തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പൊതുവിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു. കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിയിൽ പങ്കെടുക്കാനെത്തിയ തൃക്കാക്കര എംഎൽഎ ഉമ തോമസ് മതിയായ സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവത്തിൽ അപകടത്തിൽപ്പെട്ടതും കൊച്ചി ഫ്ലവർ ഷോ കാണാനെത്തിയ വീട്ടമ്മ അപകടത്തൽപ്പെട്ടതും കത്തിൽ ചൂണ്ടിക്കാട്ടുന്നു. പതിനായിരക്കണക്കിന് പേർ എത്തിച്ചേരുന്ന സ്കൂൾ കലോത്സവത്തിന്റെ സുരക്ഷ കുറ്റമറ്റതും കാര്യക്ഷമവും ആക്കണമെന്നതിനുള്ള മുന്നറിയിപ്പായി ഈ സംഭവങ്ങളെ കാണണമെന്നും മത്സര വേദികളിലും ഊട്ടുപുരയിലും കുട്ടികൾ താമസിക്കുന്ന സ്കൂളുകളിലും അടിയന്തരമായി എല്ലാ സർക്കാർ വകുപ്പുകളെയും ഏജൻസികളെയും ഉൾപ്പെടുത്തിയുള്ള സുരക്ഷാ ഓഡിറ്റിംഗ് നടത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു. പ്രധാന വേദികൾ ഉൾപ്പെടെ തിരക്കേറിയ നഗരമധ്യത്തിലായ സാഹചര്യത്തിൽ നിരത്തുകളിലെ സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്. ഇതെല്ലാം സർക്കാരിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവാദിത്തമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Read MoreDay: January 3, 2025
63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും; മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും
തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമാമാങ്കത്തിനു നാളെ അരങ്ങുണരും. 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനു തുടക്കം കുറിച്ച് നാളെ രാവിലെ ഒമ്പതിന് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പതാക ഉയര്‍ത്തും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എംടി നിളയില്‍ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാവും. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതം ആശംസിക്കും. മന്ത്രിമാരായ കെ. രാജന്, ജി.ആര്. അനില്‍, എ.കെ. ശശീന്ദ്രന്, റോഷി അഗസ്റ്റിന്, കെ.എന്‍. ബാലഗോപാല്‍ തുടങ്ങി 29 മുഖ്യാതിഥികള്‍ പങ്കെടുക്കും. തുടര്‍ന്ന് ശ്രീനിവാസന് തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേര്‍ന്ന് അവതരിപ്പിക്കും. 15,000-ത്തില്‍ ഏറെ വിദ്യാര്‍ഥികള്‍ വിവിധ മത്സരങ്ങളില്‍…
Read Moreസിറിയൻ മുൻ പ്രസിഡന്റ് അസദിനെ വിഷം നൽകി കൊല്ലാൻ ശ്രമമോ? പരിശോധനകളിൽ ശരീരത്തിൽ വിഷാംശമുണ്ടായിരുന്നെന്ന് കണ്ടെത്തി
മോസ്കോ: വിമതനീക്കത്തെത്തുടർന്നു ഭരണം നഷ്ടപ്പെട്ടു റഷ്യയിൽ അഭയം തേടിയ സിറിയൻ മുൻ പ്രസിഡന്റ് ബഷാർ അൽ അസദിനെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമം നടന്നെന്നു റിപ്പോർട്ട്. നിലവിൽ റഷ്യയിലെ അപ്പാർട്മെന്റിൽ ചികിത്സയിലാണ് അസദ്. അസദിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെന്നും കടുത്ത ചുമയും ശ്വാസംമുട്ടലും മൂലം അദ്ദേഹം ചികിത്സ തേടിയെന്നും പരിശോധനകളിൽ അദ്ദേഹത്തിന്റെ ശരീരത്തിൽ വിഷാംശമുണ്ടായിരുന്നെന്നു കണ്ടെത്തിയെന്നുമാണു റിപ്പോർട്ട്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായെന്നും റിപ്പോർട്ടുകളിലുണ്ട്. എന്നാൽ, റഷ്യയുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.
