തിരുവനന്തപുരം: തനിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങൾ പലപ്പോഴും വലിയ വേദന ഉണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോം. വിമര്‍ശനങ്ങള്‍ വ്യക്തിജീവിതത്തെ പോലും ബാധിച്ച അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ചിന്താ ജെറോം പറഞ്ഞു. സൈബർ ആക്രമണത്തിൽ തകര്‍ന്നു പോയ പല പെണ്‍കുട്ടികളെയും കണ്ടിട്ടുണ്ടെന്നും ചിന്ത ജെറോം പറയുന്നു. സൈബര്‍ അറ്റാക്കിംഗിനെ തുടര്‍ന്ന് ജീവിതത്തില്‍ കരഞ്ഞിട്ടുണ്ട്. അഭിമന്യു കൊലചെയ്യപ്പെട്ട വേളയില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിനെ ബോധപൂര്‍വം വേറൊരു തലത്തിലേക്ക് മാറ്റി. മറ്റൊരു സൈബര്‍ അറ്റാക്കിലും താന്‍ ഇത്ര തകര്‍ന്നു പോയിട്ടില്ലെന്നും ചിന്ത പറയുന്നു. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തിയാല്‍ എല്ലാവരും നിയമ പോരാട്ടം നടത്തണമെന്നും ചിന്ത ജെറോം കൂട്ടിച്ചേര്‍ത്തു.
Read MoreDay: January 7, 2025
വീണ്ടുമൊരു ദുരഭിമാന കൊല: കമിതാക്കളെ വിഷം കുടിപ്പിച്ചശേഷം കഴുത്തുഞെരിച്ചു കൊന്നു
ലക്നോ: ഉത്തർപ്രദേശിൽ പ്രണയിതാക്കളെ വിഷം കുടിപ്പിച്ചശേഷം വീട്ടുകാർ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ലളിത്പുരില്‍ ബിഗ എന്ന ഗ്രാമത്തിലെ ജഗൗരയിലാണു സംഭവം. മിഥുന് കുശവാഹ(22), സാഹു(19) എന്നിവരെയാണു പെൺകുട്ടിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയത്. ഇവരുടെ ബന്ധം വീട്ടുകാർ വിലക്കിയിട്ടും തുടർന്നതാണ് പ്രണയക്കൊലയ്ക്ക് വഴിവച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്, അമ്മ, അമ്മാവന് എന്നിവരെ ലളിത്പുര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം ആത്മഹത്യയായി ചിത്രീകരിക്കാനായിരുന്നു വീട്ടുകാരുടെ ആദ്യശ്രമം. സംഭവത്തിൽ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Read Moreആംബുലൻസ് സേവനവുമായി സൊമാറ്റോ; ആവശ്യക്കാർക്ക് പത്ത് മിനിറ്റിനുള്ളിൽ സേവനം ലഭ്യമാക്കും
എസ്.ആർ. സുധീർ കുമാർകൊല്ലം: രാജ്യത്തെ മുൻനിര ഫുഡ് ഡെലിവറി സേവന ദാതാക്കളായ സൊമാറ്റോ ആംബുലൻസ് സർവീസ് രംഗത്തേയ്ക്കും ചുവടുറപ്പിക്കുന്നു. സോമാറ്റോ അടുത്തിടെ ഏറ്റെടുത്ത ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായാ ബ്ലിങ്ക് ഇറ്റ് ആണ് ആംബുലൻസ് സേവനം നൽകുന്നത്. ന്യൂഡൽഹി -ഹരിയാന അതിർത്തിയിലെ ഐടി നഗരമായ ഗുരുഗ്രാമിൽ കഴിഞ്ഞ ദിവസം അഞ്ച് ആംബുലൻസുകൾ പുറത്തിറക്കി ബിങ്ക് ഇറ്റ് സേവനത്തിന് തുടക്കം കുറിച്ചു. ആവശ്യക്കാർക്ക് പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി. ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസുകൾ ലഭിക്കാൻ ബ്ലിങ്ക് ഇറ്റ് ആപ്പ് വഴി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വരുന്ന രണ്ട് വർഷത്തിനുള്ളിൽ ഈ ആംബുലൻസ് സേവനം രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ലഭ്യമാക്കുമെന്ന വിവരം ബ്ലിങ്ക് ഇറ്റ് അധികൃതർ സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ചു. അടിയന്തിര വൈദ്യസഹായം ഏറ്റവും കുറഞ്ഞ നിരക്കിൽ സാധാരണക്കാർ അടക്കം എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ്…
Read Moreകർണാടകയുടെ ശ്രമം ഫലം കാണുന്നു: ആറ് മാവോയിസ്റ്റുകൾ കീഴടങ്ങിയേക്കും
ഇരിട്ടി: കർണാടക വനത്തിൽ കഴിയുന്ന മാവോയിസ്റ്റുകളെ തോക്ക് താഴെവപ്പിച്ച് മുഖ്യധാരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ കർണാട സർക്കാർ നടത്തുന്ന ശ്രമം ഫലപ്രാപ്തിയിലേക്കെന്ന് റിപ്പോർട്ടുകൾ. കർണാടക സർക്കാരിന്റെ പുതിയ കീഴടങ്ങൽ നയപ്രകാരം ജയണ്ണ ഒഴികെയുള്ള ആറു പേർ ചിക്കമംഗളൂരു ജില്ലാ ഭരണകൂടത്തിനു മുന്നിലോ ബംഗളൂരുവിലോ കീഴടങ്ങിയേക്കുമെന്നാണു വിവരം. ഇപ്പോഴത്തെ കമാൻഡർ ലത, സുന്ദരി , വനജാക്ഷി വസന്ത, ജീഷ എന്നിവരടക്കം ആറു പേരാണ് കീഴടങ്ങുകയെന്നും സൂചനയുണ്ട്. സിവിക് ഫോറം ഫോർ പീസ് മാവോയിസ്റ്റുകളുടെ കീഴടങ്ങൽ സാധ്യതകളെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. സർക്കാരിൽനിന്ന് അനുകൂല സമീപനമുണ്ടാകുമെന്ന ഉറപ്പിനെത്തുടർന്ന് മാവോയിസ്റ്റുകളോടു കീഴടങ്ങാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടു വരാനും ഇവർ പ്രേരിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. മാവോയിസ്റ്റുകൾക്ക് കീഴടങ്ങൽ പാക്കേജ് ഉൾപ്പെടെയുള്ളവ ഉറപ്പാക്കുന്നതിനുള്ള ചർച്ചകളും നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മാവോയിസ്റ്റ് വിക്രം ഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതും ആന്റി നക്സൽ സേനയുടെ ശക്തമായ പ്രവർത്തനങ്ങളും കാരണം മാവോയിസ്റ്റുകൾക്ക് മറ്റ്…
Read Moreനേപ്പാളിലും ടിബറ്റിലും വൻഭൂചലനം: ഉത്തരേന്ത്യയിലും പ്രകമ്പനം
കാഠ്മണ്ഡു: നേപ്പാളിലും ടിബറ്റിലും വൻ ഭൂചലനം. ഉത്തരേന്ത്യയിലും ചൈനയുടെയും ബംഗ്ലാദേശിന്റെയും ചില ഭാഗങ്ങളിലും പ്രകമ്പനമുണ്ടായി. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റര്‍ വടക്കുകിഴക്കായി ടിബറ്റ് അതിർത്തിക്കടുത്താണു പ്രഭവകേന്ദ്രം. ഇന്ത്യൻ സമയം ഇന്നു രാവിലെ 6.35നാണ് ഭൂചലനം അനുഭവപ്പെട്ടതെന്നു യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഉത്തരേന്ത്യയിൽ ബിഹാറിലും അസമിലും പ്രകമ്പനമുണ്ടായി. ആളുകൾ ഭയന്ന് വീടുകൾക്കും അപ്പാർട്ടുമെന്റുകൾക്കും പുറത്തിറങ്ങി. വലിയ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.47ന് അഫ്ഗാനിസ്താനില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നേപ്പാളിലും ഭൂചലനം ഉണ്ടായത്. മുൻപ് ശക്തമായ ഭൂചലനമുണ്ടായിട്ടുള്ള രാജ്യമാണു നേപ്പാൾ. 2005ലുണ്ടായ ഭൂചലനത്തിൽ പതിനായിരത്തിലധികം പേർക്കു ജീവൻ നഷ്ടമായിയിരുന്നു.
Read Moreമാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: കരാറുകാരൻ പിടിയിൽ; റോഡ് നിര്‍മാണത്തിലെ ക്രമക്കേട് പുറത്തുകൊണ്ടുവന്നത് പ്രകോപനമായി
റായ്പുർ: ചത്തീസ്ഗഡില്‍ 120 കോടിയുടെ റോഡ് നിര്‍മാണപദ്ധതിയിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നതിലുണ്ടായ വൈരാഗ്യത്തിൽ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. കൊലപാതകം ആസൂത്രണം ചെയ്ത കരാറുകാരനായ സുരേഷ് ചന്ദ്രാകര്‍ ആണ് അറസ്റ്റിലായത്. ഹൈദരാബാദിലെ ഡ്രൈവറുടെ വസതിയില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് ഇയാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. അതിക്രൂരമായാണ് മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടതെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. തലയില്‍ 15 മുറിവുകള്‍ അടക്കം മറ്റെല്ലാ ശരീരഭാഗങ്ങളിലും ക്രൂരമായ വിധത്തില്‍ പരിക്കേല്പ്പിക്കപ്പെട്ടിരുന്നു.
