തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്. താരമിപ്പോൾ ബേബി ജോണിന്റെ പ്രമോഷൻ തിരക്കിലാണ്. കീര്‍ത്തി സുരേഷിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. ഫോട്ടോ സെഷനിടെ ഫോട്ടോഗ്രാഫര്‍ കീര്‍ത്തി ദോശ എന്ന് താരത്തെ വിളിച്ചു. അപ്പോൾ നടി തിരുത്തിയ സംഭവമാണ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്. ഫോട്ടോ എടുക്കുന്നതിനിടയിൽ ഫോട്ടോഗ്രാഫര്‍ താരത്തെ കീര്‍ത്തി ദോശ എന്ന് ഉറക്കെ വിളിച്ചു. കീര്‍ത്തി ദോശയല്ല, കീര്‍ത്തി സുരേഷാണെന്ന് തിരുത്തിയ താരം ദോശ ഇഷ്ടമാണ് എന്നും വ്യക്തമാക്കി. സംഭവം അസ്വസ്ഥപ്പെടുത്തിയെങ്കിലും ചെറു ചിരിയോടെ താരം പക്വമായാണ് പ്രതികരിച്ചത്. അതിനിടയിൽ മറ്റൊരു ഫോട്ടോഗ്രാഫർ താരത്തെ കിര്‍തി എന്ന് വിളിക്കുകയായിരുന്നു കിര്‍തി അല്ല താൻ കീര്‍ത്തീ ആണെന്ന് താരം തിരുത്തി. അതേസമയം, മെഹ്ര് രമേഷ് സംവിധാനം ചെയ്ത് ചിരഞ്ജീവി നായകനായ ഭോലാ ശങ്കര്‍ ആണ് ഒടുവില്‍ കീര്‍ത്തി സുരേഷിന്റേതായി പ്രദര്‍ശനത്തിന് എത്തിയത്. ഭോലാ ശങ്കറില്‍ കീര്‍ത്തിക്ക് ചിരഞ്ജീവിയുടെ…
Read MoreDay: December 30, 2024
അടിപൊളി ന്യൂ ഇയർ കാർഡ് ഉണ്ടാക്കാം: സാമൂഹിക മാധ്യമങ്ങളിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്; നിങ്ങളെ സൈബർ തട്ടിപ്പുകാർ കുരുക്കും; മുന്നറിയിപ്പുമായി പോലീസ്
കൊല്ലം: വാട്സ് ആപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ പുതുവത്സര ആശംസകൾ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഈ വർഷത്തെ ഒടുവിലത്തെ സൈബർ തട്ടിപ്പുമായി കുറ്റവാളികൾ സജീവമായി രംഗത്തുണ്ടെന്നാണ് പോലീസ് നൽകുന്ന ജാഗ്രതാ നിർദേശം. ഇനിയുള്ള ദിവസങ്ങളിൽ സൈബർ തട്ടിപ്പുകാർ നിങ്ങളുടെ വാട്സ് ആപ്പിലേക്ക് നിരന്തരം പലതരത്തിലുമുള്ള പുതുവത്സര ആശംസകൾ അയച്ചു കൊണ്ടിരിക്കും. അതിൽ ഒരു പുതിയ എപികെ ഫയൽ മാൽവെയറിലേക്കുള്ള ലിങ്ക് അടങ്ങിയിരിക്കാം. നിങ്ങൾക്ക് സ്വന്തം പേരിൽ അടുത്ത സുഹൃത്തുക്കൾക്ക് വ്യക്തിപരമായും വാട്സ് ആപ്പ് ഗ്രൂപ്പുകളിലും പുതുവത്സരാശംസകൾ അയക്കാം എന്നായിരിക്കും തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുക. നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ, കാർഡ് ലഭിക്കാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക എന്ന് അറിയിക്കും.അത്തരമൊരു ലിങ്ക് ലഭിച്ചാൽ, ആ ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നാണ് പോലീസ് മുന്നറിയിപ്പ് നൽകിട്ടുള്ളത്. സൈബർ കുറ്റവാളികൾ ഫോൺ ഹാക്ക് ചെയ്യുകയും ആക്സസ് അവരിലേക്ക് പോകുകയും ചെയ്യും. മൊബൈൽ ഡേറ്റ,…
Read Moreവാർഡ് പുനർവിഭജനം;നഗരസഭയിലും കോര്‍പറേഷനിലും 10 ശതമാനം പോലും പട്ടികജാതി സംവരണ വാർഡുകളില്ല
കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളായ നഗരസഭയിലും കോര്‍പറേഷനുകളിലും വാർഡ് പുനർവിഭജനം നടന്നപ്പോൾ പത്തു ശതമാനം പോലും പട്ടികജാതി സംവരണ സീറ്റുകളില്ല. തദ്ദേശ സ്വയം ഭരണ വകുപ്പ് 2024 സെപ്റ്റംബര്‍ 10 ന് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം സംസ്ഥാനത്തെ മുനിസിപ്പല്‍ കോര്പറേഷന് വാര്‍ഡുകളുടെ എണ്ണവും അതില്‍ എസ്സി/എസ്ടി സംവരണ വാര്‍ഡുകളും നിശ്ചയിച്ചിട്ടുണ്ട്. ഇതിലാണ് എസ്സി/എസ്ടി വിഭാഗത്തിന് പത്തു ശതമാനം പോലും സംവരണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നത്. പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും ലഭിക്കേണ്ട 10 ശതമാനം സംവരണം നിയമങ്ങളിലെ പഴുതുകളിലൂടെ അട്ടിമറിക്കപ്പെടുന്നുവെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.തിരുവനന്തപുരം കോര്‍പറേഷനില്‍ നിലവില്‍ 100 വാര്‍ഡുകളില്‍ 10 പട്ടികജാതി സംവരണ സീറ്റുകള്‍ ഉണ്ട്. എന്നാല്‍ 2024 ലെ പുതിയ വിജ്ഞാപന പ്രകാരം 101 വാര്‍ഡുകള്‍ നിലവില്‍ വരുമ്പോള്‍ സംവരണ സീറ്റുകള്‍ ഒമ്പത് ആയി കുറഞ്ഞു. കൊല്ലം, തൃശൂര്‍…
Read Moreവയനാട്ടിൽ ഡിസിസി ട്രഷററും മകനും ആത്മഹത്യചെയ്ത സംഭവം അന്വേഷണത്തിനു പ്രത്യേകസംഘം
കല്‍പ്പറ്റ: വയനാട്ടിൽ ഡിസിസി ട്രഷറർ എൻ.എം. വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണത്തിനായി പോലീസിന്റെ പ്രത്യേക സംഘം. ഉത്തരമേഖല ഡിഐജി രാജ്പാൽ മീണയുടെ നിർദേശപ്രകാരം രൂപീകരിച്ച ഏഴംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. ബത്തേരി ഡിവൈഎസ്പി കെ.കെ. അബ്ദുൾ ഷെരീഫിനാണ് അന്വേഷണച്ചുമതല. കോൺഗ്രസ് ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ നിയമനം വാഗ്ദാനംചെയ്ത് കോഴവാങ്ങിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളാണോ ആത്മഹത്യയിലേക്കു നയിച്ചതെന്ന കാര്യമാണ് അന്വേഷിക്കുന്നത്. എൻ.എം. വിജയനെ ഇടനിലക്കാരനാക്കി 1.18 കോടി രൂപ ഉദ്യോഗാർഥികളിൽനിന്ന് കോൺഗ്രസ് നേതാക്കൾ കോഴവാങ്ങിയെന്നാണ് ആക്ഷേപം. കബളിപ്പിക്കപ്പെട്ടതോടെ ബാധ്യത വിജയന്റെ ചുമലിലായി. നേതാക്കൾ വാങ്ങിയ പണം ഉദ്യോഗാർഥികൾക്കു തിരികെ നൽകുന്നതിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിജയൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരനു കത്ത് നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഈ മാസം 24-നാണ് വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേയായിരുന്നു…
Read Moreഏറ്റവും കൂടുതൽ കാലം ജീവിച്ച യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റും നൊബേൽ പുരസ്കാര ജേതാവുമായ ജിമ്മി കാർട്ടർ (100) അന്തരിച്ചു. 2002ലെ സമാധനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ അദ്ദേഹം അമേരിക്കയുടെ 39-ാമത്തെ പ്രസിഡന്റായിരുന്നു. അർബുദത്തെ അതിജീവിച്ച കാർട്ടർ കഴിഞ്ഞ യുഎസ് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്നു. ഡെമോക്രാറ്റുകാരനായ കാർട്ടർ 1977 മുതൽ 1981വരെ യുഎസ് പ്രസിഡന്റ് സ്ഥാനം വഹിച്ചു. 