ഹോസ്റ്റലുകളിലെ ഭക്ഷണത്തെ കുറിച്ച് പല വാർത്തകളും നമ്മൾ മുൻപ് കണ്ടിട്ടുള്ളതാണ്. പല വിദ്യാർഥികളും ഹോസ്റ്റൽ ഭക്ഷണത്തിന്റെ പേരിൽ കലഹങ്ങൾ ഉണ്ടാക്കുന്നതും പതിവ് കാഴ്ചയാണ്. വീണ്ടുമിതാ ഒരു ഹോസ്റ്റൽ ഭക്ഷണവുമായി ബന്ധപ്പെട്ട വാർത്തയാണ് വൈറലാകുന്നത്. ലക്നോ സർവകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഭക്ഷണം തയ്യാറാക്കുന്നതിന്റെ ഒരു വീഡിയോ ആണിത്. ഇത് ഹോസ്റ്റൽ മുറിയിൽ നിന്നും ഒരും കാണാതെ ഒരു വിദ്യാർഥി അവന്റെ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ്. ഹോസ്റ്റൽ മെസിലേക്ക് വേണ്ട ഉരുള കിഴങ്ങ് ഒരു യുവാവ് കഴുകുന്നതാണ് വീഡിയോ. വലിയൊരു ചരുവത്തില്‍ ഉരുളക്കിഴങ്ങുകൾ ഇട്ട് വെള്ളം ഒഴിച്ച ശേഷം അതിനുള്ളില്‍ കയറി നിന്ന് കാലുകൾ ഉപയോഗിച്ച് ചവിട്ടിക്കഴുകുന്നതാണ്. അല്പം സമയം ഇങ്ങനെ ചെയ്തതിന് ശേഷം ഇയാള്‍ ചരുവത്തിലെ വെള്ളം മറിച്ച് കളയുന്നതോടെ വീഡിയോ അവസാനിക്കുന്നു. സമൂഹ മാധ്യമങ്ഹളിൽ വീഡിയോ വൈറലായതോടെ ഹോസ്റ്റൽ അധികാരികളെ വിമർശിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. എന്ത്…
Read MoreDay: January 7, 2025
ആൾത്താമസമില്ലാത്ത വീട്ടിൽ തലയോട്ടിയും എല്ലുകളും കണ്ടെത്തിയ സംഭവം: ഫോറൻസിക് പരിശോധനയ്ക്കു കൈമാറും
ചോറ്റാനിക്കര: ചോറ്റാനിക്കര പാലസ് സ്ക്വയറിലെ ആൾതാമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിൽനിന്നും കണ്ടെത്തിയ മനുഷ്യന്റെ തലയോട്ടിയും എല്ലിൻ കഷണങ്ങളും വിദഗ്ദ്ധ പരിശോധനയ്ക്കായി ഇന്ന് ഫോറൻസിക്കിന് കൈമാറും. പോലീസ് കസ്റ്റഡിയിലുള്ള അസ്ഥികൂടഭാഗങ്ങളുടെ ഇൻക്വിസ്റ്റ് പരിശോധനകൾ ഇന്നലെ പൂർത്തിയായിരുന്നു. വൈറ്റിലയിൽ താമസിക്കുന്ന ഡോ. ഫിലിപ്പ് ജോണിന്റെ ഉടമസ്ഥതയിലുള്ള 15 വർഷത്തിലധികമായി ആൾ താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജി നിന്നും ഇന്നലെയാണ് കവറുകളിലാക്കിയ നിലയിൽ തലയോട്ടിയും കൈയുടെയും കാൽപാദത്തിന്റെയും അസ്ഥികളും എല്ലിൻ കഷണങ്ങളും കണ്ടെത്തിയത്. വളരെ പഴക്കം ചെന്ന നിലയിലായിരുന്നു അസ്ഥിക്കഷണങ്ങളും മറ്റും. അസ്ഥിക്കഷണങ്ങളിൽ ലാബ് ആവശ്യങ്ങൾക്കും മറ്റുമുള്ള രീതിയിൽ മാർക്കിംഗുകൾ കണ്ടെത്തിയിരുന്നു. 15 ഏക്കറോളം വരുന്ന കാടുമൂടിയ നിലയിലുള്ള വീട്ടുവളപ്പ് സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്നു. തിങ്കളാഴ്ച്ച രാവിലെ സംഘം ചേർന്നുള്ള മദ്യപാനം നടന്നത് വാർഡ് അംഗം പോലീസിൽ പരാതി പറയുകയും തുടർന്നു നടത്തിയ പരിശോധനയിലാണ് മനുഷ്യ അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ പോലീസ് കണ്ടെത്തിയത്.
