കൊരട്ടി: ലോകകപ്പ് നേടിയ ടീമിന് ആരാധകർ നൽകിയ വരവേൽപ്പു പോലെയായിരുന്നു സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാൽനൂറ്റാണ്ടിനു ശേഷം സ്വർണക്കപ്പു നേടി കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തെത്തിയ തൃശൂർ ജില്ല ടീമംഗങ്ങൾക്ക് നൽകിയ സ്വീകരണം. ഇന്നലെ ഒരേ ഒരു പോയന്റിന്റെ വ്യത്യാസത്തിൽ തൃശൂരിന്റെ കുട്ടികൾ കപ്പടിച്ചതു മുതൽ ജില്ല കാത്തിരിക്കുകയായിരുന്നു, തൃശൂരിന് സ്വർണക്കപ്പിന്റെ തങ്കത്തിളക്കം നേടിത്തന്ന കുട്ടിക്കലാപ്രതിഭകളെ മനംനിറഞ്ഞ് വരവേൽക്കാൻ. തൃശൂർ ജില്ല അതിർത്തിയായ കൊരട്ടിയിൽ ഇന്നുരാവിലെ സ്വർണക്കപ്പുമായി തൃശൂരിന്റെ ഗഡികൾ എത്തുന്നതിനും മണിക്കൂറുകൾക്കു മുന്പേ തന്നെ ആർപ്പും ആരവവുമായി ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകരും രക്ഷിതാക്കളും ജനപ്രതിധികളുമടങ്ങുന്ന ആൾക്കൂട്ടം തടിച്ചുകൂടിയിരുന്നു. കൊരട്ടിയിലേക്ക് കപ്പുമായി തൃശൂർ ടീം എത്തിയതോടെ ആർപ്പുവിളികളും കൈയടികളും ഉയർന്നു.വർണബലൂണുകൾ വാനിലേക്കുയർത്തി തൃശൂർ ടീമിന്റെ പേരും പെരുമയും വാഴ്ത്തുന്ന കമന്ററികൾ കൊണ്ട് ആവേശം വാരിവിതറിയാണ് സാംസ്കാരിക തലസ്ഥാനത്തിന്റെ മണ്ണിലേക്ക് കലയുടെ പൂരം കഴിഞ്ഞ് സ്വർണത്തിടന്പേറ്റിയെത്തിയ ടീമിനെ…
Read MoreDay: January 9, 2025
പെരിയ ഇരട്ടക്കൊലക്കേസ്; പ്രതി ചേർക്കപ്പെട്ടത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്നു കെ.വി. കുഞ്ഞിരാമൻ; ജാമ്യത്തിലിറങ്ങിയ പ്രതികളെ വരവേറ്റ് സിപിഎം നേതാക്കൾ
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസില് ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ച മുന് എംഎല്എ കെ.വി. കുഞ്ഞിരാമനടക്കം നാലുപ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു പുറത്തിറങ്ങി. ഇന്നു രാവിലെ 9.21ന് പുറത്തിറങ്ങിയ പ്രതികളെ സ്വീകരിക്കാൻ കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ സിപിഎം ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ എത്തിയിരുന്നു. രക്തഹാരം അണിയിച്ചാണ് പ്രതികളെ ജയിലിന് പുറത്തേക്ക് നേതാക്കൾ ആനയിച്ചത്. സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ എന്നിവർക്ക് പുറമെ സിപിഎം നേതാക്കളായ പി. ജയരാജൻ, കെ.പി.സതീഷ് ചന്ദ്രൻ, വി.വി. രമേശൻ, കെ.രാജ് മോഹൻ എന്നിവരും സ്വീകരിക്കാൻ എത്തിയിരുന്നു.20-ാം പ്രതിയായ കുഞ്ഞിരാമനു പുറമെ 14-ാം പ്രതി മണികണ്ഠന്, 21-ാം പ്രതി രാഘവന് വെളുത്തോളി, 22-ാം പ്രതി കെ.വി. ഭാസ്കരന് എന്നിവരാണ് പുറത്തിറങ്ങിയത്. രണ്ടാം പ്രതിയെ പോലീസ് കസ്റ്റഡിയില്നിന്നു മോചിപ്പിച്ചുവെന്ന കുറ്റത്തിന് ഇവർക്കു പ്രത്യേക സിബിഐ…
