നാം ദിവസവും അകത്താക്കുന്ന ഉപ്പിന്റെ അളവ് ഏറെ കൂടുതലാണ്. 15 മുതൽ 20 ഗ്രാം വരെ ഉപ്പാണ് ദിവസവും നമ്മളിൽ പലരുടെയും ശരീരത്തിലെത്തുന്നത്. ബേക്കറി വിഭവങ്ങൾ, അച്ചാറുകൾ, വറുത്ത വിഭവങ്ങൾ എന്നിവ പതിവായും അമിതമായും കഴിക്കുന്നതിലൂടെയാണ് ഉപ്പ് ഉയർന്ന അളവിൽ ശരീരത്തിലെത്തുന്നത്. പ്രോസസ്ഡ് ഫുഡ്സിൽ(സംസ്കരിച്ചു പായ്ക്ക് ചെയ്ത) ഉപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ചിപ്സ്, പപ്പടം എന്നിവയിൽ നിന്നെല്ലാം ധാരാളം ഉപ്പ് ശരീരത്തിനു കിട്ടുന്നുണ്ട്. മിക്കപ്പോഴും കറികളിലും ഉപ്പിന്റെ തോതു കൂടുതലായിരിക്കും. ദിവസം ഒരാൾക്ക് അഞ്ച് ഗ്രാം ഉപ്പ്ലോകാരോഗ്യസംഘടന പറയുന്നതു പ്രകാരം ഒരു ടീ സ്പൂണ്‍ ഉപ്പുമാത്രമാണ് ഒരാൾക്കു ദിവസം ആവശ്യമുള്ളത്. അതായത് അഞ്ച് ഗ്രാം. ഒരു സ്പൂണ്‍ ഉപ്പിൽ നിന്ന് 2.3 ഗ്രാം സോഡിയം ശരീരത്തിനു ലഭ്യമാകും. ഒരു വയസുള്ള കുട്ടിക്ക് ദിവസം ഒരു ഗ്രാം ഉപ്പു മതി. 2- 3 വയസാകുന്പോൾ രണ്ടു ഗ്രാം ഉപ്പ്.…
Read MoreDay: December 31, 2024
ആരാമം നിറഞ്ഞേ ആഘോഷം തുടങ്ങാം എല്ലാരുമണഞ്ഞാട്ടെ… പുതുവർഷപ്പിറവിയിൽ ലോകം: 2025 നെ വരവേറ്റ് കിരിബാത്തി ദ്വീപും ന്യൂസിലാൻഡും
വെല്ലിംഗ്ടൺ: പുതുവർഷത്തെ വരവേറ്റ് ന്യൂസിലാന്‍ഡും കിരിബാത്തി ദ്വീപും. വന്‍ ആഘോഷ പരിപാടികളോടെയാണ് ന്യൂസിലാന്‍ഡിലും കിരിബാത്തി ദ്വീപിലും 2025നെ വരവേറ്റത്. ഇന്ത്യ പുതുവത്സരം ആഘോഷിക്കുന്നതിനെക്കാൾ എട്ടര മണിക്കൂർ മുന്നേ ആയിരുന്നു ദ്വീപിലെ പുതുവത്സര ആഘോഷം. ആകാശത്ത് വര്‍ണക്കാഴ്ച തീര്‍ത്ത് പടക്കം പൊട്ടിച്ചാണ് ന്യൂസിലന്‍ഡ് പുതുവര്‍ഷത്തെ വരവേറ്റത്. ഇതിനു പിന്നാലെ ടോകെലൗ, ടോംഗ തുടങ്ങിയ പസഫിക് ദ്വീപുകളിലും പുതുവത്സരം പിറന്നു. എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവർഷത്തെ വരവേൽക്കും. ഇന്ത്യൻ സമയം പുലർച്ച അഞ്ചരയോടെയായിരിക്കും യുകെയിലെ പുതുവർഷാഘോഷം. രാവിലെ പത്തരയ്ക്കായിരിക്കും അമേരിക്കൻ പുതുവർഷം. അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് ഏറ്റവും അവസാനം പുതുവർഷമെത്തുന്നത്. അതേസമയം,പുതുവർഷാഘോഷത്തിന്റെ ഭാഗമായി ഫോർട്ട്കൊച്ചിയിൽ പോലീസ് നിരീക്ഷണം ശക്തമാക്കും. ചൊവ്വാഴ്ച ജനങ്ങളുടെ സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനുമായി വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഡെപ്യൂട്ടി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ 10 ഡിവൈ.എസ്.പി.മാർ, 25 ഇൻസ്പെക്ടർമാർ, 60…
Read Moreകൊച്ചിയിലെ മച്ചുനനെ കച്ച മുറുക്ക്, തപ്പുകളും തകിലുകളും പൊരുതി മുഴക്ക്: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഫോര്‍ട്ട്കൊച്ചി ഒരുങ്ങി
കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഫോര്‍ട്ടുകൊച്ചി ഒരുങ്ങി. ഇവിടെ പുതുവര്‍ഷം ആഘോഷിക്കാനായി ആയിരക്കണക്കിന് ആളുകളാണ് ഓരോവര്‍ഷവും ഇവിടേയ്ക്ക് എത്തുന്നത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള കാര്‍ണിവല്‍ റാലി ജനുവരി രണ്ടിനായിരിക്കും നടത്തുക. മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദേശീയ ദുഖചാരണത്തിന്റെ ഭാഗമായാണ് തീയതിയില്‍ മാറ്റം ഉണ്ടായിരിക്കുന്നത്. ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടില്‍ 50 അടി ഉയരമുള്ള പപ്പാഞ്ഞി ഒരുക്കിയിട്ടുണ്ട്. പപ്പാഞ്ഞിയെ പ്രതീകാത്മകമായിട്ടാണ് സ്ഥാപിക്കുന്നത്. അതേ സമയം മാറ്റി വെച്ച മെഗാഷോ അടക്കമുള്ള മറ്റു പരിപാടികള്‍ ജനുവരി രണ്ട് മുതലുള്ള ദിവസങ്ങളില്‍ നടത്തും. ഫോര്‍ട്ടുകൊച്ചി വെളി മൈതാനത്തെ പാപ്പാഞ്ഞിയെ കത്തിക്കാനാണ് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. പാപ്പാഞ്ഞിയുടെ ചുവട്ടില്‍ നിന്നും 72 അടി അകലത്തില്‍ സുരക്ഷാ ബാരിക്കേഡ് നിര്‍മിക്കണം എന്നതടക്കമുള്ള ഉപാധികളോടെയാണ് അനുമതി. സംഘാടകരായ ഗാല ഡി ഫോര്‍ട്ട് കൊച്ചി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി കത്തിക്കാന്‍ അനുമതി നല്‍കിയത്.
Read Moreയുഎഇയിലെ പൊതുമാപ്പ് ഇന്നു തീരും: ദുബായിൽ മാത്രം അവസരം പ്രയോജനപ്പെടുത്തിയത് 2,36,000 പേർ; 55,000 പേർ രാജ്യം വിട്ടു
അബുദാബി: രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന നിയമലംഘകർക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കും. നാല് മാസം നീണ്ട പൊതുമാപ്പ് അവസാനിക്കുന്നതോടെ നിയമലംഘകർക്കെതിരായ പരിശോധനകൾ രാജ്യത്ത് കർശനമാകും. ദുബായിൽ മാത്രം 2,36,000 പേരാണ് പൊതുമാപ്പ് അവസരം ഇതുവരെ പ്രയോജനപ്പെടുത്തിയത്. രേഖകൾ ശരിയാക്കാനുള്ളവർ വേഗം പൂർത്തീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സെപ്റ്റംബർ ഒന്നിനാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. 55,000ത്തിലധികം പേർ രാജ്യം വിട്ടു. ബാക്കിയുള്ളവർ സ്റ്റാറ്റസ് ശരിയാക്കി പുതിയ ജോലി നേടി. നിയമ നടപടികളോട് സഹകരിച്ചവരോട് ദുബായ് താമസ, കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി നന്ദി അറിയിച്ചു. പൊതുമാപ്പിൽ ഔട്ട്പാസ് നേടി സ്വദേശത്തേക്ക് മടങ്ങുന്നവർക്ക് തിരിച്ചുവരാൻ വിലക്കില്ല എന്നതാണ് ഇത്തവണത്തെ പൊതുമാപ്പിന്റെ പ്രത്യേകത. 2003, 2007, 2013, 2018 വർഷങ്ങളിലും യുഎഇ സമാനമായ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. പൊതുമാപ്പിനുശേഷം പിഴകൾ പഴയപടിയായിരിക്കും.
