കോട്ടയം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ ആത്മകഥ ചോര്‍ന്ന സംഭവത്തില്‍ കേസെടുക്കാന്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിന്റെ നിര്‍ദേശം. നിലവിലെ പരാതിയില്‍ കേസെടുക്കാമെന്ന് കോട്ടയം എസ്പിക്ക് എഡിജിപി നിര്‍ദേശം നല്കി. ഡിസി ബുക്സിന്റെ മുന്‍ പബ്ലിക്കേഷന്‍ വിഭാഗം മേധാവി ശ്രീകുമാറിനെതിരേ വഞ്ചനാക്കുറ്റത്തിന് കേസെടുക്കും. ഡിസി ബുക്സിൽ നിന്നും ശ്രീകുമാർ ആത്മകഥ ചോർത്തിയെന്നായിയുന്നു കോട്ടയം എസ്പിയുടെ കണ്ടെത്തൽ. വയനാട്- ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിവസമാണ് ഇപിയുടെ ആത്മകഥ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. എന്നാൽ ഇത് തന്റെ ആത്മകഥയല്ലെന്ന് ഇ.പി പരസ്യ നിലപാടെടുത്തു. ഇപിയുടെ പരാതിയിൽ കോട്ടയം എസ്പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന കണ്ടെത്തൽ. പക്ഷെ ഇപിയുടെ ആത്മകഥാ ഭാഗം ഇ.പി അറിയാതെ എങ്ങനെ ഡിസിയിൽ എത്തി എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.
Read MoreDay: December 30, 2024
13 അടി ഉയരത്തില്‍ തിരമാല: കീഴ്മേല്‍ മറിഞ്ഞ് ബോട്ടുകൾ
ഇൽ ന്യൂറോ(പെറു): പെറുവിന്റെ വടക്ക് കിഴക്കന്‍ തീരമായ ഇൽ ന്യൂറോയില്‍ ശക്തമായ കാറ്റിൽ 13 അടി ഉയരത്തില്‍ തിരമാലകള്‍ ഉയർന്നു. തീരത്തോട് ചേര്‍ന്ന് മത്സ്യബന്ധനത്തിൽ ഏര്‍പ്പെട്ടിരുന്ന നിരവധി ബോട്ടുകള്‍ തിരമാലയിൽപ്പെട്ട് ഉയര്‍ന്നു പൊങ്ങി കീഴ്മേൽ മറിഞ്ഞു. ബോട്ടുകളിൽ 180 ഓളം മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്നു. ഒരാൾ മരിച്ചു. നിരവധിപ്പേർക്കു പരിക്കേറ്റു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇക്കഡോര്‍ തീരത്തും സമാനമായ അവസ്ഥയായിരുന്നെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Read Moreദക്ഷിണ കൊറിയയിൽ യാത്രാവിമാനം തകർന്ന് 179 മരണം
സിയൂൾ: ദക്ഷിണകൊറിയയിൽ ലാൻഡിംഗിനിടെ വിമാനം റൺവേയിൽനിന്നു തെന്നിമാറി കോൺക്രീറ്റ് മതിലിൽ ഇടിച്ചു കത്തി 179 പേർ മരിച്ചു. ആറു ജീവനക്കാരടക്കം 181 യാത്രക്കാരിൽ രണ്ടു പേർ മാത്രമാണു രക്ഷപ്പെട്ടത്. സിയൂളിന് 290 കിലോമീറ്റർ അകലെ മുവാൻ നഗരത്തിലായിരുന്നു അപകടം. ബാങ്കോക്കിൽനിന്നെത്തിയ ജെജു എയർ വിമാനം ഇന്നലെ രാവിലെ ഒന്‍പതിനാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ 85 സ്ത്രീകളും 84 പുരുഷന്മാരും ഉൾപ്പെടുന്നു. മരിച്ച പത്തു പേരെ തിരിച്ചറിയാനായിട്ടില്ല. പരിക്കേറ്റ രണ്ടു പേർ വിമാന ജീവനക്കാരാണ്. ഇവർ അപകടനില തരണം ചെയ്തുവെന്നാണു റിപ്പോർട്ട്. