ടോക്കിയോ: ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വനിത ടോമിക്കോ ഇറ്റൂക്ക തെക്കൻ ജപ്പാനിലെ ആസിയ നഗരത്തിൽ അന്തരിച്ചു. നഗരത്തിലെ വയോജന കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ടോമിക്കോ മുത്തശ്ശി ഡിസംബർ 29നു മരിക്കുന്പോൾ 116 വർഷവും 220 ദിവസവും പ്രായമുണ്ടായിരുന്നു. 1908 മേയ് 23നു ജനിച്ച ടോമിക്കോ ചെറുപ്രായത്തിൽ വോളിബോൾ കളിച്ചിരുന്നു. 20-ാം വയസിൽ വിവാഹിതയായി. രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്. വാഴപ്പഴമായിരുന്നു ഇഷ്ടപ്പെട്ട ഭക്ഷണം. കഴിഞ്ഞവർഷം ഓഗസ്റ്റിൽ സ്പെയിനിലെ മരിയ ബ്രാൻയാന് മൊറേറ 117-ാം വയസിൽ മരിച്ചപ്പോഴാണ് ടോമിക്കോ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള വനിതയായത്. ടോമിക്കോ മരിച്ചതോടെ ബ്രസീലിലെ ഇന കനബാറോ ലൂക്കാസ് എന്ന കന്യാസ്ത്രീ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള വനിതയായി മാറി. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള വ്യക്തിയും ഇവരാണ്. 1908 ജൂൺ എട്ടിനു ജനിച്ച ഇവർക്ക് 116 വയസും 204 ദിവസവും പ്രായമുണ്ട്.
Read MoreDay: January 5, 2025
എഎപി ഭരണം ഡല്‍ഹിയുടെ വളര്‍ച്ച മുരടിപ്പിച്ചു: ഡൽഹിയിൽ എല്ലാ വികസനവും നടപ്പാക്കുന്നത് കേന്ദ്രമാണ്; നരേന്ദ്ര മോദി
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രോഹിണിയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി പങ്കെടുത്തത്. ഇത്തവണ ദില്ലിയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് ജനങ്ങൾ അവസരം നൽകണമെന്ന് മോദി അഭ്യര്‍ഥിച്ചു. പരിവര്‍ത്തന്‍ യാത്രയ്ക്കിടെ ആം ആദ്മി പാര്‍ട്ടിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. എഎപി ഭരണം ഡല്‍ഹിയുടെ വളര്‍ച്ച മുരടിപ്പിച്ചെന്നും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കേന്ദ്രസര്‍ക്കാരാണെന്നും മോദി പറഞ്ഞു. വികസിതഭാരതം എന്ന സ്വപ്നത്തിലേക്ക് ഡൽഹിയുടെ പിന്തുണ വേണം. ഡൽഹിയിൽ എല്ലാ വികസനവും നടപ്പാക്കുന്നത് കേന്ദ്രമാണ്. ചേരി പ്രദേശത്തുള്ള ആളുകൾക്ക് വീടുകൾ നൽകുന്നത് കേന്ദ്രമാണ്. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് ബിജെപി പ്രവർത്തകരോട് മോദി ആഹ്വാനം ചെയ്തു. കേന്ദ്രത്തിലേത് പോലെ സംസ്ഥാനത്തും ബിജെപി അധികാരത്തിൽ എത്തണം. ബിജെപിക്ക് മാത്രമേ ഡൽഹിയിൽ വികസനം കൊണ്ടുവരാൻ സാധിക്കു എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Read Moreഒഡീഷയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് ബിജെപി നേതാക്കൾ മരിച്ചു
സംഭാൽപുർ: ഒഡീഷയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം. രണ്ട് ബിജെപി നേതാക്കൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. നാല് പേരെയും സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായർ പുലർച്ചെയാണ് അപകടം ഉണ്ടായത്. ബിജെപി നേതാക്കളായ ദേബേന്ദ്ര നായക്, മുരളീധർ ചൂരിയ എന്നിവരാണ് മരിച്ചത്. മുതിർന്ന നേതാവ് നൗരി നായക്കിന്റെ അനുയായികളാണ് ഇരുവരും. ദേശീയപാതയിൽ ബർള പ്രദേശത്താണ് അപകടമുണ്ടായത്. ഭുവനേഷ്വറിൽ നിന്ന് കർഡോലയിലേക്ക് പോകുന്നതിനിടെയാണ് കാർ ട്രക്കുമായി കൂട്ടിയിടിച്ചത്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Read Moreപെരിയ ഇരട്ടക്കൊലക്കേസ്: ഒൻപത് പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിലെ കുറ്റവാളികളായ ഒൻപതുപേരെ കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. വിയ്യൂർ അതീവ സുരക്ഷാജയിലിൽ നിന്നുമാണ് ഇവരെ മാറ്റിയത്. കുറ്റവാളികളായ രഞ്ജിത്ത്, സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയിൽ മാറ്റിയത്. ഇന്ന് രാവിലെ 8.15 ന് വിയ്യൂരിൽ നിന്ന് കുറ്റവാളികളെ കണ്ണൂരിലേക്ക് കൊണ്ടുപോയി. കോടതി നിർദേശപ്രകാരമാണ് നടപടിയെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഒൻപതു പേർക്കും ഇരട്ട ജീവപര്യന്തം സിബിഐ കോടതി ശിക്ഷ വിധിച്ചിരുന്നു.
