കുമരകം: ജലഗതാഗത വകുപ്പിന്റെ സര്‍വീസ് ബോട്ടില്‍നിന്ന് വേമ്പനാട്ടു കായലിലേക്ക് ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ഉദയന്റെ (തമ്പി 56) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി 7.30നാണ് ഇയാൾ കായലിലേക്കു ചാടിയത്. കഴിഞ്ഞ ഏഴു മുതല്‍ ഉദയനെ കാണാതായിരുന്നു. ഇതേത്തുടര്‍ന്ന് പട്ടണക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കുമരകത്തുനിന്ന് ബോട്ട് പുറപ്പെട് 20 മിനിറ്റിനു ശേഷമാണ് ഉദയന്‍ കായലിലേക്കു ചാടിയത്. സമീപത്തിരുന്ന യാത്രക്കാരനോട് മുഹമ്മയില്‍ എത്തിച്ചേരാന്‍ എത്ര സമയം എടുക്കുമെന്ന് അന്വേഷിച്ചതിനുശേഷം ബാഗുകള്‍ സീറ്റില്വച്ചു കായലിലേക്കു ചാടുകയായിരുന്നു. ബാഗില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യക്തിയെ തിരിച്ചറിഞ്ഞതെന്നും രാത്രി തന്നെ ബന്ധുക്കളെ വിവരമറിയിച്ചതായും ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുന്നോട്ടുപോയ ബോട്ട് തിരിച്ചെത്തിച്ച് അപകട സ്ഥലത്ത് നങ്കൂരമിട്ടു. ജീവനക്കാര്‍ കായലില്‍ തെരച്ചില്‍ നടത്തി. രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ വീണ്ടും…
Read MoreDay: December 27, 2024
ചാണകം അത്ര മോശം സാധനമൊന്നുമല്ല ദാസാ…
പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല ദാസാ എന്ന് നാടോടിക്കാറ്റിൽ മോഹൻലാലിനോട് ശ്രിനീവാസൻ പറയും പോലെ ചാണകം അത്ര മോശം സാധനമൊന്നുമല്ല ദാസാ എന്ന് പറഞ്ഞുകൊണ്ട് തുടങ്ങാം.പറയാൻ പോകുന്നത് ചാണകത്തെക്കുറിച്ചാണ്…മുക്കുപൊത്തി മുഖം ചുളിക്കേണ്ട..നമ്മുടെ കന്നുകാലികളുടെ അസൽ ചാണകത്തെക്കുറിച്ചു തന്നെ. ഇപ്പോഴെന്താ ചാണകത്തെക്കുറിച്ച് ഇത്ര വാതോരാതെ പറയാനെന്ന് കരുതുന്നുണ്ടാകും. ചാണകത്തിന് എന്നും എപ്പോഴും ഡിമാന്റുണ്ടായിരുന്നു. ചാണകം ആവശ്യത്തിന് കിട്ടാത്ത സ്ഥിതിവരെയുണ്ട് ഈ നാട്ടിൽ. അങ്ങിനെയിരിക്കെ ഇന്ത്യയിൽ നിന്ന് വൻതോതിൽ ചാണകം ഇറക്കുമതി നടത്താൻ ഗൾഫ് രാജ്യങ്ങൾ തയാറാകുന്ന ട്രെൻഡ് ഇന്ത്യയിലെ കന്നുകാലികർഷകരെ സന്തോഷത്തിലാക്കുന്നുണ്ട്. കന്നുകാലികളുടെ ചാണകം ആർക്കും വേണ്ടാതെ ഉപയോഗശൂന്യമാകുന്പോഴാണ് ഇന്ത്യയിൽ നിന്ന് വൻ തോതിൽ ചാണകം ഇറക്കുമതി നടത്തി ഗൾഫ് രാജ്യങ്ങൾ മ്മടെ പശൂന്റെയൊക്കെ ചാണകത്തിന് ഡിമാന്റ് കൂട്ടുന്നത്.അടുത്തിടെ ഇന്ത്യയിൽ നിന്ന് 192 മെട്രിക് ടണ്‍ ചാണകമാണ് കുവൈറ്റ് ഇറക്കുമതി നടത്തിയതെന്നാണ് പുറത്തുവരുന്ന ചാണകക്കണക്ക്. ഇക്കണോമിക് ടൈംസ് ഉൾപ്പെടെയുള്ള…
