തിരുവനന്തപുരം: മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം.ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം.ടി വാസുദേവൻ നായർ. കേരളീയ ജീവിതത്തിന്റെ സൗന്ദര്യവും സങ്കീർണതയുമായിരുന്നു തന്റെ എഴുത്തുകളിലൂടെ അദ്ദേഹം പകർന്നുവച്ചത്. വള്ളുവനാടൻ നാട്ടുജീവിത സംസ്കാരത്തിൽ വേരുറപ്പിച്ചുനിന്നാണ് ലോകത്തിന്റെ ചക്രവാളങ്ങളിലേക്ക് അദ്ദേഹം ഉയർന്നത്. അങ്ങനെ മലയാളികളുടെ വ്യക്തിമനസിനെ മുതൽ കേരളക്കരയുടെയാകെ സമൂഹമനസിനെ വരെ തന്റെ എഴുത്തുകളിലൂടെ എംടി അടയാളപ്പെടുത്തി. എന്നും മതനിരപേക്ഷമായ ഒരു മനസ് കാത്തുസൂക്ഷിച്ചിരുന്നു എംടി. ഇതര മതസ്ഥരെ സ്വന്തം കുടുംബാംഗങ്ങളെ പോലെ കരുതുന്നവരും മതങ്ങളുടെ അതിർവരമ്പുകളെ മറികടന്നുകൊണ്ട് മനുഷ്യത്വത്തിന്റെ സ്നേഹത്തെ പ്രകടിപ്പിക്കുന്നവരും ഒക്കെയായിരുന്നു എംടിയുടെ പല കഥാപാത്രങ്ങളും.…
Read MoreDay: December 26, 2024
യാത്രയായത് എഴുത്തിന്റെ സുകൃതം; സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതി ചലച്ചിത്രലോകത്ത് എംടി പ്രവേശം
യാത്രയായതു മനുഷ്യമനസിന്റെ വ്യഥകളും സന്തോഷങ്ങളും അന്തര്‍സംഘര്‍ഷങ്ങളും അക്ഷരങ്ങളിലൂടെ തലമുറകള്‍ക്കു പകര്‍ന്നു നല്കിയ എഴുത്തിന്റെ പുണ്യം. സാഹിത്യം, സിനിമ, പത്രപ്രവര്‍ത്തനം തുടങ്ങി കൈവച്ച മേഖലകളിലെല്ലാം പൊന്‍പ്രഭ ചാര്‍ത്തിയ പ്രതിഭ. എല്ലാ അര്‍ഥത്തിലും ഇതിഹാസമായിരുന്നു എം.ടി. വാസുദേവന്‍ നായര്‍. നോവല്‍, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തമേലകളിലും വിരല്‍മുദ്ര പതിപ്പിച്ച എംടി, പത്രാധിപര്‍ എന്ന നിലയിലും അതുല്യനാണ്. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി അറിയപ്പെടുന്ന നിര്‍മാല്യം ഉള്‍പ്പെടെ ആറു സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ഫ്യൂഡല്‍ സാമൂഹികവ്യവസ്ഥയുടെ ശൈഥില്യത്തോടെ തകര്‍ച്ചയിലേക്കുനീങ്ങിയ മരുമക്കത്തായ വ്യവസ്ഥയും നായര്‍ തറവാടുകളും അവിടുത്തെ നിസഹായരായ മനുഷ്യരുമാണ് എംടിയുടെ ആദ്യകാല രചനകളുടെ പശ്ചാത്തലം. എക്കാലത്തെയും മനുഷ്യന്റെ ഒറ്റപ്പെടലും പ്രതിഷേധവും അന്തര്ക്ഷോഭങ്ങളും വികാരങ്ങളുമെല്ലാമായി ആ ഭാഷാതീക്ഷ്ണത പിന്നീട് മലയാളസാഹിത്യത്തിലും സിനിമയിലും ആളിപ്പടര്‍ന്നു. വിക്ടോറിയ കോളജ് പഠനകാലത്ത് പ്രസിദ്ധീകരിച്ച രക്തം പുരണ്ട മണ്തരികള് ആണ്…
Read Moreഎംടിയുടെ ആഗ്രഹപ്രകാരം വീടിനുപുറത്ത് പൊതുദര്‍ശനം ഇല്ല; അന്ത്യോപചാരം വീട്ടില്‍ മാത്രം; സംസ്കാരം വൈകുന്നേരം അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍
കോഴിക്കോട്: അന്തരിച്ച എം.ടി. വാസുദേവന്‍ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. എംടിയുടെ ആഗ്രഹപ്രകാരം വീടിനുപുറത്ത് പൊതുദര്‍ശനം ഇല്ല. അന്ത്യോപചാരമര്‍പ്പിക്കാന്‍ നടക്കാവ് കൊട്ടാരം റോഡിലെ സിതാരയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് നാലുമണിവരെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിക്കാം. വീട്ടില്‍ സൗകര്യക്കുറവുള്ളതിനാല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടത്താനാണ് ആലോചന. വീട്ടുകാരുമായി സംസാരിച്ചശേഷമായിരിക്കും ഇക്കാര്യത്തിലുള്ള തീരുമാനമുണ്ടാവുക.എംടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും അദ്ദേഹത്തിന്റെ നിലപാടുകള്‍ ശ്രദ്ധേയമായിരുന്നു. വെന്റിലേറ്ററില്‍ കയറ്റരുതെന്ന് എംടി നിര്‍ദേശിച്ചതിനാല്‍ വെന്റിലേറ്റർ ഉപയോഗിച്ചിരുന്നില്ല. തീവ്രപരിചരണ വിഭാഗത്തില്‍ ഓക്സിജന്‍ നല്‍കിയാണ് രണ്ടാഴ്ച അദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്തിയിരുന്നത്.
Read Moreകാലം വിടവാങ്ങി; എം.ടിയുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍; സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം
കോഴിക്കോട്: കാലത്തിന്റെ ഗതിപ്രവാഹം നിലച്ചു. മലയാള സാഹിത്യത്തിന്റെ ഇതിഹാസം എം.ടി. വാസുദേവന്‍ നായര്‍ (91) ഓര്‍മയുടെ നാലുകെട്ടിലേക്ക് മടങ്ങി. ഇന്നലെ രാത്രി പത്തിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദ്രോഗ സംബന്ധമായ അസുഖത്തെതുടര്‍ന്ന് പതിനൊന്നുദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട് അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്കാരം. നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യുഎസില്‍ ബിസിനസ് എക്സിക്യൂട്ടീവായ സിതാര, നര്‍ത്തകിയും സംവിധായികയുമായ അശ്വതി എന്നിവര്‍ മക്കളാണ്. മരുമക്കള്‍: സഞജയ് ഗിര്‍മേ, ശ്രീകാന്ത് നടരാജന്. അധ്യാപികയും വിവര്‍ത്തകയുമായിരുന്ന പരേതയായ പ്രമീള നായര്‍ ആദ്യഭാര്യയാണ്. ഈ മാസം 15നാണ് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സ തുടരുന്നതിനിടെ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഹൃദയാഘാതം ഉണ്ടായി. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ഓക്സിജന്‍ നല്കി ജീവന് നിലനിര്‍ത്തുകയായിരുന്നു. അദ്ദേഹത്തിനു വേണ്ടി സാഹിത്യലോകം പ്രാര്‍ഥനാ നിരതരായിരിക്കെയാണ് മരണം…
Read Moreഎം.ടി വാസുദേവൻ നായരുടെ വിയോഗം തീരാനഷ്ടം; അനുശോചിച്ച് വയനാട് എംപി പ്രിയങ്കഗാന്ധി
കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. കലയുടെയും സാഹിത്യത്തിന്റെയും ഉത്തമ സംരക്ഷകനായ എം.ടിയുടെ വിയോഗം രാജ്യത്തെയൊന്നാകെ പിടിച്ചുലയ്ക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി കുറിച്ചു. “എം.ടി. വാസുദേവന്‍ നായരുടെ വേര്‍പാടോടെ സാഹിത്യത്തെയും സിനിമയേയും സാംസ്കാരികാവിഷ്കാരത്തിന്റെ ശക്തമായ മാധ്യമങ്ങളാക്കി പരിവര്‍ത്തനം ചെയ്ത ഒരു മഹാപ്രതിഭയേയാണ് നമുക്ക് നഷ്ടമായത്. കേരളത്തിന്റെ പൈതൃകവും മനുഷ്യവികാരങ്ങളുടെ ആഴവും ഉള്‍കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ കൃതികള്‍.’-പ്രിയങ്ക കുറിച്ചു. എം.ടിയുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും അനുശോചനമറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞ എല്ലാ കഥകളിലൂടെയും അദ്ദേഹം സ്പര്‍ശിച്ച എല്ലാ കഥകളിലൂടെയും അദ്ദേഹത്തിന്റെ പൈതൃകം ഇനിയും ജീവിക്കുമെന്നും പ്രിയങ്ക എക്സിൽ കുറിച്ചു.
