പെൺമക്കൾക്ക് അമ്മയേക്കാൾ അച്ഛനെയാകും ഏറ്റവും കൂടുതൽ ഇഷ്ടം എന്നാണ് പൊതുവേ പറയപ്പെടുന്നത്. താൻ ആദ്യമായി ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ അച്ഛന് കൊടുക്കുന്പോൾ അദ്ദേഹത്തിന്റെ പ്രതികരണമാണ് ഇപ്പോൾ വൈറലാകുന്നത്. റിതു ദാസ്ഗുപ്തയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ‘അച്ഛാ, ഇത് ഞാൻ ആദ്യമായി ഉണ്ടാക്കുന്ന ഭക്ഷണമാണ്, ഇത് അച്ഛന് ഇഷ്ടപ്പെട്ടോ’ എന്ന് റിതു അച്ഛനോട് ചോദിക്കുന്നു. അവളോട് അച്ഛന്റെ മറുപടിയാണ് ഏറെ കൗതുകമുണർത്തുന്നത്. അല്ലയോ എന്റെ കുട്ടീ, ഞാൻ എന്റെ ജീവിതത്തിൽ എല്ലാം നേടിയിരിക്കുന്നു. ഈ ഭക്ഷണം വളരെ രുചികരമാണ്, എനിക്ക് വേണ്ടി ഇത് തയാറാക്കാൻ അന്നപൂർണാ ദേവി തന്നെ സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്നത് പോലെയാണ് എനിക്ക് തോന്നുന്നത്’ എന്ന് വളരെ നാടകീയമായി അദ്ദേഹം മറുപടി കൊടുത്തു. അച്ഛന്റെ മറുപടി കേട്ട് റിതുവിനു നന്നായി ചിരി വന്നു. താനുണ്ടാക്കിയ ഭക്ഷണം അത്ര അടിപൊളിയൊന്നുമല്ല എന്ന് അവൾക്കുതന്നെ അറിയാം, അതുകൊണ്ട്തന്നെ…
Read MoreDay: January 5, 2025
ഞാനെന്താണീ കാണുന്നത്? അന്നപൂർണാ ദേവി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ… ആദ്യമായി മകൾ ഭക്ഷണമുണ്ടാക്കിയപ്പോൾ അച്ഛന്റെ മാസ് മറുപടി
പെൺമക്കൾക്ക് അമ്മയേക്കാൾ അച്ഛനെയാകും ഏറ്റവും കൂടുതൽ ഇഷ്ടം എന്നാണ് പൊതുവേ പറയപ്പെടുന്നത്. താൻ ആദ്യമായി ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ അച്ഛന് കൊടുക്കുന്പോൾ അദ്ദേഹത്തിന്റെ പ്രതികരണമാണ് ഇപ്പോൾ വൈറലാകുന്നത്. റിതു ദാസ്ഗുപ്തയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ‘അച്ഛാ, ഇത് ഞാൻ ആദ്യമായി ഉണ്ടാക്കുന്ന ഭക്ഷണമാണ്, ഇത് അച്ഛന് ഇഷ്ടപ്പെട്ടോ’ എന്ന് റിതു അച്ഛനോട് ചോദിക്കുന്നു. അവളോട് അച്ഛന്റെ മറുപടിയാണ് ഏറെ കൗതുകമുണർത്തുന്നത്. അല്ലയോ എന്റെ കുട്ടീ, ഞാൻ എന്റെ ജീവിതത്തിൽ എല്ലാം നേടിയിരിക്കുന്നു. ഈ ഭക്ഷണം വളരെ രുചികരമാണ്, എനിക്ക് വേണ്ടി ഇത് തയാറാക്കാൻ അന്നപൂർണാ ദേവി തന്നെ സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്നത് പോലെയാണ് എനിക്ക് തോന്നുന്നത്’ എന്ന് വളരെ നാടകീയമായി അദ്ദേഹം മറുപടി കൊടുത്തു. അച്ഛന്റെ മറുപടി കേട്ട് റിതുവിനു നന്നായി ചിരി വന്നു. താനുണ്ടാക്കിയ ഭക്ഷണം അത്ര അടിപൊളിയൊന്നുമല്ല എന്ന് അവൾക്കുതന്നെ അറിയാം, അതുകൊണ്ട്തന്നെ…
