ന്യൂഡൽഹി: അപാരമായ വിവേകത്തോടെ രാജ്യത്തെ നയിച്ച നേതാവാണ് മൻമോഹൻ സിംഗെന്നും തനിക്ക് ഉപദേഷ്ടാവിനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ദശലക്ഷക്കണക്കിന് ജനങ്ങൾ അത്യധികം അഭിമാനത്തോടെ എന്നും അദ്ദേഹത്തെ ഓർക്കും. ശ്രീമതി കൗറിനെയും കുടുംബത്തെയും അനുശോചനം അറിയിക്കുന്നുവെന്നും രാഹുൽ സമൂഹ മാധ്യമത്തിൽ കുറിച്ചു. എതിരാളികളുടെ വ്യക്തിപരമായ ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിന്ന നേതാവാണ് മൻമോഹൻ സിംഗെന്ന് പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു. രാഷ്ട്രീയത്തിന്റെ പരുക്കൻ ലോകത്ത് സൗമ്യനായിരുന്നു അദ്ദേഹമെന്നും പ്രിയങ്ക കുറിച്ചു. കോടിക്കണക്കിനു മനുഷ്യരെ ദാരിദ്ര്യമുക്തരാക്കി: ഖാർഗെ ന്യൂഡൽഹി: സാമ്പത്തിക ഉദാരവത്ക്കരണത്തിലൂടെയും ക്ഷേമ പദ്ധതികളിലൂടെയൂം കോടി കണക്കിന് ജനങ്ങളുടെ ജീവിതം മാറ്റിമറിച്ച നേതാവായിരുന്നു മൻമോഹൻ സിംഗെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോടിക്കണക്കിന് പേരെ ദാരിദ്ര്യത്തിൽനിന്ന് മുക്തനാക്കിയ സമാനതകൾ ഇല്ലാത്ത നേതാവായിരുന്നു…
Read MoreDay: December 27, 2024
സംസ്ഥാന കിഡ്സ് ബാസ്കറ്റ്ബോൾ: ആലപ്പുഴയിൽ നാളെ മുതൽ
ആലപ്പുഴ: സംസ്ഥാന കിഡ്സ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന്റെ മൂന്നാം പതിപ്പിന് നാളെ ആലപ്പുഴയിൽ തുടക്കമാകും. ജ്യോതിനികേതൻ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ആണ്‍കുട്ടികളിൽ 13 ജില്ലകളും പെണ്‍കുട്ടികളിൽ 9 ജില്ലകളും ചാന്പ്യൻഷിപ്പിൽ പങ്കെടുക്കും. ആണ്കുട്ടികൾപൂൾ എ – കോഴിക്കോട്,തൃശൂർ, കൊല്ലം. പൂൾ ബി- ആലപ്പുഴ, കോട്ടയം, മലപ്പുറം, പൂൾ സി- എറണാകുളം, പാലക്കാട്, ഇടുക്കി. പൂൾ ഡി -തിരുവനന്തപുരം, കണ്ണൂർ, പത്തനംതിട്ട, കാസർഗോഡ്പെണ്കുട്ടികൾപൂൾ എ -കോഴിക്കോട്, തൃശൂർ, പാലക്കാട്, പൂൾ ബി -ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട, പൂൾ സി -എറണാകുളം, കോട്ടയം, കണ്ണൂർ
Read Moreമതനിരപേക്ഷത ഉയർത്തിപ്പിടിച്ച ഭരണാധികാരിയായിരുന്നു മൻമോഹൻ സിംഗെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിംഗെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ രാഷ്ട്രീയജീവിതത്തിൽ ഭരണഘടനയോടുള്ള കൂറ് അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചു. നരസിംഹറാവു ഗവൺമെന്റിൽ ധനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ നവഉദാരവൽക്കരണ നയങ്ങൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അടിമുടി ഉടച്ചു വാർത്തു. ആ പരിഷ്കാരങ്ങളുടെ ദോഷഫലങ്ങൾ മുൻകൂട്ടിക്കണ്ട ഇടതുപക്ഷം ഉയർത്തിയ എതിർപ്പുകളോട് ജനാധിപത്യമര്യാദ കൈവിടാതെ പ്രതികരിക്കാനുള്ള രാഷ്ട്രീയ ഔന്നത്യം മൻമോഹൻ സിംഗിനുണ്ടായിരുന്നു. ഡോ. മൻമോഹൻ സിംഗിന്റെ അഭാവം ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി അനുശോചിച്ചു
Read Moreകോഹ്ലിക്കു പിഴ
