വടകര: കരിമ്പനപ്പാലത്ത് കാരവാനില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയതിന്റെ കാരണം തേടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വാഹനത്തിന്റെ എസിയുടെ തകരാര്‍ മൂലം വിഷവാതകം ശ്വസിച്ച് മരിച്ചതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. പക്ഷേ, ഇതുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും പരിശോധിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് മരണകാരണം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇന്ന് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു വിധേയമാക്കും. ബസ് ഡ്രൈവറായ വണ്ടുര്‍ വാണിയമ്പലം പരിയാരത്ത് വീട്ടില്‍ മനോജ് (27), കണ്ണൂര്‍ തട്ടുമ്മല്‍ പറശേരില്‍ വീട്ടില്‍ ജോയല്‍ (26) എന്നിവരെയാണ് ഇന്നലെ രാത്രി 8.30 ഓടെ കാരവാനില്‍ മരിച്ചനിലയില്‍ കണ്ടത്. വാഹനത്തിന്റെ എസിയും പാര്‍ക്കിംഗ് ലൈറ്റും ഓണായ നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം വാതില്‍പ്പടിയിലും മറ്റെയാളുടേത് ബര്‍ത്തിലുമാണ് കാണപ്പെട്ടത്.രാത്രിയായതിനാല്‍ ഇന്നലെ കൂടുതല്‍ പരിശോധന ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ തന്നെ വിശദ പരിശോധനയിലേക്ക് പോലീസ് നീങ്ങി. ഫോറന്‍സിക്, ഫിംഗര്‍ പ്രിന്റ്, ഡോഗ് സ്ക്വാഡ് തുടങ്ങിയ…
Read MoreDay: December 24, 2024
പത്താംക്ലാസ് ക്രിസ്മസ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; “കൊടുവള്ളിയിലെ പണച്ചാക്കുകള്‍ അന്വേഷണം അട്ടിമറിക്കുന്നു”; ക്രൈംബ്രാഞ്ചിനെതിരേ സിപിഎം നേതാവായ അധ്യാപകന്
കോഴിക്കോട്: പത്താംക്ലാസ് ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പോലീസിനെതിരേ ഗുരുതര ആരോപണവുമായി ഭരണാനുകൂല സംഘടനാ നേതാവായ അധ്യാപകൻ. ആരോപണവിധേയനായ എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബില്നിന്നു ഭീഷണി നേരിട്ട അധ്യാപകനും കൊടുവള്ളി വെണ്ണക്കാട് മേഖലയിലെ പ്രാദേശിക സിപിഎം നേതാവുമായ ഹക്കീം വെണ്ണക്കാടാണ് ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന ആശങ്ക ഉന്നയിച്ചത്. കൊടുവള്ളിയിലെ പണച്ചാക്കുകളുടെ സമ്മര്‍ദത്താലാണ് അന്വേഷണം അട്ടിമറിക്കപ്പെടുന്നതെന്നും എംഎസ് സൊല്യൂഷനില്‍ പണം നിക്ഷേപിച്ച പ്രമാണിമാരാണ് പോലീസിനെ സ്വാധീനിക്കുന്നതെന്നും ഭരണാനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ ഭാരവാഹി കൂടിയായ ഹക്കീം ആരോപിച്ചു. പരാതി നല്കി ഒരാഴ്ച കഴിഞ്ഞിട്ടും എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിനെ ചോദ്യംചെയ്യാന്‍ പോലും തയാറായിട്ടില്ലെന്ന് ഹക്കീം വെണ്ണക്കാട് ചൂണ്ടിക്കാട്ടി. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എംഎസ് സൊല്യൂഷന്സിനെതിരേ നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തരം ഓണ്‍ലൈന്‍ യുട്യൂബ് ട്യൂഷന് ചാനലുകള്‍ പിന്തുടരരുതെന്ന് ഹക്കീം വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നു. ഇതറിഞ്ഞ് ഷുഹൈബ് ഹക്കീമിനെ…
Read Moreവ്യാജന്മാരെ തടയാൻ റെയിൽവേയിൽ ഇനി തെർമൽ പ്രിന്റർ ടിക്കറ്റുകൾ; ടിക്കറ്റ് വിതരണം ഇനി കൂടുതൽ കാര്യക്ഷമം