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗം പേരും ദക്ഷിണ കൊറിയക്കാരാണ്. രണ്ടു തായ്ലാൻഡ് പൗരന്മാരും മരിച്ചവരിൽ ഉൾപ്പെടുന്നു. 32 ഫയർ ട്രക്കുകളും അനവധി ഹെലികോപ്റ്ററുകളും തീ അണയ്ക്കാനെത്തി. റൺവേയിൽ നിയന്ത്രണം വിട്ട വിമാനം അതിവേഗത്തിൽ വിമാനത്താവളത്തിന്റെ അതിരിലുള്ള കോൺക്രീറ്റ് ഭിത്തിയിൽ ഇടിക്കുകയായിരുന്നു. ഉടൻ സ്ഫോടനവും വൻ തീപിടിത്തവുമുണ്ടായി. വിമാനം പൂർണമായും കത്തിനശിച്ചു.…
Read Moreപല്ലിൽ കന്പിയിടുന്ന ചികിത്സ
പല്ലിൽ കന്പിയിടുന്നതിനു മുന്‍പ് വായ്ക്കുള്ളിൽ പൂർണമായ പരിശോധന ആവശ്യമാണ്.1. നിലവിൽ അണപ്പല്ലുകൾ ഏതെങ്കിലും എടുത്തുകളഞ്ഞിട്ടുണ്ടെങ്കിൽ അവിടം സംരക്ഷിക്കാൻ പ്രത്യേകം രൂപകൽപന ചെയ്ത ചികിത്സ ആവശ്യമാണ്.2. പല്ലുകൾ പുറത്തുവരുന്പോൾ മുതലുള്ള പരിശോധനയും ചികിത്സയും പല്ലിൽ കന്പിയിടുന്നതിന്റെ സങ്കീർണത കുറയ്ക്കുന്നു. 3. ഡോക്ടറുടെ ട്രീറ്റ്മെന്റ് പ്ലാനിംഗ് പ്രകാരമുള്ള ചികിത്സ ചെയ്യാൻ സഹകരിക്കുക. ഉദാ: ചികിത്സ തീർക്കാൻ രണ്ടുവർഷമാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നതെങ്കിൽ ഇതിനു മുന്‍പായി തീർക്കണം എന്ന ആവശ്യം ചികിത്സ തുടങ്ങിയതിനുശേഷം ആവശ്യപ്പെടാതിരിക്കുക. വിവാഹം, ദൂരയാത്ര, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി ദൂരെ പോകേണ്ടി വരുന്പോൾ ഡോക്ടറുടെ നിർദേശം സ്വീകരിച്ച് ചികിത്സയ്ക്ക് തീരുമാനമെടുക്കണം.ഭക്ഷണകാര്യത്തിൽകന്പിയിടുന്ന ചികിത്സ തുടങ്ങിക്കഴിഞ്ഞാൽ വായ വളരെ വ്യത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്. പ്രത്യേക ശ്രദ്ധ ഇതിനു നൽകണം. ഭക്ഷണകാര്യത്തിൽ ക്രമീകരണങ്ങൾ ചെയ്യണം. * ചില ഭക്ഷണസാധനങ്ങൾ പൂർണമായും ഉപേക്ഷിക്കണം. * കട്ടിയുള്ള ഐസ് ചവയ്ക്കുക, മിഠായി കടിച്ചുചവച്ചു കഴിക്കുക, ഒട്ടിപ്പിടിക്കുന്ന ആഹാരം,…
Read Moreഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ ഭരതനാട്യത്തിന് സംഘാടകർ പിരിച്ചെടുത്തത് കോടികൾ; പട്ടുസാരിക്ക് പകരം നൽകിയത് കോട്ടൺ സാരി; ആക്ഷേപവുമായി നർത്തകി
കൊച്ചി; കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യമിട്ട് ഇന്നലെ നടത്തിയ പരിപാടിയില്‍ പങ്കെടുത്തവരിൽ നിന്നും സംഘാടകർ പിരിച്ചെടുത്തത് കോടിക്കണക്കിന് രൂപയെന്ന് ആക്ഷേപം. പങ്കെടുത്ത പന്ത്രണ്ടായിരത്തോളം നർത്തകരിൽ നിന്നും പല തുകകളാണ് ഈടാക്കിയിട്ടുള്ളത്. 