രക്തത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞുകൂടിയാൽ പിടിപെടാവുന്ന പ്രധാന രോഗമാണു ഗൗട്ട് എന്ന പേരിലറിയപ്പെടുന്ന സന്ധിവാതം. 7 mg/dlആണു നോർമൽ യൂറിക്ക് ആസിഡ് നില. ഭക്ഷണത്തിലെ തകരാറുകൾ10% ആളുകളിൽ ഭക്ഷണത്തിലെ തകരാറുകളാണ് യൂറിക്കാസിഡ് അടിയാൻ കാരണമാകുന്നത്. മദ്യമാണ് ഒന്നാമത്തെ പ്രശ്നക്കാരൻ. അതിൽത്തന്നെ ബിയർ ആണു ഭീകരൻ. * കോള പാനീയങ്ങൾ ഒഴിവാക്കുക.* മാംസ ഭക്ഷണം… അതിൽ തന്നെ കരൾ, ഹൃദയം, വൃക്ക എന്നിവ നിർബന്ധമായുംഒഴിവാക്കുക.* കടൽ ഭക്ഷണത്തിൽ ഞണ്ടും കൊഞ്ചും ചെമ്മീനും പ്രശ്നക്കാരാണ്. ഉണക്കിയ കൂണുകളിലും യൂറിക്കാഡുണ്ടാക്കുന്ന പ്യൂറിൻ എന്ന ഘടകം കൂടുതലായുണ്ട്. ഇക്കാര്യത്തിൽ നെത്തോലി അത്ര ചെറിയ മീനല്ല. ഉണക്ക മത്തിയിലും നെത്തോലിയിലും പ്യൂറിൻ കൂടുതലുണ്ട്. തിരണ്ടിയിൽ മിതമായ നിലയിലേ പ്യൂറിൻ അടങ്ങിയിട്ടുള്ളു എന്നു ചില പഠനങ്ങൾ പറയുന്നു.* ചിക്കനും പ്രശ്നക്കാരുടെ പട്ടികയിലാണ്. ചില പച്ചക്കറികളിലും പ്യൂറിൻ അടങ്ങിയിട്ടുണ്ട്. എന്നാലവ പ്രശ്നക്കാരല്ല എന്നും നിരീക്ഷണങ്ങളുണ്ട്. പയർ, ചീര,…
Read MoreDay: December 26, 2024
‘മുറപ്പെണ്ണി’ലൂടെ സിനിമയുടെ ‘നാലുകെട്ടി’ലേക്ക്; എഴുപതോളം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി
1965ല്‍ ല്‍ മുറപ്പെണ്ണ് എന്ന ചിത്രത്തിന് തിരക്കഥയെഴുതിക്കൊണ്ടാണ് എം.ടി മലയാള സിനിമയുടെ “നാലുകെട്ടിലേ’ക്ക് രംഗപ്രവേശം ചെയ്തത്. ഓളവും തീരവും, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, ഓപ്പോള്, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, വൈശാലി, പെരുന്തച്ചന്, ഒരു വടക്കന്‍ വീരഗാഥ, സദയം, അസുരവിത്ത്, അമൃതം ഗമയ തുടങ്ങി എഴുപതോളം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥയൊരുക്കി. ആറു സിനിമകള്‍ സംവിധാനം ചെയ്ത എംടിയുടെ ആദ്യ സംവിധാന സംരംഭം 1973ല്‍ പുറത്തിറങ്ങിയ നിര്‍മാല്യം എന്ന ചിത്രമായിരുന്നു. മലയാള സാഹിത്യത്തിലും സിനിമയിലും തന്റേതായൊരിടം കണ്ടെത്തിയ വിജയിയായ എഴുത്തുകാരന്, സംവിധാകന്റെ വേഷമണിയുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമായിരുന്നു. ആർക്കും നിരാശപ്പെടേണ്ടിയും വന്നില്ല. നിര്‍മാല്യം തിയറ്ററുകളിലെത്തും മുമ്പേ പ്രേക്ഷക ചര്‍ച്ചകള്‍ സജീവമായിരുന്നു. ചിത്രം പുറത്തിറങ്ങി അമ്പത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും പുതുമയോടെ ആ ചിത്രം കാണാനാകും. 1973ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം, സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം, ഏറ്റവും…