Read Moreഗുജറാത്തിൽ ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം: അപകടം പരിശീലന പറക്കലിനിടെ
പോർബന്തർ: ഗുജറാത്തിലെ പോർബന്തറിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്ന് മൂന്നു പേർ മരിച്ചു. ഇന്ത്യൻ കോസ്റ്റുകാർഡിന്റെ എ എല്‍ എച്ച് ധ്രുവ് എന്ന ഹെലികോപ്റ്റർ ആണ് തകർന്നത്. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം. മൂന്നുപേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. രണ്ട് പൈലറ്റുമാര്‍ അടക്കമുള്ളവരാണ് മരിച്ചത്. ഇവരിൽ ഒരാൾ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു. ഹെലികോപ്റ്ററിൽ അഞ്ച് പേരുണ്ടായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇക്കാര്യം കോസ്റ്റ് ഗാർഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Read Moreകാക്കനാട് വൻ തീപിടുത്തം; തീപിടിച്ചത് ആക്രി കടയ്ക്ക്; പ്രദേശ വാസികളെ ഒഴിപ്പിച്ചു
കൊച്ചി: കാക്കനാട് ആക്രി കടയിൽ വൻ തീപിടുത്തം. അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തം ഉണ്ടായത് എങ്ങനെയെന്നതിൽ വ്യക്തതയില്ല. തീ വളരെ വേഗത്തിൽ വ്യാപിക്കുകയായിരുന്നു. മേരി മാതാ സ്കൂളിന് സമീപത്ത് വലിയ ജനവാസ മേഖലയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഞായറാഴ്ച സ്കൂള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കാത്തതിനാൽ വലിയ ആശങ്ക നിലവിൽ ഇല്ല. വെൽഡിംഗിനിടെയുണ്ടായ തീപിടുത്തമെന്നാണ് ലഭിക്കുന്ന വിവരം. സ്ഥലത്തുണ്ടായിരുന്ന തെങ്ങുകൾ ഉൾപ്പെടെ പൂർണമായി കത്തിനശിച്ചു. തീപിടുത്തത്തിൽ ഷെഡിന്റെ ഒരു ഭാഗം തകർന്ന് വീണു. ഒരു മണിക്കൂർ മുൻപാണ് തീപിടുത്തം ഉണ്ടായത്.
