ചെന്നൈ: പാർട്ടി പരിപാടികളിൽ തന്നെ ഇപ്പോൾ ക്ഷണിക്കാറില്ലെന്നുള്ള നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറിന്റെ ഫോൺ സംഭാഷണം പുറത്ത്. തമിഴ് വാർത്താ ചാനലിലെ മാധ്യമപ്രവർത്തകനുമായുള്ള ഖുഷ്ബുവിന്റെ സംഭാഷണമാണു പുറത്തായത്. ബിജെപിയുടെ പരിപാടികളിൽ കാണുന്നില്ലല്ലോയെന്നും എന്തുകൊണ്ടാണു വിട്ടുനിൽക്കുന്നതെന്നും മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ, തന്നെ ക്ഷണിക്കാറില്ലെന്നും ചിലപ്പോൾ അവസാന നിമിഷമാണു പറയുകയെന്നുമായിരുന്നു ഖുഷ്ബുവിന്റെ മറുപടി. അതേസമയം, സംഭാഷണം പുറത്തായതിനു പിന്നാലെ മാധ്യമ സ്ഥാപനത്തിനെതിരേ നിയമ നടപടിക്കൊരുങ്ങുകയാണു നടി. സംഭാഷണത്തിലെ ശബ്ദം തന്റേതുതന്നെയാണെന്നും എന്നാൽ അനുമതിയില്ലാതെയാണു റെക്കോർഡ് ചെയ്തതെന്നും ഖുഷ്ബു പറഞ്ഞു. ബിജെപിക്കു വേണ്ടി തുടർന്നും പ്രവർത്തിക്കുമെന്നും അവർ അറിയിച്ചു. കോൺഗ്രസ് വിട്ടാണു ഖുഷ്ബു ബിജെപിയിൽ ചേർന്നത്.
Read MoreDay: December 31, 2024
‘ടീ ബാഗുകൾ’ ഉപയോഗിക്കുന്നവരാണോ നിങ്ങൾ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…
സൗകര്യപ്രദവും സുഖപ്രദവുമായ ചായയനുഭവം പകരുന്ന ‘ടീ ബാഗുകൾ’ ജനപ്രിയമാണ്. എന്നാൽ ടീ ബാഗ് അത്ര ആരോഗ്യകരമല്ലെന്നാണു പഠനറിപ്പോർട്ടുകൾ. പോളിമർ അധിഷ്ഠിത മെറ്റീരിയൽകൊണ്ട് നിർമിച്ചതാണ് ഇന്നു മാർക്കറ്റിൽ ലഭിക്കുന്ന ടീ ബാഗുകൾ. ഇതുപയോഗിച്ച് ചായ തയാറാക്കുന്പോൾ ദശലക്ഷക്കണക്കിന് നാനോപ്ലാസ്റ്റിക്സും മൈക്രോപ്ലാസ്റ്റിക്സും പുറത്തേക്കുവരുന്നുണ്ടെന്നും വിഷാംശമുള്ള ഇത് വലിയ ആരോഗ്യപ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും ബാഴ്സലോണയിലെ ഓട്ടോണമസ് യൂണിവേഴ്സിറ്റിയുടെ പഠനത്തിൽ പറയുന്നു. ഭക്ഷണത്തോടൊപ്പം അകത്തേക്കെത്തുന്ന നാനോപ്ലാസ്റ്റിക്, മൈക്രോപ്ലാസ്റ്റിക് കണങ്ങൾ കുടൽ ആഗിരണം ചെയ്യുകയും രക്തത്തിൽ കലരുകയും ചെയ്യുന്നു. നൈലോൺ-6, പോളിപ്രൊഫൈലിൻ, സെല്ലുലോസ് എന്നീ പോളിമറുകൾ ഉപയോഗിച്ചു നിർമിച്ച ടീ ബാഗ് ആണ് ഗവേഷണത്തിന് ഉപയോഗിച്ചത്. ചായ ഉണ്ടാക്കുമ്പോൾ, നൈലോൺ-6 ഒരു മില്ലിലിറ്ററിന് 8.18 ദശലക്ഷം കണികകൾ പുറത്തുവിടുന്നുണ്ടത്രെ. പോളിപ്രൊഫൈലിൻ ഒരു മില്ലി ലിറ്ററിന് ഏകദേശം 1.2 ബില്യൺ കണികകളും സെല്ലുലോസ് ഒരു മില്ലിലിറ്ററിന് ഏകദേശം 135 ദശലക്ഷം കണികകളും പുറത്തുവിടുന്നു. ഇങ്ങനെ ശരീരത്തിലെത്തുന്ന മൈക്രോ…
