പുതിയ പ്രതീക്ഷയുടെ പുതുവര്‍ഷത്തിലാണു നമ്മൾ. ഈ ദിനങ്ങളിൽ ധാരാളം പേർ പുതിയ തീരുമാനങ്ങള്‍ എടുക്കാറുണ്ട്. എന്നാല്‍, ചിലര്‍ ഈ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഒരു കാര്യവുമില്ല എന്ന് ചിന്തിക്കുന്നവരാണ്. കാരണം, പുതുവര്‍ഷത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ വര്‍ഷം മുഴുവനും നടപ്പിലാക്കുന്നതില്‍ എല്ലാ വര്‍ഷവും പരാജയപ്പെടുന്നു എന്നുള്ളതാണ് അവരുടെ വാദം. എന്നിരുന്നാലും നമുക്ക് പുതുവര്‍ഷത്തില്‍ നടപ്പാക്കാനായി കുറച്ചു കാര്യങ്ങള്‍ ഉണ്ടാവുക എന്നത് വളരെ പ്രധാന കാര്യമാണ്. അത് നമ്മള് വര്‍ഷം മുഴുവനും ചെയ്യുന്നുണ്ടോ ഇല്ലയോ എന്നതിലുപരി നാം നമ്മളെ തന്നെ വിലയിരുത്തുന്നതും ഭാവിയെക്കുറിച്ച് പദ്ധതികള്‍ തയാറാക്കുന്നതും നമ്മുടെ ജീവിത നിലവാരം മെച്ചപ്പെടുന്നതിനു സഹായകമാണ്. ഒരു പദ്ധതിയും വിലയിരുത്തലും ഇല്ലാതിരിക്കുന്നത് നമ്മുടെ ജീവിതം മുരടിച്ച അവസ്ഥയില്‍ തുടരുന്നതിന് കാരണമാകും. ഈ വര്‍ഷം എടുക്കാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനം ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തുക എന്നുള്ളതാണ്. കള്ളം പറയുന്നതിന് യാതൊരു മടിയും ഇല്ലാത്ത…
Read MoreDay: January 3, 2025
സ്വിറ്റ്സർലൻഡിൽ ബുർഖ നിരോധനം പ്രാബല്യത്തിലായി
ബേൺ: സ്വിറ്റ്സർലൻഡിൽ ബുർഖ നിരോധനം പ്രാബല്യത്തിലായി. മുസ്ലിം സംഘടനകളുടെ ശക്തമായ എതിർപ്പ് മറികടന്നാണു രാജ്യത്ത് ബുർഖ നിരോധനം പുതുവർഷദിനം മുതൽ നടപ്പാക്കിയിരിക്കുന്നത്. രാജ്യത്തെ പൊതുസ്ഥലങ്ങൾ, ഓഫീസുകൾ, കടകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ പൂർണമായും മുഖം മറച്ച് സ്ത്രീകൾ എത്തുന്നത് തടയും. ഇതു ലംഘിക്കുന്നവർ 1,000 സ്വിസ് ഫ്രാങ്ക് (ഏകദേശം 95,000 ഇന്ത്യൻ രൂപ) പിഴയടയ്ക്കേണ്ടിവരും. 2022ലാണ് സ്വിറ്റ്സർലൻഡിൽ മുഖാവരണം നിരോധിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ തുടങ്ങിയത്. തുടർന്ന് വിഷയത്തിൽ ഹിതപരിശോധന നടന്നു. 51.2 ശതമാനം ആളുകൾ ബുർഖ നിരോധിക്കാൻ വോട്ട് ചെയ്തു.
