ന്യൂജഴ്സി: വിവാഹാഭ്യര്‍ഥന നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചതിനു 31കാരിയായ കാമുകിയെ 52കാരന് കൊലപ്പെടുത്തി. അമേരിക്കയിലെ ന്യൂജഴ്സിയിലാണു സംഭവം. പ്യൂര്‍ട്ടോ റിക്കോ സ്വദേശിയായ നകെറ്റ് ജാഡിക്സിനെ ജോസ് മെലോ എന്നയാളാണു കൊലപ്പെടുത്തിയത്. ഇരുവരും തമ്മില്‍ ഏറെനാളായി പ്രണയത്തിലായിരുന്നു. ജോസ് മെലോയുടെ വീട്ടില്‍നിന്നു നകെറ്റിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ ജോസ് മെലോയെ അറസ്റ്റ് ചെയ്തു. മുന്‍പു മറ്റൊരു യുവതിയെ ഭീഷണിപ്പെടുത്തിയതിനും ലൈംഗികമായി ഉപദ്രവിച്ചതിനും ജോസ് മെലോയ്ക്കെതിരേ കേസുണ്ട്. ഇതേതുടര്‍ന്ന് ഇയാളെ ന്യൂജഴ്സിയിലെ ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ അധികൃതര്‍ ഉള്‍പ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട യുവതിക്കു രണ്ടു മക്കളുണ്ടെന്നാണു വിവരം.
Read MoreDay: January 8, 2025
ഇനി ഓർമകൾ മാത്രം… ഊന്നിവലകളും ചീനവലകളും വേമ്പനാട്ട് കായലിൽനിന്ന് മാറുന്നുവോ?
പൂച്ചാക്കൽ: വേമ്പനാട്ട് കായലിൽ ഊന്നിവലയും ചീനവലയും സ്ഥാപിച്ച് ഉപജീവനം നടത്തിയിരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വറുതിയിലായി. ഫാക്ടറികളിൽനിന്ന് പുറന്തള്ളുന്ന മലിനജലവും പോളയും പ്ലാസ്റ്റിക് മാലിന്യവും എക്കലും വേമ്പനാട്ട് കായലിൽ നിറഞ്ഞതോടെ കായൽ മത്സ്യങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. വേമ്പനാട്ട് കായലോരങ്ങളിൽ തീരദേശത്ത് അഴകേകിയ ചീനവലകൾ അപ്രത്യക്ഷമായി. പള്ളിപ്പുറം, പെരുമ്പളം, അരൂക്കുറ്റി, പാണാവള്ളി, അരൂർ, കുമ്പളം, പനങ്ങാട്, ഇടക്കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലെ തീരദേശവാസികളായ മത്സ്യത്തൊഴിലാളികൾ ആശ്രയിച്ചിരുന്ന ചീനവലകളാണ് അപ്രത്യക്ഷമാകുന്നത്. ചീനവലകളിൽ പണിയെടുത്തിരുന്ന തൊഴിലാളികൾ വരുമാനത്തിനായി മറ്റ് മേഖലകൾ തേടി പോവുകയും ചെയ്തു. ചെമ്മീൻ, ചെറു മത്സ്യങ്ങൾ എന്നിവയാണ് പ്രധാനമായും ചീനവലകളിൽ നിറയുന്നത്. തടിയുടെ വില കൂടിയതോടെ ചീനവലയുടെ നിർമാണം ഇരുമ്പ് പൈപ്പിലേക്കു മാറ്റി. ചീനവലകളിൽ തൂക്കിയിട്ടിരുന്ന പെട്രോമാക്സിന്റെ ഉപയോഗവും മണ്ണെണ്ണയുടെ ക്ഷാമം മൂലം ഒഴിവാക്കി. വൈദ്യുതി വിളക്കുകൾ ഉപയോഗിച്ച് ചിലയിടങ്ങളിൽ ചീനവലകൾ പ്രവർ ത്തിക്കുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനം ലഭിക്കാറില്ല. കായലിൽ…
Read Moreനടി ഹണി റോസിന്റെ പരാതി; വയനാട്ടിൽ നിന്ന് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്ത് പോലീസ്; എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യും
വയനാട്: നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ പോലീസ് കസ്റ്റഡിയില്‍. വയനാട്ടിലെ റിസോർട്ടിൽ വച്ചാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യും. ചൊവ്വാഴ്ച എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ഹണി റോസ് പരാതി നൽകിയത്. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവുമാണു കേസ് റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ബോബി ചെമ്മണൂരിന്റെ കണ്ണൂർ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോൾ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനു ശേഷവും പല വേദികളിലും താൻ നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയിൽ പറഞ്ഞിട്ടുണ്ട്.
