പ്രേക്ഷകർക്ക് ഏറ്റവും അധികം ഇഷ്ടപ്പെടുന്ന താരങ്ങളാണ് ബാലു വർഗീസും അനശ്വര രാജനും. ഇപ്പോഴിതാ ബാലു അനശ്വരയെ കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് വൈറലാകുന്നത്. തങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ബെസ്റ്റ് അനശ്വര രാജന് ആണെന്നാണ് ബാലു പറഞ്ഞത്. ‘അവള് നമ്മുടെ കൂടെ എല്ലാ കോമഡിയും പറയാന്‍ ഉണ്ടാകും. ഷോട്ടായെന്നു പറഞ്ഞാന്‍ അവള് പെട്ടെന്നു മാറും. ഞങ്ങള്‍ അതു കണ്ട് നോക്കിനില്ക്കും. എനിക്കോ അച്ചുവിനോ (അര്ജുന് അശോകന്) അങ്ങനെ അഭിനയിക്കാന്‍ അറിയില്ല. ഞാനും അവനും സാധാരണ മനുഷ്യരാണ്. ഞങ്ങള്‍ക്ക് അനുവിനെപ്പോലെ അങ്ങനെ അഭിനയിക്കാന്‍ അറിയില്ല. അവളാണെങ്കില്‍ ഒടുക്കത്തെ നടിയാണ്. കരയാന്‍ ഗ്ലിസറിന്‍ പോലും വേണ്ട. ഗ്ലിസറിന്‍ ഇല്ലാതെതന്നെ എവള് എളുപ്പത്തില്‍ കരയും’ എന്ന് ബാലു വര്‍ഗീസ്.
Read MoreDay: January 7, 2025
ചരിത്രം കുറിച്ച് അഫ്ഗാൻ
ബുലുവയോ: ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാൻ. ഒന്നിലധികം മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരന്പര ആദ്യമായി നേടി അഫ്ഗാൻ ചരിത്രമെഴുതി. സിംബാബ്വേയ്ക്കെതിരേ രണ്ടു മത്സരങ്ങളടങ്ങുന്ന എവേ ടെസ്റ്റിൽ 1-0ന്റെ ജയമാണ് അഫ്ഗാൻ സ്വന്തമാക്കിയത്. 2017ൽ ടെസ്റ്റ്പദവി നേടിയശേഷം അഫ്ഗാനിസ്ഥാൻ നേടുന്ന നാലാമത്തെ മാത്രം ജയമാണിത്. രണ്ടാം തവണയാണു സിംബാബ്വേയ്ക്കെതിരേ അഫ്ഗാൻ രണ്ടു മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരന്പരയിൽ പങ്കെടുക്കുന്നത്. 2021ൽ യുഎഇയിലായിരുന്നു ആദ്യത്തേത്. അന്ന് മത്സരം 1-1ന് സമനിലയായിരുന്നു. 2024-25 ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരം സമനിലയായിരുന്നു. രണ്ടാം മത്സരത്തിൽ 72 റണ്‍സിന്റെ ജയമാണ് അഫ്ഗാൻ നേടിയത്. 278 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്വേ 205 റണ്‍സിന് ഓൾഔട്ടായി. സ്കോർ: അഫ്ഗാനിസ്ഥാൻ 157, 363. സിംബാബ്വേ 243, 205. രണ്ടാം ഇന്നിംഗ്സിൽ കരിയറിലെ മികച്ച ബൗളിംഗ് കാഴ്ചവച്ച റഷീദ് ഖാന്റെ (27.3-3-66-7) പ്രകടനമാണ് അഫ്ഗാനു ജയമൊരുക്കിയത്. മത്സരത്തിലാകെ 160…
Read Moreകാക്കയങ്ങാട് പിടികൂടിയ പുലിയെ ബ്രഹ്മഗിരി വനത്തിൽ വിട്ടു; വേലിയിൽ കുടുങ്ങിയ പരുക്കുകൾ സാരമുള്ളതല്ല