കൊല്ലം: അൺറിസർവ്ഡ് മേഖലയിൽ വ്യാപകമായ വ്യാജ ടിക്കറ്റുകൾ തടയുന്നതിന് പുതിയ സംവിധാനം പരീക്ഷിച്ച് റെയിൽവേ. നിലവിലെ ടിക്കറ്റ് വിതരണം പരിഷ്കരിച്ച് തെർമൽ പ്രിന്റർ വഴി ടിക്കറ്റ് നൽകുന്നതാണ് പുതിയ സംവിധാനം. ഇതുവഴി വ്യാജ ടിക്കറ്റുകൾ പൂർണമായും തടയാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. തിരക്കേറിയ നഗരങ്ങളിലെ സ്റ്റേഷനുകളിലാണ് ഈ സംവിധാനം നടപ്പിലാക്കി തുടങ്ങിയത്. അടുത്ത വർഷത്തോടെ പ്രധാന സ്റ്റേഷനുകളിലെല്ലാം തെർമൽ പ്രിന്റർ വഴിയുള്ള അൺറിസർവ്ഡ് ടിക്കറ്റുകൾ ലഭിക്കും.നിലവിൽ ഡോട്ട് മാട്രിക്സ് പ്രിന്റർ വഴിയുള്ള ടിക്കറ്റുകളാണ് കൗണ്ടറുകൾ വഴി നൽകുന്നത്. ഒരു ടിക്കറ്റ് നൽകാൻ വേണ്ടുന്നത് 20 സെക്കൻഡാണ്. എന്നാൽ തെർമൽ പ്രിന്ററിന് ടിക്കറ്റ് നൽകാൻ മൂന്ന് സെക്കൻഡ് മാത്രം മതിയെന്നതാണ് ഏറ്റവും വലിയ സവിശേഷത. മാത്രമല്ല ഇത് വഴി കൗണ്ടറുകളിൽ ടിക്കറ്റ് വിതരണം വേഗത്തിലാക്കാനും സാധിക്കും. തെർമൽ പ്രിന്ററുകൾ ഹീറ്റ് സെർവറുകൾ ഉപയോഗിച്ചാണ് ടിക്കറ്റുകൾ നൽകുന്നത്. ഇത്തരം ടിക്കറ്റുകൾ…
Read Moreവനനിയമ ഭേദഗതിയിൽ മാറ്റം വരുത്തിയേക്കും; എതിർപ്പ് ഉയർന്ന വ്യവസ്ഥകളിൽ തിരുത്തു പരിഗണിക്കും
തിരുവനന്തപുരം: വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിൽ വന നിയമ ഭേദഗതിയില്‍ വനം വകുപ്പ് മാറ്റം വരുത്തിയേക്കും. 31ന് തീരുന്ന ഹിയറിംഗിനു ശേഷം മാറ്റങ്ങൾ വരുത്തുമെന്നാണ് സൂചന. വനം ഉദ്യോഗസ്ഥര്‍ക്കു കൂടുതല്‍ അധികാരം നൽകുന്ന നിയമഭേദഗതിയിലെ ചില വ്യവസ്ഥകള്‍ പുനഃപരിശോധിക്കും. എതിർപ്പ് ഉയർന്ന വ്യവസ്ഥകളിൽ തിരുത്തു പരിഗണിക്കും. വാറന്റ് ഇല്ലാതെയും കേസ് രജിസ്റ്റർ ചെയ്യാതെയും ആരെയും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കസ്റ്റഡിയിലെടുക്കാനുള്ള അനുമതി നൽകുന്നതാണ് പുതിയ നിയമ നിർമാണം. ഇത് പുനഃപരിശോധിച്ചേക്കും. ഫോറസ്റ്റ് ഓഫീസര്‍മാരുടെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ തടസ്സം സൃഷ്ടിക്കുന്ന ഏതൊരാളെയും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മുതല്‍ മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായി വന്നാല്‍ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കുന്നതാണ് പുതിയ വ്യവസ്ഥ. വനനിയമ ഭേദഗതിയിൽ പ്രതിപക്ഷവും സഭാ നേതൃത്വവും കേരള കോൺഗ്രസ് മാണി ഗ്രൂപ്പും കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. ഭേദഗതി കർഷക വിരുദ്ധമാണെന്ന് കാട്ടി കേരള കോൺഗ്രസ് എം മുഖ്യമന്ത്രിയെ…
Read Moreക്ഷേമ പെൻഷൻ തട്ടിപ്പിൽ കൂട്ട നടപടി; 373 പേരുടെ പട്ടിക പുറത്തുവിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പിലെ 373 പേർക്കെതിരേ നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് തീരുമാനം. ഇവരുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. അനർഹമായ പെൻഷൻ തട്ടിയെടുത്ത ജീവനക്കാരിൽ നിന്നു പെൻഷൻ തുകയും പതിനെട്ട് ശതമാനം പലിശയും ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് നടപടിയെടുക്കാൻ ബന്ധപ്പെട്ട് വകുപ്പ് മേധാവിമാർക്ക് ഉത്തരവിട്ടു. ഇവർക്കെതിരെ വകുപ്പ്തല അച്ചടക്ക നടപടിയെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. ക്ഷേമപെൻഷൻ തട്ടിപ്പ് നടത്തിയ സർക്കാർ ഉദ്യോഗസ്ഥരിൽ ഏറ്റവും അധികം പേർ ആരോഗ്യവകുപ്പിലാണ്. ആരോഗ്യവകുപ്പിലെ അറ്റൻഡർ, നഴ്സിംഗ് അസിസ്റ്റന്റ്, നഴ്സ്, ക്ലർക്ക്, ടൈപ്പിസ്റ്റ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നവരാണ് അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയവരിൽപ്പെടുന്നത്. നേരത്തെ കൃഷിവകുപ്പിലും പൊതുഭരണ വകുപ്പിലും ഉൾപ്പെടെ പെൻഷൻ തട്ടിയെടുത്ത ജീവനക്കാർക്കെതിരെ നടപടിയെടുത്തിരുന്നു. പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്ക് നോട്ടീസ് നല്‍കിയിരുന്നു. 18 ശതമാനം പലിശ നിരക്കിൽ അനധികൃതമായി കൈപ്പറ്റിയ പണം…
Read Moreപുഷ്പ 2 പ്രീമിയർ ഷോ അപടം; ചോദ്യം ചെയ്യലിനു ഹാജരാകാൻ അല്ലു അർജുന് നോട്ടീസ്; തിരക്കിൽപ്പെട്ട് മരിച്ചത് അമ്മയും മകനും
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോ ദുരന്തത്തിൽ പോലീസ് നടപടി കടുപ്പിക്കുന്നു. ഡിസംബർ നാലിനു തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിക്കുകയും ഇവരുടെ മകനു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുന് ഹൈദരാബാദ് പോലീസ് നോട്ടീസ് നൽകി. നാളെ രാവിലെ 11ന് ചിക്കട്പള്ളി പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്. പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയാണ് അല്ലു അർജുന് നോട്ടീസ് കൈമാറിയത്. അഭിഭാഷകർ വീട്ടിലെത്തി താരവുമായി സംസാരിച്ചെന്നും റിപ്പോർട്ടുണ്ട്. പുഷ്പ 2: ദി റൂൾ പ്രീമിയറുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിലുണ്ടായ ദുരന്തത്തിൽ ഹൈദരബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) ആണ് മരിച്ചത്. സംഭവത്തില്‍ തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയറ്റർ മാനേജ്മെന്റിലെ ആളുകളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read Moreക്രിസ്മസ് സ്നേഹവും സാഹോദര്യവും ഐക്യവും പകരുന്നത്; സഭാ നേതാക്കള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ കഴിഞ്ഞതു ഭാഗ്യമെന്ന് പ്രധാനമന്ത്രിനരേന്ദ്രമോദി
ന്യൂഡല്‍ഹി: സ്നേഹവും സാഹോദര്യവും ഐക്യവും പകരുന്നതാണ് ക്രിസ്മസ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ സിബിസിഐ ആസ്ഥാനത്തു നടത്തിയ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭാ നേതാക്കള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ കഴിഞ്ഞതു ഭാഗ്യമാണ്. അന്യോന്യം ഭാരങ്ങള്‍ വഹിക്കുവിന്‍ എന്നാണ് ബൈബിള്‍ വചനം. ഈ വാക്കുകള്‍ മുദ്രാവാക്യമാക്കിയാണു തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അനുകമ്പയുടെയും നിസ്വാര്‍ഥ സേവനത്തിന്റെയും പാതയാണ് യേശുക്രിസ്തു ലോകത്തിനു കാണിച്ചുകൊടുത്തത്. എല്ലാവരും ഒന്നിച്ച്, എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും പരിശ്രമം എന്ന പൊതുലക്ഷ്യവുമായാണു രാജ്യം ഇന്നു മുന്നേറുന്നതെന്നു മോദി വ്യക്തമാക്കി. കര്‍ദിനാളായി മാർ ജോര്‍ജ് കൂവക്കാട് തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സിബിസിഐ അധ്യക്ഷൻ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ബിജെപി നേതാക്കളായ ടോം വടക്കന്‍, അനില്‍ ആന്റണി, അനൂപ് ആന്റണി, ഷോണ്‍ ജോര്‍ജ് തുടങ്ങിയവർ പങ്കെടുത്തു.
