സിനിമയില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും സോഷ്യല്‍ മീഡിയയിലൂടെ വലിയ സൈബര്‍ ആക്രമണങ്ങൾ നേരിടുന്ന നടിയാണ് അനശ്വര രാജൻ. ബോള്‍ഡ് ഫോട്ടോഷൂട്ടിന്റെയും അഭിമുഖങ്ങളുടെയും പേരിലാണ് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്. ഇപ്പോഴിതാ ഓണ്‍ലൈന്‍ പപ്പരാസികളുടെ പെരുമാറ്റം തന്നെ എത്രത്തോളം ബുദ്ധിമുട്ടിക്കാറുണ്ട് എന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അനശ്വരയുടെ പ്രതികരം. പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ വസ്ത്രധാരണത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാറുണ്ടെന്നും മീഡിയകള്‍ വീഡിയോ എടുക്കുന്ന രീതി ശരിയല്ലെന്നും അനശ്വര പറയുന്നു. അത് മിക്കപ്പോഴും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു. നമ്മളിപ്പോള്‍ ഒരു കാറില്‍ നിന്നിറങ്ങുമ്പോഴൊക്കെ പ്രത്യേക ആംഗിളില്‍ നിന്നാണ് അവർ വീഡിയോ എടുക്കുക. അതിപ്പോള്‍ വെല്‍ ഡ്രെസ്ഡ് ആയിട്ടുള്ള ആളാണെങ്കിലും. ഏതൊരു പെണ്‍കുട്ടിയും കാറില്‍ നിന്നിറങ്ങുമ്പോള്‍ ഇങ്ങനെയൊരു ആംഗിളില്‍ നിന്ന് വീഡിയോ എടുത്താല്‍ നമ്മള് എല്ലാവരും അങ്ങനെ ഉണ്ടാകുകയുള്ളൂ. അതിനെ ആള്ക്കാര് പലരീതിയില്‍ എടുക്കുന്നത്…
Read MoreDay: January 4, 2025
അമ്പമ്പോ… യുഎസ് പ്രഥമവനിതയ്ക്ക് മോദി നൽകിയത് കേട്ടാൽ ഞെട്ടും
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും കഴിഞ്ഞവർഷം ലഭിച്ച സമ്മാനങ്ങളിൽ ഏറ്റവും വില കൂടിയത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ വജ്രം. 20,000 യുഎസ് ഡോളർ (17.15 ലക്ഷം രൂപ) വിലയുള്ള 7.5 കാരറ്റ് വജ്രമാണു മോദി പ്രഥമ വനിത ജിൽ ബൈഡന് സമ്മാനിച്ചത്. വൈറ്റ് ഹൗസ് ഈസ്റ്റ് വിംഗിൽ നിലവിൽ ഔദ്യോഗിക ഉപയോഗത്തിനായി സൂക്ഷിച്ചിരിക്കുകയാണ് ഈ വജ്രം. യുഎസിലെ യുക്രൈൻ അംബാസഡര്‍ നല്‍കിയതാണ് വിലകൂടിയ സമ്മാനങ്ങളില്‍ രണ്ടാമത്. വസ്ത്രത്തിൽ ഉപയോഗിക്കുന്ന വജ്രത്തിന്റെ പിന്നാണ് യുക്രൈൻ അംബാസഡർ നൽകിയത്. ഇതിന് 14,063 ഡോളര്‍ വില വരും. ഈജിപ്ത് പ്രസിഡന്റ് നല്കിയ 4,510 ഡോളർ വിലമതിക്കുന്ന ബ്രേസ്ലെറ്റ്, ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് സുക് യോൾ യൂണിന്റെ 7,100 ഡോളർ വില വരുന്ന ഫോട്ടോ ആൽബം, മംഗോളിയൻ പ്രധാനമന്ത്രിയുടെ 3,495 ഡോളർ…