Read Moreവിവാഹ ചടങ്ങിനിടെ അതിഥികൾക്ക് നേരേ പൂജാപാത്രം വലിച്ചെറിഞ്ഞ് പുരോഹിതന്; വൈറലായി വീഡിയോ
വിവാഹം എന്നു പറയുന്നത് വരനും വധുവും മാത്രമല്ല കൂടിച്ചേരുന്നത്. മറിച്ച് രണ്ട് കുടുംബങ്ങൾ കൂടിയാണ്. ഹിന്ദു വിശ്വാസ പ്രകാരം വരൻ വധുവിന്റെ കഴുത്തിൽ താലി ചാർത്തി അഗ്നിക്ക് പ്രദക്ഷിണം വയ്ക്കുന്നതോടെ ചടങ്ങുകൾ പൂർത്തിയാകുന്നു. ആ സമയം ഇരുവരുടേയും തലയിൽ പുഷ്പ വൃഷ്ടി നടത്താറുമുണ്ട്. കഴിഞ്ഞ ദിവസം നടന്ന കല്യാണച്ചടങ്ങിൽ വധൂ വരൻമാർക്ക് നേരേ പുഷ്പവൃഷ്ടി നടത്തിയതിന് പുരോഹിതന്റെ പക്കൽ നിന്നും ഒരു പറ്റം യുവാക്കൾക്ക് അസഭ്യം കേട്ടു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. താലികെട്ട് കഴിഞ്ഞ് വരനും വധുവും വലം വയ്ക്കുന്നതിനിടയിലാണ് ഒരു പറ്റം യുവാക്കൾ പുഷ്പ വൃഷ്ടി നടത്തിയത്. അതിനിപ്പോ എന്താ പൂവ് അവർക്കുമേലേ ചൊരിയുന്നത് നല്ലതല്ലേ, എന്തിനാണ് ചീത്ത പറയുന്നത് എന്ന് ചിന്തിച്ചെങ്കിൽ തെറ്റിപ്പോയി. യുവാക്കൾ പൂക്കൾ വധൂ വരൻമാർക്ക് നേരേ വലിച്ചെറിയുകയായിരുന്നു. ഇതളുകൾ വേർതിരിക്കാത്ത മുഴുവനായുള്ള ബന്തിപ്പൂവാണ് ഇവർ വരന്റേയും വധുവിന്റേയും…
Read Moreയെമനിൽ ഇസ്രേലി ആക്രമണം; ഒരാൾക്ക് പരിക്ക്
ടെൽ അവീവ്: യെമനിലെ ഹൂതി വിമത കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു. തലസ്ഥാനമായ സനായിലെ വിമാത്താവളം, രണ്ട് വൈദ്യുതി വിതര സ്റ്റേഷനുകൾ എന്നിവ അടക്കം ആക്രമണത്തിനിരയായെന്നു ഹൂതികൾ പറഞ്ഞു. ലോകാരോഗ്യ സംഘടനാ മേധാവി തെദ്രോസ് ഗെബ്രെയേസൂസ് വിമാനത്താവളത്തിൽ ഉണ്ടായിരിക്കേയാണ് ആക്രമണം നടന്നത്. വിമാനത്തിൽ കയറാൻ പോകുന്പോഴാണ് ബോംബ് വീണതെന്ന് തെദ്രോസ് ഗെബ്രെയേസൂസ് അറിയിച്ചു. വിമാനത്തിലെ ഒരു ജീവനക്കാരനു പരിക്കേറ്റു. വിമാനത്താവളത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. താൻ നിന്നിരുന്നതിനു മീറ്ററുകൾ മാത്രം അകലെയുള്ള എയർ ട്രാഫിക് കൺട്രോൾ ടവർ തകർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreറോഡ് ഗതാഗതയോഗ്യമാക്കണം: റോഡിൽ കട്ടിലിട്ട് വിശ്രമിച്ച് യുവാവിന്റെ സമരം; രഞ്ജുമോന്‍ പിൻതുണ നൽകി നാട്ടുകാരും