Read More‘ജീവനുണ്ടെങ്കില്‍ അജിത്കുമാറിനെ ഡിജിപി കസേരയില്‍ ഇരുത്തില്ല’; ഈ നാട്ടില്‍ നിയമവ്യവസ്ഥ ഉണ്ടോ എന്ന് കാണിച്ചു കൊടുക്കും; കലിപ്പ് അടങ്ങാതെ അന്‍വര്‍
കോഴിക്കോട്: ജില്ലാ സമ്മേളനങ്ങള്‍ക്കു തുടക്കമായതിനിടെ, വിമത നേതാവ് പി.വി. അന്‍വര്‍ എംഎല്‍എ വീണ്ടും കടുത്ത ആരോപണങ്ങളും വെല്ലുവിളികളും ഉയര്‍ത്തി രംഗത്ത് എത്തിയിരിക്കുന്നത് സിപിഎമ്മിന് തലവേദനയാകുന്നു. ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് കാര്യമായി പരിക്കേല്‍പ്പിക്കാന്‍ പി.വി. അന്‍വറിനു കഴിഞ്ഞില്ലെങ്കിലും ഇപ്പോള്‍ അദ്ദേഹം ഉയര്‍ത്തുന്ന വിഷയങ്ങള്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ ചര്‍ച്ചയാകുമെന്നാണ് സിപിഎമ്മിന്റെ ആശങ്ക. തന്റെ കൊക്കില്‍ ജീവനുണ്ടെങ്കില്‍ അജിത് കുമാറിനെ ഡിജിപി കസേരയില്‍ ഇരുത്തില്ലെന്നും പിണറായിയെയും പി. ശശിയെയും വെല്ലുവിളിക്കുന്നുവെന്നുമാണ് കഴിഞ്ഞദിവസം പി.വി. അന്‍വര്‍ എംഎല്‍എ പറഞ്ഞത്. അജിത്കുമാറിനെ ഡിജിപിയാക്കാതിരിക്കാനുള്ള എന്തോ വലിയ തെളിവുകള്‍ അന്‍വറിന്റെ കൈയിലുണ്ടെന്നാണ് സൂചന. ഇതുവരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ സിപിഎം ഗൗനിക്കാത്തതിന്റെ കടുത്ത വാശിയില്‍ അടുത്തിടെയുണ്ടായ ഒട്ടേറെ വിഷയങ്ങളില്‍ സിപിഎമ്മിനെ കടന്നാക്രമിക്കുകയാണ് പി.വി. അന്‍വർ.സിപിഎമ്മിന്റെ വയനാട് ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും അന്‍വര്‍ പരാമര്‍ശം നടത്തിയിട്ടുണ്ട്. അജിത് കുമാറിനെ തൊടാന്‍ പിണറായി വിജയനു സാധിക്കില്ലെന്നും അജിത് കുമാര്‍ മുഖ്യമന്ത്രിയെയും…
Read Moreപയ്യന്നൂര്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം; സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നേതൃത്വത്തിന് പോരായ്മ; റിപ്പോര്‍ട്ടിലെ മറ്റ് കാര്യങ്ങളിങ്ങനെ
കണ്ണൂര്‍: പയ്യന്നൂര്‍ സിപിഎമ്മില്‍ ഗ്രൂപ്പ് പോര് ശക്തമെന്ന മാധ്യമ വാര്ത്തകള്ക്കടിവരയിട്ട് മേല്‍ക്കമ്മിറ്റി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം കണ്ടോത്ത് കൂറുംബ ഓഡിറ്റോറിയത്തില്‍ നടന്ന സിപിഎം പയ്യന്നൂര്‍ ഏരിയാ സമ്മേളനത്തെ വിലയിരുത്തി തയാറാക്കിയ റിവ്യൂ റിപ്പോര്‍ട്ടിലാണ് ശുദ്ധീകരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചിട്ടുള്ളത്. പയ്യന്നൂരിലെ പാര്‍ട്ടിക്കകത്ത് സാമ്പത്തിക വിഷയത്തെ തുടര്‍ന്നുണ്ടായ സംഘടനാ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും പ്രശ്നം പരിഹരിക്കുന്നതില്‍ നേതൃത്വത്തിന്റെ ഭാഗത്തുനിന്നും പോരായ്മ ഉണ്ടായിട്ടുണ്ടെന്നും അടിയന്തര പ്രാധാന്യത്തോടെ സംഘടനാ പ്രശ്നങ്ങള്‍ പരിഹരിച്ച് പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകണമെന്ന പൊതുവികാരം സമ്മേളനത്തില്‍ ശക്തമായി ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ നേരത്തെ ചൂണ്ടിക്കാണിച്ചപ്പോള്‍ അതെല്ലാം മാധ്യമ സൃഷ്ടിയാണെന്നായിരുന്നു നേതൃത്വത്തിന്റെ വാദം.ചിലരെ ഉയര്‍ത്തിക്കാട്ടിയും മറ്റു ചിലരെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നിലനില്‍ക്കുന്ന വിഭാഗീയതയിലേക്ക് റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നു. വ്യക്തി കേന്ദ്രികൃത വിമര്‍ശനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന രീതിയോട് ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് യോജിക്കാന്‍…
Read Moreമനുഷ്യവംശം അസ്തമിച്ചാൽ നീരാളിയോ രാജാവ്? ഭൂഗോളത്തിൽ നിലനിൽപ് ഭീഷണി നേരിടുന്ന ജീവികളിൽ മനുഷ്യനും
ലണ്ടൻ: കാലാവസ്ഥാ വ്യതിയാനം മുതൽ നിർമിതബുദ്ധിയുടെ അധിനിവേശം വരെയുള്ള കാരണങ്ങളാൽ ഭൂഗോളത്തിൽ നിലനിൽപ് ഭീഷണി നേരിടുന്ന ജീവികളിൽ മനുഷ്യനും ഉൾപ്പെടുന്നുവെന്നത് ഒരു യാഥാർഥ്യമാണ്. ഇതിനെയൊക്കെ അതിജീവിക്കാനുള്ള ഗവേഷണങ്ങളും മറ്റു പ്രവർത്തനങ്ങളും നടക്കുന്പോൾ ശാസ്ത്രലോകം സ്വയം ചോദിച്ച് ഉത്തരം തേടുന്ന ഒരു ചോദ്യം ഉണ്ട്. മനുഷ്യനു വംശനാശം സംഭവിച്ചാൽ ഏതു ജീവിവർഗമാകും ഭൂമിയിൽ ആധിപത്യം നേടുക? ഗവേഷകർ വിവിധ ജീവികളുടെ പേരുകൾ പറയുന്പോഴും “നീരാളി’യാണ് ഒന്നാമതുള്ളത്. ബുദ്ധിശക്തിക്കു പേരുകേട്ട ഈ കടൽജീവിക്ക് ഏതു സാഹചര്യവുമായും പൊരുത്തപ്പെടാനാകും. സങ്കീർണമായ നാഡീവ്യൂഹം, പ്രശ്നപരിഹാര ശേഷി, ഗ്രഹിക്കാനും നവീകരണത്തിനുമുള്ള കഴിവ് തുടങ്ങിയവ മറ്റെല്ലാ മൃഗങ്ങളിൽനിന്നു നീരാളിയെ വ്യത്യസ്തമാക്കുന്നതായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ ടിം കോൾസൺ പറയുന്നു. ആഴക്കടൽ മുതൽ തീരപ്രദേശങ്ങൾ വരെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളിൽ അഭിവൃദ്ധി പ്രാപിക്കാനും നീരാളിക്കു കഴിയുമെന്നു കോൾസൺ പറഞ്ഞു.
Read More