ഇരിട്ടി: കാക്കയങ്ങാട് ടൗണിനു സമീപത്ത് കമ്പിക്കുള്ളിൽ കുടുങ്ങി മയക്കുവെടിവച്ച് കൂട്ടിലടച്ച പുലിയെ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ ഇന്നലെ രാത്രിയോടെ വനത്തിൽ തുറന്നുവിട്ടു.ശരീരത്തിൽ കമ്പി കുടുങ്ങിയതിനെത്തുടർന്ന് നാല് പരിക്കുകളുണ്ടെങ്കിലും സാരമുള്ളതല്ലെന്നാണ് പുലിയ പരിശോധിച്ച വെറ്ററിനറി ഡോക്ടർമാർ പറഞ്ഞത്. പിടുകൂടിയ പുലിയെ ആറളം ഫാം ബ്ലോക്ക് 13 ലെ ആർ ആർ ടി ഓഫീസിലായിരുന്ന നിരീക്ഷണത്തിൽ നിർത്തിയത്. കർണാടക വനമേഖലായ ബ്രഹ്മഗിരി മേഖലയിലാണ് പുലിയെ തുറന്നുവിട്ടത്. മയക്കുവെടി വച്ച് കൂട്ടിലാക്കിയപ്പോഴും പുലി പൂർണമായും മയങ്ങിയിരുന്നില്ല, പാതി മയക്കത്തിലും അക്രമോത്സുകത പ്രകടിപ്പിച്ചിരുന്ന പുലി മയക്കം പൂർണമായും വിട്ടു മാറിയതോടെ കൂട്ടിനുള്ളിൽ പുപ്പുലിയായി മാറുകയായിരുന്നു. ആളുകളെ കാണുമ്പോൾ കൂടുതൽ അക്രമാസക്തനായി കമ്പിവലകൾ കടിച്ചുപൊട്ടിക്കാൻ പോലും ശ്രമിക്കുകയുണ്ടായി. കാക്കയങ്ങാട് ടൗണിനോടു ചേർന്നു ജനവാസ മേഖലയിൽ പുലിയിറങ്ങിയതു ജനങ്ങൾ വളരെ ആശങ്കയോടെയാണു കാണുന്നത്. പുലിക്കു മുന്നിൽ നിന്നു സ്ഥലമുടമ പ്രകാശൻ രക്ഷപ്പെട്ടത് വളർത്തു നായ ബ്ലാക്കിയുടെ…
Read Moreകെകെ റോഡില്‍ അപകടകരമായ രീതിയിൽ ഡ്രൈവിംഗ്; കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കോട്ടയം: കെകെ റോഡില്‍ അപകടകരമായ രീതിയില്‍ കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരേ പള്ളിക്കത്തോട് പോലീസ് കേസെടുക്കുകയും അധിതൃതര്‍ ഇയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യകയും ചെയ്തു. ഇതോടൊപ്പം സ്വകാര്യ ബസ് ഡ്രൈവറുടെ പേരിലും പോലീസ് കേസെടുക്കുകയും മോട്ടോര്‍ വാഹനവകുപ്പ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയില്‍ കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രതിഷേധിക്കുകയും നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. റോഡിന്റെ നടുക്കുനിര്‍ത്തി ആളെയിറക്കി എന്നതാണ് സ്വകാര്യ ബസ് ഡ്രൈവറുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം. റോഡിന്റെ ഇടതു വശം ചേര്‍ത്താണ് ബസ് നിര്‍ത്തിയതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണെന്നും ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പറഞ്ഞു.
