തിരുവനന്തപുരം: കേരളാ ഫിനാൻഷ്യൽ കോർപറേഷനെതിരേ (കെഎഫ്സി) അഴിമതിയാരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെഎഫ്സി അനിൽ അംബാനിയുടെ റിലയൻസ് കൊമേഴ്സ് ഫിനാൻസ് ലിമിറ്റഡിൽ (ആർസിഎഫ്എൽ) അറുപത് കോടി രൂപ നിക്ഷേപിച്ചുവെന്ന് വി.ഡി. സതീശൻ ആരോപിച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കെഎഫ്സിയുടെ പണം നിക്ഷേപിക്കാൻ പാടില്ലെന്ന ചട്ടങ്ങളും നിയമവും ലംഘിച്ചാണ് ആർസിഎഫ്എൽ എന്ന കന്പനിയിൽ പണം നിക്ഷേപിച്ചത്. അംബാനിയുടെ കന്പനി നഷ്ടം നേരിട്ട കാലയളവിലാണ് കെഎഫ്സി പണം നിക്ഷേപിച്ചതെന്നും വി.ഡി. സതീശൻ പറഞ്ഞു. 2018 ലാണ് അനിൽ അംബാനിയുടെ കന്പനിയിൽ അറുപത് കോടി രൂപ നിക്ഷേപിച്ചത്. 2019 ൽ ആർസിഎഫ്എൽ കന്പനി പൂട്ടി. പലിശയുൾപ്പെടെ കെഎഫ്സിക്ക് കിട്ടേണ്ടത് 101 കോടി രൂപയാണ്. എന്നാൽ 7.50 കോടി മാത്രമാണ് തിരികെ ലഭിച്ചത്. കെഎഫ്സിയുടെ വാർഷിക റിപ്പോർട്ടിൽ നിന്നും അംബാനിയുടെ കന്പനിയിൽ പണം നിക്ഷേപിച്ച കാര്യം മറച്ചു വച്ചു. ഭരണ നേതൃത്വത്തിന്റെ…
Read MoreDay: January 2, 2025
വനിതാസുരക്ഷ ഉറപ്പാക്കി ഫെഫ്ക സിനി ഡ്രൈവേഴ്സ് യൂണിയൻ
കൊച്ചി: സിനിമാ മേഖലയിൽ സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനായി ഫെഫ്ക കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ ‘സുരക്ഷിത യാത്ര’ എന്ന പേരിൽ പുതിയ ഒരു പദ്ധതിക്ക് തുടക്കം. ഫെഫ്കയുടെ ഓഫീസിൽ പ്രസിഡന്റ് സിബി മലയിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നിഖില വിമൽ ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിയുടെ ഉദ്ദേശം സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന കേരള സിനി ഡ്രൈവേഴ്സ് യൂണിയന്റെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതയാത്ര ഒരുക്കുക എന്നതാണ്. ഇത്തരത്തിലുള്ള ഒരു സജ്ജീകരണം ഇന്ത്യയിൽ ആദ്യമായിട്ടാണെന്ന് സിബി മലയിൽ പറഞ്ഞു. ഇതിനായി എല്ലാ വാഹനങ്ങളിലും യാത്ര ചെയ്യുന്നവർക്ക് കാണാനാകുന്ന ഭാഗത്ത് വാഹനം ഓടിക്കുന്ന അംഗത്തിന്റെ പേരും മെമ്പർ ഐഡി നമ്പറും കൂടാതെ ക്യു ആർ കോഡും ഉള്ള ഒരു കാർഡ് ഉണ്ടാകും. വാഹനം സംബന്ധിച്ചോ വാഹനത്തിന്റെ ഡ്രൈവറെ സംബന്ധിച്ചോ എന്തെങ്കിലും തരത്തിലുള്ള പരാതി ഉണ്ടെങ്കിൽ ക്യുആർ കോഡ് സ്കാൻ ചെയ്താൽ…
Read Moreഉപ്പ് കുറയ്ക്കാം…
പല വട്ടം ഉപ്പ് ചേർക്കരുത്പാകം ചെയ്യുന്പോൾ മിതമായി ചേർക്കുന്നതിനു പുറമേ വിളന്പുന്പോൾ കൂടുതൽ അളവിൽ ഉപ്പു ചേർത്തു കഴിക്കരുത്.തൈരിലും സാലഡിലും..?തൈര്, സാലഡ് എന്നിവ കഴിക്കുന്പോൾ രുചിക്കുവേണ്ടി പലരും ധാരാളം ഉപ്പു ചേർത്തു കഴിക്കാറുണ്ട്. സാലഡിൽ ഉപ്പിനു പകരം നാരങ്ങാനീര്, വിനാഗിരി എന്നിവയിൽ ഏതെങ്കിലുമൊന്നു ചേർത്താലും രുചികരമാക്കാം. അത്തരത്തിൽ പ്രത്യേകമായി ഉപ്പു ചേർത്തു കഴിക്കുന്ന രീതി ഒഴിവാക്കുക. മിതമായി വിഭവങ്ങൾ തയാറാക്കു ന്പോൾ ഉപ്പ് മിതമായി ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നവർ അതു കുറയ്ക്കണം. അയഡിൻ ചേർത്തകറിയുപ്പ് അയഡിൻ ചേർത്ത ഉപ്പ് വർഷങ്ങളായി ഉപയോഗിച്ചതിനാൽ പ്രായമുള്ളവരിൽ തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ കൂടുന്നതായി ചിലർ അടുത്തിടെ പ്രചരിപ്പിച്ചു വരുന്നുണ്ട്. വാസ്തവത്തിൽ അയഡിൻ ശരീരത്തിൽ അടിഞ്ഞുകൂടുന്നതു തീരെ കുറഞ്ഞ അളവിൽ മാത്രം. അധികമുള്ളതു മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ്. പ്രായമാകുന്നവരിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങൾ അയഡിൻ കൊണ്ടു മാത്രമല്ല. സർവേ നടത്തി അയഡിൻ…