മെൽബണ്‍: ബോർഡർ ഗാവസ്കർ ട്രോഫി പരന്പരയിൽ ഓസീസ് യുവതാരം സാം കോണ്‍സ്റ്റാസിന്റെ തോളിൽ ഇടിച്ചതിനു വിരാട് കോഹ്ലിക്കു പിഴ. മാച്ച് ഫീയുടെ 20 ശതമാനമാണു പിഴ ഈടാക്കിയിരിക്കുന്നത്. ഒരു ഡീമെരിറ്റ് പോയിന്റും കോഹ്ലിക്കു ലഭിച്ചു. കോഹ് ലിക്ക് ഒരു മത്സരത്തിൽ വിലക്കുണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ ശിക്ഷ പിഴയിൽ ഒതുങ്ങുകയായിരുന്നു. പത്താം ഓവർ പൂർത്തിയായ ക്രീസ് മാറുന്നതിനായി നടക്കുന്നതിനിടെയാണ് കോണ്‍സ്റ്റാസിന്റെ തോളിൽ കോഹ്ലി തോളുകൊണ്ട് ഇടിച്ചത്. കോഹ്ലി ഇതു ശ്രദ്ധിക്കാതെ പോയെങ്കിലും, കോണ്‍സ്റ്റാസ് ചോദ്യം ചെയ്തു.ഇതോടെ കോഹ്ലി മടങ്ങിയെത്തി ഓസീസ് യുവതാരത്തിനു മറുപടി നൽകി. തർക്കം രൂക്ഷമായതോടെ ഓസീസ് താരം ഉസ്മാൻ ഖ്വാജയും അന്പയർ മൈക്കിൾ ഗഫും ഇടപെട്ടാണ് ഇരു താരങ്ങളെയും സമാധാനിപ്പിച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ക്രിക്കറ്റിൽ ഇതൊക്കെ സാധാരണമാണെന്നും ഇത് അത്ര കാര്യമാക്കേണ്ടതില്ലെന്നുമാണ് മത്സരശേഷം കോൺസ്റ്റാസ് പറഞ്ഞത്.
Read Moreരാജ്യത്തെ കൈപിടിച്ചുയർത്തിയ ബൗദ്ധികതയുടെ ആൾരൂപം
ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തര ഇന്ത്യ രണ്ടായി പിളരുന്പോൾ മൻമോഹൻ സിംഗിന് 14 വയസ്. അതുവരെ ജനിച്ചുവളർന്ന ഗാഹ് എന്ന ഗ്രാമം പാക്കിസ്ഥാന്റെ ഭാഗമായപ്പോൾ അമൃത്സറിലേക്കു കുടിയേറുകയായിരുന്നു മൻമോഹന്റെ കുടുംബം. വളരെ ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട ബാലനെ മുത്തശിയാണു വളർത്തിയത്. ജനിച്ച ഗ്രാമത്തിൽനിന്നു വിട്ടുപോരുംവരെ അവിടെ വൈദ്യുതിയോ പൈപ്പ് വെള്ളമോ എത്തിയിട്ടില്ലായിരുന്നു. വിളക്കിന്റെ വെളിച്ചത്തിലായിരുന്നു പഠിത്തം. കഠിനാധ്വാനം പിന്നീട് കേംബ്രിഡ്ജിലെ മെർക്കുറി വെളിച്ചത്തിലിരുന്നു നൂതന സാന്പത്തിക ശാസ്ത്രത്തിന്റെ കടുകട്ടി സമവാക്യങ്ങൾ ആവാഹിച്ചെടുക്കുന്ന വിദ്യാർഥിജീവിതം വരെയെത്തി. വളർച്ചയുടെ തുടർപടവുകൾ പിന്നെയും ഉയരങ്ങളിലേക്കായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച സാന്പത്തിക വിദഗ്ധൻ എന്ന പേരെടുത്തു. റിസർവ് ബാങ്ക് ഗവർണർ പദവി വരെ ഉയർന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച ധനമന്ത്രിയെന്ന കീർത്തിയും നേടി. ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന ആദ്യ സിക്ക് തലപ്പാവുകാരനായി. അതും തുടർച്ചയായി രണ്ടു തവണ. സാന്പത്തിക-ഭരണരംഗങ്ങളിലെ വൈഭവംകൊണ്ട് ശിരസുയർത്തിനിൽക്കുന്ന ഡോ. മൻമോഹൻസിംഗ് വിടവാങ്ങുന്പോൾ സൗമ്യത,…
Read Moreകളങ്കമില്ലാത്ത രാഷ്ട്രീയജീവിതത്തിന് ഉടമയെന്നു രാഷ്ട്രപതി; ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തിയ നേതാവെന്നു മോദി
ന്യൂഡൽഹി: രാഷ്ട്രത്തിനായുള്ള ഡോ. മൻമോഹൻ സിംഗിന്റെ സേവനവും കളങ്കമില്ലാത്ത രാഷ്ട്രീയജീവിതവും എന്നും ഓർമിക്കപ്പെടുമെന്നു രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച നേതാവാണു ഡോ. മൻമോഹൻ സിംഗെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ ഡോ. മൻമോഹൻ സിംഗിന്റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു. വർഷങ്ങളോളം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക നയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു. പാർലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ഏറെ ശ്രദ്ധേയമായിരുന്നെന്നു മോദി പറഞ്ഞു. 1991ലെ ബജറ്റ് നാഴികക്കല്ലായി: നിര്‍മല സീതാരാമൻന്യൂഡൽഹി: മൻമോഹൻ സിംഗ് 1991ൽ അവതരിപ്പിച്ച രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സ്വതന്ത്രമാക്കിയ ബജറ്റ് ഒരു നാഴികക്കല്ലാണെന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ. എല്ലാവരാലും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആണ് മൻമോഹനെന്നും നിർമല സീതാരാമൻ അനുശോചന കുറിപ്പില്‍ പറഞ്ഞു.
