സിസിടിവിയിൽ പിടിക്കപ്പെട്ട ചില കള്ളന്മാരുടെ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വൈറലാകാറുണ്ട്. അവരെ കണ്ടാൽ മോഷ്ടിക്കാൻ വന്നവരാണെന്നു തോന്നുകയേയില്ല. അത്ര മാന്യന്മാരായിരിക്കും. അവരിൽ ചിലരെങ്കിലും മോഷണശീലം രോഗമായിട്ടുള്ളവരാണ്. അവർ മോഷ്ടിക്കുന്നത് മാനസിക തൃപ്തിക്കു വേണ്ടി മാത്രമായിരിക്കും. ഇവരെ നമ്മൾ മോഷണക്കുറ്റത്തിനു ശിക്ഷിച്ചാലും ഇവർ പിന്നെയും മോഷ്ടിച്ചുകൊണ്ടിരിക്കും. “പഠിച്ച കള്ളൻ’’അല്ലാത്തതിനാൽ ഈ പാവം കള്ളൻ ഇടയ്ക്കിടെ പിടിക്കപ്പെടുകയും അത് ആ വ്യക്തിക്കും അവന്റെ കുടുംബത്തിനും സമൂഹത്തിൽ വലിയ നാണക്കേടുണ്ടാക്കുന്നു. ഇതു കടുത്ത അപകർഷബോധത്തിലേക്കും പിന്നീട് വിഷാദ രോഗത്തിലേക്കും എത്തിച്ചേരാം. ക്ലെപ്റ്റോ മാനിയ എന്നാണ് ഈ രോഗത്തിനു വൈദ്യശാസ്ത്രത്തിൽ പറയുന്നത്. ഒരു ശതമാനത്തിൽ താഴെ മാത്രം ആളുകളിലേ ഇതു കാണാറുള്ളു. എന്തുകൊണ്ട് ?ശരിയായ കാരണം കണ്ടെത്തിയിട്ടില്ല. തലച്ചോറിലെ സെറിട്ടോണിൻ എന്ന നാഡീചാലക രാസവസ്തുവിന്റെ കുറവ് ഇത്തരം നിയന്ത്രണാതീതമായ പ്രവർത്തന ശീലങ്ങൾ ഉണ്ടാക്കാറുണ്ട്. മോഷ്ടിക്കുന്പോൾ ലഭിക്കുന്ന സുഖം കൊണ്ട് തലച്ചോറിലെ മറ്റൊരു നാഡീചാലകമായ…
Read MoreDay: January 6, 2025
ശബരിമലയിൽ 4 ജി ഇന്റർനെറ്റ് സൗജന്യ സേവനം ഒരുക്കി ബിഎസ്എൻഎൽ
ശബരിമല: ശബരിമലയിൽ 4ജി സൗജന്യ ഇന്റർനെറ്റ്, ബ്രോഡ്ബാൻഡ് സേവനങ്ങൾ ഒരുക്കി ബിഎസ്എൻഎൽ. ഇന്റർനെറ്റ് സേവനങ്ങളുടെ സാമ്പത്തിക ബാധ്യത വഹിക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡാണ്. പ്രതിദിനം 300 ടിബി ഇന്റർനെറ്റ് ഉപഭോഗമാണ് ശബരിമലയിൽ ഉണ്ടാകുന്നതെന്ന് ഡ്യൂട്ടി ഓഫീസർ സുരേഷ് അറിയിച്ചു. 2024 ഓഗസ്റ്റിൽ നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള 23 മൊബൈൽ സൈറ്റുകൾ 4 ജിയാക്കി നവീകരിച്ചിരുന്നു. ഇതിൽ 17 എണ്ണം സ്ഥിരം സൈറ്റുകളും ബാക്കിയുള്ളവ മണ്ഡല – മകരവിളക്ക് കാലത്തേക്കുള്ള താത്കാലിക സൈറ്റുകളുമാണ്. കൂടാതെ ശബരിമലയിലെത്തുന്ന ഭക്തരുടെ ഫോണുകളിൽ സൗജന്യ വൈഫൈയും ബിഎസ്എൻഎൽ നൽകിവരുന്നു. അരമണിക്കൂറാണ് ഈ സേവനം ഉപയോഗിക്കാൻ കഴിയുന്നത്. സന്നിധാനത്ത് 18 പമ്പയിൽ 12 നിലയ്ക്കലിൽ 16 എണ്ണം വൈഫൈ പോയിന്റുുകൾ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്. തിരുവല്ല മുതൽ സന്നിധാനം വരെ ഇതിനായി ഭൂഗർഭ കേബിൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ശബരിമല ഡ്യൂട്ടി ഓഫീസർ പറഞ്ഞു. 203232 എന്ന…
Read Moreതീർഥാടനത്തിരക്കേറിയിട്ടും ചരക്കുവാഹനങ്ങൾക്കു നിയന്ത്രണമില്ല; വാഹനങ്ങൾ നിയന്ത്രിക്കണമെന്നാണാവശ്യം ശക്തം
