തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള പരിസരത്തെ പക്ഷികളിൽ ആശങ്ക പ്രകടമാക്കി പൈലറ്റുമാർ. കാക്ക, പരുന്ത്, കൊക്ക്, പ്രാവ്, മൂങ്ങ ഉൾപ്പെടെയുള്ള പക്ഷികളുടെ സാന്നിധ്യം വിമാനം പറപ്പിക്കുന്നതിന് ഭീഷണിയും ആശങ്കയുമായി മാറിയിരിക്കുകയാണ്. പക്ഷികൾ വിമാനത്തിൽ ഇടിച്ചാൽ അപകടത്തിനു കാരണമാകും. ഇതാണ് പൈലറ്റുമാരെയും ജീവനക്കാരെയും ആശങ്കപ്പെടുത്തുന്നത്. വിമാനത്താവളത്തിന് പുറത്ത് മാംസ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യ ങ്ങൾ നിക്ഷേപിക്കുന്നതാണ് പക്ഷികൾ ഇവിടം കേന്ദ്രമാക്കാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോർപറേഷനും വിമാനത്താവള അധികൃതരുമാണ് ഇതിന് പരിഹാരം കാണേണ്ടത്. ദക്ഷിണ കൊറിയയിൽ വിമാനദുരന്തം ഉണ്ടായ സാഹചര്യത്തിലാണ് തിരുവനന്തപു രം വിമാനത്താവളത്തിലെ പക്ഷികളുടെ പറക്കൽ ഭീഷണിയായി മാറുന്നുവെന്ന മുന്നറിയിപ്പ് പൈലറ്റുമാർ ബന്ധപ്പെട്ട അധികൃതരെ ധരിപ്പിച്ചിരിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുൻപ് പക്ഷി വിമാനത്തിന്റെ ചിറകിൽ തട്ടിയ തിനെ തുടർന്ന് വിമാന യാത്ര വൈകിയിരുന്നു.
Read MoreDay: December 31, 2024
കരാറുകാരൻ ജീവനൊടുക്കിയ സംഭവം: പ്രിയങ്ക് ഖാർഗെ രാജിവയ്ക്കേണ്ട: കോൺഗ്രസ്
ബംഗളൂരു: കരാറുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ കർണാടക ഗ്രാമവികസനമന്ത്രിയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാക്കുന്നതിനിടെ അദ്ദേഹത്തെ പിന്തുണച്ച് കോൺഗ്രസ്. പ്രിയങ്ക് ഖാർഗെയുടെ സത്യസന്ധത തങ്ങൾക്കറിയാമെന്ന് ഉപമുഖ്യന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. കരാറുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സിബിഐ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നമുക്കറിയാം. ഞങ്ങളുടെ പോലീസും ഉദ്യോഗസ്ഥരും അന്വേഷണം നടത്താൻ പ്രാപ്തരാണെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. കരാറുകാരന്റെ ആത്മഹത്യയെ രാഷ്ട്രീയവത്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു. ബിജെപിയുടെ ആരോപണം പ്രിയങ്ക് ഗാർഖെ തള്ളിയിരുന്നു. കരാറുകാരൻ സച്ചിൻ പഞ്ചാലിന്റ ആത്മഹത്യാക്കുറിപ്പിൽ ഫോറൻസിക് പരിശോധന നടക്കുകയാണെന്നും ഇതിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പ്രിയങ്ക് പറഞ്ഞു.