5100 രൂപ നല്‍കിയാണെന്ന് ഇടുക്കി സ്വദേശിനിയായ നര്ത്തകിയിൽ നിന്നും വാങ്ങിയത്. എന്നാൽ മറ്റു ചിലരിൽ നിന്നാകട്ടെ 3600 രൂപയുമാണ്. പട്ടുസാരി നല്‍കുമെന്നാണ് പറഞ്ഞതെങ്കിലും കിട്ടിയത് സാധാരണ കോട്ടണ്‍ സാരിയാണ്. ഭക്ഷണം, താമസം, മേക്കപ്പ് എല്ലാം സ്വന്തം കൈയ്യില്‍നിന്ന് പണമെടുത്താണ് ചെയ്തത്. ഗിന്നസ് റിക്കാര്‍ഡ് സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ സംഘാടനത്തില്‍ പിഴവ് ബോധ്യപ്പെട്ടത് ഉമ തോമസിന് പരുക്കേറ്റപ്പോഴാണെന്ന് നര്‍ത്തകി പറഞ്ഞു. പിന്നീട് പരിപാടിയില്‍ പങ്കെടുത്തില്ലെന്നും അവര്‍ പറഞ്ഞു.താന്‍ മുന്‍പും റിക്കാര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പല പരിപാടിയിലും പങ്കെടുത്തിട്ടുണ്ടെങ്കിലും അതിലൊന്നും ഇത്രയധികം പണം ആവശ്യപ്പെട്ടിരുന്നില്ല. സംഗീതജ്ഞനായ ഭര്‍ത്താവ് പങ്കെടുത്ത പരിപാടികളിലും ഈ…
Read Moreമലയാളത്തിന്റെ സ്നേഹം പ്രിയതരം: മനസ് തുറന്ന് രാജ് ബി. ഷെട്ടി
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ് ബി. ഷെട്ടി നായക വേഷത്തിലെത്തുന്ന സര്‍വൈവല്‍ ത്രില്ലര്‍ ‘രുധിരം’ തിയറ്ററുകളില്‍. പുതുമുഖം ജിഷോ ലോണ്‍ ആന്റണി കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ അപര്‍ണ ബാലമുരളിയും നിര്‍ണായക വേഷത്തില്‍. ടർബോയും കൊണ്ടലുമാണ് ആദ്യം റിലീസ് ആയതെങ്കിലും രുധിരമാണ് രാജ് ബി. ഷെട്ടി മലയാളത്തിൽ ആദ്യമായി അഭിനയിച്ച ചിത്രം. ‘ടര്‍ബോയിലെ വെട്രിവേല്‍ ഷണ്മുഖ സുന്ദരം, കൊണ്ടലിലെ ഡാനിയല്‍… അവര്‍ക്കു ഹീറോയിസത്തിന്റെ ഷേഡുണ്ട്. പക്ഷേ, ഇതിലെ കഥാപാത്രം ഡോ. മാത്യു റോസി അങ്ങനെയല്ല. ഇതില്‍ വയലന്‍സുണ്ട്. ഈ കഥയില്‍നിന്നു വയലന്‍സ് മാറ്റിനിര്‍ത്താനാവില്ല. മാനസികവും ശാരീരികവുമായ വയലന്‍സ് ഏറെയാണ്. ആളുകളെ മാനസികമായി പീഡിപ്പിച്ചാല്‍ ചില നേരങ്ങളില്‍ അതിന്റെ പ്രതികരണം എങ്ങനെയാവും എന്നതാണ് പടത്തിന്റെ സൂക്ഷ്മാന്വേഷണം’- രാജ് ബി. ഷെട്ടി രാഷ്ട്രദീപികയോടു പറഞ്ഞു. രുധിരം പറയുന്നത് ?സര്‍വൈവല്‍ ത്രില്ലറാണെങ്കിലും പ്രതികാരവും കഥയുടെ…
Read Moreബ്ലാസ്റ്റേഴ്സിന് എട്ടാം തോൽവി; 14 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് 10-ാം സ്ഥാനത്ത്
ജംഷഡ്പുർ: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് എട്ടാം തോൽവി. എവേ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 0-1നു ജംഷഡ്പുർ എഫ്സിയോടു പരാജയപ്പെട്ടു. പാട്രിക് ചൗധരിയായിരുന്നു (61’) ജംഷഡ്പുരിന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്. 14 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് 10-ാം സ്ഥാനത്താണ്. 21 പോയിന്റുമായി ജംഷഡ്പുർ നാലാം സ്ഥാനത്തേക്കുയർന്നു.