Read More63 കോടി അനുവദിക്കും: കെഎസ്ആർടിസി ബസ് വാങ്ങുമെന്ന് ഉറപ്പായി; 230 ബസുകൾ വാങ്ങാനാണ് തയാറെടുപ്പുകൾ നടത്തുന്നതെന്ന് അധികൃതർ
ചാത്തന്നൂർ: വീണ്ടും ബസുകൾ വാങ്ങാനുള്ള കെഎസ്ആർടിസിയുടെ ശ്രമം വിജയിക്കുന്നു. സംസ്ഥാനതല വർക്കിംഗ് കമ്മിറ്റി കഴിഞ്ഞ ചൊവ്വാഴ്ച ചേർന്ന യോഗത്തിൽ 63 കോടി രൂപ പ്ലാൻ ഫണ്ട് ഇനത്തിൽ കെഎസ്ആർടിസിക്ക് ബസുകൾ വാങ്ങുന്നതിന് അനുവദിക്കാൻ തീരുമാനിച്ചു. പണം കെഎസ്ആർടിസിക്ക് നേരിട്ട് കൈമാറില്ല. വാഹന നിർമാതാക്കൾക്ക് കൈമാറും. 2016ന് ശേഷം ആദ്യമായാണ് കെഎസ്ആർടിസി ബസുകൾ വാങ്ങുന്നത്. 2016ന് മുമ്പുള്ള പഴഞ്ചൻ ബസുകൾ ഉപയോഗിച്ചാണ് കെഎസ്ആർടിസി ഇപ്പോൾ സർവീസ് നടത്തുന്നത്. പുതിയ ബസുകൾ വാങ്ങുന്നതോടെ കുറെ പഴഞ്ചൻ ബസുകൾ നിരത്തിൽ നിന്നൊഴിവാക്കാൻ കഴിയും. കഴിഞ്ഞ ഓണക്കാലത്ത് 200 പുതിയ ബസുകൾ വാങ്ങി നിരത്തിലിറക്കാൻ കെഎസ്ആർടിസി ശ്രമം നടത്തിയിരുന്നു. സർക്കാരിൽ നിന്നു 92 കോടി രൂപ പ്ലാൻ ഫണ്ട് ഇനത്തിൽ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. ടെണ്ടർ നടപടികൾ പൂർത്തിയാക്കുകയും ടാറ്റ മോട്ടോഴ്സുമായി 200 ബസുകൾ വാങ്ങാൻ കരാറാവുകയും ചെയ്തിരുന്നു. എന്നാൽ സർക്കാർ പണം…
Read Moreഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്, അതിശൈത്യം: വിമാന-ട്രെയിൻ സർവീസുകൾ തടസപ്പെട്ടു
ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഉത്തരേന്ത്യയിലുടനീളം 30ഓളം വിമാനങ്ങൾ റദ്ദാക്കുകയും നിരവധി വിമാനങ്ങൾ വൈകുകയും ചെയ്തു. ട്രെയിനുകളും വൈകി. ഇന്നു രാവിലെ റൺവേ ദൃശ്യപരത പൂജ്യമായതിനാൽ ഡൽഹി വിമാനത്താവളത്തിൽ വിമാന സർവീസുകൾ താത്കാലികമായി നിർത്തിവച്ചു. കോൽക്കത്ത വിമാനത്താവളത്തിൽ 25 ഓളം സർവീസുകളെ ബാധിച്ചു. ചണ്ഡീഗഡ്, അമൃത്സർ, ജയ്പുർ തുടങ്ങിയ വിമാനത്താവളങ്ങളിലും സമാനമായ അവസ്ഥകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പുതുക്കിയ വിമാനവിവരങ്ങൾക്കായി യാത്രക്കാർ അതാത് എയർലൈനുമായി ബന്ധപ്പെടണമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. ഇന്നലെ വിമാനത്താവളത്തിലെ മോശം കാലാവസ്ഥയെത്തുടർന്ന് ഉത്തരേന്ത്യയിലാകെ അതിശൈത്യവും അനുഭവപ്പെടുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നു ഡൽഹിയിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. ഇന്നു പുലർച്ചെ 5.30ന് ഡൽഹിയിൽ 10.2 ഡിഗ്രി സെൽഷ്യസ് ആണു താപനില, ഇന്നലെ 9.6 ഡിഗ്രി സെൽഷ്യസായിരുന്നു.