Read Moreജനങ്ങളുടെയും കലാകാരികളുടെയും സുരക്ഷയ്ക്ക് പുല്ല് വില കൽപ്പിച്ച് ഞങ്ങൾ ആട്ടം നടത്തി ഗിന്നസ് ബുക്കിലെത്തി: ഹരീഷ് പേരടി
കലൂർ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം ഉമാ തോമസ് എംഎൽഎ വീണ് പരിക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് നടനും എഴുത്തുകാരനുമായ ഹരീഷ് പേരടി. ബാരിക്കേഡിന് പകരം റിബൺ. ഒരു എംഎൽഎക്ക് ഇതാണ് സ്ഥിതിയെങ്കിൽ പൊതു പരിപാടികളിൽ പങ്കെടുക്കുന്ന സാധാരണ മനുഷ്യരുടെ സുരക്ഷയെന്താണ് എന്ന് അദ്ദേഹം ചോദിച്ചു. നാഴികക്ക് നാൽപ്പതുവട്ടം വികസിതം എന്ന് അവകാശപ്പെടുന്ന കേരളമേ. ഗിന്നസ് ബുക്കിലേക്ക് ഇതുകൂടെ നിങ്ങൾ എഴുതി ചേർക്കണം. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ കെട്ടിപൊക്കിയ ഒരു വേദിയിൽ നിന്ന് ഒരു ജനപ്രതിനിധി വീണ് ഗുരുതരമായ പരിക്കുകളോടെ ആശുപ്രത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടും അവിടെ കൂടിയ ജനങ്ങളുടെയും കലാകാരികളുടെയും സുരക്ഷയ്ക്ക് പുല്ല് വില കൽപ്പിച്ച് ഞങ്ങൾ ആട്ടം നടത്തി ഗിന്നസ് ബുക്കിലെത്തി എന്ന്. ചരിത്രത്തിൽ സാക്ഷര കേരളത്തിന് വലിയ ഇടമുണ്ട്. മനുഷ്യ ജീവനേക്കാൾ ഞങ്ങൾ ഗിന്നസ് ബുക്കിനെ സ്നേഹിക്കുന്നു എന്ന് ഹരീഷ് പേരടി.
Read Moreദേശീയ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പ് 31 മുതല്‍ കണ്ണൂരിൽ
കണ്ണൂര്‍: മുപ്പത്തിയഞ്ചാമത് ദേശീയ ഫെൻസിംഗ് ചാന്പ്യൻഷിപ്പ് 31 മുതൽ ജനുവരി മൂന്നു വരെ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 26 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ടീമുകളെ കൂടാതെ സർവീസ് ടീമുകളും പങ്കെടുക്കും. ചാന്പ്യൻഷിപ്പിൽ എഴുന്നൂറോളം കായികതാരങ്ങള്‍ പങ്കെടുക്കും. ഉത്തരാഖണ്ഡില്‍ നടക്കുന്ന ദേശീയ ഗെയിംസിലേക്കുള്ള സെലക്ഷൻ മത്സരം കൂടിയാണ് ചാന്പ്യൻഷിപ്പ്. ഒളിമ്പ്യന്‍ ഭവാനി ദേവി ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ദേശീയ അന്തര്‍ദേശീയ താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.
Read Moreസംസ്ഥാന കിഡ്സ് ബാസ്കറ്റ്ബോൾ ; ആലപ്പുഴ, കോഴിക്കോട് ജേതാക്കൾ
ആലപ്പുഴ: മൂന്നാമത് സംസ്ഥാന കിഡ്സ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയും ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും ജേതാക്കൾ. പെണ്‍കുട്ടികളുടെ ഫൈനലിൽ അലപ്പുഴ 39-31ന് എറണാകുളത്തെ പരാജയപ്പെടുത്തി. ആലപ്പുഴയ്ക്കുവേണ്ടി 15 പോയിന്റുമായി കീർത്തന പ്രസാദും 13 പോയിന്റുമായി അന്ന എൽസ ജോർജും വിജയത്തിന് പ്രധാന പങ്കുവഹിച്ചു. ആണ്‍കുട്ടികളുടെ ഫൈനലിൽ കോഴിക്കോട് 56-23ന് കോട്ടയത്തെ തോൽപ്പിച്ചു. 22 പോയിന്റുമായി ഹരിനന്ദ് കോഴിക്കോടിന്റെ ടോപ് സ്കോററായി. കോട്ടയം പെണ്‍കുട്ടികളും തിരുവനന്തപുരം ആൺകുട്ടികളും വെങ്കലം നേടി.
