ന്യൂഡൽഹി: ഉത്തരേന്ത്യയിൽ തണുപ്പ് അതികഠിനമായി. ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ആറു മുതൽ എട്ടു ഡിഗ്രി സെൽഷ്യസ് വരെയാണ് കുറഞ്ഞ താപനില. ജമ്മു കാഷ്മീരിലെ പൂഞ്ചിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് മുഗൾ റോഡ് നാലു ദിവസമായി അടച്ചിട്ടിരിക്കുകയാണ്. കാഷ്മീർ താഴ്വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന സോജില പാസും അടച്ചു. ശ്രീനഗറിലെ ദാൽ തടാകം തണുത്തുറഞ്ഞ നിലയിലാണ്. നാളെ മുതൽ ഹിമാചലിലും ജമ്മു കാഷ്മീരിലും ശീതതരംഗമെത്തുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ജമ്മുവിലേക്കും ഹിമാചലിലേക്കും സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. കുടുങ്ങിക്കിടന്ന ആയിരക്കണക്കിനു സഞ്ചാരികളെ പലയിടങ്ങളിൽനിന്നായി പോലീസും സുരക്ഷ സേനയും രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.
Read MoreDay: January 3, 2025
പെരിയ ഇരട്ടക്കൊല കേസ്: 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; മുൻ എംഎൽഎ അടക്കമുള്ളവർക്ക് അഞ്ച് വര്‍ഷം തടവ്
കൊച്ചി: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പത്ത് പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികളായ എ.പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി.ജോർജ്, കെ.എം.സുരേഷ്, കെ.അനിൽകുമാർ (അബു), ഗിജിൻ, ആർ. ശ്രീരാഗ് (കുട്ടു), എ. അശ്വിൻ (അപ്പു), സുബീഷ് (മണി), 10-ാം പ്രതി ടി. രഞ്ജിത്ത്(അപ്പു), 15–ാം പ്രതി എ.സുരേന്ദ്രൻ (വിഷ്ണു സുര) എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. 20-ാം പ്രതി സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമന്,14–ാം പ്രതി കെ. മണികണ്ഠൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി (രാഘവൻനായർ), 22–ാം പ്രതി കെ.വി.ഭാസ്കരൻ എന്നിവർക്ക് അഞ്ച് വര്‍ഷം തടവും വിധിച്ചു. കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.10 പ്രതികളെ കുറ്റവിമുക്തരാക്കി. ഒന്നാം പ്രതി…
Read Moreപൊട്ടിച്ചിരിയുമായി സുമതി വളവെത്തുന്നു; കൗതുകമുണർത്തി ഫസ്റ്റ്ലുക്ക്
മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കൾ കൂളിംഗ് ഗ്ലാസും ധരിച്ച് പൊട്ടിച്ചിരിയോടെ സന്തോഷത്തിന്റെ മുഹൂർത്തങ്ങൾ പങ്കിടുന്ന പോസ്റ്ററോടെ സുമതി വളവ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്ടെ കൊല്ലങ്കോട്, നെൻമാറ, ഗ്രാമങ്ങളിലും, പൊള്ളാച്ചിയിലുമായി നടന്നു വരുന്നു. മാളികപ്പുറത്തിനു ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മാളികപ്പുറത്തിനു തിരക്കഥ രചിച്ച അഭിലാഷ് പിള്ള തന്നെയാണ് ഈ ചിത്രത്തിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്. നാട്ടിൽ ഏറെ ചർച്ചാവിഷയമാകുകയും ഭയത്തിന്റെയും ദുരുഹതകളുടേയും പശ്ചാത്തലവുമുള്ള സുമതി വളവിന്റെ പിന്നാമ്പുറങ്ങളിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്. വാട്ടർമാൻ ഫിലിംസ് ഇൻ അസോസിയേഷൻ വിത്ത് തിങ്ക് സ്റ്റുഡിയോസ്സാണ് ഈ ചിത്രം നിർമിക്കുന്നത്. മൂന്നുകാലഘട്ടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി. അർജുൻ അശോകൻ, സൈജുകുറുപ്പ്, ബാലു വർഗീസ്, ഗോകുൽ സുരേഷ്, ശ്രാവൺ മുകേഷ്, നന്ദു കോട്ടയം,…
Read More‘റോസ് ഭാജിയ’… കാപ്പിക്കു ചെറുകടിയായി പുതിയ വിഭവം: വൈറലായി വീഡിയോ