കടുത്തുരുത്തി: തകര്‍ന്ന് റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചു റോഡരികില്‍ കട്ടിലിലില്‍ കിടന്ന് നാട്ടുകാരനായ യുവാവിന്റെ വേറിട്ട സമരം. റോഡിലൂടെ എത്തുന്നവര്‍ക്കു വിശ്രമിക്കാന്‍ കട്ടില് എന്ന പേരിലായിരുന്നു സമരം നടത്തിയത്. കടുത്തുരുത്തി-പെരുവ റോഡിന്റെ തകര്‍ച്ചയില്‍ പ്രതിഷേധിച്ചാണു നാട്ടുകരനായ അലരി പ്ലാച്ചേരിതടത്തില് രഞ്ജുമോന്‍ (37) ക്രിസ്മസ് ദിനത്തില്‍ വേറിട്ട സമരം നടത്തിയത്. മുമ്പ് തിരുവോണദിനത്തില്‍ ഇതേ റോഡ് നന്നാക്കണമെന്ന ആവശ്യവുമായി റോഡിലെ വെള്ളക്കെട്ടില്‍ തുണിയലക്കിയും രഞ്ജു ഒറ്റയാള്‍ സമരം നടത്തിയിരുന്നു. തകര്‍ന്ന റോഡിലൂടെ വണ്ടിയോടിച്ചെത്തുമ്പോള് നടുവിനു പരിക്കേല്‍ക്കുന്നവര്‍ക്കു വിശ്രമിക്കാന്‍ കട്ടില് എന്നു കാണിക്കുന്ന ഫ്ളെക്സും സ്ഥാപിച്ചിരുന്നു. നാട്ടുകാരും സമരത്തിനു പിന്തുണയുമായെത്തി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തി. ഗതാഗതത്തിനു തടസമുണ്ടാക്കരുതെന്ന പോലീസ് നിര്‍ദേശം പാലിച്ചായിരുന്നു സമരം. റോഡ് നന്നാക്കാന്‍ പണമില്ലെങ്കില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ കട്ടിലിന് സമീപം ഫണ്ട് സ്വീകരിക്കാന്‍ ബക്കറ്റും സ്ഥാപിച്ചിരുന്നു. രാവിലെ പത്തിനു തുടങ്ങിയ സമരം ഒരു മണിക്കൂറോളം നീണ്ടു.
Read Moreആഗോളഭീകരൻ മസൂദ് അസ്ഹറിനു ഹൃദയാഘാതം? ഇന്ത്യയിൽ നിരവധി ആക്രമണങ്ങളുടെ സൂത്രധാരൻ
ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവനും പുൽവാമ ആക്രമണത്തിന്റെ സൂത്രധാരനുമായ മസൂദ് അസ്ഹറിനു ഹൃദയാഘാതമെന്ന് റിപ്പോർട്ട്. അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണു വാർത്ത പുറത്തുവിട്ടത്. അഫ്ഗാനിസ്ഥാനിലായിരുന്ന അസ്ഹറിനെ ആരോഗ്യാവസ്ഥ മോശമായതിനെത്തുടർന്ന് പാക്കിസ്ഥാനിലെ ആശുപത്രിയിലേക്കു മാറ്റിയെന്നുമാണു വിവരം. 1999ലെ കാണ്ഡഹാർ വിമാനറാഞ്ചലിൽ ബന്ദികളെ വിട്ടുകിട്ടുന്നതിനു പകരമായി ഇന്ത്യയ്ക്കു വിട്ടുനൽകേണ്ടി വന്ന ഭീകരനാണ് മസൂദ് അസ്ഹർ. 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനുമാണ് ഇയാൾ. 2016ലെ പഠാൻകോട്ട് ആക്രമണം, 2019ലെ പുൽവാമ ആക്രമണം തുടങ്ങി ഇന്ത്യയിലെ വിവിധ ഭീകരാക്രമണങ്ങളുടെ ബുദ്ധികേന്ദ്രമായും പ്രവർത്തിച്ച കൊടുംഭീകരനാണ് മസൂദ് അസ്ഹർ.
