കലഞ്ഞൂർ: ക്രിസ്മസും പുതുവത്സരവും നാടിന് വേറിട്ടതാക്കാൻ കലഞ്ഞൂരിൽ കൂറ്റൻ നക്ഷത്രമൊരുങ്ങുന്നു. 55 അടി വീതം ഉയരവും അത്രയുംതന്നെ വീതിയുമുള്ള നക്ഷത്രം സംസ്ഥാന പാതയ്ക്കരികിൽ കലഞ്ഞൂർ ഉദയാ കവലയിലാണ് സ്ഥാപിക്കുന്നത്. കൂടൽ തുണ്ടിയത്ത് ബൈജു ഏബ്രഹാമാണ് കൂറ്റൻ നക്ഷത്രത്തിന്റെ നിർമാണത്തിലൂടെ ശ്രദ്ധേയനാകുന്നത്. അഞ്ച് മാസം മുമ്പ് കൂടലിൽ കൂറ്റൻ വിമാന മാതൃക സൃഷ്ടിച്ച് വാർത്താ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു ബൈജുവും കുടുംബവും.നക്ഷത്രത്തിനുള്ളിൽ 13 അടി ഉയരവും ആറടി വീതിയുമുള്ള പാചക, വിശ്രമ, പ്രദർശന സ്ഥലവും ക്രമീകരിക്കുന്നുണ്ട്. ഇവിടെ ക്രിസ്മസ് പുതുവത്സര കേക്ക് നിർമാണവും വിതരണവും നടക്കും. അങ്ങനെ ആരെയും ആകർഷിക്കുന്ന നക്ഷത്രമൊരുക്കാൻ തന്റെതന്നെ ജിആർ എൻജിനിയറിംഗ് കമ്പനിയിൽ സഹായികൾക്കൊപ്പം ഭാര്യ സുമി ബൈജു, മക്കളായ അഞ്ചാം ക്ലാസ് വിദ്യാർഥി ഗോഡ്സൺ, ഒന്നാം ക്ലാസിൽ പഠിക്കുന്ന ഗോഡ്ലിയ എന്നിവരും പങ്കാളിയായിട്ടുണ്ടെന്ന് ബൈജു പറഞ്ഞു. ഇന്ന് വൈകുന്നേരം കെ.യു. ജനീഷ്…
Read MoreDay: December 24, 2024
ആഹ്ലാദനിറവില്‍ ഇന്ന് ക്രിസ്മസ് ഒരുക്കം; പങ്കുചേരലിന്റെയും പങ്കുവയ്ക്കലിന്റെയും വേള
കോട്ടയം: ക്രിസ്മസ് എത്തുകയായി. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സന്തോഷനാള്‍. ക്രിസ്മസിനെ ഹൃദയം നിറഞ്ഞു വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങുന്നു. പുല്‍ക്കൂടും നക്ഷത്രവും ട്രീയും നിറയെ അലങ്കാരങ്ങളുമായി വീടുകളും ആരാധനാലയങ്ങളും സ്ഥാപനങ്ങളും വര്‍ണാഭം. ഓരോ നക്ഷത്രവും ബേത്ലഹം മലയോരത്തിലെ മഹാസംഭവത്തിന്റെ അടയാളമാണ്. റെഡിമേഡ് പുല്‍ക്കൂടുകള്‍ക്ക് വിപണിയില്‍ മെച്ചപ്പെട്ട വില്പനയുണ്ട്. എന്നാല്‍ വീടൊരുമിച്ച് അങ്കണത്തില്‍ പുല്ക്കൂടൊരുക്കുന്നതിന്റെ സന്തോഷവും സംതൃപ്തിയും ഒന്നു വേറെതന്നെ. പച്ചവിരിച്ച കുന്നിന്റെയും പുല്ത്തകടിയുടെയും പശ്ചാത്തലത്തില്‍ പുല്‍ക്കൂടും ആട്ടിടയന്മാരുടെ ആലയുമൊക്കെ പണിതൊരുക്കുന്ന തിരക്കിന്റെ സുദിനമാണിന്ന്. കടലാസ് നക്ഷത്രങ്ങള്‍ക്കു പുറമെ എല്‍ഇഡി ബള്‍ബുകളുമായി ചൈനീസ് നക്ഷത്രങ്ങളും വര്‍ണം