Read Moreമുൻകൂർ നോട്ടീസ് നൽകാതെ സ്വകാര്യവ്യക്തികളുടെ കെട്ടിടങ്ങൾ പൊളിക്കരുതെന്ന് ചീഫ് സെക്രട്ടറിയുടെ നിർദേശം; 15 ദിവസം സാവകാശം നൽകണം
തിരുവനന്തപുരം: ഉടമയ്ക്കോ താമസക്കാരനോ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങൾ പൊളിക്കാന്‍ പാടില്ലെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മറ്റ് വകുപ്പുകള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും മാര്‍ഗനിര്‍ദേശം നല്കി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്. പൊളിക്കുന്നതിനുള്ള നോട്ടീസ് രജിസ്റ്റര്‍ ചെയ്ത തപാല്‍ വഴി അയയ്ക്കണമെന്നും കെട്ടിട ഉടമയ്ക്ക് കോടതിയെ സമീപിക്കാന്‍ 15 ദിവസത്തെ സമയം നല്‍കണമെന്നും മാര്‍ഗനിര്‍ദേശത്തിൽ പറയുന്നു. സ്വന്തം നിലയ്ക്ക് കെട്ടിടം പൊളിക്കാന്‍ ഉടമ തയ്യാറാണെങ്കില്‍ 15 ദിവസം കൂടി അനുവദിക്കണം. പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് എല്ലാ പങ്കാളികളെയും അറിയിക്കാന്‍ അധികാരികള്‍ പ്രത്യേക വെബ് പോര്‍ട്ടല്‍ ആരംഭിക്കും. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കെട്ടിടം പൊളിക്കുകയാണെങ്കില്‍ നഷ്ടപരിഹാരം നല്‍കാനും പുനര്‍നിര്‍മ്മാണത്തിനുള്ള ചെലവുകള്‍ വഹിക്കാനും ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ട്. കൂടാതെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ പൊളിക്കുന്നതിന് നോട്ടീസ് നല്കുമ്പോള് ജില്ലാ കളക്ടറെ അറിയിക്കണം.മൂന്ന് മാസത്തിനകം പൊളിക്കല്‍ നടപടികളുടെ വിശദാംശങ്ങള്‍ അപ്ലോഡ് ചെയ്യാന്‍…
Read Moreവയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യാക്കുറിപ്പ്: വിവാദം ശമിപ്പിക്കാൻ കോൺഗ്രസ് നീക്കം; കുടുംബവുമായി സംസാരിക്കാന്‍ നേതാക്കള്‍
കോഴിക്കോട്: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പുകള്‍ പുറത്തുവന്നേതാടെ വയനാട് ഡിസിസിയില്‍ ഉണ്ടായേക്കാവുന്ന പൊട്ടിത്തെറി ഒഴിവാക്കാന്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമം തുടങ്ങി. ആരോപണസ്ഥാനത്തുള്ള ഐ.സി. ബാലകൃഷ്ണന്റെ രാജിയിലേക്ക് എത്താനുള്ള സാഹചര്യത്തിലാണ് ആത്മഹത്യാക്കുറിപ്പ് ഉയര്‍ത്തിവിട്ട വിവാദം ശമിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. ഐ.സി. ബാലകൃഷ്ണനു പുറമേ വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്റെയുംപേരുകളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ആരോപണങ്ങളുടെ പേരില്‍ എംഎല്‍എ രാജിവച്ചാല്‍ ഡിസിസി പ്രസിഡന്റിനും ഒഴിയേണ്ടിവരും. ഈ സാഹചര്യം ഒഴിവാക്കാനുള്ള ശ്രമത്തിലാണു നേതൃത്വം. കുടുംബവുമായി സംസാരിച്ചുള്ള പ്രശ്നപരിഹാര സാധ്യതയാണു നേതൃത്വം ആലോചിക്കുന്നതെന്നാണ് സൂചന. വയനാട്ടിലെ കോൺഗ്രസ് നേതാക്കളില്‍ ഒരു വിഭാഗവും അണികളും രാജിയാവശ്യവുമായി രംഗത്തുണ്ട്. മൂത്തമകനും കെപിസിസി പ്രസിഡന്റിനുമായി രണ്ടു കത്തുകളാണ് എൻ.എം. വിജയൻ തയാറാക്കിയത്. രണ്ടു കത്തുകളും കുടുംബം ഇന്നലെ പുറത്തുവിട്ടു. കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നു എൻ.എം. വിജയൻ എന്നു തെളിയിക്കുന്ന ആത്മഹത്യാക്കുറിപ്പാണ് പുറത്തുവന്നത്. അരനൂറ്റാണ്ടു…