Read Moreലോകത്തെ കാത്തിരിക്കുന്നത് ഇനിയെന്ത് … സൂര്യനില്‍ പൊട്ടിത്തെറി; ഭൂമിയെ ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ്
സൂര്യനില്‍ അതിഭയാനക പൊട്ടിത്തെറി ഉണ്ടായെന്നും സൗരജ്വാല ഭൂമിയെ ബാധിച്ചേക്കാമെന്നുമുള്ള മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. ഏറ്റവും കഠിനമായ എക്സ് വിഭാഗത്തില്‍പ്പെടുന്ന എക്സ്1.2 സൗരജ്വാലയാണ് ഇന്നലെ ഉണ്ടായത്. അമേരിക്കയുടെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജര്‍ ഈ സൗരജ്വാലയുടെ ചിത്രം പകര്‍ത്തി. അന്താരാഷ്ട്ര സമയം ഇന്നലെ രാവിലെ 6.40ന് എആര്‍ 3947 എന്ന സണ്‍സ്പോട്ട് റീജണിലായിരുന്നു സൗര പൊട്ടിത്തെറി. ഇതിന്റെ ആഘാതത്തിൽ ദക്ഷിണ അറ്റ്ലാന്റിക്കിലും ആഫ്രിക്കയുടെയും ലാറ്റിനമേരിക്കയുടെയും ഭാഗങ്ങളില്‍ റേഡിയോ സിഗ്നലുകള്‍ ബ്ലാക്ക്ഔട്ട് ആയേക്കാമെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഹൈ-ഫ്രീക്വന്‍സി റേഡിയോ സിഗ്നലുകളിലാണ് പ്രശ്നം നേരിടുക. ചിലയിടങ്ങളില്‍ ഭാഗികമായി റേഡിയോ സംപ്രേഷണം മുടങ്ങുമ്പോള്‍ ചില പ്രദേശങ്ങളില്‍ പൂര്‍ണമായും സിഗ്നല്‍ ലഭ്യമല്ലാതായേക്കും. കരുത്തുറ്റ ആര് 3 വിഭാഗത്തില്‍പ്പെടുന്ന റേഡിയോ ബ്ലാക്ക്ഔട്ടാകുമിത്. ഏറ്റവും പുതിയ സൗരജ്വാല ധ്രുവദീപ്തിക്കും ചിലപ്പോള്‍ വഴിവച്ചേക്കാം.
Read Moreറെയിൽവേയ്ക്ക് അഭിമാനനേട്ടം… രാജ്യത്തെ അഞ്ചിലൊന്ന് ട്രാക്കുകളിൽ ട്രെയിൻ വേഗത 130 കിലോമീറ്ററാക്കി
കൊല്ലം: രാജ്യത്തെ അഞ്ചിലൊന്ന് ട്രാക്കുകളിൽ ട്രെയിനുകളുടെ വേഗത 130 കിലോമീറ്ററായി ഉയർത്തി റെയിൽവേ. കഴിഞ്ഞ വർഷം നടത്തിയ സമയബന്ധിത പ്രവർത്തനങ്ങളിലൂടെയാണ് ഈ അപൂർവ നേട്ടം കൈവരിക്കാൻ ഇന്ത്യൻ റെയിൽവേക്കു സാധിച്ചത്.ഇതിനായി 23,000 ട്രാക്ക് കിലോമീറ്ററുകൾ നവീകരിക്കുകയുണ്ടായി. ഫെൻസിംഗ്, ആധുനിക സിഗ്നൽ സംവിധാനങ്ങൾ എന്നിവയടക്കമുള്ള മെച്ചപ്പെട്ട സുരക്ഷാനടപടികൾ ഏർപ്പെടുത്തിയതും വേഗത വർധിപ്പിക്കുന്നതിൽ സഹായകമായി. ഇന്ത്യൻ റെയിൽവേയുടെ 1.03 ലക്ഷം ട്രാക്ക് കിലോമീറ്റർ ശൃംഖലയിൽ 23, 000 കിലോമീറ്ററുകളും ഇപ്പോൾ മണിക്കൂറിൽ 130 കിലോമീറ്റർ സ്പീഡിൽ ട്രെയിനുകൾ ഓടിക്കാൻ യോഗ്യമായി കഴിഞ്ഞു. ഇത് കൂടാതെ 54, 337 ട്രാക്ക് കിലോമീറ്ററുകളിൽ 110 കിലോമീറ്റർ വേഗതയിൽ വണ്ടികൾക്ക് സഞ്ചരിക്കാൻ കഴിയുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വർഷം 5,000 ട്രാക്ക് കിലോമീറ്ററുകളുടെ വേഗത 110 ആയി ഉയർത്തുക എന്നതാണു ലക്ഷ്യം. ഇതിൽ 2,741 കിലോമീറ്റർ നെറ്റ് വർക്കിന്റെ വേഗത 110…