പത്തനംതിട്ട: ശബരിമല തീര്ഥാടനത്തിരക്കില് നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം കൂടിയപ്പോഴും ടിപ്പറുകള്‍ക്കും ചരക്കു വാഹനങ്ങള്‍ക്കും നിയന്ത്രണമില്ല. സമയക്രമം പാലിക്കാതെയുള്ള ഇവയുടെ യാത്ര അപകടങ്ങള്‍ക്കും കാരണമാകുന്നു. ശബരിമല റൂട്ടിലുള്‍പ്പെടെ ഇതു പ്രശ്നങ്ങള്‍ക്കു കാരണമാകുന്നുണ്ട്. പന്പയിലേക്കുള്ള പ്രധാന പാതകളിലെങ്കിലും ഇത്തരം വാഹനങ്ങൾ നിയന്ത്രിക്കണമെന്നാണാവശ്യം. തടിലോറികള്‍, ടിപ്പറുകള്‍, മറ്റ് ചരക്ക്് വാഹനങ്ങള്‍ എന്നിവയാണ് ദേശീയ, സംസ്ഥാന പാതകളിലടക്കം മാര്‍ഗതടസം ഉണ്ടാക്കുന്നത്. ഇവയുമായി ബന്ധപ്പെട്ട അപകടങ്ങളും കൂടുതലാണ്. ടിപ്പറുകളാണ് ഇതില്‍ പ്രധാന വില്ലന്‍. ടിപ്പറുകളുമായി ബന്ധപ്പെട്ട വാഹനാപകടങ്ങളുടെ എണ്ണവും കുത്തനെ കൂടിയിട്ടുണ്ട്. സ്കൂള്‍ സമയത്തെ നിയന്ത്രണവും എടുത്തുമാറ്റിടിപ്പറുകള്ക്കടക്കം സ്കൂള്‍ സമയത്ത് രാവിലെയും വൈകുന്നേരവും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും എടുത്തുമാറ്റി.ദേശീയപാത നിയന്ത്രണവുമായി ബന്ധപ്പെട്ട ജോലികളുടെ പേരിലാണ് ഇളവ്. ലോറി, ട്രക്ക് വാഹനങ്ങള്‍ സ്കൂള്‍ സമയങ്ങളില്‍ വേഗനിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ എല്ലാ സുരക്ഷാ മുന്‍കരുതലുകളും ഉറപ്പാക്കി ഓടാമെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. 30 ടിപ്പര്‍ ലോറികള്‍ക്കാണ് ഗതാഗതനിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചിട്ടുള്ളത്.…
Read Moreതണുപ്പ് മാറ്റാനുള്ള ഹീറ്റിംഗ് ഉപകരണം വിനയായി; കാഷ്മീരിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ ശ്വാസം മുട്ടി മരിച്ചു; മരിച്ചവരിൽ മൂന്നുപേർ കുട്ടികൾ
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗറിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ ശ്വാസം മുട്ടി മരിച്ചു. ദമ്പതികളും അവരുടെ മൂന്നു കുട്ടികളുമാണു മരിച്ചത്. ഒരു മാസവും 18 മാസവും പ്രായമുള്ളവരാണു മരിച്ച രണ്ടുകുട്ടികൾ. ഒരു കുട്ടിക്കു മൂന്നു വയസാണു പ്രായം. ബാരാമുള്ള ജില്ലയിൽനിന്നുള്ള കുടുംബം പാന്ദ്രതൻ പ്രദേശത്ത് വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. തണുപ്പിനെ അതിജീവിക്കാനായി വീടിനുള്ളിൽ ഉപയോഗിച്ച ഹീറ്റിംഗ് ഉപകരണങ്ങളിൽനിന്നു വിഷവാതകം പരന്നതാണു ദുരന്തത്തിന് കാരണമായതെന്ന നിഗമനത്തിലാണ് പോലീസ്.ശ്വാസംമുട്ടൽ മൂലം ബോധരഹിതരായ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദാരുണമായ സംഭവത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. ശൈത്യകാലത്ത് ഹീറ്റിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും സമാനമായ ദുരന്തങ്ങൾ തടയുന്നതിന് ഇത്തരം ഉപകരണങ്ങളുടെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് സർക്കാർ പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു. സംഭവത്തിൽ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും അനുശോചനം രേഖപ്പെടുത്തി.