Read Moreബ്രഹ്മപുത്രയിലെ അണക്കെട്ട് ദോഷകരമല്ലെന്ന വാദവുമായി ചൈന
ന്യൂഡൽഹി: ബ്രഹ്മപുത്ര നദിയിൽ തങ്ങൾ നിർമിക്കുന്ന അണക്കെട്ട് ആരെയും ദോഷകരമായി ബാധിക്കില്ലെന്ന വാദവുമായി ചൈന. നദിക്കരയിലുള്ള പ്രദേശങ്ങൾക്കുമേൽ പദ്ധതിയുണ്ടാക്കാനിടയുള്ള ആഘാതം പരിഗണിക്കണമെന്നു കഴിഞ്ഞ ദിവസം ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണു ചൈനയുടെ വിശദീകരണം. ആഗോള കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഊർജം ഉത്പാദിപ്പിക്കണം. പ്രളയത്തെ ചെറുക്കാനാണ് ഇത്തരം പദ്ധതികളെന്നും ചൈനീസ് എംബസി വക്താവ് യു ജിൻഗ് എക്സിലൂടെ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടും ജലവൈദ്യുത പദ്ധതിയും ബ്രഹ്മപുത്രയ്ക്ക് കുറുകെ നിർമിക്കുമെന്നു കഴിഞ്ഞ മാസമാണ് ചൈന പ്രഖ്യാപിച്ചത്. നദീജലത്തിൽ ഇന്ത്യക്കും അവകാശമുണ്ടെന്നും രാജ്യത്തിന്റെ അഭിപ്രായങ്ങളും ആശങ്കകളും ചൈനയെ ധരിപ്പിച്ചിട്ടുണ്ടെന്നും നേരത്തേ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. നദിക്കരയിലുള്ള രാജ്യങ്ങളുടെ താത്പര്യങ്ങളെ മാനിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
Read Moreഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ… ഡേറ്റിംഗ് ആപ്പുകളിലൂടെ 700 യുവതികളെ കബളിപ്പിച്ചു: യുവാവ് ഡൽഹിയിൽ പിടിയിൽ
ന്യൂഡൽഹി: യുഎസിൽ നിന്നുള്ള മോഡലാണെന്ന വ്യാജേനെ ഡേറ്റിംഗ് ആപ്പുകളിലൂടെ എഴുനൂറിലധികം സ്ത്രീകളെ കബളിപ്പിച്ച് പണംതട്ടിയ യുവാവ് ഡൽഹിയിൽ പിടിയിലായി. ബംബിളിൽ അഞ്ഞൂറോളം പേരും സ്നാപ്ചാറ്റിലും വാട്സ്ആപ്പിലുമായി ഇരുനൂറിലേറെപ്പേരുമാണു യുവാവിന്റെ ചതിയിൽ വീണത്. യുഎസിൽ താമസമാക്കിയ മോഡലെന്നു പരിചയപ്പെടുത്തിയാണ് തുഷാർ ബിഷ്ട് എന്ന 23 കാരൻ 18 മുതൽ 30 വരെ പ്രായമുള്ള സ്ത്രീകളെ വലയിൽ വീഴ്ത്തിയത്. ബ്രസീലിൽനിന്നുള്ള ഒരു മോഡലിന്റെ ചിത്രം ഉപയോഗിച്ചായിരുന്നു ആപ്പുകളിലെ ഇയാളുടെ അക്കൗണ്ട് തയാറാക്കിയത്. കിഴക്കൻ ഡൽഹിയിലെ ഷകർപുരിലെ ഒരു ഇടത്തരം കുടുംബത്തിൽനിന്നുള്ള തുഷാറിന് ചെറിയ ജോലിയുണ്ട്. കൂടുതൽ പണം തേടിയാണ് ഇയാൾ സൈബർ കുറ്റകൃത്യങ്ങളിലേക്കു തിരിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഡേറ്റിംഗ് ആപ്പുകളിലൂടെ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചതിനുശേഷം സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈവശപ്പെടുത്തിയശേഷം ഇവ പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ഇയാളുടെ രീതി. പണം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ ഡാർക്ക് വെബ്ബിന് വിൽക്കുമെന്നുവരെ ഭീഷണിപ്പെടുത്തിയിരുന്നു.…