Read Moreഹാപ്പി ഫൈനൽ ; സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ബംഗാളിനെ നേരിടും
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ. സെമിയിൽ മണിപ്പുരിനെ ഏകപക്ഷീയമായി തകർത്താണ് കേരളം 78-ാമത് സന്തോഷ് ട്രോഫിയുടെ കലാശപ്പോരാട്ടത്തിനു ടിക്കറ്റെടുത്തത്. 5-1നായിരുന്നു മണിപ്പുരിനെ കേരളം സെമിയിൽ തകർത്തത്. കേരളത്തിനുവേണ്ടി പകരക്കാരുടെ ബെഞ്ചിൽനിന്നെത്തിയ മുഹമ്മദ് റോഷൽ (73’, 88’, 90+5’) ഹാട്രിക് സ്വന്തമാക്കി. നസീബ് റഹ്മാൻ (22’), മുഹമ്മദ് അജ്സൽ (45+1’) എന്നിവരും കേരളത്തിനുവേണ്ടി ഗോൾ നേടി. 2021-22 സീസണിൽ ചാന്പ്യന്മാരായശേഷം ആദ്യമായാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ പ്രവേശിക്കുന്നത്. നിലവിലെ ചാന്പ്യന്മാരായ സർവീസസിനെ 2-4നു സെമിയിൽ തകർത്ത വെസ്റ്റ് ബംഗാളാണ് ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ. നാളെ രാത്രി 7.30നാണ് ബംഗാൾ x കേരളം ഫൈനൽ പോരാട്ടം. സന്തോഷ് ട്രോഫി ഏറ്റവും കൂടുതൽ തവണ (32) സ്വന്തമാക്കിയ ടീമാണ് ബംഗാൾ. കേരളം ഇതുവരെ ഏഴു തവണ കപ്പിൽ ചുംബിച്ചിട്ടുണ്ട്.