Read Moreതലയ്ക്കു മുകളിൽ ചൈനയുടെ ജലബോംബ്; ആശങ്കയറിയിച്ച് ഇന്ത്യ
ന്യൂഡൽഹി: ടിബറ്റിൽ ബ്രഹ്മപുത്ര നദിക്കു കുറുകെ ചൈന കൂറ്റൻ അണക്കെട്ട് നിർമിക്കുന്നതിൽ പ്രതികരണവുമായി ഇന്ത്യ. അണക്കെട്ട് നിർമാണ പദ്ധതി ചൈന പ്രഖ്യാപിച്ച് ദിവസങ്ങൾക്കു ശേഷമാണ് ഇന്ത്യ പ്രതികരണവുമായി രംഗത്തു വന്നിരിക്കുന്നത്. അണക്കെട്ടിന്റെ അടിവാരങ്ങളിലുള്ള സംസ്ഥാനങ്ങൾക്ക് നിർമാണം ഹാനികരമാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ചൈനയോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ നിരീക്ഷണം നടത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. നിർദിഷ്ട അണക്കെട്ട് അരുണാചൽപ്രദേശിലും ആസാമിലും പ്രതികൂല പ്രത്യാഘാതമുണ്ടാക്കുമെന്ന് ആശങ്കയുള്ളതായും ജയ്സ്വാൾ കൂട്ടിച്ചേർത്തു.
Read Moreഉമാ തോമസിനെ കാണാൻ ദിവ്യ ഉണ്ണി തയാറായില്ല, സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ പോലും മടിക്കുന്നു: വിമർശിച്ച് നടി ഗായത്രി വർഷ
തിരുവനന്തപുരം: ദിവ്യ ഉണ്ണിക്കെതിരേ രൂക്ഷ വിമർശനവുമായി നടി ഗായത്രി വർഷ. കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റിക്കാർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിക്കിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എംഎൽഎ ഉമാ തോമസിനെ കാണാൻ ദിവ്യ ഉണ്ണി തയാറായില്ല. സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യ മടിക്കുന്നു എന്നും ഗായത്രി പറഞ്ഞു. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനത്തിലാണ് വിമർശനം. കലാ പ്രവർത്തനങ്ങൾ കച്ചവട മാധ്യമങ്ങളായി മാറി. അതിന്റെ ഭാഗമായിരുന്നു കൊച്ചിയിൽ നടന്ന ഗിന്നസ് പരിപാടി. ദിവ്യ ഉണ്ണിയും കച്ചവട കലാപ്രവർത്തനത്തിന്റെ ഇരയായെന്നും ഗായത്രി വിമർശിച്ചു. മാധ്യമങ്ങൾ ആദ്യഘട്ടത്തിൽ സംഘാടകരുടെ പേര് മറച്ചുവച്ചു എന്നും അവർ ആരോപിച്ചു. അതേസമയം, പോലീസ് മൊഴിയെടുക്കാൻ തയാറെടുക്കുന്നതിനിടെ ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി.