വിതറുന്നു. വൈദ്യുതിവിളക്കുകളും തോരണങ്ങളും അലങ്കാരസാമഗ്രികളുമായി ക്രിസ്മസ് ട്രീ അണിയൊച്ചുരുക്കുന്നതും സന്തോഷത്തിന്റെ വേളയാണ്. മുറ്റത്തും ആകാശത്തും ഒരുപോലെ നക്ഷത്രങ്ങള്‍ തെളിയുന്ന ഇന്നത്തെ സായാഹ്നത്തില്‍ പടങ്ങങ്ങളും പൂത്തിരിയും കമ്പിത്തിരിയും മെത്താപ്പൂവുമൊക്കെയായി കുട്ടികള്‍ അണിചേരും. വാദ്യമേളങ്ങളോടെ കാരള്‍ ആലാപനങ്ങളുമായി കുട്ടികള്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച് മധുരവിതരണം നടത്തും. അടുക്കളകളില്‍…
Read Moreക്രിസ്മസ് വിരുന്നിന്റെ തീൻമേശയിൽ നിന്ന് പന്നിയും താറാവും ഔട്ട്; പന്നിപ്പനിയും പക്ഷിപ്പനിയേയും തുടർന്ന് ഇറച്ചിക്ക് കടുത്ത ക്ഷാമം; ഉള്ളതിനാവട്ടെ തൊട്ടാൽ പൊള്ളുന്ന വിലയും
കോട്ടയം: ക്രിസ്മസിന് പലയിടങ്ങളിലും പന്നിയിറച്ചിയ്ക്കും താറാവിനും ക്ഷാമം നേരിടും. ആഫ്രിക്കന്‍ പന്നിപ്പനി ജില്ലയിലെ നാലു പഞ്ചായത്തുകളിലെ വിവിധ ഫാമുകളില്‍ സ്ഥിരീകരിച്ചതോടെ പന്നിയിറച്ചിയുടെ വില്പന കുറഞ്ഞു. ക്രിസ്മസ് വിപണി മുന്നില്‍ കണ്ട് വളര്‍ത്തിയ പന്നികളെ കശാപ്പു ചെയ്യാനോ വില്‍ക്കാനോ സാധിക്കാത്ത സാഹചര്യമാണ്. പന്നിയിറച്ചി വില കുത്തനെ ഉയര്‍ന്ന് 400 വരെ ഉയര്‍ന്നശേഷം ചിലയിടങ്ങളില്‍ 380 രൂപയിലെത്തിയിരുന്നു. രോഗഭീതിമൂലം പന്നിയിറച്ചിയുടെ വിലയും വില്പനയും കുറയാനാണ് സാധ്യത. പക്ഷിപ്പനിയെത്തുടര്‍ന്ന് ജില്ലയില്‍ താറാവു വളര്‍ത്തല്‍ പരിമിതമാണ്. താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കയതിനാല് അപ്പര്‍ കുട്ടനാട്ടില്‍ താറാവിന് കടുത്ത ക്ഷാമുണ്ട്. മണര്‍കാട് സര്‍ക്കാര്‍ ഫാമിലും കോഴിയെയും താറാവുകളെയും കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു.വളര്‍ത്താനും വില്‍ക്കാനും നിയന്ത്രണം വന്ന സാഹചര്യത്തില്‍ താറാവിറച്ചി കിട്ടാനില്ല. ക്രിസ്മസ് അടുത്തതോടെ ബ്രോയിലര്‍ ചിക്കന്‍ വില ഉയര്‍ന്നു തുടങ്ങി. രണ്ടാഴ്ച മുന്‍പ് നൂറു രൂപയായിരുന്ന നിരക്ക് 115 രൂപയിലേക്ക് ഉയര്‍ന്നു. അടുത്തയാഴ്ച വില 140 വരെ…
Read Moreചിറയിന്‍കീഴ് കൊലപാതകം; ഒരു മാസത്തോളം പോലീസിനെ ചുറ്റിച്ച മുഖ്യപ്രതിയേയും സഹായിയേയും കുടുക്കി പോലീസ്