വൈകുന്നേരത്തെ കാപ്പിക്ക് ഇന്ത്യാക്കാർ കഴിക്കുന്ന പലഹാരങ്ങൾ പലതുണ്ട്. ബജി, ബോണ്ട, പഴംപൊരി, പരിപ്പുവട, സവാളവട തുടങ്ങിയവയൊക്കെ ഇതിൽപ്പെടുന്നു. ഈ പട്ടികയിലേക്ക് പുതിയൊരു വിഭവം കൂടി വരുന്നു. പേര് “റോസ് ഭാജിയ’. പേര് പോലെതന്നെ വിചിത്രമായ പലഹാരം. റോസാപ്പൂക്കൾ കൂടി ഉപയോഗിച്ചാണ് ഇത് തയാറാക്കുന്നത്. വളരെ എളുപ്പത്തിൽ ഇതുണ്ടാക്കാം. കഴുകിവൃത്തിയാക്കിയ റോസാപ്പൂക്കൾ വിവിധ ചേരുവകൾ ചേർത്തു കുഴച്ച കടലമാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുന്നു. പുത്തൻവിഭവം പരിചയ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ‘റോസ് ഭാജിയ’ സ്വാദിഷ്ടമാണെന്നു കഴിച്ചവർ പറയുന്നതും വീഡിയോയിലുണ്ട്. ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട ഫുഡിജംഗ്ഷൻ എന്ന ഫുഡ് വ്ളോഗിംഗിന്റെ പാചകദൃശ്യങ്ങൾക്കു വ്യാപകമായ പ്രതികരണങ്ങളാണു ലഭിച്ചത്. എന്നാൽ, ചിലർ വിയോജിക്കുകയും ചിലർ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഈ മാസമാദ്യം, ഡെയ്സി പൂക്കളിൽനിന്ന് പക്കോഡ തയാറാക്കുന്ന വീഡിയോ പങ്കിട്ടും ഇവർ ഭക്ഷണപ്രിയരെ അമ്പരപ്പിച്ചിരുന്നു വീഡിയോ കാണാം…
Read Moreആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി നിര്‍മാണത്തിൽ ഉദ്യോഗസ്ഥർക്ക് അനാസ്ഥ; പണികൾ കരാറുകാരന്റെ തന്നിഷ്ടപ്രകാരമെന്ന് പരാതി
അമ്പലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ അനാസ്ഥ വരുത്തുന്നതായി പരാതി. ആരും മേല്‍നോട്ടം വഹിക്കാനില്ലാത്തതിനാല് ആശുപത്രിയില്‍ നടക്കുന്നത് കരാറുകാരന്റെ ഇഷ്ടപ്രകാരമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍. ആശുപത്രിയില്‍ കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ ഉപയോഗിച്ച് കോടികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. പൊതുമരാമത്തുവകുപ്പ് കെട്ടിട വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കരാര്‍ നല്‍കുന്നത്. നിര്‍മാണത്തിന്റെ എല്ലാ ഘട്ടത്തിലും ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ശക്തമായ നിരീക്ഷണവും ഉണ്ടാകണമെന്ന് നിര്‍ദേശമുള്ളതാണ്. എന്നാല്‍, ആശുപത്രിയില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഒരിക്കല്‍ പോലും ഉദ്യോഗസ്ഥര്‍ എത്താറില്ലെന്ന് സി ഐടിയു ഉള്‍പ്പെടെ യൂണിയനിലെ നേതാക്കള്‍ ആരോപിക്കുന്നു.നിര്‍മാണപ്രവര്‍ത്തനം നടക്കുന്നയിടങ്ങളിലെല്ലാം അവിടുന്നു തന്നെയുള്ള മണലാണ് കെട്ടിടനിര്‍മാണത്തിനായി ഉപയോഗിക്കുന്നതെന്നും യൂണിയനുകള്‍ പറയുന്നു. ഈയിനത്തില്‍ ലക്ഷങ്ങളുടെ ലാഭമാണ് കരാറുകാരനു ലഭിക്കുന്നത്. കരാറില്‍ പുറമെനിന്ന് മണലെത്തിക്കുന്നതിന്റെ ബില്ലും ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍, വര്‍ക്ക് സൈറ്റില്നിന്നുതന്നെ മണലെടുത്ത് കെട്ടിടങ്ങള്‍ നിര്മിക്കുതിലൂടെ നൂറുകണക്കിന് ലോഡ് മണലിന്റെ പണമാണ് കരാറുകാരനു ലഭിക്കുന്നത്. ഇത് ചോദ്യം ചെയ്തതിനാലാണ് കഴിഞ്ഞദിവസം…
Read Moreട്യുഷൻ കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ കടന്നുപിടിക്കാൻ ശ്രമം; ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ
മാന്നാർ: വിദ്യാർത്ഥിനിയെ റോഡിൽ കടന്നുപിടിക്കാൻ ശ്രമിച്ചയാളെ പോലീസ്അറസ്റ്റ് ചെയ്തു. കീരിക്കാട് ഇരുംബാണി ലക്ഷംവീട്ടിൽ അച്ചുതൻ മകൻ അഖിലി (27) നെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാവിലെ ആറിന് ട്യൂഷനു പോകുന്ന വഴിയിൽ ബൈക്കിൽ എത്തിയ പ്രതി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വിവരം അറിഞ്ഞ മാതാപിതാക്കൾ മാന്നാർ പോലീസിൽ പരാതി നൽകിയതിനെതുടർന്ന് മാന്നാർ പോലിസ് ഇൻസ്പെക്ടർ എ. അനിഷ്, എസ്ഐ അഭിറാം സി.എസ്, ഗ്രേഡ് എസ്ഐ സുദീപ്, പ്രൊബേഷൻ എസ്ഐ നൗഫൽ, സിപിഒമാരായ സാജിദ് ഹരിപ്രസാദ്, അൻസർ, വിഷ്ണു, വനിത എഎസ്ഐ രജിത എന്നിവർ അടങ്ങിയ പോലീസ് സംഘം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഇതെന്താ വവ്വാലോ.. മദ്യലഹരിയിൽ യുവാവ് കിടന്നത് വൈദ്യുതി കമ്പിക്കു മുകളില്‍!