Read Moreറോളർ നെറ്റെഡ്ബോൾ ചാന്പ്യൻഷിപ്പ്; ആരവ് തുഷാറിന് സ്വർണം
ബംഗളൂരുവിൽ നടന്ന റോളർ നെറ്റെഡ്ബോൾ ചാന്പ്യൻഷിപ്പ് മിനി വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ ടീം അംഗം ആരവ് തുഷാർ. കോട്ടയം മണർകാട് ഐശ്വര്യ വീട്ടിൽ ശ്യാമ നാരായണന്റെയും തുഷാർ മാധവന്റെയും മകൻ. തിരുവനന്തപുരം സരസ്വതി വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർഥി.
Read Moreദേശീയ അണ്ടർ-23 ട്വന്റി-20 ; കേരളത്തെ നജ്ല നയിക്കും
തിരുവനന്തപുരം: ദേശീയ അണ്ടർ-23 ട്വന്റി-20 ട്രോഫിക്കുള്ള കേരള വനിതാ ടീമിനെ ഓൾറൗണ്ടർ സി.എം.സി. നജ്ല നയിക്കും. കഴിഞ്ഞ മാസം നടന്ന സീനിയർ വനിതാ ഏകദിന ചാന്പ്യൻഷിപ്പിൽ നജ്ല മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. റുമേലി ധാർ ആണ് മുഖ്യപരിശീലക. ലീഗ് ഘട്ടത്തിൽ ഗ്രൂപ്പ് എ യിലാണ് കേരളം. അഞ്ചിന് മധ്യപ്രദേശിനെതിരേയാണ് കേരളത്തിന്റെ ആദ്യ മത്സരം. ടീം: സി.എം.സി. നജ്ല, അനന്യ കെ. പ്രദീപ്, എം.പി. വൈഷ്ണ, പി. അഖില, സൂര്യ സുകുമാർ, നിത്യ ലൂർദ്, പവിത്ര ആർ. നായർ, ഭദ്ര പരമേശ്വരൻ, സ്റ്റെഫി സ്റ്റാൻലി, എം. അബിന, ടി.പി. അജന്യ, എം.പി. അലീന, അലീന ഷിബു, എസ്. ശ്രുതി, എ.കെ. ഐശ്വര്യ, ദിയ ഗിരീഷ്, മാളവിക സാബു. അസിസ്റ്റന്റ് കോച്ച്: ഷബിൻ പാഷ.
Read More‘ഒളിന്പിക് മുത്തശി’ ഓർമയായി…
ബുഡാപെസ്റ്റ്: ലോകത്തിലെ ഏറ്റവും പ്രായമുള്ള ഒളിന്പിക് മെഡൽ ജേതാവായിരുന്ന ആഗ്നസ് കെലെറ്റി (103) അന്തരിച്ചു. ബുഡാപെസ്റ്റിലായിരുന്നു അന്ത്യം. ന്യൂമോണിയയെത്തുടർന്നു ഡിസംബർ 25 മുതൽ ആശുപത്രിയിലായിരുന്നു. ജിംനാസ്റ്റിക്സിൽ അഞ്ചു സ്വർണം ഉൾപ്പെടെ 10 ഒളിന്പിക് മെഡൽ നേടിയ താരമാണ് ആഗ്നസ്. 1952 ഹെൽസിങ്കി ഒളിന്പിക്സിൽ ഒരു സ്വർണം, ഒരു വെള്ളി, രണ്ടു വെങ്കലം എന്നിങ്ങനെയും 1956 മെൽബണ്‍ ഒളിന്പിക്സിൽ നാലു സ്വർണവും രണ്ടു വെള്ളിയും ആഗ്നസ് കെലെറ്റി സ്വന്തമാക്കി. 1956 മെൽബണ്‍ ഒളിന്പിക്സിൽ ഏറ്റവും കൂടുതൽ മെഡൽ (ആറ്) സ്വന്തമാക്കിയതിന്റെ റിക്കാർഡ് റഷ്യൻ ഇതിഹാസ ജിംനാസ്റ്റ് ലാറിസ ലാറ്റിനിനയ്ക്കൊപ്പം പങ്കിട്ടു. ഹിറ്റ്ലറിന്റെ ക്രൂരത അതിജീവിച്ചവൾ രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിൽ ജൂതന്മാരെ കൊന്നൊടുക്കുന്ന ഹിറ്റ്ലറിന്റെ നാസി ക്രൂരതയെ അതിജീവിച്ചവളാണ് ആഗ്നസ്. ജൂതന്മാരെ ഉന്മൂലനം ചെയ്യാനുള്ള ഹിറ്റ്ലറിന്റെ ആഹ്വാനം അതിജീവിച്ച ഏറ്റവും ശ്രദ്ധേയയായ കായിക താരമാണ്.-Advertisement- 1941ൽ ഹംഗറിയിൽ ഒളിവിൽ…
