ലോസ് ആഞ്ചലസ്: യൗവനം നിലനിൽക്കണമെന്ന് ആഗ്രഹിക്കാത്തവർ കുറവാണ്. അതിനുവേണ്ടി എന്തുചെയ്യാനും മടിക്കാത്തവരുമുണ്ട്. ലോസ് ആഞ്ചലസ് സ്വദേശിയായ മാർസെല ഇഗ്ലേഷ്യ എന്ന 47 വയസുകാരി തന്റെ യൗവനം നിലനിര്‍ത്താനായി 23 കാരനായ മകന്റെ രക്തം സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. ന്യൂയോർക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സ്വന്തം മകനിൽനിന്നോ മകളിൽനിന്നോ രക്തം സ്വീകരിച്ചാൽ ശരീരത്തിലെ യുവകോശങ്ങൾ നശിക്കാതെ നിലനിൽക്കുമെന്നു മാർസെല അവകാശപ്പെടുന്നു. സ്റ്റെം സെൽ തെറാപ്പി പരീക്ഷിച്ചശേഷമാണ് ഇത്തരമൊരു ചികിത്സയെക്കുറിച്ച് താൻ അറിഞ്ഞതെന്നും തന്റെ സൗന്ദര്യ ചികിത്സയ്ക്കായി രക്തം നൽകുന്നതിൽ മകൻ വളരെ സന്തുഷ്ടനാണെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. “മനുഷ്യ ബാര്‍ബി’ എന്നു സ്വയം വിശേഷിപ്പിക്കുന്ന മാർസെല, യൗവനം നിലനിര്‍ത്താനായി നിലവിൽതന്നെ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. ദിവസവും ഒരു മണിക്കൂർ വ്യായാമവും എട്ടു മണിക്കൂർ ഉറക്കവും ദിനചര്യയാക്കിയ ഇവർ മധുരപാനീയങ്ങൾ, സോയ ഉത്പന്നങ്ങൾ, മദ്യം, മാംസം എന്നിവ ഒഴിവാക്കി. എന്നാൽ, മത്സ്യം…
Read MoreDay: January 6, 2025
ഇതിലും നല്ല ജന്മദിന സമ്മാനം ഇല്ല; പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ച് ജഗതി ശ്രീകുമാർ
തിരുവനന്തപുരം: ഇന്നലെ തന്റെ 73-ാം പിറന്നാള്‍ ദിനത്തില്‍ ജഗതി ശ്രീകുമാർ ഫേസ്ബുക്കിൽ പങ്ക് വച്ച പോസ്റ്റർ ആരാധകർക്ക് സന്തോഷവും ആവേശവും പകർന്നിരിക്കുകയാണ്. അഭിനയരംഗത്തേക്ക് വീണ്ടും സജീവമാകുന്നതിന്റെ സൂചനയായി ആരാധകർ ഇതിനെ കാണുന്നു. വല എന്ന സിനിമയിലെ തന്റെ കാരക്ടർ പോസ്റ്റര്‍ ആണ് ഫേസ്ബുക്കില്‍ ജഗതി ശ്രീകുമാര്‍ പങ്കുവച്ചത്. ‘പുതിയ വര്‍ഷം… പുതിയ തുടക്കങ്ങള്‍ … ചേര്‍ത്ത് നിര്‍ത്തുന്ന എല്ലാവരോടും നിസീമമായ സ്നേഹം … ഇതിലും നല്ല ജന്മദിന സമ്മാനം ഇല്ല’ എന്ന അടിക്കുറിപ്പോടെയാണ് ജഗതി പോസ്റ്റര്‍ പങ്കുവെച്ചത്. 12 വർഷം മുന്‍പുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായ ജഗതി ശ്രീകുമാർ അഭിനയരംഗത്ത് നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഇതിനിടെ മമ്മൂട്ടിയോടൊപ്പം ഒരു ചിത്രത്തിൽ ചെറിയ റോളിൽ എത്തി. ഇപ്പോൾ വല എന്ന സിനിമയിലെ ‘പ്രൊഫസര്‍ അമ്പിളി’ എന്ന മുഴുനീള വേഷത്തിലൂടെ അദ്ദേഹം തിരിച്ചുവരവിനൊരുങ്ങുകയാണ്. ഒരുങ്ങുന്നത്. ‘ഗഗനചാരി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ…
Read Moreഎട്ടു വയസുകാരിയെ പീഡിപ്പിച്ച യുവതി പോക്സോ കേസിൽ പിടിയിൽ; പുന്നപ്രയിൽ നിന്ന് മുങ്ങിയ ജ്യോതിയെ പോലീസ് പൊക്കിയത് ഇടുക്കിയിൽ നിന്ന്; കുട്ടിയെ ഇരയാക്കിയത് മൂന്നുവർഷത്തോളം
അമ്പലപ്പുഴ: എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവതി പോക്സോ കേസിൽ പിടിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് 14-ാം വാർഡ് പുതുവൽ വീട്ടിൽ ജ്യോതിയെയാണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്. ദുബായിലെ വർക്കാ എന്ന സ്ഥലത്തുള്ള വീട്ടിൽ കുട്ടിയെ നോക്കാൻ ഏൽപിച്ച യുവതി 8 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 2021 മുതൽ 2024 ജൂൺ മൂന്നു വരെയുളള കാലയളവിൽ പലതവണ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നതാണ് കേസ്. പുന്നപ്ര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ ഇടുക്കിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പുന്നപ്ര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സ്റ്റെപ്റ്റോ ജോണിന്റെ നേതൃത്വത്തിൽ എസ്സിപിഒമാരായ രാജേഷ്, രതീഷ്, അബൂബക്കർ സിദ്ദിഖ്, സിപി.ഒ മാരായ കാർത്തിക, സുമിത്ത് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