1976ലെ തെരഞ്ഞെടുപ്പിൽ അന്നത്തെ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ജെറാൾഡ് ഫോർഡിനെ തോൽപ്പിച്ചാണ് കാർട്ടർ വൈറ്റ് ഹൗസിലെത്തിയത്. ഈജിപ്ഷ്യൻ പ്രസിഡന്റ് അൻവർ സാദത്തും ഇസ്രയേൽ പ്രധാനമന്ത്രി മെനാചെം ബെഗിനും തമ്മിലുള്ള 1978ലെ ക്യാമ്പ് ഡേവിഡ് ഉടമ്പടിയാണ് കാർട്ടറുടെ പ്രധാന ഭരണനേട്ടം. ലോകമെമ്പാടും ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ 2002ലെ സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിന് കാർട്ടറെ അർഹനാക്കി. ഉയർന്ന പണപ്പെരുപ്പം, ഊർജദൗർലഭ്യം എന്നീ പ്രശ്നങ്ങളെ തുടർന്ന് 1980 ലെ തെരഞ്ഞെടുപ്പിൽ റൊണാൾഡ് റീഗനോടു പരാജയപ്പെട്ടു.…
Read Moreദൈവത്തിങ്കലേക്ക് പോകുന്നുവെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചശേഷം ജീവനൊടുക്കി… തമിഴ്നാട്ടിലെ ഹോട്ടലിൽ കൂട്ടആത്മഹത്യ; ആഭിചാരമാണെന്നു പോലീസ്
ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലൈയിലെ ഹോട്ടൽ മുറിയിൽ നടന്ന കൂട്ടആത്മഹത്യ ആഭിചാരവുമായി ബന്ധപ്പെട്ടതാണെന്നു പോലീസ്. ശ്രീമഹാകാല വ്യാസർ, സുഹൃത്ത് രുക്മിനി പ്രിയ, മക്കളായ മുകുന്ദ് ആകാശ്, ജലന്ദരി എന്നിവരാണു ദൈവത്തിങ്കലേക്ക് പോകുന്നുവെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചശേഷം ജീവനൊടുക്കിയത്. ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ആഭിചാര ആത്മഹത്യയാണെന്ന വിവരം ലഭിച്ചതെന്നു പോലീസ് പറഞ്ഞു. വിവാഹാമോചിതയയ രുക്മിനിയുമായി ഒരു തീർഥയാത്രയ്ക്കിടെ പരിചയപ്പെട്ട വ്യാസർ, അമ്മൻ ദേവിയുടെ ദൂതനാണ് താനെന്ന് അവരെ പറഞ്ഞു വിശ്വസിപ്പിച്ചു. ധ്യാനത്തിനിടെ ദേവിയുമായി നേരിട്ട് സംസാരിക്കും എന്ന വ്യാസരുടെ അവകാശവാദം വിശ്വസിച്ച രുക്മിനി ഇയാൾക്കൊപ്പം യാത്രകളും പതിവാക്കി. പിന്നാലെ മോക്ഷം പ്രാപിക്കാനുള്ള മാർഗം എന്ന നിലയിലാണ് തിരുവണ്ണാമലയിൽ വച്ചുള്ള മരണം നിർദേശിച്ചത്. 17കാരിയായ ജലന്ദരിയും 12കാരനായ മുകുന്ദും ആത്മഹത്യക്ക് ഒരുക്കാമായിരുന്നില്ല. എന്നാൽ താൻ മരിച്ചാൽ കുട്ടികളുടെ യഥാർഥ അച്ഛന്റെ ശല്യം ഉണ്ടാകുമെന്ന് രുക്മിനി ഭീഷണിപ്പെടുത്തിയപ്പോൾ ഇരുവരും വഴങ്ങിയതായും പോലീസ് പറയുന്നു.…
Read Moreകാട്ടാന നിയന്ത്രണം: പ്രത്യേക പദ്ധതി തയാറാക്കി ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
തൊടുപുഴ; മുള്ളരിങ്ങാട് മേഖലയിലെ കാട്ടാന ശല്യം നിയന്ത്രിക്കാന്‍ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി പദ്ധതി തയാറാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. കാട്ടാന ആക്രമണത്തില്‍ മരിച്ച അമര്‍ ഇബ്രാഹിമിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശത്ത് ഫെന്‍സിംഗ് സംവിധാനം കാര്യക്ഷമല്ലെന്നാണ് മനസിലായത്. അടിയന്തരമായി ഇത്തരം സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കും. ജില്ലയില്‍ കാട്ടാന ശല്യം വ്യാപാകമായ മേഖലകളില്‍ എംപി, എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ഫെന്‍സിംഗ് ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാന്‍ പദ്ധതി തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreകാട്ടാന ആക്രമണം; വണ്ണപ്പുറത്ത് ഹർത്താൽ’; അമറിന്റെ സംസ്കാരം നടത്തി; മേഖലയില്‍ വന്‍ പ്രതിഷേധം
