കോട്ടയം: ബസ് യാത്രയ്ക്കിടെ നഷ്ടമായ രത്നാഭരണം തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് തലയോലപ്പറമ്പ് സ്വദേശിനിയായ യുവതി. ഇന്നലെ ലുലുമാളില്‍ പോയി മടങ്ങുന്പോഴാണ് ബസില്‍വച്ച് ആഭരണം നഷ്ടമായത്. ഉടനെ വിവരം പോലീസില്‍ അറിയിച്ചു. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ യുവതിയുടെ ഫോണിലേക്കു പോലീസിന്റെ വിളിയെത്തി. കോട്ടയം ഞാലിയാകുഴി പൊങ്ങന്താനം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആല്‍ഗ ബസിലാണ് ആഭരണം നഷ്ടപ്പെട്ടത്. ബസ് ജീവനക്കാരായ ഡ്രൈവര്‍ ബിജോയ്, കണ്ടക്ടര്‍ ഷിബു എന്നിവര്‍ ആഭരണം യുവതിക്കു കൈമാറി. ഇരുവർക്കും നന്ദി പറഞ്ഞാണു യുവതി വീട്ടിലേക്കു മടങ്ങിയത്.
Read MoreDay: December 27, 2024
പുതുവര്‍ഷത്തിലും പൊന്ന് തിളങ്ങും: കുതിച്ചുയർന്ന് സ്വർണ വില
കൊച്ചി: പിടിതരാതെ കുതിച്ചുയരുന്ന സ്വര്‍ണവില പുതുവര്‍ഷത്തിലും തിളങ്ങും. 2025 സ്വര്‍ണവിലയെ സംബന്ധിച്ച് നിര്‍ണായകമായിരിക്കും. ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ഫെഡ് പോളിസി നിലവില്‍ രണ്ടു തവണ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ, കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍ താല്പര്യം, നാണയപ്പെരുപ്പത്തിന്റെ കുതിപ്പ്, ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ ഇവയെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. രാജ്യത്ത് സര്‍ക്കാര്‍ ഇംപോര്‍ട്ട് ഡ്യൂട്ടി കുറച്ചത് മൂലം കള്ളക്കടത്ത് തടയാനായി. ഇംപോര്‍ട്ട് കുറച്ച് കറന്‍സിയെ സംരക്ഷിക്കാനും ഇതുമൂലം സാധിച്ചു. അതേസമയം 2024 സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടാക്കിയ വര്‍ഷമായിരുന്നു. അന്താരാഷ്ട്ര വിലയില്‍ ഉണ്ടായ ഉയര്‍ച്ചയും കറന്‍സിയിലും ഇംപോര്‍ട്ട് ഡ്യൂട്ടിയിലും ഉണ്ടായ മാറ്റവും പരിഗണിച്ചാല്‍ സ്വര്‍ണവിലയില്‍ ഉണ്ടായ മാറ്റം ഒരു വര്‍ഷം കൊണ്ട് 31 ശതമാനമാണ്. 2024 ജനുവരി രണ്ടിന് ഗ്രാമിന് 5,875 രൂപയും, പവന് 47,000 രൂപയുമായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ 31 ന് ഗ്രാമിന് 7,455 രൂപയും…
Read Moreഅങ്കമാലിയിൽ ട്രാവലർ ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 18 പേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് കാറ്ററിംഗ് യൂണിറ്റിലെ തൊളിലാളികൾ
അങ്കമാലി: സംസ്ഥാന പാതയിൽ ടെമ്പോ ട്രാവലർ തടി ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. ടെമ്പോ ട്രാവലർ ഡ്രൈവർ പാലക്കാട് തച്ചക്കോട് എലവും പാടം പാരിജാൻ മൻസിലിൽ അബ്ദുൾ മജീദ് (58) ആണ് മരിച്ചത്. ഇന്നു പുലർച്ചെ മൂന്നോടെ അങ്കമാലി നായത്തോട് ജംഗ്ഷന് സമീപം മിനി ഇൻഡസ്ട്രിയൽ ഏരിയക്ക് മുൻന്നിലായിരുന്നു അപകടം.