Read Moreപട്ടാപ്പകല്‍ ആക്രമണവുമായി തെരുവുനായ്ക്കളും പന്നിയും; വലയുന്നതു വിദ്യാര്‍ഥികള്‍
അടൂര്‍: പട്ടാപകല്‍ തെരുവുനായ്ക്കളും കാട്ടുപന്നിയും ആക്രമണ മനോഭാവവുമായി റോഡിലിറങ്ങുന്നതുമൂലം സ്കൂള്‍ കുട്ടികള്‍ അടക്കം വലയുന്നു. ട്യൂഷനു പോകാനും സ്കൂളില്‍ പോകാനുമൊക്കെയായി രാവിലെയും വൈകുന്നേരവും റോഡിലൂടെ വരുന്ന കുട്ടികള്‍ക്കു നേരേയാണ് ഇവയുടെ ആക്രമണം ഏറെയും. കഴിഞ്ഞ ദിവസം പന്നിവിഴയില്‍ സൈക്കിളില്‍ എത്തിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ പന്നി ആക്രമിച്ചിരുന്നു. ഇന്നലെ മണ്ണടിയില്‍ തെരുവുനായ നാലുപേരെയാണ് കടിച്ചത്. കുട്ടികളെ സ്കൂളില്‍ നിന്നു വിളിച്ചുകൊണ്ടുവരുന്നതിനിടെ വീട്ടമ്മയ്ക്കും നായയുടെ കടിയേറ്റു. കുട്ടികള്‍ രക്ഷപ്പെട്ടു. മണ്ണടി കുറ്റിയില്‍ വീട്ടില്‍ ഗീത (51), കാഞ്ഞിരവിള പുത്തന്‍വീട്ടില്‍ ശാമില (38), ചക്കാല കിഴക്കേതില്‍ അനീഷ (30), കുറുമ്പോലില്‍ വീട്ടില്‍ അനൂപ് (44) എന്നിവരെ അടൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് നായയുടെ ആക്രമണം ഉണ്ടായത്. മണ്ണടി വേലുത്തമ്പി ദളവ ജംഗ്ഷന് സമീപം നില്‍ക്കുകയായിരുന്ന ഹരിത കര്‍മസേനാംഗമായ ഗീതയെയാണ് ആദ്യം നായ ആക്രമിച്ചത്. ഇവരുടെ ഇടതുകാലിനാണ് കടിയേറ്റത്.…
Read Moreവെടിനിർത്തൽ കരാർ; വിട്ടയയ്ക്കാനുദ്ദേശിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് കൈമാറി
ടെൽ അവീവ്: ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാർ യാഥാർഥ്യമായാൽ വിട്ടയയ്ക്കാൻ തയാറാണെന്ന് അറിയിച്ച 34 ബന്ദികളുടെ പട്ടിക ഹമാസ് വാർത്താചാനലായ ബിബിസിക്കു കൈമാറി. വെടിനിർത്തൽ കരാറിന്റെ അന്തിമഘട്ടത്തിലാവും ഇവരെ സ്വതന്ത്രരാക്കുക. 10 സ്ത്രീകളും അന്പതിനും എൺപത്തഞ്ചിനും മധ്യേ പ്രായമുള്ള പുരുഷന്മാരും ഏതാനും കുട്ടികളും ഇതിലുൾപ്പെടുന്നുണ്ടെന്നാണു വിവരം. ഈ കുട്ടികൾ ഇസ്രേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണു ഹമാസ് നേരത്തേ അവകാശപ്പെട്ടിരുന്നത്. അസുഖബാധിതരെന്നു പറയപ്പെടുന്ന ബന്ദികളും പട്ടികയിലുണ്ട്. എന്നാൽ ആ പട്ടിക തങ്ങൾക്ക് ഹമാസ് കൈമാറിയിട്ടില്ലെന്നു ഇസ്രേലി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ജൂലൈയിൽ ഇസ്രയേൽ ഇടനിലക്കാർ വഴി കൈമാറിയ പട്ടികയാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. നാളിതുവരെ ബന്ദികളുടെ അവസ്ഥയെക്കുറിച്ചുള്ള യാതൊരുവിധത്തിലുള്ള അറിയിപ്പും ഹമാസ് നൽകിയിട്ടില്ലെന്നും ഓഫീസ് അറിയിച്ചു. ഇസ്രയേലിന് മേൽ അന്താരാഷ്ട്ര സമ്മർദം വർധിപ്പിക്കാനുള്ള ഹമാസിന്റെ ശ്രമത്തിന്റെ ഭാഗമാണു ഇപ്പോഴത്തെ വാഗ്ദാനം എന്നാണു പൊതുവേയുളള വിലയിരുത്തൽ. ഈയാഴ്ച ദോഹയിൽ ആരംഭിച്ച വെടിനിർത്തൽ…