Read Moreഡിസംബറിലെത്താൻ വൈകിയെങ്കിലും…ജനുവരിയിലെ അതിശൈത്യത്തിന്റെ കുളിരിൽ മൂന്നാർ; തണുപ്പ് ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്ക്
മൂന്നാർ: ഡിസംബർ പാതിയോടെ എത്തിയിരുന്ന അതിശൈത്യം വരാൻ വൈകുകയാണെങ്കിലും കുളിരിൽ മൂന്നാർ തണുത്തു തുടങ്ങി. കഴിഞ്ഞ ദിവസം താപനില പൂജ്യം ഡിഗ്രി എത്തിയതോടെയാണ് ചില സ്ഥലങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപ്പെട്ടത്. ലോക്കാട്, മാനില, ഓൾഡ് ദേവികുളം, മാട്ടുപ്പെട്ടി, ചെണ്ടുവര, ലക്ഷ്മി എന്നിവിടങ്ങളിൽ തണുപ്പ് പൂജ്യം ഡിഗ്രിയിലെത്തി. ലക്ഷ്മി, സെവൻമല, കന്നിമല എന്നിവിടങ്ങളിൽ രണ്ടു ഡ്രിഗ്രിയായിരുന്നു താപനില. തണുപ്പ് ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് മൂന്നാറിൽ എത്തിക്കൊണ്ടിരിക്കുന്നത്. മൂന്നാർ ടൗണിന്റെ പരിസരപ്രദേശങ്ങളിലും രാവിലെ തണുപ്പ് ആസ്വദിക്കാൻ നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്. പഴയമൂന്നാർ ഹെഡ് വർക്സ് ഡാമിനു സമീപത്തും പോതമേട് വ്യൂ പോയിന്റിലും ചിത്രം പകർത്താനും കുളിരണിയാനും കുട്ടികളടക്കമുള്ളവർ എത്തുന്നുണ്ട്. എന്നാൽ, തണുപ്പ് മുൻ വർഷങ്ങളെ അപേക്ഷിച്ച് അല്പം കുറവാണ് എന്നതിൽ സഞ്ചാരികൾക്ക് നിരാശയുണ്ട്. ആറു വർഷങ്ങൾക്ക് മുന്‍പ് തണുപ്പ് മൈനസ് നാലു ഡിഗ്രി വരെ എത്തിയിരുന്നു. രണ്ടു വർഷം മുന്‍പ്…
Read Moreസംസ്ഥാന ബജറ്റ് ഫെബ്രുവരി ഏഴിന് ; ബജറ്റില്‍ പ്രതീക്ഷയർപ്പിച്ച് റബര്‍, നെല്ല് കര്‍ഷകർ
കോട്ടയം: റബര്‍, നെല്ല് കര്‍ഷകരുടെ പ്രതീക്ഷ ഫെബ്രുവരി ഏഴിന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍. റബറിന് 250 രൂപ ഉറപ്പാക്കുമെന്ന് ഇലക്ഷന് മാനിഫെസ്റ്റോയില്‍ എഴുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ വാഗ്ദാനം അപ്പാടെ മറന്നു. വിലസ്ഥിരതാ പദ്ധതിയില്‍ താങ്ങുവില കുറഞ്ഞത് 200 രൂപയായി പ്രഖ്യാപിക്കണമെന്ന മുറവിളിക്ക് കഴിഞ്ഞ ബജറ്റില്‍ പരിഹാരമുണ്ടായില്ല. കഴിഞ്ഞ ബജറ്റില്‍ 500 കോടി രൂപ സബ്സിഡി പദ്ധതിയിലേക്ക് വകയിരുത്തി്യെങ്കിലും ഏറെ മാസങ്ങളിലും വില 180 നു മുകളില്‍ തുടര്‍ന്നതോടെ നയാ പൈസ സര്‍ക്കാരിന് കര്‍ഷകര്‍ക്ക് കൊടുക്കേണ്ടിവന്നില്ല. സാമ്പത്തിക വര്‍ഷത്തില്‍ ഒന്നര മാസം മാത്രമാണ് വില 180 രൂപയിലേക്ക് താഴ്ന്നത്. കഴിഞ്ഞ ഒക്ടോബറില്‍ 247 രൂപ വരെ ഉയര്‍ന്നെങ്കിലും പിന്നീട് വില കുത്തനെ കുറഞ്ഞു. നടപ്പുബജറ്റില്‍ വകയിരുത്തിയ 500 കോടി രൂപയും അടുത്ത ബജറ്റിലെ വിഹിതമായ 500 കോടിയും കൂട്ടിയാല്‍ ആയിരം കോടി രൂപ ഫണ്ടില്‍ വരും. ആ…
Read Moreഗർഭിണിയെ പീഡിപ്പിച്ച കേസിലെ ദൃക്സാക്ഷിയെ വെടിവെച്ചു കൊന്നു; പൊതുസ്ഥലത്തുവെച്ച് മുഹമ്മദിന്റെ തലയ്ക്ക് അജ്ഞാതർ വെടിവയ്ക്കുകയായിരുന്നു; അന്വേഷണം ആരംഭിച്ച് പോലീസ്