Read Moreഏരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന രണ്ടാമനും മരിച്ചു; കാട് വെട്ടിത്തെളിക്കുമ്പോളായിരുന്നു ഇരുവർക്കും പാമ്പ് കടിയേറ്റത്
അഞ്ചല്‍: ഏരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന രണ്ടാമനും മരിച്ചു. ഏരൂര്‍ സ്വദേശി സജു രാജ് (35) ആണ് മരിച്ചത്. തെക്കേവയല്‍ ഭാഗത്ത് കാടു വെട്ടിനീക്കുന്നതിനിടെ ഞായറാഴ്ചയാണ് സജുരാജിനു പാമ്പുകടിയേല്‍ക്കുന്നത്. പിന്നീട് സജുരാജിനെ അഞ്ചലിലെ സ്വകാര്യാശുപത്രിയിലും നില വഷളായതോടെ കൊട്ടിയത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിവന്നത്. എന്നാല്‍ ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു. ഇതോടെ പ്രദേശത്ത് പാമ്പുകടിയേറ്റ് മരിച്ചവരുടെ എണ്ണം രണ്ടായി. ഏരൂർ തെക്കേവയൽ മായാ വിലാസത്തിൽ രാമചന്ദ്രൻ ( 65 ) കഴിഞ്ഞ ദിവസം പാന്പുകടിയേറ്റ് മരിച്ചിരുന്നു. ഇക്കഴിഞ്ഞ 24 ന് ഉച്ചയോടെ വീടിനുസമീപത്ത് റോഡില്‍ വച്ചായിരുന്നു പാമ്പുകടിച്ചത്. ഉടന്‍ നാട്ടുകാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. താലൂക്കാശുപത്രിയിൽ ചികിത്സയില്‍ ഇരിക്കെ കഴിഞ്ഞ ദിവസം മരിച്ചു.
Read Moreഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ… ഒറ്റയടിക്ക് 350 മില്ലി വിസ്കി: ഇന്‍ഫ്ളുവന്‍സര്‍ മരിച്ചു
ബാങ്കോക്ക്: മദ്യപാന ചലഞ്ചില്‍ പങ്കെടുത്ത തായ് ലൻഡിലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സർ മരിച്ചു. “ബാങ്ക് ലെസ്റ്റര്‍’ എന്നറിയപ്പെടുന്ന താനാകര്‍ കാന്തി (21) ആണു മരിച്ചത്. ആല്കഹോള് അധികമായതിനെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു മരണം. 75,000 രൂപ നല്‍കിയാണ് കാന്തിയെ ചലഞ്ചില്‍ പങ്കെടുപ്പിച്ചത്. 350 മില്ലി വിസ്കി ഒറ്റയടിക്ക് കുടിക്കുകയെന്നതായിരുന്നു ചലഞ്ച്. ചലഞ്ചില്‍ പങ്കെടുക്കാന്‍ താനെത്തും എന്നു കാന്തി പറയുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു. ചലഞ്ച് സംഘടിപ്പിച്ചവരെ പോലീസ് തെരയുന്നുണ്ട്.