Read Moreപാളത്തിലിരുന്നു പബ്ജി കളിച്ചു: ഗെയിം മൂർശ്ചിച്ചതോടെ ട്രെയിൻ വന്ന ശബ്ദം കേട്ടില്ല; 3 കൗമാരക്കാർ ട്രെയിനിടിച്ചു മരിച്ചു
പട്ന: റെയിൽവേ ട്രാക്കിലിരുന്നു മൊബൈൽ ഗെയിമായ പബ്ജി കളിക്കവേ ട്രെയിനിടിച്ച് മൂന്നു കൗമാരക്കാർ ട്രെയിൻ ഇടിച്ചു മരിച്ചു. ബിഹാറിലെ പടിഞ്ഞാറൻ ചന്പാരനിൽ ഇന്നലെയാണു സംഭവം. ഫർഖാൻ ആലം, സമീർ ആലം, ഹബീബുള്ള അൻസാരി എന്നിവരാണു മരിച്ചത്. മാൻസ തോലയിലെ റോയൽ സ്കൂളിനു സമീപമാണ് അപകടം. ഇയർഫോൺവച്ചു ഗെയിമിൽ മുഴുകിയ കുട്ടികൾ ട്രെയിൻ വന്നതറിഞ്ഞില്ല. സംഭവമറിഞ്ഞ് പ്രദേശത്ത് നൂറുകണക്കിനാളുകൾ തടിച്ചുകൂടി. കുട്ടികൾ ഇതുപോലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലിരുന്നു ഗെയിം കളിക്കുന്നില്ലെന്നു മാതാപിതാക്കൾ ഉറപ്പാക്കണമെന്നു പോലീസ് അഭ്യർഥിച്ചു. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.
Read Moreകായിക പുരസ്കാര പ്രഖ്യാപനത്തിൽ കേരളത്തിന് അഭിമാനം
കായിക പുരസ്കാരങ്ങൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന്റെ അഭിമാനമായത് ബാഡ്മിന്റണ്‍ കോച്ച് എസ്. മുരളീധരനും നീന്തൽ താരം സജൻ പ്രകാശും. ആജീവനാന്ത ദ്രോണാചാര്യക്കാണ് മുരളീധരൻ അർഹനായത്. അർജുന ലഭിച്ച 32 അംഗങ്ങളിലെ ഏക മലയാളിയാണ് സജൻ പ്രകാശ്. വലിയ ബഹുമതിയായാണ് ഈ നേട്ടത്തെ കാണുന്നത്. ബാഡ്മിന്റണിന്റെ പല മേഖലകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരു പരിശീലകൻ എന്നനിലയിൽ മാത്രല്ല, ഇന്റർനാഷണൽ അന്പയർ, റഫറി, ഇന്റർനാഷണൽ ഫെഡറേഷന്റെ ഒരു കോച്ച് എന്ന നിലയിലും പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും എസ്. മരുളീധരൻ പ്രതികരിച്ചു. ബാഡ്മിന്റണ്‍ വേൾഡ് ഫെഡറേഷന്റെ മെറിറ്റോറിയൽ സർവീസ് അവാർഡ്, 2018ൽ കേരള സർക്കാരിന്റെ ആജീവനാന്ത അവാർഡ് തുടങ്ങിയ പല പുരസ്കാരങ്ങളും മുരളീധരനെ മുന്‍പ് തേടിയെത്തിയിരുന്നു. പദുക്കോണ്‍ അടക്കം ശിഷ്യന്മാർ ഇന്ത്യൻ ബാഡ്മിന്റണ്‍ ഇതിഹാസങ്ങളായ പ്രകാശ് പദുക്കോണ്‍, പുല്ലേല ഗോപീചന്ദ്, മലയാളി ഡബിൾതാരം വി. ദിജു തുടങ്ങിയ വൻ താരനിരയെ പരിശീലിപ്പിച്ച…