Read Moreവിസ്മയ കേസ്; പ്രതിക്ക് പരോൾ നൽകിയതിനെതിരേ മുഖ്യമന്ത്രിക്കു നിവേദനം നൽകാനൊരുങ്ങി കുടുംബം
തിരുവനന്തപുരം: വിസ്മയ കേസ് പ്രതി കിരണിന് പരോൾ നൽകിയതിനെതിരേ മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ കുടുംബം. പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായാണ് പരോൾ നൽകിയതെന്നും ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നുംനീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും വിസ്മയയുടെ പിതാവ് ത്രിവിക്രമൻ മാധ്യമങ്ങളോടു പറഞ്ഞു. ജയിലിനുള്ളിൽനിന്ന് പ്രതിയ്ക്ക് സഹായം കിട്ടിയെന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2021 ജൂണില്‍ ആണ് വിസ്മയയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും കിരൺ കുമാറിനെ പ്രതിയാക്കുകയും ചെയ്തു. 10 വർഷത്തെ തടവാണ് കോടതി കിരണിന് വിധിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന കിരണ്‍ പരോളിന് ആദ്യം അപേക്ഷ നൽകിയെങ്കിലും പ്രൊബേഷൻ റിപ്പോർട്ടും പോലീസ് റിപ്പോർട്ടും എതിരായതിനാൽ ജയിൽ സൂപ്രണ്ട് അപേക്ഷ തള്ളി. കിരൺ വീണ്ടും അപേക്ഷ നൽകിയപ്പോള് പോലീസ് റിപ്പോർട്ട് എതിരായിരുന്നുവെങ്കിലും പ്രൊബേഷൻ…
Read Moreമന്മോഹന് സിംഗിന്റെ വിയോഗത്തില്‍ രാജ്യം ദുഃഖിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി പുതുവര്‍ഷം ആഘോഷിക്കാന്‍ വിയറ്റ്നാമിലേക്കു പറന്നു: അമിത് മാളവ്യ
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വിയറ്റ്നാം യാത്രയെ വിമര്‍ശിച്ച് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ. മന്മോഹന് സിംഗിന്റെ വിയോഗത്തില്‍ രാജ്യം ദുഃഖിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി പുതുവര്‍ഷം ആഘോഷിക്കാന്‍ വിയറ്റ്നാമിലേക്കു പറന്നുവെന്ന് മാളവ്യ എക്സിൽ കുറിച്ചു. സിഖുകളെ ഗാന്ധിമാരും കോണ്‍ഗ്രസുകാരും വെറുക്കുന്നുവെന്നും ദര്‍ബാര്‍ സാഹിബിനെ ഇന്ദിര ഗാന്ധി അവഹേളിച്ച കാര്യം മറക്കരുതെന്നും മാളവ്യ പറഞ്ഞു. എന്നാൽ ബിജെപി വിഷയം വഴിതിരിച്ചുവിടുകയാണെന്നും മന്‍മോഹന്‍സിംഗിന്റെ സംസ്കാര ചടങ്ങുകള്‍ മോശമായി കൈകാര്യം ചെയ്ത ബിജെപിയുടെ കെടുകാര്യസ്ഥത മറച്ചുവയ്ക്കാനാണ് പുതിയ വിവാദമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
Read Moreപുതിയ റെയിൽവേ ടൈം ടേബിൾ: അപ്ഡേഷൻ പൂർണമായില്ല; വന്ദേഭാരതിനും ജനശതാബ്ദിക്കും സമയക്രമത്തിൽ മാറ്റമില്ല
കൊല്ലം: നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ റെയിൽവേ ടൈം ടേബിളിന്റെ അപ്ഡേഷൻ പൂർണമായില്ല. ഇന്ന് വൈകുന്നേരത്തോടെ ഇവ പൂർത്തിയാകും. നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം, ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻ്റ് ടൂറിസം കോർപ്പറേഷൻ എന്നീ ഔദ്യോഗിക ആപ്പുകളിൽ പുതിയ സമയ വിവര പട്ടിക ഉൾപ്പെടുത്തുന്നത് ഏറെക്കുറെ പൂർത്തിയായി. വെയർ ഈസ് മൈ മെയിൻ അടക്കമുള്ള സ്വകാര്യ ആപ്പുകളിൽ പുതിയ ടൈംടേബിൾ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യവുമല്ല.