Read Moreമിസ്റ്റർ ക്ലീൻ… പി.വി.അൻവറിന്റെ ആരോപണങ്ങളിൽ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകി അന്വേഷണ സംഘം
തിരുവനന്തപുരം: അനധികൃത സ്വത്ത് സന്പാദിച്ചെന്ന് ഉൾപ്പെടെ പി.വി. അൻവർ ഉന്നയിച്ച വിവിധ ആരോപണങ്ങളിൽ എഡിജിപി എം.ആർ. അജിത്ത് കുമാർ മിസ്റ്റർ ക്ലീനെന്ന് വിജിലൻസ് അന്വേഷണ സംഘം. അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ചു. റിപ്പോർട്ടിൻമേലുള്ള തുടർനടപടികളെക്കുറിച്ചുള്ള വിജിലൻസ് ഡയറക്ടറുടെ നിർദേശം ഉൾപ്പെടെയുള്ള റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും. മലപ്പുറം എസ്പിയുടെ ക്യാന്പ് ഓഫീസിലെ മരം മുറിച്ച് കടത്തിയ സംഭവം, കവടിയാറിലെ ആഡംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്ളാറ്റ് വിൽപന, സ്വർണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് വിജിലൻസ് അന്വേഷിച്ചത്. ആരോപണങ്ങളിൽ വസ്തുതയില്ലെന്നും അൻവർ തെളിവുകളോ രേഖകളോ നൽകിയിട്ടില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കവടിയാറിൽ നിർമിക്കുന്ന വീടിന് വേണ്ടി എസ്ബിഐയിൽനിന്നു 1.5 കോടി രൂപ ലോണെടുത്തിരുന്നുവെന്നും സർക്കാരിനെ വീട് നിർമാണം അറിയിച്ചിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കുറവൻകോണത്തെ ഫ്ളാറ്റ് വിൽപനയിലും അസ്വാഭാവികത കണ്ടെത്താനായിട്ടില്ല. മലപ്പുറം മുൻ എസ്പി സുജിത്ത്…
Read Moreറൊട്ടി ഉണ്ടാക്കും പാത്രം കഴുകും: പെൺകുരങ്ങിന്റെ പാചകം കണ്ട് വണ്ടറടിച്ച് സോഷ്യൽ മീഡിയ
വളർത്തുമൃഗങ്ങളെക്കൊണ്ട് മനുഷ്യർക്ക് ഒരുപാട് ഉപകാരങ്ങളുമുണ്ട്. ദീർഘകാലത്തെ സഹവാസംകൊണ്ട് ഈ മൃഗങ്ങളിൽ പലതും വീട്ടിലെ അംഗങ്ങളെപ്പോലെ ആകാറുമുണ്ട്. എന്നാൽ ഭക്ഷണം പാചകം ചെയ്യാൻ വളർത്തുമൃഗങ്ങൾ സഹായിക്കുന്നതായി കേട്ടുകേൾവിയില്ല. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ അങ്ങനെയും സംഭവിച്ചു. ഇവിടത്തെ ഒരു കുടുംബത്തോടൊപ്പമുള്ള കുരങ്ങ് സ്വന്തമായി റൊട്ടി ഉണ്ടാക്കുകയും പാത്രങ്ങൾ വൃത്തിയായി കഴുകിവയ്ക്കുകയും ചെയ്യും. സദ്വ ഗ്രാമത്തിൽ താമസിക്കുന്ന കർഷകനായ വിശ്വനാഥിന്റെ കുടുംബത്തിലെ ഒരംഗമാണ് ഈ കുരങ്ങ്. റാണി എന്നാണു പേര്. മനുഷ്യർ ചെയ്യുന്ന പല ജോലികളും ചെയ്യുന്ന ഇവളെ നാട്ടുകാർ ‘ജോലി ചെയ്യുന്ന കുരങ്ങ്’ എന്നാണ് സ്നേഹപൂര്‍വം വിളിക്കുന്നത്. പാചകക്കാരിയായ ഈ പെൺകുരങ്ങിനെക്കുറിച്ചുള്ള വീഡിയോ യൂട്യൂബില്‍ പങ്കുവയ്ക്കപ്പെട്ട ഉടൻതന്നെ വൈറലായി. കുരങ്ങ് താരമായി മാറുകയുംചെയ്തു.
Read More