Read Moreമനസ് അതിന് അനുവദിക്കുന്നില്ല: മോഡേൺ വസ്ത്രങ്ങൾ ധരിച്ചപ്പോഴും താലി ഊരി മാറ്റാൻ തയാറാകാതെ കീർത്തി
വിവാഹ ജീവിതത്തിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് നടി കീർത്തി സുരേഷ്. 15 വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് കീർത്തിയും ആന്റണി തട്ടിലും വിവാഹിതരായത്. ഇത്രയും കാലം പ്രണയം രഹസ്യമാക്കി വയ്ക്കാൻ കഴിഞ്ഞത് ആരാധകരെ അദ്ഭുതപ്പെടുത്തുന്നു. വിവാഹത്തിന് പിന്നാലെ കീർത്തി തന്റെ പുതിയ ചിത്രം ബേബി ജോണിന്റെ പ്രൊമോഷനെത്തി. ഏവരും ശ്രദ്ധിച്ചത് നടിയുടെ കഴുത്തിലെ താലിച്ചരടാണ്. മോഡേൺ വസ്ത്രങ്ങൾ ധരിച്ചപ്പോഴും താലി ഊരി മാറ്റാൻ കീർത്തി തയാറായില്ല. നടിയുടെ പുതിയ ഫോട്ടോകളിലും താലി കാണാം. താലിയുടെ പേരിൽ നേരത്തെ നടിക്ക് ട്രോളുകൾ വന്നിരുന്നു. പിന്നാലെ നടി ഇതിന് വിശദീകരണവും നൽകി. ആചാരപ്രകാരം വിവാഹ കഴിഞ്ഞയുടനെ താലി ഊരി മാറ്റാനാകില്ലെന്ന് കീർത്തി വ്യക്തമാക്കി. പരിശുദ്ധമായ ഒന്നാണ് മംഗൽസൂത്ര. ഈ മഞ്ഞച്ചരട് അഴിച്ച് മാറ്റുന്നതും പകരം സ്വർണ ചെയിൻ ധരിക്കുന്നതും പ്രത്യേക ദിവസങ്ങൾക്ക് ശേഷമാണ്. ജനുവരി മാസത്തിന് ശേഷമായിരിക്കും അതെന്ന് തോന്നുന്നെന്നും കീർത്തി സുരേഷ്…
Read Moreമൂർഖൻ കഴുത്തിൽ ചുറ്റി; പാമ്പിനെ വലിച്ചെറിഞ്ഞ തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഞെട്ടിക്കുന്ന സംഭവം നെടുമങ്ങാട്
നെടുമങ്ങാട് : തൊഴിലുറപ്പ് ജോലിക്കിടെയുള്ള വിശ്രമത്തിനിടയിൽ തൊഴിലാളിയുടെ കഴുത്തിൽ മൂർഖൻ പാമ്പ് ചുറ്റി.കഴുത്തിൽ ചുറ്റിയ മൂർഖനെ വലിച്ചെറിഞ്ഞായിരുന്നു തൊഴിലാളി രക്ഷപ്പെട്ടത്. വെള്ളനാടിനു സമീപം കടിയൂർകോണം സിഎൻ ഭവനിൽ സി. ഷാജി (51) യാണ് പാമ്പിന്റെ കടിയേൽക്കാതെ അപകടത്തിൽ നിന്നു കഷ്ടിച്ച് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45 ഓടെ കാരിക്കോണത്തെ തൊഴിലുറപ്പ് ജോലി സ്ഥലത്താണ് സംഭവം.ഭക്ഷണം കഴിച്ച ശേഷം ജോലിസ്ഥലത്ത് തന്നെ കിടക്കുകയായിരുന്ന ഷാജിയുടെ കഴുത്തിൽ മൂർഖൻ പാമ്പ് ഇഴഞ്ഞ് കയറുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഷാജി ഉടൻതന്നെ കഴുത്തിൽ ചുറ്റിയ പാമ്പിനെ കൈ കൊണ്ട് വലിച്ചെറിയുകയായിരുന്നു.ഭാഗ്യത്തിന് ഷാജിക്ക് കടിയേറ്റില്ല. മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാൽ ആശുപത്രിയിൽ പോയില്ലെന്ന് ഷാജി പറഞ്ഞു.