Read Moreചൈനയിൽ പുതിയ വൈറസ് വ്യാപിക്കുന്നതായി റിപ്പോർട്ട്
ബെയ്ജിംഗ്: ചൈനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോ വൈറസ് (എച്ച്എംപിവി) അതിവേഗം പടരുന്നതായി റിപ്പോർട്ട്. ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്എംപിവി. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും വൈറസ് ബാധിക്കുമെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെ ഈ വൈറസ് ബാധിക്കുന്നത് അപകടകരമാണ്. നിലവിൽ ഇതിന് പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലെന്നു വിദഗ്ധർ പറയുന്നു. വൈറസ് ബാധയെ തുടർന്ന് ആശുപത്രികൾ നിറയുകയാണെന്നും ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും സോഷ്യൽ മീഡിയയിൽ പ്രചരിച്ചെങ്കിലും ചൈനയോ ലോകാരോഗ്യ സംഘടനയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഉറവിടമറിയാത്ത ന്യുമോണിയ കേസുകൾക്കായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്നു ചൈനയുടെ രോഗ നിയന്ത്രണ അഥോറിറ്റി പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
Read Moreപാലക്കാട്ട് നിർത്തിയിട്ട ലോറിക്കു പിന്നിൽ ബൈക്കിടിച്ച് കോട്ടയം സ്വദേശികൾ മരിച്ചു
വടക്കഞ്ചേരി (പാലക്കാട്): ചുവട്ട്പാടത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറിയുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശികളായ യുവാവും യുവതിയും മരിച്ചു. കോട്ടയം പാമ്പാടി പൂരപ്ര പുളിയുറുമ്പിൽ ഷീബയുടെ മകൻ സനൽ (25), ഒപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന കോട്ടയം ചങ്ങനാശേരി പെരുമ്പറച്ചി വെള്ളിപ്പറമ്പിൽ ഫ്രാൻസിസ് മകൾ ഇവോൺ (25) എന്നിവരാണു മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ദേശീയപാതയിലായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന കെഎ 51 എഎച്ച് 3589 നമ്പർ ലോറിക്കു പിറകിലാണ് കെഎൽ 39എ 4515 നമ്പർ ഗ്ലാമർ മോട്ടോർ ബൈക്ക് ഇടിച്ചത്. സനൽ അപകടസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവോണിനെ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഫിലിം എഡിറ്റിംഗ് ജോലിയാണ് മരിച്ച സനലിന്. ബംഗളൂരുവിലേക്ക് പോവുകയായിരുന്നു ഇവർ. ഇവിടെ ഇതിന് മുമ്പും അപകടമുണ്ടായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഈ ഭാഗത്ത് വാഹനം നിർത്തരുതെന്ന്…
Read Moreരേവതി വളരെ പ്രൊട്ടക്ടീവാണ്: ഞങ്ങൾക്ക് തമ്മിൽ ഒരുപാട് ഓർമകളുണ്ട്; ശോഭന
രേവതി തനിക്ക് സ്വന്തം സഹോദരിയെ പോലെയെന്ന് ശോഭന. അവർ ട്രെഡീഷണൽ ഡാൻസറാണ്. സുഹാസിനിക്കും രേവതിക്കും എന്നോട് കരുതലുണ്ട്. ഒരു ഇളയ സഹോദരിയെപ്പോലെ. അവർ മാത്രമാണ് എന്നെ അങ്ങനെ നോക്കിയിട്ടുള്ളത്. ഇന്നലെ പോലും ഞാനും രേവതിയും ഒരുമിച്ച് ഡിന്നർ കഴിച്ചു. അവർ വളരെ പ്രൊട്ടക്ടീവാണ്. രേവതിക്കും എനിക്കും ഒരുപാട് ഓർമകളുണ്ട്. അടുത്തിടെ ഞങ്ങൾ ഗോവയിൽ പോയി. ഞങ്ങളുടെ മക്കളെയും കൊണ്ടുപോയി. അത്തരം സമയങ്ങളെല്ലാം ഞങ്ങൾക്ക് മിസ് ആയിട്ടുണ്ട്. ഇപ്പോൾ സമയം കണ്ടെത്തുന്നു. എന്റെ പ്രായത്തിലുള്ള നിരവധി സ്ത്രീകൾക്ക് അങ്ങനെയൊരു ഫ്രസ്ട്രേഷനുണ്ട്. ഈ ആഗ്രഹങ്ങളെല്ലാം നടന്നില്ലല്ലോയെന്ന്. എപ്പോഴും അക്കരെ പച്ചയാണല്ലോ. എനിക്കങ്ങനെയൊന്നുമില്ല. എന്നെ സംബന്ധിച്ച് എല്ലാം ഓക്കെയാണ്. അതേസമയം വൈകി വരുന്നതും പ്രൊഫഷണൽ എത്തിക്സ് ഇല്ലാത്തതും എനിക്ക് ഉൾക്കൊള്ളാനാകില്ല എന്ന് ശോഭന പറഞ്ഞു.