ട കാറ്ററിംഗ് യൂണിറ്റിലെ തൊഴിലാളികൾ സഞ്ചരിച്ച ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ 18 പേരെ അങ്കമാലി എൽഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പെരുമ്പാവൂർ ഭാഗത്തേക്ക് പോയ തടി ലോറിയുമായി എതിർ ദിശയിൽ വന്ന ട്രാവലർ ഇടിക്കുകയായിരുന്നു. റബർ മരക്കഷണങ്ങൾ കയറ്റി പോയ ലോറിയുടെ ഡ്രൈവറിന്റെ ഭാഗത്തെ പ്ലാറ്റ്ഫോമിലും തടി കഷണങ്ങളിലുമാണ് ടെമ്പോ ഇടിച്ചിട്ടുള്ളത്. പാലക്കാട് കോശി കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരായ സന്ധ്യ (35),അനിത (34), ധന്യ പ്രിയ (38),…
Read Moreജോലിസമയത്ത് ജീവനക്കാരിയോടു അപമര്യാദയായി പെരുമാറി: കോഴിക്കോട് ജില്ലാ ജഡ്ജിക്ക് സസ്പെന്ഷന്
കോഴിക്കോട്: കോടതി ജീവനക്കാരിയോടു ജോലിസമയത്ത് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ കോഴിക്കോട് ജില്ലാ ജഡ്ജിക്ക് സസ്പെന്ഷൻ. അഡീഷണല്‍ ജില്ലാ ജഡ്ജി (എംഎസിടി) എം. സുഹൈബിനെയാണ് ഹൈക്കോടതി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്ത ശേഷമാണു നടപടിയിലേക്കു നീങ്ങിയത്. കഴിഞ്ഞ ആഴ്ചയാണ് ജീവനക്കാരിയോട് ജില്ലാ ജഡ്ജിയുടെ മോശം പെരുമാറ്റമുണ്ടായത്. ഇതില്‍ മനോവിഷമംനേരിട്ട ജീവനക്കാരി രണ്ടുദിവസം ഓഫീസില്‍ ജോലിക്ക് എത്തിയിരുന്നില്ല. പിന്നീട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയോടു നേരിട്ടു കാര്യങ്ങള്‍ ബോധിപ്പിച്ചു. സംഭവം പുറത്തറിഞ്ഞതോടെ പ്രതിഷേധമുയര്‍ന്നു. ജീവനക്കാര്‍ ജില്ലാ ജഡ്ജിയുടെ ചേംബറിനു മുന്നില്‍ പ്രതിഷേധിച്ചു. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ആരോപണ വിധേയനായ സുഹൈബിനെ ചേംബറിലേക്ക് വിളിച്ചുവരുത്തി. ജീവനക്കാരിയോടു സുഹൈബ് മാപ്പുപറഞ്ഞു പ്രശ്നം അവസാനിപ്പിച്ചു. ഇതുകാരണം ജീവനക്കാരി പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. പിന്നീട്…
Read Moreമാര്‍ക്കോയുടെ വ്യാജപതിപ്പ് ടെലിഗ്രാമില്‍; സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: ഉണ്ണി മുകുന്ദന് നായകനായ മാര്‍ക്കോ എന്ന സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍ പ്രചരിക്കുന്നതിനെതിരേ പ്രൊഡ്യൂസര്‍ ഷെരീഫ് മുഹമ്മദ് നല്കിയ പരാതിയില്‍ കൊച്ചി സിറ്റി സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് സിനിമയ്ക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നുമാണ് പരാതിയില്‍ പറയുന്നത്. ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിര്‍മാതാക്കള്‍ പോലീസിന് കൈമാറി. പരാതിയില്‍ സിനിമാറ്റോഗ്രാഫ് നിയമം, കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരമാണ് സൈബര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. പരാതി നല്‍കാനായി നടന് ഉണ്ണി മുകുന്ദനും സൈബര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.