മദ്യപിച്ച് ഉന്മാദാവസ്ഥയിലായ ഒരു യുവാവ് ചെയ്ത പ്രവൃത്തി കണ്ട് അന്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. സംഭവം നടന്നത് ആന്ധ്രാപ്രദേശിൽ മന്യം ജില്ലയിലെ എം.സിംഗിപുരം എന്ന ഗ്രാമത്തിൽ. ലഹരി തലയ്ക്കു പിടിച്ച യുവാവ് വൈദ്യുതി പോസ്റ്റിൽ വലിഞ്ഞു കയറുകയായിരുന്നു. മുകളിലെത്തിയ ഇഷ്ടൻ ഇലക്ട്രിക് കമ്പികളിൽ പിടിച്ച് ചില കായികാഭ്യാസങ്ങളൊക്കെ കാട്ടി. കുറച്ചുകഴിഞ്ഞപ്പോൾ കന്പികൾക്കു മുകളില്‍ വിസ്തരിച്ചു കിടപ്പായി. പട്ടാപ്പകൽ നടന്ന സംഭവത്തിന് ഒരുപാടു പേർ സാക്ഷികളായുണ്ടായിരുന്നു. യുവാവ് വൈദ്യുതി തൂണിൽ കയറുന്നതു കണ്ട ഉടൻ ചിലർ ട്രാൻസ്ഫോർമർ ഓഫ് ചെയ്തതിനാൽ ആൾ കരിഞ്ഞുപോയില്ല. ഒടുവിൽ എല്ലാവരും കൂടി നിർബന്ധിച്ചു താഴെയിറക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് മണിക്കൂറുകള്‍ക്കുള്ളിൽ രണ്ടു ലക്ഷത്തിലേറെ പേരാണ് കണ്ടത്. നിരവധി പേര് വീഡിയോ കണ്ട് മദ്യപാനത്തെക്കുറിച്ചും മദ്യപാനികൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകളെക്കുറിച്ചും എഴുതി. യുവാവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ടെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
Read Moreവല്ലാത്തൊരു ദുർവിധി; ഓട്ടോറിക്ഷയില്‍ ഇരുന്ന് ഛര്ദിക്കുന്നതിനായി തല പുറത്തേക്കിട്ട യുവതിക്ക് വീണ് ഗുരുതര പരിക്ക്; ചികിത്സയിലിരിക്കെ മരണം
നെടുങ്കണ്ടം: ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഓട്ടോറിക്ഷയില്‍നിന്നു റോഡിലേക്ക് വീണ വീട്ടമ്മ ചികിത്സയിലിക്കേ മരിച്ചു. നെടുങ്കണ്ടം ഇലവുംതടത്തില്‍ നിജാസിന്റെ ഭാര്യ സുല്‍ഫത്ത് (32) ആണ് മരിച്ചത്. കഴിഞ്ഞ 31നാണ് അപകടം ഉണ്ടായത്. അസുഖ ബാധിതയായ യുവതി ഭര്‍ത്താവിന്റെ ഓട്ടോറിക്ഷയില്‍ ആശുപത്രിയലേക്കു പോകുകയായിരുന്നു. ഭര്‍തൃമാതാവും കൂടെ ഉണ്ടായിരുന്നു. നെടുങ്കണ്ടം കിഴക്കേകവലയില്‍ എത്തിയപ്പോള്‍ ഛര്ദിക്കുന്നതിനായി തല പുറത്തേക്ക് ഇടുകയും തലകറക്കം ഉണ്ടായി റോഡിലേക്ക് വീഴുകയുമായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ മരണം സംഭവിച്ചു. ഖബറടക്കം നടത്തി. മക്കള്‍: അല്ഫാബിത്ത്, അല്‍ഷിഫ.
