ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 20.98 കോടി രൂപയുടെ മയക്കുമരുന്നുമായി യുവതി ഉൾപ്പെടെ രണ്ടു ബ്രസീൽ പൗരന്മാർ പിടിയിൽ. മയക്കുമരുന്നു ഗുളികകൾ വിഴുങ്ങിയനിലയിലായിരുന്നു. സഫ്ദർജംഗ് ആശുപത്രിയിലെത്തിച്ചശേഷം ഇവരിൽനിന്നു മയക്കുമരുന്നു പുറത്തെടുക്കുകയായിരുന്നു. 105 കൊക്കെയ്ൻ ക്യാപ്സ്യൂളുകൾ (937 ഗ്രം) യുവാവിൽനിന്നും 58 ക്യാപ്സ്യൂളുകൾ (562 ഗ്രാം) യുവതിയിൽനിന്നും കസ്റ്റംസ് കണ്ടെടുത്തു.
Read MoreDay: January 6, 2025
കർണാടകയിൽ മാവോയിസ്റ്റുകളെ മുഖ്യധാരയിലെത്തിക്കാൻ നീക്കം; മുൻ മാവോയിസ്റ്റുകളെ ഉപയോഗപ്പെടുത്തി ചർച്ചകൾ
ഇരിട്ടി: കർണാടകയിലെ വനമേഖലയിൽ അവശേഷിക്കുന്ന മാവോയിസ്റ്റുകളെ തീവ്രവാദത്തിൽനിന്നു മാറ്റിയെടുത്ത് മുഖ്യധാരയിലേക്ക് എത്തിക്കാൻ സർക്കാർ നീക്കം ആരംഭിച്ചതായി സൂചന. ഇതുമായി ബന്ധപ്പെട്ട് അനൗദ്യോഗക ചർച്ചകൾ നടക്കുന്നതായാണ് വിവരം. കർണാടകയിൽ പുതിയ കീഴടങ്ങൽ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിതെന്നും പറയുന്നു. ആന്റി നക്സൽ സേന ശക്തമായ നടപടികൾ ആരംഭിച്ചതോടെ വിക്രം ഗൗഡ ഉൾപ്പെടെയുള്ളവരെ നഷ്ടപ്പെട്ട കർണാടകയിലെ മാവോയിസ്റ്റുകളിൽ പലരും സർക്കാർ നിലപാടിനോട് യോജിക്കുന്ന നിലപാടാണ് പുലർത്തുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. മുഖ്യധാരയിലേക്ക് എത്തിയ മുൻ മാവോയിസ്റ്റുകൾ ഉൾപ്പെടെയുള്ളവരെ ഉപയോഗപ്പെടുത്തിയാണ് സർക്കാർ ഇവരുമായി ബന്ധപ്പെടുന്നത്. വിവിധ കേന്ദ്രങ്ങളുമായി രഹസ്യ ചർച്ചകളും നടക്കുന്നുണ്ട്. കർണാടകയിൽ ശൃംഗേരിയിലാണ് അവസാനമായി മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്.മാവോയിസ്റ്റ് ഗ്രൂപ്പിലെ മുതിർന്ന കമാൻഡർ ജയണ്ണയ്ക്ക് ശാരീരിക ബുദ്ധിമുട്ട് നേരിടുന്നതിനാൽ ലതയാണ് പുതിയ കമാൻഡർ എന്നാണ് പോലീസ് റിപ്പോർട്ട്. മാവോയിസ്റ്റുകൾക്ക് കേന്ദ്ര കമ്മിറ്റിയുമായുള്ള വാർത്താവിനിമയം നഷ്ടപ്പെട്ടിരിക്കുകയാണെന്നും നേതാവില്ലാത്ത സംഘം ഒറ്റപ്പെട്ടിരിക്കുകയാണെന്നുമാണ് കർണാടക പോലീസ്…
Read Moreകാക്കയങ്ങാട് വീട്ടുവളപ്പിലെ കന്പിവേലിയിൽ പുലി കുടുങ്ങി; കമ്പിവേലി പൊട്ടാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ഒഴിപ്പിച്ച് പോലീസ്
ഇരിട്ടി: കാക്കയങ്ങാട് ജനവാസ കേന്ദ്രത്തിലെ കന്പി വേലിയിൽ പുലിയെ കുടങ്ങിയനിലയിൽ കണ്ടെത്തി. പാലപ്പുഴ റോഡിൽ മരമില്ലിന് സമീപത്തെ പ്രകാശൻ എന്നയാളുടെ വീട്ടുപറന്പിലെ കന്പിവേലിയിലാണ് പുലി കുടുങ്ങിയത്. ഇന്നു പുലർച്ചെയായിരുന്നു സംഭവം. ശബ്ദം കേട്ട് നോക്കിയ പ്രകാശനാണ് പുലിയെ കുടുങ്ങിയ നിലയിൽ കാണുന്നത്. ഉടൻ പോലീസിനെയും വനംവകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു. കാക്കയങ്ങാട് ടൗണിൽ നിന്ന്ഏകദേശം അര കിലോമീറ്റർ അകലെയുള്ള മെയിൻ റോഡിൽ നിന്ന് 100 മീറ്റർ മാറിയുള്ള പറന്പിലാണ് സാമാന്യം വലുപ്പമുള്ള പുലി കുടുങ്ങിയത്. രക്ഷപ്പെടാനുള്ള പരാക്രമത്തിനിടെ ദുർബലമായ കന്പി പൊട്ടാൻ സാധ്യതയുള്ളതിനാൽ പ്രദേശത്തുള്ളവരെ ഒഴിപ്പിച്ച് ഇവിടേക്കുള്ള വഴി പോലീസ് അടച്ചിരിക്കുകയാണ്. വാഹനത്തിൽ അനൗൺസ് ചെയ്ത് ജനങ്ങൾക്ക് ജാഗ്രതാ നിർദേശവും നൽകുന്നുണ്ട്.