Read Moreകാനഡയിൽ പ്രധാനമന്ത്രി മാറ്റം; മുഖം മാറ്റിയതുകൊണ്ട് എന്തു കാര്യമെന്നു പ്രതിപക്ഷം
ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ (53) രാജി സന്നദ്ധത അറിയിച്ചതിന് പിന്നാലെ പുതിയ നേതാവിനെ തെരഞ്ഞെടുക്കാൻ ലിബറല്‍ പാര്‍ട്ടി ഒരുങ്ങുന്നു. ഈയാഴ്ചത്തന്നെ യോഗം ചേർന്നു നേതാവിനെ തെരഞ്ഞെടുക്കുമെന്നു ലിബറല്‍ പാര്‍ട്ടി പ്രസിഡന്റ് സച്ചിത് മെഹ്റ അറിയിച്ചു. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ ട്രൂഡോ പ്രധാനമന്ത്രിസ്ഥാനത്തു തുടരും.കാനഡയും പാര്‍ട്ടിയും ട്രൂഡോയോട് കടപ്പെട്ടിരിക്കുന്നുവെന്നും സചിത് മെഹ്റ പറഞ്ഞു. അതേസമയം മുഖം മാറ്റി കാനഡക്കാരെ കബളിപ്പിക്കാനാണു ലിബറല്‍ പാര്‍ട്ടിയുടെ ശ്രമമെന്നും ട്രൂഡോയുടെ രാജിമൂലം ഭരണത്തിൽ മാറ്റമൊന്നും സംഭവിക്കില്ലെന്നും പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവ് പിയറി പൊയിലിവേര്‍ പ്രതികരിച്ചു. ഈ വർഷം കാനഡയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ അഴിമതികളും ജനവിരുദ്ധ നയങ്ങളും ട്രൂഡോയ്ക്കു തിരിച്ചടിയാവുകയും സ്വന്തം പാർട്ടിയിൽ നിന്നടക്കം എതിർപ്പുയരുകയും ചെയ്തിരുന്നു. എന്നാൽ, പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളാണു രാജിക്കു പിന്നിലെന്നാണു ട്രൂഡോ പറഞ്ഞത്.
Read Moreശ്വാസകോശരോഗികളുടെ ശ്രദ്ധയ്ക്ക്
ശ്വാസകോശത്തെ ബാധിക്കുന്ന ദീർഘസ്ഥായിയായ ഗുരുതര രോഗമാണ് ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (സിഒ പിഡി). പുകവലി, കുട്ടിക്കാലത്തെ ശ്വാസകോശ അണുബാധകൾ, പാരന്പര്യഘടകങ്ങൾ എന്നിവയും രോഗകാരണങ്ങളിലുണ്ട്. വിട്ടുമാറാത്തതും കാലക്രമേണ വര്‍ധിക്കുന്നതുമായ ശ്വാസംമുട്ടല്‍, കഫകെട്ട്, ചുമ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. പുക, പൊടിപുക, വാതകങ്ങള്‍, പൊടിപടലങ്ങള്‍ തുടങ്ങിയവയോടുള്ള സമ്പര്‍ക്കം ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. പുകവലിയും അന്തരീക്ഷ മലിനീകരണവും സി.ഒ.പി.ഡി.ക്കുള്ള കാരണങ്ങളില്‍ പ്രഥമസ്ഥാനത്ത് നില്ക്കുന്നു. ലോകത്ത് മരണങ്ങള്‍ക്കുള്ള ആദ്യ മൂന്നു കാരണങ്ങളില്‍ ഒന്നാണ് സി.ഒ.പി.ഡി. ഗ്ലോബല്‍ ബര്‍ഡെന്‍ ഓഫ് ഡിസീസസ് എസ്റ്റിമേറ്റ്സ് (GBD) പ്രകാരം ഇന്ത്യയില്‍ മാരക രോഗങ്ങളില്‍ സിഒപിഡി രണ്ടാം സ്ഥാനത്ത് നില്ക്കുന്നു. ഗുരുതരമായാൽ* ശ്വാസകോശ അണുബാധ * ഹൃദ്രോഗങ്ങൾ *ശ്വാസകോശധമനികളിൽ ഉയർന്ന രക്തസമ്മർദം * വിഷാദരോഗം….എന്നിവയ്ക്കു സാധ്യത.ഇൻഹേലർ ഇൻഹേലർ ഉപയോഗം വളരെ പ്രാധാന്യമുള്ളതാണ്. അതു ശരിയായ രീതിയിലാണോ ഉപയോഗിക്കുന്നത് എന്നുള്ളത് കൃത്യമായ ഇടവേളകളിൽ വിലയിരുത്തപ്പെടേണ്ടതുമാണ്.പോഷകസമൃദ്ധമായ ഭക്ഷണംനിർദേശിക്കപ്പെട്ടിട്ടുള്ള…