Read Moreകണ്ണൂർ പയ്യാമ്പാലത്ത് റിസോർട്ടിൽ തീയിട്ട് ജീവനക്കാരൻ ജീവനൊടുക്കി; പൊള്ളലേറ്റ് വളർത്തുനായകളും ചത്തു; താമസക്കാർ പുറത്തു പോയ സമയത്തായതിനാൽ ഒഴിവായത് വൻ ദുരന്തം
കണ്ണൂർ: വിനോദസഞ്ചാര കേന്ദ്രമായ പയ്യാമ്പലത്ത് റിസോർട്ടിൽ രണ്ടു വളർത്തു നായകളെ അടുക്കളയിൽ അടച്ചിട്ട് ഗ്യാസ് തുറന്നിട്ട് തീയിട്ടശേഷം ജീവനക്കാരൻ ജീവനൊടുക്കി. ഭാനൂസ് ബീച്ച് എൻക്ലേവ് എന്ന റിസോർട്ടിലാണ് സംഭവം. ആറ് വർഷമായി ഇവിടെ ജോലി ചെയ്തു വരുന്ന പ്രേമനെയാണ് (67) സമീപത്തെ വീട്ടിന്റെ കിണറിലെ കപ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രേമന്റെ ശരീരത്തിന്റെ പിറക് ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്.അടുക്കളിയിൽ അടച്ചിട്ട് തീയിട്ടതിനെ തുടർന്ന് വളർത്തുനായകൾ പൊള്ളലേറ്റു ചത്തു. അടുക്കള പൂർണമായും കത്തിനശിച്ച നിലയിലാണ്. തീ ഒന്നാമത്തെ നിലയിലേക്കും പടർന്നിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12നും റിസോർട്ടിലെ താമസക്കാർ പുറത്തു പോയ സമയത്തായിരുന്നു സംഭവം. ഇയാൾ നേരത്തെ ആത്മഹത്യാ ഭീഷണി മുഴക്കിയതായും പറയുന്നു. വിവരമറിഞ്ഞ റിസോർട്ട് ഉടമ ഡോ. വിജിൻ ഫയർ സർവീസിൽ വിവരമറിച്ചതിനെ തുടർന്ന് കണ്ണൂരിൽനിന്നുള്ള അഗ്നിരക്ഷാസേനയെത്തുന്പോഴേക്കും അടുക്കള ഭാഗത്ത് തീപിടിച്ചിരുന്നു. ഗ്യാസ് തുറന്നിട്ട് തീയിട്ടപ്പോഴായിരിക്കും പ്രേമന് പൊള്ളലേറ്റതെന്ന്…
Read Moreആലുവയിൽ ലഹരിസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; അനാഥാലയത്തിൽ കഴിഞ്ഞിരുന്ന യുവാവ് കൊല്ലപ്പെട്ടു
ആലുവ: ശിവരാത്രി മണപ്പുറത്ത് ലഹരി മാഫിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ഒരാൾ കൊല്ലപ്പെട്ടു. ആലുവയിലെ അനാഥാലയത്തിൽ താമസിച്ചിരുന്ന കോട്ടയം സ്വദേശി ജോസൂട്ടി (25) യാണ് ആലുവ മണപ്പുറത്ത് കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. കൊലപാതകം നടന്ന ശേഷം ഉളിയന്നൂർ സ്വദേശി അടങ്ങുന്ന രണ്ടംഗ സംഘം ബൈക്കിൽ കയറിപ്പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇന്ന് പുലർച്ചെയാണ് മരിച്ച നിലയിൽ ജോസൂട്ടിയെ കണ്ടത്. ആലുവ മണപ്പുറത്തെ കുട്ടി വനത്തിന് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. ആലുവ പോലീസെത്തി നടപടികൾ സ്വീകരിച്ചു.