Read Moreഎച്ച്എംപിവി; ഭീതിയോ ആശങ്കയോ വേണ്ട: വൈറസിനെ കണ്ടെത്താനുള്ള പരിശോധന സംവിധാനം കേരളത്തിൽ സജ്ജമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ റീന
തിരുവനന്തപുരം: എച്ച്എംപിവി വൈറസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്. കേരളത്തിൽ രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത നടപടികളും മുൻകരുതലുകളും സ്വീകരിച്ചുവരികയാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീന രാഷ്ട്രദീപികയോടു പറഞ്ഞു. ഈ വൈറസ് 2023 ലും 2024 ലും കേരളത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംശയമുള്ളവരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കുന്നുണ്ട്. രോഗം ഇതുവരെയ്ക്കും ആർക്കും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു. എവിടെയെങ്കിലും ക്ലസ്റ്ററിംഗ് കണ്ടാൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് എല്ലാ മുൻകരുതലുകളും ഏർപ്പെടുത്തുമെന്നും ഡയറക്ടർ വ്യക്തമാക്കി. ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനുള്ള പരിശോധന സംവിധാനം കേരളത്തിൽ സജ്ജമാണ്. ഭീതിയുടെയും ആശങ്കയുടെയും ആവശ്യമില്ലെന്നും ഡയറക്ടർ പറഞ്ഞു.
Read Moreസ്റ്റാർലിങ്ക് ഇന്റർനെറ്റ് സംവിധാനം അടുത്ത മാസം; രാജ്യത്തുടനീളം സർവീസ് ആരംഭിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കി
കൊല്ലം: ആഗോള ഭീമൻ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സംവിധാനം ഇന്ത്യയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. ഫെബ്രുവരിയിൽ രാജ്യത്ത് ഇവരുടെ സേവനത്തിനു തുടക്കം കുറിക്കുമെന്നാണ് വിവരം. നിലവിലെ സ്വകാര്യ കമ്പനികളായ റിലയൻസ്, ഭാരതി എയർടെൽ തുടങ്ങിയവർക്ക് സ്റ്റാർ ലിങ്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന കാര്യവും ഉറപ്പാണ്. റിപ്പോർട്ടുകൾ അനുസരിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 2024 ഡിസംബർ 15-ന് സ്റ്റാർ ലിങ്കിൻന്റെ സ്പെക്ട്രം അലോക്കേഷൻ സംബന്ധിച്ച ശിപാർശകൾ ടെലികോം റഗുലേറ്ററി അഥോറിറ്റി ഒഫ് ഇന്ത്യയിൽ നിന്ന് സ്വീകരിച്ച് കഴിഞ്ഞു. ഇലോൺ മസ്കിന്റെ സാറ്റലൈറ്റ് ബ്രോഡ്ബാന്റ് സേവനത്തിനായി അലോക്കേഷൻ പ്ലാൻ ചാർട്ട് ചെയ്യുന്ന തയാറെടുപ്പിലാണ് മന്ത്രാലയം എന്നാണ് ലഭ്യമാകുന്ന വിവരം. ജിയോയും ഭാരതി എയർടെല്ലും തങ്ങളുടെ ഉപഗ്രഹ അധിഷ്ഠിത സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ സ്റ്റാർലിങ്ക് ഇന്ത്യയിലെ ആദ്യത്തെ സാറ്റലൈറ്റ് ബ്രോഡ്ബാന്റ് സേവന ദാതാവായി…
Read Moreപി.വി. അന്‍വറിന്റെ അറസ്റ്റ് പ്രതികാര നടപടി; അറസ്റ്റിനു പിന്നില്‍ ഉന്നതങ്ങളിലെ ഗൂഢാലോചനയെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: പി.