Read Moreകലോത്സവ പരാതികള്‍ പരിഹരിക്കാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കാം: ഹൈക്കോടതി
കൊച്ചി: കലോത്സവ അപ്പീലുകളില്‍ വിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്നു തുടങ്ങാനിരിക്കെയാണ് നിരവധി ഹര്‍ജികള്‍ ഇന്നലെ അവധിക്കാല ബെഞ്ചില്‍ എത്തിയത്. കലോത്സവ പരാതികള്‍ പരിഹരിക്കാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കുന്ന കാര്യം സര്‍ക്കാരിന് ആലോചിക്കാമെന്നു കോടതി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ വിരമിച്ച ഹൈക്കോടതി ജഡ്ജി അടക്കമുള്ളവരെ ട്രൈബ്യൂണലില്‍ നിയമിക്കാം. ഹൈക്കോടതിക്ക് വിലപ്പെട്ട സമയം ഇതിന്റെ പേരില്‍ നഷ്ടപ്പെടുത്താനാകില്ല. കലോത്സവ വിധികര്‍ത്താക്കളെ നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്നും കോടതി വ്യക്തമാക്കി. കലോത്സവ മാന്വല്‍ ലംഘിക്കപ്പെട്ടതടക്കം പ്രഥമദൃഷ്ട്യാ ന്യായമെന്നു കണ്ട ഹര്ജികളിന്മേല് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ അനുവദിച്ച് കോടതി ഉത്തരവിട്ടു. കലോത്സവത്തെ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊണ്ടാല്‍ പരാതികള്ക്കിടയുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.
Read Moreനൂറ്റിപതിനേഴ് പവന്റെ സ്വർണക്കപ്പിന്റെ നിർമാണം: കലോത്സവത്തിലേക്ക് കപ്പിന്റെ ശില്പിക്ക് ക്ഷണം
തിരുവനന്തപുരം: കലോത്സവ സ്വർണക്കപ്പിന്റെ ശില്പി ചിറയിൻകീഴ് ശ്രീകണ്ഠൻ നായരെ വീട്ടിലെത്തി കണ്ട്, കലോത്സവ വേദിയിലേക്ക് ക്ഷണിച്ച് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ജേതാക്കൾക്ക് സ്വർണക്കപ്പ് വിതരണം ചെയ്യുന്ന സമാപന സമ്മേളനത്തിലാണ് മന്ത്രി ശില്പിയെ ക്ഷണിച്ചത്. ശില്പിയെ കലോത്സവ വേദിയിലേക്ക് ക്ഷണിക്കുമെന്ന് നേരത്തെ മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിലെ ആർട്ട് അധ്യാപകനായിരുന്ന ശ്രീകണ്ഠൻ നായരോട് 1986 ൽ കവി വൈലോപ്പിള്ളി ശ്രീധരമേനോനാണ് കപ്പ് നിർമിക്കാൻ ആവശ്യപ്പെട്ടത്. അങ്ങനെയാണ് നൂറ്റിപതിനേഴ് പവന്റെ സ്വർണക്കപ്പിന്റെ നിർമാണം. പിന്നീട് സ്വർണക്കപ്പ് കലോത്സവത്തിന്റെ പ്രതീകമായി.
Read Moreഇനി ആരവത്തിന്റെ നാളുകൾ… സംസ്ഥാന സ്കൂൾ കലോത്സവത്തിന് തലസ്ഥാനം ഉണർന്നു
തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ ഒന്‍പതിന് സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പതാക ഉയർത്തും. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൽവിളക്കിൽ തിരിതെളിച്ച് ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. 44 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന നൃത്തശില്പത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങുക. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് വെള്ളാര്‍മല സ്കൂളിലെ വിദ്യാർഥികളുടെ നൃത്തവും ഉദ്ഘാടന ചടങ്ങില്‍ അരങ്ങേറും. 25 വേദികളിലായി 249 മത്സരയിനങ്ങളിൽ പതിനയ്യായിരത്തിലേറെ വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. ഹയര്‍ സെക്കൻഡറി വിഭാഗം പെണ്‍കുട്ടികളുടെ സംഘനൃത്തവും, ഒപ്പനയും, ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മാര്‍ഗംകളിയും ആദ്യദിനം തന്നെ വേദിയിലെത്തും.
Read More