Read Moreതെലുങ്കിൽ ഐറ്റം ഡാൻസ് നമ്പറുമായി റെബ
തെലുങ്ക് ഫാസ്റ്റ് നമ്പറിന് ചുവടു വച്ച് മലയാളി താരം റെബ മോണിക്ക ജോൺ. മാഡ് സ്ക്വയർ എന്ന തെലുങ്കു ചിത്രത്തിലാണ് റെബയുടെ ഐറ്റം ഡാൻസ് നമ്പർ. അസാധ്യ മെയ്വഴക്കത്തോടെ ചടുലനൃത്തം ചെയ്ത് പ്രേക്ഷകരുടെ കൈയടി നേടുകയാണ് താരം. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഗാനം ട്രെൻഡിംഗ് ചാർട്ടിൽ മുൻപിലുണ്ട്.കല്യാൺ ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭീംസ് സസിർലയോ ഈണം പകർന്ന ഗാനമാണ് സ്വാതി റെഡ്ഢി. ഭീംസും സ്വാതി റെഡ്ഢിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുരേഷ് ഗാംഗുലയുടേതാണ് വരികൾ.തെലുങ്കിലെ ഈ ഫാസ്റ്റ് നമ്പറിന്റെ പ്രധാന ആകർഷണം റെബയുടെ ചുവടുകളാണ്. റെബ ഇത്ര നന്നായി നൃത്തം ചെയ്യുമായിരുന്നോ എന്നാണ് ആരാധകരുടെ അദ്ഭുതം. പാട്ടിന്റെ റീലുകളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇത്രയും പ്രതീക്ഷിച്ചില്ലെന്നാണ് റെബയുടെ ആരാധകർ കമന്റ് ചെയ്യുന്നത്. ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നിവിൻ പോളിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച…
Read Moreസ്വപ്നമാണ് ഒരു ബിഗ്ബജറ്റ് ആക്ഷന്‍ സിനിമ
ഞാന്‍ ഒരിക്കലും വയലന്‍സിനെ പിന്തുണക്കുന്നില്ല. എല്ലാ അതിരുകളും കടന്ന് മാര്‍ക്കോ എന്ന മലയാളം ആക്ഷന്‍ സിനിമ മുന്നേറുന്നു എന്ന് കേള്‍ക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. ഒരു വയലന്‍സ് ചിത്രമാണ് മാര്‍ക്കോയെന്ന് അണിയറപ്രവര്‍ത്തകര്‍ ആദ്യം മുതല്‍ തന്നെ വ്യക്തമാക്കിയിരുന്നു. എ സര്‍ട്ടിഫിക്കറ്റും ചിത്രത്തിന് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ കുറ്റം പറയേണ്ട ആവശ്യമില്ല. സിനിമയിലെ വയലന്‍സിനെ കുറിച്ചാണ് പലരും പരാതികള്‍ പറയുന്നത്. എന്നാല്‍ ഉണ്ണി മുകുന്ദനെയോ ചിത്രത്തിന്റെ മേക്കിംഗിനെയോ ആരും കുറ്റം പറയുന്നതായി ഞാന്‍ കേട്ടിട്ടില്ല. മലയാളത്തിലെ ആക്ഷന്‍ സിനിമകളില്‍ അതിരുകള്‍ കടന്ന ഉണ്ണി മുകുന്ദനും ഹനീഫ് അദേനിക്കും അഭിനന്ദനങ്ങള്‍. ഞാന്‍ ചെയ്ത ആക്ഷന്‍ സിനിമകളെല്ലാം ചെറിയ ബജറ്റില്‍ നിര്മിച്ചിരുന്നതായിരുന്നു. ഒരു ആക്ഷന്‍ സീൻ പൂര്‍ത്തിയാക്കാന്‍ ആറ് മണിക്കൂറാണ് വേണ്ടത്. ഒരു ടെക്നിക്കല്‍ സംവിധാനങ്ങളോ സുരക്ഷാ മുന്‍കരുതലുകളോ ഒന്നുമില്ലാതെയാണ് അന്ന് സിനിമകള്‍ ചെയ്തിരുന്നത്. ഒരു ബിഗ്ബജറ്റ് ആക്ഷന്‍ സിനിമ ചെയ്യുക…
Read Moreഇന്ത്യന്‍ വസ്ത്രങ്ങളാണ് കൂടുതലും ധരിക്കാറ്; എപ്പോഴും നാടുമായി കണക്ഷന്
ഒരുപാട് മാറാന്‍ എന്നെ ഞാന്‍ അനുവദിച്ചിട്ടില്ല എന്നതാണ് സത്യം. ഡ്രസിംഗ് സ്റ്റൈലില്‍ പോലും ഞാന്‍ മാറ്റം വരുത്താന്‍ ആഗ്രഹിച്ചിരുന്നില്ല. ഇന്ത്യന്‍ വസ്ത്രങ്ങളാണ് കൂടുതലും ധരിക്കാറ്. സാരിയോ ചുരിദാറോ ആയിരിക്കും വേഷം. അമ്മയുടെ ഭക്ഷണവും വിനായക പാലടയുമെല്ലാം മിസ് ചെയ്യാറുണ്ട്. ഡാന്‍സുമായി ബന്ധപ്പെട്ടു നില്ക്കുന്നതു കൊണ്ടു തന്നെ എപ്പോഴും നാടുമായി ഒരു കണക്ഷന് ഉണ്ടാകും. ഡാന്‍സ് സ്കൂളില്‍ ചുരിദാറേ പാടുള്ളൂ എന്ന നിയമം ഞാനായിട്ട് കൊണ്ടുവന്നതാണ്. അപ്പോള്‍ ഞാന്‍ തന്നെ നിയമം തെറ്റിച്ചാലോ. അവിടെ അമ്പലങ്ങളുണ്ട്. ഞാന്‍ മിക്കപ്പോഴും അമ്പല പരിസരങ്ങളിലെവിടെയെങ്കിലും ഉണ്ടാകും. -ദിവ്യ ഉണ്ണി