Read Moreടെൻ നയൻ എയ്റ്റ് 17ന് തിയറ്ററുകളിൽ
സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, രാജേഷ് പൂന്തുരുത്തി, രജത് രാജൻ, അനു റാം, മോനിഷ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഗുരു ഗോവിന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ടെൻ നയൻ എയ്റ്റ് പതിനേഴിനു പ്രദർശനത്തിനെത്തുന്നു. മെറ്റാമോർഫോസിസ് മൂവീ ഹൗസിന്റെ ബാനറിൽ ജയചിത്ര സി നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രിയൻ നിർവഹിക്കുന്നു. സംഗീതം-ഹരിമുരളി ഉണ്ണികൃഷ്ണൻ, എഡിറ്റർ-രഞ്ജിത്ത് പുത്തലത്ത്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ-പി ശിവപാൽ, പ്രൊഡക്ഷൻ കൺട്രോളർ-ശ്രീകാന്ത് രാഘവ്, കല-ഷെബി ഫിലിപ്പ്, മേക്കപ്പ്-സുനിത ബാലകൃഷ്ണൻ, വസ്ത്രാലങ്കാരം-അനു ശ്രീകുമാർ, സ്റ്റിൽസ്-മനു കാഞ്ഞിരങ്ങാട്, അസോസിയേറ്റ് ഡയറക്ടർ-വിനീഷ് കീഴറ, അപർണ കരിപ്പൂൽ, പിആർഒ- എ.എസ്. ദിനേശ്, വിവേക് വിനയരാജ്.
Read Moreകണ്ണവത്തെ നാൽപതുകാരിയെ കാണാതായിട്ട് ഒരാഴ്ച; വനത്തിനകത്ത് വ്യാപക പരിശോധന നടത്തി; ഡ്രോണുകളുടെ സഹായം തേടണമെന്ന് നാട്ടുകാർ
കൂത്തുപറമ്പ്: കണ്ണവം വനത്തിൽ വിറക് ശേഖരിക്കാനായി പോയ യുവതിയെ കാണാതായ സംഭവത്തിൽ പോലീസും വനപാലകരും ഊർജിത തെരച്ചിൽ ആരംഭിച്ചു. കണ്ണവം കോളനിയിലെ പൊരുന്നൻ ഹൗസിൽ എൻ. സിന്ധു (40) വിനെയാണ് ഡിസംബർ 31 മുതൽ കാണാതായത്. ഒരാഴ്ചയായിട്ടും സിന്ധുവിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കണ്ണവം ഇൻസ്പെക്ടർ കെ.വി. ഉമേഷിന്റെ നേതൃത്വത്തിൽ ഇന്നലെ നാട്ടുകാരുടെ സഹായത്തോടെ വനത്തിനകത്ത് വ്യാപക പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിലായി വനത്തിനകത്ത് നാട്ടുകാരും വനപാലകരും കണ്ണവം പൊലീസും ഉൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും സിന്ധുവിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഡ്രോണുകൾ പോലുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി എത്രയും പെട്ടെന്ന് യുവതിയെ കണ്ടെത്താനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Read Moreഎല്ലാവരും സ്വയമാണ് ജീവിതം തീരുമാനിക്കുന്നത് എന്നല്ലേ പറയാറുള്ളത്, അതുപോലെ മക്കൾക്ക് അവരുടെ ജീവിതം തീരുമാനിക്കാം: മോഹൻലാൽ