Read Moreഫാക്ടറി കെട്ടിടത്തിനു മുകളിൽ വിമാനം വീണ് 2 മരണം; നിരവധിപ്പേർക്ക് പരിക്ക്
കാലിഫോർണിയ: ടേക്ക് ഓഫിന് തൊട്ടുപിന്നാലെ ഫാക്ടറി കെട്ടിടത്തിലേക്ക് വിമാനം വീണ് രണ്ടു പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. കാലിഫോർണിയയിലെ തെക്കൻ മേഖലയിലാണ് സംഭവം. ഇന്നലെ ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. ആർവി 10 എന്ന ഒറ്റ എൻജിൻ വിമാനമാണ് യാത്രക്കാരുമായി ഫാക്ടറി കെട്ടിടത്തിലേക്ക് കൂപ്പുകുത്തിയത്. ഫർണിച്ചർ നിർമാണ ഫാക്ടറിയുടെ മേൽക്കൂര തകർത്ത് വിമാനം പതിക്കുകയായിരുന്നു. അപകടത്തിൽ മരിച്ചവർ വിമാനത്തിലെ യാത്രക്കാരാണോ അതോ ഫാക്ടറി തൊഴിലാളികളാണോയെന്നത് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. പരിക്കേറ്റവരിൽ ഏറിയ പങ്കും ഫാക്ടറി തൊഴിലാളികളാണെന്നാണ് പുറത്തുവരുന്ന വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Read Moreസ്റ്റൈലിഷ് അഞ്ജു കുര്യൻ: ഹോട്ടാണല്ലോ എന്ന് ആരാധകർ
മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്കു പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യന്. പഠിച്ചതെല്ലാം ചെന്നൈയിൽ. പഠിക്കുന്ന സമയത്തുതന്നെ മോഡലിംഗ് ചെയ്തിരുന്നു. മോഡലിംഗിലൂടെയാണ് സിനിമയിലെത്തുന്നത്. 2013 ൽ നേരം എന്ന സിനിമയിൽ നിവിൻപോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു അഞ്ജു കുര്യന്റെ തുടക്കം. തുടർന്ന് ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേൽ എന്നിവയുൾപ്പെടെ പതിഞ്ചോളം സിനിമകളിൽ അഭിനയിച്ചു.അടുത്ത വർഷം നടി വിവാഹജീവിതത്തിലേക്കുന്നുവെന്ന വിശേഷവുമുണ്ട്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം. റോഷൻ എന്നാണ് വരന്റെ പേര്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ഇടയ്ക്കിടെ ഹോട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. അഞ്ജു പങ്കുവച്ച ചില ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം.
Read More“മുഖ്യമന്ത്രി സ്ഥാനമല്ല ലക്ഷ്യം’; തന്നെ ബ്രാൻഡ് ചെയ്യാൻ ശ്രമിച്ചവരെ കുറിച്ച് പറയാൻ സമയമായിട്ടില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനമല്ല തന്റെ ലക്ഷ്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായും മത്സരത്തിനില്ലെന്നും തന്റെ മുന്നിലുള്ള അടുത്ത ലക്ഷ്യം സാധാരണ പ്രവർത്തകർ മത്സരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവുമായി അഭിപ്രായ ഭിന്നതയില്ല. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറിയത് ഹൈക്കമാൻഡ് തീരുമാന പ്രകാരമാണ്. എല്ലാം തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണ്. അതേസമയം സ്ഥാനം ഒഴിയാൻ തന്നോട് നേരിട്ട് പറയാത്തത് വിഷമമുണ്ടാക്കിയെന്നും ഒരു ചാനലിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു. മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തതിനെപ്പറ്റിയും രമേശ് ചെന്നിത്തല പ്രതികരിച്ചു. താൻ പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ഗുണം കോൺഗ്രസ് പാർട്ടിക്കാണ്. അതിൽ ആരും ദുരുദ്ദേശ്യം കാണെണ്ടതില്ല. മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തതിൽ പ്രത്യേക ലക്ഷ്യമോ പ്ലാനിംഗോ ഇല്ല.…