അതേ സമയം തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ സർവീസ് നടത്തുന്ന 39 ട്രെയിനുകളുടെ സമയത്തിലെ മാറ്റം ഡിവിഷൻ അധികൃതർ ഔദ്യോഗികമായി പുറത്തിറക്കി. ഇതിൽ മിക്ക ട്രെയിനുകളുടെയും പുറപ്പെടുന്ന സമയത്തിലും എത്തിച്ചേരുന്ന സമയത്തിലും അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ വ്യത്യാസമുണ്ട്.വേണാട് എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, അനന്തപുരി എക്സ്പ്രസ് എന്നിവ ഇതിൽ ഉൾപ്പെടും. അതേസമയം രാവിലെ തിരുവനന്തപുരത്ത് അര…
Read Moreമൂന്നാറിന്റെ സൗന്ദര്യം നുകരാൻ റോയൽവ്യൂ ഡബിൾ ഡക്കറുമായി കെഎസ്ആർടിസി
ചാത്തന്നൂർ: മൂന്നാറിന്റെ പ്രകൃതിഭംഗി നുകരാൻ കെഎസ്ആർടിസിയുടെ റോയൽവ്യൂ ഡബിൾ ഡക്കർ സർവീസ്. യാത്രക്കാർക്ക് ഏത് വശത്തെ പുറം കാഴ്ചയും നുകരാൻ കഴിയും. മഞ്ഞും മഴയും എല്ലാം നേരിട്ട് കാണാൻ കഴിയുന്ന കർവ് ഗ്ലാസുകൾ കൊണ്ടാണ് ബസിന്റെ നിർമാണം. സ്ലൈഡ് ചെയ്യാൻ കഴിയുന്ന വിൻഡോ ഗ്ലാസുകളുമാണ്. കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലാണ് റോയൽവ്യൂ എന്ന ഡബിൾ ഡക്കർ മൂന്നാറിൽ ഒരുക്കിയിരിക്കുന്നത്. മൂന്നാറും പരിസര പ്രദേശങ്ങളായ പേപ്പാറ, കമ്പംമെട്ട്, പെരിയ കനാൽ ചുറ്റിയായിരിക്കും റോയൽവ്യൂവിന്റെ യാത്ര. താഴത്തെ നിലയിൽ 31 പേർക്കും മുകളിലത്തെ നിലയിൽ 39 പേർക്കും യാത്ര ചെയ്യാം. പുതുവർഷദിനം മുതൽ റോയൽ വ്യൂ മൂന്നാറിന്റെ വശ്യസൗന്ദര്യങ്ങളിലൂടെ യാത്ര തുടങ്ങും. കെ എസ് ആർ ടി സി യുടെ ബജറ്റ് ടൂറിസം സെൽ തിരുവനന്തപുരത്ത് നഗരകാഴ്ചകൾ കാണാനായി രണ്ട് ഡബിൾ ഡക്കർ സർവീസുകൾ…
Read Moreസ്ത്രീകൾ ജോലി ചെയ്യുന്നതും കിണറുകളിൽനിന്ന് വെള്ളം ശേഖരിക്കുന്നതും കണ്ടാൽ അശ്ലീല പ്രവർത്തനങ്ങൾക്ക് കാരണമാകും; വീടുകളിലെ ജനാല അടച്ചു പൂട്ടാൻ ഉത്തരവിട്ട് താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ താമസിക്കുന്ന സ്ഥലങ്ങൾ കാണുന്ന വിധത്തിൽ ജനാലകൾ നിർമിക്കുന്നത് നിരോധിച്ച് താലിബാന്റെ തീട്ടൂരം. മുറ്റം, അടുക്കള, അയൽവാസികളുടെ കിണർ, സ്ത്രീകൾ സാധാരണയായി ഉപയോഗിക്കുന്ന മറ്റ് സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്ക് കാണാൻ കഴിയുന്ന ജനാലകൾ പുതിയ കെട്ടിടങ്ങളിൽ ഉണ്ടാകരുതെന്ന് താലിബാൻ ഗവൺമെന്റ് വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നിലവിൽ ഇത്തരം ജനാലകൾ ഉണ്ടെങ്കിൽ അവ തടയണമെന്നും ഉത്തരവിലുണ്ട്. സ്ത്രീകൾ അടുക്കളയിലും മുറ്റത്തും ജോലി ചെയ്യുന്നതും കിണറുകളിൽനിന്ന് വെള്ളം ശേഖരിക്കുന്നതും കാണുന്നത് അശ്ലീല പ്രവർത്തനങ്ങൾക്ക് കാരണമാകുമെന്ന് സർക്കാർ വക്താവ് സബിഹുല്ല മുജാഹിദ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റ് ചെയ്ത ഉത്തരവിൽ പറയുന്നു.