Read Moreപുതുവത്സരാഘോഷം: കർശന പരിശോധനകൾക്കൊപ്പം ഡ്രോൺ നിരീക്ഷണവുമായി പോലീസ്
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങൾ അതിരുവിടാതിരിക്കാൻ കർശന നടപടികളുമായി പോലീസ്. പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകള്‍ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാൻഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പോലീസ് പട്രോളിംഗും നിരീക്ഷണവും കര്‍ശനമാക്കും. വിവിധ ജില്ലകളില്‍ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ കർശനമാക്കുന്നതിനു സ്പെഷല്‍ ടീമുകള്‍ രൂപീകരിക്കും. പുതുവത്സരാഘോഷവേളയിൽ ക്രമസമാധാനവും സ്വൈര്യവിതവും ഉറപ്പാക്കുന്നതിനു കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കിയത്. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക, പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിംഗ്, അഭ്യാസപ്രകടനങ്ങള്‍ എന്നിവ ബോര്‍ഡര്‍ സീലിംഗിലൂടെയും കര്‍ശന വാഹനപരിശോധനയിലൂടെയും തടയുന്നതാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും വിദേശികള്‍ക്കും സുരക്ഷാ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.മതിയായ സുരക്ഷ…
Read Moreകൗതുകം ലേശം കൂടുതലാ… വൈറലാകാൻ റോഡിൽ തീയിട്ടു; യുവാവിനെ പോലീസ് പൊക്കി
ഫത്തേപുർ(യുപി): റീൽസ് ഷൂട്ടിനായി ദേശീയപാതയിൽ തീയിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഫത്തേപുരിലാണു സംഭവം നടന്നത്. ഷേക്ക് ബിലാൽ എന്ന യുവാവാണ് ദേശീയപാത-രണ്ടിൽ ഫ്ലൈ ഓവറിന് മുകളിൽ ‘2024’ എന്ന് പൊട്രോള്‍ കൊണ്ട് എഴുതിയശേഷം തീയിട്ടത്. വീഡിയോ ശ്രദ്ധിക്കപ്പെടാൻ ചെയ്ത പണിയാണ്. സമൂഹ മാധ്യമങ്ങളില്‍ ഇത് പങ്കുവച്ചതോടെ സംഭവം വൈറലാകുകയും ചെയ്തു. തൊട്ടുപിന്നാലെ മറ്റൊന്നു കൂടി സംഭവിച്ചു. യുവാവിനെ പോലീസ് കൈയോടെ പൊക്കി. ഇയാൾക്കെതിരേ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവെന്നു ഫത്തേപുര്‍ പോലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ മീററ്റിൽ ഇന്തസാർ അലി എന്നയാൾ തന്റെ ഥാർ വാഹനത്തിനു മുകളില്‍ പൊടിമണ്ണ് വാരിയിട്ട് വേഗത്തില്‍ ഓടിച്ചുപോകുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ചിരുന്നു. വണ്ടിയുടെ വേഗം കൂടുന്നതിനനുസരിച്ച് പൊടിമണ്ണ് പറന്ന് പാതയിലാകെ നിറഞ്ഞു. ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read Moreകേസെടുത്തതിനേക്കാൾ വേഗത്തിൽ എക്സൈസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം; യു.പ്രതിഭയുടെ മകനെതിരായ കേസിന് പിന്നാലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് സ്ഥലംമാറ്റം
ആലപ്പുഴ: യു.പ്രതിഭ എംഎൽഎയുടെ മകനെതിരായ കേസിന് പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ.ജയരാജിനെ സ്ഥലം മാറ്റി. സർവീസിൽനിന്ന് വിരമിക്കാൻ അഞ്ചുമാസം മാത്രം ശേഷിക്കെയാണ് കൊല്ലം സ്വദേശിയായ ഇദ്ദേഹത്തെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. മൂന്ന് മാസം മുന്‍പാണ് ഇദ്ദേഹം ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റത്. കഴിഞ്ഞ ദിവസമാണ് പ്രതിഭയുടെ മകൻ കനിവ് അടക്കമുള്ള സംഘത്തെ എക്സൈസ് സംഘം പിടികൂടിയത്. മൂന്ന് ഗ്രാം കഞ്ചാവാണ് സംഘത്തിൽനിന്ന് പിടിച്ചെടുത്തത്. ഇതിന് പിന്നാലെ എക്സൈസ് കേസെടുത്തിരുന്നു. കേസിൽ ഒന്‍പതാം പ്രതിയാണ് എംഎൽഎയുടെ മകൻ. എന്നാൽ മകൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ഫേസ്ബുക്ക് ലൈവിലൂടെ യു. പ്രതിഭ രംഗത്തെത്തിയിരുന്നു.
