ഹരിപ്പാട്: ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഒർബാൻ മണ്ണാറശാല ക്ഷേത്രത്തിൽ ദർശനം നടത്തി. ഭാര്യ അനികോ ലെവായി, പുത്രി റോസ ഒർബാൻ എന്നിവർക്കൊപ്പം ഇന്നലെ രാവിലെ 11.15 ന് ആണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രാചാര പ്രകാരം നാഗരാജാവിന്റെയും സർപ്പയക്ഷിയുടേയും നടയിൽ വഴിപാടുകൾ സമർപ്പിച്ചു. ക്ഷേത്രത്തിന് വലംവച്ച് നിലവറയിലും ദർശനംനടത്തി.ശേഷം അമ്മ സാവിത്രി അന്തർജനത്തെക്കണ്ട് അനുഗ്രഹം തേടി. കാവിലെ ഉപദേവാലയങ്ങളിലും തൊഴുത് ക്ഷേത്രം ഓഫീസിലെത്തിയ അദ്ദേഹത്തിന് പ്രസാദവും ഉപഹാരമായി നിലവിളക്കും സമ്മാനിച്ചു. തന്റെ സന്ദർശനത്തിന്റെ ഓർമയ്ക്കായി പ്രധാനമന്ത്രി സമ്മാനിച്ച ഹംഗറിയുടെ ആദ്യ രാജാവായ സിസെൻ്റ് ഇസ്ത്വാന്റെ ചിത്രം ആലേഖനം ചെയ്ത വെള്ളിപ്പതക്കം ക്ഷേത്രത്തിനുവേണ്ടി നാഗദാസ് ഏറ്റുവാങ്ങി. ശ്യാംസുന്ദർ,പ്രദീപ്, ജയദേവൻ, ശ്രീകുമാർ, ശ്രീജിത്ത് എന്നിവരും മറ്റ് കുടുംബാഗങ്ങളും ചേർന്ന് പ്രധാനമന്ത്രിയെയും കുടുംബത്തെയും സ്വീകരിച്ചു. 12.10 ഓടെയാണ് അദ്ദേഹം മടങ്ങിയത്.
Read MoreDay: January 8, 2025
‘കാട്ടാന ആക്രമണം ഉണ്ടായപ്പോൾ അൻവർ ആഫ്രിക്കയിലായിരുന്നു’; പ്രതിഷേധം കടുപ്പിച്ച് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍
നിലമ്പൂര്‍: പി.വി. അൻവറിനെ യുഡിഎഫില്‍ പ്രവേശിപ്പിക്കാനുള്ള നീക്കത്തിനെതിരേ നിലമ്പൂരിലെ പ്രാദേശിക നേതാക്കള്‍ രംഗത്ത്. പിണറായി വിജയനോട് തെറ്റിയപ്പോൾ ആണ് അൻവറിന് ജനങ്ങളോട് സ്നേഹം വന്നതെന്ന് കോൺഗ്രസ് നിലമ്പൂർ മണ്ഡലം സെക്രട്ടറി മാനു മൂർക്കൻ പറഞ്ഞു. നേരത്തെ നഗരത്തിലും മുൻസിപ്പാലിറ്റിയിലും ആന ഇറങ്ങി നാശനഷ്ടങ്ങൾ ഉണ്ടായപ്പോൾ അൻവർ ആഫ്രിക്കയിലായിരുന്നു. അന്ന് പ്രതിഷേധിച്ചവർക്കുനേരേ കേസ് എടുത്തവരാണ് എൽഡിഎഫും അൻവറും. അൻവറിന്റെ ഇപ്പോഴത്തെ നിലപാട് കാപട്യം ആണെന്നും അദ്ദേഹം പറഞ്ഞു.സാധാരണ കോൺഗ്രസ് യുഡിഎഫ് പ്രവർത്തകർക്ക് അൻവറിനെ അംഗീകരിക്കാൻ ആകില്ല. അൻവർ നേതാക്കളെ അങ്ങോട്ട് പോയി കാണുകയാണ്. ആരും വിളിച്ചിട്ടല്ല അൻവർ നേതാക്കളെ കാണുന്നത്. വി.ഡി. സതീശനടക്കമുള്ള നേതാക്കളെക്കുറിച്ച് പറഞ്ഞത് അംഗീകരിക്കാനാകില്ല. അൻവർ എങ്ങാനും വന്നാൽ കൊടി പിടിക്കാൻ നിലമ്പൂരിലെ കോൺഗ്രസ്-ലീഗ് നേതാക്കളെ കിട്ടില്ല. അഥവാ മത്സരിച്ചാൽ പ്രവർത്തകർ വോട്ടും ചെയ്യില്ല- മാനു മൂർക്കൻ പറഞ്ഞു. ആര്യാടൻ ഷൗക്കത്ത് ഉള്‍പ്പെടെയുള്ള കോൺഗ്രസ് നേതാക്കളും…
Read Moreസുരേഷ് കുറുപ്പിനെയും സിന്ധു ജോയിയെയും സിപിഎം വഞ്ചിച്ചെന്ന് ചെറിയാൻ ഫിലിപ്പ്
‘തിരുവനന്തപുരം: എസ്എഫ്ഐ യുടെ ഗ്ലാമർ താരങ്ങളായിരുന്ന സുരേഷ് കുറുപ്പിനെയും സിന്ധു ജോയിയെയും സിപിഎം നേതൃത്വം ക്രൂരമായി വഞ്ചിക്കുകയാണുണ്ടായതെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്.സംഘടനാ രംഗത്തെ തുടർച്ചയായ അവഗണനയിൽ പ്രതിഷേധിച്ചാണ് സുരേഷ് കുറുപ്പ് സിപിഎം കോട്ടയം ജില്ലാ കമ്മറ്റിയിൽ നിന്ന് ഇപ്പോൾ സ്വയം ഒഴിവായത്. 1984 ൽ ഇന്ദിരാ ഗാന്ധിയുടെ വധത്തിനു ശേഷം കോൺഗ്രസ് തരംഗത്തിൽ കേരളത്തിലെ 20 ലോക്സഭാ സീറ്റിൽ 19-ഉം യുഡിഎഫ് നേടിയപ്പോൾ കോട്ടയത്ത് എസ്എഫ്ഐ പ്രസിഡന്റായ സുരേഷ് കുറുപ്പ് അട്ടിമറി വിജയം നേടിയത് താരപ്പൊലിമ കൊണ്ടാണ്. യുഡിഎഫ് കോട്ടയായ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ നാലുതവണയും ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ രണ്ടു തവണയും കുറുപ്പ് വിജയിച്ചത് അദ്ദേഹത്തിന്റെ ജനപിന്തുണ കൊണ്ടുമാത്രമാണ്. 2016-ൽ തന്നേക്കാൾ ജൂനിയറായ സ്വസമുദായക്കാരായ പി.ശ്രീരാമകൃഷ്ണൻ സ്പീക്കറായപ്പോഴും , സി.രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായപ്പോഴും കുറുപ്പിന് നിയമസഭയിലെ പിൻനിരയിൽ ദുഃഖം കടിച്ചമർത്തി ഇരിക്കേണ്ടി വന്നു.…
Read Moreതദ്ദേശ തെരഞ്ഞെടുപ്പ്: കൂടുതൽ വോട്ടിംഗ് യന്ത്രങ്ങൾ വാങ്ങും; പുതിയ മെഷീനുകള്‍ വാങ്ങുന്നത് 37.39 കോടി രൂപ ചെലവഴിച്ച്
കൊല്ലം: ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കൂടുതൽ (എംപിഇവിഎം) വാങ്ങാൻ തീരുമാനിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്. 37.39 കോടി രൂപ ചെലവഴിച്ചാണ് പുതിയ മെഷീനുകള്‍ വാങ്ങുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് അതിര്‍ത്തി പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി വാര്‍ഡുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായതാണ് പുതിയ മെഷീനുകളുടെ ആവശ്യകത സംബന്ധിച്ച് കമ്മീഷന് ബോധ്യപ്പെട്ടത്. 14,000 കണ്ട്രോള് യൂണിറ്റുകള്‍, 26,400 ബാലറ്റ് യൂണിറ്റുകള്‍, 35,000 ഡിഎംഎം . (ഡിറ്റാച്ചബിള്‍ മെമ്മറി മൊഡ്യൂള്‍) എന്നിവയും ഇതോടൊപ്പം വാങ്ങും. ഇവ എത്തിക്കുന്നതിനുള്ള ഗതാഗത നിരക്കുകൾ, ലോഡിംഗ്-അൺ ലോഡിംഗ് ചാർജുകളും കമ്മീഷൻ തന്നെയാണ് വഹിക്കേണ്ടത്. 2015-ലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പുതിയ മെഷീനുകള്‍ വാങ്ങിയിരുന്നു. ഇത് തന്നെയാണ് 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിലും ഉപയോഗിച്ചത്. അധികമായി ആവശ്യമുള്ളവ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് വാടകയ്ക്ക് എടുക്കുകയാണ് മുമ്പ്…