Read Moreകല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ…. പച്ചക്കറി വില്പനക്കാരന്റെ മകളുടെ വിവാഹം ആഘോഷമാക്കി സൊസൈറ്റിയിലുള്ളവർ
നിർധനരായ പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുത്ത വാർത്തകളൊക്കെ സോഷ്യൽ മീഡിയയിൽ വലിയ വാർത്തകളായിട്ടുണ്ട്. അതുപോലെ ഒരു കല്യാണക്കാര്യമാണ് വീണ്ടും ചർച്ചയാകുന്നത്. സീനിയർ സിറ്റിസൺ ക്ലബ് ഓഫ് ക്ലിയോ കൗണ്ടി സൊസൈറ്റി തങ്ങൾ എന്നും പച്ചക്കറി നൽകിക്കൊണ്ടിരിക്കുന്ന സത്പാൽ എന്ന ജയ്ത്പൂർ നിവാസിയുടെ മകളുടെ കല്യാണം നടത്തിക്കൊടുത്ത വാർത്തയാണ് വൈറലാകുന്നത്. തന്റെ മൂന്ന് മക്കളുടേയും വിവാഹം അദ്ദേഹം നേരത്തേ നടത്തി. പക്ഷേ സാമ്പത്തിക ഞെരുക്കം കാരണം ഇളയ മകൾ പൂജയുടെ വിവാഹം നടത്താൻ ബുദ്ധിമുട്ടുകയായിരുന്നു അദ്ദേഹം. അതോടെയാണ് സൊസൈറ്റിയിലുള്ളവർ കൈ സഹായവുമായി മുന്നോട്ട് വന്നത്. പൂജയുടെയും നേരത്തെ സൊസൈറ്റിയുടെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്നതും ഇപ്പോൾ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന രോഹിത് എന്ന യുവാവിന്റേയും വിവാഹം വലിയ സന്തോഷത്തോടെയാണ് സൊസൈറ്റിയിലുള്ളവർ ഇവർ നടത്തിയത്. ദമ്പതികൾക്ക് ആവശ്യമായ എല്ലാ വീട്ടുപകരണങ്ങളും ക്ലബ്ബ് സമ്മാനിച്ചു.
Read Moreമന്മോഹന് ആദരാഞ്ജലി; പത്തുവർഷം തുടർച്ചയായി ഇന്ത്യയെ നയിച്ചു; ഏഴു ദിവസം രാജ്യത്ത് ദുഖാചരണം
ന്യൂഡൽഹി: പത്തുവർഷം തുടർച്ചയായി ഇന്ത്യയെ നയിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് (92) രാജ്യത്തിന്റെ പ്രണാമം. തന്റെ വൈഭവംകൊണ്ട് ഭാരതത്തെ സാന്പത്തികശക്തിയാക്കി മാറ്റിയ കരുത്തനായ ഭരണകർത്താവിന് ആദരാഞ്ജലികളർപ്പിക്കുകയാണു രാജ്യം. ഡൽഹി എയിംസ് ആശുപത്രിയിൽ ഇന്നലെ രാത്രി 9.51ന് ആയിരുന്നു അന്ത്യം. എഐസിസി ആസ്ഥാനത്തെ പൊതുദർശനത്തിനുശേഷം ഔദ്യോഗിക ബഹുമതികളോടെ നാളെ സംസ്കാരം. ഭാര്യ: ഗുരുചരൺ. മക്കൾ: ഉപീന്ദർ സിംഗ്, ദ മൻസിംഗ്, അമൃത് സിംഗ്. കേന്ദ്രസർക്കാർ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേകയോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. കർണാടകയിലെ ബെലഗാവിയിൽ ഇന്നു നടത്താനിരുന്ന റാലി ഉൾപ്പെടെ കോൺഗ്രസിന്റെ എല്ലാ പരിപാടികളും ഉപേക്ഷിച്ചു. ഏറെനാളായി രോഗബാധിതനായിരുന്ന അദ്ദേഹം ഇന്നലെ വൈകിട്ട് ഏഴേമുക്കാലോടെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. അബോധാവസ്ഥയിലായ അദ്ദേഹത്തെ ഇന്നലെ രാത്രി എട്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9.15ന് മരണം…