Read Moreഭക്ഷണം വിളമ്പാന്‍ വൈകി: വരൻ കല്യാണവീട്ടിൽനിന്ന് ഇറങ്ങിപ്പോയി മറ്റൊരു യുവതിയെ കെട്ടി
ഹമീദ്പുർ(യുപി): വിവാഹവീട്ടില്‍ ഭക്ഷണം വിളമ്പാൻ വൈകി എന്നാരോപിച്ച് വരൻ വിവാഹത്തിൽനിന്നു പിന്മാറി മറ്റൊരു യുവതിയെ കല്യാണം കഴിച്ചു. ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലെ ഹമീദ്പുർ ഗ്രാമത്തിൽ ഡിസംബർ 22നാണ് സംഭവം അരങ്ങേറിയത്. ഏഴു മാസം മുമ്പ് നിശ്ചയിച്ച വിവാഹമായിരുന്നു. വിവാഹദിവസം വധുവിന്റെ കുടുംബം മധുരപലഹാരങ്ങൾ നൽകി വരന്റെ സംഘത്തെ വരവേറ്റു. പിന്നീട്, അത്താഴവും വിളമ്പി. അതിനിടെ വരന്റെ സംഘത്തിലൊരാൾ വധുവിന്റെ വീട്ടുകാർ റൊട്ടി വിളമ്പാൻ വൈകി എന്നാരോപിച്ചു ബഹളമുണ്ടാക്കി. ഇത് വലിയ സംഘർഷത്തിലാണു കലാശിച്ചത്. അതോടെ വരൻ അവിടെ നിന്നിറങ്ങിപ്പോയി. അധികം വൈകാതെ അയാൾ ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. സ്ത്രീധനമായി നൽകിയ ഒന്നരലക്ഷം ഉൾപ്പെടെ ഏഴുലക്ഷം രൂപയുടെ സാമ്പത്തികനഷ്ടമുണ്ടായെന്നും സംഘർഷമുണ്ടാക്കിയവർക്കെതിരേ നടപടി എടുക്കണമെന്നും ചൂണ്ടിക്കാട്ടി വധുവിന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Read Moreകുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോയും മൊബൈൽ ഫോണിൽ സൂക്ഷിച്ചുവച്ച് കണ്ടു; ഓപ്പറേഷൻ പി ഹണ്ടിൽ യുവാവിന് മൂന്നു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
ചെറുതോണി : പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോയും മൊബൈൽ ഫോണിൽ സൂക്ഷിച്ചുവച്ച് കണ്ടതിന് യുവാവിന് മൂന്നു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോൾ ഷരീഫാണ് ശിക്ഷ വിധിച്ചത്. അശ്ലീല വിഡിയോകളും ഫോട്ടോകളും മറ്റും കാണുന്നതിനെയും പ്രചരിപ്പിക്കുന്നതിനെയും തടയാനുള്ള സർക്കാർ സംവിധാനമാണ് ഓപ്പറേഷൻ പി ഹണ്ട്. 2023 ൽ തങ്കമണി പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ പുലർച്ചെ നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലാവുന്നത്. തങ്കമണി അമ്പലമേടു സ്വദേശിയായ അരുൺ എന്ന യുവാവിനെയാണ് പോലീസ് അശ്ലീല വിഡിയോയുള്ള മൊബൈൽ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തത്. വളരെ അപൂർവമായി മാത്രമാണ് ഇത്തരം കേസുകളിൽ പ്രതികളെ ശിക്ഷിക്കാൻ കഴിയാറുള്ളു. പ്രതി പിഴ ഒടുക്കിയില്ലെങ്കിൽ അധിക ശിക്ഷ അനുഭവിക്കണം. പോക്സോ നിയമപ്രകാരവും ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന്…
Read Moreഅമ്മയുടെ രണ്ടാം വിവാഹം ആര്‍ഭാടമായി നടത്തി മകന്: വൈറലായി വീഡിയോ
അമ്മയുടെ രണ്ടാം വിവാഹം ആർഭാടമാക്കി മകൻ അബ്ദുൾ അഹദ്. ഇതിന്റെ വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അമ്മയെ പ്രണയത്തിനും ജീവിതത്തിനും രണ്ടാമതൊരു അവസരം നേടാന്‍ സഹായിച്ചുവെന്ന കുറിപ്പോടെയാണ് അബ്ദുൾ അഹദ് വീഡിയോ പങ്കുവച്ചത്. 18 വർഷത്തിന് ശേഷം പ്രണയത്തിലും ജീവിതത്തിലും രണ്ടാമതൊരു അവസരം ലഭിക്കാൻ ഞാൻ എന്റെ അമ്മയെ സഹായിച്ചു എന്ന് വീഡിയോയിൽ യുവാവ് പറഞ്ഞു. അമ്മയുടെ വിവാഹത്തിന്റെ ചെറിയൊരു ഭാഗവും അവൻ വീഡിയോയുടെ അവസാനം ചേർത്തു. അമ്മയുടെ വിവാഹത്തിന് മകന് തന്നെയാണ് സാക്ഷിയായി ഒപ്പ് വച്ചതും. ഏറ്റവും ഒടുവിലായി കുടുംബാംഗങ്ങള്‍ അബ്ദൂൾ അഹദിനെ വാത്സല്യം കൊണ്ട് പൊതിയുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതിനു പിന്നാലെ മകനെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഇത്രയും നല്ലൊരു മകനെ കിട്ടിയ നിങ്ങൾ ഭാഗ്യവതിയാണ് എന്നാണ് എല്ലാവരും പറഞ്ഞത്. View this…
Read More