Read Moreഞാൻ ദേഷ്യപ്പെട്ടാൽ ശാന്തമായി നേരിടാൻ അദ്ദേഹത്തിനറിയാം: ആന്റണി ദേഷ്യപ്പെട്ടാൽ അവിടെനിന്നു ഞാൻ രക്ഷപ്പെടും; കീർത്തി സുരേഷ്
വിവാഹ ജീവിതത്തിലെ സന്തോഷങ്ങളിലാണ് നടി കീർത്തി സുരേഷ് ഇപ്പോൾ. ഇക്കഴിഞ്ഞ ഡിസംബറിലാണ് കീർത്തിയും ആന്റണി തട്ടിലും വിവാഹിതരായത്. 15 വർഷത്തോളം നീണ്ട പ്രണയകാലത്തിന് ശേഷമാണ് വിവാഹം. ഇരുവരും പ്രണയത്തിലാണെന്ന വിവരം സിനിമാ ലോകത്ത് പലർക്കും അറിയില്ലായിരുന്നു. കല്യാണി പ്രിയദർശൻ, ഐശ്വര്യലക്ഷ്മി തുടങ്ങി വിരലിൽ എണ്ണാവുന്നവർക്കു മാത്രമാണ് കീർത്തിയുടെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നത്. വളരെ സ്വകാര്യമായാണ് കീർത്തി തന്റെ പ്രണയബന്ധം മുന്നോട്ട് കൊണ്ട് പോയത്. പ്ലസ് ടുവിന് പഠിക്കുന്ന കാലത്താണ് ആന്റണി തട്ടിലുമായി അടുക്കുന്നത്. കീർത്തിയേക്കാൾ ഏഴ് വയസ് കൂടുതലുണ്ട് ആന്റണിക്ക്. ഇപ്പോഴിതാ പ്രണയം തുടങ്ങിയ നാളുകളെക്കുറിച്ച് ഒരു അഭിമുഖത്തിൽ കീർത്തി സുരേഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഞങ്ങൾക്ക് മ്യൂച്വൽ ഫാമിലി ഫ്രണ്ട്സുണ്ട്. അങ്ങനെയാണ് കാണുന്നത്. അന്ന് ഓർക്കൂട്ടാണ്. ഞാനാണ് ആന്റണി തട്ടിലുമായി അടുക്കാൻ ആദ്യം ശ്രമിച്ചത്. ഒരു മാസത്തോളം ചാറ്റ് ചെയ്തു. കൊച്ചിയിലെ ഒരു റെസ്റ്ററന്റിൽ വച്ചാണ്…
Read More2000 രൂപയുടെ കറൻസി മാറ്റിയെടുക്കാൻ ഇപ്പോഴും അവസരം; തിരിച്ചെത്താൻ 6,691 കോടി; തിരുവനന്തപുരത്തെ റിസർവ് ബാങ്കിൽ 2000 രൂപയുടെ നോട്ടുകൾ സ്വീകരിക്കാൻ സൗകര്യം
കൊല്ലം: രാജ്യത്ത് പ്രചാരത്തിൽ നിന്ന് പിൻവലിച്ച 2000 രൂപയുടെ നോട്ടുകളിൽ ഇനി തിരിച്ചെത്താനുള്ളത് 6691 കോടി രൂപയുടേത്. റിസർവ് ബാങ്ക് ഒഫ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ബാങ്കിന്റെ 2024 ഡിസംബർ 31 – വരെയുള്ള കണക്ക് അനുസരിച്ച് 98.12 ശതമാനം കറൻസികളും തിരിച്ചെത്തി. ബാക്കിയുള്ളവ ഇപ്പോഴും പൊതുജനത്തിന്റെ കൈവശം ഉണ്ടെന്നാണ് ബാങ്ക് അനുമാനിക്കുന്നത്. 2023 മേയ് 19നായിരുന്നു കേന്ദ്ര സർക്കാർ 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചത്. അപ്പോൾ 3.56 ലക്ഷം കോടിയുടെ കറൻസികളാണ് രാജ്യത്ത് വിനിമയത്തിൽ ഉണ്ടായിരുന്നത്.ഇവ മാറ്റിയെടുക്കുന്നതിനും അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനും 2023 ഒക്ടോബർ ഏഴ് വരെ രാജ്യത്തെ എല്ലാ ബാങ്ക് ശാഖകളിലും സൗകര്യവും ഏർപ്പെടുത്തിയിരുന്നു. മാത്രമല്ല റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ 19 ഇഷ്യൂ ഓഫീസുകളിൽ ഇവ സ്വീകരിക്കുന്നതിന് ഇപ്പോഴും പ്രത്യേക കൗണ്ടറുകളും പ്രവർത്തിക്കുന്നുണ്ട്.അവിടെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ നോട്ടുകൾ…
Read More