Read Moreവണ്ടർ ബും…ജസ്പ്രീത് ബുംറയ്ക്കു റിക്കാർഡ് നേട്ടം
മെൽബണ്‍: ഓസ്ട്രേലിയയ്ക്ക് എതിരായ ബോക്സിംഗ് ഡേ ടെസ്റ്റ് ക്രിക്കറ്റിന്റെ നാലാംദിനത്തിലെ ഹൈലൈറ്റ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ റിക്കാർഡ് വിക്കറ്റ് നേട്ടമായിരുന്നു. ഓസീസ് കൗമാര ഓപ്പണർ സാം കോണ്‍സ്റ്റാസിന്റെ വിക്കറ്റ് തെറിപ്പിച്ച ബുംറയുടെ വണ്ടർ ബോളും ബൗളേഴ്സ് എൻഡിലേക്കുള്ള ഡയറക്ട് ത്രോയിലൂടെ മിച്ചൽ സ്റ്റാർക്കിനെ ഋഷഭ് പന്ത് റണ്ണൗട്ടാക്കിയതും നഥാൻ ലിയോണിന്റെ പ്രതിരോധക്കോട്ടയുമായിരുന്നു നാലാംദിനത്തിലെ മറ്റു പ്രത്യേകതകൾ. ഒന്നാം ഇന്നിംഗ്സിൽ സ്കൂപ്പ് ഷോട്ടിലൂടെ തന്നെ തുടരെ ബൗണ്ടറി കടത്തിയ പത്തൊന്പതുകാരൻ കോണ്‍സ്റ്റാസിന്റെ ബാറ്റിനും പാഡിനും ഇടയിലൂടെ കടന്നുപോയ പന്തായിരുന്നു വിക്കറ്റ് ഇളക്കിയത്. ആ വിക്കറ്റ് നേട്ടം ഇരുകൈയും ഉയർത്തി ഗാലറിയിലേക്ക് ആവേശത്തോടെ വീശിയായിരുന്നു ബുംറ ആഘോഷിച്ചത്. പതിവിനു വിപരീതമായിരുന്നു ആ ആഘോഷമെന്നതും വാസ്തവം. സോഷ്യൽ മീഡിയയിലും ബുംറയുടെ ഈ ആഘോഷം തരംഗമായി. അതിവേഗം ബുംറ 200ൽ ടെസ്റ്റിൽ ഏറ്റവും കുറവ് റണ്‍സ് വഴങ്ങി 200 വിക്കറ്റ് സ്വന്തമാക്കുന്ന…
Read Moreറാപ്പിഡ് ക്വീൻ; കൊനേരു ഹംപിക്ക് വീണ്ടും ലോക റാപ്പിഡ് ചെസ് കിരീടം
ന്യൂയോർക്ക്: ലോക ചെസ് ചാന്പ്യൻഷിപ്പുകളിൽ ഇന്ത്യൻ താരങ്ങളുടെ പടയോട്ടം തുടരുന്നു. 2024 ഫിഡെ ലോക ചാന്പ്യൻപട്ടം ഡി. ഗുകേഷ് സ്വന്തമാക്കിയതിന്റെ ആവേശം കെട്ടടങ്ങുന്നതിനു മുന്‍പ് മറ്റൊരു ലോക കിരീടം ഇന്ത്യയിലേക്ക്. 2024 ഫിഡെ ലോക റാപ്പിഡ് ചെസ് വനിതാ വിഭാഗത്തിൽ കൊനേരു ഹംപിയാണ് ഇന്ത്യയിലേക്ക് ഈ വർഷത്തെ മറ്റൊരു കിരീടം എത്തിച്ചത്. ഇതോടെ 2024ൽ ഇന്ത്യക്ക് ചെസ് ഒളിന്പ്യാഡ് സ്വർണം അടക്കം മൂന്നു ലോക കിരീടങ്ങളായി. 11 റൗണ്ട് പോരാട്ടത്തിൽ 8.5 പോയിന്റ് നേടിയാണ് ആന്ധ്രപ്രദേശുകാരിയായ കൊനേരു ഹംപി ലോക റാപ്പിഡ് ചാന്പ്യൻഷിപ്പിൽ ജേതാവായത്. മുപ്പത്തേഴുകാരിയായ കൊനേരു ഹംപി ഇതു രണ്ടാം തവണയാണ് ലോക റാപ്പിഡ് ചെസ് ചാന്പ്യൻഷിപ്പിൽ ജേതാവാകുന്നതെന്നതും ശ്രദ്ധേയം. 2019ലാണ് ആദ്യമായി ഹംപി റാപ്പിഡ് ചെസിന്റെ ലോക ക്വീൻ പട്ടത്തിൽ ആദ്യമായെത്തിയത്. 2023ലെ നഷ്ടം നികത്തി 2023 ഫിഡെ ലോക റാപ്പിഡ് വനിതാ കിരീടം…
Read More