Read More“താങ്കൾ ചരിത്രത്തോടാണ് ദയ കാണിച്ചത് ‘; മൻമോഹൻ സിംഗിനെ അനുസ്മരിച്ച് ശശി തരൂർ
ന്യൂഡൽഹി: ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട് ഉഴലുമ്പോൾ, മൻമോഹൻ സിംഗ് ഇന്ത്യയെ സാമ്പത്തിക വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കൈപിടിച്ചു കയറ്റുകയായിരുന്നുവെന്ന് ശശി തരൂർ എംപി അനുസ്മരിച്ചു.ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിൽനിന്ന്: ഡോ. മൻമോഹൻ സിംഗ്, ചരിത്രം താങ്കളോടല്ല ദയകാണിച്ചിരിക്കുന്നത്, താങ്കൾ ചരിത്രത്തോടാണ്. വ്യാജചരിത്ര നിർമിതികൾ പരത്തുന്ന ഇരുട്ടിൽ സത്യത്തിന്റെ കെടാവിളക്കുകൾ തെളിയിച്ച്, അംബരചുംബിയായൊരു ദീപസ്തംഭമായി, അങ്ങ് ചരിത്രത്തിനു വഴി കാട്ടുന്നു. താങ്കൾ ചരിത്രത്തിനു മുമ്പേ നടന്നയാളാണ്…ഡോ. സിംഗ്, താങ്കൾ ഞങ്ങളെ സാമ്പത്തിക വിപ്ലവത്തിന്റെ വഴിയിലൂടെ നയിച്ചു. അങ്ങയുടെ ഭരണത്തിൽ ഇന്ത്യ സാമ്പത്തിക രംഗത്ത് ലോകശക്തിയായി കൊണ്ടിരിക്കുമ്പോഴും പാവപ്പെട്ടവരിലേക്കും സാമ്പത്തിക വളർച്ചയുടെ സദ്ഫലങ്ങൾ എത്തിക്കുവാൻ താങ്കൾക്ക് കഴിഞ്ഞു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും, ഭക്ഷ്യ ഭദ്രതാ നിയമവും, വിദ്യാഭ്യാസ അവകാശ നിയമവും, വിവരാവകാശ നിയമങ്ങളും മറ്റൊരു കാലഘട്ടത്തിലുമില്ലാത്തവണ്ണം ക്ഷേമ പദ്ധതികളിലൂടെ ഞങ്ങളെ ശാക്തീകരിച്ചു. ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട്…
Read Moreപരാജയങ്ങൾ പഴങ്കഥകൾ മാത്രമാവട്ടെ.. കീഴടക്കാനുള്ള ഉയരങ്ങളത്രയും ഉണ്ണിമുകുന്ദൻ എന്ന അര്‍പ്പണബോധമുള്ള നടനു മുന്നിൽ തലകുനിക്കട്ടെ! അഭിനന്ദനങ്ങൾ; എം. പത്മകുമാർ
അത്യുത്സാഹികളും കഠിനാധ്വാനികളുമായവർ ഉയരങ്ങളിലേക്കുള്ള പടവുകൾ കയറിപ്പോകുന്നത് കൗതുകമുള്ള കാഴ്ചയാണ്. ഏതെങ്കിലും വിധത്തിൽ നമ്മളോടടുത്തു നിൽക്കുന്ന, അല്ലെങ്കിൽ നമുക്ക് പ്രിയപ്പെട്ട ആരെങ്കിലുമാണെങ്കിൽ പ്രത്യേകിച്ചും. പൃഥ്വിരാജും ജോജു ജോർജുമൊക്കെ ചേർന്ന ആ ഗണത്തിലാണ് ഉണ്ണി മുകുന്ദനും. ഉണ്ണിയെ ഞാനാദ്യം കാണുന്നതും പരിചയപ്പെടുന്നതും ബാബു ജനാർദനൻ എഴുതി സംവിധാനം ചെയ്ത ‘ബോംബെ മാർച്ച് 12 ന്റെ ലൊക്കേഷനിലാണ്. കാണാൻ കൗതുകമുള്ള, ഭംഗിയായി ചിരിക്കുന്ന, ജോലിയിൽ അർപ്പണബോധമുള്ള ആ ചെറുപ്പക്കാരൻ പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഭാഗമായി. മല്ലുസിംഗിലൂടെ ഉണ്ണിയുടെ മറ്റൊരു ഭാവം നമ്മൾ കണ്ടു. പിന്നെയും ഒരുപാട് സിനിമകൾക്ക് ശേഷം മാളികപ്പുറം എന്ന സൂപ്പർഹിറ്റ് സിനിമ ഉണ്ണിയെ കരിയറിലെ ഉയരങ്ങളിൽ എത്തിച്ചു. ഇപ്പോൾ ഇതാ ഉണ്ണി മുകുന്ദൻ എന്ന നടൻ വേറെ ലെവൽ എന്ന് പറയാവുന്ന ഒരു ശ്രേണിയിലേക്ക് എത്തിച്ചേരുന്നു, മാര്‍ക്കോ എന്ന മാസ് ചിത്രത്തിലൂടെ. സ്വന്തം ആരാധകവൃന്ദത്തിന്റെ എണ്ണം പത്തിരട്ടിയും…
Read Moreവളവും തിരിവും കയറ്റവും ഇറക്കവും: ജീവിതകാലമത്രയും നമുക്ക് മിസ്റ്റർ ആൻഡ് മിസിസ് ആയിരിക്കാം; അമാലിന് വിവാഹ വാർഷിക ആശംസകൾ നേർന്ന് ദുൽഖർ സൽമാൻ
പരസ്പരം ഭാര്യയും ഭർത്താവുമെന്ന് വിളിക്കാൻ ശീലമാക്കാൻ ശ്രമിച്ചത് മുതൽ, നിലവിൽ മറിയത്തിന്റെ പപ്പയും മമ്മയെന്നും പറയുന്നത് വരെയിലേക്ക് എത്തിനിൽക്കുകയാണ്. നമ്മൾ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു എന്ന് ദുൽഖർ സൽമാൻ. നമ്മുടെ ജീവിതം ഞാൻ യത്ര പോകാൻ ആഗ്രഹിക്കുന്ന റോഡുകളുമായി സാമ്യമുള്ളതാണ്. വളവും തിരിവും കയറ്റവും ഇറക്കവും. ചില വേളകളിൽ സ്പീഡ് ബ്രേക്കുകളും കുഴികളും ഉണ്ടാകാറുണ്ട്. എന്നാൽ ഇവയെല്ലാം ശരിയായ സമയങ്ങളിൽ മികച്ച കാഴ്ചകൾ സമ്മാനിക്കും. കോർത്തുപിടിക്കാൻ നിന്റെ കൈകൾ ഉള്ളിടത്തോളം എവിടെയും എത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. ജീവിതകാലമത്രയും നമുക്ക് മിസ്റ്റർ ആൻഡ് മിസിസ് ആയിരിക്കാം. പതിമൂന്നാം വിവാഹവാർഷികാശംസകൾ എന്ന് ദുൽഖർ സൽമാൻ.