Read More‘കോബ്ര പക്കോഡ’: തട്ടുകടകളിലെ വിഭവങ്ങൾ കേട്ടാൽ ഞെട്ടും; വൈറലായി വീഡിയോ
ജക്കാർത്തയിലെ യാത്രയ്ക്കിടെ ഇന്ത്യൻ വ്ളോഗർ പരിചയപ്പെടുത്തിയ വഴിയോര വിഭവങ്ങളുടെ വീഡിയോ കാഴ്ചക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. ഉഗ്രവിഷമുള്ള മൂർഖന്റെ ഇറച്ചികൊണ്ടുള്ള വിഭവങ്ങളും ചോരയുമാണു തട്ടുകടയിലെ പ്രധാനവിഭവം. വ്ളോഗർ ആകാശ് ചൗധരിയാണ് വിചിത്രവിഭവങ്ങളുടെ വീഡിയോ പങ്കുവച്ചത്. ഭക്ഷണശാലയിൽ പാന്പിന്റെ ഇറച്ചികൊണ്ടു പക്കോഡ തയാറാക്കുന്നതും ഒരാൾ രുചിയോടെ കഴിക്കുന്നതും വീഡിയോയിലുണ്ട്. മൂർഖന്റെ രക്തം, ഉണങ്ങിയ പിത്തരസം, നൂഡിൽസ് പോലെയുള്ള പാമ്പ് മാംസം അടിസ്ഥാനമാക്കിയുള്ള വിവിധ വിഭവങ്ങൾ എന്നിവയും തട്ടുകടയിൽ ലഭ്യമാണ്. ഇന്തോനേഷ്യയിൽ ഇത്തരം വിഭവങ്ങളെക്കുറിച്ചു ധാരാളം കേട്ടിട്ടുണ്ടെങ്കിലും പാന്പിന്റെ മാംസവും രക്തവും ഉപയോഗിച്ചു തയാറാക്കുന്ന വിഭവം കണ്ടു ഞെട്ടിപ്പോയെന്നു വ്ളോഗർ പറയുന്നു. ഇവിടത്തെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും പ്രദേശവാസികളാണ്. ഇഴജന്തുക്കളുടെ രക്തംകുടിക്കുന്നതും പാമ്പുവിഭവങ്ങൾ കഴിക്കുന്നതും പ്രതിരോധശേഷി വർധിപ്പിക്കുകയും ശരീരത്തിനു ശക്തി നൽകുകയും ചെയ്യുമെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം. കോബ്ര പക്കോഡ എന്ന അടിക്കുറിപ്പോടെയാണ് ചൗധരി വീഡിയോ പങ്കുവച്ചത്. വീഡിയോ കണ്ടവർ മൂർഖനെ കൊല്ലുന്നതിൽ അസ്വസ്ഥയും രോഷവും…
Read Moreഭാഗ്യദേവത കടാക്ഷിച്ചു … അബുദാബി ബിഗ് ടിക്കറ്റ്: മലയാളിക്ക് 70 കോടി
നിരവധി മലയാളികളെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 270-ാം സീരിസ് നറുക്കെടുപ്പിലും നേട്ടം മലയാളിക്കുതന്നെ. ഇന്നലെ രാത്രി നടന്ന നറുക്കെടുപ്പിൽ മലയാളിയായ മനു മോഹനനാണ് മൂന്നു കോടി ദിർഹം (70 കോടിയിലേറെ ഇന്ത്യൻ രൂപ) ലഭിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 26ന് എടുത്ത 535948 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഇദ്ദേഹത്തെ കോടിപതിയാക്കിയത്. ആറ് വർഷമായി യുഎഇയിൽ താമസിക്കുന്ന മനു നഴ്സായി ജോലി ചെയ്യുകയാണ്. പതിനാറോളം സുഹൃത്തുക്കളുമായി ചേർന്നാണ് മനു ടിക്കറ്റ് എടുത്തിരുന്നത്. കഴിഞ്ഞ മാസവും ഗ്രാന്റ് പ്രൈസ് മലയാളിക്കുതന്നെയായിരുന്നു. അന്ന് വിജയിയായ അരവിന്ദ് അപ്പുക്കുട്ടനാണ് ഇത്തവണത്തെ ഭാഗ്യശാലിയെ തെരഞ്ഞെടുത്തത്.
Read More