Read Moreഞാൻ നിന്നെ എന്നത്തേക്കുമായി സ്നേഹിക്കും എന്നതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ നുണ, അതൊരിക്കലും സംഭവിക്കില്ലന്ന് അനുപമ പരമേശ്വരൻ
തെന്നിന്ത്യൻ താരങ്ങളിൽ ഒരാളാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന ആദ്യ സിനിമയിലൂടെ തരംഗം സൃഷ്ടിച്ച അനുപമ പക്ഷെ മലയാളത്തിൽ പിന്നീട് സജീവമായില്ല. തെലുങ്ക് സിനിമയിൽ അനുപമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. ഹിറ്റുകൾ ഒന്നിന് പിറകെ ഒന്നായി നടിയെ തേടിയെത്തി. തമിഴിലും സാന്നിധ്യമറിയിച്ചെങ്കിലും ടോളിവുഡാണ് അനുപമയ്ക്ക് വലിയ അവസരങ്ങൾ തുടരെ നൽകിയത്. കടുത്ത സൈബർ ആക്രമണം അനുപമയ്ക്ക് കേരളത്തിൽ നിന്നു നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇതിലൊന്നും അനുപമയ്ക്ക് പരാതിയില്ല. കരിയറിൽ മുന്നോട്ട് കുതിക്കുകയാണ് താരം. സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം സംസാരിക്കാത്തയാളാണ് അനുപമ. അപൂർവമായേ നടിയെക്കുറിച്ച് ഗോസിപ്പുകളും വന്നിട്ടുള്ളൂ. ഇപ്പോഴിതാ പുതിയ അഭിമുഖത്തിൽ അനുപമ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പ്രണയത്തെക്കുറിച്ചാണ് നടി സംസാരിച്ചത്. ഞാൻ നിന്നെ എന്നത്തേക്കുമായി സ്നേഹിക്കും എന്നതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ നുണ. അതൊരിക്കലും സംഭവിക്കില്ലെന്ന് അനുപമ പറയുന്നു. ടോക്സിക് റിലേഷൻഷിപ്പിലുള്ള ആൾക്ക് നൽകാനുള്ള…
Read Moreഒരു മാസം 30 ഗതാഗത നിയമലംഘന കേസുകളുമായി നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോ; ഒക്ടോബർ 17 മുതൽ നവംബർ 16 വരെയുള്ള കണക്ക്
ചാത്തന്നൂർ: ഒരു മാസത്തിനുള്ളിൽ 30 ഗതാഗത നിയമലംഘന കേസുകളുമായി നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോ. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഇത്ര ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത്രയധികം കേസുകളുണ്ടാകുന്നത് ആദ്യമായാണ്. കേസുകളിൽപ്പെട്ട ഡ്രൈവർമാർ മോട്ടോർ വാഹനവകുപ്പിൽ പിഴ ഒടുക്കി ബാധ്യതകൾ തീർക്കണമെന്ന് കെ എസ് ആർടിസി. അല്ലാത്ത പക്ഷം ഈ ഡ്രൈവർമാർ ഓടിച്ചിരുന്ന ബസുകൾക്കുണ്ടാക്കുന്ന ബാധ്യതകൾ ഡ്രൈവർമാരിൽ നിന്ന് ഈടാക്കുമെന്നും മുന്നറിയിപ്പ്.കഴിഞ്ഞ ഒക്ടോബർ 17 മുതൽ നവംബർ 16 വരെയാണ് നെയ്യാറ്റിൻകര ഡിപ്പോയിലെ ഡ്രൈവർമാർ 30 ഗതാഗത നിയമലംഘന കേസുകളിൽപ്പെട്ടത്. ഒക്ടോബറിലെ 13 ദിവസങ്ങളിൽ 10 കേസുകളാണങ്കിൽ നവംബറിലെ ആദ്യ 16 ദിവസങ്ങളിൽ 20 കേസുകളാണുണ്ടായിരിക്കുന്നത്. നവംബർ 4 ന് നാല് ഗതാഗത നിയമലംഘന കേസുകളാണ് ഉണ്ടായിട്ടുള്ളത്. ബസുകൾ നിയമലംഘനം നടത്തിയതിന് പിഴ ഒടുക്കണം എന്ന മോട്ടോർ വാഹന വകുപ്പിന്റെ ചാർജ് മെമ്മോ ഡിപ്പോ അധികൃതർക്ക് ലഭിച്ചപ്പോഴാണ് നിയമലംഘനങ്ങളുടെ കണക്കറിയുന്നത്. നിയമലംഘനം നടത്തിയ…
