായില്ല.
Read Moreഐസിസി ചാമ്പ്യന്‍സ് ലീഗ്; ഇന്ത്യ x പാക് പോരാട്ടം ഫെബ്രുവരി 23ന് ദുബായില്‍
ദുബായ്: 2025 ഐസിസി ചാമ്പ്യന്‍സ് ലീഗ് ഏകദിന ക്രിക്കറ്റില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം ഫെബ്രുവരി 23നു നടക്കുമെന്നു സൂചന. പാക്കിസ്ഥാന് ആതിഥേയത്വം വഹിക്കുന്ന 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയില്‍വച്ചു നടത്താന്‍ തീരുമാനമായിരുന്നു. പാക്കിസ്ഥാനിലേക്ക് ടീമിനെ അയയ്ക്കില്ലെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടിനെത്തുടര്‍ന്നായിരുന്നു ഈ മാറ്റം. ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ എവിടെ നടത്തണമെന്ന തീരുമാനം പാക് ക്രിക്കറ്റ് ബോര്‍ഡാണ് എടുത്തത്. ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാക്കിസ്ഥാന്, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകളാണ് ഉള്ളത്. ഫെബ്രുവരി 10ന് ബംഗ്ലാദേശിനെതിരേ ആയിരിക്കും ഇന്ത്യയുടെ ആദ്യ മത്സരം എന്നാണ് വിവരം. മാര്‍ച്ച് രണ്ടിനായിരിക്കും ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള പോരാട്ടം. മാര്‍ച്ച് ഒമ്പതിന് ലാഹോറിലായിരിക്കും ഫൈനല്‍. സെമി, ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ത്യ യോഗ്യത നേടിയാല്‍ വേദി ദുബായ് ആയിരിക്കും.
Read Moreകേരളം x തമിഴ്നാട് സന്തോഷ് ട്രോഫി പോരാട്ടം
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ടിലെ ഗ്രൂപ്പ് മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. ഗ്രൂപ്പ് ബിയില്‍ കേരളം തമിഴ്നാടിനെയും, ഒഡീഷ മേഘാലയയെയും, ഗോവ ഡല്‍ഹിയെയും നേരിടും. ഗ്രൂപ്പിലെ ആദ്യനാലു മത്സരങ്ങളും വിജയിച്ച കേരളം, ഇന്നും ജയം തുടരാനാണു കളത്തില്‍ ഇറങ്ങുന്നത്. കേരളവും തമിഴ്നാടും തമ്മിലുള്ള മത്സരം ഉച്ചകഴിഞ്ഞ് 2.30നാണ്. ഗ്രൂപ്പ് ബിയില്‍നിന്ന് കേരളത്തിനു പിന്നാലെ മേഘാലയയും ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്. ഇന്നു നടക്കുന്ന മത്സരങ്ങളുടെ ഫലംകൂടി അറിയുന്നതോടെയാണ് ഗ്രൂപ്പിലെ മറ്റു രണ്ടു ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളുടെ ചിത്രം വ്യക്തമാകൂ. ഡല്‍ഹി ഏകദേശം ക്വാര്‍ട്ടര്‍ ഉറപ്പിച്ചെന്നു പറയാം. ഗ്രൂപ്പ് എ ചിത്രം ഗ്രൂപ്പ് എയില്‍ ഇന്നലെ നടന്ന അവസാന റൗണ്ട് പോരാട്ടങ്ങളില്‍ ജമ്മു കാഷ്മീര്‍ 1-0നു രാജസ്ഥാനെയും മണിപ്പുര്‍ 3-1നു തെലുങ്കാനയെയും വെസ്റ്റ് ബംഗാള്‍ 1-0നു സര്‍വീസസിനെയും തോല്‍പ്പിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളില്‍നിന്ന് 13 പോയിന്റുമായി ബംഗാള്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി.…
Read Moreമെൽബണിൽ പിച്ചിൽ തരംതിരിവ്…