Read Moreപേവിഷം അതിമാരകം; ചെറിയ പോറലുകൾ പോലും അവഗണിക്കരുത്
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപെടുന്പോൾ ഉണ്ടാ കുന്ന ചെറിയ പോറലുകൾ, മുറിവുകൾ എന്നിവ അവഗണി ക്കരുത്. മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തി വയ്പ് എടുക്കാം. പേവിഷബാധ തടയാം. പേവിഷ ബാധ- പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങൾ കാറ്റഗറി 1മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക – കുത്തിവയ്പ് നല്‍കേണ്ടതില്ല. സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ചു കഴുകുക. കാറ്റഗറി 2തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ– പ്രതിരോധ കുത്തിവയ്പ് എടുക്കണം കാറ്റഗറി 3രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി– ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ (ഐഡിആർവി), ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ(എച്ച്ആർഐജി) മുറിവിനു ചുറ്റുമായി എടുക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ പെട്ടെന്ന് പ്രതിരോധം നല്കുന്നു. ഐഡിആർവി ശരീരത്തിൽ പ്രതിരോധ ആന്റിബോഡികൾ ഉണ്ടാക്കാനെടുക്കുന്ന കാലയളവിൽ…
Read Moreഇന്ത്യ-ചൈന അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിച്ചു: സൈന്യം പിൻമാറുന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ മാക്സർ ടെക്നോളജീസ് പുറത്തുവിട്ടു
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽനിന്ന് ഇരുരാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചു. സൈന്യം പിൻമാറുന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ ബഹിരാകാശ സ്ഥാപനമായ മാക്സർ ടെക്നോളജീസ് പുറത്തുവിട്ടു. ലഡാക്കിലെ ഡെപ്സാംഗ്, ഡെംചോക്ക് മേഖലകളിൽനിന്ന് ഇന്ത്യ-ചൈന സൈനികർ പിൻവാങ്ങുന്നതോടെ ഇരുരാജ്യങ്ങൾക്കുമിടയിലെ സംഘർഷത്തിന് ശമനമാകുകയാണ്. ഡെപ്സാംഗിൽ ചൈനീസ് സൈന്യം നിർമിച്ച പുതിയ ക്യാമ്പുകളുടെ ചിത്രങ്ങളും മാക്സർ ടെക്നോളജീസ് പുറത്തുവിട്ടിട്ടുണ്ട്. നിലവിലെ ബഫർ സോണുകൾക്കപ്പുറം ചൈനയുടെ കൈവശമുള്ള പ്രദേശങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന നിർമാണപ്രവൃത്തികളുടെയും ചിത്രങ്ങളും മാക്സർ പുറത്തുവിട്ടതിൽ ഉൾപ്പെടുന്നു. സൈന്യത്തെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടു വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ ഈ മാസമാദ്യം പാർലമെന്റിൽ വിശദീകരണം നൽകിയിരുന്നു. അനിഷ്ട സംഭവങ്ങളോ ഏറ്റുമുട്ടലുകളോ ഉണ്ടാകാതിരിക്കാൻ, അത്തരം സാധ്യതകളുള്ള മേഖലകളിൽനിന്നു വിട്ടുനിൽക്കുന്നത് ഉറപ്പാക്കുക എന്നതിനായിരുന്നു മുൻഗണന. ഇതിൽ പൂർണമായും വിജയം കണ്ടെന്ന് ജയശങ്കർ പറഞ്ഞിരുന്നു.