Read Moreഡൽഹിയിൽ ആംആദ്മിക്ക് സമാജ്വാദി പാർട്ടി പിന്തുണ; നന്ദി അറിയിച്ച് പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജരിവാൾ
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡൽഹിയിൽ ആംആദ്മി പാർട്ടിക്കു പിന്തുണ പ്രഖ്യാപിച്ച് സമാജ്വാദി പാർട്ടി. ഡൽഹിയിൽ ആംആദ്മി പാർട്ടി അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്നു സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ഡൽഹിയിൽ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് അധികാരത്തിലെത്തേണ്ടത്. ആംആദ്മി പാർട്ടിക്ക് മാത്രമെ ഡൽഹിയിൽ ബിജെപിയെ തടഞ്ഞുനിർത്താൻ സാധിക്കുകയുള്ളുവെന്നും അഖിലേഷ് യാദവ് പറഞ്ഞു. സമാജ്വാദി പാർട്ടിയുടെ പിന്തുണയ്ക്ക് ആംആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജരിവാൾ നന്ദി അറിയിച്ചു. കോൺഗ്രസ് മത്സരരംഗത്തുണ്ടെങ്കിലും എസ്പി അവർക്ക് പിന്തുണ നൽകാത്തത് ചർച്ചയായിട്ടുണ്ട്. ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ.
Read Moreകാട്ടുതീ പടരുന്നു, ലോസ് ഏഞ്ചലസില്‍ അടിയന്തരാവസ്ഥ ; മുപ്പതിനായിരം പേരെ ഒഴിപ്പിച്ചു
ലോസ് ആഞ്ചലസ്: അമേരിക്കയിലെ ലോസ് ഏഞ്ചലസില്‍ 2,921 ഏക്കറോളം വരുന്ന പ്രദേശത്ത് കാട്ടുതീ പടർന്നു. മുപ്പതിനായിരം പേരെ അപകടം നടന്ന സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. അപകടത്തെ തുടർന്ന് വീടുകളടക്കം 13,000 കെട്ടിടങ്ങൾ ഭീഷണിയിലാണ്. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിരക്ഷാസേനാംഗങ്ങൾ തീവ്രശ്രമം നടത്തിവരികയാണ്. ലോസ് ഏഞ്ചല്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.പ്രാദേശിക സമയം വൈകുന്നേരം 6.30 ഓടെയാണ് പസഫിക് പാലിസേഡ്സിൽ തീപിടിത്തമുണ്ടായത്. പുരാതന ഗ്രീസിലെയും റോമിലെയും പ്രശസ്തമായ കലകളുടെ ശേഖരമുള്ള മാലിബുവിലെ ഹിൽടോപ്പ് മ്യൂസിയമായ ഗെറ്റി വില്ലയ്ക്ക് സമീപമാണ് തീ അപകടകരമായ രീതിയിൽ പടർന്നത്. എന്നാൽ മ്യൂസിയത്തിലെ ശേഖരം സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Read Moreഅവിഹിത ബന്ധമുണ്ടെന്ന സംശം; ഭാര്യയെ കൊന്ന് മൃതദേഹം പെട്ടിക്കുള്ളിൽ ഒളിപ്പിച്ച ടാക്സി ഡ്രൈവർ പിടിയിൽ