പ്രണവിന് അവന്റേതായ ജീവിതവും ലൈഫ് പ്ലാനുകളും ഉണ്ട്. ഒരുപാട് സിനിമകള്‍ ചെയ്യുന്നതിനോട് താത്പര്യമില്ലാത്ത ആളാണ് അവന്. പ്രണവിന് ഏറ്റവും ഇഷ്ടം യാത്ര ചെയ്യുന്നതാണ്. ഇടയ്ക്ക് വന്ന് ഒരു സിനിമ ചെയ്തിട്ട് വീണ്ടും പോകുമെന്ന് മോഹൻലാൽ. അത് അവന്റെ ചോയ്സ് ആണ്. അവന് അവന്റെ ജീവിതം ആസ്വദിക്കുന്നു. എന്റെ അച്ഛനും എന്നോട് അങ്ങനെയാണ് പറഞ്ഞിട്ടുള്ളത്. പണ്ട് ഞാന്‍ ഡിഗ്രി കഴിഞ്ഞ് നില്ക്കുന്ന സമയത്ത് നിനക്ക് ഇഷ്ടമുള്ളത് ചെയ്യാനാണ് അച്ഛന് എന്നോട് പറഞ്ഞത്. അതാണ് ഞാന്‍ ചെയ്തതും. മക്കളെ നമ്മള് എന്തിനാണ് കണ്ട്രോള് ചെയ്യുന്നത്. പ്രണവിന്റെ പ്രായത്തില്‍ എനിക്കും യാത്ര പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അന്ന് എനിക്ക് അതിന് സാധിച്ചില്ല. ഇന്ന് അവനത് സാധിക്കുന്നത് കാണുമ്പോള്‍ സന്തോഷമാണ്. അച്ഛൻ-മകൾ ബന്ധമെന്നത് അതിമനോഹരമാണ്. അച്ഛന് മകള്‍ എന്നതിനേക്കാള്‍ പരസ്പര ബഹുമാനമുള്ള നല്ല സുഹൃത്തുക്കളാണ് ഞങ്ങള്‍. അവരിപ്പോള്‍ കൊച്ചുകുട്ടികള്‍ ഒന്നുമല്ല. ഒരാള്‍ക്ക് 32…
Read Moreപി.വി. അന്‍വര്‍ പാണക്കാട്ടേക്ക്; ‘മരിച്ചു കൂടെനില്‍ക്കും, എന്നെ വേണോയെന്ന് യുഡിഎഫ് തീരുമാനിക്കട്ടെ’
കോഴിക്കോട്: ഡിഎഫ്ഒ ഓഫീസ് അക്രമിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങിയ പി.വി. അന്‍വര്‍എംഎല്‍എ ഇന്ന് ലീഗ് നേതാക്കളെ കണ്ട് ചര്‍ച്ച ചടത്തും. അന്‍വറിന്റെ അറസ്റ്റിനെതിരേ ശക്തമായ പ്രതികരണവുമായി ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.എം. ഷാജിയും രംഗത്തെത്തിയിരുന്നു. മാത്രമല്ല അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിന് അനുകൂല നിലപാടാണ് ലീഗ് നേതൃത്വം സ്വീകരിച്ചുവരുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ന് പാണക്കാട് എത്തി സാദിഖലി തങ്ങളെ സന്ദർശിക്കാനും രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യാനും അന്‍വര്‍ തീരുമാനിച്ചത്. അതേസമയം ഇന്നു രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരേ അതിരൂക്ഷവിമര്‍ശനമാണ് അന്‍വര്‍ ഉയര്‍ത്തിയത്. മനുഷ്യരെ കുടിയൊഴിപ്പിക്കാന്‍ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് പി.വി. അന്‍വര്‍ ആരോപിച്ചു. ഞാന്‍ എങ്ങോട്ടാണു പോകുന്നതെന്നു നോക്കി ഒട്ടേറെപ്പേര്‍ കാത്തുനില്‍ക്കുന്നുണ്ട്. ഞാന്‍ പോകുന്ന തോണിയില്‍ ആളുകള്‍ കയറണമെങ്കില്‍ യുഡിഎഫ് രക്ഷാകവചം ഒരുക്കണം.കേരളത്തില്‍ തൊഴിലാളി നേതാക്കളുണ്ടോ? എവിടെപ്പോയി സിഐടിയു? നോക്കുകൂലി…
