മാരന്‍ഹാവോ (ബ്രസീൽ): തങ്ങളുടെ പ്രദേശത്തെ റോഡും പാലവുമൊക്കെ തകരാറിലായാൽ ജനപ്രതിനിധികൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താൻ പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. അത് വിജയം കാണാറുമുണ്ട്. ബ്രസീലിലെ മാരന്‍ഹാവോ സംസ്ഥാനത്തെ ഒരു കൗൺസിലർ തന്റെ പ്രദേശത്തെ ഒരു പാലത്തിന്റെ അപകടാവസ്ഥ അധികാരികളെ അറിയിക്കാൻ ശ്രമിച്ചത് പാലത്തിൽനിന്നുകൊണ്ട് ഒരു വീഡിയോ ഷൂട്ട് ചെയ്തുകൊണ്ടായിരുന്നു. എന്നാൽ, ഷൂട്ടിംഗിനിടെ പാലം മൊത്തമായി ഇടിഞ്ഞു നദിയിലേക്കു വീഴുന്ന കാഴ്ചയാണു ലോകം മുഴുവൻ കണ്ടത്. മാരന്‍ഹാവോയിൽ എസ്ട്രീറ്റോയെയും അഗിയാര്നോപോളിസിനെയും ബന്ധിപ്പിക്കുന്ന പാലമാണ് ലൈവായി തകര്‍ന്നു വീണത്. സംഭവസമയം പാലത്തിലുണ്ടായിരുന്ന രണ്ടു ട്രക്കുകളും ഒരു കാറും ഒരു ബൈക്കും 50 മീറ്റര്‍ താഴ്ചയുള്ള നദിയിലേക്ക് മറിഞ്ഞു. അപകടത്തില്‍പ്പെട്ട ഒരു ടാങ്കറില്‍നിന്നു വലിയയളവില്‍ സൾഫ്യൂരിക് ആസിഡ് നദിയിലേക്ക് ഒഴുകിയതായും റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍ ഒരാൾ മരിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അഗിയാർനോപോളിസ് സിറ്റി കൗൺസിലർ ഏലിയാസ് ജൂണിയറും അദ്ദേഹത്തിന്റെ…
Read MoreDay: December 28, 2024
കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്നുവീണ് വിദ്യാര്‍ഥി മരിച്ചു
കൊല്ലം: കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്നുവീണ് വിദ്യാര്‍ഥി മരിച്ചു. ചാത്തിനാംകുളം പുത്തന്‍കുളങ്ങരയില്‍ ബിജു-അജിതകുമാരി ദമ്പതികളുടെ മകന് അനന്ദു (16) ആണ് മരിച്ചത്. ചാത്തിനാംകുളം അംബേദ്കര്‍ കോളനിയിലെ സ്വകാര്യ കശുവണ്ടി ഫാക്ടറിയിലാണ് സംഭവം. ഈ ഫാക്ടറി പൂട്ടികിടക്കുകയാണ്. ഇന്നലെ വൈകുന്നേരം ഇതിന്റെ പരിസരത്ത് സുഹൃത്തുക്കളായ അഞ്ച് പേര്‍ക്കൊപ്പം ഇരിക്കുകയായിരുന്നു അനന്ദു. ഇതിനിടെയാണ് ചിമ്മിനി തകര്‍ന്നുവീണത്. സംഭവം കണ്ട് ഇവർ ഓടിരക്ഷപ്പെട്ടു. അനന്ദുവും കൂടെയുണ്ടെന്നാണ് സുഹൃത്തുക്കള്‍ കരുതിയത്. രാത്രിയാണ് അനന്ദുവിനെ കാണാനില്ലെന്ന് സുഹൃത്തുക്കള്‍ മറ്റുള്ളവരെ അറിയിക്കുന്നത്. തുടര്‍ന്ന് ജെസിബി ഉള്‍പ്പടെയുള്ളവ എത്തിച്ച് നടത്തിയ തെരച്ചിലില്‍ രാത്രി 9.30ഓടെയാണ് അനന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്നു ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Read Moreയാത്രക്കാർ കുറവ്: പത്ത് ശബരിമല സ്പെഷൽ സർവീസുകൾ റദ്ദാക്കി റെയിൽവേ