Read Moreഅടി ഇടി പൊടി മേളം… ടൊവിനോ തോമസിന്റെ ‘ഐഡന്റിറ്റി’
ഫോറെൻസിക്കിന് ശേഷം ടൊവിനോ തോമസ് – അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഐഡന്റിറ്റി ജനുവരി രണ്ടിന് ലോകമെമ്പാടും പ്രദർശനത്തിനൊരുങ്ങുന്നു. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ്ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയിസി ജെയും ചേർന്നാണ് നിർമാണം നിർവഹിച്ചിരിക്കുന്നത്. വമ്പൻ ആക്ഷൻ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് ട്രെയിലർ കാണുമ്പോൾ മനസിലാകുന്നത്. ഐഡന്റിറ്റിയുടെ തമിഴ് ട്രെയ്ലർ സൂപ്പർ താരമായ ശിവ കാർത്തികേയനാണ് പുറത്തു വിട്ടത്. തമിഴ് പ്രേക്ഷകരും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ഐഡന്റിറ്റിയുടെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസാണ് സ്വന്തമാക്കിയത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തിയറ്ററുകളിലെത്തിക്കും. ജി സി സി വിതരണാവകാശം ഫാഴ്സ് ഫിലിംസാണ് കരസ്ഥമാക്കിയത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തയാറാക്കിയത്.…
Read Moreടി.പി. വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ മനുഷ്യാവകാശമെന്നു പി. ജയരാജൻ
കണ്ണൂർ: ടി.പി. വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ എന്ത് അപരാധമാണുള്ളതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സിപിഎം നേതാവ് പി. ജയരാജൻ. കോവിഡ് കാലത്ത് പോലും സുനിക്ക് പരോൾ നല്‍കിയിട്ടില്ല. മനുഷ്യാവകാശത്തിന് കൊടിയുടെ നിറവും മാനദണ്ഡമാക്കണമോ എന്നും ജയരാജൻ സമൂഹമാധ്യമത്തിൽ ചോദിക്കുന്നു. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ: കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽക്കഴിയുന്ന മാഹി സ്വദേശി കൊടി സ ുനിക്ക് പരോളിന് അർഹതയുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ആറുവർഷമായി ജയിൽ വകുപ്പ് പരോൾ അനുവദിച്ചിരുന്നില്ല. സുനിയുടെ പേരിൽ ഇടക്കാലത്ത് ചുമത്തിയ കേസുകളായിരുന്നു അതിനു കാരണം. അത്തരം ഒരു തീരുമാനം തികച്ചും ശരിയാണ്, എന്നാൽ സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷനു നൽകിയ പരാതിയെത്തുടർന്നാണ് മാനുഷിക പരിഗണയിൽ പരോൾ അനുവദിക്കാമോ എന്ന കാര്യം തീരുമാനിക്കാൻ ജയിൽ വകുപ്പിനോട് ആവശ്യപ്പെട്ടത് . അത് പരിഗണിച്ചാണ് ജയിൽ മേധാവി 30 ദിവസത്തെ പരോൾ അനുവദിച്ച് ഉത്തരവായത്. കണ്ണൂർ…
Read Moreഎനിക്കു കിട്ടിയ എന്റെ വിവാഹക്ഷണക്കത്ത്! ഞാൻ പോലും തിരിച്ചറിയാതെ ഞാൻ കമ്മിറ്റഡായോ എന്ന് തോന്നി; മാളവികാ മോഹൻ
ഏറെ തിരക്കുള്ള നടിമാരിൽ ഒരാളാണ് മാളവിക മോഹനന്. തമിഴിലും ഹിന്ദിയിലും തെലുങ്കിലും വലിയ സിനിമകൾ മാളവികയെ തേടിയെത്തുന്നു. ഒരുപാട് അവസരങ്ങൾ നേരത്തെയും വന്നിരുന്നെങ്കിലും മികച്ച സിനിമകൾക്കായി കാത്തിരിക്കുകയായിരുന്നു നടി. സിനിമയ്ക്കൊപ്പം ഫാഷൻ വേദികളിലും മാളവിക താരമാണ്. സിനിമോട്ടോഗ്രാഫർ കെ.യു മോഹനന്റെ മകളാണ് മാളവിക. മലയാളിയാണെങ്കിലും നടി വളർന്നത് മുംബൈയിലാണ്. ഇപ്പോഴിതാ തന്റ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് മാളവിക മോഹനൻ. ഒരു ആരാധകന്റെ കടുത്ത സ്നേഹത്തെക്കുറിച്ചും മാളവിക മോഹനൻ സംസാരിച്ചു. ചെന്നൈയിൽ മാസ്റ്റർ എന്ന സിനിമയുടെ ഷൂട്ടിംഗിലായിരുന്നു ഞാൻ. നഗരത്തിൽ നിന്നും മാറിയുള്ള സ്ഥലമായിരുന്നു. ഒരു ആരാധകൻ എനിക്ക് ഒരു പ്രിന്റ് ഔട്ട് തന്നു. പെയിന്റിഗോ മറ്റോ ആയിരിക്കുമെന്ന് ഞാൻ കരുതി. പക്ഷെ വിവാഹക്ഷണക്കത്തായിരുന്നു അത്. അയാളുടെയും എന്റെയും പേരാണ് ക്ഷണക്കത്തിലുള്ളത്. ഞാൻ പോലും തിരിച്ചറിയാതെ ഞാൻ കമ്മിറ്റഡായോ എന്ന് തോന്നി. എങ്ങനെ പ്രതികരിക്കണം എന്നറിയില്ലായിരുന്നെന്നും മാളവിക മോഹനൻ…
Read More