തൊടുപുഴ: ഇന്നലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ സംസ്കാരം നടത്തി. മുള്ളരിങ്ങാട് അമയല്‍തൊട്ടി പാലിയത്ത് ഇബ്രാഹിമിന്റെ മകന് അമര്‍ ഇബ്രാഹിമിന്റെ (22) സംസ്കാരം ഇന്നു രാവിലെ മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് നടത്തിയത്. കാട്ടാനാക്രമണത്തിൽ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തില്‍ യുഡിഎഫും എല്‍ഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുകയാണ്. ഇന്നലെ ഉച്ച കഴിഞ്ഞ് മുള്ളരിങ്ങാട് അമയല്‍തൊട്ടിയില്‍ അമറിന്റെ വീടിനു സമീപത്തു തന്നെയായിരുന്നു സംഭവം. വീടിന് സമീപമുള്ള തേക്ക് പ്ലാന്റേഷനില്‍ മേയാന്‍ വിട്ടിരുന്ന പശുവിനെ അഴിക്കാനാണ് അമറും സുഹൃത്ത് ബ്ലാങ്കരയില്‍ മന്‍സൂറും (41) പോയത്. ഇതിനിടെ ഇഞ്ചക്കാട്ടില്‍ നിന്ന രണ്ട് ആനകള്‍ ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഭയന്നോടുന്നതിനിടെ അമറിനെ കാട്ടാന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്ത് മന്‍സൂറിന് ആനയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. രണ്ടു കാലുകള്‍ക്കും പരിക്കേറ്റ ഇയാള്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. അമറിന്റെ മൃതദേഹം തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍…
Read More‘യോഗിയുടെ വസതിക്കു താഴെ ശിവലിംഗമുണ്ട്, അവിടെയും ഖനനം നടത്തണം, മാധ്യമങ്ങൾ ആദ്യം പോകണം അതിനുശേഷം ഞങ്ങളും വരും’; അഖിലേഷ് യാദവ്
ന്യൂഡൽഹി: ഉത്തർപ്രദേശിലെ സംഭാലിൽ നടക്കുന്ന ഖനന പ്രവർത്തനങ്ങളിൽ യോഗി ആദിത്യനാഥ് സർക്കാരിനെ വിമർശിച്ചും പരിഹസിച്ചും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ വസതിക്ക് താഴെയും ഒരു ശിവലിംഗം ഉണ്ടെന്നു വിശ്വസിക്കുന്നതായും അവിടെയും ഖനനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ‘ശിവലിംഗം അവിടെ ഉണ്ടെന്നു ഞങ്ങൾക്ക് വിശ്വാസമുണ്ട്. എല്ലാവരും ഖനനത്തിന് തയാറാകണം. മാധ്യമങ്ങൾ ആദ്യം പോകണം. അതിനുശേഷം ഞങ്ങളും വരും’ അഖിലേഷ് യാദവ് പറഞ്ഞു. സംഭാൽ ജില്ലയിൽ നടക്കുന്ന ഉത്ഖനന പ്രവർത്തനങ്ങൾ ഒമ്പതു ദിവസം പിന്നിട്ട സാഹചര്യത്തിൽ പത്രസമ്മേളനത്തിലായിരുന്നു അഖിലേഷിന്റെ പരാമർശം. സംഭാലിൽ നടത്തിയ സർവേയിൽ ക്ഷേത്രവും കിണറും കണ്ടെത്തിയതിനു പിന്നാലെയാണു ഖനനം തുടങ്ങിയത്. അതേ പ്രദേശത്ത് പുരാതനമായ ഒരു ബങ്കെ ബിഹാരി ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു.