Read Moreജീവൻ സംരക്ഷിക്കാൻ പ്രതിബദ്ധരാകണമെന്നു മാർപാപ്പ
വത്തിക്കാൻ സിറ്റി: ഗർഭച്ഛിദ്രത്തെ എതിർക്കാനും ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ജീവനെ സംരക്ഷിക്കാനും ബഹുമാനിക്കാനും ഉറച്ച പ്രതിബദ്ധത ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. പുതുവർഷ ദിനത്തിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം ചത്വരത്തിൽ തടിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വധശിക്ഷ ഒഴിവാക്കി മനുഷ്യന്റെ മാനസാന്തരത്തിനുള്ള അവസരങ്ങൾ കൂടുതലായി ഒരുക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. നേരത്തെ വിശുദ്ധ കുർബാനമധ്യേ നൽകിയ വചനസന്ദേശത്തിൽ ഒരു സ്ത്രീയിൽനിന്നു ജനിക്കുന്ന ഓരോ കുഞ്ഞിനെയും പരിപാലിക്കാനും ജീവന്റെ വിലയേറിയ സമ്മാനം സംരക്ഷിക്കാനും എല്ലാവരും പഠിക്കണമെന്ന് പ്രാർഥിക്കുന്നതായി മാർപാപ്പ പറഞ്ഞു. പുതുവർഷദിനത്തിൽ ത്രിസന്ധ്യാപ്രാർഥനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യവേ ദരിദ്രരാജ്യങ്ങളുടെ കടങ്ങൾ എഴുതിത്തള്ളാൻ സന്പന്നരാജ്യങ്ങൾ തയാറാകണമെന്ന് മാർപാപ്പ അഭ്യർഥിച്ചു. കടങ്ങൾ മൂലം കുടുംബമോ വ്യക്തികളോ തകർക്കപ്പെടാൻ ഇടവരരുത്. പാവപ്പെട്ട രാജ്യങ്ങളുടെ കടങ്ങൾ എഴുതിത്തള്ളി മാതൃക കാട്ടാൻ ക്രിസ്ത്യൻ പാരന്പര്യമുള്ള രാജ്യങ്ങൾ തയാറാകണമെന്നും മാർപാപ്പ…
Read Moreപെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷാവിധി നാളെ: പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത് വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങൾ
കൊച്ചി: കേരള മനഃസാക്ഷിയെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷാവിധി നാളെ. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. സിപിഎം നേതാവും ഉദുമ മുന്‍ എം എല്‍ എയുമായ കെ.വി. കുഞ്ഞിരാമന്, ഉദുമ സിപി എം മുന്‍ ഏരിയ സെക്രട്ടറി കെ. മണികണ്ഠന് ഉള്‍പ്പടെ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഒന്ന് മുതല്‍ എട്ടു വരെയുള്ള പ്രതികള്‍ക്കെതിരേ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കുറ്റവിമുക്തരാക്കി. 20 മാസത്തോളം നീണ്ട വിചാരണ നടപടികള്‍ക്ക് ശേഷമാണ് സിബിഐ കോടതി വിധി പറഞ്ഞത്. ഒന്നാം പ്രതി എ. പീതാംബരന് ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരേയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയത്. ജീവപര്യന്തം മുതല്‍ വധശിക്ഷ…
Read Moreബംഗളൂരുവിൽ ആഡംബര ബൈക്ക് ഷോറൂമുകളിൽ തീപിടിത്തം: അമ്പതോളം ബൈക്കുകൾ കത്തി നശിച്ചു
ബംഗളൂരു: ബംഗളൂരു മഹാദേവപുരയിലെ രണ്ട് ആഡംബര ബൈക്ക് ഷോറൂമുകളിൽ വൻ തീപിടിത്തം. വൈറ്റ് ഫീൽഡ് റോഡിലുള്ള കാമധേനു ലേ ഔട്ടിലെ യമഹ ബൈക്ക് ഷോറൂമിലും ട്രയംഫ് എന്ന വാഹനഷോറൂമിലുമാണ് തീപിടിത്തമുണ്ടായത്. അമ്പതോളം ബൈക്കുകൾ കത്തി നശിച്ചു. ആളപായമില്ല. ആർക്കും പരിക്കേറ്റതായും റിപ്പോർട്ടില്ല. ഇന്നലെ രാത്രി 11ഓടെയാണ് ഷോറൂമുകളിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. യമഹ ഷോറൂമിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇവിടെനിന്ന് തീ തൊട്ടടുത്ത ട്രയംഫ് ഷോറൂമിലേക്കും പടരുകയായിരുന്നു. ഒന്നരമണിക്കൂറെടുത്താണ് അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കിയത്.