കൊല്ലം: തീർഥാടകരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രഖ്യാപിച്ചിരുന്ന 10 ശബരിമല സ്പെഷല്‍ ട്രെയിൻ സർവീവുകൾ റെയിൽവേ റദ്ദാക്കി. യാത്രക്കാരുടെ കുറവ് മൂലമാണ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഈ ശബരിമല സ്പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കുന്നതെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ബുക്കിംഗ് കുറവാണെന്ന കരണം ചൂണ്ടിക്കാട്ടിയാണ് സര്‍വീസുകള്‍ റദ്ദാക്കിയതെന്നാണ് വിശദീകരണം. ശബരിമല തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് നിരവധി സ്പെഷല്‍ ട്രെയിനുകള്‍ ഇത്തവണ റെയില്‍വേ കേരളത്തിലേക്ക് പ്രഖ്യാപിച്ചിരുന്നു. ഇവയിൽ ചിലതാണ് ഇപ്പോള്‍ റദ്ദാക്കിയത്. യാത്രക്കാരില്ലെന്ന കാരണത്താല്‍ സ്പെഷല്‍ ട്രെയിനുകള്‍ നേരത്തെയും റദ്ദാക്കിയിരുന്നു. റദ്ദാക്കിയ ട്രെയിനുകൾ1. ട്രെയിന്‍ നമ്പര്‍ 07167 മൗലാ അലി -കോട്ടയം ഫെസ്റ്റിവല്‍ സ്പെഷല്‍ എക്സ്പ്രസ് ട്രെയിനിന്റെ ജനുവരി 24, 31 തീയതികളിലെ സര്‍വീസ്. 2. ട്രെയിന്‍ നമ്പര്‍ 07168 കോട്ടയം -മൗലാ അലി ഫെസ്റ്റിവല്‍ സ്പെഷല്‍ എക്സ്പ്രസ് ട്രെയിനിന്റെ ജനുവരി 25, ഫെബ്രുവരി ഒന്ന് തീയതികളിലെ സര്‍വീസ്.3. ട്രെയിന്‍ നമ്പര്‍…
Read Moreദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്ലാബ് താഴെ വീണു
അമ്പലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്ലാബ് താഴെ വീണു. യാത്രക്കാരുടെ ജീവൻ ഭീഷണിയിൽ. ദേശീയപാതയിൽ പായൽക്കുളങ്ങര ക്ഷേത്രത്തിന് എതിർവശത്തായാണ് സ്ലാബ് വീണത്.ദേശീയ പാത പുനർനിർമാണത്തിന്റെ ഭാഗമായി ഗതാഗതം ക്രമീകരിക്കുന്നതിനായാണ് സ്ലാബുകൾ സ്ഥാപിച്ചത്. ഇതിലൊരെണ്ണമാണ് തൊട്ടടുത്ത കുഴിയിലേക്ക് വീണത്. വാഹനങ്ങൾ കടന്നു പോകുന്ന സ്ഥലത്തോടു ചേർന്നാണ് ഈ കുഴിയുള്ളത്. വഴിവിളക്കു പോലുമില്ലാത്ത ഈ ഭാഗത്ത് സ്ലാബില്ലാത്തത് വലിയ അപകടങ്ങൾക്കു കാരണമാകുമെന്ന് ആശങ്കയുയർന്നിട്ടുണ്ട്. ഒരു വാഹനത്തെ മറി കടന്നെത്തുന്ന വാഹനം നിയന്ത്രണം തെറ്റിയാൽ സ്ലാബില്ലാത്തതു മൂലം ഈ കുഴിയിൽ വീഴും. സ്ലാബ് വീണുകിടന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും ഇത് പൂർവസ്ഥിതിയിലാക്കാൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ല.