ന്യൂഡൽഹി: ഡൽഹിയിൽ ഭാര്യയെ കൊന്നു മൃതദേഹം പെട്ടിക്കുള്ളിൽ ഒളിപ്പിച്ച ടാക്സി ഡ്രൈവറായ യുവാവ് അറസ്റ്റിൽ. ഭാര്യക്കു മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊല. ഭാര്യയുടെ ആൺ സുഹൃത്തിനെയും കൊല്ലാനും യുവാവ് പദ്ധതിയിട്ടിരുന്നു. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജനക്പുരിയിലാണു സംഭവം. ദീപിക ചൗഹാൻ (26) ആണ് കൊല്ലപ്പെട്ടത്. തുടർന്ന് ഭർത്താവ് ധൻരാജ് മൃതദേഹം പെട്ടിക്കുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. ധൻരാജ് കടുത്ത മദ്യപാനിയായിരുന്നു. ദീപിക ജോലി ചെയ്തുണ്ടാക്കുന്ന വരുമാനം കൊണ്ടാണ് വീട്ടിലെ കാര്യങ്ങൾ നടന്നിരുന്നത്. ഡിസംബർ 29നാണ് ദീപിക കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ അമൃത്സറിലേക്കു പോയ പ്രതി മടങ്ങി വരുന്നതിനിടെയാണ് പോലീസിന്റെ പിടിയിലാകുന്നത്. മൃതദേഹം കഷ്ണങ്ങളാക്കി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കാനായിരുന്നു പദ്ധതിയെന്നും യൂട്യൂബിൽ മൃതശരീരം വെട്ടിമുറിക്കുന്നതിനുള്ള മാർഗങ്ങൾ അന്വേഷിച്ചിരുന്നതായും പോലീസിനോടു പ്രതി പറഞ്ഞു.
Read Moreഅണ്ണാനഗർ പോക്സോ കേസ്; ഇരയുടെ മാതാപിതാക്കളെ മർദിച്ച വനിതാ എസ്ഐ അറസ്റ്റിൽ
ചെന്നൈ: അണ്ണാനഗർ പോക്സോ കേസിൽ വനിതാ പോലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ. അണ്ണാ നഗർ വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ രാജിയാണ് അറസ്റ്റിലായത്. സുപ്രീംകോടതി നിയോഗിച്ച വനിത ഐപിഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക സംഘമാണ് രാജിയെയും എഐഎഡിഎംകെ പ്രവർത്തകനായ സുധാകറിനെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിൽ പത്തുവയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്. കേസിൽ ഒത്തുതീർപ്പിനു വഴങ്ങാത്തതിന്റെ പേരിൽ കുട്ടിയുടെ അമ്മയെയും അച്ഛനെയും രാജി മർദിച്ചിരുന്നു. പോലീസ് സ്റ്റേഷനിൽ പ്രതിയുടെ സാന്നിധ്യത്തിലായിരുന്നു മർദനം. പെൺകുട്ടി അയൽക്കാരനായ പ്രതിയുടെ പേരു പറഞ്ഞിട്ടും അയാളെ അറസ്റ്റ് ചെയ്യാതെ കുട്ടിയുടെ ബന്ധുവായ പതിനാലുകാരനെ അറസ്റ്റ് ചെയ്തതും വിവാദമായിരുന്നു. ഒടുവിൽ പത്തുദിവസത്തിനു ശേഷമാണ് പ്രതി സതീഷ് അറസ്റ്റിലായത്. സതീഷിനെ സഹായിച്ചതിന്റെ പേരിലാണ് എഐഎഡിഎംകെ പ്രവർത്തകനായ സുധാകറിനെ അറസ്റ്റ് ചെയ്തതെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
Read Moreവയനാട് ഡിസിസി ട്രഷററുടെ മരണം; ആത്മഹത്യാക്കുറിപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക്; കോൺഗ്രസിന്റെ അന്വേഷണ കമ്മീഷന് ഇന്നു കുടുംബാംഗങ്ങളെ കാണും