Read Moreപരാതിരഹിത കലോത്സവം കൂട്ടായ്മയുടെ വിജയം;. മാധ്യമങ്ങൾ നൽകിയ പിന്തുണയെ അഭിനന്ദിച്ച് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വിജയം കൂട്ടായ്മയുടെ വിജയമാണെന്നും പരാതിരഹിത കലോത്സവമായി ഈ കലോത്സവം മാറിയെന്നും മന്ത്രി വി.ശിവൻകുട്ടി. എല്ലാവരും ഒരേ മനസോടെ പ്രവർത്തിച്ചുവെന്നും മന്ത്രി പറഞ്ഞു. 19 കമ്മറ്റികളും വളരെ നന്നായി പ്രവർത്തിച്ചുവെന്ന് അഭിപ്രായപ്പെട്ട മന്ത്രി ഭക്ഷണ കമ്മറ്റി പ്രശംസ പിടിച്ചു പറ്റിയെന്നും കൂട്ടിച്ചേർത്തു. മുപ്പതിനായിരം പേരാണ് സമാപന സമ്മേളനത്തിൽ ഉണ്ടായിരുന്നത്.ഒരു പ്രതിഷേധം പോലും അവിടെ ഉണ്ടായില്ല. അച്ചടക്കം പാലിക്കാൻ കഴിഞ്ഞുവെന്നത് തന്നെ വലിയ നേട്ടമാണ്. മാധ്യമങ്ങൾ നൽകിയ പിന്തുണയെ അഭിനന്ദിക്കുന്നു. ലോകത്ത് തന്നെ ഇത്തരത്തിൽ ഒരു കൗമാര മേള ഇല്ല. കലോത്സവത്തെ അടുത്തവർഷം ഗിന്നസ് ബുക്കിൽ രേഖപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. സ്കൂൾതല മത്സരത്തിൽ കൂടുതൽ മാറ്റങ്ങൾ വരുത്തും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും കലാ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കണം. അടുത്ത സ്കൂൾ കലോത്സവം ഗ്രാമ അന്തരീക്ഷമുള്ള ഒരു ജില്ലയിൽ വച്ച് നടത്തണമെന്ന്…
Read Moreസ്ത്രീ ശരീരം കണ്ടാൽ നിയന്ത്രണം പോകുമോ എന്ന ഹണിയുടെ ചോദ്യം അവരുടെ മനസിലെ ദേഷ്യത്തിൽ നിന്ന് വന്നതാണ്; ജനുവരി 10th ഇറങ്ങുന്ന റേച്ചൽ സിനിമയ്ക്ക് ആശംസകൾ; രാഹുൽ ഈശ്വർ
ഹണി റോസിന് ചുട്ട മറുപടിയുമായി സാമൂഹിക നിരീക്ഷകന് രാഹുൽ ഈശ്വർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുൽ ഈശ്വറിന്റെ മറുപടി. ഹണിയുടെ കലാപ്രവർത്തനങ്ങൾക്കും സിനിമ കരിയറിനും ബഹുമാനം നേരുന്നു. ബഹുമാനത്തോടെയുള്ള ഒരു വിമർശനം ഒരു ഫീഡ്ബാക്കായി എടുക്കുമെന്നാണ് കരുതുന്നത് എന്ന തുടക്കത്തോടെയാണ് രാഹുലിന്റെ കുറിപ്പ്. തന്ത്രികുടുംബത്തിൽപെട്ട രാഹുൽ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി എന്ന ഹണിറോസിന്റെ പോസ്റ്റിന് മറുപടിയായിട്ടാണ് രാഹുൽ ഇപ്പോൾ രംഗത്തെത്തിയത്. ഭാഷയിൽ തന്റെ നിയന്ത്രണത്തെ കുറിച്ച് പറഞ്ഞ നല്ല വാക്കുകൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. സ്ത്രീ ശരീരം കണ്ടാൽ നിയന്ത്രണം പോകുമോ എന്ന ഹണിയുടെ ചോദ്യം അവരുടെ മനസിലെ ദേഷ്യത്തിൽ നിന്ന് വന്നതാണെന്ന് മനസിലാക്കുന്നു. ഹണിക്കെതിരേ ഒരു സ്ത്രീക്കുമെതിരേ ഉള്ള ഒരു ദ്വയാർഥ പ്രയോഗങ്ങളെയും ന്യായീകരിക്കുന്നില്ലന്നും രാഹുൽ കൂട്ടിച്ചേർത്തു. ഹണിയെ പോലുള്ള കലാകാരികൾ വളർന്നു വരുന്ന പെൺകുട്ടികൾക്ക് നല്ല മാതൃകകളാകണം. അതോടൊപ്പം ദ്വയാർഥ പ്രയോഗം നടത്തിയതിനു ബൊച്ചെയെ…