Read Moreഅധികാരികളെ കണ്ണ് തുറക്കൂ… മുറിഞ്ഞപുഴ പഴയ പാലവും പരിസരവും വിശ്രമകേന്ദ്രമാക്കാൻ നടപടി സ്വീകരിക്കണം
വൈക്കം: എറണാകുളം-കോട്ടയം റൂട്ടിലെ ചെമ്പ് മുറിഞ്ഞപുഴയിലെ പഴയപാലവും പരിസരവും വിനോദസഞ്ചാരികൾക്കും വഴിയാത്രക്കാർക്കും വിശ്രമകേന്ദ്രമാക്കുന്നതിനു ഭൗതിക സാഹചര്യമൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാലപ്പഴക്കവും അനധികൃത മണൽവാരൽ മൂലവും ഗതാഗതയോഗ്യം അല്ലാതായിത്തീർന്ന പഴയ പാലത്തിനു സമാന്തരമായി പുതിയ പാലം നിർമിച്ചതോടെ പഴയപാലവും പരിസരവും വിനോദ സഞ്ചാരികളുടെയും യാത്രികരുടെയും ഇഷ്ടകേന്ദ്രമായി മാറിയിട്ടും വികസനത്തിനു സഹായകരമായ പ്രവൃത്തികളൊന്നും അധികൃതർ ചെയ്യുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ചെമ്പ് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മൂന്ന് ഊഞ്ഞാലും ഒരു ചാരു ബഞ്ചും സ്ഥാപിച്ച് അവളിടം സ്ത്രീ സൗഹൃദപാർക്കാണെന്ന് സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ചില സന്നദ്ധ സംഘടനകൾ കലാപരിപാടികൾ നടത്തി പഴയ പാലവും പരിസരവും ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു. സഞ്ചാരികൾക്കു തണലിടമൊരുക്കി കുടുംബശ്രീയുടെ നാടൻ ഭക്ഷണശാല ആരംഭിച്ചാൽ ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്കും വാഹന യാത്രികർക്കും ഉപകാരപ്രദമാകുമായിരുന്നു. കഴിഞ്ഞ തവണ ചെമ്പിലരയൻ സ്മാരക വള്ളംകളി മുറിഞ്ഞപുഴയിൽ നടത്തിയപ്പോൾ വേദിയായത് ഇവിടത്തെ പഴയ പാലമായിരുന്നു. മുവാറ്റുപുഴയാറിന്റെ…
Read Moreകണ്ണടച്ച് അധികൃതർ: ചങ്ങനാശേരിയിൽ തെരുവുനായ ശല്യം രൂക്ഷം
ചങ്ങനാശേരി: ചങ്ങനാശേരി നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. അക്രമകാരികളായ നായ്ക്കളുടെ വിളയാട്ടം നഗരവാസികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹന സഞ്ചാരികള്‍ക്കും കടുത്തഭീഷണിയാകുന്നു. നഗരത്തിലെ മാര്‍ക്കറ്റുകള്‍, വണ്ടിപ്പേട്ട, കുരിശുംമൂട്, പാറേല്‍ പള്ളി, ഫാത്തിമാപുരം ഉൾപ്പെടയുള്ള പ്രദേശങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇറച്ചിക്കടകളുടെ പരിസരങ്ങള്‍ കേന്ദ്രീകരിച്ചാണ് തെരുവുനായ്ക്കള്‍ വിഹരിക്കുന്നത്. തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിനുള്ള എബിസി പ്രോഗ്രാം നടപടികള്‍ നിലച്ചതോടെയാണ് ഇവയുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത്. അസംപ്ഷന്‍, എസ്ബി കോളജുകളിലേക്കു വിദ്യാര്‍ഥികള്‍ കാല്‍നടയായി സഞ്ചരിക്കുന്ന പി.പി ജോസ് റോഡില്‍ അലഞ്ഞുതിരിയുന്ന നായക്കൂട്ടങ്ങള്‍ വലിയ ഭീഷണിയാണ്. ളായിക്കാട്-പാലാത്രച്ചിറ-ചങ്ങനാശേരി ബൈപാസിലും നായ്ക്കളുടെ ശല്യം രൂക്ഷമാണ്. തൃക്കൊടിത്താനം പഞ്ചായത്തിലെ പുലിക്കേട്ടുപടി, കുന്നുംപുറം, അമര, ചാഞ്ഞോടി, മാടപ്പള്ളി പഞ്ചായത്തിലെ തെങ്ങണ, മാമ്മൂട്, വെങ്കോട്ട പായിപ്പാട് പഞ്ചായത്തിലെ പായിപ്പാട്, നാലുകോടി കവലകള്‍ തുടങ്ങിയ സ്ഥലങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിന് അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്ന് എന്‍സിപി…