Read Moreമകളുടെ പ്രണയബന്ധം അകലാൻ ബന്ധുവിന്റെ വീട്ടിൽ കൊണ്ടു നിർത്തി; 16 കാരനെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച് പത്തൊമ്പതുകാരി; ശ്രീക്കുട്ടി പീഡിപ്പിച്ചെന്ന് സമ്മതിച്ച് ആൺകുട്ടി
കായംകുളം: പതിനാറുകാരനെ പീഡിപ്പിച്ച പത്തൊമ്പതുകാരി പോലിസിന്റെ പിടിയിൽ. ചവറ ശങ്കരമംഗലം കുമ്പളത്ത് വീട്ടിൽ ശ്രീക്കുട്ടിയെ (19) ആണ് വള്ളികുന്നം സർക്കിൾ ഇൻസ്പെക്ടർ ടി. ബിനുകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് വാടകയ്ക്കു താമസിക്കുന്ന 16 കാരനെ ഡിസംബർ ഒന്നിനാണ് യുവതി വീട്ടിൽനിന്നും വിളിച്ചിറക്കി കൊണ്ടുപോയത്. പത്തനംതിട്ട ബസ് സ്റ്റാൻഡിൽനിന്നും ഇരുവരെയും പോലീസ് പിടികൂടി. പല സ്ഥലങ്ങളിലായി കൊണ്ടുപോയി താമസിപ്പിച്ച് യുവതി പീഡിപ്പിച്ചതായി 16 കാരൻ മൊഴി നൽകി. യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവുമായി ഉള്ള ബന്ധം അറിഞ്ഞ വീട്ടുകാർ പെൺകുട്ടിയെ ബന്ധുകൂടിയായ 16 കാരന്റെ വീട്ടിൽ നിർത്തുകയായിരുന്നു. ഇവിടെനിന്നു മാണ് ഇരുവരും പോയത്. ഇരയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മൈസൂർ, പാലക്കാട്, പളനി, മലപ്പുറം തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഇവർ താമസിച്ചതായി പോലീസ് പറയുന്നു. പ്രതിയെ ഹരിപ്പാട് കോടതിയിൽ…
Read Moreസർക്കാർജോലി വാഗ്ദാനം ചെയ്തു: കോടികൾ തട്ടിയ യുവതി പിടിയിൽ
ചെങ്ങന്നൂർ: സര്‍ക്കാര്‍ജോലി വാഗ്ദാനം ചെയ്ത് നിരവധിപ്പേരിൽനിന്നായി ഒരു കോടിയിലേറെ രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ മുങ്ങി നടന്ന യുവതി പോലീസ് പിടിയിൽ. ചെങ്ങന്നൂർ താലൂക്കിലെ പുലിയൂർ സുജിത ഭവനിൽ മനോജ് കുമാറിന്റെ ഭാര്യ സുജിത സുരേഷ് (39) ആണ് അറസ്റ്റിലായത്. വ്യാജ നിർമിത പിഎസ്സി റാങ്ക് ലിസ്റ്റ് അടക്കം വിവിധ രേഖകൾ കാണിച്ചാണ് ഉദ്യോഗാർഥികളെ കബളിപ്പിച്ചതെന്നു പലരും പരാതിയിൽ പറയുന്നു. താൻ സർക്കാർ ഉദ്യോഗസ്ഥയാണെന്നു വിശ്വസിപ്പിക്കാൻ സ്വയം നിർമിച്ച വ്യാജ സർവീസ് ഐഡി കാർഡും ഇവർ ഉദ്യോഗാർഥികളുടെ മുമ്പിൽ പ്രദർശിപ്പിച്ചിരുന്നു. മാന്നാര്‍ ബുധനൂർ സ്വദേശിയായ യുവതിക്ക് ആയുര്‍വേദ ആശുപത്രിയിലോ കേരള വാട്ടർ അഥോറിറ്റിയിലോ സര്‍ക്കാര്‍ ജോലി വാങ്ങി നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 2023 ഫെബ്രുവരിയിൽ നാലേകാൽ ലക്ഷം രൂപ വാങ്ങിയെടുത്തശേഷം നാളിതുവരെ പണം തിരികെ കൊടുക്കുകയോ ജോലി നൽകുകയോ ചെയ്യാതെ വഞ്ചിച്ചതിന് ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍…
Read More