Read Moreഎനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! എം.ടിയെ അനുസ്മരിച്ച് മഞ്ജു വാര്യർ
തിരുവനന്തപുരം: ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എം.ടി സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! ആധുനിക മലയാളത്തെ വിരല്‍ പിടിച്ചു നടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടിക്കെന്ന് നടി മഞ്ജു വാര്യർ. ഫേസ്ബുക്ക് പേജിൽ പങ്കുവച്ച അനുസ്മരണക്കുറിപ്പിൽ എം.ടി സമ്മാനിച്ച എഴുത്തോലയെക്കുറിച്ചും നടി വാചാലയായി. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്ക്കുന്ന എഴുത്തോലയും മതി ഒരായുസിലേക്കെന്നും മഞ്ജു വാര്യർ കുറിച്ചു. മഞ്ജു വാര്യരുടെ ഫെയ്സ്ബുക്ക് കുറിപ്പ് എംടി സാര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ ഒരു എഴുത്തോലയെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ഒമ്പത് വര്‍ഷം മുമ്പ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും…
Read Moreകാപ്പ ചുമത്തി നാടുകടത്തിയയാൾ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു; പോലീസ് പിടികൂടി കോടതിയിലെത്തിച്ചപ്പോൾ ബീഡിയുമായി കോടതിയിൽ ഭാര്യയും
ചങ്ങനാശേരി: ഗുണ്ടാ നിയമപ്രകാരം ജില്ലയില്‍നിന്നു പുറത്താക്കിയയാളെ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ തൃക്കൊടിത്താനം പോലീസ് പിടികൂടി. തൃക്കൊടിത്താനം സ്വദേശി തോമസ് കുര്യാക്കോസ് (ബിനു കൂടത്തിട്ട്) നെയാണ് പിടികൂടിയത്.ജില്ല പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍നിന്നു കഴിഞ്ഞമാസം ഇയാളെ നാടുകടത്തിയത്. തുടര്‍ന്ന് ആലപ്പുഴ മണ്ണഞ്ചേരി ഭാഗത്ത് താമസിച്ചിരുന്ന ഇയാള്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ 5.45നു കാലായിപ്പടി ഭാഗത്ത് പള്ളിയില്‍ പോയ വീട്ടമ്മയുടെ മാല ബൈക്കിലെത്തി പൊട്ടിക്കുകയായിരുന്നു. ചങ്ങനാശേരി ഡിവൈഎസ്പി എ.കെ. വിശ്വനാഥന്, എസ്എച്ച്ഒ എം.ജെ. അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്യുമ്പോള്‍ ഉണ്ടായിരുന്ന ബൈക്കിന്റെ രജിസ്ട്രേഷന് നമ്പറുകള്‍ പൂര്‍ണമായും മറച്ച നിലയിലായിരുന്നു. ഇയാള്‍ സിസിടിവി കാമറകള്‍ ഇല്ലാത്ത വഴിയിലൂടെ സഞ്ചരിച്ചു കാലായിപ്പടി ഭാഗത്തുനിന്നു പായിപ്പാട് മീഞ്ചന്ത ഭാഗത്തുകൂടിയാണ് തിരുവല്ല ഭാഗത്തേക്ക് കടന്നിരുന്നത്. ഗുണ്ടാ നിയമപ്രകാരം ജില്ലയ്ക്ക് പുറത്തായിരുന്ന ഇയാളെ…
Read Moreഒന്നും രണ്ടുമല്ല അമ്പതു ലക്ഷത്തിന്റെ എംഡിഎംഎ; ബംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നുമായി മലപ്പുറത്തെ യുവാക്കൾ പിടിയിൽ