Read Moreഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം… പ്രസവിക്കുന്ന ജീവികളുടെ കൂട്ടത്തിൽ കുട്ടികൾ ടീച്ചറുടെ പേരും എഴുതി
പരീക്ഷ പേപ്പർ നോക്കുന്ന അധ്യാപകർക്ക് പലപ്പോഴും ചിരിക്കാനുള്ള വക ഉത്തരക്കടലാസിനുള്ളിലുണ്ടാകും. അത്തരത്തിലൊരു ഉത്തര കടലാസ് ആണ് ഇപ്പോൾ വൈറലാകുന്നത്. തൈക്കാട് ഗവൺമെന്റ് ആൻഡ് നഴ്സറി സ്കൂളിലെ അധ്യാപിക സുനിതാ ജി. എസ് തന്റെ ക്ലാസിലെ കുട്ടികളോട് താൻ തരുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ ആവശ്യപ്പെട്ടു. ടീച്ചർ പറഞ്ഞപ്രകാരം കുഞ്ഞുങ്ങൾ ഉത്തരവും എഴുതി. പ്രസവിക്കുന്നതും മുട്ട ഇടുന്നതുമായ ജീവികളുടെ പേര് എഴുതാനാണ് ടീച്ചർ ആവശ്യപ്പെട്ടത്. ഉത്തരം കേട്ട് ടീച്ചർ ഞെട്ടിപ്പോയി. കാര്യം മറ്റൊന്നുമല്ല. പ്രസവിക്കുന്ന ജീവികളുടെ പേരിന്റെ കൂട്ടത്തിൽ കുഞ്ഞുങ്ങൾ ടീച്ചറുടെ പേരും എഴുതി. ഉത്തരം വായിച്ച ടീച്ചർ എന്തായാലും ഞെട്ടിപ്പോയി. കുഞ്ഞുങ്ങളുടെ ഉത്തരക്കടലാസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ടീച്ചറുടെ പോസ്റ്റ് വൈറലായി. കുട്ടികൾക്ക് നിരീക്ഷണ പാടവം കൂടുതലാണെന്നാണ് പോസ്റ്റ് വായിച്ച മിക്കവരും കമന്റ് ചെയ്തത്.
Read Moreകെഎസ്ആർടിസി ബജറ്റ് ടൂറിസം; ഉല്ലാസയാത്രകളിൽനിന്നു ലഭിച്ചത് 45.44 ലക്ഷം
തൊടുപുഴ: ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി തൊടുപുഴയിൽനിന്നു കഴിഞ്ഞ വർഷം നടത്തിയ ഉല്ലാസ യാത്രകളിൽനിന്നു കെഎസ്ആർടിസി നേടിയത് മികച്ച വരുമാനം. കഴിഞ്ഞ വർഷം 86 സർവീസുകളാണ് ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി വിവിധ മേഖലകളിലേക്ക് തൊടുപുഴ ഡിപ്പോയിൽനിന്നു നടത്തിയത്. 3842 യാത്രക്കാരാണ് വിവിധ ഉല്ലാസയാത്രകളിൽ പങ്കെടുത്തത്. 45,44,910 രൂപയാണ് ഒരു വർഷത്തിനിടെ സംഘടിപ്പിച്ച ഉല്ലാസ യാത്രകളിൽനിന്നു ഡിപ്പോയ്ക്ക് നേടാനായത്. ഈ വർഷം അന്തർ സംസ്ഥാന ഉല്ലാസ യാത്രകളും ഡിപ്പോയിൽനിന്നു സംഘടിപ്പിച്ചു. കന്യാകുമാരി, മധുര എന്നിവിടങ്ങളിലേക്കാണ് അന്തർസംസ്ഥാന യാത്ര നടത്തിയത്. വിനോദയാത്രയ്ക്കായി കുറഞ്ഞ നിരക്കിൽ വ്യത്യസ്ത പാക്കേജുകൾ ഒരുക്കുന്നതിനാൽ എല്ലാ സർവീസുകൾക്കും മുൻകൂർ ബുക്കിംഗ് നടത്തിയാണ് സഞ്ചാരികൾ കാത്തിരിക്കുന്നത്. പരമാവധി യാത്രക്കാരെ ഉല്ലാസ യാത്രകളിൽ പങ്കെടുപ്പിക്കാൻ ജീവനക്കാരും മികച്ച പ്രവർത്തനമാണ് നടത്തുന്നത്. കൂടുതൽ പേരും കുടുംബ സമേതമാണ് യാത്രകളിൽ പങ്കാളികളാകുന്നത്. കൂടാതെ സംഘമായി ട്രിപ്പ് ബുക്ക് ചെയ്യുന്നവരുമുണ്ടെന്ന് ഡിപ്പോ…
Read More