Read Moreഇതുവരെ മലയാളത്തിൽ നടന്മാർ ചെയ്യാത്ത ആക്ഷൻസ് ചെയ്യാൻ റെഡി ആയിരുന്നു: മാര്‍ക്കോ നൂറു കോടി ക്ലബ്ബില്‍ ഇടം പിടിച്ചതില്‍ സന്തോഷമെന്ന് ഉണ്ണി മുകുന്ദൻ
മാര്‍ക്കോ നൂറു കോടി ക്ലബ്ബില്‍ ഇടം പിടിച്ചതില്‍ സന്തോഷം പങ്കിട്ട് നടന് ഉണ്ണി മുകുന്ദന്. കഴിഞ്ഞ കുറച്ച് വര്‍ഷമായി ഫാമിലി സിനിമകള്‍ മാത്രമാണ് ചെയ്തിരുന്നതെന്നും അതിനൊരു ചെയ്ഞ്ച് ആയിരുന്നു മാര്‍ക്കോ എന്നും ഉണ്ണി മുകുന്ദന് പറയുന്നു. ഒരുപാട് സന്തോഷം. ഒരുപാട് എഫേർട്ട് എടുത്ത് ചെയ്ത സിനിമയാണ് മാർക്കോ. കഴിഞ്ഞ അഞ്ചാറ് വർഷങ്ങളായിട്ട് ആക്ഷൻ സിനിമകൾ വിട്ടു ഫാമിലി സിനിമകൾ ചെയ്ത് മുന്നോട്ട് പോകുകയായിരുന്നു. മാളികപ്പുറത്തിന്റെ സമയത്താണ് മാർക്കോയെ കുറിച്ച് ഹനീഫ് പറയുന്നത്. പിന്നീടത് മുന്നോട്ട് പോയി. നമ്മൾ ആഗ്രഹിച്ചത് പോലെ സിനിമ എടുക്കാൻ പറ്റി. മാർക്കോ ഹിറ്റടിക്കുമെന്ന് ഉറപ്പായിരുന്നു. മലയാളത്തിൽ ഇതുവരെ നടന്മാർ ചെയ്യാത്ത ആക്ഷൻസ് ചെയ്യാൻ ഞാൻ റെഡി ആയിരുന്നു. പിന്നെ മിനിമം ഗ്യാരന്റി കഥയും ഉണ്ട്. അതുകൊണ്ട് ഹിറ്റടിക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ഇത്രയും വലിയ ഹിറ്റാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഒരു ദിവസം മലയാളത്തേക്കാൾ കൂടുതൽ…
Read Moreകർണാടകത്തിലേക്കുള്ള യാത്രാക്കൂലി കെഎസ്ആർടിസി ഉടൻ കൂട്ടും; ഞായറാഴ്ച അർധരാത്രിമുതൽ വർധനവ് നിലവിൽ വരും
ചാത്തന്നൂർ: കർണാടകത്തിലേക്കുള്ള യാത്രാക്കൂലി 16.5 ശതമാനം വരെ കെഎസ്ആർടിസി വർധിപ്പിക്കും. ഉടൻതന്നെ നിരക്ക് വർധന പ്രാബല്യത്തിൽ വരും. കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ ഞായറാഴ്ച അർധരാത്രി മുതൽ വർധിപ്പിച്ച നിരക്കാണ് യാത്രക്കാരിൽനിന്നും ഈടാക്കുന്നത്. കെഎസ്ആർടിസിയും ഉടൻനിരക്ക് വർധിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ അവരുടെ ബസുകളിൽ 14 മുതൽ 16.5 ശതമാനം വരെ നിരക്ക് വർധിപ്പിച്ചു. ഞായറാഴ്ച അർധരാത്രി മുതൽ ഇത് പ്രാബല്യത്തിലാക്കി. ഓർഡിനറി ബസുകളിലാണ് 14 ശതമാനം വർധന. അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന രാജ ഹംസ, നോൺ എസി സ്ലീപ്പർ, ഐരാവത് , മൾട്ടി ആക്സിൽ ബസുകൾ, കൊറോണ സ്ലീപ്പറുകൾ , ഫ്ലൈബസ്, അംബാരി തുടങ്ങിയ ആഡംബര അന്തർ സംസ്ഥാന സർവീസുകൾക്ക് ബസിന്റെ ക്ലാസ് അനുസരിച്ചാണ് 16.5 ശതമാനം വരെ വർധന. ഇത്തരം ആഡംബര അന്തർ സംസ്ഥാന സർവീസുകൾ കേരളത്തിലും സർവീസ്…
Read More