Read Moreപിതാവിനെ നഷ്ടപ്പെട്ട മകന്റെ വേദനയില്‍ സന്തത സഹചാരി പെപ്പിന് തോമസ്
കൊച്ചി: “പിതാവിനെ നഷ്ടപ്പെട്ട ഒരു മകന്റെ ഹൃദയവേദനയിലാണ് ഞാനിപ്പോള്‍. വാസുവേട്ടന് എനിക്ക് അത്രമേല്‍ പ്രിയമുള്ള ആളായിരുന്നു. ഓരോ പുസ്തകവും അച്ചടിക്കായി ഏല്പിക്കുന്നത്, കഴിഞ്ഞ 25 കൊല്ലത്തിനിടയില്‍ ഒരുമിച്ചു നടത്തിയ എത്രയെത്ര യാത്രകള്‍, എപ്പോഴും ഒരു മകനോടുള്ള സ്നേഹവും കരുതലും തന്ന വാസുവേട്ടന് ഇനിയില്ലെന്ന വേദന താങ്ങാവുന്നതില്‍ അധികമാണ്. നാലു ദിവസം മുമ്പ് ഞാന്‍ അദ്ദേഹത്തെ കണ്ടു മടങ്ങിയതാണ്…’ എം.ടി. വാസുദേവന്‍ നായരുടെ സന്തതസഹചാരിയായിരുന്ന തൃശൂര്‍ കറന്റ് ബുക്ക്സ് ഉടമ പെപ്പിന് തോമസ് മുണ്ടശേരിയുടെ വാക്കുകള്‍ ഇടറി.1956 ല്‍ പെപ്പിന്റെ പിതാവും കറന്റ് ബുക്ക്സ് ഉടമയുമായ തോമസ് മുണ്ടശേരിയുമായി തുടങ്ങിയതാണ് എംടിയുമായുള്ള സൗഹൃദം. രണ്ടു മൂന്നു കഥാപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ശേഷം നാലുകെട്ട് ആദ്യമായി അച്ചടിക്കുന്നത് തോമസ് മുണ്ടശേരിയാണ്. പിതാവിന്റെ മരണ ശേഷം പെപ്പിന് പ്രസിദ്ധീകരണ രംഗത്ത് എത്തിയതോടെ ഈ ബന്ധം കൂടുതല്‍ ഊഷ്മളമായി. എംടിയുടെ രണ്ടാമൂഴം ഉള്‍പ്പെടെ എഴുപത്…
Read Moreഎന്റെ മനസ് ശൂന്യമാകുന്നപോലെ തോന്നുന്നു; സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം’: മമ്മൂട്ടി
കൊച്ചി: എം.ടി. വാസുദേവൻ നായരുടെ വിയോഗത്തില്‍ വൈകാരിക കുറിപ്പുമായി നടന് മമ്മൂട്ടി. സിനിമാ ജീവിതം കൊണ്ട് തനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമായിരുന്നു എംടിയെന്നും അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടിയുടെ കുറിപ്പ്ചിലരെങ്കിലും പറയാറുണ്ട് എംടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു. സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ്. സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓര്‍ക്കുന്നില്ലിപ്പോള്‍. ഒരു യുഗപ്പൊലിമ മങ്ങി…
Read Moreപൂർവവൈരാഗ്യത്തെത്തുടർന്ന് ക്രിസ്മസ് രാത്രിയിൽ വീടുകയറി ആക്രമണം; രണ്ടുപേർ കുത്തേറ്റ് മരിച്ചു
കനകമല (തൃശൂർ): പൂർവവൈരാഗ്യത്തെത്തുടർന്ന് ക്രിസ്മസ് രാത്രിയിൽ വീടുകയറി ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഒരാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനകമല വട്ടേക്കാട് മര്യാദമുലയിലാണ് സംഭവം. വട്ടേക്കാട് കല്ലിങ്ങപുറം സുബ്രന്റെ മകൻ സജിത്ത് (32), സമീപവാസിയായ മഠത്തിക്കാടൻ സജീവന്റെ മകൻ അഭിഷേക് (22) എന്നിവരാണ് മരിച്ചത്. കുത്തേറ്റാണ് ഇരുവരുടേയും മരണം. മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: നാല് വർഷം മുമ്പ് ക്രിസ്മസ് രാത്രിയിൽ അഭിഷേകിന്റെ സുഹൃത്ത് വിവേകിനെ സജിത്ത് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ വൈരാഗ്യത്തിലാണ് വീടുകയറി ആക്രമിച്ചത്. മരിച്ച അഭിഷേക് ഉൾപ്പെടെ മൂന്നു പേരടങ്ങിയ സംഘം ഇന്നലെ അർധരാത്രിയോടെ സജിത്തിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. പരസ്പരമുള്ള ആക്രമണത്തിൽ സജിത്തിനും, അഭിഷേകിനും കുത്തേൽക്കുകയും ഇരുവരും സംഭവസ്ഥലത്തുവച്ച് മരിക്കുകയുമായിരുന്നെന്ന് പറയുന്നു. അഭിഷേകിനോടൊപ്പമുണ്ടായിരുന്ന വിവേകിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തൃശൂരിലെ ജൂബിലി…