Read Moreസന്തോഷ് ട്രോഫി ഫുട്ബോൾ: കപ്പടിക്കാൻ കേരളം; ഫൈനൽ പോരാട്ടം രാത്രി 7.30ന്
ഹൈദരാബാദ്: ഇന്ത്യൻ ദേശീയ ഫുട്ബോളിൽ കരുത്തർ ആരെന്ന് ഇന്നറിയാം. 78-ാമത് സന്തോഷ് ട്രോഫിക്കായുള്ള കലാശപോരാട്ടത്തിൽ ഇന്ത്യൻ ഫുട്ബോളിലെ ശക്തി കേന്ദ്രങ്ങളായ കേരളവും പശ്ചിമ ബംഗാളും ഇന്ന് ഏറ്റുമുട്ടും. ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് ഫൈനൽ പോരാട്ടത്തിന്റെ കിക്കോഫ്. സന്തോഷ് ട്രോഫി ചരിത്രത്തിലെതന്നെ കേരളത്തിന്റെ ഏറ്റവും വലിയ വൈരികളാണ് പശ്ചിമ ബംഗാൾ. ദേശീയ ചാന്പ്യൻഷിപ്പിന്റെ പോരാട്ടത്തിൽ ഇരു സംസ്ഥാനങ്ങളും പുതുമുഖങ്ങളുമല്ല. ബംഗാളിന്റെ 47-ാമത്തെ ഫൈനലാണ്. കേരളത്തിന്റെ 16-ാമത്തെയും. ഈ ടൂർണമെന്റിൽ ഏറ്റവും മികച്ച ഫോമിലുള്ള ടീമുകളാണ് കേരളവും ബംഗാളും. പത്ത് കളിയിൽ ഒന്‍പത് മത്സരം വീതം ജയിച്ചപ്പോൾ ഒരു സമനില വീതവും നേടി. സന്തോഷ് ട്രോഫിയിലെ മുടിചൂടാമന്നന്മാരായ ബംഗാൾ 32 തവണ ജേതാക്കളായപ്പോൾ കേരളം ഏഴു തവണയും കിരീടമുയർത്തി.
Read Moreവൈറലായി ദിയയുടെയും അശ്വിന്റേയും ഡാൻസ് വീഡിയോ: മുഖത്തെ തിളക്കവും വയറും കണ്ടാൽ അറിയാം ഗർഭിണി തന്നെയെന്ന് ആരാധകർ
നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയും പങ്കാളി അശ്വിൻ ഗണേഷും ലണ്ടൻ ട്രിപ്പിൽ ചുവടുവച്ച ഡാൻസ് ആണ് ഇപ്പോൾ വൈറലാകുന്നത്. സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം ജീൻസിലെ ഗാനത്തിനാണ് ഇരുവരും ഡാൻസ് ചെയ്യുന്നത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തുന്നത്. ദിയ കൃഷ്ണ ഗർഭിണിയാണോ എന്നാണ് വീഡിയോ കണ്ട് പലരും ഉന്നയിച്ച സംശയം. മുഖത്തെ തിളക്കവും വയറും കണ്ടാൽ അറിയാം ദിയ ഗർഭിണി തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഇവരുടെ ആരാധകർ. എന്തായാലും ആരാധകരുടെ സംശയത്തിന് ദിയ ഇതുവരെ മറുപടി കൊടുത്തിട്ടില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ ദിയയുടെയും അശ്വിന്റേയും ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read More‘കേരളം മിനി പാക്കിസ്ഥാൻ, അതുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയും രാഹുൽഗാന്ധിയും അവിടെ ജയിച്ചത്’: വിവാദപ്രസ്താവന വിഴുങ്ങി ബിജെപി നേതാവ്
ന്യൂഡൽഹി: കേരളം മിനി പാക്കിസ്ഥാനാണെന്ന വിവാദപ്രസ്താവന വിഴുങ്ങി മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെ. കേരളം ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും സംസ്ഥാനത്തെ ഹിന്ദുക്കളുടെ അസ്ഥയെ താരതമ്യം ചെയ്യാനാണ് ശ്രമിച്ചതെന്നും റാണെ ന്യായീകരിച്ചു. പ്രസ്താവനക്കെതിരേ പ്രതിപക്ഷം രൂക്ഷ വിമർശനം തുടരുന്നതിനിടെയാണു ബിജെപി നേതാവിന്റെ മലക്കംമറിയൽ. കേരളം മിനി പാക്കിസ്ഥാൻ ആണ്. അതുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയും രാഹുൽഗാന്ധിയും അവിടെ ജയിച്ചത് എന്നായിരുന്നു നിതേഷ് റാണെയുടെ പരാമർശം. മഹാരാഷ്ട്രയിൽ ഫഡ്നാവിസ് സർക്കാരിലെ തുറമുഖ വികസന മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെ പൂനെയിൽ നടന്ന ചടങ്ങിലാണ് വിവാദ പ്രസംഗം നടത്തിയത്.
Read More