Read Moreശരീരഘടനയെക്കുറിച്ചു പറയുന്നത് സ്ത്രീത്വത്തെ അപമാനിക്കൽ; സഹപ്രവർത്തകയുടെ ശരീരത്തെ പുകഴ്ത്തിയത് ലൈംഗികച്ചുവയുള്ള പരാമര്ശമാകില്ലെന്ന വാദം തള്ളി ഹൈക്കോടതി
കൊച്ചി: ശരീരഘടനയെക്കുറിച്ച് പറയുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റമായി കണക്കാക്കാമെന്നു ഹൈക്കോടതി. ആലുവ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥന് പുത്തന്‍വേലിക്കര സ്വദേശി ആര്.രാമചന്ദ്രന് നായര്‍ നല്കിയ ഹര്‍ജി തള്ളിയാണു ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്. നല്ല ബോഡി സ്ട്രക്ചറാണെന്ന് സ്ത്രീകളോടു പറയുന്നത് ലൈംഗികച്ചുവയുള്ള പരാമര്ശമാകില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഈ വാദം കോടതി തള്ളി. സഹപ്രവര്‍ത്തകയായ യുവതിയുടെ ശരീരഘടനയെ പുകഴ്ത്തിയതിനു പുറമെ പ്രതി അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ അയയ്ക്കുകയും പൊതുമധ്യത്തില്‍ അധിക്ഷേപിക്കുകയും ചെയ്തതായി പരാതിയുണ്ടായിരുന്നു. 2013-17 കാലഘട്ടത്തില്‍ പ്രതി സര്‍വീസിലുണ്ടായിരുന്നപ്പോഴായിരുന്നു സംഭവം. പ്രതിക്കെതിരേ യുവതി മേലധികാരികള്‍ക്കും കെഎസ്ഇബി വിജിലന്‍സിനും പരാതി നല്‍കിയിരുന്നു. കാര്യമായ നടപടിയുണ്ടാകാത്തതിനാലാണു പോലീസില്‍ പരാതി നല്‍കിയത്. ലൈംഗിക പീഡനം, സ്ത്രീയുടെ അന്തസ് കളങ്കപ്പെടുത്തല്‍, പിന്തുടര്ന്ന് ശല്യപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തത്.
Read Moreഞാൻ പറഞ്ഞ കുന്തിദേവിയെ വളച്ചൊടിച്ചത് സാമൂഹിക മാധ്യമത്തിലൂടെ മറ്റുള്ളവർ; ഹണി റോസിനോട് എനിക്ക് വൈരാഗ്യമുണ്ടാകേണ്ട കാര്യമില്ല; നിയമപരമായി നേരിടുമെന്ന് ബോചെ
കോഴിക്കോട്: നടി ഹണി റോസിനെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും താന്‍ നല്ല അർഥത്തില്‍ പറഞ്ഞ വാക്കുകള്‍ മറ്റുള്ളവര്‍ വളച്ചൊടിക്കുകയാണുണ്ടായതെന്നും ബോചെ പ്രതികരിച്ചു. നല്ല അർഥത്തില്‍ കുന്തിദേവി എന്നു പറഞ്ഞത് സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റുള്ള ആളുകളാണ് വളച്ചൊടിച്ചത്. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ഹണിറോസ് എന്റെ രണ്ടു ഷോപ്പിന്റെ ഉദ്ഘാടനത്തിന് വന്നത്. അന്ന് സ്ഥാപനത്തിന്റെ പ്രമോഷനായി സ്റ്റേജില്‍ ഡാന്‍സും മോഡലിംഗും ഒക്കെ ചെയ്തു. അന്ന് പരാതിയില്ലാതെ പോയതാണ്. പിന്നെ ഇപ്പോള്‍ ഞാന്‍ ദ്വയാർഥത്തോടെ കുന്തി ദേവിയെന്നു വിളിച്ചുവെന്നു പറഞ്ഞ് പരാതി നല്‍കിയത് എന്തിനാണെന്നറിയില്ല. വ്യക്തിപരമായി ഹണി റോസിനോട് എനിക്ക് വൈരാഗ്യമുണ്ടാകേണ്ട കാര്യമില്ല. കുന്തിദേവി പ്രയോഗം സംബന്ധിച്ചു ഹണിറോസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനു താഴെ ഒരുപാട് ആളുകള്‍ മോശം കമന്റ് ചെയ്തിട്ടുണ്ട്. അത് അവര്‍ക്ക് ഡാമേജ് ഉണ്ടാക്കിയിട്ടുണ്ട്. കുന്തിദേവി എന്നു പറഞ്ഞത് വേറെ ആളുകള്‍ ദ്വയാർഥ പ്രയോഗം നടത്തിയിട്ടുണ്ട്. അതില്‍ ഹണിറോസിന്…
Read Moreവീട്ടിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടിയുമായി ഇടുക്കിയിലെ രമണൻ പിടിയിൽ; പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം
ഇടുക്കി: വീട്ടിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടിയുമായി ഇടുക്കി മച്ചിപ്ലാവിൽ യുവാവ് പിടിയിൽ. മച്ചിപ്ലാവ് ഓലിക്കുന്നേൽ വീട്ടിൽ രമണൻ ആണ് പിടിയിലായത്. വീട്ടിൽ നട്ടുവളർത്തി പരിപാലിച്ചു വന്നിരുന്ന 66 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയുമായാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെടുത്തത്. കഞ്ചാവ് ചെടി നട്ടു വളർത്തുന്നത് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
Read Moreവ്യാജ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു: മാലാ പാര്‍വതിയുടെ പരാതിയില്‍ യൂട്യൂബ് ചാനലിനെതിരെ കേസ്; വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയും പരാതി
കൊച്ചി: വ്യാജ അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് നടി മാല പാര്‍വതി നല്കിയ പരാതിയില്‍ കേസ്. യൂട്യൂബ് ചാനലിനെതിരെയാണ് തിരുവനന്തപുരം സിറ്റി സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി യൂട്യൂബിനെ സമീപിക്കും. ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. അതിലും സൈബർ പോലീസ് കേസെടുത്തിട്ടുണ്ട്. രണ്ടാഴ്ച മുന്‍പാണ് മാലാ പാര്‍വതി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് അശ്ലീല ദൃശ്യങ്ങള്‍ ചില യൂട്യൂബര്‍മാര്‍ പ്രചരിപ്പിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇത്തരത്തില്‍ പ്രചരിപ്പിച്ച ദൃശ്യങ്ങളുടെ ലിങ്കുകള്‍ പരാതിക്കാരി തന്നെ പോലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ പോലീസ് കേസെടുക്കുകയും നടിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തുകയും…
Read More