Read Moreറോഡരികിൽ നിർത്തിയിട്ട ഓട്ടോയിൽനിന്നു പണവും എടിഎം കാർഡും കവർന്ന പ്രതി അറസ്റ്റിൽ
ചക്കരക്കൽ(കണ്ണൂർ): റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നു 30,000 രൂപയും എടിഎം കാർഡും അടങ്ങിയ പേഴ്സ് കവർന്ന സംഭവത്തിലെ പ്രതി പിടിയിൽ. പുതിയതെരു ചിറക്കൽ സ്വദേശി നൗഷാദിനെയാണ് (56) ചിറക്കലിൽ വച്ച് കണ്ണൂർ എസിപി രത്നകുമാർ, ചക്കരക്കൽ സിഐ എം.പി. ആസാദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഓട്ടോ ഡ്രൈവർ മൗവ്വഞ്ചേരി മുതുകുറ്റിയിലെ സാബിറാസിൽ എ.വി.റാഷിദിന്റെ പണവും എടിഎം കാർഡുമായിരുന്നു മോഷണം പോയത്. ഇക്കഴിഢഞ്ഞ 18ന് ഉച്ച കഴിഞ്ഞ് മൂന്നിനും മൂന്നരയ്ക്കും ഇടയിൽ ഇരിവേരി വില്ലേജ് ഓഫീസിനു മുൻവശം നിർത്തിയിട്ടിരുന്ന ഓട്ടോയുടെ ഡാഷ് ബോഡ് തകർത്ത് ഇതിൽ സൂക്ഷിച്ച പണവും എടിഎം കാർഡുമടങ്ങിയ പേഴ്സായിരുന്നു കവർന്നത്. സിസിടിവി കാമറ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Read Moreമദ്യപാനത്തിനിടെ വാക്തർക്കം; പെയിന്റിംഗ് തൊഴിലാളികുപ്പിക്ക് അടിയേറ്റു മരിച്ചു: പ്രതി കസ്റ്റഡിയിൽ
കൊല്ലം: പെയിന്റിംഗ് തൊഴിലാളി അടിയേറ്റുമരിച്ചു. കണ്ണനല്ലൂരിൽ വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ സ്വദേശി വിനോദ് (45) ആണ് കൊല്ലപ്പെട്ടത്. പ്രതി അയത്തിൽ സ്വദേശി രാജു (52)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെ ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്ര സദ്യാലയത്തിന് സമീപം ആയിരുന്നു സംഭവം. ക്ഷേത്ര സദ്യാലയത്തിലെ പെയിന്റിംഗ് പണികള്‍ക്ക് ദേവസ്വം ബോര്‍ഡ് കരാറുകാരന് കൊണ്ടുവന്ന തൊഴിലാളികളാണ് ഇരുവരും.മദ്യലഹരിയിൽ വിനോദും രാജുവും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിനടയിൽ പ്രതി വലിയ പൈപ്പുകൊണ്ട് വിനോദിന്റെ തലയിൽ അടിക്കുകയായിരുന്നു. വിനോദിനെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദ്ദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും.
Read Moreഎം ടി ഒരു മഹാമനുഷ്യനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
തിരുവനന്തപുരം: അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാൾ കൺമുന്നിൽ കാണുന്ന നിളാ നദിയെ ഇഷ്ടപ്പെട്ട, മനുഷ്യാവസ്ഥയെ ലളിതമായും കഠിനമായും ആവിഷ്കരിച്ച, ആത്മസംഘർഷങ്ങളും സങ്കടചുഴികളും നഷ്ടപ്പെടലിന്റെ വേദനയും ആഹ്ലാദത്തിന്റെ കൊടുമുടികളും കടന്ന് മൗനത്തിന്റെ തീവ്രതയെ അളവു കോലില്ലാതെ അടയാളപ്പെടുത്തിയ എം.ടി എന്നെ സംബന്ധിച്ച് ഒരു മഹാമനുഷ്യനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അനുസ്മരിച്ചു. മനുഷ്യനെയും പ്രകൃതിയെയും ഉൾപ്രപഞ്ചങ്ങളെയും ഇത്ര ആഴത്തിലും ചാരുതയിലും അക്ഷരങ്ങളിലൂടെ ഞങ്ങൾക്ക് തന്നതിന് നന്ദി. അങ്ങയുടെ അസാന്നിധ്യത്തിലും വീണ്ടും വീണ്ടും കരുത്താർജിക്കാനുള്ള വിഭവങ്ങൾ അങ്ങ് തന്നെ തന്നിട്ടുണ്ടല്ലോയെന്ന് ആശ്വസിക്കാം. ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിർണയിക്കാൻ കഴിഞ്ഞ മനുഷ്യൻ. ചവിട്ടി നിൽക്കുന്ന മണ്ണിനേയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്ളാദത്തോടെയും നോക്കി കാണാൻ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞു നിന്ന എം.ടി…
Read More