തിരുവനന്തപുരം: ചിറയിന്‍കീഴ് കൊലപാതകത്തിലെ മുഖ്യപ്രതിയും സഹായിയും പോലീസ് പിടിയില്‍.കഴിഞ്ഞ മാസം 22 ന് ചിറയിന്‍കീഴ് ആനത്തലവട്ടം ചൂണ്ട കടവിലാണ് കൊലപാതകം നടന്നത്. കടയ്ക്കാവൂര്‍ സ്വദേശി വിഷ്ണു പ്രസാദ് 25) ആണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകം , മോഷണം, പിടിച്ചുപറി അടക്കം അമ്പതോളം കേസുകളില്‍ പ്രതി ആയ കിഴുവിലം കൂന്തല്ലൂര്‍ തിട്ടയില്‍ മുക്ക് തോപ്പില്‍ പാലത്തിന് സമീപം ഇലഞ്ഞിക്കോട് വീട്ടില്‍ ജയൻ (43) ആണ് പിടിയിലായത്. കൊലപാതകം ചെയ്ത ശേഷം ആറ്റിങ്ങല്‍ മുള്ളിയന്‍ കാവിലുള്ള കൃഷി തൊട്ടത്തില്‍ രണ്ട് ദിവസം ഒളിവില്‍ താമസിച്ചു. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച കൂന്തല്ലൂര്‍ പടനിലം വട്ടവിള വീട്ടില്‍ ലാലിനെയും ( 51) പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയും നാട്ടില്‍ ഉള്ളരെ ബന്ധപ്പെടാതേയും ഒളിത്താവളങ്ങള്‍ മാറിയും…
Read Moreഉണരൂ രതീഷ് ഉണരൂ… മദ്യപിച്ച് ലഹരിയിലായ പോലീസുകാരൻ ഓടിച്ച കാർ ഓട്ടോയിലിടിച്ചു ഡ്രൈവർക്ക് ഗുരുതര പരിക്ക്; പ്രശ്നത്തിൽ ഇടപെട്ട നാട്ടുകാർക്കും പോലീസുകാരന്റെ വക തെറിയഭിഷേകം
നെടുമങ്ങാട് : മദ്യലഹരിയിൽ പോലീസുകാരൻ ഓടിച്ച കാർ ഓട്ടോയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്.വിളപ്പിൽശാല സ്റ്റേഷനിലെ പോലീസുകാരനും പോലീസ് അസോസിയേഷൻ ജില്ലാ നേതാവുമായ രതീഷ് ഓടിച്ച കാറാണ് നിയന്ത്രണം തെറ്റി ഓട്ടോയിൽ ഇടിച്ചത്. ഞായറാഴ്ച രാത്രി 11.30 ന് ഉഴമലയ്ക്കൽ-പുളിമൂടാണ് സംഭവം. അപകടത്തിൽ ഓട്ടോ ഡ്രൈവറുടെ കാൽ ഒടിഞ്ഞു. അപകടമുണ്ടായതിന് ശേഷം രതീഷും ആട്ടോ ഡ്രൈവറുമായി വാക്കേറ്റമായി.സംഭവം അറിഞ്ഞെത്തിയ പ്രദേശവാസികളോടും രതീഷ് മദ്യലഹരിയിൽ ബഹളം വച്ചതായി നാട്ടുകാർ പറയുന്നു. തുടർന്ന് പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് ആര്യനാട് പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേയ്ക്ക് മാറ്റി. സംഭവ സ്ഥലത്തുവച്ചും പോലീസ് സ്റ്റേഷനിൽ എത്തിയ ശേഷവും ഇയാൾ ബഹളം വയ്ക്കുകയായിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതിന് പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreആറുവർഷം നീണ്ട യൂത്ത് കോൺഗ്രസിന്റെ കാത്തിരിപ്പ്; പെരിയ ഇരട്ടക്കൊലക്കേസിൽ 28ന് വിധി പറയും; സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട കേസില്‍ 24 പ്രതികൾ
കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ കൊച്ചി സിബിഐ കോടതി ഈ മാസം 28 ന് വിധി പറയും. സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട കേസില്‍ 24 പ്രതികളാണുളളത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരായ കൃപേഷിനെയും ശരത് ലാലിനെയും രാഷ്ട്രീയ വൈര്യാഗത്തെത്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. 2019 ഫെബ്രുവരി 17നാണ് കാസര്‍ഗോഡ് പെരിയയില്‍ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്തിരുന്നു. ഇതില്‍ 11 പേരെ അറസ്റ്റ് ചെയ്തു. പിന്നീട് കേസ് ഏറ്റെടുത്ത സിബിഐയാണു പത്തു പേരെക്കൂടി പ്രതിചേര്‍ത്തത്. സിബിഐ അന്വേഷണത്തിനെതിരേ ലക്ഷങ്ങള്‍ മുടക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വരെ പോയങ്കിലും തിരിച്ചടിയായിരുന്നു ഫലം. സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ 270 സാക്ഷികളാണ് ഉണ്ടായിരുന്നത്.…
Read Moreഇവനെ ഞങ്ങളിങ്ങെടുക്കുക…എൻഎസ്എസ് ക്യാമ്പിൽ നിന്ന് വിദ്യാർഥിയെ സിപിഎം സമ്മേളനത്തിന് കൊണ്ടുപോയി; പരാതിയുമായി പിതാവ്
തിരുവനന്തപുരം: എൻഎസ്എസ് ക്യാമ്പിലുണ്ടായിരുന്ന വിദ്യാർഥിയെ സിപിഎം ജില്ലാ സമ്മേളനത്തിന്റെ റെഡ് വോളന്റിയർ മാർച്ചിനായി കൊണ്ടുപോയതായി പരാതി. ഏണിക്കര സ്വദേശി ഹരികുമാറിന്റെ മകനെയാണ് ക്യാമ്പിൽ നിന്നും രക്ഷിതാക്കളുടെ അനുമതിയില്ലാതെ കൊണ്ടുപോയത്. സംഭവത്തില്‍ ഹരികുമാർ പേരൂർക്കട പോലീസിൽ പരാതി നൽകി. മകനെ കാണാനായി ക്യാമ്പിൽ അച്ഛനെത്തിയപ്പോഴാണ് പ്രാദേശിക സിപിഎം പ്രവർത്തകർ കുട്ടിയെ കൊണ്ടുപോയ കാര്യമറിയുന്നത്. ക്യാമ്പിലുള്ള കുട്ടിയെ കൊണ്ടുപോകാൻ അനുമതി ചോദിച്ചുവെങ്കിലും അച്ഛൻ നൽകിയിരുന്നില്ല. പിന്നീട് സിപിഎം നേതാക്കൾ കുട്ടിയെ കൊണ്ടു പോകുകയായിരുന്നു. സംഭവത്തിൽ പരാതി നൽകിയെങ്കിലും പോലീസ് കേസെടുത്തിട്ടില്ല. നാളെ വിശദാംശങ്ങള്‍ അന്വേഷിച്ച ശേഷമേ കേസെടുക്കാനാവൂ എന്ന് പോലീസ് പറഞ്ഞു.
Read More