Read Moreസ്വന്തമായി ഒരുതുണ്ടു ഭൂമിയില്ലെങ്കിലും പാട്ടഭൂമിയിലെ ക്ഷീരവിപ്ലവം സൃഷ്ടിച്ച് കൊച്ചറ സ്വദേശികളായ ബിന്‍സ്-റീജ ദമ്പതികള്‍
അടിമാലി: ഒരുതുണ്ടു ഭൂമി സ്വന്തമായില്ലാതെ പാട്ടത്തിനെടുത്ത ഭൂമിയില്‍ ക്ഷീരവിപ്ലവം സൃഷ്ടിക്കുകയാണ് ഇടുക്കി ജില്ലയിലെ കരുണാപുരം പഞ്ചായത്തിലെ കൊച്ചറ സ്വദേശികളായ ബിന്‍സ്-റീജ ദമ്പതികള്‍. അഞ്ചു വര്‍ഷം മുന്‍പാണ് തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ബിന്‍സ് സ്വന്തം സ്ഥലമായ ഇടുക്കിയിലേക്കു തിരികെയെത്തിയത്. പാഞ്ചാലിമേട്ടിനടുത്തുള്ള കുടുംബവീട്ടിലായിരുന്നു ആദ്യം പശു വളര്‍ത്തല്‍ ആരംഭിച്ചത്. എന്നാല്‍ ഇത് അധികനാള്‍ നീണ്ടുപോയില്ല. ആനയുടെ ആക്രമണം രൂക്ഷമായതോടെ പശുവിനെയും കൊണ്ട് ബിന്‍സ് വണ്ടന്മേട്ടിനടുത്തുള്ള കൊച്ചറയിലേക്കു മാറി. മുന്നു വര്‍ഷം മുന്‍പായിരുന്നു ഇത്. രണ്ടേക്കര്‍ സ്ഥലം പാട്ടത്തിനെടുക്കുമ്പോള്‍ മനസില്‍ നിറയെ സ്വപ്നങ്ങള്‍ ആയിരുന്നുവെന്നു ബിന്‍സ് പറയുന്നു. തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും ക്ഷീരമേഖലയില്‍ തന്റേതായ മാതൃക തീര്‍ക്കാനുമായാണ് ബിന്‍സ് തന്റെ ചെറിയ സംരംഭത്തിനു തുടക്കമിട്ടത്. പാരമ്പര്യമായി കിട്ടിയ പശു വളര്‍ത്തലിലെ അറിവും ബിന്‍സിനും റീജയ്ക്കും മുതല്‍കൂട്ടായി. പശുക്കള്‍ക്കായുള്ള തീറ്റപ്പുല്‍ കൃഷിക്കായായാണ് രണ്ട് ഏക്കര്‍ ഭൂമി ഇവര്പാട്ടത്തിന് എടുത്തത്. ഫാം…
Read More