Read Moreപുതുവര്‍ഷാഘോഷം: ലഹരിക്ക് കടിഞ്ഞാണിടാൻ പോലീസ്; വിനോദസഞ്ചാരകേന്ദ്രങ്ങളിൽ വ്യാപക പരിശോധന
കോട്ടയം: പുതുവര്‍ഷാഘോഷങ്ങള്‍ക്കായി ജില്ലയിലേക്ക് വന്‍തോതില്‍ ലഹരി എത്തുന്നതായി സൂചന. പോലീസും എക്സൈസും നിരീക്ഷണം കര്‍ശനമാക്കി. കുമരകം, വാഗമണ്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹോം സ്റ്റേകളിലും പോലീസ് നിരീക്ഷണവും പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. പുതുവത്സരത്തില്‍ ഇവിടങ്ങളില്‍ മുറികള്‍ ബുക്ക് ചെയ്തിരിക്കുന്നവരുടെ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചതായാണ് സൂചന. പുതുവത്സരാഘോഷങ്ങള്‍ക്കായി ജില്ലയിലേക്കു വന്‍തോതില്‍ കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി പോലുള്ള സിന്തറ്റിക്ക് ലഹരികള്‍ എത്തിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ പരിശോധകള്‍ക്കായി ഡാന്‍സാഫ് സംഘത്തിനു പുറമെ പ്രത്യേക ദൗത്യസംഘങ്ങള്ക്കും പോലീസും എക്സൈസും രൂപം നല്‍കിയിട്ടുണ്ട്. നാളുകള്‍ക്കു മുമ്പുവരെ കഞ്ചാവുപോലുള്ള ലഹരിവസ്തുക്കളാണ് വ്യാപകമായി ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സിന്തറ്റിക് രാസലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവുമാണ് വലിയ ഭീഷണിയായിരിക്കുന്നത്. എംഡിഎംഎ, ഹാഷിഷ് ഓയില്‍, എല്‍എസ്ഡി സ്റ്റാമ്പ്, നൈട്രോസെപാം ഗുളിക, ബ്രൗണ്‍ ഷുഗര്‍, കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവ അടുത്ത കാലത്ത് എക്സൈസും പോലീസും വന്‍തോതിലാണ് പിടികൂടിയിട്ടുള്ളത്. കഞ്ചാവിനെക്കാള്‍ ലഹരിയും സൂക്ഷിക്കാന്‍…
Read Moreഎത്ര നല്ല സുഹൃത്തുക്കളാണെങ്കിലും സിനിമയ്ക്ക് ആവശ്യമുണ്ടെങ്കിൽ വിളിക്കും: സൗഹൃദം വേറെ സിനിമ വേറെ; സുരഭി ലക്ഷ്മി
എത്ര നല്ല സുഹൃത്തുക്കളാണെങ്കിലും ആ സിനിമയ്ക്ക് ആവശ്യമുണ്ടെങ്കിൽ വിളിക്കും എന്ന് സുരഭി ലക്ഷ്മി. വേണമെങ്കിൽ എനിക്ക് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ ദിലീഷ് പോത്തന്റെ സിനിമകളിലോ സുഹൃത്തുക്കളുടെ സിനിമകളിലോ ഉണ്ട്. സൗഹൃദം വേറെ, സിനിമ വേറെ. ഇപ്പോൾ എനിക്ക് പത്ത് ലക്ഷം രൂപ ഇടണം എന്ന് പറഞ്ഞാൽ ദിലീഷ് ഇടും. തിരിച്ച് ഇടണമെന്ന് പറഞ്ഞാൽ അത്രയില്ലെങ്കിലും കുറച്ചൊക്കെ ഞാനും ഇടും. എനിക്ക് ഒരു പണിയുമില്ലാത്ത അവസ്ഥ ഇതുവരെ വന്നിട്ടില്ല. ഒരേ ക്ലാസിൽ പഠിച്ച രണ്ട് പേർ ഒരേ വർഷം ദേശീയ അവാർഡ് വാങ്ങിയത് ചരിത്രത്തിലുണ്ടോ എന്നെനിക്ക് അറിയില്ല. ഒരാൾ മികച്ച നടിക്കുള്ള അവാർഡ് വാങ്ങുന്നു. അതേ ക്ലാസിൽ പഠിച്ചയാൾ മികച്ച മലയാള സിനിമയുടെ സംവിധായകനുള്ള അവാർഡ് വാങ്ങുന്നു. രണ്ട് പേരും കരിയറിൽ തങ്ങളുടേതായ പാതയിൽ മുന്നോട്ട് പോകുകയായിരുന്നു. പോത്തൻ മാക്ബത്ത് നാടകം ചെയ്യുന്ന സമയത്ത് ലേഡി മാക്ബത്ത് ആയി…
Read Moreഒരുമിച്ച് കോളജില്‍ പോകുന്നതും കല്യാണം കഴിക്കുന്നതും കുട്ടികളുണ്ടാകുന്നതുമെല്ലാം സ്വപ്നം കണ്ടു, എന്നാൽ കാമുകിയുടെ മരണത്തോടെ തകര്‍ന്നുപോയി: വിവേക് ഒബ്റോയ്
പ്രണയ കഥ പറഞ്ഞ് വിവേക് ഒബ്റോയ്. ആദ്യമായി പ്രണയത്തിലാകുന്നത് 13 -ാം വയസിലാണ്. കാമുകിക്കു 12 വയസായിരുന്നു. കുട്ടിക്കാലത്തെ പ്രണയങ്ങള്‍ക്ക് പൊതുവെ അല്പ്പായുസായിരിക്കും. എന്നാല്‍ ഞങ്ങളുടെ പ്രണയം കാലത്തെ അതിജീവിച്ചു. 18-ാം വയസിലേക്ക് എത്തിയപ്പോൾ സീരിയസ് റിലേഷന്‍ഷിപ്പിലേക്ക് കടന്നിരുന്നു. എന്റെ ഭാവി അവള്‍ക്കൊപ്പം സ്വപ്നം കണ്ടിരുന്നു. അവളാണ് എല്ലാം എന്ന് ഞാന്‍ കരുതി. ഒരുമിച്ച് കോളജില്‍ പോകുന്നതും കല്യാണം കഴിക്കുന്നതും കുട്ടികളുണ്ടാകുന്നതുമെല്ലാം ഞാന്‍ സ്വപ്നം കണ്ടിരുന്നു. എന്റെ മനസില്‍ ജീവിതം മുഴുവന്‍ പ്ലാന്‍ ചെയ്തിരുന്നു. പിന്നീടാണ് കാമുകിക്ക് കാന്‍സര്‍ ആണെന്നറിയുന്നത്. ഞാന്‍ അവളെ കുറേ വിളിച്ചു. പക്ഷെ അവള് പ്രതികരിച്ചില്ല. സുഖമില്ലെന്ന് പറഞ്ഞിരുന്നു. ഞാന്‍ കരുതിയത് ജലദോഷം ആണെന്നാണ്. അവളെയോ കുടുംബത്തെയോ കിട്ടാതെ വന്നപ്പോള്‍ ഞാന്‍ അവളുടെ കസിനെ വിളിച്ചു. അങ്ങനെയാണ് അവള് ആശുപത്രിയിലാണെന്ന് അറിയുന്നത്. അവള്‍ക്ക് രക്താര്‍ബുദമാണെന്നും അവസാന സ്റ്റേജിലാണെന്നും അറിഞ്ഞു. വല്ലാത്തൊരു ഞെട്ടലാണുണ്ടായത്. ഞങ്ങള്‍…
Read Moreഹോട്ട് ലുക്കിൽ പാർവതി കൃഷ്ണ: വിമർശിച്ചും പിന്തുണച്ചും സമ്മിശ്ര പ്രതികരണവുമായി സോഷ്യൽ മീഡിയ
മലയാളികള്‍ക്ക് സുപരിചിതയാണ് പാര്‍വ്വതി കൃഷ്ണ. ബഹുമുഖ പ്രതിഭയായ പാര്‍വതി അഭിനേത്രിയും മോഡലും ചാനല്‍ ഷോകളില്‍ അവതാരകയുമാണ്. ഇപ്പോഴിതാ പാര്‍വതിയുടെ പുതിയ ഫോട്ടോഷൂട്ടും ശ്രദ്ധ നേടുകയാണ്. ക്രിസ്തുമസ് സ്പെഷ്യല്‍ ഫോട്ടോഷൂട്ടിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം വൈറലാവുകയാണ്. ചുവന്ന നിറത്തിലുള്ള സാരിയുടുത്ത് ഹോട്ട് ലുക്കിലാണ് ഫോട്ടോഷൂട്ടില്‍ പാര്‍വതി എത്തിയിരിക്കുന്നത്. താരത്തിന്റെ ലുക്കിനു കൈയടിച്ചു കൊണ്ട് നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം മോശം കമന്റുകളും പാര്‍വതി നേരിടുന്നുണ്ട്. താരത്തിന്റെ വസ്ത്രധാരണത്തെ വിമര്‍ശിക്കുന്നവരും അശ്ലീല കമന്റുകള്‍ പങ്കുവയ്ക്കുന്നവരുമുണ്ട്.
Read More