Read Moreസഹപ്രവർത്തകനുമായി അവിഹിത ബന്ധം: ഭാര്യയെ ഭർത്താവ് അമ്പെയ്തു കൊന്നു
കിയോഞ്ജർ(ഒഡീഷ): വിവാഹേതര ബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നു യുവാവ് ഭാര്യയെ അന്പെയ്തു കൊലപ്പെടുത്തി. ഒഡീഷയിലെ കിയോഞ്ജറിൽ ഹന്ദിഭംഗയിൽ ദസറ മുണ്ട എന്നയാളാണു ഭാര്യ ചിനി മുണ്ട (35) യെ കൊലപ്പെടുത്തിയത്. ഭാര്യക്ക് അവരുടെ സഹപ്രവർത്തകനുമായി വിവാഹേതര ബന്ധമുണ്ടെന്നു സംശയിച്ചാണ് കൊല നടത്തിയതെന്നു പോലീസ് പറഞ്ഞു. ജോലിക്കു പോകരുതെന്നു വിലക്കിയില്ലെങ്കിലും ഭാര്യ കൂട്ടാക്കിയില്ലത്രെ. ഇതേച്ചൊല്ലി കഴിഞ്ഞദിവസം രാത്രിയുണ്ടായ തർക്കത്തെത്തുടർന്നു ദസറ പ്രകോപിതനായി ഭാര്യയുടെ നെഞ്ചിലേക്ക് അമ്പ് എയ്യുകയായിരുന്നു. ഉടൻതന്നെ ദസറയും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് ചിനിയെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത ദസറ കുറ്റം സമ്മതിച്ചു.
Read Moreവയോധികയെയും മകനെയും കൊന്നശേഷം മൊബൈൽ ഫോൺ പഴ്സ് ടാബ് ആഭരണങ്ങൾ എന്നിവ കവർന്ന് കടന്നുകളഞ്ഞു; കൗമാരക്കാർ അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്രയിൽ വയോധികയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ രണ്ട് കൗമാരക്കാർ അറസ്റ്റിൽ. താനെയിലെ സെക്ടർ ആറിൽ ഗീത ഭൂഷൺ ജഗ്ഗി (70), മകൻ ജിതേന്ദ്ര (45) എന്നിവരാണു കൊല്ലപ്പെട്ടത്. ഇവരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനെ തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ പത്തൊന്‍പത് വയസുകാരായ സഞ്ജയോത് മങ്കേഷ് ഡോഡ്കെ, ശുഭം മഹീന്ദ്ര നാരായണി എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട ജിതേന്ദ്രയും പ്രതികളും പരിചയക്കാരാണ്. ഡിസംബർ 31ന് രാത്രി പാർട്ടിക്ക് ഇവരെ ജിതേന്ദ്ര വീട്ടിലേക്കു ക്ഷണിച്ചിരുന്നു. മദ്യലഹരിയിൽ ജിതേന്ദ്ര ഇവരോട് ലൈംഗികമായി പെരുമാറിയെന്നും ഇതാണു കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു. കൊലയ്ക്കുശേഷം കൊല്ലപ്പെട്ടവരുടെ മൊബൈൽ ഫോണുകൾ, പഴ്സ്, ടാബ്, ആഭരണങ്ങൾ എന്നിവ കൈക്കലാക്കി ഇരുവരും വീട്ടിൽനിന്ന് ഓടിപ്പോകുകയായിരുന്നു.
Read More