Read Moreഇന്ത്യയും പാക്കിസ്ഥാനും തടവുകാരുടെ പട്ടിക കൈമാറി
ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തടവുകാരുടെ പട്ടിക കൈമാറി. 462 പേരുടെ പട്ടികയാണ് ഇന്ത്യ കൈമാറിയത്. ഇവരിൽ 81 പേർ മത്സ്യത്തൊഴിലാളികളാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. 266 പേരുടെ പട്ടിക പാക്കിസ്ഥാനും കൈമാറി. ഇതിൽ 217 പേർ മത്സ്യത്തൊഴിലാളികളാണ്. ഇരു രാജ്യങ്ങളും എല്ലാവർഷവും തുടക്കം തന്നെ തടവുകാരുടെ പട്ടിക കൈമാറണമെന്ന് ധാരണയുണ്ട്. ഇത് പ്രകാരമാണ് പുതുവത്സരദിനത്തിൽ തന്നെ ഇന്ത്യയും പാക്കിസ്ഥാനും അങ്ങോട്ടുമിങ്ങോട്ടും തടവുകാരുടെ പട്ടിക കൈമാറിയത്.
Read Moreരായന്റെ ഷൂട്ടിന് ലൊക്കേഷനിൽ എത്താൻ രണ്ട് മണിക്കൂർ ലേറ്റായതിന് ധനുഷിന് എന്നോടു ദേഷ്യമുണ്ടായിരുന്നു: ദിവ്യ പിള്ള
തമിഴ് ചിത്രം രായന്റെ ഷൂട്ടിന് ലൊക്കേഷനിൽ എത്താൻ രണ്ട് മണിക്കൂർ ലേറ്റായി. സെറ്റിലെ കാര്യങ്ങൾ നോക്കുന്നവരുടെ കമ്യൂണിക്കേഷൻ പ്രോബ്ലം കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ആദ്യ ദിവസമാണ് ഞാൻ രണ്ട് മണിക്കൂർ ലേറ്റായത്. കോസ്റ്റ്യൂം ട്രയൽ ചെയ്തിട്ട് ഷൂട്ട് തുടങ്ങാം എന്ന രീതിയിലാണ് എന്നോട് സംസാരിച്ചത് എന്ന് ദിവ്യ പിള്ള. അഞ്ച് ദിവസമാണ് എനിക്ക് ഷൂട്ട് പറഞ്ഞിരുന്നത്. അഞ്ച് ദിവസമേയുള്ളു… ദിവ്യ ചെയ്യുമോയെന്ന് ചോദിച്ചാണ് എന്നെ അവർ അപ്രോച്ച് ചെയ്തത്. പുള്ളി (ധനുഷ്) തന്നെയാണ് എന്നെ അപ്രോച്ച് ചെയ്തത്. അങ്ങനെ ഞാൻ ചെയ്യാമെന്ന് ഓക്കെ പറയുകയായിരുന്നു. യെസ് മാം… പ്ലീസ് സിറ്റ് എന്നൊക്കെ പറഞ്ഞ് സംസാരിക്കുന്ന ധനുഷിനെയാണ് ഞാൻ കണ്ടിട്ടുള്ളത്. മീറ്റിംഗിന്റെ സമയത്തൊക്കെ അങ്ങനെയാണ് സംസാരിച്ചിരുന്നത്. എന്നാൽ ഞാൻ സെറ്റിൽ ലേറ്റായി വന്നപ്പോൾ… കണ്ടയുടൻ ‘യു ആർ ലേറ്റ്’ എന്ന് ദേഷ്യത്തോടെ പറയുന്ന ധനുഷിനെയാണ് കണ്ടത്. മാത്രമല്ല സെറ്റിലെ…
Read Moreട്രംപിന്റെ ഹോട്ടലിനു മുന്നിൽ ട്രക്ക് പൊട്ടിത്തെറിച്ചു; ഒരു മരണം; ഏഴു പേർക്ക് പരിക്ക്
വാഷിംഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ലാസ് വെഗാസിലുള്ള ഹോട്ടലിനു പുറത്ത് ട്രക്ക് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു. അപകടത്തിൽ ഏഴു പേർക്കു പരിക്കേറ്റു. ഹോട്ടൽ കവാടത്തിൽ പാർക്ക് ചെയ്തിരുന്ന ടെസ്ല സൈബർ ട്രക്കാണ് തീപിടിച്ച് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെ തുടർന്ന് ഹോട്ടലിൽ താമസിച്ചിരുന്നവരെയും ജീവനക്കാരെയും പൂർണമായും ഒഴിപ്പിച്ചു. ട്രക്കിനുള്ളിൽ സ്ഫോടക വസ്തു കണ്ടെത്തിയെന്ന് ഇലോൺ മസ്ക് പറഞ്ഞു.ന്യൂ ഓർലിയൻസിൽ പുതുവത്സര ആഘോഷത്തിനിടെ ട്രക്ക് ഇടിച്ചുകയറ്റി ജനക്കൂട്ടത്തിനുനേരേ വെടിയുതിർത്ത സംഭവവുമായി ഈ അപകടത്തിനു ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ന്യൂ ഓർലിയൻസിലെ ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും 35 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. അക്രമി ജനക്കൂട്ടത്തിലേക്ക് അതിവേഗത്തിൽ വാഹനം ഓടിച്ചുകയറ്റുകയും തുടർന്ന് പുറത്തിറങ്ങി വെടിയുതിർക്കുകയുമായിരുന്നു. അക്രമി യുഎസ് പൗരനായ മുൻ സൈനിക ഉദ്യോഗസ്ഥനാണെന്നും ഇയാൾ ഓടിച്ച ട്രക്കിൽ ഐഎസ് പതാക ഉണ്ടായിരുന്നന്നും രാജ്യാന്തര മാധ്യമങ്ങൾ…
Read Moreഅവസാന ടെസ്റ്റ് മത്സരം നാളെ സിഡ്നിയിൽ; ടീം ഇന്ത്യ വിമർശനങ്ങളുടെ മുൾമുനയിൽ
സിഡ്നി: രോഹിത് ശർമ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, ഗൗതം ഗംഭീർ… ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുതൽ പരിശീലകൻവരെ വിമർശനങ്ങളുടെ മുൾമുനയിലാണ്. മോശം ഷോട്ട് സെലക്ഷൻ, ടൈമിംഗ് ഇല്ലായ്മ, വിക്കറ്റ് കളഞ്ഞുകുളിക്കൽ, ക്ഷമയില്ലായ്മ എന്നിങ്ങനെ രോഹിത്തിനെയും കോഹ്ലിയെയും പന്തിനെയുമെല്ലാം വിമർശിക്കാൻ കാരണങ്ങൾ പലത്. ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചു മത്സര ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റിൽ ടീം ഇന്ത്യയുടെ ദയനീയ പ്രകടനമാണ് ഈ വിമർശനങ്ങൾക്കെല്ലാം കാരണം. ടീമിന്റെ മോശം പ്രകടനത്തിൽ പരസ്പരം പഴിചാരൽ ഉൾപ്പെടെയുള്ള സ്ഥിരം പരിപാടികളാണ് അരങ്ങേറുന്നത്. ചുരുക്കത്തിൽ ഇന്ത്യ ടീം ക്യാന്പിൽ ആകെ മൊത്തം അലന്പ് അവസ്ഥയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മതിയായെന്ന് ഗംഭീർ മെൽബണ്‍ ടെസ്റ്റ് സമനിലയിൽ എത്തിക്കാനുള്ള എല്ലാ സാധ്യതയും നഷ്ടപ്പെടുത്തിയാണ് ഇന്ത്യ തോൽവി വഴങ്ങിയത്. തോൽവിക്കുശേഷം മുഖ്യപരിശീലകൻ ഗൗതം ഗംഭീർ ഡ്രസിംഗ് റൂമിൽ മുഴുവൻ അംഗങ്ങളോടുമായി ഒരു കാര്യമാണ് പറഞ്ഞത്; “ബഹുത്ത് ഹോ…
Read More