Read Moreഇനി മികവിന്റെ രേഖാചിത്രവുമായി ആസിഫ് അലി
2025ന്റെ ആരംഭത്തിലേ വമ്പൻ ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി. കിഷ്കിന്ധാ കാണ്ഡത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന രേഖാചിത്രം ഒന്പതിനു തിയറ്ററുകളിലെത്തും. ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിക്കുന്ന ഈ സിനിമ കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമിക്കുന്നത്. അനശ്വര രാജനാണ് നായിക. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയാറാക്കിയത്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് (‘ആട്ടം’ ഫെയിം) തുടങ്ങിയവരും അഭിനയിക്കുന്നു. മാളികപ്പുറം, 2018, ആനന്ദ് ശ്രീബാല എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും…
Read Moreഒരാഴ്ചയ്ക്കിടെ സൗദിയിൽ 19,541 പ്രവാസികൾ പിടിയിൽ
റിയാദ്: തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരേ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന പരിശോധനാ നടപടികൾ തുടരുന്നു. ഡിസംബർ 26 മുതൽ ജനുവരി ഒന്നു വരെ 19,541 ത്തോളം നിയമലംഘകർ പിടിയിലായി. ഇതിൽ 11,402 പേരും ഇഖാമ പുതുക്കാതെയും മറ്റും താമസനിയമം ലംഘിച്ചവരാണ്. 4,775 പേർ അതിർത്തി സുരക്ഷാ ലംഘകരും 3,364 പേർ തൊഴിൽ നിയമലംഘകരുമാണ്. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 953 പേർ അറസ്റ്റിലായി. ഇതിൽ 58 ശതമാനവും ഇത്യോപ്യൻ പൗരന്മാരാണ്. 40 ശതമാനം യമനികളും രണ്ടു ശതമാനം മറ്റു രാജ്യക്കാരും.
Read Moreടേക്ക് ഓഫിനിടെ വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു; യാത്രക്കാർ സുരക്ഷിതർ
അബുദാബി: മെല്‍ബണില്‍നിന്ന് അബുദാബി സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു. ഇവൈ 461 787-9 ഡ്രീംലൈനര്‍ ഇത്തിഹാദ് വിമാനത്തിന്റെ ടയറുകളാണ് പൊട്ടിത്തെറിച്ചത്. 270 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെയും ജീവനക്കാരെയും പരിക്കുകളൊന്നും കൂടാതെ സുരക്ഷിതമായി പുറത്തിറക്കി. ടേക്ക് ഓഫിനായി വിമാനത്തിന്റെ സ്പീഡ് കൂട്ടിവന്നപ്പോൾ ടയറുകളുടെ സാങ്കേതികതകരാര്‍ ശ്രദ്ധയില്‍പ്പെടുകയും എമര്‍ജന്‍സി ടേക്ക് ഓഫ് റിജക്ഷന് ആവശ്യപ്പെടുകയുമായിരുന്നു. ഉയര്‍ന്ന വേഗതയില്‍ പോയി പിന്നീട് ടേക്ക് ഓഫ് നിരസിക്കുന്നതിനെ തുടര്‍ന്നുള്ള സാധാരണ നടപടിക്രമമാണിത്. ഓണ്‍ലൈനില്‍ പങ്കിട്ട ചില വീഡിയോകളിൽ വിമാനത്തില്‍നിന്നു പുക ഉയരുന്നതായി കാണിച്ചിരുന്നു. രണ്ട് ടയറുകള്‍ പൊട്ടിത്തെറിച്ചെന്നും എന്നാല്‍ വിമാനത്തിന് തീപിടിച്ചിട്ടില്ലെന്നും എയര്‍ലൈന്‍ അറിയിച്ചു.
Read More