വി. അന്‍വര്‍ എംഎല്‍എയെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അറസ്റ്റിനു പിന്നില്‍ ഉന്നതങ്ങളിലെ ഗൂഢാലോചനയുണ്ട്. പിണറായി വിജയനെയും ഉപജാപക സംഘത്തെയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അന്‍വറിന്റെ അറസ്റ്റിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. നിരന്തരം ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ തടയുന്നതില്‍ വരുത്തുന്ന ഗുരുതരമായ വീഴ്ചയെയും ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്കുന്ന വനനിയമത്തിലെ ഭേദഗതിയെയും എതിര്‍ത്താണ് അന്‍വറിന്റെ നേതൃത്വത്തില്‍ സമരം നടന്നത്. സമരത്തില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിന് പകരം സമരം ചെയ്തവരെ കൊടുംകുറ്റവാളികളെ പോലെ അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. പോലീസ് നോട്ടീസ് നല്കിയാല് ഹാജരാകുന്ന ആളാണ് ജനപ്രതിനിധിയായ പി.വി. അന്‍വര്‍. അതിനുപകരം രാത്രി വീട് വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമെന്താണ്? നിയമസഭ തല്ലിത്തകര്‍ത്തവര്‍ മന്ത്രിയും എംഎൽഎയുമായി തുടരുമ്പോഴാണ് അന്‍വറിനെ വീട് വളഞ്ഞ് അറസ്റ്റ്…
Read Moreബലാത്സംഗം ചെയ്ത പ്രതിയെ വിവാഹം കഴിക്കാൻ യുവതിയോട് പോലീസ്; യുവതിയുടെ കുടുംബം ആരോപണവുമായി രംഗത്തെത്ത്; പോലീസ് ചെയ്തതിങ്ങനെ
ന്യൂഡൽഹി: ഉത്തർപ്രദേശിൽ 19 കാരിയായ യുവതിയെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്ത സംഭവത്തിൽ പരാതിയുമായി ചെന്നപ്പോൾ പ്രതിയെ വിവാഹം ചെയ്യാൻ യുവതിയെ പോലീസ് നിർബന്ധിപ്പിച്ചെന്ന് ആരോപണം. യുവതിയുടെ കുടുംബം ആരോപണവുമായി രംഗത്തെത്തിയതോടെ പ്രതിയായ കോട്വാലി സ്വദേശി സാജിദ് അലിയെ (35) പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുമായി സൗഹൃദത്തിലായശേഷം തുടർച്ചയായി പീഡിപ്പിച്ചെന്നും പിന്നീട് പരാതി നൽകുമെന്നു ഭീഷണിപ്പെടുത്തിയപ്പോൾ പ്രതികൾ വീഡിയോ ഉപയോഗിച്ച് യുവതിയെ ബ്ലാക്ക് മെയിൽ ചെയ്തെന്നും പറയുന്നു. പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു പ്രതിയെ വിവാഹം ചെയ്ത് കേസ് ഒത്തുതീർക്കുന്നതിനുള്ള പോലീസിന്റെ നിർദേശം. കൂടുതൽ നിയമനടപടികൾ തുടരുകയാണെന്നു പോലീസ് അറിയിച്ചു.
Read Moreപ്രിയങ്കയ്ക്കെതിരായ പരാമർശം: വിവാദ പരാമര്‍ശം പിന്‍വലിച്ച് ബിജെപി നേതാവ് രമേശ് ബിധുരി
ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിക്കെതിരായി നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിച്ച് ബിജെപി നേതാവ് രമേശ് ബിധുരി. പരാമര്‍ശത്തില്‍ താന്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും മുന്‍ എംപിയും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥിയുമായ രമേശ് ബിധുരി പറഞ്ഞു. ഡല്‍ഹിയിലെ കല്‍ക്കാജി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് രമേശ് ബിധുരി. താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുകള്‍പോലെ മിനുസമുള്ളതാക്കുമെന്നായിരുന്നു ബിധുരിയുടെ പരാമര്‍ശം. ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരേയും ബിധുരി വിവാദ പരാമർശം നടത്തിയിരുന്നു. അതിഷി അച്ഛനെ മാറ്റി എന്നായിരുന്നു ബിധുരിയുടെ പരിഹാസം. ആദ്യം അതിഷി മർലേന എന്നായിരുന്നു പേര്. ഇപ്പോൾ സിംഗ് ആയി മാറി. ആം ആദ്മി പാർട്ടിയുടെ സ്വഭാവം ഇതാണെന്നും ബിധുരി വിമർശിച്ചു. പാർലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സൽ ഗുരുവിനായി ദയാ ഹർജി നൽകിയവരാണ് അതിഷിയുടെ മാതാപിതാക്കളെന്നും ബിധുരി കുറ്റപ്പെടുത്തി. ബിജെപി നേതാക്കൾ എല്ലാ പരിധികളും ലംഘിക്കുകയാണെന്ന് ആം…