മെല്‍ബണ്‍: ഇന്ത്യ x ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ വീണ്ടും വിവാദം തലപൊക്കുന്നു.വിരാട് കോഹ് ലിയുടെ മക്കളുടെ വീഡിയോ അനുമതിയില്ലാതെ എടുത്തത്, രവീന്ദ്ര ജഡേജ ഹിന്ദിയില്‍ പത്രസമ്മേളനം നടത്തിയെന്ന ആരോപണം തുടങ്ങിയ വിവാദങ്ങള്‍ക്കു ശേഷം ഇപ്പോള്‍ പരിശീലനത്തിനുള്ള പിച്ചിലാണ് പ്രശ്നം തലപൊക്കിയത്. ടീം ഇന്ത്യക്കു നെറ്റ്സ് പ്രാക്ടീസിനുവേണ്ടി ഉപയോഗിച്ചു പഴകിയ പിച്ച് നല്കി എന്നും ഓസ്ട്രേലിയന്‍ ടീമിന്റെ പരിശീലനം പുതിയ പിച്ചിലായിരുന്നെന്നുമാണ് ഏറ്റവും പുതിയ വിവാദം. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ – ഗാവസ്കര്‍ ട്രോഫി അഞ്ചു മത്സര ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിനു മുന്നോടിയായുള്ള പരിശീലനവുമായി ബന്ധപ്പെട്ടാണ് ഈ വിവാദം. ബോക്സിംഗ് ഡേയില്‍ (ഡിസംബര്‍ 26) മെല്‍ബണിലാണ് നാലാം ടെസ്റ്റ്. നിലവില്‍ 1-1 സമനിലയിലാണ് ഇരുടീമും. ക്യൂരേറ്റര്‍ പറയുന്നത് ഇങ്ങനെ ഇന്ത്യന്‍ ടീം നേരത്തേയാണ് പരിശീലനത്തിന് എത്തിയത്. മാച്ചിനായുള്ള പിച്ച് മത്സരത്തിന്റെ മൂന്നു ദിവസം മുമ്പു…
Read Moreമനു ഭാകര്‍ ഖേല്‍ രത്ന സാധ്യതാപട്ടിയിൽ ഇല്ല
ചണ്ഡിഗഡ്: ഇന്ത്യക്കുവേണ്ടി ഒരു ഒളിമ്പിക്സില്‍ രണ്ടു മെഡല്‍ നേടുന്ന ആദ്യ താരമെന്ന റിക്കാര്‍ഡ് സ്വന്തമാക്കിയ വനിതാ ഷൂട്ടര്‍ മനു ഭാകറിനെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍ രത്നയ്ക്കുള്ള പട്ടികയില്‍ ഉള്‍പ്പെടുത്താതെ സര്‍ക്കര്‍. സംഭവം വിവാദമായതോടെ മനു ഭാകര്‍ നോമിനേഷന് നല്‍കിയിട്ടില്ലെന്ന വിചിത്ര മറുപടിയാണ് ദേശീയ സ്പോര്‍ട്സ് ഡേ കമ്മിറ്റി നല്‍കിയിരിക്കുന്നത്. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് വി. രാമസുബ്രമണ് അടക്കമുള്ള കമ്മിറ്റിയാണ് മനു ഭാകറിനെതിരേ മുഖംതിരിച്ചത്. അതേസയം, മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്ന പുരസ്കാരത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നെന്നും ഒരു മറുപടിയും ലഭിച്ചില്ലെന്നുമായിരുന്നു മനു ഭാകറിന്റെ അച്ഛന് രാമകൃഷ്ണയുടെ വെളിപ്പെടുത്തല്‍. ഒളിമ്പിക്സില്‍ രാജ്യത്തിനുവേണ്ടി രണ്ടു മെഡല്‍ സ്വന്തമാക്കിയിട്ടുപോലും ഖേല്‍ രത്നയ്ക്കുവേണ്ടി കെഞ്ചേണ്ട അവസ്ഥയാണോ രാജ്യത്തുള്ളത്. ഇങ്ങനെയാണോ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് എന്നും രാമകൃഷ്ണ ചോദിച്ചു. ഫൈനല്‍ ലിസ്റ്റ് ആയിട്ടില്ല മനു ഭാകറിന്റെ അച്ഛന്റെ പ്രതികരണങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ…
Read Moreഹേമ കമ്മിറ്റി റിപ്പോർട്ട് ; ആദ്യ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; പരാതികൾ പരിശോധിക്കാൻ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ പ്രത്യേക ബെഞ്ച്
കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. മേക്കപ്പ് മാനേജർ സജീവിനെതിരേ കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ് നൽകിയ പരാതിയാണ് കോട്ടയം പൊൻകുന്നം പോലീസ് കേസെടുത്തത്. പിന്നീട് കേസ് പ്രത്യേക അന്വേഷണസംഘത്തിനു കൈമാറുകയായിരുന്നു. 2013ൽ പൊൻകുന്നത്തെ ഷൂട്ടിംഗ് ലൊക്കേഷനിൽവച്ച് സജീവ് മോശമായി പെരുമാറിയെന്നായിരുന്നു കേസ്. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ പ്രത്യേക ബെഞ്ച് രൂപീകരിച്ചിട്ടുണ്ട്. മൂന്നംഗ ബെഞ്ചാണു രൂപീകരിച്ചത്. മുഖ്യ വിവരാവകാശ കമ്മീഷണർ നേതൃത്വം നൽകും. രണ്ട് വിവരാവകാശ കമ്മീഷണർമാരും ബെഞ്ചിലുണ്ടാകും
Read More