Read Moreവന്ദേഭാരത് ഇനി സിനിമാ ഷൂട്ടിംഗിനും; യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെയുള്ള ചിത്രീകരണത്തിന് അനുമതി നൽകാൻ ഒരുങ്ങി റെയിൽവേ
കൊല്ലം: ഇന്ത്യൻ റെയിൽവേയുടെ അഭിമാന ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് ഇനി വാടകയ്ക്ക് ലഭിക്കും. റേക്കുകളിൽ ഒരെണ്ണം സിനിമാ ഷൂട്ടിംഗിന് കൈമാറി പുതിയ പരീക്ഷണത്തിന് റെയിൽവേ ഇന്നലെ തുടക്കം കുറിച്ചു. പശ്ചിമ റെയിൽവേയാണ് വന്ദേഭാരത് എക്സ്പ്രസ് സിനിമയുടെ ചിത്രീകരണത്തിന് അനുമതി നൽകി യാത്രക്കാരെപ്പോലും അത്ഭുതപ്പെടുത്തിയത്. മുംബൈ സെൻട്രൽ സ്റ്റേഷനിലെ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ ആയിരുന്നു വന്ദേഭാരതിൽ സിനിമാ ഷൂട്ടിംഗ് നടന്നത്. ഇതിനായി റെയിൽവേ സിനിമാ പ്രവർത്തകർക്ക് കൈമാറിയത് മുംബൈ – അഹമ്മദാബാദ് റൂട്ടിൽ ഓടുന്ന വണ്ടിയായിരുന്നു. ഓൺ സ്ക്രീനിൽ വന്ദേഭാരത് എക്സ്പ്രസിന്റെ അരങ്ങേറ്റം എന്നാണ് റെയിൽവേ അധികൃതർ ഇതിനെ വിശേഷിപ്പിച്ചത്. ട്രെയിൻ ഷൂട്ടിംഗിനായി വാടകയ്ക്ക് നൽകിയ ഇനത്തിൽ റെയിൽവേയ്ക്ക് ലഭിച്ചത് 23 ലക്ഷം രൂപയാണ്. റെയിൽവേയുടെ കണക്കിൽ ഇത് ടിക്കറ്റ് ഇതര വരുമാനമാണ്. വണ്ടിയുടെ ഒരു ദിവസത്തെ സർവീസിൽ ലഭിക്കുന്നത് 20 ലക്ഷം രൂപയാണ്. അങ്ങനെ നോക്കുമ്പോൾ ഓടാതെ…
Read Moreഅഴിമതി ആരോപണം: കെഎഫ്സിയുടെ വിശദീകരണം തെറ്റുകൾ നിറഞ്ഞതെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ(കെഎഫ്സി)തിരേയുള്ള അഴിമതി ആരോപണത്തിൽ അവർ നൽകിയ വിശദീകരണം തെറ്റുകൾ നിറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിന്റെ അനുമതി വാങ്ങാതെയാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചത്. സെബിയുടെയും ആർബിഐയുടെയും അംഗീകാരമില്ലാത്ത ധനകാര്യ സ്ഥാപനത്തിലാണ് കെഎഫ്സി നിക്ഷേപം നടത്തിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മറ്റ് ബാങ്കുകളിൽ പണം നിക്ഷേപിച്ചിരുന്നുവെങ്കിൽ ഗാരന്റി ഉണ്ടായിരുന്നു. അനിൽ അംബാനിയുടെ കന്പനിയിലെ നിക്ഷേപത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യക്കിടയാക്കിയ സംഭവത്തെക്കുറിച്ച് പാർട്ടി അന്വേഷിക്കും. വിജയൻ തന്നോട് നേരിട്ട് പരാതി പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ മരണത്തിന് ശേഷമാണ് തനിക്ക് കത്ത് കിട്ടിയതെന്നും പോലീസ് അന്വേഷണത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കന്റോണ്മെന്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read More