വയനാട്: അമ്പതുലക്ഷത്തിന്റെ എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ. മലപ്പുറം സ്വദേശികളായ അഖിൽ, സലാഹുദ്ദീൻ എന്നിവരാണ് പിടിയിലായത്. തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ കാർ പരിശോധനയ്ക്കിടെയായിരുന്നു ഇരുവരും പിടിയിലായത്. 380 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന് പിടിച്ചെടുത്തു. പ്രതികൾ ബംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് എംഡിഎംഎ കടത്തുകയായിരുന്നു എന്ന് എക്സൈസ് പറഞ്ഞു. പ്രതികളിൽനിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന് 50 ലക്ഷം രൂപയോളം വിലവരും.
Read Moreഎം.ടി.യെ അവസാനമായി കാണാൻ പുലർച്ചെ സിതാരയിൽ എത്തി മോഹൻലാൽ; എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തി
കോഴിക്കോട് : എം.ടി.വാസുദേവൻ നായരുടെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ച് മോഹൻലാൽ. കോഴിക്കോട്ടെ എംടിയുടെ സിത്താരയിലേക്ക് പുലർച്ചെ അഞ്ചോടെയാണ് മോഹൻലാൽ എത്തിയത്. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ അനുസ്മരിച്ചു. എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ് എംടി വാസുദേവൻ നായരെന്നും മോഹൻലാൽ പറഞ്ഞു. “ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മിൽ നല്ല സ്നേഹ ബന്ധമുണ്ടായിരുന്നു. ഞാൻ അഭിനയിച്ച നാടകങ്ങൾ കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു. തമ്മിൽ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഓളവും തീരവുമാണ് അവസാന ചിത്രം.’-മോഹൻലാൽ പറഞ്ഞു. ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെയാണ് നഷ്ടമായതെന്നും മോഹൻലാൽ പറഞ്ഞു. ആരോഗ്യ വിവരങ്ങൾ ആശുപത്രിയിൽ വിളിച്ചു അന്വേഷിച്ചിരുന്നുവെന്നും മോഹൻലാൽ വിശദീകരിച്ചു.
Read Moreഎന്തൊരു ക്രൂരത; യുവാക്കളുടെ ലഹരി ഉപയോഗം പോലീസിൽ അറിയിച്ച വയോധികനെ വെട്ടിക്കുന്നു; പ്രധാന പ്രതി പിടിയിൽ; കൂട്ടാളികളെ തിരഞ്ഞ് പോലീസ്
തിരുവനന്തപുരം: ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി യുവാക്കൾ. ആഹ്ലാദ രാത്രിയിൽ വർക്കലക്കാർ കേട്ടത് ഞെട്ടിക്കുന്ന വാർത്ത. ലഹരി ഉപയോഗിച്ചതിന് യുവാക്കൾക്കെതിരെ പോലീസിൽ പരാതി നൽകിയതിനാണ് ഗൃഹനാഥനെ ക്രൂരമായി വെട്ടിക്കൊന്നത്. വർക്കല താഴെവെട്ടൂർ ആണ് സംഭവം. ചരുവിളവീട്ടിൽ ഷാജഹാൻ (60 ) ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന താഴെ വെട്ടൂർ സ്വദേശി ഷാക്കിറിനെ പോലീസ് പിടികൂടി. മറ്റ് പ്രതികൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.
Read More