Read Moreകാണാതായ കൗമാരക്കാരിയെ കാട്ടിനുള്ളിൽനിന്ന് കണ്ടെത്തി; കടത്തിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: കാണാതായ കൗമാരക്കാരിയെ കാട്ടിനുള്ളിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വെണ്മണി സ്വദേശി തൊട്ടലിൽ വീട്ടിൽ ശരണാണ് (20) പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. പന്തളം സ്വദേശിനിയായ പതിനേഴുകാരിയെ കഴിഞ്ഞ 19ന് വീട്ടിലേക്ക് പോകുമ്പോൾ വശീകരിച്ച് ഇയാൾ തട്ടിക്കൊണ്ടു പോയെന്നാണ് പരാതി. തുടർന്ന്, പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം എറണാകുളം ഭാഗത്തേക്ക് രക്ഷപ്പെട്ടു. ഫോൺ നമ്പരിന്റെ ലൊക്കേഷൻ പിന്തുടർന്ന് പോലീസ് അന്വേഷണം എറണാകുളത്തേക്ക് വ്യാപിപ്പിച്ചപ്പോൾ ഇയാൾ തിരിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. പോലീസ് സംഘം ചെങ്ങന്നൂരിലെത്തിയെങ്കിലും പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാൾ വെൺമണിയിലെ സ്കൂളിന്റെ സമീപമുള്ള മുളമ്പള്ളിവയൽ പ്രദേശത്തെ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്ത് കുട്ടിയെ എത്തിക്കുകയായിരുന്നു. കുട്ടിയെ ലൈംഗികപീഡനത്തിനു വിധേയമക്കുകയും, പടനിലത്തുള്ള സുഹൃത്ത് എത്തിച്ച ഭക്ഷണസാധനങ്ങൾ കഴിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തി അവിടെ കഴിയുകയായിരുന്നു. ഇടയ്ക്ക് സുഹൃത്തിന്റെ വീട്ടിലേക്ക് ഒളിച്ചെത്തിയെങ്കിലും പോലീസ് അവിടെ എത്തിയതറിഞ്ഞ് അച്ചൻകോവിലാറ്റിന്റെ തീരത്ത് കാട്…
Read Moreആണ്ടവാ… ഇന്റർവ്യൂ ജയിക്കണമെങ്കിൽ 10 മിനിറ്റ് മോർച്ചറിയിൽ നിൽക്കണം; വ്യത്യസ്തമായ ഉപാധികളുമായി കന്പനി
ഒരു ജോലിക്കായ് കുറേ കഷ്ടപ്പെടുന്നവരാണ് നമ്മൾ. പല തരത്തിലുമുള്ള കടന്പകൾ കടന്നാകും ജോലിക്ക് പ്രവേശിക്കുന്നത്. റുഷാൻ മുനിസിപ്പൽ ബ്യൂറോ ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ സെക്യൂരിറ്റിയിൽ നിന്ന് ജോലിക്കുള്ള അപേക്ഷ ക്ഷണിച്ചു. മിനിമം ജൂണിയർ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം. 24 മണിക്കൂറും ജോലി ചെയ്യാൻ തയാറായിരിക്കണം. മൂന്നുവർഷത്തെ കരാറിലായിരിക്കും നിയമനം. അപേക്ഷകർ 852 രൂപ പരീക്ഷാ ഫീസ് അടക്കേണ്ടതുമുണ്ട്. പുരുഷന്മാർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കു. ഇതൊക്കെ മിക്കവരും മുന്നോട്ട് വയ്ക്കുന്ന ഉപാധികൾ തന്നെയല്ലേ. പിന്നെന്താണ് ഇതിലിത്ര പുതുമ എന്നല്ലേ. ജോലി ലഭിക്കണമെങ്കിൽ തണുത്ത മോർച്ചറിയിൽ 10 മിനിറ്റ് ചെലവഴിക്കണമെന്നുള്ള ഉപാധിയാണ് കന്പനി വച്ചത്. ഇത്തരം സാഹചര്യങ്ങളിൽ ഉദ്യോഗാർഥികളുടെ മാനസികമായ അവസ്ഥ മനസിലാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെയുള്ള ടെസ്റ്റുകൾ നടത്തുന്നത് എന്നാണ് ഫ്യൂണറൽ ഹോം രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധർ പറയുന്നത്.
Read More