കോഴിക്കോട്: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയനും മകനും വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പും കത്തുകളും ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് അന്വേഷണസംഘം. ഔദ്യോഗിക രേഖകളിലോ, മിനിട്സ്കളിലോ വിജയൻ എഴുതിയിട്ടുള്ള സ്വന്തം കൈയക്ഷരങ്ങൾ ശേഖരിച്ച് ആത്മഹത്യാക്കുറിപ്പിലെ കൈയക്ഷരവുമായി ഒത്തു നോക്കി, പരിശോധന നടത്തിയതിനു ശേഷം കത്തുകൾ കോടതിയിൽ ഹാജരാക്കുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബന്ധുക്കളും സഹപ്രവർത്തകരമടക്കം ഇതുവരെ ഇരുപതിലധികം ആളുകളെ പോലീസ് ചോദ്യം ചെയ്തു. അതേസമയം സാമ്പത്തിക ആരോപണങ്ങളുമായി ബന്ധപ്പെട്ട വിജയന്റെ മൂത്ത മകൻ വിജേഷിന്റെ മൊഴി ഇന്നലെ വിജിലൻസ് സംഘം രേഖപ്പെടുത്തി. നിയമന വിവാദവുമായി ബന്ധപ്പെട്ട് പോലീസിനു പരാതി നൽകിയ ഐസക് താമരച്ചാലിൽ, പത്രോസ്, ഷാജി എന്നിവരെയും വിജിലൻസ് ചോദ്യം ചെയ്തു. ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള നേതാക്കളുടെയും ബാങ്ക് ജീവനക്കാരുടെയും മൊഴിയെടുക്കൽ ഇന്നും നാളെയുമായി നടക്കും. അതേസമയം ഐ.സി. ബാലകൃഷ്ണന് എംഎല്‍എയും ഡിസിസി…
Read Moreരണ്ടാം പ്രസവത്തിൽ കുട്ടിക്കൊപ്പം ഡോക്ടർമാർ പുറത്തെടുത്തത് സൂചിയും; വയറിനുള്ളിൽ സൂചി വന്നകഥ ഞെട്ടിക്കുന്നത്
ഭോപ്പാൽ: പ്രസവശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാരുടെ അശ്രദ്ധമൂലം സ്ത്രീയുടെ വയറ്റിൽ അകപ്പെട്ടുപോയ സൂചി രണ്ടു വർഷത്തിനുശേഷം രണ്ടാമത്തെ പ്രസവസമയത്തു കണ്ടെത്തി. മധ്യപ്രദേശിലെ രേവയിലാണു ഞെട്ടലുളവാക്കുന്ന സംഭവം. ഘോഘർ പ്രദേശവാസിയായ ഹിനാ ഖാൻ എന്ന യുവതിയുടെ വയറ്റിൽനിന്നാണു സർജിക്കൽ നീഡിൽ പുറത്തെടുത്തത്. രേവയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ സിസേറിയനിലൂടെയായിരുന്നു ഹിനാ ഖാന്റെ ആദ്യ പ്രസവം. ഏതാനും ദിവസത്തിനുശേഷം അമ്മയും കുഞ്ഞും ആശുപത്രിയിൽനിന്നു വീട്ടിലേക്കു മടങ്ങിയെങ്കിലും പിന്നീട് ഹിനാ ഖാന് കഠിനമായ വയറുവേദന അനുഭവപ്പെടാൻ തുടങ്ങി. എന്നാൽ മുറിവുകൾ ഉണങ്ങുന്നതോടെ വേദന മാറുമെന്നു പറഞ്ഞ് ഡോക്ടർമാർ മറ്റു പരിശോധനകളൊന്നും നടത്തിയില്ല. വേദന സഹിച്ചായിരുന്നു യുവതിയുടെ പിന്നീടുള്ള ജീവിതം. രണ്ടു വർഷത്തിനുശേഷം ജില്ലാ ആശുപത്രിയിൽ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിനായി ഹിനാ ഖാൻ എത്തിയപ്പോഴാണു നവജാത ശിശുവിനൊപ്പം ശസ്ത്രക്രിയ സൂചി ഡോക്ടർമാർ കണ്ടെത്തിയത്. അമ്മയുടെ വയറ്റിലെ സൂചി മൂലം നവജാതശിശുവിന്റെ ശരീരം നിറയെ വരഞ്ഞു മുറിവേറ്റ…
Read More