Read Moreഅന്‍വറിനു കോണ്‍ഗ്രസ് പിന്തുണ: ജാമ്യം ലഭിച്ചില്ലെങ്കില്‍ പ്രക്ഷോഭം; അന്‍വറിന്റെ അറസ്റ്റിന് അതിവേഗം
കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എയുടെ അറസ്റ്റ് രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ്. അന്‍വറിനെ യുഡിഎഫിലേക്ക് കൊണ്ടുവരാനുള്ള ശ്രമം കോണ്‍ഗ്രസില്‍ ഒരു വിഭാഗം നടത്തുന്നതിനിടെയുണ്ടായ അറസ്റ്റില്‍ അന്‍വറിനു പൂര്‍ണ പിന്തുണ നല്‍കുകയാണ് നേതാക്കൾ. അറസ്റ്റിനുപിന്നിൽ ഗൂഢാലോചനയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും വീടുവളഞ്ഞ് അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമര്‍ശിച്ചു. അന്‍വറിന്റെ നേതൃത്വത്തില്‍ നടന്ന വനനിയമ ഭേദഗതിക്കെതിരായ ജനകീയ യാത്രയിൽനിന്ന് കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ വിട്ടുനിന്നിരുന്നെങ്കിലും പോലീസിന്റെ തിടുക്കപ്പെട്ടുള്ള അറസ്റ്റ് ശരിയായില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ പൊതുവേയുള്ളത്. അന്‍വറിന്റെ അറസ്റ്റിനെതിരേ മുന്‍ അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസും രംഗത്തു വന്നിട്ടുണ്ട്. ശക്തമായ പ്രതിഷേധത്തിനു തയാറെടുക്കുന്ന അന്‍വര്‍ അനുകൂലികളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി. ഇന്നു ജാമ്യം ലഭിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നടത്താനും ജാമ്യം ലഭിച്ചാല്‍ എംഎല്‍എയ്ക്ക്…
Read Moreസംസ്ഥാന സ്കൂൾ കലോത്സവം; മൂന്നാം ദിനത്തിലേക്ക്; കണ്ണൂർ മുന്നിൽ; വിട്ടുകൊടുക്കാതെ തൃശൂർ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനത്തിലേക്ക് കടന്നതോടെ ആവേശക്കാഴ്ചകളൊരുക്കി തലസ്ഥാനം. 449 പോയിന്റുകളുമായി കണ്ണൂർ മുന്നിലാണെങ്കിലും 448 പോയിന്റുമായി വിട്ടുകൊടുക്കാതെ തൃശൂർ തൊട്ടു പിന്നിലുണ്ട്. 446 പോയിന്റുള്ള കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. വേദികളും സദസും കളര്‍ഫുളായി മാറിയ കാഴ്ച. നൃത്തച്ചുവടുകളുമായി നര്‍ത്തകിമാര്‍ അരങ്ങു തകര്‍ത്ത ദിനം. ഹൈസ്കൂള്‍ വിഭാഗം ഒപ്പന, ഹയര്‍സെക്കൻഡറി വിഭാഗം തിരുവാതിര, ഹൈസ്കൂള്‍ വിഭാഗം പൂരക്കളി, ഹയര്‍സെക്കൻഡറി ആണ്‍കുട്ടികളുടെ കുച്ചിപ്പുടി ഹൈസ്കൂള്‍ പെണ്‍കുട്ടികളുടെ തുള്ളല്‍, ഹയര്‍സെക്കൻഡറി പെണ്‍കുട്ടികളുടെ മോഹിനിയാട്ടം, ഹൈസ്കൂള്‍ പെണ്‍കുട്ടികളുടെ നാടോടിനൃത്തം അടക്കം ഒന്നിന് പിറകെ ഒന്നായി ജനപ്രിയ മത്സരങ്ങളാണ് രണ്ടാം ദിനം വേദിയിലെത്തിയത്. വൈവിധ്യമാര്‍ന്ന കലാരൂപങ്ങളില്‍ ആടിത്തിമിര്‍ക്കുകയായിരുന്നു കലാകാരന്മാര്. നിറഞ്ഞ സദസിലെ വാശിയേറിയ മത്സരത്തില്‍ ഓരോ മത്സരാര്ഥികളും ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.കലോത്സവ വേദിയില്‍ ചരിത്രമെഴുതിക്കൊണ്ട് ഗോത്രകലയായ പണിയനൃത്തമത്സരം സദസിലെ നിശ്ചലമാക്കി. സാധാരണ ഒപ്പനയ്ക്കാണ് കാണികളുണ്ടാകാറുള്ളത്. എന്നാല്‍ വേദി മൂന്നില്‍…
Read More