Read Moreപൂട്ടിക്കിടന്ന വീട്ടിൽ മോഷണം; നഷ്ടമായത് 7,000 മാത്രം; യാത്രപോയപ്പോൾ വീട്ടിലുണ്ടായിരുന്ന 100 പവനും 3 ലക്ഷം രൂപയും കൂടെക്കൂട്ടി; വീടുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം
അതിരമ്പുഴ: മൂന്ന് ആഴ്ചയോളം ആള്‍ത്താമസമില്ലാത്ത വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം നടന്ന സംഭവത്തില്‍ കാണാതായ സ്വര്‍ണം തിരികെ കിട്ടി. അതിരമ്പുഴ പാറോലിക്കല്‍ റോഡില്‍ റെയില്‍വേ ഗേറ്റിനു സമീപം വഞ്ചിപ്പത്രയില് വര്‍ഗീസ് ജോണിന്റെ വീട്ടിലാണു മോഷണം നടന്നത്. മൂന്നര പവന് സ്വര്‍ണാഭരണങ്ങളും 7,000 രൂപയും നഷ്ടപ്പെട്ടെന്നാണ് ഉടമകള്‍ പോലീസില്‍ പരാതി നൽകിയത്. എന്നാല്‍ കാണാതായ സ്വര്‍ണം ഇന്നലെ രാത്രിയോടെ വീട്ടില്‍ നിന്നുതന്നെ കുടുബാംഗങ്ങള്‍ക്കു തിരികെ കിട്ടിയതായി പോലീസില്‍ പറഞ്ഞു. മകള്‍ക്കു നല്കിയ നൂറു പവന് സ്വര്‍ണാഭരണങ്ങളും വീടിന്റെ പെയിന്റിംഗ് ജോലികള്‍ക്കായി ബാങ്കില്‍നിന്നെടുത്തു സൂക്ഷിച്ചിരുന്ന മൂന്നു ലക്ഷം രൂപയും വീട്ടില്‍ ഉണ്ടായിരുന്നു. കുമളിയിലേക്കു പോയപ്പോള്‍ ഇത് ഇവര്‍ ഒപ്പം കൊണ്ടുപോകുകയായിരുന്നു. ഈ സ്വര്‍ണവും പണവും വീട്ടില്‍ ഉണ്ടാകുമെന്ന് അറിവുണ്ടായിരുന്നവരാണ് മോഷണത്തിനു പിന്നിലെന്നാണു സംശയിക്കുന്നത്. അത്തരത്തില്‍ സൂചന നല്കുന്ന മൊഴിയാണ് വര്‍ഗീസ് പോലീസിനു നല്‍കിയത്. വീടുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചാണ് ഏറ്റുമാനൂര്‍ പോലീസിന്റെ…
Read Moreരാജ്യത്ത് ആറ് എച്ച്എംപിവി കേസുകൾ; പലർക്കും ഈ രോഗബാധ ഇതിനകം വന്നു പോയിരിക്കാം; കോവിഡ് പോലെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: ചൈനയിൽ ഹ്യൂമൺ മെറ്റാ ന്യൂമോ വൈറസ് (എച്ച്എംപിവി) രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയില്‍ ആറ് കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്തില്ലെന്ന് ആരോഗ്യ മന്ത്രാലയം. കോവിഡ് 19 പോലെ പുതിയൊരു വൈറസല്ല എച്ച്എംപിവി എന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗികളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിലെ വിവരങ്ങൾ കൃത്യമായി അറിയിക്കുന്നുണ്ടെന്നും അറിയിപ്പിൽ പറയുന്നു. എച്ച്എംപിവി ബാധയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജും അറിയിച്ചു. ബംഗളൂരുവിൽ രണ്ടും ചെന്നൈയിൽ രണ്ടും അഹമ്മദാബാദിലും കോൽക്കത്തയിലും ഒന്നു വീതവും കുട്ടികൾക്കാണു രോഗബാധ റിപ്പോർട്ട് ചെയ്തത്. 