മുംബൈ: മഹാരാഷ്ട്രയിൽ ഗർഭിണിയായ യുവതിയെ പീഡിപ്പിച്ച കേസിലെ ദൃക്സാക്ഷിയെ അജ്ഞാതർ വെടിവച്ചുകൊന്നു. വ്യവസായിയും ക്രിമിനൽ കേസിലെ പ്രധാന സാക്ഷിയുമായ മുഹമ്മദ് തബ്രീസ് അൻസാരിയെയാണ് അജ്ഞാതർ വെടിവച്ചുകൊന്നത്. താനെയിലെ മീരാറോഡിൽ ശാന്തി ഷോപ്പിംഗ് കോംപ്ലക്സിനു മുന്നിൽ വച്ചാണ് തബ്രീസ് അൻസാരിക്ക് വെടിയേറ്റത്. അജ്ഞാതർ അൻസാരിയുടെ അടുത്തുചെന്ന് തലയ്ക്കു വെടിവച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. മേഖലയിലെ സിസിടിവികൾ പരിശോധിച്ച് അക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസുള്ളത്. മീരാറോഡിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മറ്റൊരു കടയുടമയുടെ അഞ്ച് മാസം ഗർഭിണിയായ മകളെ യൂസുഫ് എന്നയാൾ പീഡിപ്പിച്ച കേസിൽ പ്രധാന സാക്ഷിയായിരുന്നു ഇയാൾ.
Read Moreഉല്ലാസയാത്രയുടെ മടക്കം കണ്ണീരണിഞ്ഞ്; ഇടുക്കിയിൽ കെഎസ്ആർടിസിയുടെ വിനോദയാത്ര ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്
ഇടുക്കി: മാവേലിക്കരയിൽനിന്ന് തഞ്ചാവൂരിലേക്ക് കെഎസ്ആർടിസിയിൽ വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ട് മൂന്ന് മരണം. ഇടുക്കി പുല്ലുപാറയ്ക്ക് സമീപം ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്ക് വിനോദയാത്ര കഴിഞ്ഞ് സംഘം മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 34 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. 30 അടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ബസ് മരക്കൂട്ടത്തിൽ തങ്ങി നിന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. സമീപത്ത് ഉണ്ടായിരുന്ന ആളുകൾ ചേർന്ന് യാത്രക്കാരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മോട്ടോർ വാഹന വകുപ്പും പോലീസും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതര പരിക്കുകൾ ഇല്ലെന്നാണ് പ്രാഥമിക വിവരം. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണം എന്നാണ് നിഗമനം.
Read Moreവേദികളില്‍ ദ്വയാര്‍ഥ പ്രയോഗം നടത്തി അപമാനിക്കുന്നുവെന്ന് ഹണി റോസിന്റെ ഫേസ്ബുക്ക് കുറിപ്പ്; സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കൊച്ചിക്കാരൻ അറസ്റ്റിൽ
കൊച്ചി: ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ഒരാൾ അറസ്റ്റിൽ. കൊച്ചി കുമ്പളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. പനങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്. സെൻട്രൽ പോലീസ് സ്റ്റേഷനിലെത്തിച്ച ഇയാൾക്കെതിരേ ജാമ്യമില്ലാ വകുപ്പുകളും ഐടി ആക്ടും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ചുമത്തുമെന്നാണ് വിവരം. ഒരു വ്യക്തി തുടര്‍ച്ചയായി തന്നെ വേദികളില്‍ ദ്വയാര്‍ഥ പ്രയോഗം നടത്തി അപമാനിക്കുന്നുവെന്ന് ഞായറാഴ്ച ഹണി റോസ് ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരുന്നു. അതിലാണ് ചിലര്‍ സ്ത്രീവിരുദ്ധ കമന്റുകളുമായെത്തിയത്. ഇതിനു പിന്നാലെ ഹണി റോസ് നേരിട്ടെത്തി സെന്‍ട്രല്‍ എസിപി സി. ജയകുമാറിന് പരാതി നല്‍കുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച് കമന്റിട്ടെന്നായിരുന്നു ഹണി റോസിന്റെ പരാതി. ഇത് പ്രകാരം 30 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പോലീസ് എഫ്ഐആർ ഇട്ടിരിക്കുന്നത്. അശ്ലീല കമന്റുകളിട്ടവരെ രാത്രി തന്നെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിൽ നിന്ന് ഇവരുടെ…
Read More