Read Moreഅഞ്ചൽ കൊലക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ: യുവതിയെയും 17 മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞുങ്ങളെയും കൊന്നത് രണ്ടാംപ്രതി രാജേഷ്; 18 വര്‍ഷത്തിനുശേഷം പ്രതികള്‍ പിടിയില്‍
അഞ്ചല്‍: നാടിനെ നടുക്കിയ അഞ്ചല്‍ കൂട്ടക്കൊലപാതകക്കേസില്‍ പ്രതികള്‍ പിടിയില്‍. അഞ്ചല്‍ അലയമണ്‍ രജനി വിലാസത്തില്‍ രഞ്ജിനി (24), രഞ്ജിനിയുടെ പതിനേഴ് ദിവസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികള്‍ എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് അലയമണ്‍ സ്വദേശി ദിവില്‍ കുമാര്‍, കണ്ണൂര്‍ സ്വദേശി രാജേഷ് എന്നിവരെ സിബിഐ ചെന്നൈ യൂണിറ്റ് പോണ്ടിച്ചേരിയില്‍നിന്നു പിടികൂടിയത്. ഇരുവരും മുന്‍ സൈനികരാണ്. 2006 ഫെബ്രുവരിയിലാണ് കൊലപാതകം നടന്നത്. ഒന്നാം പ്രതി ദിവില്‍കുമാര്‍ കൊല്ലപ്പെട്ട രഞ്ജിനിയുമായി അടുപ്പത്തിലായിരുന്നു. ഇതിനിടെ രഞ്ജിനി ഗര്‍ഭിണിയായി. എന്നാല്‍ പിതൃത്വം ഏറ്റെടുക്കാന്‍ ദിവില്‍ കുമാര്‍ തയാറായിരുന്നില്ല. ഇതോടെ രഞ്ജിനിയും കുടുംബവും നിയമനടപടി ആരംഭിച്ചു. വനിതാ കമ്മീഷനു നല്കിയ പരാതിയില്‍ ഡിഎന്‍എ പരിശോധന ഉള്‍പ്പടെ നടത്താന്‍ ഉത്തരവിട്ടു. ഇതോടെ രഞ്ജിനിയെ ഇല്ലാതാക്കാന്‍ ദിവില്‍ കുമാര്‍ ആലോചിക്കുകയായിരുന്നു. സുഹൃത്തും സൈനികനുമായ രണ്ടാം പ്രതി രാജേഷിനെ ഇതിനായി ചുമതലപ്പെടുത്തി. പ്രസവത്തിനായി രഞ്ജിനി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍…
Read Moreകാമുകിയുടെ മുന്നിൽ ഷോ കാണിക്കാൻ കാമറയുമായി സിംഹക്കൂട്ടിൽ: മൃഗശാല സൂക്ഷിപ്പുകാരനെ സിംഹങ്ങൾ കടിച്ചു കീറി കൊന്നു തിന്നു
കാമുകിയുടെ മുന്നിൽ ഷോ കാണിക്കാൻ കാമുകൻമാർ പല പരിപാടികളും ചെയ്യാറുണ്ട്. ചില മനുഷ്യർ അങ്ങനെയാണ് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ തങ്ങളാൽ കഴിയുന്നതൊക്കെ കാട്ടിക്കൂട്ടാറുണ്ട്. ചിലപ്പോൾ വിജയിക്കും ചിലപ്പോൾ അത് മുട്ടൻ പരാജയത്തിലും അവസാനിക്കും. അത്തരത്തിലൊരു പരാജയ കഥയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഉസ്ബെക്കിസ്ഥാനിലെ പാർക്കന്റിലെ ഒരു സ്വകാര്യ മൃഗശാലയിൽ മൃഗശാലാ സൂക്ഷിപ്പുകാരനായ കാമുകൻ കാമുകിയുടെ മുൻപിൽ ആളാകാൻ കാമറയുമായി സിംഹക്കൂട്ടിൽ കയറി. 44 -കാരനായ എഫ് ഐറിസ്കുലോവ് ആണ് ഷൈൻ ചെയ്യാനായി സിംഹ കൂട്ടിൽ കയറിയത്. മൂന്നു സിംഹങ്ങൾ ആയിരുന്നു കൂട്ടിൽ ഉണ്ടായിരുന്നത്. കൂടിനുള്ളിൽ കടന്ന ഇയാൾ വളരെ ആത്മ വിശ്വാസത്തോടെയാണ് നിന്നത്. എന്നാൽ പെട്ടന്നാണ് സിംഹങ്ങൾ അവരുടെ സ്വഭാവം പുറത്തെടുത്തത്. സിംഹങ്ങൾ ഇയാളെ കൊലപ്പെടുത്തുകയും ശരീരഭാഗങ്ങൾ ഭക്ഷിക്കുകയും ചെയ്തു. ഭയാനകമായ ആക്രമണത്തെ തുടർന്ന് മൃഗങ്ങളിൽ ഒന്നിനെ രക്ഷാപ്രവർത്തകർ വെടിവെച്ച് കൊലപ്പെടുത്തുകയും ബാക്കി രണ്ടെണ്ണം…
Read More