2001ൽ കണ്ടെത്തിയ വൈറസാണെങ്കിലും എച്ച്എംപിവിക്കായി പ്രത്യേക പരിശോധനകൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നടക്കാറുണ്ടായിരുന്നില്ല. ശ്വാസകോശസംബന്ധമായ പകർച്ചവ്യാധികളുള്ളവർ പൊതു നിർദേശങ്ങൾ പാലിക്കുക, ആൾക്കൂട്ടത്തിനിടയിൽ ഇറങ്ങാതിരിക്കുക, മുഖവും മൂക്കും മൂടുക എന്നിങ്ങനെയാണ്…
Read Moreഏകദിന പരന്പര സ്മൃതി നയിക്കും; മിന്നു മണി ടീമിൽ
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ അയർലൻഡിനെതിരേയുള്ള ഏകദിന പരന്പരയിൽ സ്മൃതി മന്ദാന ക്യാപ്റ്റനാകും.ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് വിശ്രമം അനുവദിച്ചതോടെയാണ് സ്മൃതി ക്യാപ്റ്റനാകുന്നത്. ഹർമൻപ്രീതിനൊപ്പം ബൗളർ രേണുക സിംഗിനും വിശ്രമം നൽകി. ദീപ്തി ശർമയാണ് വൈസ് ക്യാപ്റ്റൻ. ഇന്ത്യൻ ടീമിൽ മലയാളി താരം മിന്നു മണിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. അയർലൻഡിനെതിരേ മൂന്ന് ഏകദിനങ്ങളുടെ പരന്പരയ്ക്ക് ഈ മാസം പത്തിനു തുടക്കമാകും. 12, 15 തീയതികളിലാണ് അവസാന രണ്ടു മത്സരങ്ങൾ.
Read Moreബുംറ ഇംഗ്ലണ്ടിനെതിരേ ഇറങ്ങിയേക്കില്ല
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരേ അവസാന ടെസ്റ്റിൽ പുറത്തു പരിക്കേറ്റ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിനെതിരേ നാട്ടിൽ നടക്കുന്ന ട്വന്റി 20, ഏകദിന പരന്പരകളിലെ ഭൂരിഭാഗം മത്സരങ്ങളിലും കളിച്ചേക്കില്ല. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ഐസിസി ചാന്പ്യൻസ് ട്രോഫിക്കു മുന്നോടിയായി താരത്തിന് ആവശ്യത്തിനു വിശ്രമം ലഭിക്കുകയെന്ന ഉദ്ദേശ്യത്തിലാണിത്. ബോർഡർ-ഗാവസ്കർ ട്രോഫിയിൽ അഞ്ചു മത്സരങ്ങളിലായി 150ലേറെ ഓവർ എറിയേണ്ടിവന്ന ബുംറ 32 വിക്കറ്റുകൾ വീഴ്ത്തി പരന്പരയുടെ താരമായിരുന്നു. പരിക്കിനെത്തുടർന്ന് ബുംറയ്ക്കു സിഡ്നി ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ പൂർണമായി പന്തെറിയാനായില്ല. പരന്പരയിലെ അമിത ജോലിഭാരമാണു താരത്തെ പരിക്കിലെത്തിച്ചതെന്നാണ് കരുതുന്നത്. പരിക്ക് ഗുരുതരമല്ലെന്നാണ് ഇതുവരെയുള്ള റിപ്പോർട്ട്. പരിക്കിന്റെ ഗ്രേഡും വ്യക്തമല്ല. ഗ്രേഡ് വണ്‍ പരിക്കാണെങ്കിൽ കളിയിലേക്കു തിരിച്ചെത്തും മുന്‍പ് രണ്ടു മുതൽ മൂന്നാഴ്ചത്തെ വരെ വിശ്രമം വേണ്ടിവരും. ഗ്രേഡ് രണ്ടാണെങ്കിൽ കളിയിലേക്കു തിരിച്ചുവരാൻ ആറാഴ്ചത്തെയെങ്കിലും സമയം വേണ്ടിവരും. ഗ്രേഡ് മൂന്നാണെങ്കിൽ (ഗുരുതരമാണെങ്കിൽ) കുറഞ്ഞത് മൂന്നു…
Read More