Read Moreചെയ്യുന്ന കഥാപാത്രങ്ങളില്‍ ഓരോന്നിനും സ്വന്തം മുദ്ര ചാര്‍ത്തിയ താരം; ജനപ്രീതിയില്‍ ഇന്ത്യൻ നായികാ താരങ്ങളില്‍ മുൻപന്തിയിൽ സാമന്ത
നവംബര്‍ മാസത്തെ ജനപ്രിയ നായികാ താരങ്ങളുടെ പട്ടിക ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടു. ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികാ താരങ്ങളില്‍ ഒന്നാമത് തെന്നിന്ത്യൻ നടി സാമന്തയാണ്. സെപ്റ്റംബറിലും ഒന്നാം സ്ഥാനത്ത് സാമന്തയായിരുന്നു. രണ്ടാം സ്ഥാനത്ത് ആലിയ ഭട്ട് തന്നെയാണ്. സാമന്ത അടുത്തിടെ കൂടുതൽ സിനിമകള്‍ ചെയ്യുന്നില്ല. സാമൂഹ്യ മാധ്യമത്തില്‍ സജീവമായി ഇടപെടുന്ന താരമാണ് എന്നതാണ് നടി സാമന്തയ്ക്ക് ഗുണകരമാകുന്നത്. രാജ്യമൊട്ടാകെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാൻ ഇതിലൂടെ താരത്തിന് സാധിക്കുന്നു. സ്വന്തം നിലപാടുകള്‍ പറയാനും ഒരിക്കലും താരം മടിക്കാറില്ല എന്നതും സാമന്തയെ പ്രിയപ്പെട്ടവരാക്കുന്നു. വിമര്‍ശനങ്ങള്‍ ഉന്നയിക്കാനും ആര്‍ക്ക് എതിരെയായാലും താരം വിട്ടുവീഴ്ച ചെയ്യാറില്ല. അതിനൊപ്പം ലഭിക്കുന്ന കഥാപാത്രങ്ങളില്‍ ഓരോന്നിനും സ്വന്തം മുദ്ര ചാര്‍ത്താറുമുണ്ട്. ആലിയ ഭട്ടിന്റേതായി ഒടുവിലെത്തിയ ബോളിവുഡ് ചിത്രമായി ജിഗ്രയാണ്. കാര്യമായ വിജയം നേടാൻ ചിത്രത്തിന് ആയില്ലെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആലിയ ഭട്ടായിരുന്നു ഇന്ത്യൻ നായികാ താരങ്ങളില്‍ നേരത്തെ…
Read Moreമന്മോഹന് സിംഗിന് ആദരവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം: മെല്‍ബണില്‍ കറുത്ത ആം ബാന്‍ഡ് ധരിച്ച് താരങ്ങള്‍
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന് ആദരവുമായി ഇന്ത്യന്‍ ടീം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യന്‍ താരങ്ങള്‍ കളിക്കളത്തിലിറങ്ങിയത് കറുത്ത് ആം ബാന്‍ഡ് ധരിച്ചാണ്. ‘അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ ടീം കറുത്ത ആം ബാന്‍ഡ് ധരിച്ചിരിക്കുന്നു,’ ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു. മന്‍മോഹന്‍സിംഗ് വ്യാഴാഴ്ചയാണ് രാത്രിയാണ് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ അന്തരിച്ചത്.
Read More